തോയാർദ്രഭിന്നമലിനാരുണനീലവാസാ
രക്തപ്രസൂനഭൃദപി വ്യസനം പ്രയാതി
വാസഃ സിതം സുരഭിഗൗരസുമാനുലേപ-
ഭൂഷാ ദധച്ച ഖലു മംഗലമേതി നൂനം.
സാരം :-
പ്രഷ്ടാവ് ദൈവജ്ഞനോട് കാര്യം പറയുമ്പോൾ നനഞ്ഞോ കീറിയോ ഇരുണ്ടോ ഇരിക്കുന്ന വസ്ത്രവും അല്ലെങ്കിൽ ചുവപ്പ് നീലം മുതലായ നിറഭേദങ്ങളുള്ള വസ്ത്രവുമാണ് ധരിച്ചിക്കുന്നതെങ്കിൽ ദുഃഖത്തിനിടയാകുമെന്നും വെളുത്ത പരിശുദ്ധവസ്ത്രം ഉടുത്ത് വെളുത്ത സൗരഭ്യമുള്ള പുഷ്പങ്ങളെ കയ്യിൽ പിടിച്ച് ചന്ദനം മുതലായ ലേപന വസ്തുക്കളും സ്വർണ്ണാദ്യാഭരണങ്ങളും ധരിച്ചുകൊണ്ട് ചോദിക്കുകയാണെങ്കിൽ ഐശ്വര്യപ്രാപ്തി നിശ്ചയമായും ഉണ്ടാകുമെന്നും പറയണം.