നിയതിയുടെ നിശ്ചയം അതിക്രൂരമാണ്

മഹാഭാരതയുദ്ധം കഴിഞ്ഞു .പതിനെട്ടുദിവസത്തെ സംഘർഷങ്ങൾ ദ്രൗപദിയെ മാനസികമായും ശാരീരികമായും തളർത്തിക്കളഞ്ഞു .പെട്ടെന്ന് പ്രായമേറെ ആയതുപോലെ ...

താമരപ്പൂവിന്റെ സുഗന്ധമുള്ളവളെന്നു പുകൾപെറ്റ 
ആ  സൗന്ദര്യധാമത്തെയും വാർദ്ധക്യം പെട്ടെന്നു  ബാധിച്ചതുപോലെ ... 

നഗരത്തിലെങ്ങും വിധവകളുടെ വിലാപം അലയടിച്ചു .
പുരുഷന്മാർ അങ്ങിങ്ങ് ഒന്നോ രണ്ടോ മാത്രം .
അനാഥരായ കുഞ്ഞുങ്ങൾ ഉറക്കെക്കരഞ്ഞുകൊണ്ട് ചുറ്റിനടന്നു .
ഇതിന്റെയെല്ലാം നടുവിൽ , രാജകൊട്ടാരത്തിൽ , ഹസ്തിനപുരിയിലെ മഹാരാജ്ഞി 
ദ്രൗപദി ശൂന്യമായ ദൃഷ്ടികളോടെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് നിശ്ചലയായി ഇരുന്നു .

അപ്പോൾ ഭഗവാൻ ശ്രീകൃഷ്ണൻ ആ മുറിയിലേയ്ക്ക് കടന്നുവന്നു .
ശ്രീകൃഷ്ണനെ കണ്ടമാത്രയിൽ ദ്രൗപദി ഓടി അദ്ദേഹത്തിന്റെ അടുത്തുചെന്നു .കെട്ടിപ്പിടിച്ച്, 
മാറിൽ മുഖം ചേർത്ത് നി:ശബ്ദയായി കണ്ണുനീർ വാർത്തു .
കൃഷ്ണനും ഒന്നും മിണ്ടിയില്ല . പ്രിയസഖിയുടെ ശിരസ്സിൽ അദ്ദേഹം മൃദുവായി തലോടിക്കൊണ്ടിരുന്നു .

അല്പസമയത്തിനു ശേഷം ഭഗവാൻ ദ്രൗപദിയെ സ്വശരീരത്തിൽനിന്നു വേർപെടുത്തി  സമീപത്തുള്ള മഞ്ചത്തിൽ ഇരുത്തി .

ദ്രൗപദി വിലപിച്ചു ."കൃഷ്ണാ ,എന്തൊക്കെയാണ് സംഭവിച്ചത് .
ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല ."

"നിയതി അതിക്രൂരയാണ് ,പാഞ്ചാലി ....
അതൊരിക്കലും നമ്മുടെ ഇച്ഛയ്ക്കനുരൂപമായി ചരിക്കുകയില്ല .
നിയതി നമ്മുടെ ഓരോ കർമ്മത്തെയും അതിന്റെ ആത്യന്തിക പരിണാമത്തിലേയ്ക്ക് നിശ്ചയമായും എത്തിയ്ക്കും .
നീ പ്രതികാരം ചെയ്യാൻ ഇച്ഛിച്ചു .
നിന്റെ പ്രതികാരം പൂർത്തിയായിരിയ്ക്കുന്നു . ദുര്യോധനദു:ശാസനന്മാർ മാത്രമല്ല ,കൗരവർ ഒന്നടങ്കം കാലപുരി പൂകിയിരിക്കുന്നു . നിനക്കു സന്തോഷിയ്ക്കാം ."

"ഹേ കൃഷ്ണ , അങ്ങ് വന്നത് എന്നെ ആശ്വസിപ്പിയ്ക്കാനോ അതോ കൂടുതൽ വേദനിപ്പിയ്ക്കാനോ ?"

