ബുധൻ അനിഷ്ടനായാൽ

നീലം ച ചേലം കളധൌതകാംസ്യം
മുദ്ഗാജ്യഗാരുത്മതസർവ്വപുഷ്പം
ദാസീ ച ദന്തോ ദ്വിരദസ്യ നൂനം
വദന്തി ദാനം വിധുനന്ദനായ.

സാരം :-

ബുധൻ അനിഷ്ടനായാൽ തൽപ്രീതിക്കായിക്കൊണ്ട് നീലവസ്ത്രം, സ്വർണ്ണം, ഓട്ടുപാത്രം, ചെറുപയറ്, നെയ്യ്, മരതകരത്നം, നാനാതരത്തിലുള്ള പുഷ്പങ്ങൾ, ദാസികൾ, ആനക്കൊമ്പ് എന്നിവ ദാനം ചെയ്യുകയും കൃഷ്ണരാമാദ്യവതാരമൂർത്തികളെ ആരാധിക്കയും ബുധപ്രീതികരങ്ങളായ ജപഹോമനമസ്ക്കാരങ്ങൾ നടത്തുകയും ശ്യാമവർണ്ണമുള്ള പുഷ്പങ്ങൾകൊണ്ട് അർച്ചിക്കയും പച്ചപ്പട്ടും മരതക്കല്ലും ധരിക്കയും വേണം

ചക്രയോഗം, സമുദ്രയോഗം, ശംഖയോഗം, ശചീവല്ലഭയോഗം

ലഗ്നാദൈർവ്വിഷമസ്ഥിതൈശ്ച സകലൈ-
ശ്ചക്രം മുനീന്ദ്ര ജഗുർ-
വിത്താദ്യേഷു തഥൈവ ഷഡ്സുഭവനേ-
ഷുസ്യാൽ സമുദ്രാഹ്വയഃ
ധർമ്മായോദയബന്ധുഭേഷു സഹിതൈഃ
ശംഖസ്സമസ്തഗ്രഹൈർ-
ദൌ ദൌ ഖേടയുതൌ തഥൈ രഹിതൌ
ജാതശ്ശചീവല്ലഭഃ 

സാരം :-

ഏഴു ഗ്രഹങ്ങളും ലഗ്നം, മൂന്നാം ഭാവം, അഞ്ചാം ഭാവം, ഏഴാം ഭാവം, ഒമ്പതാം ഭാവം, പതിനൊന്നാം ഭാവം എന്നീ ഭാവങ്ങളിലായി നിന്നാൽ " ചക്രയോഗം "

ഏഴു ഗ്രഹങ്ങളും രണ്ടാം ഭാവം, നാലാം ഭാവം, ആറാം ഭാവം, എട്ടാം ഭാവം, പത്താം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളിലായി നിന്നാൽ " സമുദ്രയോഗം ".

ഏഴു ഗ്രഹങ്ങളും ലഗ്നം, നാലാം ഭാവം, ഒമ്പതാം ഭാവം, പതിനൊന്നാം ഭാവം എന്നീ ഭാവങ്ങളിലായി നിന്നാൽ " ശംഖയോഗം ".

 രണ്ടാം ഭാവം, മൂന്നാം ഭാവം, ആറാം ഭാവം, ഏഴാം ഭാവം, പത്താം ഭാവം, പതിനൊന്നാം ഭാവം എന്നീ ഭാവങ്ങളിലായി  ഗ്രഹങ്ങളും നിന്നാൽ "ശചീവല്ലഭയോഗം"

ചൊവ്വ അനിഷ്ടനായാൽ

പ്രവാളഗോധൂമമസൂരകാശ്ച
വൃഷോരുണശ്ചാപി ഗുഡം സുവർണ്ണം
ആരക്തവസ്ത്രം കരവീരപുഷ്പം
താമ്രം ഹി ഭൗമായ വദന്തി ദാനം.

സാരം :-

ചൊവ്വ അനിഷ്ടനായാൽ പവിഴം, ഗോതമ്പ്, കടല, ചുവന്ന കാള, ശർക്കര, സ്വർണ്ണം, ചുവന്നവസ്ത്രം, കണവീരപ്പൂവ്, ചെമ്പ് എന്നിവ ദാനം ചെയ്കയും സുബ്രഹ്മണ്യനെ ഭജിക്കുകയും ചുവന്നപൂവുകൊണ്ട് പൂജിക്കയും അംഗരാകശാന്തി ചെയ്കയും പവിഴരത്നം ധരിക്കുകയും ചൊവ്വാ യുഗ്മരാശ്യംശഗതനായാൽ ഭദ്രകാളിയെ സേവിക്കുകയും വേണം 

വിഹഗയോഗത്തിൽ ജനിക്കുന്നവൻ

വിഹഗോദിതമാനവസ്സുഖീ
കലഹീ സംഗ്രഹണോദ്യതോƒടനഃ
ധനവാൻ ബഹുവിക്രമോ രണേ
കൃതദൗത്യോ ബഹുഗേഹഭാഗ്ഭവേൽ.

സാരം :-

വിഹഗയോഗത്തിൽ ജനിക്കുന്നവൻ സുഖമുള്ളവനായും കലഹകർത്താവായും സംഗ്രഹണശീലവും സഞ്ചാരവും ധനവും ഉള്ളവനായും യുദ്ധത്തിൽ ഏറ്റവും ശൂരനായും ദൂതവൃത്തിയെ ചെയ്യുന്നവനായും അനേകം ഗൃഹങ്ങളുടെ നായകനായും ഭവിക്കും.

************************************************

എല്ലാ ഗ്രഹങ്ങളും നാലാം ഭാവത്തിലും പത്താം ഭാവത്തിലുമായി നിന്നാൽ "വിഹഗയോഗം "

ചന്ദ്രൻ അനിഷ്ടനായാൽ

സദ്വംശപാത്രസ്ഥിതതണ്ഡുലം ച
കർപ്പൂരമുക്താഫലശുഭ്രവസ്ത്രം
യുഗോപയുക്തം വൃഷഭം ച ശംഖം
ചന്ദ്രസ്യ രൂപ്യം ഘൃതപൂർണ്ണകുംഭം

സാരം :-

ചന്ദ്രൻ അനിഷ്ടനായാൽ നല്ല വെണ്മയുള്ള പാത്രത്തിൽ ഉണക്കലരി നിറച്ച് അതും നെയ്യുനിറച്ച കുടവും കർപ്പൂരവും മുത്തുരത്നവും വെള്ളവസ്ത്രവും നുകത്തോടുകൂടിയ കാളയും ശംഖും വെള്ളിയും ദാനം ചെയ്കയും ദുർഗ്ഗാഭഗവതിയെ പൂജിക്കയും ചന്ദ്രശാന്തി ചെയ്കയും വെളുത്ത പൂവുകൊണ്ട് അർച്ചിക്കയും ശുഭ്രവസ്ത്രവും മുത്തുരത്നവും ധരിക്കയും വേണം.

ശകടയോഗത്തിൽ ജനിക്കുന്നവൻ

ശകടവൽ സതതം പരിവർത്തതേ 
ശകടജോƒഖിലബന്ധുവിവർജ്ജിതഃ
വിഗതദാരസുതോ വികലേക്ഷണോ
വ്രജിനവാനലസോ ഭവതി ധ്രുവം.

സാരം :-

ശകടയോഗത്തിൽ ജനിക്കുന്നവൻ ശകടം (വണ്ടി) എന്നപോലെ ചുറ്റുകയും സഞ്ചരിക്കുകയും അല്ലെങ്കിൽ വണ്ടിക്കാരനാകയും ബന്ധുഗുണവും ഭാര്യാപുത്രന്മാരോടു വേർപെട്ടവനാകയും കണ്ണുകൾക്ക്‌ വൈകല്യവും പാപസ്വരൂപമടിയും ഉള്ളവനാകയും ചെയ്യും.

******************************************

എല്ലാ ഗ്രഹങ്ങളും ലഗ്നത്തിലും ഏഴാം ഭാവത്തിലുമായി നിന്നാൽ " ശകടയോഗം ".

സൂര്യൻ അനിഷ്ടനായാൽ

മാണിക്കഗോധൂമസവത്സധേനുഃ 
കൗസുംഭവാസോ ഗുളഹേമതാമ്രം
ആരക്തകം ചന്ദനമംബുജം ച
വദന്തി ദാനാനി വിരോചനായ.

സാരം :-

സൂര്യൻ അനിഷ്ടനായാൽ മാണിക്ക്യം, ഗോതമ്പ്, കുട്ടിയോടുകൂടിയ പശു (കപിലധേനു) കൌസുംഭവസ്ത്രം, ശർക്കര, സ്വർണ്ണം, ചെമ്പ്, രക്തചന്ദനം, താമരപ്പൂവ് എന്നീ ദ്രവ്യങ്ങളെ ദാനം ചെയ്യുകയും സൂര്യശാന്തി, സൂര്യനമസ്കാരം, ചെന്താമരപ്പൂവുകൊണ്ടോ മറ്റു ചുവന്ന പൂക്കൾകൊണ്ടോ ദേവനെ പൂജിക്കുക. മാണിക്യ രത്നം ധരിക്കുക. ശിവനെ ഭജിക്കുക. രാജാക്കന്മാർക്ക് ഗ്രഹോക്തദ്രവ്യങ്ങൾകൊണ്ട് നിർമ്മിച്ച ജലം സ്നാനത്തിനും ഉപയോഗിക്കാം.

ഹലയോഗത്തിൽ, ശൃംഗാടകയോഗത്തിൽ ജനിക്കുന്നവൻ

ഹലോത്ഭവഃ ക്രോധപരോƒതിനീചോ
ഹീനായുരംഗശ്ച കൃഷീവലസ്സ്യാൽ
ശൃംഗാടകേ മാരുതപീഡിതാംഗ-
സ്സുഖീ വയോന്തേƒല്പധനേƒപി ജാതഃ

സാരം :-

ഹലയോഗത്തിൽ ജനിക്കുന്നവൻ ഏറ്റവും കോപിയായും നീച പ്രവൃത്തികൾ ചെയ്യുന്നവനായും അംഗവൈകല്യമുള്ളവനായും അല്പായുസ്സായും കൃഷിക്കാരനായും ഭവിക്കും.

എല്ലാ ഗ്രഹങ്ങളും ലഗ്നത്തിലും പന്ത്രണ്ടാം ഭാവത്തിലുമായി നിന്നാൽ " ഹലയോഗം ".

***************************************************

ശൃംഗാടകയോഗത്തിൽ ജനിക്കുന്നവൻ വായുരോഗിയായും വാർദ്ധക്യത്തിൽ സുഖമനുഭവിക്കുന്നവനായും അല്പമായ ധനം മാത്രമുള്ളവനായും ഭവിക്കും.


എല്ലാ ഗ്രഹങ്ങളും ലഗ്നത്തിലും അഞ്ചാം ഭാവത്തിലും ഒമ്പതാം ഭാവത്തിലുമായി നിന്നാൽ " ശൃംഗാടകയോഗം ".

സൂര്യാദിഗ്രഹപ്രീതിക്ക് വേണ്ടി

യേ ഖേചരാ ഗോചരതോƒഷ്ടവർഗ്ഗാ-
ദ്ദശാക്രമാദ്വാപ്യശുഭാ ഭവന്തി
ദാനാദിനാ തേ സുതരാം പ്രസന്നാ-
സ്തേനാധുനാ ദാനവിധിം പ്രവച്മി.

സാരം :-

സൂര്യൻ മുതലായ ഒമ്പത് ഗ്രഹങ്ങൾ തങ്ങളുടെ ചാരങ്ങൾ കൊണ്ടോ അഷ്ടവർഗ്ഗംകൊണ്ടോ ദശാപഹാരങ്ങൾകൊണ്ടോ ഏറ്റവും അനിഷ്ടഫലപ്രദന്മാരായി സംഭവിക്കുന്നതായാൽ ആ ഗ്രഹങ്ങളുടെ പ്രീതിക്കായിക്കൊണ്ടുള്ള ദാനം ജപം പൂജ മുതലായ കർമ്മങ്ങൾ ചെയ്യേണ്ടതും അതുകൊണ്ട് ഗ്രഹങ്ങൾ പ്രസന്നന്മാരായി ഇഷ്ടഫലത്തെ കൊടുക്കുന്നതുമാകുന്നു. 

അപഹാരഫലങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം

പാപഗ്രഹദശയും പാപഗ്രഹാപഹാരവും മിക്കവാറും കഷ്ടമായിരിക്കും. ശുഭഗ്രഹദശയും ശുഭഗ്രഹാപഹാരവും ശുഭഫലം തന്നെ നൽകും. ചിലപ്പോൾ ബലവാന്മാരായ പാപഗ്രഹങ്ങൾ ഇഷ്ടഫലത്തെയും ബലഹീനന്മാരായ ശുഭഗ്രഹങ്ങൾ അനിഷ്ടഫലത്തെയും ചെയ്യുന്നതുമാണ്. 

ദശാനാഥനായ ഗ്രഹത്തിന്റെ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ, ശുഭഗ്രഹത്തിന്റെ അപഹാരകാലം

പാകേശ്വരാദന്ത്യഗതസ്യ ഭുക്തൗ
സ്ഥാനച്യുതിം ബന്ധുജനൈർവ്വിരോധം
പാദാക്ഷിരോഗം ലഭതേ ശുഭശ്ചേദ്
വിഭൂഷണം വാഹനഭോഗഭോഗ്യം

സാരം :-

ദശാനാഥനായ ഗ്രഹത്തിന്റെ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ അപഹാരകം സ്ഥാനഭ്രംശവും സ്വജനവിരോധവും പാദരോഗവും നേത്രാമയവും സംഭവിക്കും.

ദശാനാഥനായ ഗ്രഹത്തിന്റെ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന ശുഭഗ്രഹത്തിന്റെ അപഹാരകാലം അലങ്കാരസാധനങ്ങളും വാഹനപ്രീതിയും സുഖവും മറ്റു ചില ഗുണങ്ങളും സിദ്ധിക്കും.

ഹലയോഗം, ശൃംഗാടകയോഗം, ശകടയോഗം, വിഹഗയോഗം

ലഗ്നവ്യയസ്ഥൈർഹലയോഗമേതൽ
ശൃംഗാടകം ലഗ്നശുഭാത്മജസ്ഥൈഃ
ലഗ്നാസ്തഗൈസ്തച്ശകടം ബ്രുവന്തി
ബന്ധ്വാസ്പദസ്ഥൈർവ്വിഹഗാഖ്യയോഗഃ

സാരം :-

എല്ലാ ഗ്രഹങ്ങളും ലഗ്നത്തിലും പന്ത്രണ്ടാം ഭാവത്തിലുമായി നിന്നാൽ " ഹലയോഗം ".

എല്ലാ ഗ്രഹങ്ങളും ലഗ്നത്തിലും അഞ്ചാം ഭാവത്തിലും ഒമ്പതാം ഭാവത്തിലുമായി നിന്നാൽ " ശൃംഗാടകയോഗം ".

എല്ലാ ഗ്രഹങ്ങളും ലഗ്നത്തിലും ഏഴാം ഭാവത്തിലുമായി നിന്നാൽ " ശകടയോഗം ".

എല്ലാ ഗ്രഹങ്ങളും നാലാം ഭാവത്തിലും പത്താം ഭാവത്തിലുമായി നിന്നാൽ "വിഹഗയോഗം "

കണ്ടകയോഗത്തിൽ ജനിക്കുന്നവൻ

ദ്വിത്രിബന്ധുഗൃഹൈസ്സർവ്വൈർഗ്രഹൈഃ കണ്ടക ഉച്യതേ
തജ്ജാതോ ധനവാൻ വിദ്വാൻ മദ്ധ്യമായുർന്ന സന്തതിഃ

സാരം :-

എല്ലാ ഗ്രഹങ്ങളും രണ്ടാം ഭാവം, മൂന്നാം ഭാവം, നാലാം ഭാവം എന്നീ ഭാവങ്ങളിലായി നിന്നാൽ " കണ്ടകയോഗം ".

കണ്ടകയോഗത്തിൽ ജനിക്കുന്നവൻ ധനവാനായും വിദ്വാനായും മദ്ധ്യമായുസ്സായും സന്താനമില്ലാത്തവനായും ഭവിക്കും.

ദശാനാഥനായ ഗ്രഹത്തിന്റെ പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ അപഹാരകാലം

പാകേശ്വരാല്ലാഭഗതസ്യ ഭുക്തൗ
ഭാഗ്യം ധനം ഭൂപതിസൽകൃതിം ച
സുഹൃദ്യുതിം സമ്പദമേതി ജാതഃ
സ്ഥാനാന്തരപ്രാപ്തിമതിപ്രശസ്തിം

സാരം :-

ദശാനാഥനായ ഗ്രഹത്തിന്റെ പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ അപഹാരകാലം ഭാഗ്യവും ധനവും രാജസമ്മാനവും ബന്ധുസംഗമവും സമ്പത്തും ഉൽകൃഷ്ടസ്ഥാനലബ്ധിയും ഏറ്റവും പ്രശസ്തിയും സിദ്ധിക്കും.

വരാഹയോഗത്തിൽ ജനിക്കുന്നവൻ

ഉദയാത്മജബന്ധുസ്ഥൈർവ്വാരാഹ ഇതി കഥ്യതേ
തസ്മിൻ ജാതോ ഭവേൽ ജ്ഞാനീ ക്ഷേത്രവിത്തസുഖാന്വിതഃ

സാരം :-

ലഗ്നരാശിയിലും അഞ്ചാം ഭാവത്തിലും നാലാം ഭാവത്തിലും ഗ്രഹങ്ങൾ നിന്നാൽ വരാഹയോഗമാകുന്നു.

വരാഹയോഗത്തിൽ ജനിക്കുന്നവൻ ജ്ഞാനം (അറിവ്) ഉള്ളവനായും കൃഷിഭൂമികളും ധനവും സുഖവും ഉള്ളവനായും ഭവിക്കും.

ദശാനാഥനായ ഗ്രഹത്തിന്റെ പത്താം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ, ശുഭഗ്രഹത്തിന്റെ അപഹാരകാലം

കർമ്മസ്ഥപാപഖേടസ്യ ഭുക്തൗ പാകേശ്വരാദ്യദാ
കർമ്മനാശമവാപ്നോതി ദുഷ്കീർത്തിം വിവിധാപദം

തസ്മാൽ കർമ്മസ്ഥസൗമ്യസ്യ ഭുക്തൗ സൗഖ്യം വിനിർദ്ദിശേൽ
തടാകഗോപുരാരാമക്ഷേത്രപുണ്യക്രിയാദ്യപി.

സാരം :-

ദശാനാഥനായ ഗ്രഹത്തിന്റെ പത്താം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ അപഹാരകാലം കർമ്മനാശവും ദുഷ്കീർത്തിയും പലവിധത്തിലുള്ള ആപത്തുകളും സംഭവിക്കും.

ദശാനാഥനായ ഗ്രഹത്തിന്റെ പത്താം ഭാവത്തിൽ നിൽക്കുന്ന ശുഭഗ്രഹത്തിന്റെ അപഹാരകാലം സുഖവും, കിണർ, കുളം, വഴിയമ്പലം, ദേവാലയം, പൂങ്കാവ്, നടക്കാവ്, ആൽത്തറ മുതലായവ ഉണ്ടാക്കുകയാകുന്ന പുണ്യകർമ്മങ്ങൾക്ക്‌ സംഗതിയും ഫലമാകുന്നു.

ഷൾപദയോഗത്തിൽ ജനിക്കുന്നവൻ

ലഗ്നാദിഷഡ്ഭവനഗൈർഗ്രഹൈഷഡ്പദ ഉച്യതേ
തത്രജാതോ ധനാഢ്യശ്ച സർവ്വേഭ്യസ്സാരഭാഗ്ഭവേൽ.

സാരം :-
ഏഴു ഗ്രഹങ്ങളും ലഗ്നരാശി മുതൽ ആറാം ഭാവം വരെയുള്ള രാശികളിലായി നിന്നാൽ " ഷൾപദയോഗം ".

ഷൾപദയോഗത്തിൽ ജനിക്കുന്നവൻ ഏറ്റവും ധനാദ്ധ്യക്ഷനായും എല്ലാറ്റിന്റെയും സാരത്തെ ഗ്രഹിക്കുന്നവനായും ഭവിക്കും.

ദശാനാഥനായ ഗ്രഹത്തിന്റെ ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ അപഹാരകാലം

ദശേശാന്നാമവസ്ഥസ്യ പാപസ്യാപഹൃതൗ യദി
അശുഭം ലഭതേ കർമ്മസ്ഥാനനാശം മനോരുജം

പാകേശാന്നവമസ്ഥസ്യ സൗമ്യസ്യാപഹൃതൗ തഥാ
വിവാഹം യജ്ഞദീക്ഷാം ച സുതാപ്തിം ലഭതേ നരഃ

സാരം :-

ദശാനാഥനായ ഗ്രഹത്തിന്റെ ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ അപഹാരകാലം അശുഭകർമ്മത്തിനിടയാവുകയും സ്ഥാനനാശം സംഭവിക്കുകയും മനോദുഃഖമുണ്ടാവുകയും ചെയ്യും.

ദശാനാഥനായ ഗ്രഹത്തിന്റെ ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ശുഭഗ്രഹത്തിന്റെ അപഹാരകാലം കളത്രലാഭമോ പുത്രലാഭമോ സംഭവിക്കുകയും യാഗദീക്ഷചെയ്കയും ഫലമാകുന്നു.

ദശാനാഥനായ ഗ്രഹത്തിന്റെ എട്ടാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ അപഹാരകാലം

പാകേശാദഷ്ടസ്ഥസ്യ  പാപസ്യാപഹൃതൗ ഭയം
നിധനം കുത്സിതാന്നം ച ചോരാഗ്നിനൃപപീഡനം.

തത്ര സ്ഥിതസ്യ സൗമ്യസ്യ ഭുക്തൗ ബലവതശ്ശുഭം
ഭുക്ത്യാദൗ ശോഭനം കിം തു ഹ്യന്ത്യേ കഷ്ടം ച നിർദ്ദിശേൽ.

സാരം :-

ദശാനാഥനായ ഗ്രഹത്തിന്റെ എട്ടാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ അപഹാരകാലം അന്നപാനാദിഗുണങ്ങൾക്ക് ഹാനിയും ചോരാരിപീഡയും രാജകോപവും രോഗം മരണം മുതലായ അനർത്ഥങ്ങളും സംഭവിക്കും. ഇവിടെ അപഹാരനാഥനായ ഗ്രഹം ബലവാനായ ശുഭഗ്രഹമാണെങ്കിൽ ശുഭഫലം തന്നെ പറയാമെങ്കിലും അപഹാര അന്ത്യം ഏറ്റവും കഷ്ടഫലം തന്നെ എന്ന് അറിഞ്ഞുകൊൾകയും വേണം.

