ഈശ്വരന് നമ്മളിൽ നിന്ന് യാതൊന്നും ആവശ്യമില്ല. നാം നമ്മെത്തന്നെ ഈശ്വരനിൽ സമർപ്പിക്കുന്നതിന് പ്രതീകമായാണ് വഴിപാടുകൾ നടത്തുന്നത്. ഒന്നും ആഗ്രഹിക്കാതെ ഭക്തിയോടെ വഴിപാടുകൾ നടത്തുന്നതാണ് ഏറ്റവും ഉത്തമം. വെറുതെ ആഗ്രഹപൂർത്തീകരണത്തിനായി മാത്രം വഴിപാടുകൾ നടത്തുന്നത് നന്നല്ല. തികഞ്ഞ ഭക്തിയോടു കൂടി ഭഗവാനിൽ അർപ്പിക്കുന്ന വഴിപാടുകൾ ഉത്തമ ഫലം നൽകുമെന്നാണ് വിശ്വാസം.
ഭഗവാന് ഏറ്റവും പ്രിയം തുളസീദള സമർപ്പണമാണ് . മൂലമന്ത്രം ജപത്തോടെ ഓം നമോ നാരായണായ) ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ച് തുളസി മാലസമർപ്പിക്കുന്നതു മനഃശാന്തിക്ക് ഉത്തമമാർഗ്ഗമാണ്.
.
വിഷ്ണുപ്രീതികരമായ വഴിപാടുകളും ഫലങ്ങളും
പാൽപായസം - ധനധാന്യ വർദ്ധന
സുദർശനഹോമം - രോഗശാന്തി
നെയ്യ് വിളക്ക് - നേത്രരോഗശമനം , അഭിഷ്ടസിദ്ധി
സന്താന ഗോപാല മന്ത്രാര്‍ചന - സത് സന്താന ലാഭം
വെണ്ണനിവേദ്യം - ബുദ്ധിവികാസത്തിന്
സഹസ്രനാമ അര്‍ച്ചന - ഐശ്വര്യം , മംഗളസിദ്ധി
ഭാഗ്യ സൂക്താര്‍ചന - ഭാഗ്യസിദ്ധി , സാമ്പത്തിക അഭിവൃദ്ധി
പുരുഷ സൂക്താര്‍ചന - ഇഷ്ട സന്താന ലബ്ധി
ആയുര്‍ സൂക്താര്‍ചന - ആയുര്‍വര്‍ദ്ധന , രോഗമുക്തി
പാലഭിഷേകം - ക്രോധം നിമിത്തമുള്ള കുടുംബസമാധാനമില്ലായ്മക്കു അറുതി