"കൃഷ്ണേ , ഞാൻ നിന്നോട് പരമാർത്ഥത്തെപ്പറയാനാണ് വന്നത് .
മനുഷ്യർക്ക് സ്വകർമ്മങ്ങളുടെ പരിണാമത്തെ കാണാനുള്ള ക്രാന്തദർശിത്വം ഇല്ല .
ആ കർമ്മഫലങ്ങൾ തന്റെ സമക്ഷത്തിൽ എത്തുമ്പോഴാകട്ടെ അവയെ നിയന്ത്രിയ്ക്കാൻ അവന് സാദ്ധ്യവുമല്ല ."

ദ്രൗപദി - "ഈ യുദ്ധം നടന്നതിന്റെ പൂർണ്ണഉത്തരവാദിത്വം എനിയ്ക്കാനെന്നോ ?"

കൃഷ്ണൻ: പുഞ്ചിരിച്ചു ." യാജ്ഞസേനി ,നീ സ്വന്തം വൈഭവത്തെ അത്രയ്ക്ക് പുകഴ്ത്താതെ ... ഞാൻ  പറഞ്ഞത് , അല്പം കൂടി ദൂരദർശിത്വം നിനക്കുണ്ടായിരുന്നുവെങ്കിൽ നീ ഇത്ര ദുഃഖിക്കേണ്ടിവരില്ലായിരുന്നു എന്നാണ് ."

ദ്രൗപദി -"ഞാൻ എന്ത് ചെയ്യണമായിരുന്നു എന്നാണ് അങ്ങ് പറഞ്ഞുവരുന്നത് ?"

കൃഷ്ണൻ:
 -"സ്വയംവരമണ്ഡപത്തിൽവെച്ച് കർണ്ണനെ അപമാനിയ്ക്കുന്നതിനു പകരം നീ അയാൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ ഒരവസരം നൽകിയിരുന്നെങ്കിൽ 
സംഭവഗതി മറ്റൊന്നാകുമായിരുന്നു .
പിന്നീട് കുന്തീമാതാവ് നിന്നോട് അഞ്ചുപേർക്കും പത്നിയായിരിയ്ക്കാൻ നിർദ്ദേശിച്ചപ്പോൾ അതിനെ നിരാകരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു രീതിയിൽ പരിണമിച്ചേനെ .
പിന്നീട് ഇന്ദ്രപ്രസ്ഥത്തിലെ നിന്റെ കൊട്ടാരത്തിൽവെച്ച് നീ ദുര്യോധനരാജാവിനെ അപമാനിതനാക്കി .അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ രാജസഭയിൽ വെച്ച് നിന്നെ വസ്ത്രാക്ഷേപം ചെയ്യാൻ അവർ ഒരുമ്പെടുകയില്ലായിരുന്നു .
അപ്പോഴും സംഭവപരിണാമം വ്യത്യസ്തമായേനെ .


വാക്ക് കർമ്മമാണ്, ദ്രൗപദി .ഓരോ ശബ്ദവും വിവേകപൂർവ്വം മാത്രം ഉച്ചരിക്കുക .അല്ലെങ്കിൽ അവയുടെ പരിണാമം പലപ്പോഴും ഭയാനകമായിരിയ്ക്കും . അത് നമ്മൾ  മാത്രമല്ല , നമ്മുടെ വംശം മുഴുവൻ അനുഭവിക്കേണ്ടി വരും .
തന്റെ വിഷം വിഷപ്പല്ലുകളിൽ ഒളിപ്പിയ്ക്കുന്നതിനു പകരം 
വാക്കുകളിൽ ഒളിപ്പിയ്ക്കുന്ന ജീവിയാണ്  മനുഷ്യൻ. "


# അതുകൊണ്ട് നല്ലപോലെ ചിന്തിച്ചുമാത്രം വാക്കുകൾ ഉച്ചരിയ്ക്കുക .ആരെയും വേദനിപ്പിയ്ക്കുന്ന വാക്കുകൾ പറയാതിരിയ്ക്കുക .

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.