ആചാര്യപിന്‍ബലം അനിവാര്യം

എന്തുകിട്ടും എന്നതിനേക്കാളുമുപരി ചെയ്തില്ലെങ്കില്‍ എന്ത്‌ നഷ്ടപ്പെടും എന്ന്‌ പഠിപ്പിക്കുക. ലോകത്തിന്‌ മുഴുവന്‍ വെളിച്ചം കാണിച്ചിട്ടുള്ള ഒരു സംസ്കൃതിയുടെ പിന്‍മുറക്കാരാണ്‌ നമ്മള്‍. ഭാരത സംസ്കാരം ഭാരതം എന്നൊക്കെ പറയുമ്പോള്‍ ആനന്ദിക്കുന്ന പ്രകാശത്തില്‍ ആനന്ദിക്കുന്ന ഒരു സംസ്കൃതിയാണ്‌. ഈ രാഷ്ട്രവും ഈ സംസ്കൃതിയും നിലനിന്നത്‌ സമൂഹത്തിന്റെ ആചാരശുദ്ധികൊണ്ടും ശാസ്ത്രനിഷ്ഠകൊണ്ടുമൊക്കെയാണ്‌. ഇവിടെ സമൂഹത്തിന്റെ ശാസ്ത്രനിഷ്ഠ എന്നുപറയുമ്പോള്‍ സമൂഹം മൊത്തത്തില്‍ ശാസ്ത്രബോധമുള്ളവരായിരുന്നു എന്നു പറഞ്ഞതിന്‌ അര്‍ത്ഥമില്ല. പക്ഷേ, ആചാര്യശുദ്ധിയുണ്ടായിരുന്നു. ശാസ്ത്രത്തെ അറിഞ്ഞ ആചാര്യന്മാര്‍ അവര്‍ ബോധിപ്പിക്കുന്നതിനനുസരിച്ച്‌ ആചരണം ചെയ്ത്‌ പുലര്‍ത്തുന്ന ഒരു സമൂഹം നിലനിന്നതായിരുന്നു ഭാരതത്തിന്റെ ആ ഭാരതത്വത്തിന്‌ ഹേതു. അതാണ്‌ വാസ്തവത്തില്‍ നമ്മുടെ സംസ്കാരം നിലനിര്‍ത്തിയത്‌. അപ്പോള്‍ അതില്‍ പ്രധാനമായിട്ടുള്ളതായ ഈ ആചരണങ്ങളില്‍ ഓരോന്നും എത്ര ചെറുതാണെന്ന്‌ നമുക്ക്‌ ബാഹ്യദൃഷ്ടിയില്‍ തോന്നിക്കോട്ടെ. ഈ സമാജത്തെ നിലനിര്‍ത്തുന്നതിന്‌ അതിന്റേതായ പങ്ക്‌ അത്‌ വഹിച്ചിട്ടുണ്ട്‌. അതൊന്നും ചെയ്യാതെ നമ്മള്‍ പോകുന്ന സമയത്ത്‌ ‘ചെയ്തില്ലെങ്കില്‍ എന്താ’ എന്നുള്ള നിലയ്ക്ക്‌ ചെയ്യാതിരുന്നാല്‍ നമ്മുടെ സാമാജിക വ്യവസ്ഥയും ധര്‍മത്തിന്റെ വ്യവസ്ഥയുമെല്ലാം കുത്തഴിഞ്ഞ്‌ ഒന്നുമില്ലാതെ ശിഥിലമായിപ്പോകും. അപ്പോള്‍ ചെയ്തുള്ള ഗുണമല്ല ചിന്തിക്കേണ്ടത്‌. നിത്യകര്‍മങ്ങള്‍ അങ്ങനെയാണ്‌. ചെയ്തില്ലെങ്കിലുള്ള ദോഷമാണ്‌ ചിന്തിക്കേണ്ടത്‌. ഇവിടെ മൊത്തം വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത്‌ ഇത്തരം ആചരണങ്ങളാണ്‌. നമ്മുടെ വളര്‍ന്നുവരുന്ന മക്കള്‍ സംസ്കാരത്തോടുകൂടി വളര്‍ന്നുവരണം. അവര്‍ക്ക്‌ ചില ആചാര്യന്മാരുടെ പിന്‍ബലം ഉണ്ടായിരിക്കണം.

സർപ്പയോഗത്തിൽ ജനിക്കുന്നവൻ

കേന്ദ്രഗൈരശുഭൈസ്സർപ്പസ്തത്ര ദീനോƒധനഃ ഖലഃ
പരദുഃഖപ്രിയോƒല്പായുഃ പിതൃഹാ ബഹുഭാഷണഃ

സാരം :-

എല്ലാ പാപഗ്രഹങ്ങളും ലഗ്നം, നാലാം ഭാവം, ഏഴാം ഭാവം, പത്താം ഭാവം എന്നീ കേന്ദ്രരാശികളിലായി നിന്നാൽ " സർപ്പയോഗം ".

സർപ്പയോഗത്തിൽ ജനിക്കുന്നവൻ ദീനതയും നിർദ്ധനത്വവും അസുഖവും ദുസ്സ്വഭാവവും ഉള്ളവനായും അന്യന്മാരുടെ ദുഃഖത്തിൽ സന്തോഷിക്കുന്നവനായും അല്പായുസ്സായും പിതാവിന് ഹാനിയെ ചെയ്യുന്നവനായും വളരെ സംസാരിക്കുന്നവനായും ഭവിക്കും.

മാലായോഗത്തിൽ, കുലമുഖ്യയോഗത്തിൽ ജനിക്കുന്നവൻ

മാലാ സ്യാൽ കേന്ദ്രഗൈസ്സൗമ്യൈർജ്ഞാനവാനർത്ഥവാനിഹ
തൈരേവ കർമ്മലഗ്നസ്ഥൈർജ്ജാതഃ കുലപതിർഭവേൽ.

സാരം :-

എല്ലാ ശുഭഗ്രഹങ്ങളും ഉദയം (ലഗ്നം), നാലാം ഭാവം, ഏഴാം ഭാവം, പത്താം ഭാവം എന്നീ ഭാവങ്ങളിൽ നിന്നാൽ " മാലായോഗം "

മാലായോഗത്തിൽ ജനിക്കുന്നവൻ ജ്ഞാനവും സുഖവും ധനവും ഉള്ളവനായും ഭവിക്കും.

*****************************

എല്ലാ ശുഭഗ്രഹങ്ങളും ലഗ്നത്തിലും പത്താം ഭാവത്തിലുമായി നിൽക്കുകയാണെങ്കിൽ " കുലമുഖ്യയോഗം " 

കുലമുഖ്യയോഗത്തിൽ ജനിക്കുന്നവൻ കുലമുഖ്യനായി ഭവിക്കും.

ശുഭ്രവസ്ത്രം

ഒരിക്കലും കാവിവസ്ത്രം ഗൃഹസ്ഥന്റെ വേഷമല്ല. ഗൃഹസ്ഥന്‍ ശുഭ്ര വസ്ത്രം തന്നെ ധരിക്കണം. അല്ലെങ്കില്‍ വര്‍ണവസ്ത്രം ധരിക്കാം. അതില്‍ യാതൊരു വിരോധവുമില്ല. ചിത്രവസ്ത്രം ധരിക്കാം. പക്ഷേ, കാഷായം ഗൃഹസ്ഥന്റെ ലിംഗമല്ല. കാഷായം സന്ന്യാസിയുടെ ലിംഗമാണ്‌. ഇനി കാഷായം വാനപ്രസ്ഥികള്‍ ഉപയോഗിച്ചാല്‍ അതിന്‌ വിരോധമില്ല. ജീവിതത്തില്‍ മറ്റ്‌ യാതൊരു ഗത്യന്തരവുമില്ലാതെ ഭിക്ഷാടനത്തില്‍ ഏര്‍പ്പെടേണ്ടിവരുന്നവര്‍ക്കും കാഷായ വസ്ത്രം ധരിച്ചാല്‍ വിരോധം പറയാനില്ല. അല്ലാത്തവര്‍ യാതൊരു കാരണവശാലും കാഷായം ധരിക്കരുത്‌. ഇനി വേറൊന്നുകൂടി പറയാനുണ്ട്‌. ഇന്ന്‌ മൊത്തം നമ്മള്‍ ഭാരതത്തില്‍ സഞ്ചരിച്ചാല്‍ കേരളത്തില്‍ മാത്രം സന്ന്യാസിമാരല്ലാത്തവര്‍ കാഷായം ധരിക്കുന്നത്‌ കാണാം. കേരളത്തോട്‌ ചേര്‍ന്ന്‌ കിടക്കുന്ന തൊട്ടടുത്ത സംസ്ഥാനങ്ങളിലും അല്‍പ്പാല്‍പ്പം കണ്ടേക്കാം. മലയാളികള്‍ കൂടുതലുള്ള ഇടങ്ങളിലും കണ്ടേക്കാം. ഭാരതത്തിന്റെ മറ്റിടങ്ങളില്‍ സന്ന്യാസിമാരല്ലാത്തവര്‍ ആരും തന്നെ കാവിവസ്ത്രം ധരിക്കുന്നില്ല.

ദശാനാഥനായ ഗ്രഹത്തിന്റെ ഏഴാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ, ശുഭഗ്രഹത്തിന്റെ അപഹാരകാലം

ദശേശാൽ സപ്തമസ്ഥസ്യ പാപസ്യാഹൃതൌ തദാ
മാനാർത്ഥപുത്രബന്ധുനാം നാശം നരപതേർഭയം

ദശേശാദ്ദാരയുക്തസ്യ ശുഭസ്യാപഹൃതൗശുഭം (സുഖം)
നീചശത്രുവിഹീനസ്യ മൃദ്ദ്വന്നാംബരഭൂഷണം.

സാരം :-

ദശാനാഥനായ ഗ്രഹത്തിന്റെ ഏഴാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ അപഹാരകാലം മാനത്തിനും അർത്ഥത്തിനും പുത്രനും ബന്ധുവിനും ഹാനിയും രാജാവിങ്കൽ നിന്ന് ഭയവും സംഭവിക്കാം.

ദശാനാഥനായ ഗ്രഹത്തിന്റെ ഏഴാം ഭാവത്തിൽ നിൽക്കുന്ന ശുഭഗ്രഹത്തിന്റെ അപഹാരകാലം മൃഷ്ടാന്നഭോജനവും വിശേഷവസ്ത്രാലങ്കാരസാധനങ്ങളും ലഭിക്കും. ഈ ശുഭഗ്രഹം തന്നെ നീചരാശിസ്ഥനും ശത്രുക്ഷേത്രഗതനുമല്ലാതെയിരിക്കയും വേണം.

നളയോഗത്തിൽ ജനിക്കുന്നവൻ

നളയോഗോത്ഭവോ ധീമാൻ വികലാംഗോƒല്പസന്തതിഃ
അന്ത്യേ സുഖീ ധനാഢ്യശ്ച മദ്ധ്യായൂർന്നിപുണോ ഭവേൽ.

സാരം :-

നളയോഗത്തിൽ ജനിക്കുന്നവൻ ബുദ്ധിമാനായും അംഗവൈകല്യമുള്ളവനായും അല്പപുത്രനായും അന്ത്യകാലത്തിൽ സുഖമുള്ളവനായും ധനവാനായും നിപുണതയുള്ളവനായും മദ്ധ്യമായുസ്സായും ഭവിക്കും.

********************************************

എല്ലാ ഗ്രഹങ്ങളും ഉഭയരാശിയിൽ നിന്നാൽ " നളയോഗം "

ജപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായിരുന്ന്‌ ഇഷ്ടദേവതയെ ധ്യാനിച്ചശേഷമാണ്‌ ജപം ആരംഭിക്കേണ്ടത്‌. അതിന്‌ ആ ദേവതയുടെ ധ്യാനമന്ത്രങ്ങള്‍ ഉപയോഗിക്കാം.എപ്പോഴും ഉണര്‍വ്വോടെയും ശ്രദ്ധയോടെയും വേണം ജപിക്കേണ്ടത്‌. തുടക്കത്തില്‍ ശ്രദ്ധയോടെ ജപമാരംഭിച്ചാലും കുറച്ചുകഴിയുമ്പോള്‍ മനസ്സ്‌ പിടിയില്‍നിന്നും വഴുതി അലഞ്ഞുതിരിയാന്‍ തുടങ്ങും. ചിലര്‍ക്ക്‌ നിദ്രവരും. ഇവയെല്ലാം ഒഴിവാക്കി ജപസമയത്ത്‌ തികഞ്ഞ ഉണര്‍വും ശ്രദ്ധയും പാലിക്കേണ്ടതാണ്‌. ഉറക്കം വരുന്നു എന്നു തോന്നിയാല്‍ എഴുന്നേറ്റ്‌ അല്‍പം നടക്കുകയോ ശുദ്ധജലം മുഖത്തുതളിക്കുകയോ ചെയ്തശേഷം വീണ്ടും ജപം തുടരാം. നിത്യവും 108 ഓ 1008 ഓ തവണയെങ്കിലും ജപം നടത്തേണ്ടതാണ്‌. എണ്ണം കൂടുന്നതനുസരിച്ച്‌ ഫലപ്രാപ്തിയും വേഗത്തില്‍ കൈവരും. രുദ്രാക്ഷം, തുളസി തുടങ്ങിയവയിലേതെങ്കിലും കൊണ്ടു നിര്‍മ്മിച്ച 108 മണികളുള്ള മാലയാണ്‌ മന്ത്രജപത്തിന്റെ സംഖ്യ കണക്കാക്കുന്നതിന്‌ ഉപയോഗിക്കുന്നത്‌. ഓരോ തവണ മന്ത്രം ജപിക്കുമ്പോഴും മാലയിലെ ഓരോ മണിയും നട വിരലും തള്ളവിരലുമുപയോഗിച്ച്‌ തിരിക്കണം. ചൂണ്ടുവിരല്‍ അകന്നുനില്‍ക്കേണ്ടതാണ്‌. 108-ാ‍ം മതു തവണ മന്ത്രം ജപിക്കുമ്പോള്‍ മാലയിലെ മേരുമണിയില്‍ എത്തിയിരിക്കും. വീണ്ടും, മേരുമണി കവച്ചുകടക്കാതെ 109-ാ‍ം മന്ത്രം മുതല്‍ മണികള്‍ തിരിച്ച്‌ എണ്ണേണ്ടതാണ്‌.നിത്യവും പുലര്‍ച്ചെ 4ന്‌ ജപം ആരംഭിക്കുന്നതിനുമുമ്പ്‌ സ്നാനം ചെയ്യേണ്ടതാണ്‌. അതിനു ബുദ്ധിമുട്ടുള്ളവര്‍ കയ്യും കാലും മുഖവും കഴുകിയശേഷം ജപം ആരംഭിക്കാവുന്നതാണ്‌.ഇഷ്ടദേവതയുടെ ചിത്രം മുമ്പില്‍ സ്ഥാപിച്ച്‌ അതിനു മുമ്പില്‍ ദീപം തെളിയിച്ച്‌ അവിടെയിരുന്നു ജപിക്കുന്നത്‌ ഉത്തമം.അതിവേഗത്തിലോ വളരെ സാവധാനത്തിലോ ജപിക്കരുത്‌. യാന്ത്രികമായ ജപത്തിന്റെ പതിന്‍മടങ്ങു ഫലം ഭക്തിവിശ്വാസങ്ങളോടെ ജപിച്ചാല്‍ കൈവരും. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ചശേഷം വേണം ജപം അവസാനിപ്പിക്കേണ്ടതും.ജപകാലത്ത്‌ മനസ്സ്‌ മാലിന്യമുക്തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. അതിന്‌ സാത്ത്വികമായ ഒരു ജീവിതരീതി അനുവര്‍ത്തിക്കുന്നത്‌ ഉത്തമം.

ദശാനാഥനായ ഗ്രഹത്തിന്റെ ആറാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ, ശുഭഗ്രഹത്തിന്റെ അപഹാരകാലം

അന്തർദശായാം ക്രൂരസ്യ ഷഷ്ഠസ്ഥസ്യ ദശാധിപാൽ
ചോരാരിരണദേഹാർത്തിം ലഭതേ പദവിഭ്രമം.

തത്ര ഷഷ്ഠസ്ഥസൗമ്യസ്യ ദായേശാൽ സുഖവർദ്ധനം
ലഭതേ പുത്രമിത്രാംശ്ച സ്വോച്ചേ ഭൂലാഭമാദിശേൽ.

സാരം :-

ദശാനാഥനായ ഗ്രഹത്തിന്റെ ആറാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ അപഹാരകാലം ശത്രുക്കളിൽ നിന്നും കള്ളന്മാരിൽ നിന്നും ഉപദ്രവവും കലഹവും രോഗദുഃഖങ്ങളും സ്ഥാനഭ്രംശവും സംഭവിക്കും. 

ദശാനാഥനായ ഗ്രഹത്തിന്റെ ആറാം ഭാവത്തിൽ നിൽക്കുന്ന ശുഭഗ്രഹത്തിന്റെ അപഹാരകാലം സുഖാഭിവൃദ്ധിയും പുത്രലാഭവും മിത്രപ്രാപ്തിയും 

ദശാനാഥനായ ഗ്രഹത്തിന്റെ ആറാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ ഉച്ചരാശി ദശാനാഥനായ ഗ്രഹത്തിന്റെ ആറാം ഭാവമായി വന്നാൽ ഭൂമിലാഭം സംഭവിക്കുമെന്നു പറയണം.

അന്യോന്യ ഷഷ്ഠാഷ്ടസ്ഥിതന്മാരായ ഗ്രഹങ്ങൾ ആരായിരുന്നാലും സ്വദശാപഹാരകാലങ്ങളിൽ രോഗദുഃഖം മരണം മുതലായ അനിഷ്ടഫലങ്ങൾക്ക് അധികം സംഗതിയുള്ളതെന്നും പറയണം.

മുസലയോഗത്തിൽ ജനിക്കുന്നവൻ

മുസലേ ധനവാൻ ദാനീ ദാരപുത്രസുഖാന്ന്വിതഃ
പൂർവ്വാർത്ഥഫലഭോക്താ ച കുലാഢ്യോ ബഹുകൃത്യകൃൽ.

സാരം :-

മുസലയോഗത്തിൽ ജനിക്കുന്നവൻ ധനവാനായും ദാനം ചെയ്യുന്നവനായും ഭാര്യയും പുത്രന്മാരും സുഖവും ഉള്ളവനായും പൂർവ്വദ്രവ്യാനുഭവസുഖവും കുലമുഖ്യതയും ഉള്ളവനായും അനേക കൃത്യങ്ങളെ ചെയ്യുന്നവനായും ഭവിക്കും. 

***********************************************

എല്ലാ ഗ്രഹങ്ങളും സ്ഥിരരാശിയിൽ നിന്നാൽ " മുസലയോഗം "

ബ്രഹ്മചര്യം: വിജ്ഞാനസമ്പാദനത്തിന്റെ കാലം

ബ്രഹ്മചര്യം ഭാരതീയരെ സംബന്ധിച്ചിടത്തോളം സുപരിചിതമായ വാക്കാണ്‌. പക്ഷേ, ധാരണം അബദ്ധധാരണകളും നമുക്ക്‌ ബ്രഹ്മചര്യത്തെക്കുറിച്ചുണ്ട്‌. ഗുരുമുഖത്തുനിന്ന്‌, ഗ്രന്ഥങ്ങളില്‍ നിന്ന്‌, അനുഭവങ്ങളില്‍ നിന്ന്‌ ഒക്കെകിട്ടുന്ന വിജ്ഞാനമാണ്‌ ബ്രഹ്മചാരിക്ക്‌ ഭാവിജീവിതം കൊണ്ടു നടക്കാന്‍ വേണ്ട ശേഷി പ്രദാനം ചെയ്യുന്നത്‌. ജീവിതത്തിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്ന ഒരു വ്യക്തിയാണല്ലോ ഈ വിദ്യാര്‍ത്ഥി. നീണ്ട 25 കൊല്ലത്തോളം കിട്ടുന്ന സമയം മുഴുവന്‍ വിജ്ഞാനസമ്പാദനത്തിനുവേണ്ടി വിനിയോഗിക്കുന്നു. ഒരിക്കലും ഒരു വിജ്ഞാനിക്കും സംശയം തോന്നാന്‍ പാടില്ല. അതുകൊണ്ട്‌ ഭാരതപാരമ്പര്യത്തില്‍പ്പെട്ട എല്ലാ വിദ്യകളും ഒരു വിദ്യാര്‍ത്ഥിക്ക്‌ അഭ്യസിക്കേണ്ടതായിട്ടുണ്ട്‌. വേദോച്ചാരണം, മന്ത്രങ്ങള്‍, ഈശ്വരപൂജ, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയിലെ പാണ്ഡിത്യം, സംഗീതം, നൃത്തം, നാട്യം, ചിത്രരചന എന്നീ കലാസൃഷ്ടികള്‍, ജ്യോതിഷം, വൈദ്യം, തര്‍ക്കം തുടങ്ങിയ ശാസ്ത്രങ്ങള്‍ അങ്ങിനെ നീണ്ടുപോകുന്നു പട്ടിക. ഇതെല്ലാം അഭ്യസിക്കുന്നത്‌ ഗുരുമുഖത്തു നിന്നായിരിക്കും. ഇടയ്ക്കിടയ്ക്ക്‌ പരിശോധിക്കേണ്ടുന്ന കാര്യമാണെങ്കില്‍ ആ വിഷയം പകര്‍ത്തിയ സ്വന്തം ഗ്രന്ഥമുണ്ടായിരിക്കും. ഒരു 50കൊല്ലം മുമ്പുവരെ മാഘവും, രഘുവംശവും മറ്റും മനഃപാഠം ചൊല്ലാന്‍ കഴിയുന്നവരും ജ്യോതിഷത്തിലും വൈദ്യത്തിലും അത്യാവശ്യം അറിവുനേടിയവരും ആയ ഒരുപാട്‌ വ്യക്തികളുണ്ടായിരുന്നു. ഇന്നവരുടെ തലമുറ ഈ പാരമ്പര്യം ഉപേക്ഷിച്ചതിനാല്‍ ചെറുതായിക്കൊണ്ടിരിക്കുകയാണ്‌. നമുക്കിടയില്‍ ഒരു തെറ്റിദ്ധാരണ പണ്ടേ കടന്നുകൂടിയിട്ടുണ്ട്‌. ബ്രഹ്മചാരി എന്നാല്‍ അവിവാഹിതനായിരിക്കണമെന്ന സങ്കല്‍പം ഈ വിശ്വാസം പക്ഷേ, ബ്രഹ്മചര്യവുമായി ഒരു തരത്തിലും ബന്ധപ്പെടുന്നില്ല. ഗൃഹസ്ഥനും, വാനപ്രസ്ഥിക്കും, സന്യാസിക്കുമൊക്കെ ഒരുപോലെ ബാധകമാണ്‌ ബ്രഹ്മചര്യം. സാക്ഷാല്‍ പരബ്രഹ്മത്തെക്കുറിച്ചുള്ള ചിന്തയാണിവിടെ ഉദ്ദേശം. അപ്പോള്‍ ഒരു ചോദ്യം, ഗൃഹസ്ഥന്‍ എങ്ങിനെ ബ്രഹ്മചാരിയാകും? തീര്‍ച്ചയായും ഏതു ഗൃഹസ്ഥനും ബ്രഹ്മചാരിയാകാം. അതേസമയത്ത്‌ ഭാര്യയും കുട്ടികളുമുണ്ടാകാം. പക്ഷേ, അത്തരം ഗാര്‍ഹിക കാര്യങ്ങളില്‍ ബ്രഹ്മചാരിയായ ഗൃഹസ്ഥന്‍ താല്‍പര്യം കാണിക്കുകയില്ല. അല്ലെങ്കില്‍ പുത്രോല്‍പാദനം നടത്തുകയില്ല എന്നേ അര്‍ത്ഥമുള്ളൂ. വാനപ്രസ്ഥക്കാരനും ഒറ്റയ്ക്കാണീ ജീവിതം എന്നൊക്കെ ചിലര്‍ ധരിച്ചിരിക്കുന്നു. ഈ ധാരണയും ശരിയല്ല. വാനപ്രസ്ഥജീവിതം കളത്രത്തോടുകൂടി തന്നെയാകാം. ശാസ്ത്രം ഒരിക്കലും നിഷേധിക്കുന്നില്ല. അതവിടെ നില്‍ക്കട്ടെ. ബ്രഹ്മചാരിയുടെ ധര്‍മ്മത്തെപ്പറ്റിയാണ്‌ നമ്മുടെ ചിന്ത. എന്തിനാണ്‌ വിജ്ഞാനം നേടുന്നത്‌? സ്വാര്‍ത്ഥത്തിനോ, സാമൂഹ്യസേവനത്തിനോ കലികാലമായ ഇന്നു നാം കാണുന്നത്‌ ജീവന്‍ രക്ഷിക്കാന്‍ ചുമതലപ്പെട്ട ഡോക്ടര്‍ ആദ്യം കണക്കുപറഞ്ഞു കാശുവാങ്ങുന്ന ചിത്രമാണ്‌. എന്നിട്ട്‌ ചികില്‍സിക്കുന്നു. എന്നാല്‍ പുരാതന ഭാരതത്തില്‍ വിജ്ഞാനം വില്‍ക്കാനുള്ളതായിരുന്നില്ല. ഭക്ഷ്യവസ്തുക്കളും വിറ്റ്‌ കാശുണ്ടാക്കാറില്ല. അങ്ങനെ രാഷ്ട്രീയവും സാമൂഹികവും ഗാര്‍ഹികവുമായ ഏത്‌ അടിയന്തിരാവസ്ഥയേയും നേരിടാന്‍ വേണ്ട വിജ്ഞാനം ഓരോ ബ്രഹ്മചാരിയും നേടിയിരിക്കും. ജീവിതത്തിന്റെ നാനാതുറകളിലും പ്രയോഗിക്കേണ്ടിവരുന്ന ഈ വിജ്ഞാനം ഓരോ വിദ്യാര്‍ത്ഥിയെയും ഹൃദിസ്ഥമാക്കിയിരിക്കും. ചുരുക്കത്തില്‍ സാമൂഹ്യജീവിതത്തിന്‌ ആവശ്യമായ എല്ലാ ക്വാളിഫിക്കേഷനും അവര്‍ക്കുണ്ടായിരിക്കും. 

