ഉരുണ്ടതും മിനുസമായതും ചുവപ്പുരേഖയോടുകൂടിയതുമായ കാൽനഖങ്ങൾ ഉത്തമമാകുന്നു.
കാൽ നഖങ്ങൾ പരന്നതും ചുവന്നതുമാണെങ്കിൽ ധനികനും
കാൽ നഖങ്ങൾ പരന്നതും കറുത്തതതുമാണെങ്കിൽ ദരിദ്രനുമായിരിക്കും.
ഉയർന്നതും ചുവന്നതുമായ കാൽനഖങ്ങളുള്ള പുരുഷൻ വിവേകി ആയിരിക്കും.
ഉയർന്നതും കറുത്തതതുമായ കാൽനഖങ്ങളുള്ള പുരുഷൻ അവിവേകി ആയിരിക്കും.
രണ്ടുഭാഗവും മാംസത്തിൽ വളഞ്ഞുകയറിയതും നീണ്ടതുമായ കാൽ നഖങ്ങളോടുകൂടിയവൻ അധികാര ദുർവ്വിനിയോഗം ചെയ്യും.
കാൽ നഖങ്ങളുടെ ചുവട്ടിൽ വെളുത്ത കലയുണ്ടായിരിക്കുന്നത് കാസരോഗലക്ഷണമാകുന്നു.