മീനസ്ഥശുക്രദായേ തു ബഹുധാന്ന്യധനോന്നതിം
രാജപൂജാം ദിവ്യയാനഗീതവാദിത്രമംഗളം.
സാരം :-
മീനം രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം വളരെ ധനങ്ങളും ധാന്യങ്ങളും വർദ്ധിക്കും. രാജാക്കന്മാരിൽനിന്നു വലിയ സമ്മാനങ്ങളും ലഭിക്കും. പല്ലക്കു മുതലായ വിശേഷവാഹനങ്ങളിൽ ഗീതവാദ്യാദിമംഗളധ്വനികളോടുകൂടി സഞ്ചരിക്കുകയും ചെയ്യും.
ഇവിടെ പറയുന്ന ചില ഫലങ്ങളെല്ലാം പൂർവ്വശാസ്ത്രാചാരങ്ങളെ അനുസരിച്ചാണ്. ഇതുകളെയെല്ലാം കാലദേശാവസ്ഥാനുസരണം യോജിപ്പിച്ചു പറഞ്ഞുകൊൾകയും വേണം