പ്രശ്‌നേ യദ്യുച്യതേ യച്ച ശ്രൂയതേ യച്ച ദൃശ്യതേ
തത്സാദൃശ്യേന സകലം പ്രഷ്ടുർവാച്യം ശുഭാശുഭം.
സാരം :-
പ്രഷ്ടാവ് ദൈവജ്ഞനെ കണ്ട് കാര്യം പറയുമ്പോൾ ദൈവഗത്യാ മറ്റാരെങ്കിലും എന്തെങ്കിലും പറയുകയോ അന്യ സ്ഥലത്തുനിന്ന് പറയുന്നതിനെ കേൾക്കുകയോ എന്തെങ്കിലും നിമിത്തങ്ങളെ കാണുകയോ ചെയ്‌താൽ അവയുടെ നന്മ തിന്മ അനുസരിച്ച് പ്രഷ്ടാവിന്റെ നന്മ തിന്മകളും പറയേണ്ടതാണ്.