കേന്ദ്രത്രികോണേ ദാരേശേ സ്വോച്ചമിത്രസ്വവർഗ്ഗഗേ
കർമ്മാധിപേന വാ യുക്തേ ബഹുസ്ത്രീസഹിതോ ഭവേൽ.
സാരം :-
ഏഴാം ഭാവാധിപതി കേന്ദ്രങ്ങളിലോ ത്രികോണത്തിലോ (ലഗ്നം, നാല്, അഞ്ച്, ഏഴ്, ഒമ്പത്, പത്ത് എന്നീ ഭാവങ്ങളിൽ) നിൽക്കണം. പരമോച്ചത്തിലോ ബന്ധു രാശിയിലോ ആയിരിക്കണം. ഷഡ്വവർഗ്ഗങ്ങളിൽ അധികവും ബന്ധുഗ്രഹങ്ങളുടെയും തന്റെയും വർഗ്ഗങ്ങളിൽ വരണം. പത്താംഭാവാധിപതിയോടു ചേർന്നാലും മതി. എന്നാൽ വളരെ ഭാര്യമാരോടുകൂടിയിരിക്കുമെന്നു പറയണം. ഇതിലെ ബഹു എന്ന പദംകൊണ്ടു മൂന്നിലധികമെന്നാണ് ഗ്രഹിക്കേണ്ടത്.