ബ്രഹ്മചാരി ജപിക്കുന്ന മന്ത്രങ്ങളും പിന്‍തുടരുന്ന ആചാരങ്ങളും ഒരിക്കലും സ്വര്‍ത്ഥമല്ല. പ്രാചീന ഭാരതത്തിലെ ആരും തന്നെ സ്വാര്‍ത്ഥം എന്ന വാക്ക്‌ കേട്ടിരിക്കാനിടയില്ല. എല്ലാവര്‍ക്കും ഒന്നേ ലക്ഷ്യമുള്ളൂ – ജനക്ഷേമം എല്ലാവരും അതിനുവേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറാണ്‌. അവിടെ എല്ലാ വ്യക്തികളും സ്വധര്‍മ്മമനുഷ്ഠിക്കുമ്പോള്‍ രാജാവിന്റെയോ ഉദ്യോഗസ്ഥന്മാരുടെയോ ആവശ്യം വരുന്നില്ല. ഗവണ്‍മെന്റുകള്‍ കൊഴിഞ്ഞുവീഴുന്ന ഒരവസ്ഥ ഭാവിയിലുണ്ടാകുമെന്ന്‌ കാറല്‍ മാര്‍ക്സ്‌ കണ്ട സ്വപ്നം ഭാരതത്തില്‍ ഒരു യാഥാര്‍ത്ഥ്യമായി പണ്ട്‌ നിലനിന്നിരുന്നു. 

പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുന്ന ബ്രഹ്മചാരികള്‍ ദേഹശുദ്ധിവരുത്തി, ഇഷ്ടദേവതകളേയും, പരദേവതകളേയും വന്ദിച്ച്‌, ഗുരുവിനെ സമീപിച്ച്‌, ആചാര്യവന്ദനവും കഴിച്ച്‌ തനിക്കു പഠിക്കാനുള്ള പാഠങ്ങള്‍ അഭ്യസിക്കാന്‍ തുടങ്ങുന്നു.ഇതില്‍ ആരുടെയോ നിര്‍ബന്ധമോ, പ്രേരണയോ, ശിക്ഷയോ ബലമോ ലവലേശംപോലുമില്ല. സ്വയം പഠിക്കുകയും ഗുരുവിനോട്‌ ചോദിച്ച്‌ സംശയം തീര്‍ക്കുകയും ചെയ്തുകൊണ്ട്‌ മദ്ധ്യാഹാനം വരെ ശിഷ്യന്‍ പഠിക്കുന്നു. ഉച്ചഭക്ഷണവും കഴിഞ്ഞ്‌ തനിക്കായി നീക്കിവച്ചിരിക്കുന്ന ഗൃഹജോലികളില്‍ പ്രവേശിക്കുന്നു. അത്‌ മിക്കവാറും സന്ധ്യാസമയംവരെയാകാം. ജോലികളെന്തൊക്കെയാണെന്ന്‌ ആചാര്യനോ ആചാര്യപത്നിയോ പറയാറില്ല. സ്വയം കണ്ടെറിഞ്ഞു ചെയ്യുകയാണ്‌ പതിവ്‌.

ദശാനാഥനായ ഗ്രഹത്തിന്റെ അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ശുഭഗ്രഹത്തിന്റെ, പാപഗ്രഹത്തിന്റെ അപഹാരകാലം

ദശാനാഥാൽസുതസ്ഥസ്യ ഭുക്തൗ പുത്രാപ്തിമാദിശേൽ
ശുഭഗ്രഹശ്ചേൽ സൗഖ്യം ച പാപഭുക്തൗ സുതക്ഷയം.

സാരം :-

ദശാനാഥനായ ഗ്രഹത്തിന്റെ അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ശുഭഗ്രഹത്തിന്റെ അപഹാരകാലം പുത്രലാഭവും സുഖവും ലഭിക്കും.

ദശാനാഥനായ ഗ്രഹത്തിന്റെ അഞ്ചാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ അപഹാരകാലം പുത്രഹാനിയും സംഭവിക്കുന്നതാണ്.

രജ്ജുയോഗത്തിൽ ജനിക്കുന്നവൻ

അദ്ധ്വശ്രമോ ദരിദ്രശ്ച മത്സരീ രജ്ജുയോഗജഃ
മദ്ധ്യമായുസ്തഥാഭ്യേതി വിദേശനിരതോ നരഃ

സാരം :-

രജ്ജുയോഗത്തിൽ ജനിക്കുന്നവൻ വളരെ വഴിനടന്ന് ക്ഷീണിക്കുന്നവനായും ദരിദ്രനായും അന്യന്മാരുടെ ഉൽക്കർഷത്തെ സഹിക്കാത്തവനായും മദ്ധ്യമായുസ്സായും അന്യദേശവാസിയായും ഭവിക്കും.

****************************************

എല്ലാ ഗ്രഹങ്ങളും ചരരാശിയിൽ നിന്നാൽ " രജ്ജുയോഗം. "

വേദങ്ങളും പുരാണങ്ങളും

സനാതന ധര്‍മ്മികള്‍, അഥവാ ഹൈന്ദവര്‍ക്ക്‌ മുപ്പത്തിമുക്കോടി ദേവതകളുണ്ടെന്നും ഓരോ ദേവതകളും വിരൂപികളും അസംഗതാകാരയുക്തരുമാണെന്ന്‌ പലരും പരിഹാസരൂപേണ പറഞ്ഞുപോരുന്നുണ്ട്‌. മറ്റൊരു കൂട്ടര്‍ പുരാണങ്ങളിലെ ആലങ്കാരിക ഭാഷാശൈലി കണ്ട്‌ ഈ ദേവതകളെ അക്രമികളായും ദുരാചാരികളായും എല്ലാറ്റിനുമപ്പുറത്ത്‌ ആര്യന്‍ വംശാധിപത്യത്തിന്റെ സേനാഭടന്മാരായും സങ്കല്‍പിച്ചു. എന്തുകൊണ്ടാണ്‌ സത്ത ഉള്‍ക്കെള്ളാന്‍ നമുക്ക്‌ കഴിയാതെ പോയതെന്ന്‌ നാം ചിന്തിക്കണം. 

വേദം ഈശ്വരീയ വാണിയാണ്‌. ആ ഈശ്വരീയ വാണിക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ നാസ്തികരായി കരുണമെന്ന്‌ മനു പറയുന്നുണ്ട്‌. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ വിഗ്രഹാരാധകരെ നാസ്തികരെന്ന്‌ പറയേണ്ടിവരും. കാരണം ‘ന തസ്യപ്രതിമാ അസ്തി’ എന്ന യജുര്‍വേദ പ്രസ്താവനയെ നഗ്നമായി ലംഘിക്കുന്നവരാണ്‌ ഇവര്‍. 

ഇവിടെ സംഗതമായ ചോദ്യം ഈ വിഗ്രഹാരാധനയ്ക്ക്‌ വിഷയമായ ദേവതകള്‍ എന്താണ്‌? ഈ രൂപകല്‍പനയ്ക്കും പുരാണപ്രസിദ്ധമായ കഥകള്‍ക്കും സനാതനമായ വേദവുമായി ബന്ധമുണ്ടോ? 

വേദങ്ങള്‍ സാധാരണക്കാരന്‌ പ്രായേണ അപ്രാപ്യവും അസ്പൃശ്യവുമാ മാറിയ ഒരു കാലഘട്ടം മുതലാണ്‌ വിഗ്രഹാരാധന പോലുള്ള ചൂഷണങ്ങള്‍ ഉണ്ടായത്‌. എല്ലാവര്‍ക്കും പഠിക്കാനുള്ളതാണ്‌ വേദം. വേദമന്ത്രങ്ങളുടെ അര്‍ത്ഥം സുതരാം വ്യക്തമാകാന്‍ ശിക്ഷ, കല്‍പം, വ്യാകരണം നിരുക്തം, ഛന്ദസ്സ്‌, ജ്യോതിഷം എന്നീ ആറ്‌ അംഗങ്ങളും സാഖ്യം, യോഗം, വൈശേഷികം, ന്യായം, മീമാംസ, വേദാന്തം എന്നീ ആറ്‌ ഉപാംഗങ്ങളും പഠിക്കണം. 

സൃഷ്ടിയുടെ ആദ്യത്തില്‍ ഋഷിമാരുടെ ഋക്ക്‌, യജുസ്സ്‌, സാമം, അഥര്‍വ്വം എന്നീ വേദങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. അവരാകട്ടെ ഇത്‌ ബ്രഹ്മാഋഷിയെ പഠിപ്പിച്ചു. ആ ഋഷിപരമ്പരയിലൂടെ ഇന്നും വേദം നിലനില്‍ക്കുന്നു. എന്നാല്‍ മനുഷ്യന്റെ കൂടപ്പിറപ്പായ അഹങ്കാരവും അലംഭാവവും നിമിത്തം ആദികാലത്ത്‌ വെള്ളം എന്നുച്ചരിച്ചാല്‍ മലയാളിക്ക്‌ അര്‍ത്ഥം മനസ്സിലാകുന്നതുപോലെ ഓരോ വൈദിക സംജ്ഞയും അന്നത്തെ മനുഷ്യര്‍ക്ക്‌ മനസ്സിലാകാതെയായി. അതില്‍ പിന്നീട്‌ ന്രത്തെ പറഞ്ഞ ആറ്‌ അംഗങ്ങളും ആറ്‌ ഉപാംഗങ്ങളും പഠിച്ചേ വേദാര്‍ത്ഥം മനസ്സിലാകൂവെന്ന്‌ വന്നു. അവ പഠിക്കാതെ വേദാര്‍ത്ഥമെഴുതിയാല്‍ അനര്‍ത്ഥമാകും ഫലം. 

വേദപ്രയുക്തമായ ദേവാതാ നാമങ്ങളും പുരാണകഥകളും തമ്മില്‍ എന്തെങ്കിലും ബന്ധം എവിടെയെങ്കിലുമുണ്ടോ? അതോ പുരാണ കഥാകാരന്മാരുടെ അതിഭാവുകത്വം നിറഞ്ഞ നാട്യവേഷമാണോ ദേവതകള്‍? വേദങ്ങളിലെ ദേവതകള്‍ക്ക്‌ പുരാണകഥാകാരന്മാര്‍ നല്‍കിയ രൂപഭാവങ്ങള്‍ എന്തര്‍ത്ഥത്തിലാണ്‌? 

ഉദാഹരണമായി ഗണിപതിയെ എടുക്കാം. പൗരാണിക ഗണപതിയുടെ രൂപമെന്തായിരുന്നു. ശിവനും പാര്‍വതിയും ആനയുടെ രൂപമെടുത്ത്‌ വനത്തില്‍ ക്രീഡിക്കുമ്പോഴാണ്‌ ഗണപതിയുണ്ടായതെന്ന്‌ ഒരു കഥയുണ്ട്‌. പാര്‍വതിയുടെ സ്നാനാവസരത്തില്‍ എണ്ണയും മെഴുക്കും ഉരുണ്ടുകൂടിയാണ്‌ ഗണപതിയുണ്ടായതെന്ന്‌ മറ്റൊരു കഥയും നിലവിലുണ്ട്‌. ഗണപതിയുടെ ആകാരവും സവിശേഷതകളും കൂടി പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ടതുണ്ട്‌. 

വിനായകന്‍, വിഘ്നരാജന്‍, ഗജാനന്‍, ഏകദന്തന്‍, ഹേംബരന്‍, ആഖുരഥന്‍, ലംബോധരന്‍ എന്നിവയുടെ പര്യായമാണെന്ന്‌ അമരകോശം പറയുന്നു. എന്നാല്‍ ശബ്ദ കല്‍പദ്രുമകാരന്റെ അഭിപ്രായത്തില്‍ സിന്ദൂരാഭം, ത്രിനേത്രം, രക്തവസ്ത്രാങ്ഗരാഗം എന്നിങ്ങനെ ഗണപതിയെ വിശേഷിപ്പിക്കുന്നുണ്ട്‌. സിന്ദൂരത്തിന്റെ ശോഭയുള്ള നിറമെന്നും മൂന്ന്‌ കണ്ണ്‌ എന്നും ചെന്നിറമുള്ള വസ്ത്രം ധരിച്ച മനോഹരന്‍ എന്നൊക്കെയാണ്‌ ഇതിന്റെ അര്‍ത്ഥം. എല്ലാറ്റിലുമുപരി സുബ്രഹ്മണ്യന്റെ സഹോദരനുമാണ്‌ ഗണപതി. 

ഋഗ്വേദം രണ്ടാം മണ്ഡലത്തില്‍ ബൃഹസ്പതി കവിയും ഗണപതിയുമാണെന്ന്‌ പറയുന്നുണ്ട്‌. വിദ്യയുടെയും ബുദ്ധിയുടെയും ദേവനായി ഗണപതിയെ കണ്ടുവരുന്നു. വേദവാണിയുടെ അധിപതിയെന്നാണ്‌ ബ്രഹ്മസ്പതിയുടെ അര്‍ത്ഥം. ഋഗ്വേദത്തില്‍ പറയുന്ന ബ്രഹ്മണസ്പതിയുടെ ബൃഹസ്പദിയും പര്യായങ്ങളാണ്‌. ഗണപതി കവിമാരില്‍ ഏറ്റവും ശ്രേഷ്ഠവാനാണെന്ന്‌ ഋഗ്വേദത്തില്‍ പറയുന്നു. 

‘ഗണപതേ ഗണേഷു ത്വാമാഹുര്‍ വിപ്രമതം കവീനാമ്‌’ 
ഇത്രയും പറഞ്ഞതില്‍ നിന്ന്‌ ഒന്ന്‌ വ്യക്തമാണ്‌. വേദവാണിയുടെ അധിപതി പരമപിതാവായ ഈശ്വരനാണെന്ന്‌ ആര്‍ഷമതം. വേദം മാതാവാണെന്ന്‌ വേദവാണിയുണ്ട്‌. 

‘സ്തുതാമായാവരദാവേദമാതാ’ എന്ന അഥര്‍വ്വവേദമന്ത്രം ഓര്‍ക്കുക. ഇവിടെ ആര്‍ഷമതവും വേദവാണിയും ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന അക്ഷരമാണ്‌ പ്രണവം. ഓംകാരവും ഇതുതന്നെ. ഈ ഓങ്കാരത്തെ ബീജാക്ഷരമെന്നും അക്ഷരബീജമെന്നും വിളിക്കുന്നു. ഈ അക്ഷരത്തെ സൂചിപ്പിക്കുന്നതുകൂടിയാണ്‌ ഗണേശവിഗ്രഹം. ഗണേശവിഗ്രഹത്തിനും ഓംകാരത്തിനും തമ്മിലുള്ള സാദൃശ്യമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. 

സത്തായ ഒന്നിനെ പല പേരുകളിട്ട്‌ വിളിക്കുന്ന സമ്പ്രദായം വൈദികമാണ്‌. ‘ഏകം സദ്വിപ്രാ ബഹുധാ വദന്തി’ ബ്രഹ്മണസ്പതിയും, ബൃഹസ്പദിയും, ഗണേശനും എല്ലാം ഒരേ ഈശ്വരന്റെ പര്യായങ്ങളാണെന്ന്‌ ഇത്രയും പറഞ്ഞതില്‍ നിന്ന്‌ വ്യക്തമാണല്ലോ.

ദശാനാഥനായ ഗ്രഹത്തിന്റെ നാലാം ഭാവത്തിൽ നിൽക്കുന്ന ശുഭഗ്രഹത്തിന്റെ, പാപഗ്രഹത്തിന്റെ അപഹാരകാലം

ദായേശ്വരാൽ ബന്ധൂഗതസ്യ ഭുക്തൗ
ദാരാത്മഭുബന്ധുഗൃഹാർത്ഥലാഭം
മൃഷ്ടാന്നപാനാംബരഭൂഷണം ച
ശുഭഗ്രഹശ്ചേൽ ഫലമന്യഥാന്യഃ

സാരം :-

ദശാനാഥനായ ഗ്രഹത്തിന്റെ നാലാം ഭാവത്തിൽ നിൽക്കുന്ന ശുഭഗ്രഹത്തിന്റെ അപഹാരകാലം ഭാര്യാപുത്രാദിലാഭവും ഗൃഹഗുണവും ബന്ധുസംഗമവും അർത്ഥലാഭവും മൃഷ്ടാന്നപാനവും വസ്ത്രാലങ്കാരങ്ങളും ലഭിക്കയും ഫലമാകുന്നു. 

ദശാനാഥനായ ഗ്രഹത്തിന്റെ നാലാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ അപഹാരകാലത്തെ താഴെ പറയുന്നു.

ദശാനാഥനായ ഗ്രഹത്തിന്റെ നാലാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹം ബലയുക്തനും സ്വക്ഷേത്രസ്ഥനോ ഉച്ചരാശിസ്ഥിതനോ ആയിരിക്കുകയും ചെയ്‌താൽ അത്യന്തദോഷമില്ലെന്നു ചില ആചാര്യന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനു വിപരീതമായാൽ ആദ്യം പറഞ്ഞ ഗുണഫലങ്ങൾക്ക് ഹാനിയും പറഞ്ഞുകൊള്ളണം.

"പാപഗ്രഹോപിശുഭദഃ  ഖലുദായ നാഥാദ് ബന്ധുസ്ഥിതാൽ സ്വഭവനോച്ചബലാദിയുക്തഃ സൌമ്യഗ്രഹോപി ശുഭദഃ ഖലുഗേഹയുക്തോ ദായേശ്വരാൽ സ്വഭവനോച്ച ബലാദിഹീനഃ" എന്നും പ്രമാണമുണ്ട്.

ആശ്രയയോഗങ്ങൾ

ചരരാശിസ്ഥിതൈസ്സർവൈ രജ്ജൂയോഗ ഇതിസ്മൃതഃ
മുസലഃ സ്ഥിരരാശിസ്ഥൈരുഭയസ്ഥൈർന്നളസ്തഥാ.

സാരം :-

എല്ലാ ഗ്രഹങ്ങളും ചരരാശിയിൽ നിന്നാൽ " രജ്ജുയോഗം. "

എല്ലാ ഗ്രഹങ്ങളും സ്ഥിരരാശിയിൽ നിന്നാൽ " മുസലയോഗം "

എല്ലാ ഗ്രഹങ്ങളും ഉഭയരാശിയിൽ നിന്നാൽ " നളയോഗം "

മേൽപ്പറഞ്ഞ മൂന്നു യോഗങ്ങളും ആശ്രയയോഗങ്ങളാകുന്നു. 

വിശ്വാസത്തിന്റെ ശക്തി

ഈശ്വരനുണ്ടെന്നും എല്ലാറ്റിന്റെയും നിയാമകനും രക്ഷിതാവുമാണ്‌ ഈശ്വരനെന്നു ഉള്ള ഉറപ്പായ വിശ്വാസമാണ്‌ ഈശ്വരവിശ്വാസം. തന്റെ ഓരോ പ്രവൃത്തിയിലും, ജീവിതത്തിലെ ഓരോ നിമിഷത്തിലും ഈശ്വരന്‍ രക്ഷിതാവായി കൂടെയുണ്ടാവും എന്ന പൂര്‍ണ്ണവിശ്വാസം ഒരു വ്യക്തിക്കുണ്ടായാല്‍ എല്ലാ ഭയങ്ങളില്‍ നിന്നും എല്ലാ ദുരിതങ്ങളില്‍ നിന്നുമുള്ള മോചനമായി, നാം ചെയ്യുന്ന ഏത്‌ പ്രവൃത്തിയുടേയും വിജയം അതില്‍ അര്‍പ്പിക്കപ്പെടുന്ന വിശ്വാസത്തെ അപേക്ഷിച്ചിരിക്കുന്നു. ദേവന്‍, ഗുരു, മന്ത്രം, ഔഷധം എന്നിവയുടെ ശക്തി അതിലുള്ള വിശ്വാസത്തിന്റെ തോതനുസരിച്ചിരിക്കും. അവയില്‍ വിശ്വാസം കൂടുന്തോറും അവയുടെ ശക്തിയും വര്‍ദ്ധിക്കുന്നു. ഒരു ഔഷധം ഒരു രോഗത്തിന്‌ എത്രമാത്രം ഫലപ്രദമാണെങ്കിലും വിശ്വാസമില്ലാതെ അതുപയോഗിക്കുന്നത്‌ പൂര്‍ണ്ണഫലം നല്‍കില്ല എന്നത്‌ പരക്കെ അനുഭവമുള്ള കാര്യമാണ്‌. ഗുരുവില്‍ പൂര്‍ണ്ണവിശ്വാസമില്ലെങ്കില്‍ ശിഷ്യന്‌ ഉയര്‍ച്ച ഉണ്ടാവുകയില്ല. അതുപോലെയാണ്‌ മന്ത്രത്തിന്റെയും കാര്യം. പൂര്‍ണവിശ്വാസത്തോടെയുള്ള മന്ത്രജപം മാത്രമേ ഫലപ്രദമാകൂ. സംശയത്തോടുകൂടിയുള്ള ഏത്‌ കര്‍മ്മവും പരാജയപ്പെടും. ഈശ്വരഭജനവും വിഭിന്നമല്ല. അനുഭവമൊന്നുമില്ലാതെ എങ്ങനെ വിശ്വസിക്കും എന്നാണ്‌ സംശയാലുക്കളും യുക്തിചിന്തകരും ചോദിക്കുന്നത്‌. അനുഭവമൊന്നുമില്ലാതെയുള്ള വിശ്വാസം അന്ധവിശ്വാസമാണെന്ന്‌ അവര്‍ പറയും. എന്നാല്‍ വിശ്വാസമുണ്ടാകുമ്പോഴാണ്‌ അനുഭവമുണ്ടാകുന്നത്‌. സ്വാമി ജ്ഞാനാനന്ദ സരസ്വതി ഇക്കാര്യം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നുണ്ട്‌. ഒരു ലക്ഷ്യത്തിലേക്കുള്ള വഴിയറിയാതെ വരുമ്പോള്‍ നാം അറിവുള്ളയാളോട്‌ അത്‌ ചോദിച്ചു മനസ്സിലാക്കും. അതനുസരിച്ച്‌ ആ വഴിയേ പോയി നാം ലക്ഷ്യത്തിലെത്തും. അതുശരിയായ വഴിയാണെന്ന വിശ്വാസത്തോടെ നാം പോയാല്‍ മാത്രമേ ലക്ഷ്യത്തിലെത്തൂ. ഇതുപോലെതന്നെയാണ്‌ ഈശ്വരഭജനത്തിന്റെയും കാര്യം.പൂര്‍ണ്ണ വിശ്വാസത്തോടെ ഈശ്വരഭജനം നടത്തുമ്പോള്‍ മാത്രമേ നമുക്ക്‌ ഫലപ്രാപ്തിയുണ്ടാകൂ. നമ്മിലേറെപ്പേരും ഈശ്വരന്‍ എന്ന ലക്ഷ്യത്തിലേക്ക്‌ ഏതെങ്കിലും വഴിയെ യാത്ര തുടങ്ങുന്നു. സാധാരണയായി ഈ ഈശ്വരനെ വിളിക്കുന്നത്‌ ലൗകികാവശ്യങ്ങള്‍ക്കുവേണ്ടിയായിരിക്കും. അതുതന്നെ ഉദാഹരണമായി എടുക്കുക. ഏതെങ്കിലും ്‌ഒരു പ്രത്യേക കാര്യസാദ്ധ്യത്തിന്‌ നാം ഈശ്വരനെ ഭജിക്കുന്നു. അനുബന്ധമായ അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നു. അങ്ങനെ ആ വഴിയില്‍ കൂടി കുറച്ചുമുന്നോട്ടുപോകുന്നു. പ്രശ്നപരിഹാരത്തിന്റെ ഒരു ലക്ഷണവും കാണാതെ വരുമ്പോള്‍ നമുക്ക്‌, ചെയ്ത കര്‍മ്മത്തില്‍ സംശയം തോന്നിത്തുടങ്ങുന്നു. തുടര്‍ന്ന്‌ വേറൊരു കര്‍മ്മം, അല്ലെങ്കില്‍ വേറൊരു അനുഷ്ഠാനം, അല്ലെങ്കില്‍ വേറൊരു ക്ഷേത്രദര്‍ശനം – അങ്ങനെ പല വഴികളില്‍ക്കൂടി അല്‍പാല്‍പം സഞ്ചരിക്കുന്നു. ഒരുവഴിയിലും പൂര്‍ണ്ണവിശ്വാസമില്ലാത്തതിനാലാണിത്‌. അതേ സമയം വിശ്വാസപൂര്‍വ്വം തിരഞ്ഞെടുത്ത വഴിയെ മുന്നോട്ടുപോയാല്‍ തീര്‍ച്ചയായും ഫലമുണ്ടാവുകയും ചെയ്യും. 

