മനോഗതഫലപ്രാപ്തിരശുഭേഷ്വേഷു നോ ഭവേൽ
മിശ്രേഷു യേഷാമാധിക്യം ഫലം തേഷാം വിനിർദിശേൽ
സാരം :-
പൃച്ഛയുടെ സമയം ദേശം വായു മുതലായവ അശുഭങ്ങളാണെങ്കിൽ പ്രശ്നത്തിനു വിഷയമായ സംഗതി സാധിക്കയില്ല. സമയാദികളിൽ ചിലതു ശുഭങ്ങളായും ചിലത് അശുഭങ്ങളായും വന്നാൽ ശുഭാശുഭങ്ങളിൽ എതാണോ അധികമുള്ളത് അതിന്റെ ഫലത്തെ പറയണം. ഗുണദോഷങ്ങൾ സമാനമാണെങ്കിൽ ദോഷത്തെ തന്നെയാണ് പറയേണ്ടത്.
ഏകഗ്രഹസ്യ സദൃശോഃ ഫലയോർവിരോധേ നാശം വദേദ്യദധികം പരിപച്യതേതൽ എന്ന ഭാഗം കൊണ്ട് വരാഹമിഹിരൻ ഇതും സൂചിപ്പിച്ചിട്ടുണ്ട്.