ഏത്‌ പ്രതിസന്ധിയിലും തളരാതെ ഈശ്വരന്‍ തന്നെ കാത്തുരക്ഷിക്കുമെന്ന്‌ പൂര്‍ണ്ണമായി വിശ്വസിക്കുക. ഗുരുവും പിതാവും ബന്ധുവും സുഹൃത്തുംരക്ഷിതാവുമൊക്കെയായി ഈശ്വരനെ കാണുക. എപ്പോഴും ഈശ്വരനെ സ്മരിക്കുക. ഇതുതന്നെ ഏറ്റവും പ്രാഥമികമായും പ്രധാനമായും വേണ്ടകാര്യം. അനുഷ്ഠാനങ്ങളും കര്‍മ്മങ്ങളുമൊക്കെ രണ്ടാം സ്ഥാനമേ വഹിക്കുന്നുള്ളൂ എന്നറിയുക. നാം എപ്പോഴും പ്രാര്‍ത്ഥന നടത്തുന്നത്‌ പല ആഗ്രഹങ്ങളും സാധിക്കുവാനാണ്‌. സാധാരണ ഒരു ഭക്തന്‍ ക്ഷേത്രദര്‍ശനം നടത്തുന്നതും വ്രതം അനുഷ്ഠിക്കുന്നതുംമറ്റ്‌ കര്‍മ്മങ്ങള്‍ ചെയ്യുന്നതും ഓരോ കാര്യസാദ്ധ്യത്തിനുവേണ്ടിയായിരിക്കും. അതിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഭക്തിയേക്കാളുപരി ആ കാര്യസാദ്ധ്യത്തെക്കുറിച്ചുള്ള ചിന്തകളാവും മനസ്സില്‍ മുന്നിട്ട്‌ നില്‍ക്കുക. അവിടെ ആഗ്രഹചിന്ത ഒന്നാം സ്ഥാനത്തും ഭക്തി രണ്ടാം സ്ഥാനത്തും ആയിപ്പോകുന്നു. എന്നാല്‍ എല്ലാം അറിയുന്ന ഈശ്വരനോട്‌ തനിക്കിത്‌ സാധിച്ചുതരണം, അത്‌ സാധിച്ചുതരണം എന്നുപറഞ്ഞുകൊണ്ട്‌ പ്രാര്‍ത്ഥിക്കേണ്ടകാര്യമില്ല. ഭക്തി, ഉപാധികളില്ലാത്ത ഭക്തി, പൂര്‍ണ്ണവിശ്വാസത്തോടെയുള്ള ഭക്തി – അതാണ്‌ നമ്മില്‍ മുന്നിട്ടുനില്‍ക്കുന്നത്‌. അങ്ങനെയായാല്‍ ആഗ്രഹസാഫല്യം നിശ്ചയമായും പിന്നാലെ എത്തിക്കൊള്ളും.

ദശാനാഥനായ ഗ്രഹത്തിന്റെ മൂന്നാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ അപഹാരകാലം

ദശാപതോസ്സോദരഭാവഗസ്യ
ഭുക്തൗ നൃപാദ്വിത്തമുപൈതി സൌഖ്യം
സുഗന്ധമാല്യാംബരഭൂഷണാനി
കൃഷിക്രിയാം ഭോജനസൗഖ്യപുഷ്ടിം.

സാരം :-

ദശാനാഥനായ ഗ്രഹത്തിന്റെ മൂന്നാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ അപഹാരകാലം രാജാവിൽനിന്ന് ധനലാഭമുണ്ടാവുകയും സുഖവും സുഗന്ധമുള്ള മാലകളും കുറിക്കൂട്ടുകളും നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കുകയും കൃഷിഗുണവും ഭക്ഷണസുഖവും അനുഭവിക്കും.

ക്ലീബായോഗത്തിൽ ജനിക്കുന്നവൻ

ക്ലീബേ ദുഃഖീ പ്രവാസീ ച നീചസ്ത്രീകലഹപ്രിയഃ
അല്പായുരല്പബുദ്ധിശ്ച പ്രായോ ദേശാന്തരേ മൃതിഃ

സാരം :-

ക്ലീബായോഗത്തിൽ ജനിക്കുന്നവൻ ദുഃഖവും അന്യദേശവാസവും ഉള്ളവനായും നീചസ്ത്രീകളിലും കലഹത്തിലും താല്പര്യമുള്ളവനായും ബുദ്ധിയും ആയുസ്സും അധികമില്ലാത്തവനായും മിക്കവാറും അന്യദേശത്തിൽവച്ചു മരിക്കുന്നവനായും ഭവിക്കും.

********************************************

എല്ലാ ഗ്രഹങ്ങളും മൂന്നാം ഭാവം, ആറാം ഭാവം, ഒമ്പതാം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ രാശികളിലായി നിന്നാൽ " ക്ലീബായോഗം "

ആര്യാവര്‍ത്തത്തിലെ വിവാഹരീതി

കന്യക ഋതുമതിയായ ശേഷം മൂന്നുകൊല്ലം കഴിയുന്നതുവരെ ഭര്‍ത്താവിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയും അതിനുശേഷം അനുരൂപനായ പുരുഷനെ ഭര്‍ത്താവായി വരിക്കുകയും ചെയ്യണമെന്ന്‌ മഹര്‍ഷി മനു പറയുന്നു. ആര്‍ത്തവം മാസംതോറുമാണ്‌. മൂന്നാണ്ടുകൊണ്ട്‌ മുപ്പത്താറു പ്രാവശ്യം രജസ്വലയായതിനുശേഷം കന്യക വിവാഹിതയാകുകയാണുചിതം. മുമ്പല്ല. ആണും പെണ്ണും മരണപര്യന്തം അവിവാഹിതരായിരിക്കട്ടെ. പക്ഷേ അസദൃശര്‍-അന്യോന്യം ചേര്‍ച്ചയില്ലാത്ത ഗുണകര്‍മ സ്വഭാവങ്ങളോടു കൂടിയവര്‍ തമ്മില്‍ വിവാഹം ഒരിക്കലും പാടില്ല. പ്രായം തികയുന്നതിനു മുമ്പോ ചേര്‍ച്ചയില്ലാത്തവര്‍ തമ്മിലോ വിവാഹം ചെയ്യുന്നത്‌ ശരിയല്ലെന്ന്‌ ഇതുകൊണ്ടു സിദ്ധിക്കുന്നു. വിവാഹം അച്ഛനമ്മമാരുടെ ഇഷ്ടം പോലെയോ കുട്ടികളുടെ ഇഷ്ടം പോലെയോ വേണ്ടതെന്നു ചോദിച്ചാല്‍ കുട്ടികളുടെ ഇഷ്ടമനുസരിച്ച്‌ വിവാഹം നടത്തുന്നതാണ്‌ ഉത്തമമെന്നു പറയാം. അച്ഛനമ്മമാര്‍ക്ക്‌ സമ്മതമാണെങ്കിലും കുട്ടികളുടെ സമ്മതമില്ലാതെ വിവാഹം നടത്തുന്നതു നല്ലതല്ല. പരസ്പര സംതൃപ്തിയോടുകൂടി വിവാഹം ചെയ്യുന്ന ദമ്പതിമാര്‍ക്ക്‌ പരസ്പര വിരോധം വളരെക്കുറച്ചു മാത്രമേ ഉണ്ടാവുകയുള്ളൂ. സന്താനങ്ങള്‍ അധികം നന്നായിരിക്കുകയും ചെയ്യും. അസംതൃപ്തിയോടു കൂടി നടത്തുന്ന വിവാഹം സദാ ദുഃഖപ്രദമാവുകയേ ഉള്ളൂ. വിവാഹത്തിന്റെ ഫലം അനുഭവിക്കേണ്ടവര്‍ വധൂവരന്മാരാണ്‌. മാതാപിതാക്കന്മാരല്ല. പരസ്പരം സ്നേഹമുണ്ടായാല്‍ സുഖവും വിരോധമുണ്ടായാല്‍ ദുഃഖവും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു മാത്രമേ ഉള്ളൂ. ഭര്‍ത്താവ്‌ ഭാര്യയോടും ഭാര്യ ഭര്‍ത്താവിനോടും സ്നേഹപൂര്‍വ്വം വര്‍ത്തിക്കുന്ന കുലത്തില്‍ സുഖവും ലക്ഷ്മിയും കീര്‍ത്തിയും നിവസിക്കുന്നു. പരസ്പരവിരോധവും കലഹവും ഉള്ളിടത്ത്‌ ദുഃഖവും ദാരിദ്ര്യവും ദുഷ്കീര്‍ത്തിയും കുടിയേറുന്നു. അതിനാല്‍ ആര്യാവര്‍ത്തത്തില്‍ പരമ്പരയായി നടന്നുവരുന്ന സ്വയംവരരീതിയാണ്‌ ഉത്തമം. വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്ന സ്ത്രീപുരുഷന്മാരുടെ വിദ്യ, വിനയം, സ്വഭാവം, രൂപം, വയസ്‌, ബലം, കുലം, ശരീരത്തിന്റെ വലുപ്പം തുടങ്ങിയ എല്ലാ അംശങ്ങളും പരസ്പരം യോജിക്കണം. യോജിപ്പില്ലെങ്കില്‍ വിവാഹത്തില്‍ ഒട്ടും സുഖം ഉണ്ടാവുകയില്ല. അതുപോലെ ബാല്യവിവാഹവും സുഖപ്രദമല്ല. ഏതൊരു പുരുഷന്‍ ഉപനയനം കഴിഞ്ഞവനും ബ്രഹ്മചര്യമനുഷ്ഠിച്ച്‌ ഉത്തമശിക്ഷണവും വിദ്യാഭ്യാസവും നേടിയവനും ഭംഗിയുള്ള വസ്ത്രം ധരിച്ചവനും ബ്രഹ്മചാരിയും പൂര്‍ണയൗവനത്തെ പ്രാപിച്ചവനുമായ ശേഷം വിദ്യാഭ്യാസം ചെയ്ത്‌ ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്നുവോ അവന്‍ തന്നെ വിദ്യയാകുന്ന രണ്ടാം ജന്മത്തില്‍ പ്രശസ്തനായി ശ്രേയസ്സുള്ളവനും മംഗളപ്രദനുമായി ഭവിക്കുന്നു. ശരിയായ ധ്യാനയുക്തമായ വിജ്ഞാനത്താല്‍ വിദ്യാഭിവൃദ്ധിയെ ഇച്ഛിക്കുന്നവരും ധൈര്യമുള്ളവരുമായ വിദ്വാന്മാര്‍ അവനെയാണ്‌ ഉന്നതപദവിയില്‍ പ്രതിഷ്ഠിക്കുന്നത്‌. ബ്രഹ്മചര്യം അനുഷ്ഠിച്ച്‌ വിദ്യയും ശിക്ഷണവും സമ്പാദിക്കാതെയോ ബാല്യാവസ്ഥയിലോ വിവാഹം ചെയ്യുന്ന സ്ത്രീ പുരുഷന്മാര്‍ തീരെ അധഃപതിച്ച്‌ സജ്ജനങ്ങള്‍ക്ക്‌ ആദരവില്ലാതെയായിത്തീരുന്നു. ആരും കറന്നിട്ടില്ലാത്ത പശുക്കളെപ്പോലെ ബാല്യാവസ്ഥാരഹിതരും സകല സത്പ്രവൃത്തികളിലും സമര്‍ഥരും കൗമാരദശയെ അതിക്രമിച്ചവരും ഏറ്റവും പുതിയ ശിക്ഷണങ്ങളാലും അവസ്ഥകളാലും പരിപൂര്‍ണകളും ആയിരിക്കുന്ന പൂര്‍ണയൗവനത്തോടുകൂടിയ സ്ത്രീകള്‍ ബ്രഹ്മചര്യാദി വ്രതങ്ങളോടു കൂടിയ പൂര്‍ണവിദ്വാന്മാരുടെ അദ്വിതീയമായും വിശാലമായും ശാസ്ത്രാധ്യയനം കൊണ്ടു സംസ്കരിച്ച ബുദ്ധിയില്‍ രമിക്കുന്നു എന്ന ഭാവാര്‍ഥത്തെ ഗ്രഹിച്ചവളായും തരുണനായ ഭര്‍ത്താവിനെപ്രാപിക്കുകയും ചെയ്ത്‌ ഗര്‍ഭം ധരിക്കട്ടെ. ബാല്യകാലത്ത്‌ ഒരിക്കലും പുരുഷനെ മനസാപോലും സ്മരിക്കരുത്‌. എന്തെന്നാല്‍, ഇഹലോകത്തിലും പരലോകത്തിലും സുഖമുളവാക്കുന്ന കര്‍മം ഇതൊന്നുമാത്രമാണ്‌. ബാല്യവിവാഹം കൊണ്ട്‌ പുരുഷന്മാര്‍ക്കുണ്ടാകാവുന്നതിലും നാശം സ്ത്രീകള്‍ക്കുണ്ടാകും. എങ്ങനെ വേഗം അത്യന്തം പരിശ്രമിക്കുന്നവരും വീര്യസേചനം ചെയ്യുന്നതില്‍ സമര്‍ഥരും പൂര്‍ണയൗവനത്തോടുകൂടിയവരുമായ പുരുഷന്മാര്‍ യൗവനയുക്തകളും മനസിനിണങ്ങിയവരുമായ ഭാര്യമാരെ പ്രാപിച്ചിട്ട്‌, നൂറു വര്‍ഷമോ അധികമോ കാലം ആനന്ദമനുഭവിച്ച്‌, പുത്രപൗത്രാദികളോടുകൂടി വസിക്കുന്നതുപോലെ സ്ത്രീപുരുഷന്മാര്‍ സദാ വര്‍ത്തിക്കണം.

മുമ്പുള്ള ഋതുക്കളും വാര്‍ധക്യത്തെ ഉണ്ടാക്കുന്നവയായ ഉഷസും രാത്രിയും പകലും ശരീരങ്ങളുടെ ശോഭയെ ദൂരീകരിച്ചു ദൗര്‍ബല്യത്തെയും വാര്‍ദ്ധക്യത്തേയും ഉണ്ടാക്കിയിരുന്നതുപോലെ സ്ത്രീയും പുരുഷനും നല്ലവണ്ണം നിശ്ചയിച്ച്‌, ബ്രഹ്മചര്യപൂര്‍വ്വം വിദ്യയേയും ശിക്ഷണത്തേയും ശരീരശക്തിയേയും ആത്മബലത്തേയും സമ്പാദിച്ച്‌, യൗവനം പ്രാപിച്ചതിനുശേഷം മാത്രമേ വിവാഹം ചെയ്കയുള്ളൂ. ഇതിന്‌ വിപരീതമായ വിവാഹം വേദവിരുദ്ധമാകയാല്‍ ഒരിക്കലും സുഖപ്രദമാവുകയില്ല. ഋഷിമാരും മുനിജനങ്ങളും രാജാക്കന്മാരും മഹാരാജാക്കന്മാരും മറ്റുശ്രേഷ്ഠന്മാരും ഇങ്ങനെ ബ്രഹ്മചര്യത്തോടുകൂടി വിദ്യാഭ്യാസം ചെയ്തശേഷം മാത്രം സ്വയംവരസമ്പ്രദായത്തില്‍ വിവാഹം ചെയ്തുപോന്ന കാലത്ത്‌ ഈ രാജ്യം അഭ്യുദയത്തെ പ്രാപിച്ചുവന്നു. ബ്രഹ്മചര്യപൂര്‍വ്വം വിദ്യാഭ്യാസമില്ലാതാവുകയും മാതാപിതാക്കന്മാരുടെ ഇഷ്ടാനുസരണം വിവാഹം ചെയ്യാനും തുടങ്ങിയ കാലം മുതല്‍ക്ക്‌ ഈ ആര്യാവര്‍ത്ത ദേശത്തിന്റെ അധഃപതനം ക്രമമായി തുടങ്ങി. അതിനാല്‍ ഈ ദുഷ്ടസമ്പ്രദായം ത്യജിച്ച്‌, നല്ലവര്‍ സ്വയംവരരീതി സ്വീകരിക്കണം. ഈ വിവാഹം വര്‍ണാനുക്രമത്തിലും വര്‍ണാനുക്രമം ഗുണ-കര്‍മ-സ്വഭാവങ്ങളെ അനുസരിച്ചുള്ളതുമായിരിക്കണം. അബ്രാഹ്മണരുടെ മക്കള്‍ക്ക്‌ ഒരിക്കലും ബ്രാഹ്മണരാകുവാന്‍ സാധിക്കുകയില്ലേ എന്നു ചോദിച്ചാല്‍ അബ്രാഹ്മണരുടെ മക്കള്‍ക്കും ബ്രാഹ്മണരാകാന്‍ സാധിക്കുമെന്നാ ണ്‌ ഉത്തരം. അനേകം പേര്‍ അങ്ങനെ മുന്‍കാലത്ത്‌ ബ്രാഹ്മണരായിട്ടുണ്ട്‌. ഇപ്പോള്‍ ബ്രാഹ്മണരാകുന്നുമുണ്ട്‌; മേലില്‍ ബ്രാഹ്മണരാവുകയും ചെയ്യും. ഛാന്ദോഗ്യോപനിഷത്തില്‍, അച്ഛന്റെ ജാതി ഏതാണെന്നറിഞ്ഞുകൂടാത്ത ജാബാലഋഷിയും മഹാഭാരതത്തില്‍ ക്ഷത്രിയ ജാതിയില്‍ ജനിച്ച വിശ്വാമിത്രന്‍ ചണ്ഡാള ജാതിയില്‍ പിറന്ന മാതംഗമുനി എന്നിവരും ബ്രാഹ്മണരായവരാണെന്നു പറഞ്ഞിട്ടുണ്ട്‌. വിദ്വാന്മാരും സത്സ്വഭാവികളുമായവര്‍ തന്നെയാണ്‌ ബ്രാഹ്മണരായിരിക്കാന്‍ യോഗ്യര്‍. പഠിപ്പും സ്വഭാവഗുണവുമില്ലാത്ത മൂഢന്മാര്‍ ശൂദ്രരാണ്‌. ഭാവിയിലും അങ്ങനെതന്നെ.

ദശാനാഥനായ ഗ്രഹത്തിന്റെ രണ്ടാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ അപഹാരകാലം

ദശാധിപാദ്വിത്തഗതസ്യ ഭുക്തൗ
മൃദ്വന്നപാനാംബരഗന്ധമാല്യം
പരോപകാരം സ്വജനസ്യ സൌഖ്യം
സുതാംഗനാബന്ധുമനോവിലാസം.

സാരം :-

ദശാനാഥനായ ഗ്രഹത്തിന്റെ രണ്ടാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ അപഹാരകാലം ഇഷ്ടമായ അന്നപാനങ്ങൾ വിശേഷവസ്ത്രങ്ങൾ സുഗന്ധവസ്തുക്കൾ മാലകൾ എന്നിവ ലഭിക്കുകയും പരോപകാരവും ബന്ധുസുഖവും പുത്രഭാര്യാദികൾക്ക് ഗുണവും മനസ്സന്തോഷവും ഭവിക്കും.

മദ്ധ്യയോഗത്തിൽ ജനിക്കുന്നവൻ

മദ്ധ്യജാതഃ പ്രവാസീ ച ബന്ധുക്ലേശഭയാവഹഃ
അസ്ഥിരാർത്‌ഥോƒല്പപുത്രശ്ച ദുർമ്മാർഗ്ഗമരണം വിദുഃ

സാരം :-

മദ്ധ്യയോഗത്തിൽ ജനിക്കുന്നവൻ അന്യദേശവാസിയായും ബന്ധുക്കൾക്ക് ക്ലേശത്തേയും ഭയത്തേയും ഉണ്ടാക്കുന്നവനായും സ്ഥിരസമ്പത്തും വളരെ പുത്രന്മാരും ഇല്ലാത്തവനായും ദുർമ്മാർഗ്ഗമായി മരിക്കുന്നവനായും ഭവിക്കും.

**************************************************

എല്ലാ ഗ്രഹങ്ങളും രണ്ടാം ഭാവം, അഞ്ചാം ഭാവം, എട്ടാം ഭാവം, പതിനൊന്നാം ഭാവം എന്നീ ഭാവരാശികളിൽ നിന്നാൽ " മദ്ധ്യയോഗം "

അന്ധവിശ്വാസത്തിന്‌ അടിമപ്പെടരുത്‌

നല്ലതുമാത്രം ചെയ്ത്‌ ജീവിക്കാനാകുമോ? ചിലപ്പോള്‍ നാം അറിയാതെ ചീത്തയും ചെയ്തുപോകും. അങ്ങനെ നിലനില്‍പിനുവേണ്ടി ചെയ്യുന്ന തെറ്റ്‌ പാപമാണെങ്കിലും കടുത്ത ശിക്ഷ ലഭിക്കില്ല. അറിഞ്ഞുകൊണ്ട്‌ തെറ്റുചെയ്യുകയും, അത്‌ ആവര്‍ത്തിക്കുകയും ചെയ്യുന്നത്‌ കടുത്ത ശിക്ഷയ്ക്ക്‌ ഇടവരുത്തും. ഭക്ഷണമുണ്ടാക്കുമ്പോള്‍ ചെറിയ ജീവികള്‍ തീയില്‍പ്പെട്ട്‌ ചത്തുപോയേക്കാം. അത്‌ നാം ബോധപൂര്‍വ്വം ചെയ്യുന്നതല്ല. ഭക്ഷണത്തിന്റെ ഒരംശം മറ്റ്‌ ജീവികള്‍ക്ക്‌ നല്‍കിയാല്‍ ആ പാപം ഇല്ലാതാകുന്നു. എന്നാല്‍ ഭക്ഷണത്തിനുവേണ്ടി ഒരു ജീവിയെ കൊല്ലുന്നതും അത്‌ പാകം ചെയ്യുന്നതും പാപമാണ്‌. ആരെയും കൊല്ലാന്‍ നമുക്ക്‌ അവകാശമില്ല. അങ്ങനെ ചെയ്താല്‍ അതിന്റെ ഫലം നാം അനുഭവിച്ചേ മതിയാവൂ. കൊല്ലുന്നവനും മാംസം പാകം ചെയ്യുന്നവനും തിന്നുന്നവനും ശിക്ഷ ലഭിക്കും. ആര്‌ തെറ്റ്‌ ചെയ്യുന്നുവെന്ന്‌ നോക്കി പിന്നാലെ നടക്കാന്‍ ഈശ്വരന്‍ ഒരു സ്കൂളിന്റെ ഹെഡ്മാസ്റ്ററല്ല, മറിച്ച്‌ പാപം ചെയ്യുന്നവനെ ശിക്ഷിക്കുന്നത്‌ സൃഷ്ടിനിയമമാണ്‌, അതാകട്ടെ സ്വാഭാവികവുമാണ്‌.

ഇന്ന്‌ ആളുകള്‍ക്ക്‌ തീര്‍ത്ഥയാത്രയെക്കുറിച്ച്‌ കടുത്ത അജ്ഞതയുണ്ട്‌. തീര്‍ത്ഥയാത്രയ്ക്ക്‌ പോയാല്‍ ആ സ്ഥലത്തെക്കുറിച്ചും മറ്റും അറിവുണ്ടാകും. തീര്‍ത്ഥമെന്ന വാക്കിന്‌ യഥാര്‍ത്ഥമായ അര്‍ത്ഥമുണ്ട്‌. ഇത്‌ മനസ്സിലാക്കാത്തവര്‍ തീര്‍ത്ഥയാത്രകൊണ്ട്‌ മുക്തികിട്ടുമെന്ന്‌ കരുതും.

“സത്യം തീര്‍ത്ഥം, ക്ഷമാ, തീര്‍ത്ഥാ, തീര്‍ത്ഥമിന്ദിരയ നിഗ്രഹഃ
ബ്രഹ്മചര്യം പരം തീര്‍ത്ഥം, അഹിംസാതീര്‍ത്ഥമുച്യതേ,
സര്‍വ ഭൂതദയാ, തീര്‍ത്ഥം, തീര്‍ത്ഥമാര്‍ജവം, ഏവ ച
തീര്‍ത്ഥാനാമുത്തമം തീര്‍ത്ഥം വിശുദ്ധിര്‍ മനഃസഃപുനഃ”


സത്യം തീര്‍ത്ഥമാകുന്നു. ക്ഷമ തീര്‍ത്ഥമാകുന്നു. ഇന്ദ്രിയങ്ങള്‍ക്കുള്ള അടങ്ങാത്ത ആഗ്രഹം ഇല്ലാതാക്കുന്നത്‌ തീര്‍ത്ഥമാണ്‌. ബ്രഹ്മചര്യം ഏറ്റവും വലിയ തീര്‍ത്ഥമാണ്‌. ബ്രഹ്മമെന്നതിന്‌ മഹത്തും വലതും എന്നര്‍ത്ഥമുണ്ട്‌. മഹത്തും വലിയതുമായ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ തീര്‍ത്ഥമാണ്‌. അഹിംസ തീര്‍ത്ഥമാണ്‌. സര്‍വജീവജാലങ്ങളോടും ദയവുകാട്ടുന്നത്‌ തീര്‍ത്ഥമാണ്‌. കഴിവുണ്ടാക്കിയെടുക്കുന്നത്‌ ആര്‍ജ്ജവമാണ്‌ അതും തീര്‍ത്ഥം തന്നെ. എന്നാല്‍ ഏറ്റവും മഹത്തായ തീര്‍ത്ഥം മനസ്സിന്റെ വിശുദ്ധിയാണ്‌. ചിലരുടെ വിശ്വാസം ഭൂതം, പ്രേതം, പിശാച്‌, രക്ഷസ്‌ എന്നിവയിലെല്ലാമാണ്‌. ഇവയെല്ലാം ഉണ്ടോയെന്ന്‌ ചോദിച്ചാല്‍ ഉണ്ടെന്നുതന്നെയാണ്‌ ഉത്തരം. പക്ഷേ, ഇന്ന്‌ പ്രചരിക്കുന്ന അന്ധവിശ്വാസത്തിലെ രൂപവും ഭാവവുമല്ല അവയ്ക്കുള്ളതെന്നുമാത്രം. ‘ഭൂതം’ എന്നുപറഞ്ഞാല്‍ കഴിഞ്ഞുപോയതെന്നേ അര്‍ത്ഥമുള്ളൂ. ശവശരീരമാണ്‌ പ്രേതം. ശുചിത്വവും ശുദ്ധവുമല്ലാതെ ശവം അഥവാ മാംസം ഭക്ഷിക്കുന്നവരാണ്‌ പിശാച്‌. മായാജാലം കൊണ്ടെന്നപോലെ നമ്മെ വന്നാക്രമിക്കുന്ന കൃമികീടങ്ങള്‍, രോഗാണുക്കള്‍ എന്നിവ രക്ഷസ്സാണ്‌. ചിലര്‍ക്ക്‌ വിശ്വാസം ബാധ ഉപദ്രവത്തിലാണ്‌. ഇത്‌ മനസ്സിന്റെ ദൗര്‍ബല്യം മൂലമാണ്‌ സംഭവിക്കുന്നത്‌. ഈശ്വരവിശ്വാസം യുക്തിപൂര്‍വമായിരിക്കണം. നമുക്ക്‌ മൂന്ന്‌ രീതിയിലാണ്‌ അറിവ്‌ കിട്ടുക. പ്രത്യക്ഷം, അനുമാനം, ആഗമം എന്നിങ്ങനെ. നമുക്ക്‌ കാണാനും കേള്‍ക്കാനും മറ്റുരീതിയിലും മനസ്സിലാക്കാന്‍ കഴിയുന്നതാണ്‌ പ്രത്യക്ഷം. അനുമാനം നിനച്ചറിയുന്നത്‌ ആഗമം. തീ കത്തുമ്പോള്‍ പുകയുണ്ടാകും. ഇത്‌ പ്രത്യക്ഷത്തില്‍ അറിഞ്ഞതാണ്‌. ഇനി എവിടെയെങ്കിലും പുക കണ്ടാല്‍ അവിടെ തീ ഉണ്ടെന്ന്‌ നമുക്ക്‌ അനുമാനിക്കാം. അറിവുള്ളവര്‍ എഴുതിയതോ, പരമ്പരാഗതമായി കൈമാറിവന്നതോ ആയ അറിവുകള്‍, അതാണ്‌ ആഗമം. ഇവ മൂന്നും ഉപയോഗിച്ച്‌ യുക്തിപൂര്‍വ്വമായ തീരുമാനത്തിലെത്തണം. ഈ മൂന്നില്‍ ഒന്നോ രണ്ടോ എണ്ണമോ എല്ലാമോ അനുകൂലമാകുന്നത്‌ ശരിയായ ധാരണയായിരിക്കും. എങ്കിലും ചിലപ്പോള്‍ ചില മിഥ്യാധാരണകള്‍ ഉണ്ടാകാം. അതായത്‌ വെയിലത്ത്‌ നടക്കുമ്പോള്‍ കുറെ അകലെ ഒരു ജലാശയം ഉണ്ടെന്ന്‌ തോന്നാം. കേവലമായ തോന്നല്‍. സത്യമല്ല, അപ്പോള്‍ ചിന്തിക്കുക, ജലാശയത്തിനരികില്‍ ജലപക്ഷികളെയോ തോണിയോ, മൃഗങ്ങള്‍ നീരാട്ടു നടത്തുന്നതോ ഒക്കെ കാണാം. ഇതൊന്നും തന്നെ ഇല്ലാത്തപക്ഷം അത്‌ തോന്നലാണ്‌ അങ്ങനെ പ്രത്യക്ഷം അനുമാനം എന്നിവയൊന്നും ചേരില്ലെങ്കില്‍ ആഗമം ചേരുമോയെന്ന്‌ നോക്കുക.

ഭൂരിപക്ഷം പേരും അന്ധവിശ്വാസത്തിന്‌ പിറകെപോവുകയാണ്‌. അവര്‍ കേട്ടുകേള്‍വിയെ വിശ്വസിക്കുന്നു. നാം കാണുകയോ, നേരിട്ടറിയുകയോ ചെയ്യാത്ത ഒരാളിനെപ്പറ്റി മറ്റൊരാള്‍ പറഞ്ഞാല്‍ അത്‌ നാം വിശ്വസിക്കും. അയാള്‍ പറഞ്ഞത്‌ ശരിയോ തെറ്റോ ആകാം. മറ്റൊരാളോടുള്ള ഈര്‍ഷ്യ കൊണ്ട്‌ കള്ളം പറഞ്ഞതായാലും വിശ്വസിക്കും. ഇങ്ങനെ വിശ്വസിക്കരുത്‌. അടുത്തറിഞ്ഞ്‌ പരീക്ഷിച്ചുവേണം ഉള്‍ക്കൊള്ളാന്‍. ആരെയും കണ്ണടച്ച്‌ വിശ്വസിക്കുകയോ വെറുക്കുകയോ ചെയ്യരുത്‌. ഇതുപോലെയാണ്‌ ഈശ്വരവിശ്വാസം. വേദങ്ങളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെയോ സഞ്ചരിക്കുക. അതിനുശേഷം അത്‌ കണ്ടെത്താന്‍ ശ്രമിക്കുക.

ദശാനാഥനായ ഗ്രഹത്തോടുകൂടി നിൽക്കുന്ന ഗ്രഹത്തിന്റെ അപഹാരകാലം

ദശാധിനാഥന്ന്വിതഖേചരസ്യ
ഭുക്തൗ സുതസ്ത്രീ ഭൃതകാർത്ഥനാശം
ഉദ്യോഗഭംഗം സ്വജനസ്യ കഷ്ട-
മാകസ്മികം ഭൂഷണമാഹുരാര്യാഃ

സാരം :-

ദശാനാഥനായ ഗ്രഹത്തോടുകൂടി നിൽക്കുന്ന ഗ്രഹത്തിന്റെ അപഹാരകാലം പുത്രൻ, ഭാര്യ, ഭൃത്യൻ എന്നിവർക്ക് നാശവും ധനഹാനിയും ഉത്സാഹഹീനതയും ബന്ധുപീഡയും ആകസ്മികമായ അനർത്ഥവും സംഭവിക്കുന്നതാണ്.

മംഗളയോഗത്തിൽ ജനിക്കുന്നവൻ

മംഗളാഖ്യേ നരോ ജാതോ നിത്യം കല്ല്യാണകാരകഃ
വാഗ്മീ പ്രജാവാൻ ധീമാംശ്ച ദീർഘായുശ്ച വിന്ദതേ.

സാരം :-

മംഗളയോഗത്തിൽ ജനിക്കുന്നവൻ നിത്യവും മംഗലങ്ങളെ ചെയ്യുന്നവനായും വാക്സാമർത്ഥ്യമുള്ളവനായും സന്താനങ്ങളും ബുദ്ധിയും ദീർഘായുസ്സും ഉള്ളവനായും ഭവിക്കും.

***********************************************

എല്ലാ ഗ്രഹങ്ങളും ലഗ്നം, നാലാം ഭാവം, ഏഴാം ഭാവം, പത്താം ഭാവം എന്നീ കേന്ദ്രരാശികളിൽ നിന്നാൽ "മംഗളയോഗം "

നാല്‌ ആശ്രമങ്ങളും ജീവിതചര്യയും

മനുഷ്യജീവിതം സുഖം നിറഞ്ഞതാകണമെന്ന്‌ നാമെല്ലാം ആഗ്രഹിക്കുന്നു. മനുഷ്യന്റെ സാധാരണ ആയുസ്സ്‌ നൂറുവര്‍ഷമാണെന്ന്‌ വേദങ്ങള്‍ പറയുന്നു. എന്നാല്‍ ഇതിലധികം ജീവിക്കുന്നവരില്ലെന്നല്ല. ചിട്ടയായി ജീവിതം രൂപപ്പെടുത്തിയാല്‍ നൂറുവര്‍ഷം വരെ സുഖമായി ആസ്വദിച്ചുജീവിക്കാം.

അതിന്‌ ഒരു ക്രമം നാം സ്വീകരിക്കണം. ഉണ്ണുന്നതിനും ഉറങ്ങുന്നതിനും ശുചിയായിരിക്കുന്നതിനും പഠിക്കുന്നതും, കളിക്കുന്നതിനും അങ്ങനെ എല്ലാത്തും ഈ ക്രമം ആവശ്യമാണ്‌. സമൂഹം നിലനില്‍ക്കാനാകട്ടെ ചില ആചാരങ്ങളുണ്ട്‌. അതാണല്ലോ നേരത്തെ നാം പറഞ്ഞ സത്യം, ക്ഷമ, ശക്തി, ധൈര്യം എന്നിവ. ജീവിതകാലം മുഴുവന്‍ പാലിക്കേണ്ടതിനെ നാം ആശ്രമം എന്നുപറയുന്നു. ആശ്രമമെന്ന്‌ കേള്‍ക്കുമ്പോള്‍ സന്ന്യാസിമാരും മറ്റും താമസിക്കുന്ന സ്ഥലമാണെന്ന്‌ കരുതുമായിരിക്കും. ഒരര്‍ത്ഥത്തില്‍ അങ്ങനെ തന്നെ. ജീവിതത്തെ നാലുഭാഗങ്ങളാക്കി ഭാഗിക്കുകയും അവയിലോരോന്നിനെയും ഓരോ ആശ്രമമെന്നും പറയുന്നു. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്ന്യാസം എന്നിവയാണ്‌ നാല്‌ ആശ്രമങ്ങള്‍. ഇവയില്‍ ആദ്യത്തെ ബ്രഹ്മചര്യമെന്താണെന്ന്‌ നോക്കാം. ബ്രഹ്മമെന്നാല്‍ ഈശ്വരന്‍, വേദം എന്നൊക്കെയാണര്‍ത്ഥം. ചര്യം എന്നാല്‍ നടപ്പ്‌ എന്നാണര്‍ത്ഥം. ഈശ്വരനെ ഓര്‍ത്തുകൊണ്ട്‌ അറിവില്‍ നടക്കുക എന്നാണ്‌ ബ്രഹ്മചര്യമെന്നതിനര്‍ത്ഥം. ഈ സമയത്ത്‌ അറിവുനേടുക എന്ന ചിന്ത മാത്രമേ കുട്ടികള്‍ക്കുണ്ടാകാവൂ. ആണ്‍കുട്ടികള്‍ ഇരുപത്തഞ്ചോ മുപ്പതോ വയസ്സുവരെ ബ്രഹ്മചര്യം അനുഷ്ഠിക്കണം. പെണ്‍കുട്ടികളാവട്ടെ പതിനെട്ടോ ഇരുപതോ വയസ്സുവരെ അത്‌ അനുഷ്ഠിക്കണം. 

ബ്രഹ്മചാരികള്‍ എന്തുചെയ്യണം? ശരീരശക്തി, മനഃശക്തി, ആത്മശക്തി തുടങ്ങിയവ വര്‍ധിപ്പിക്കണം. വിദ്യാര്‍ത്ഥിയുടെ പര്യായം കൂടിയാണ്‌ ബ്രഹ്മചാരി എന്നത്‌. മനുഷ്യന്റെ ഭാവി കരുപ്പിടിപ്പിക്കുന്നത്‌ പഠിക്കുന്ന കാലത്താണ്‌. ഇക്കാലത്ത്‌ ജീവിതത്തിന്‌ അടുക്കും ചിട്ടയുമുണ്ടായാല്‍ സ്വാഭാവികമായും ജീവിതത്തെ അഭിമുഖീകരിക്കാന്‍ കെല്‍പുണ്ടാകും. ഇങ്ങനെ ജീവിതത്തെ അഭിമുഖീകരിക്കാന്‍ കെല്‍പുണ്ടാക്കുന്ന ജീവിതക്രമത്തെയാണ്‌ ബ്രഹ്മചര്യാശ്രമം എന്ന്‌ പറയുന്നത്‌. 

സൂര്യോദയത്തിന്‌ മുന്‍പ്‌ ബ്രഹ്മചാരി ഉണരണം. ഇങ്ങനെ ബ്രഹ്മചാരി ഉണരുന്ന സമയമാണ്‌ ബ്രാഹ്മമുഹൂര്‍ത്തം. രവിലെ ഉണര്‍ന്നാലുടനെ മൂത്രവിസര്‍ജ്ജനം ചെയ്യണം. മുഖം, കൈകാലുകള്‍ എന്നിവ കഴുകി ഭാഗ്യസൂക്തം എന്ന വേദമന്ത്രം ചൊല്ലണം. വ്യായാമം ചെയ്യണം, കുളി സന്ധ്യാവന്ദനം, ഹോമം എന്നിവയും ചെയ്യണം. രണ്ട്‌ സന്ധ്യകളുണ്ട്‌. രാവിലത്തെ സന്ധ്യയും വൈകീട്ടത്തെ സന്ധ്യയും. ഇവയെല്ലാം കഴിഞ്ഞ്‌ സാത്വികമായ ഭക്ഷണം കഴിക്കണം. കൊന്നുതിന്നരുത്‌. അതായത്‌ സന്യാഹാരം ഉപയോഗപ്പെടുത്തണമെന്ന്‌ സാരം. എരിവും പുളിയും മസാലകളും അധികമുള്ള ഭക്ഷണം ഒഴിവാക്കണം. നാടകം, സിനിമ എന്നിവയും വിദ്യാര്‍ത്ഥി ഒഴിവാക്കേണ്ടതാണ്‌. അദ്ധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ലളിതമായി ജീവിക്കാന്‍ പഠിക്കണം, മടി, വെറുപ്പ്‌, ക്രോധം, അത്യാഗ്രഹം, ഭയം, ദുഃഖം എന്നിവയെല്ലാം ഉപേക്ഷിക്കണം. സര്‍വ്വരേയും സഹോദരതുല്യരായി കാണണം. കാമം അടക്കുകയും വേണം. ഇങ്ങനെ ജീവിക്കുമ്പോള്‍ ശരീരത്തിനും മനസ്സിനും ആത്മാവിനും ശാന്തിയും ശക്തിയും ലഭിക്കുന്നു. ഗൃഹസ്ഥാശ്രമത്തിലേക്ക്‌ കടക്കുമ്പോള്‍ നല്ല കുടുംബം പടുത്തുയര്‍ത്തുകയാണ്‌ ഇവിടെ. മര്യാദ, നിയമം, സംയമനം എന്നിവയോടെ ജീവിക്കുക. ഇവിടെ ഒരാള്‍ മാത്രമല്ല, ഭാര്യയും ഭര്‍ത്താവുമുണ്ടാകും. ഒരേ ശരീരത്തിന്റെ രണ്ടുഭാഗങ്ങളായി ഇവര്‍ പരസ്പരം കരുതണം. സ്വന്തം കുട്ടികള്‍ക്ക്‌ വേണ്ട നല്ല വിദ്യാഭ്യാസം നല്‍കണം. അവരെ സദാചാരികളാക്കി വളര്‍ത്തണം. പരോപകാരികളും, ദയയുള്ളവരുമായി അവരെ മാറ്റണം. നല്ല തലമുറയെ വാര്‍ത്തെടുക്കുന്ന ആശ്രമമാണിത്‌. 

വാനപ്രസ്ഥാശ്രമം എന്ന്‌ കേള്‍ക്കുമ്പോള്‍ ആളുകള്‍ കരുതുക കാട്ടില്‍പോയി താമസിക്കുക എന്നാണ്‌. വീടുമായി ബന്ധമില്ലാത്തത്‌ എന്നുമാത്രമേ വനം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നുള്ളൂ. വീട്ടുകാര്യങ്ങളില്‍ നിന്ന്‌ വിട്ട്‌ സമൂഹകാര്യങ്ങള്‍ക്കായി ജീവിതം ചെലവിടുന്ന ഏര്‍പ്പാടാണ്‌ വാനപ്രസ്ഥാശ്രമം. ഗൃഹസ്ഥാശ്രമത്തിലെ തിരക്കുകളില്‍ നിന്നെല്ലാം വിട്ട്‌ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നവര്‍ ഈ ആശ്രമികളാണ്‌. മക്കള്‍ കുടുംബം നോക്കാന്‍ പ്രാപ്തരായാല്‍ ഈ ആശ്രമം സ്വീകരിക്കുകയാണ്‌ കരണീയം. വീട്ടുകാര്യങ്ങളില്‍ ഇടപെടാതിരിക്കുമ്പോഴാണ്‌ മക്കള്‍ കൂടുതല്‍ ബഹുമാനം പിതാവിന്‌ നല്‍കുക. വീട്ടുവഴക്കുകളും ഒഴിവാക്കാം. 

ഒടുവിലത്തേതാണ്‌ സന്ന്യാസം. എല്ലാ ചീത്തകളെയും ത്യജിച്ചവനാണ്‌ സന്യാസി. ധനം, കീര്‍ത്തി, കുട്ടികള്‍ എന്നിങ്ങനെ ഒന്നും ആഗ്രഹിക്കാത്ത, ഈശ്വരനില്‍ സ്വയം സമര്‍പ്പിച്ച, പരോപകാരിയാണ്‌ സന്ന്യാസി. അദ്ദേഹം ഭയമില്ലാതെ എല്ലായിടത്തും നന്മകള്‍ പറഞ്ഞുകൊടുക്കാന്‍ എത്തിച്ചേരുന്നു. എല്ലാവരേയും സ്നേഹംകൊണ്ട്‌ മൂടണം. എന്നാല്‍ അധര്‍മ്മം കണ്ടാല്‍ അതിനെ എതിര്‍ക്കണം. ഇവരാണ്‌ സമൂഹത്തില്‍ ന്യായവും സ്നേഹവും ധര്‍മ്മവും വിതരണം ചെയ്യുന്നത്‌.

ജനനസമയം നീചരാശിയിൽ നിൽക്കുന്ന ഗ്രഹവും ആ ഗ്രഹത്തോടുകൂടി നിൽക്കുന്നഗ്രഹവും ശുഭഫലത്തെ ചെയ്യുന്നതിന് ശക്തരല്ല. (രാഹു, കേതു)

നീചസ്ഥിതോ ജന്മനി യോ ഗ്രഹസ്സ്യാൽ
സ ചാപി തദ്യുക്തഖഗോ ന ശക്തഃ
ദാതും ശുഭം രാഹുയുതസ്ത്വനിഷ്ടം
തൽക്ഷേത്രഗസ്തദ്യുതരാശിപശ്ച.

സാരം :-

ജനനസമയം നീചരാശിയിൽ നിൽക്കുന്ന ഗ്രഹവും ആ ഗ്രഹത്തോടുകൂടി നിൽക്കുന്ന ഗ്രഹവും ശുഭഫലത്തെ ചെയ്യുന്നതിന് ശക്തരല്ല.

രാഹുവിനോടുകൂടി നിൽക്കുന്നഗ്രഹവും രാഹു നിൽക്കുന്ന രാശിയുടെ അധിപനായ ഗ്രഹവും രാഹുവിന്റെ ക്ഷേത്രത്തിൽ നില്ക്കുന്ന ഗ്രഹവും അനിഷ്ടഫലപ്രദന്മാരാകുന്നു.

ശുഭഗ്രഹങ്ങളോടുകൂടി നിൽക്കുന്ന രാഹുവും കേതുവും ഇഷ്ടഫലത്തെ നൽകുമെങ്കിലും രാഹുവിനോടും കേതുവിനോടും കൂടി നിൽക്കുന്ന ശുഭഗ്രഹങ്ങൾ അനിഷ്ടഫലങ്ങൾ നല്കുന്നവരാണെന്ന് പറയണം.

രാഹുവിന്റെ ഉച്ചരാശി ഇടവം രാശിയാണെന്നും വൃശ്ചികം രാശിയാണെന്നും കുംഭം രാശിയാണെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഇടവം, വൃശ്ചികം, കുംഭം രാശികളിൽ നിൽക്കുന്ന രാഹു ഇഷ്ടഫലത്തെ ചെയ്യുന്നതായി അനുഭവമുണ്ട്.

മിഥുനം രാശിയും കർക്കിടകം രാശിയും രാഹുവിന്റെ മൂലക്ഷേത്രരാശികളാണെന്നും മേടം രാശി രാഹുവിന്റെ ബന്ധുക്ഷേത്രരാശിയാണെന്നും  കന്നി രാശി രാഹുവിന്റെ സ്വക്ഷേത്രരാശിയാണെന്നും ആചാര്യന്മാർ പറയുന്നു.

കേതുവിന് കുംഭം രാശി ഉച്ചരാശിയാണെന്നും (വൃശ്ചികം രാശിയാണെന്നും പക്ഷാന്തരമുണ്ട്) മീനം രാശി കേതുവിന്റെ സ്വക്ഷേത്രരാശിയാണെന്നും തുലാം രാശി കേതുവിന്റെ ബന്ധുക്ഷേത്രരാശിയാണെന്നും ധനു രാശിയും മകരം രാശിയും കേതുവിന്റെ മൂലക്ഷേത്രരാശികളാണെന്നും ആചാര്യന്മാർ പറയുന്നു. 

കേന്ദ്രയോഗങ്ങൾ

മംഗളകേന്ദ്രഗൈഃ സർവൈർമ്മദ്ധ്യഃപണപരസ്ഥിതൈഃ
ആപോക്ലിമഗതൈഃ ക്ലീബഃ കേന്ദ്രയോഗാ ഇമേ ത്രയഃ

സാരം :-

എല്ലാ ഗ്രഹങ്ങളും ലഗ്നം, നാലാം ഭാവം, ഏഴാം ഭാവം, പത്താം ഭാവം എന്നീ കേന്ദ്രരാശികളിൽ നിന്നാൽ "മംഗളയോഗം "

എല്ലാ ഗ്രഹങ്ങളും രണ്ടാം ഭാവം, അഞ്ചാം ഭാവം, എട്ടാം ഭാവം, പതിനൊന്നാം ഭാവം എന്നീ ഭാവരാശികളിൽ നിന്നാൽ " മദ്ധ്യയോഗം "

എല്ലാ ഗ്രഹങ്ങളും മൂന്നാം ഭാവം, ആറാം ഭാവം, ഒമ്പതാം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ രാശികളിലായി നിന്നാൽ " ക്ലീബായോഗം "

മേൽപ്പറഞ്ഞ മൂന്നു യോഗങ്ങളും കേന്ദ്രയോഗങ്ങളാകുന്നു. 

വേദം – ഈശ്വരീയ ജ്ഞാനം

പ്രാചീനകാലം മുതല്‍ അര്‍വ്വാചീനകാലം വരെ കോടാനുകോടി ജനങ്ങള്‍ക്ക്‌ ആശയും അഭിലാഷവും മാര്‍ഗദര്‍ശിയുമായിരുന്നു വേദങ്ങള്‍. വേദങ്ങള്‍ സനാതനധര്‍മ്മത്തിന്റെ അടിവേരാണ്‌. സനാതനധര്‍മ്മം മാനവധര്‍മ്മമായി പരിലസിക്കുന്നതിനുള്ള മാര്‍ഗദീപമാണ്‌ വേദങ്ങള്‍. ഇതുമനസ്സിലാക്കിയ പാശ്ചാത്യര്‍ ഭാരതസംസ്കാരത്തെ തകിടംമറിക്കുക എന്ന ലക്ഷ്യത്തോടെ വേദവിവര്‍ത്തകരെ വാര്‍ത്തെടുത്തു. എന്നാല്‍ ഇവരുള്‍പ്പെടെ ഒട്ടേറെ ജ്ഞാനികളെ ആകര്‍ഷിക്കുന്നതായ ഒന്നാണ്‌ വേദങ്ങള്‍ എന്നത്‌ സത്യമാണ്‌. ഇന്നിപ്പോള്‍ എല്ലാവരും വേദവ്യാഖ്യാതാക്കളാണ്‌. 

വേദം ഈശ്വരീയ ജ്ഞാനമാണ്‌. മനുഷ്യന്റെ ആദ്യ ഗ്രന്ഥം വേദമാണെന്ന പറയപ്പെടുന്നു. മനുഷ്യസൃഷ്ടിക്കുമുന്‍പ്‌ മനുഷ്യന്‌ വേണ്ടി ഈശ്വരീയ ജ്ഞാനം ഉണ്ടായിരുന്നുവെന്ന്‌ വൈദികധര്‍മ്മത്തോടൊപ്പം തന്നെ മറ്റുമതങ്ങളും സമ്മതിക്കുന്നു. 

ഈശ്വരീയ ജ്ഞാനമായ ഇവയ്ക്ക്‌ താഴെപറയുന്ന 9 ഗുണങ്ങള്‍ ഉണ്ടായിരിക്കണം. മനുഷ്യസൃഷ്ടിയുടെ ആരംഭത്തില്‍ ആ ഗ്രന്ഥത്തിലെ അറിവിന്റെ ആവിര്‍ഭാവം ഉണ്ടായിരിക്കണം. രണ്ടാമതായി അവയില്‍ മനുഷ്യചരിത്രം ഉണ്ടാകാന്‍ പാടില്ല. സൃഷ്ടിവിജ്ഞാനത്തിന്റെ സത്യമുള്‍ക്കൊള്ളുന്നതും സനാതന നിയമങ്ങള്‍ക്ക്‌ അനുകൂലവും പ്രപഞ്ചരഹസ്യങ്ങളെയും ഗുണങ്ങളെയും വ്യക്തമായി പ്രകാശിപ്പിക്കുന്നതുമായിരിക്കണം ആ റിവ്‌. നാലാമതായി ജ്ഞാനം വിവേകപൂര്‍ണവും വിരോധാഭാസത്തില്‍ നിന്ന്‌ മുക്തവുമായിരിക്കണം. ഈശ്വരന്‍, ജീവാത്മാവ്‌, പ്രകൃതി എന്നിവയുടെ മൂലഗുണങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിയണമെന്ന്‌ അഞ്ചാമത്തേത്‌. ആ അറിവ്‌ എല്ലാ ഭൗതികവും മാനുഷികവുമായ ജ്ഞാനവിജ്ഞാനങ്ങളുടെ ആദിസ്രോതസ്സായിരിക്കണം. ആ അറിവ്‌ സാര്‍വദ്ദേശീയവും ശാശ്വതവും സാര്‍വലൗകികവും നിഷ്പക്ഷവും ആയിരിക്കണം. ജാതി-മത ഗോത്രവര്‍ണവ്യത്യാസങ്ങള്‍ക്ക്‌ അതീതവുമായിരിക്കണം. കൂടാതെ, അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും തീര്‍ത്തും മുക്തവും ആയിരിക്കണം. ഈ 9 ഗുണങ്ങളും സ്വയമേവ ഉള്‍ക്കൊള്ളുന്ന ജ്ഞാനവാരിധിയാണ്‌ വേദങ്ങള്‍. ഇത്‌ നിസ്തര്‍ക്കമാണ്‌. 

ആധുനികശാസ്ത്രത്തിന്റെ സ്രോതസ്സ്‌ വേദങ്ങളാണ്‌. പാശ്ചാത്യപൗരസ്ത്യഗണിതത്തിന്റെ മൂലമായി വേദങ്ങളെ ഗണിക്കുന്നു. പ്രസക്തവും പ്രശസ്തവുമായ ലോകത്തിലുള്ള എല്ലാപേര്‍ക്കും സൗഖ്യം ഭവിക്കട്ടെ എന്ന സര്‍വലോകസൗഖ്യം വൈദിക സാഹിത്യത്തില്‍ നിന്നും കടമെടുത്തതാണ്‌. ഇവിടെ അഹിംസാ തത്വം മാത്രമേ ഉള്ളൂ. സുഖം, ശാന്തി, സഹകരണം, അവയിലധിഷ്ഠിതമായ ഒരു കുടുംബത്തിലെ അംഗങ്ങളെന്ന വസുധൈവ കുടുംബകം എന്ന ആശയം വേദങ്ങളില്‍ നിന്നും ഉടലെടുത്തതാണ്‌. 

ഈ സന്ദേശങ്ങളുടെ സരണിയാണ്‌ വേദങ്ങള്‍. പിന്നീട്‌ പ്രാചീന ഭാരതത്തില്‍ ഉടലെടുത്ത ബ്രാഹ്മണങ്ങള്‍, ഉപനിഷത്തുകള്‍, സ്മൃതികള്‍, പുരാണങ്ങള്‍, മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങള്‍ ഇവയെല്ലാം വേദങ്ങളെ ഈശ്വരവാണിയെന്ന്‌ വാഴ്ത്തുന്നു. മനുഷ്യവംശത്തിന്റെ നന്മയ്ക്കായി ലഭിച്ച ജ്ഞാനമാണ്‌ വേദങ്ങള്‍. അതുകൊണ്ടുതന്നെ ഇവയെ അപൗരുഷേയം എന്ന്‌ വിളിക്കുന്നു. വൈദിക ധര്‍മ്മത്തെ അനുകൂലിക്കുന്നവരെല്ലാം പാശ്ചാത്യപണ്ഡിതരെങ്കിലും അവരില്‍ പലരും വേദം അപൗരുഷേയമാണെന്ന്‌ അംഗീകരിക്കുന്നു.

ശീർഷോദയരാശികളിൽ, പൃഷ്ഠോദയരാശികളിൽ, ഉഭയോദയരാശിയിൽ നിൽക്കുന്ന ഗ്രഹത്തിന്റെ ദശയുടെ

ശീർഷോദയഗതഃ ഖേടഃ പാകാദൗ ഫലദോ ഭവേൽ
പൃഷ്ഠോദയസ്ഥഃ പാകാന്തേ ചോഭയോദയഗസ്സദാ.

സാരം :-

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മിഥുനം എന്നീ ശീർഷോദയരാശികളിൽ നിൽക്കുന്ന ഗ്രഹം ദശാരംഭത്തിൽ ഫലപ്രദന്മാരാകുന്നു.

 മേടം, ഇടവം, കർക്കിടകം, ധനു, മകരം, എന്നീ പൃഷ്ഠോദയരാശികളിൽ നില്ക്കുന്ന ഗ്രഹം ദശാന്ത്യത്തിൽ ഫലപ്രദന്മാരാകുന്നു.

 ഉഭയോദയമായ മീനം രാശിയിൽ നില്ക്കുന്ന ഗ്രഹം ആദ്യന്തം (ദശയുടെ ആദ്യത്തിലും അന്ത്യത്തിലും) തുല്യമായും ഫലപ്രദന്മാരാകുന്നു. ഉഭയോദയരാശിയിൽ ദശയുടെ 

ഏതൊരു ഗ്രഹവും താൻ നിൽക്കുന്ന ഭാവരാശിയുടെ അശുഭമോ ശുഭമോ ആയ എല്ലാ ഫലങ്ങളെയും തന്റെ ദശയിലും അപഹാരത്തിലും ചെയ്യും.

കരോതി യദ്ഭാവഗതസ്യ പാകേ
തദ്ഭാവജന്ന്യം ത്വശുഭം ശുഭം വാ
ശുഭം ശുഭവ്യോമചരസ്യ പാകേ
പാപസ്യ ദായേ ത്വശുഭം വദന്തി.

സാരം :-

ഏതൊരു ഗ്രഹവും താൻ നിൽക്കുന്ന ഭാവരാശിയുടെ അശുഭമോ ശുഭമോ ആയ എല്ലാ ഫലങ്ങളെയും തന്റെ ദശയിലും അപഹാരത്തിലും ചെയ്യും.

 ശുഭഗ്രഹങ്ങൾ ശുഭഫലത്തേയും പാപഗ്രഹങ്ങൾ അശുഭഫലത്തേയുമാണ് മിക്കവാറും കൊടുക്കുന്നത്. എന്നാൽ ബലഹീനനായ ശുഭഗ്രഹം ശുഭഫലത്തെ സ്വല്പവും ബലവാനായ പാപഗ്രഹം അശുഭഫലത്തെ സ്വല്പവുമാക്കി ചെയ്യുന്നതാണ്. 

"ശുഭദാനാം പ്രാബല്യേ ശുഭപൗഷ്കല്യം ഭവതി തദ്വാദഭിയുക്തഃ" 
എന്നുള്ള പ്രമാണവും മേൽപ്പറഞ്ഞ അഭിപ്രായത്തെ സാധൂകരിക്കുന്നു.

ഗോളയോഗത്തിൽ ജനിക്കുന്നവൻ

ഗോളേ ജാതോല്പായുർ-
വ്വിധനോ വികലേക്ഷണോ നിജഘ്നശ്ച
കർമ്മായോദയധർമ്മാ-
ദന്യത്ര യഥോക്തഫലഭാക്സ്യാൽ.

സാരം :-

ഗോളയോഗത്തിൽ ജനിക്കുന്നവൻ അല്പായുസ്സായും ദരിദ്രനായും ആത്മഹത്യ ചെയ്യുന്നവനായും ഭവിക്കും. ലഗ്നം, ഒമ്പതാം ഭാവം,പത്താം ഭാവം, പതിനൊന്നാം ഭാവം എന്നീ ഭാവങ്ങളിലല്ലാതെ ഗോളയോഗം ഭാവിച്ചാൽ മേൽപ്പറഞ്ഞ ഫലങ്ങൾ പൂർണ്ണമായി തന്നെ അനുഭവിക്കുന്നതുമാകുന്നു.

***********************************************
സൂര്യാദികളായ ഏഴു ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ) ഒരുമിച്ച് ഒരു രാശിയിൽ നിന്നാൽ " ഗോളയോഗം ".

യുഗയോഗത്തിൽ ജനിക്കുന്നവൻ

യുഗയോഗേ ജാതസ്സ്യാ-
ദ്വികലാംഗോ നിഷ്ഠുരോ വിഗതലജ്ജഃ
ബഹ്വൃണഭാഗീ പുരുഷോ
ഹീനായുഃ ക്ഷീണബന്ധുശ്ച.

സാരം :-

യുഗയോഗത്തിൽ ജനിക്കുന്നവൻ അംഗവൈകല്യമുള്ളവനായും ക്രൂരനായും ലജ്ജയില്ലാത്തവനായും വളരെ കടം വരുത്തുന്നവനായും അല്പായുസ്സായും ബന്ധുബലം ഇല്ലാത്തവനായും ഭവിക്കും.

***********************************************സൂര്യാദികളായ ഏഴു ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ) രണ്ടുരാശികളിലായി നിന്നാൽ " യുഗയോഗം ".

വിവാഹം

ഏതാണ്ട്‌ അഞ്ചുലക്ഷം കൊല്ലങ്ങള്‍ക്കതീതമായി നിലനിന്നുവരുന്ന മനുഷ്യവര്‍ഗ ശൃംഖലയുടെ തുടര്‍ച്ചയില്‍ നമ്മളും ഭാഗക്കാണ്‌. അതുകൊണ്ട്‌ പരമ്പര ഛേദിക്കപ്പെടാതേ നിലനിര്‍ത്താനുള്ള നമ്മുടെ സംഭാവനയായിരിക്കണം പുത്രോല്‍പാദനം. കല്യാണത്തിന്റെ പ്രധാനലക്ഷ്യവും അതുതന്നെ. വിവാഹം വെറുമൊരു ചടങ്ങായി മാത്രമല്ല പരിഗണിച്ചുപോരുന്നത്‌. ഏതെങ്കിലും ഒരു കല്യാണമണ്ഡപത്തില്‍വച്ചോ രജിസ്റ്റര്‍ കച്ചേരിയിലോ വച്ച്‌ നടത്താവുന്ന ഒരു വെറും ഔദ്യോഗിക കൃത്യമായിരുന്നില്ല പണ്ടുകാലത്ത്‌ വിവാഹം. ഇന്ന്‌ ഇത്രമാത്രം അധഃപതിച്ചിട്ടുണ്ടെങ്കില്‍ അതിന്‌ കാരണവുമുണ്ട്‌. നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ അല്ലെങ്കില്‍ ഹൈന്ദവരുടെ ആചാരലോപങ്ങള്‍ക്കും വൈകൃതങ്ങള്‍ക്കും കാരണം യഥാര്‍ത്ഥത്തില്‍ എ.ഡി. ആയിരം മുതല്‍ ആരംഭിക്കുന്ന കൊള്ളയും കവര്‍ച്ചയും വിദേശാധിപത്യവുമാണ്‌. ഈ കാലഘട്ടം മുഴുവന്‍ യജമാനസേവയില്‍ താല്‍പര്യം കാണിച്ച ഇന്ത്യക്കാരൊക്കെ സ്വധര്‍മ്മം മറക്കുകയും ഭൗതീക അഭിവൃദ്ധിയില്‍ അത്യധികം താല്‍പര്യം കാണിക്കുകയും ചെയ്തു. എത്രകണ്ട്‌ ധര്‍മ്മാനുഷ്ഠാനങ്ങളില്‍ നിന്ന്‌ വ്യതിചലിച്ചുവോ, അത്രയും ഭൗതീകാഭിവൃദ്ധി കൈവരുന്നു എന്ന തെറ്റിദ്ധാരണ പിന്‍തലമുറയ്ക്ക്‌ ഉളവാക്കിക്കൊണ്ടാണ്‌ ഹൈന്ദവര്‍ ജീവിച്ചുപോന്നത്‌. ഇക്കാരണത്താല്‍ ഇന്ന്‌ കാണുന്ന വിവാഹമോ വൈകൃതമോ, അതിന്റെ പിന്നാലെ ആ ബന്ധങ്ങള്‍ക്കുണ്ടാകുന്ന തകര്‍ച്ചയോ യാദൃശ്ചികമല്ല. 

എത്രയോ പരിപാവനമായ ജീവിതാനുഷ്ഠാനമാണ്‌ വിവാഹം എന്ന സത്യം എന്ന്‌ ഇന്ന്‌ വിവാഹിതരാകുന്ന യുവതലമുറയ്ക്ക്‌ ഒട്ടും തന്നെ ബോദ്ധ്യമല്ലാതായിരിക്കുന്നു. ഉപനിഷത്തില്‍ പറയുന്നുണ്ട്‌, പിതാവുതന്നെയാണ്‌ മാതാവിന്റെ ഗര്‍ഭത്തില്‍ക്കൂടി പുത്രനായി ജനിക്കുന്നത്‌ എന്ന്‌! അതുകൊണ്ട്‌, പ്രാചീനഭാരതീയന്‌ തന്റെ പത്നി ഒരു ഭാര്യമാത്രമല്ല, മാതാവുകൂടിയാണ്‌. ഇവിടെ സ്ത്രീത്വത്തിന്റെ പരിശുദ്ധിയും പാരിപാവനത്വവും വ്യക്തമാകുന്നു. 

ത്രൈവര്‍ണികര്‍ക്കിടയില്‍ വിവാഹത്തിന്റെ മുഴുവന്‍ ചടങ്ങുകളും ചെയ്തുതീര്‍ക്കണമെങ്കില്‍ ചുരുങ്ങിയത്‌ നാലുദിവസത്തെയെങ്കിലും ക്രിയാഭാഗം മുഴുവന്‍ അനുഷ്ഠിക്കേണ്ടതുണ്ട്‌. ഈ സമയത്തൊഴികെ മന്ത്രങ്ങളെക്കൊണ്ടും തന്ത്രങ്ങളെക്കൊണ്ടും ഭാര്യാഭര്‍തൃബന്ധം ദൃഢീകരിക്കാനും അതിനൊരു ദിവ്യപരിവേഷം നല്‍കാനും കഴിയുന്നു. ഒരു യാഗം എന്നപോലെ ഹോമകുണ്ഡം തീര്‍ത്ത്‌ അതിലേക്ക്‌ ആജ്യാഹൂതികള്‍ ചെയ്ത്‌ ദേവന്മാരെ ആഹ്വാനം ചെയ്ത്‌, അഗ്നിദേവനെയും മറ്റ്‌ ദേവന്മാരെയും സാക്ഷിനിര്‍ത്തിയാണ്‌ പാണിഗ്രഹണവും വരണമാല്യം ചാര്‍ത്തലും ‘ലാജഹോമവും’ എല്ലാം തന്നെ! ഇവിടെ ഏത്‌ ഗോത്രത്തില്‍ നിന്ന്‌ ഏത്‌ ദേശത്തില്‍ നിന്ന്‌ വരന്‍ വധുവിനെ സ്വീകരിക്കുന്നുവോ അവിടുത്തെ ഗോത്രാധിപതിയോ ദേശാധിപതിയോ ഉണ്ടെങ്കില്‍ അവരെ വിളിച്ച്‌ അനുവാദം വാങ്ങുന്ന ചടങ്ങുമുതല്‍ പാണിഗ്രഹണം കഴിഞ്ഞ്‌ സ്വഗൃഹത്തിലെത്തി നടുമുറ്റത്ത്‌ കുടിവച്ച്‌ തന്റെ ഗൃഹത്തിലെ അടുത്ത തലമുറയുടെ അധികാരിയായി പ്രഖ്യാപിക്കുന്നതുവരെ നീണ്ടുപോകുന്ന വിവാഹാചാരങ്ങളെ അനുകരിച്ചും അനുസരിച്ചും, അനുഭവിച്ചും ഭാര്യാഭര്‍ത്താക്കന്മാരാവാന്‍ തയ്യാറെടുക്കുകയാണ്‌ വധൂവരന്മാര്‍. ഭര്‍ത്താവ്‌ ഭാര്യയെ മനസ്സാ അംഗീകരിക്കുകയും അര്‍ഹമായ സ്ഥാനം നല്‍കുകയും ചെയ്യുന്നതോടൊപ്പം ഭാര്യയും തിരിച്ചങ്ങോട്ട്‌ ഇതേവിധം പെരുമാറേണ്ടതാണ്‌. ഭാര്യാ-ഭര്‍തൃബന്ധം കാണിക്കുന്ന പുരാണങ്ങള്‍ ഒട്ടേറെ മാതൃകകള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. കുചേലനെ പട്ടുമെത്തിയിലിരുത്തി ഭഗവാന്‍ കൃഷ്ണന്‍ കാല്‍ കഴുകിക്കുമ്പോള്‍ ഒപ്പം തന്നെ കാല്‍ കഴുകിക്കാന്‍ രുഗ്മിണിയും തയ്യാറാകുന്നു. കൈലാസവാസിയായ ശിവന്റെ കൂടെ ജീവിക്കാനായി ഹിമവല്‍പുത്രി തയ്യാറെടുക്കുന്നത്‌ ആടയാഭരണങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടാണ്‌. രാമായണം ഈ ബന്ധത്തിന്റെ ദാര്‍ഢ്യം ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന ഇതിഹാസമാണ്‌. അങ്ങനെയുള്ള ധാര്‍മ്മികനിലവാരം ഇന്ന്‌ പ്രതീക്ഷിക്കാവുന്നതല്ല. ഒരുപക്ഷേ, അതുകൊണ്ടുതന്നെ കുടുംബകലഹങ്ങളും ആത്മഹത്യകളും പാതകങ്ങളും കൂട്ടമരണവുമൊക്കെ വര്‍ധിച്ചിരിക്കുന്നു. സ്ത്രീ പീഢനങ്ങളുടെ കഥകള്‍! അനവധി കേസുകള്‍! അനവധി വിവാഹ മോചനങ്ങള്‍! ഇവയൊക്കെ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു ഭാരതത്തില്‍! ഇതൊക്കെ നമുക്ക്‌ പറ്റിയ അബദ്ധത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. ഓന്നോര്‍ത്തുനോക്കൂ! പുരാണഭാരതത്തിലെ ഭാര്യാ-ഭര്‍ത്തൃബന്ധത്തിന്റെ ദൃഢത. അഗ്നിസാക്ഷിയായ വിവാഹത്തിന്റെ വിശ്വസ്തത! സത്യവാന്‍-സാവിത്രി തുടങ്ങിയ കഥകള്‍ ഒട്ടുംതന്നെ അതിശയോക്തികളല്ല!

എല്ലാ ദശകളിലും അപഹാരങ്ങളിലും ആദ്യം ഗ്രഹഭാവഫലവും പിന്നെ ഗ്രഹാശ്രയരാശിഫലവും ഒടുവിൽ അംശകഫലവും അനുഭവിക്കും.

ആദൗ ഭാവഫലം പ്രോക്തം സ്ഥാനജന്യം തതഃ പരം
അംശോത്ഭവഫലം പശ്ചാൽ ഗ്രഹജാതം ഫലം സദാ.

സാരം :-

എല്ലാ ദശകളിലും അപഹാരങ്ങളിലും ആദ്യം ഗ്രഹഭാവഫലവും പിന്നെ ഗ്രഹാശ്രയരാശിഫലവും ഒടുവിൽ അംശകഫലവും അനുഭവിക്കും. 

ഗ്രഹോക്തമായ ശുഭാശുഭദശാഫലം എല്ലാക്കാലവും അനുഭവയോഗ്യമായിരിക്കയും "സംജ്ഞാദ്ധ്യായേയസ്യ യദ്രവ്യമുക്തം കർമ്മജീവേയച്ച യസ്യോപദിഷ്ടം ഭാവസ്ഥാനാലോകയോ ഗോത്ഭവം ച തത്തൽ സർവം തസ്യ യോജ്യം ദശായാം" എന്നുള്ള വരാഹമിഹിരവചനവും ഇവിടെ അനുസ്മരണീയമാകുന്നു.

ശൂലയോഗത്തിൽ ജനിക്കുന്നവൻ

ശൂലേ ജാതോ മതിമാൻ
ക്രോധീ വിധനോƒതിഹിംസ്രകോ രോഗീ
വിക്രയവിത്തപ്രായോ
ദുഃഖീ ജനവല്ലഭോƒനപത്യസ്സ്യാൽ

സാരം :-

ശൂലയോഗത്തിൽ ജനിക്കുന്നവൻ ബുദ്ധിമാനായും കോപവും ധനഹാനിയും ദാരിദ്രവും രോഗങ്ങളും പരോപദ്രവ (ഹിംസാ) ശീലവും ഉള്ളവനായും സ്വന്തം ധനങ്ങളെ മിക്കവാറും വിറ്റുനശിപ്പിക്കുന്നവനായും ദുഃഖിയായും ജനപ്രധാനിയായും പുത്രന്മാരില്ലാത്തവനായും ഭവിക്കും.

*****************************************
സൂര്യാദികളായ ഏഴു ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ) മൂന്ന് രാശികളിലായി നിന്നാൽ "ശൂലയോഗം ".

ജ്യോതിഷത്തിലെ ശാസ്ത്രീയത

ഒട്ടേറെ ഹൈന്ദവവിശ്വാസങ്ങളും ആചാരങ്ങളും ജ്യോതിഷത്തോട്‌ ഉറ്റബന്ധം പുലര്‍ത്തുണ്ട്‌. ഓരോ പുതിയ പ്രവൃത്തി ആരംഭിക്കുമ്പോഴും പ്രവൃത്തി ആരംഭിക്കുന്നത്‌ നാം അനുഷ്ഠിച്ചുപോരുന്ന ഏറ്റവും ലഘുവായ ആചാരമാണ്‌. ഇതിലും ഏറെ ഗൗരവമുള്ള പല അനുഷ്ഠാനങ്ങളും വേറെ കണ്ടെത്താന്‍ കഴിയും അവ കൂടുതല്‍ ഗൗരവത്തോടെ കൂലങ്കഷമായ ശാസ്ത്രവിശകലനത്തിലൂടെ നമുക്ക്‌ കണ്ടുപിടിക്കാനുണ്ട്‌. ഈ കര്‍ത്തവ്യം ഒരു ജ്യോതിഷ പണ്ഡിതനാണ്‌ നമുക്ക്‌ നിര്‍വ്വഹിച്ചുതരുന്നത്‌. ഇന്ന്‌ ഒട്ടേറെ വ്യാജജ്യോതിഷികളും മുറി ജ്യോത്സ്യന്മാരും രംഗത്തുവന്നതോടെ ശുഭമുഹൂര്‍ത്തം മനസ്സിലാക്കുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ജ്യോതിഷം വളരെ ശാസ്ത്രീയമായ ഒരു അപഗ്രഥനമാണ്‌. ഓരോ അവസ്ഥാവിശേഷത്തിന്റെയും കൃത്യമായ ഫലം പ്രവചിക്കാന്‍ ജ്യോതിഷിക്ക്‌ കഴിയും. നാം ഈ പ്രപഞ്ചത്തെ ബ്രഹ്മം എന്നുവിളിക്കുന്നു. അത്‌ ഒരു അണ്ഡാകൃതിയിലാണെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നു; അതാണ്‌ ബ്രഹ്മാണ്ഡം. ഒട്ടേറെ സൗരയൂഥങ്ങളടങ്ങുന്ന ബ്രഹ്മത്തിലെ ഒരു സൗരയൂഥം മാത്രമാണ്‌ നമ്മുടേത്‌. ടോളമിക്കും എത്രയോ മുന്‍പുതന്നെ സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്നും അതിനെ ചുറ്റിക്കൊണ്ട്‌ ഒന്‍പതോ പത്തോ ഗ്രഹങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നും വേദങ്ങളില്‍ തന്നെ സൂചനകളുണ്ട്‌. ഈ സൗര ആകര്‍ഷണ ശക്തിവിശേഷത്തെ ബ്രഹ്മോര്‍ജ്ജം എന്നുവിളിക്കുക. അതില്‍പ്പെട്ട ഭൂമിക്ക്‌ സ്വന്തമായ ഭൗമോര്‍ജ്ജം ഉണ്ടായിരിക്കണമല്ലോ. ഈ ഊര്‍ജ്ജത്തിന്റെ പ്രവര്‍ത്തനമാണ്‌ ആകര്‍ഷണം. അതിനാണ്‌ പാശ്ചാത്യര്‍ ഗുരുത്വാകര്‍ഷണം എന്നുപറയുന്നത്‌. ഭൂമി സ്വയം ഊര്‍ജ്ജകേന്ദ്രമാണെന്നുള്ളതിന്‌ പുറമെ സൗരയൂഥത്തിലെ മറ്റ്‌ സൃഷ്ടികളോടും (നവഗ്രഹങ്ങള്‍) ബന്ധപ്പെട്ടുകിടക്കുന്നു. അതേസമയം സൗരയൂഥത്തിനപ്പുറത്ത്‌ ബ്രഹ്മോര്‍ജ്ജം വഹിക്കുന്നു. നക്ഷത്ര സമുച്ചയങ്ങളോളും ബന്ധപ്പെട്ട്‌ കിടക്കുന്നു. ഈ മൂന്നുതരം ബന്ധങ്ങളും ഭൂമിയില്‍ ജനിക്കുന്ന ഏത്‌ പുല്ലിനേയും പുല്‍ച്ചാടിയേയും സ്വാധീനിക്കുന്നുണ്ട്‌. നമുക്ക്‌ ചിന്തിക്കാനുള്ളത്‌ ഭൗമവസ്തുക്കളെപ്പറ്റിയായതുകൊണ്ട്‌ ഈ ഫലഗണന ഭൂമിയെ കേന്ദ്രമാക്കി നിര്‍ത്തിയിട്ടുവേണം. അങ്ങിനെയാണ്‌ ജ്യോതിഷത്തില്‍ നടുക്ക്‌ ഭൂമിയും ചുറ്റുമായി നവഗ്രഹങ്ങളേയും അതിനപ്പുറത്തുള്ള നക്ഷത്രസഞ്ചയങ്ങളേയും ഉള്‍പ്പെടുത്തുന്ന 12 രാശികള്‍ ഗണിക്കപ്പെട്ടത്‌. ഒരു ജൗതിഷിക്ക്‌ ഭൂമിയുടെ ചലനം, സൗരയൂഥത്തിലെ മറ്റ്‌ അംഗങ്ങളുടെ ചലനം, നക്ഷത്രസമുച്ചയങ്ങളുടെ ചലനം – ഇതെല്ലാം കണക്കുകൂട്ടി എടുക്കേണ്ടിവരുന്നു. സമാനൂര്‍ജ്ജങ്ങള്‍ ശക്തിപ്പെടുത്തുകയും വിഷമൂര്‍ജ്ജങ്ങള്‍ ക്ഷീണിപ്പിക്കുകയും ചെയ്യും. ഈ അടിസ്ഥാനം വച്ച്‌ നല്ല സമയമേത്‌ ചീത്തസമയമേത്‌ എന്ന്‌ കണ്ടെത്താനും ഒരു ദേവജ്ഞന്‌ വലിയബുദ്ധിമുട്ടൊന്നുമില്ല. 

ഈശ്വരന്‍ സര്‍വ്വവ്യാപിയും സര്‍വ്വശക്തനും ആയ പരബ്രഹ്മമാണ്‌. അതുകൊണ്ടുതന്നെ ഈ ബ്രഹ്മാണ്ഡം, ആ ബ്രഹ്മാണ്ഡത്തിന്റെ ഊര്‍ജ്ജാംശങ്ങലാണല്ലോ സൗരയൂഥം! അതിലെ ഒരു അംഗമായ ഭൂമിയിലെ ഒരു സൃഷ്ടിയാണല്ലോ ജീവന്‍! ഈ ജീവന്‌ പ്രത്യക്ഷമല്ലെങ്കിലും സദാ പരോക്ഷമായ ഒരു ബന്ധം ബ്രഹ്മാണ്ഡത്തോടുണ്ട്‌. ഇത്‌ 100:1 എന്ന തോതില്‍ നിലനില്‍ക്കുമ്പോള്‍ ഏറ്റവും അശക്തമാണല്ലോ. മറിച്ച്‌ ജീവാത്മാവിന്റെ ശക്തി സംഭരിക്കാനുള്ള ശേഷി നിത്യേനയെന്നാണം വര്‍ധിപ്പിച്ചെടുക്കാന്‍ കഴിയുമ്പോള്‍ ഈ ഒന്നിനെ വളര്‍ത്തി 50 ആക്കുകയോ 100 ആക്കുകയോ ചെയ്യാം. അങ്ങനെ വ്യക്തിയിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന്‌ അനുകൂലമായ സമയം അല്ലെങ്കില്‍ വ്യക്തിയിലെ ഊര്‍ജ്ജത്തിനും ബ്രഹ്മാണ്ഡത്തിലെ ഊര്‍ജ്ജത്തിനും പരസ്പരം ബന്ധപ്പെടാന്‍ കഴിയുന്ന കൃത്യമായ സമയം ഇതാണ്‌ – ശുഭമുഹൂര്‍ത്തം അല്ലെങ്കല്‍ നല്ല സമയം. ബ്രഹ്മാണ്ഡവും സൗരാണ്ഡവും ഭൗമാണ്ഡവും ഈ വ്യക്തിയും ഒരേയൊരു ഋജുരേഖയില്‍ വരുന്ന സമയമാണ്‌ ഇത്‌. അപ്പോള്‍ ഈ വ്യക്തിക്ക്‌ തനിക്ക്‌ പുറമേ നില്‍ക്കുന്ന മൂന്ന്‌ മണ്ഡലങ്ങളില്‍ നിന്നും ഊര്‍ജ്ജം സംഭരിക്കാന്‍ കഴിയുന്നു. അപൂര്‍വ്വം സമയങ്ങളില്‍ ഋജുരേഖയില്‍ നില്‍ക്കുമ്പോള്‍പോലും മറ്റേതെങ്കിലും തരത്തില്‍ ഊര്‍ജ്ജപ്രവാഹത്തിന്‌ തടസം നേരിടുമ്പോള്‍ അത്‌ മുഹൂര്‍ത്തദോഷമായിത്തീരുന്നു. അങ്ങനെവന്നാല്‍ അതിന്‌ പ്രായശ്ചിത്തം ആവശ്യവുമാണ്‌. ഇതേവിധത്തിലുള്ള കണക്കുകൂട്ടലാണ്‌ ജന്മനക്ഷത്രങ്ങള്‍ക്കും ഗ്രഹസ്ഥിതിയ്ക്കും ഒക്കെത്തന്നെ അടിസ്ഥാനം.

ഭാവാധിപന്മാരായ ഗ്രഹങ്ങളുടെ ദശാഫലങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം

സ്വോച്ചവക്രനിജഗേഹസുഹൃൽസു-
സ്ഥാനഗസ്യ ച ദശാ ശുഭദൈവ
നീചശത്രുഗൃഹമൂഢഷഡന്ത്യ-
ച്ഛിദ്രഗസ്യ ച ഫലാന്ന്യശുഭാനി.

സാരം :-

 ഉച്ചത്തിലും വക്രഗതിയോടുകൂടിയും ബന്ധുക്ഷേത്രത്തിലും സ്വക്ഷേത്രത്തിലും ഇഷ്ടഭാവത്തിൽ നിൽക്കുന്ന ലഗ്നാധിഭാവാധിപന്മാരായ ഗ്രഹങ്ങളുടെ ദശാഫലം ശുഭഫലമാകുന്നു.

നീചത്തിലും ശത്രുക്ഷേത്രത്തിലും മൌഢ്യത്തോടുകൂടിയും ദുഃസ്ഥാനങ്ങളായ ആറാം ഭാവം, എട്ടാം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളിലും നിൽക്കുന്ന ലഗ്നാധിഭാവാധിപന്മാരായ ഗ്രഹങ്ങളുടെ ദശാഫലം അശുഭമായിരിക്കും.

മേൽപ്പറഞ്ഞ ശുഭാശുഭലക്ഷണങ്ങൾ സമ്മിശ്രങ്ങളായി നിൽക്കുന്ന ലഗ്നാധിഭാവാധിപന്മാരായ ഗ്രഹങ്ങളുടെ ദശാഫലംഗുണദോഷസമ്മിശ്രമാണെന്ന് അറിഞ്ഞുകൊള്ളണം. 

പന്ത്രണ്ടാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ

വ്യയേശദായേ യദി വീര്യയുക്തേ
നൃപപ്രിയം സദ്വ്യയമാതനോതി
ക്രിയാഃ ശുഭാഃ പാപഹരാശ്ച നിത്യം
ലഭേച്ച ശയ്യോചിതസാധനാനി.

സാരം :-

ബലവാനായ പന്ത്രണ്ടാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ രാജപ്രിയവും നല്ലകാര്യങ്ങളിൽ വളരെ ചെലവും ചെയ്കയും പാപഹരങ്ങളും പുണ്യങ്ങളുമായ കർമ്മങ്ങൾ ചെയ്കയും ശയനോപകരണങ്ങൾ ലഭിക്കയും ചെയ്യും.

********************************************

വ്യയേശദായേ യദി വീര്യഹീനേ
ബഹുവ്യയം കർണ്ണപദാമയം ച
ധനക്ഷയം ബന്ധനമന്യദേശ-
വാസം രുജാർത്തിം കുരുതേƒതി ദുഃഖം

സാരം :-

ബലഹീനനായ പന്ത്രണ്ടാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ ചെലവു വളരെ വർദ്ധിക്കുകയും കാതിലും കാലിലും രോഗങ്ങൾ പിടിപെടുകയും സ്ഥാനഭ്രംശം സംഭവിക്കുകയും ധനനഷ്ടവും ബന്ധനവും അന്യദേശവാസവും രോഗദുഃഖങ്ങളും മറ്റു ക്ലേശങ്ങളും നേരിടുകയും ചെയ്യും.

പതിനൊന്നാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ

ലാഭേശ്വരസ്യ പ്രബലസ്യ പാകേ
സംസാരസൗഭാഗ്യമഹോദയാർത്ഥാൻ
സമാഗമം മൃത്യുജനൈസ്സുഹൃത്ഭി-
രവ്യാഹതാം സമ്പദമപ്യുപൈതി.

സാരം :-

ബലവാനായ പതിനൊന്നാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ ഐഹികങ്ങളായ എല്ലാ സൗഭാഗ്യങ്ങളും ഔന്നത്യവും അർത്ഥപുഷ്ടിയും ഉണ്ടാവുകയും ഭൃത്യന്മാരോടും ബന്ധുക്കളോടും ചേരുകയും അപ്രതിഹതമായ ഐശ്വര്യമനുഭവിക്കുകയും ചെയ്യും.

**********************************************

ലാഭേശേ വിബലേ സഹോദരസുഹൃ-
ന്മാതൃപ്രണാശം സുത-
ക്ലേശം വഞ്ചനദീനതാശ്രവണരുഗ്-
ദുഃഖാനി നഷ്ടാർത്ഥതാം.

സാരം :-

ബലഹീനനായ പതിനൊന്നാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ സഹോദരൻ (ജ്യേഷ്ഠൻ), ബന്ധു, മാതാവ് എന്നിവർക്ക് നാശം സംഭവിക്കുകയും പുത്രദുഃഖം അനുഭവിക്കുകയും വഞ്ചനയും ദുഃഖവും ദാരിദ്രവും കർണ്ണരോഗവും സംഭവിക്കുകയും എല്ലാ കാര്യങ്ങളിലും നഷ്ടം നേരിടുകയും ചെയ്യും.

കേദാരയോഗത്തിൽ ജനിക്കുന്നവൻ

ബന്ധുനാമുപകാരീ
കൃഷിഭൂധനവാൻ സ്വധർമ്മനിരതശ്ച
അതിമാന്ന്യോ ജളശീലോ
ബഹ്വർത്ഥയുതശ്ച ഭവതി കേദാരേ.

സാരം :-
കേദാരയോഗത്തിൽ ജനിക്കുന്നവൻ ബന്ധുക്കൾക്ക് ഉപകാരത്തെ ചെയ്യുന്നവനായും കൃഷിയും ഭൂസ്വത്തും തദ്വാരാ ധനവും സ്വധർമ്മാനുഷ്ഠാനവും ഉള്ളവനായും ഏറ്റവും മാന്യനായും ജളപ്രകൃതിയായും വളരെ വിഭവമുള്ളവനായും ഭവിക്കും.

*******************************

സൂര്യാദികളായ ഏഴു ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ) നാല് രാശികളിലായി നിന്നാൽ " കേദാരയോഗം ".

പാശയോഗത്തിൽ ജനിക്കുന്നവൻ

പാശേ ബഹുവ്യയാർത്തോ
നിപുണോ ജനവല്ലഭോƒതിമേധാവീ
ഉത്സാഹീ നൃപതീഷ്ടോ
ജാതോ ഗൃഹകാര്യസംസ്ഥിതോ ഭവതി.

സാരം :-

പാശയോഗത്തിൽ ജനിക്കുന്നവൻ വളരെ ചെലവും അതുനിമിത്തം ദുഃഖവും ഉള്ളവനായും എല്ലാറ്റിലും സമർത്ഥനായും ജനപ്രധാനിയും അല്ലെങ്കിൽ ജനങ്ങളുടെ ഇഷ്ടനായും ഏറ്റവും ധാരണാശക്തിയും ഉത്സാഹവും ഉള്ളവനായും രാജപ്രിയനായും ഗൃഹകാര്യങ്ങളിൽ തല്പരനായും ഭവിക്കും.

******************************************

സൂര്യാദികളായ ഏഴു ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ) അഞ്ചു രാശികളിലായി നിന്നാൽ " പാശയോഗം ".

വിഗ്രഹങ്ങളും പ്രതിഷ്ഠകളും

കേരളീയ ക്ഷേത്ര വിഗ്രഹങ്ങളെ പൊതുവെ രണ്ടായി തരംതിരിക്കപ്പെട്ടിട്ടുണ്ട്‌. സ്വയംഭൂവിഗ്രഹങ്ങളും വിധിപ്രകാരം നിര്‍മ്മിച്ച്‌ പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹങ്ങളും. ഇതില്‍ സ്വയംഭൂവിഗ്രഹങ്ങള്‍ സ്വയം അവതരിച്ച ദേവചൈതന്യങ്ങളാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ പുല്ലുചെത്താനും മറ്റും കാടുകളില്‍ പോകുമ്പോള്‍ അരിവാള്‍ തേച്ച ശിലയില്‍ നിന്നും രക്തം വമിച്ചുവെന്നും തുടര്‍ന്ന്‌ അവിടെ നാടുവാഴിയുടെയും മറ്റും സഹായത്തോടെ ക്ഷേത്രം നിര്‍മ്മിച്ചുവെന്നും സ്വയംഭൂവിഗ്രഹങ്ങളെക്കുറിച്ച്‌ പരക്കെ കഥകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്‌. അവയുടെ പിന്നിലുള്ള യഥാര്‍ത്ഥവസ്തുത അജ്ഞാനമാണ്‌. 

വിധിപ്രകാരം നിര്‍മ്മിച്ചുപ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള വിഗ്രഹങ്ങള്‍ എട്ടുവിധമുണ്ടെന്ന്‌ ശ്രീമഹാഭാഗവതം ഏകാദശസ്കണ്ടത്തില്‍ പറയുന്നുണ്ട്‌. കൃഷ്ണശിലാനിര്‍മ്മിതം, ചന്ദനം, വരിക്കപ്ലാവ്‌, ദേവദാരു തുടങ്ങിയ വിശിഷ്ടമരങ്ങളുടെ തടികളാല്‍ നിര്‍മ്മിതം; സ്വര്‍ണം, വെള്ളി പഞ്ചലോഹം തുടങ്ങിയ ലോഹങ്ങള്‍ നിര്‍മ്മിതം, കടുശര്‍ക്കര തുടങ്ങിയ കൂട്ടുകളാല്‍ നിര്‍മ്മിതം, ലിപി, വരച്ചുണ്ടാക്കിയ ഫോട്ടോ, മണ്ണുകൊണ്ടുണ്ടാക്കിയ പ്രതിമ, മനസ്സില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ആരാധനാ വിഗ്രഹങ്ങള്‍, രത്നം, സാളഗ്രാമം തുടങ്ങിയവയാണവ. ഈ വിഗ്രഹങ്ങളെ തന്നെ സാത്വികം, രാജസം, താമസം എന്നിങ്ങനെ മൂന്നായി തരം തിരിച്ചുട്ടുണ്ട്‌. യോഗമുദ്രയും വരദാഭയമുദ്രയും ധരിച്ചുനില്‍ക്കുന്ന വിഗ്രഹം സാത്വികമായും നാനാതരത്തിലുള്ള ആഭരണങ്ങളണിച്ച്‌ വരദാഭയമുദ്രയും ധരിച്ച്‌ വാഹനങ്ങളിലിരിക്കുന്ന വിഗ്രഹം രാജസമായും ആയുധങ്ങള്‍കൊണ്ട്‌ ദുഷ്ടന്മാരെ സംഹരിക്കുന്ന വിഗ്രഹം താമസമായും കരുതിവരുന്നു. 

കൂടാതെ ചലം എന്നും അചലം എന്നും വിഗ്രഹങ്ങളെ രണ്ടായി തിരിച്ചിട്ടുണ്ട്‌. ചലം നീക്കാവുന്നതും അചലം നീക്കാന്‍ പാടില്ലാത്തുമാണ്‌. ക്ഷേത്രങ്ങളില്‍ സ്ഥിരമായി പ്രതിഷ്ഠിക്കുന്നതാണ്‌ അചല വിഗ്രഹങ്ങള്‍. ഇതാണ്‌ സാമാന്യമായി മൂലവിഗ്രഹങ്ങള്‍ എന്നറിയ്പ്പെടുന്നത്‌. ശീവേലിബിംബം തുടങ്ങിയ എഴുന്നെള്ളിപ്പ്‌ ബിംബങ്ങളെ ചലബിംബങ്ങള്‍ എന്നുപറയുന്നു. വിഗ്രഹപ്രതിഷ്ഠകള്‍ കൂടാതെ ശ്രീചക്രം തുടങ്ങിയ യന്ത്രങ്ങള്‍, ശൂലം, ഖഡ്ഗം തുടങ്ങിയ ആയുധങ്ങള്‍ എന്നിവ സ്ഥാപിച്ച്‌ ആരാധിക്കുന്ന രീതിയും കേരളത്തില്‍ പതിവുള്ളതാണ്‌.

പത്താം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ

യൽക്കാര്യമാരബ്ധമുപൈത്യനേന
തൽക്കാര്യസിദ്ധിം സുഖജീവനം ച
കർമ്മേശദായേ കുശലപ്രവൃത്തിം
രാജ്യശ്രിയം കീർത്തിമപി പ്രതിഷ്ഠാം

സാരം :-

ബലവാനും ഇഷ്ടഭാവസ്ഥനുമായ പത്താം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ ആരംഭിക്കുന്ന ഏത് കാര്യത്തിലും ഫലപ്രാപ്തി ഉണ്ടാവുകയും നിത്യവൃത്തി സുഖമായി കഴിയുകയും നല്ലകാര്യങ്ങളെ ചെയ്കയും രാജ്യലക്ഷ്മിയെ അനുഭവിക്കുകയും കീർത്തിയും ഉറപ്പും ലഭിക്കുകയും ചെയ്യും.

***************************************

യദ്യൽ കർമ്മ കരോതി തത്തദഫലം
സ്യാന്മാനഹാനിർന്നഭോ-
നാഥേ ഹീനബലേ പ്രവാസമശുഭം
ദുർവ്യത്തിമാപന്നതാം

സാരം :-

ബലഹീനനായ പത്താം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ ഏതൊരു പ്രവൃത്തി ചെയ്താലും അതെല്ലാം നിഷ്ഫലമായി ഭവിക്കും. മാനഹാനിയും അന്യദേശവാസവും അമംഗലവും ദുർവൃത്തിയും ആപത്തുക്കളും സംഭവിക്കുകയും ചെയ്യും.

ദാമയോഗത്തിൽ ജനിക്കുന്നവൻ

ഗോമാൻ സുഖീ തൃഷാവാൻ
പരകാര്യരതോ ദയാപരോ ധീമാൻ
അജ്ഞോ രണപ്രതാപീ
ത്യാഗീ സ്യാദ്ദാമയോഗസംഭൂതഃ

സാരം :-

ദാമയോഗത്തിൽ ജനിക്കുന്നവൻ വളരെ പശുക്കളും സുഖവും എല്ലാറ്റിലും ആഗ്രഹവും പരകാര്യത്തിൽ താല്പര്യവും ഭൂതദയയും വിദ്വത്തവും ബുദ്ധിയും ഉള്ളവനായും മൂർഖനായും (വിഡ്ഢിയായും) യുദ്ധത്തിൽ നിപുണനായും ത്യാഗിയായും ഭവിക്കും.

******************************************സൂര്യാദികളായ ഏഴു ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ) ആറു രാശികളിലായി നിന്നാൽ "ദാമയോഗം".

ഉപാസ്യദേവതയുമായി താദാത്മ്യം പ്രാപിക്കാന്‍ യന്ത്രങ്ങള്‍

സൂക്ഷ്മമായ മന്ത്രശക്തിയുടെ സ്ഥൂലരൂപമാണ്‌ യന്ത്രം. പ്രപഞ്ചവ്യാപിയായ ഉപാസ്യദേവതയുടെ മൂര്‍ത്തമായ ഒരു പ്രതിരൂപമാണ്‌ യന്ത്രം എന്നുപറയാം. യന്ത്രത്തെ ധരിക്കുകയോ ഉപാസിക്കുകയോ ചെയ്യുന്നതിലൂടെ സാധകന്‍ ഉപാസ്യദേവതയുമായി താദാത്മ്യം പ്രാപിക്കുന്നു. ‘സനാതനമായ പിച്ഛക്തി പ്രപഞ്ചസൃഷ്ടിക്കുപയോഗിച്ച മാനങ്ങള്‍ കണ്ടറിഞ്ഞ ഋഷീശ്വരന്മാര്‍ ആ മാനങ്ങളെ നേര്‍വരങ്ങള്‍ കൊണ്ടും വൃത്ത ത്രികോണ ചതുരശ്രാദികള്‍ കൊണ്ടും രേഖപ്പെടുത്തിയവയാണ്‌ യന്ത്രങ്ങള്‍ അഥവാ ചക്രങ്ങള്‍’ എന്ന്‌ ഡോ. ബി.സി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെടുന്നുണ്ട്‌. 

രക്ഷ, കാര്യസാദ്ധ്യം, നിഗ്രഹം, രോഗശമനം, സ്തംഭനം, ആകര്‍ഷണം, വിദ്വേഷണം, ഉച്ചാടനം, വശ്യം തുടങ്ങിവയ്ക്കുവേണ്ടിയൊക്കെ യന്ത്രം ധരിക്കാറുണ്ട്‌. വര്‍ണ്ണങ്ങള്‍ കൊണ്ട്‌ നിര്‍മ്മിച്ച മണ്ഡലങ്ങളും അതിനുള്ള രേഖാചിത്രങ്ങളും ഉള്‍ക്കൊള്ളുന്നതാണ്‌ യന്ത്രങ്ങള്‍. എന്നാല്‍ സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ ലോഹത്തകിടുകളില്‍ ആലേഖനം ചെയ്യുന്ന യന്ത്രങ്ങള്‍ക്ക്‌ വര്‍ണങ്ങള്‍ ഉപയോഗിക്കാറില്ല. ജീവന്‍, പ്രാണന്‍, ശക്തി, നേത്രം, ശ്രോത്രം, യന്ത്രഗായത്രി, മന്ത്രഗായത്രി, പ്രാണപ്രതിഷ്ഠ, ഭൂതബീജം, ദിക്പാലബീജം എന്നീ പത്ത്‌ അംഗങ്ങള്‍ ചേര്‍ന്നതാണ്‌ യന്ത്രം. വിധിപ്രകാരം യന്ത്രം എഴുതിയശേഷം അതിനെ ചൈതന്യവല്‍ക്കരിക്കേണ്ടതുണ്ട്‌. ഇതിനെക്കുറിച്ച്‌ പണ്ഡിതരാജന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്‌ എഴുതിയിരിക്കുന്നത്‌ ശ്രദ്ധിക്കുക. ‘ഒന്നാമതായി ഒരു ദിവസം ജലാധിവാസം (വെള്ളത്തിലിടുക) ചെയ്യുക. പിറ്റേദിവസം എടുത്ത്‌ പുറ്റു മണ്ണ്‌ തേച്ചു കഴുകുക. പിന്നെ നാല്‍പാമരപ്പൊടി തേച്ചു കഴുകുക. പിന്നെ പുണ്യാഹം ജപിച്ച്‌ തളിക്കുക. അനന്തരം കലശം (ഇത്‌ നാല്‍പാമരപ്പൊടി ഇട്ടുതിളപ്പിച്ച കഷായജലമായാലും വിരോധമില്ല) പഞ്ചഗവ്യം ഇവ പൂജിച്ച്‌ ആടുക. പിന്നീട്‌ അതാത്‌ മൂര്‍ത്തിയെ വിധിപ്രകാരം ആവാഹിച്ച്‌ സപരിവാരം പൂജിക്കുക. പൂജയോടുകൂടിത്തന്നെ പ്രാണപ്രതിഷ്ഠാമന്ത്രവും കുറെ തൊട്ടുജപിക്കണം. പിന്നെ അതാത്‌ മന്ത്രം യഥാശക്തി തൊട്ടുജപിക്കുക. ജപത്തിന്റെ പത്തിലൊന്ന്‌ ഹോമിച്ച്‌ സമ്പാതം സ്പര്‍ശിക്കുകയും വേണം. ഇത്രയും ചെയ്ത്‌ അവസാനിപ്പിക്കാം. പിന്നെ ധരിക്കുകയോ സ്ഥാപിക്കുകയോ ചെയ്യാം. 

യന്ത്രധാരണം ഫലപ്രദമാകുന്നതിന്‌ അടിസ്ഥാനപരമായി വേണ്ടത്‌ യന്ത്രം തയ്യാറാക്കുന്ന രീതി വിധിപ്രകാരവും കുറ്റമറ്റതുമായിരിക്കണം എന്നതാണ്‌. മുകളില്‍ സൂചിപ്പിച്ച കര്‍മ്മങ്ങള്‍ വിധിപ്രകാരം പൂര്‍ണമായി ചാലിച്ചുകൊണ്ട്‌ തയ്യാറാക്കുന്ന യന്ത്രങ്ങള്‍ നിശ്ചയമായും ഫലപ്രദമായിരിക്കും. ചെമ്പുതകിട്‌, വെള്ളിത്തകിട്‌, സ്വര്‍ണ്ണത്തകിട്‌ എന്നിവയില്‍ തയ്യാറാര്‍ ചെയ്യുന്ന യന്ത്രങ്ങളില്‍ ഫലദാനശക്തി കൂടുതല്‍ സ്വര്‍ണ്ണത്തകിടിനും അതിലും കുറവ്‌ വെള്ളിത്തകിടിനും അതിലും കുറവ്‌ ചെമ്പുതകിടിനുമായിരിക്കും. എന്നാല്‍ ചില യന്ത്രങ്ങള്‍ ചില ലോഹത്തില്‍ തന്നെ തയ്യാരാക്കുന്നതാണ്‌ ഉത്തമമെന്നും വിധിയുണ്ട്‌. ചന്ദ്രയന്ത്രം വെള്ളിയില്‍ തദയ്യാറാക്കുന്നതാണ്‌ നല്ലത്‌. 

ഏത്‌ യന്ത്രം ധരിക്കണം എന്ന്‌ കണ്ടെത്തേണ്ടതും അതീവസൂക്ഷ്മത ആവശ്യപ്പെടുന്ന ഒരു പ്രക്രിയയാണ്‌. രത്നത്തെപ്പോലെ പാര്‍ശ്വഫലങ്ങള്‍ യന്ത്രത്തിന്‌ കുറവാണ്‌. എന്നാല്‍ ഗ്രഹനില, ദശാകാലം, ഗോചരഫലങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്തുവേണം യന്ത്രം നിര്‍ണയിക്കാന്‍. വിധിപ്രകാരം യന്ത്രം ധരിക്കുന്നതിന്‌ മുമ്പ്‌ ആവശ്യമെങ്കില്‍ പല ക്രിയകളും ചെയ്യേണ്ടിവരും. ഉദാരണത്തിന്‌, ജാതകനെ ഒരു ബാധാഗ്രഹം ബാധിച്ചിരിക്കുന്നതായി പ്രശ്നത്തില്‍ തെളിഞ്ഞാല്‍ ആ മൂര്‍ത്തിയെ ആവാഹിച്ച്‌ വിധിപ്രകാരം ബലിപൂജാദികള്‍ നല്‍കി പറഞ്ഞയച്ച്‌ കലശാഭിഷേം തുടങ്ങിയവയിലൂടെ ജാതകനെ ശുദ്ധനാക്കിയ ശേഷം വേമം യന്ത്രം ധരിപ്പിക്കുവാന്‍. ഗൃഹത്തിലും മറ്റും യന്ത്രം സ്ഥാപിക്കുന്നതിന്‌ മുന്‍പ്‌ ആവശ്യമെങ്കില്‍ അവിടെ സ്ഥലശുദ്ധി ചെയ്യുകയോ അല്ലെങ്കില്‍ പുണ്യാഹം, പഞ്ചഗവ്യം തുടങ്ങിയവ തളിച്ച്‌ ശുദ്ധിവരുത്തുകയോ ചെയ്യേണ്ടതാണ്‌. മന്ത്രം, യന്ത്രം തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്‌. യന്ത്രം ധരിച്ചിരിക്കുന്നത്‌ ആരും കാണരുത്‌ എന്നല്ല ഇവിടെ വിവക്ഷ. അത്‌ ഏത്‌ യന്ത്രമാണെന്നും എന്തിനുവേണ്ടി ധരിക്കുന്നുവെന്നുമുള്ള കാര്യങ്ങളാണ്‌ രഹസ്യമായി സൂക്ഷിക്കേണ്ടത്‌.

ഒമ്പതാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ

ഭാഗ്യേശദായേ ദ്വിജദേവഭക്തിം
ഭാഗ്യം ശ്രിയം ചാനുഭവത്യജസ്രം
കളത്രപുത്രൈസ്സ്വജനൈശ്ച സൌഖ്യം
ശ്രേയാംസി കാര്യാണി നരേന്ദ്രപൂജാം

സാരം :-

ബലവാനായ ഒമ്പതാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ ദേവപൂജയും ബ്രാഹ്മണപൂജയും ചെയ്കയും ഭാഗ്യവും സമ്പത്തും അനുഭവിക്കുകയും ഭാര്യാപുത്രാദികളായ ബന്ധുജനങ്ങളോടുകൂടെ സുഖവും ശ്രേയസ്സും അനുഭവിക്കുകയും നല്ല കാര്യങ്ങളെ ചെയ്കയും രാജസമ്മാനം ലഭിക്കുകയും ചെയ്യും.

**************************************************

ഭാഗ്യേശിതുർവ്വീതബലസ്യ ദായേ
ഭാഗ്യക്ഷയം സ്ത്രീഗുരുപുത്രനാശം
ധർമ്മേശകോപം ലഭതേ ധനാനാം
ഹാനിം ച ദുഷ്കൃത്യമധർമ്മബുദ്ധിം.

സാരം :-

ബലഹീനനായ ഒമ്പതാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ ഭാഗ്യഹാനിയും ഭാര്യാപിത്രാദിഗുരുജനങ്ങൾ പുത്രൻ എന്നിവർക്ക് രോഗമോ മരണമോ സംഭവിക്കുകയും ധർമ്മദൈവങ്ങൾ കോപിക്കയും ധനനാശവും ദുഷ്കർമ്മത്തിലും അധർമ്മത്തിലും താല്പര്യവും സംഭവിക്കുകയും ചെയ്യും.

വീണായോഗത്തിൽ ജനിക്കുന്നവൻ

വീണായോഗേ ജാതോ
വിദ്വാൻ വിവിധാർത്ഥഭോഗ സമ്പന്നഃ
സ്വകുലശ്രേഷ്ഠാ മതിമാൻ
നിപുണോ ശീതപ്രിയോ മഹോത്സാഹി.

സാരം :-

വീണായോഗത്തിൽ ജനിക്കുന്നവൻ വിദ്വാനായും പലവിധത്തിലുള്ള സമ്പത്തും സുഖഭോഗവും കുലശ്രേഷ്ഠതയും ഉള്ളവനായും സ്വജനപൂജ്യനായും വിദ്വാനായും സാമർത്ഥ്യവും സംഗീതപ്രിയവും അത്യുത്സാഹശീലവും ഉള്ളവനായും ഭവിക്കും.


***************************************************

സൂര്യാദികളായ ഏഴു ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ)  ഏഴ് രാശികളിലായി നിന്നാൽ " വീണായോഗം ".

മാതാപിതാക്കളോട്‌

പതിനായിരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഒരു ജനസമൂഹത്തിന്റെ പിന്തുടര്‍ച്ചാവകാശികളാണ്‌ ഭാരതീയര്‍. ലോകത്തിലെ ഒരു സംസ്കാരത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത അത്രയും അളവിലുള്ള പൈതൃകസ്വത്തുക്കളാണ്‌ നമുക്കുള്ളത്‌. ഈ സംസ്കൃതി ഇന്നും ചൈതന്യവത്തായി നിലനില്‍ക്കുന്നുതന്നെ ലോകമഹാത്ഭുതപ്രതിഭാസമാണ്‌. ആയിരത്തിനാന്നൂറ്‌ വര്‍ഷക്കാലത്തെ വിദേശാക്രമണവും, ചൂഷണവും, അടിച്ചമര്‍ത്തലും കൊണ്ടുപോലും നശിപ്പിക്കുവാന്‍ സാധിക്കാത്ത ഭാരതീയ പൈതൃകം തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ പകര്‍ന്നുകൊണ്ടേയിരിക്കുന്നു. 1947 ആഗസ്റ്റ്‌ 14 അര്‍ദ്ധരാത്രിവരെ വിദേശീയ അക്രമികള്‍ നശിപ്പിച്ച പൈതൃകം, 1947 ആഗസ്റ്റ്‌ 14 അവര്‍ധരാത്രിക്ക്‌ ശേഷം നമ്മെ ഭരിച്ച സ്വദേശികള്‍ തന്നെ നശിപ്പിച്ചു. ഇന്നും നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വിദേശികള്‍ നശിപ്പിച്ചത്‌ ഗ്രന്ഥങ്ങളും, ക്ഷേത്രങ്ങളും, കോട്ടകളുമായിരുന്നു. സ്വദേശീയരായ ഭരണാധികാരികള്‍ നശിപ്പിച്ചത്‌, നമ്മുടെ പൈതൃകം പഠിക്കാനും പഠിപ്പിക്കാനും അതിലഭിമാനിക്കുവാനുമുള്ള മാനസികാവസ്ഥയാണ്‌. സ്വന്തം ദേശത്തെക്കുറിച്ച്‌ അഭിമാനിക്കാത്ത ലോകത്തിലെ ഒരേ ഒരു ജനതയാണ്‌ ഇന്നത്തെ ഭാരതീയര്‍. ഈ നാടിനെക്കുറിച്ചഭിമാനിക്കാന്‍ ഉതകുന്ന ആയിരക്കണക്കിന്‌ വസ്തുക്കളഉം വസ്തുതകളും നമ്മുടെ കണ്‍മുമ്പിലുണ്ട്‌, എന്നിട്ടും നാമതറിയുന്നില്ല. ഇനിയൊന്നു കണ്ണുതുറക്കാം. “മാതദേവോ ഭവ, പിതൃദേവോ ഭവ” എന്നീ രണ്ടുവരികളുടെ അര്‍ത്ഥം വ്യക്തമാണ്‌. നാം ജന്മം നല്‍കിയ കുട്ടികള്‍ക്ക്‌, ആ ഒരൊറ്റക്കാരണത്താല്‍, നാം ഈശ്വരതുല്യരാണ്‌. അവരുടെ ശാരീരികവും, ബുദ്ധിപരവും, മാനസികവും ആത്മീയവുമായ സമഗ്രവികസനം നമ്മുടെ ഉത്തരവാദിത്വമാണ്‌. ശരീരാഭിവൃദ്ധി ഭക്ഷണത്തിലൂടെ സാധിക്കും. ജ്ഞാനാഭിവൃദ്ധി പുസ്തകങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും. എന്നാല്‍ മാനസികവും ആത്മീയബന്ധവും ചേര്‍ന്ന്‌ ധാര്‍മ്മീക വളര്‍ച്ച ഉപകരണങ്ങളിലൂടെയോ, ഔഷധത്തിലൂടെയോ സാധ്യമല്ല തന്നെ. സ്വന്തം കുഞ്ഞുങ്ങളില്‍ സന്തോഷം, സുഖം, ഭക്തി, സ്നേഹം, ദയ എന്നീ നന്മനിറഞ്ഞ വികാര-വിചാരങ്ങളുണ്ടാക്കാന്‍ സാധിക്കണം. അതേപോലെ ഭയം, അസൂയ, വാശി, വൈരാഗ്യം, ദുഃഖം എന്നിവ തിളച്ചുമറിയുന്ന ലോകത്തില്‍ വേദനകള്‍ക്ക്‌ സാധിക്കുന്നത്രയും കുറവുണ്ടാക്കണം. അതിന്‌ ഔഷധങ്ങളില്ല, ധാര്‍മ്മികമൂല്യങ്ങളെയുള്ളൂ. 

ജീവിത വിജയത്തെ ഭൗതികസുഖമായി മാത്രം കാണുന്ന അവസ്ഥയിലാണ്‌ നാം. അതിന്റെ പരിണിതഫലം ഏറെ അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാത്തിനോടും പുച്ഛം, സംഘര്‍ഷം, ഭയം, വാശി, ആത്മഹത്യാപ്രവണത എന്നിവ നിഷ്കളങ്കമനസ്സുകളില്‍പോലും നിറയുന്നു. മക്കളുടെ സംതൃപ്തമായ ഭാവിജീവിതത്തിന്‌ അവരുടെ മാനസീകാവസ്ഥ സമഗ്രമായി ലാളിത്യത്തോടെ പഠിക്കണം. 

ധാരാളം സമ്പത്ത്‌, ഉയര്‍ന്ന വിദ്യാഭ്യാസം, സമ്പൂര്‍ണ്ണ ഭൗതികസുഖം, ഇതുകൊണ്ടുമാത്രം സംതൃപ്തമായ ജീവിതം സാധ്യമാകുമോ? ഇവയെല്ലാം ആസ്വദിക്കണമെങ്കില്‍ അതിനനുയോജ്യമായ മനസ്സുകൂടി വേണ്ടതല്ലേ? അത്‌ ചെറുപ്പത്തിലെ കുട്ടികളില്‍ മുളപ്പിക്കണം. വളരാനനുവദിക്കണം, ജീവിതസംതൃപ്തി കണ്ടെത്താനുള്ള മാനസീകാവസ്ഥ കുഞ്ഞുങ്ങളിലുണ്ടാക്കേണ്ട സമ്പൂര്‍ണ്ണ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്‌. അവരെ അനുഗ്രഹിക്കേണ്ടതും ഇവര്‍ തന്നെ. അവരുടെ മനസ്സില്‍ ആജീവനാന്തം മാതാപിതാക്കളുടെ ചിത്രം നിറപ്പകിട്ടാര്‍ന്ന്‌ നിലനില്‍ക്കണമെങ്കില്‍ അവരില്‍ മാനസീകവും ധാര്‍മ്മികവും ആത്മീയവുമായ വളര്‍ച്ച പ്രദാനം ചെയ്യണം. അമ്പതും അറുപതും കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ഓരോ കുട്ടിയുടെയും സമഗ്രവളര്‍ച്ചക്കാവശ്യമായതെല്ലാം ചെയ്തെന്നുവരില്ല. പുസ്തകത്തിലുള്ളതുപോലും പഠിപ്പിച്ചുതീര്‍ക്കുവാനും പ്രതിദിനം ടെസ്റ്റം നടത്താനുംപോലും സമയം തികയാത്ത വിദ്യാലയങ്ങളില്‍ ധര്‍മ്മബോധനപഠനം സാധ്യമാണെന്ന്‌ ധരിക്കരുത്‌. സാധ്യമായാല്‍ തന്നെ അത്‌ യാന്ത്രികമായിരിക്കുകയും ചെയ്യും. നല്ല വിദ്യാഭ്യാസം കൊടുക്കുമ്പോള്‍ നന്മനിറഞ്ഞ ധാര്‍മ്മികബോധം നമ്മുടെ മക്കളിലെത്തിക്കാന്‍ നാം ശ്രമിക്കണം. സാധിക്കുന്നത്രയും നമ്മുടെ പ്രായോഗിക ജീവിതത്തില്‍ പഠിച്ചും പഠിപ്പിച്ചും നമുക്ക്‌ മാതൃക കാട്ടാം. ജീവിതചര്യയില്‍ അതനുസരിച്ച്‌ മാറ്റം വരുത്താം. നാം തന്നെ മാതൃകയാകാം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.