മാണിക്യ രത്ന ധാരണ വിധി

മാണിക്യം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ മാണിക്യം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്. മാണിക്യം വിലകൂടിയതും ദുര്‍ലഭവുമായ രത്നമാണ്. 

പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ ഇത് ധരിക്കുവാന്‍ തീര്‍ച്ചപ്പെടുത്താം. മോതിരത്തില്‍ ധരിക്കേണ്ട മാണിക്യത്തിന് ഏറ്റവും കുറഞ്ഞത് മൂന്ന് കാരറ്റെങ്കിലും ഭാരം ഉണ്ടായിരിക്കണം. (1 കാരറ്റ് = 200 മില്ലി ഗ്രാം) ഞായറാഴ്ച ദിവസം രാവിലെ, പന്ത്രണ്ട് മണിക്ക് മുമ്പ് മാണിക്യ മോതിരം സ്വര്‍ണ്ണത്തില്‍ ഘടിപ്പിക്കണം. സ്വര്‍ണ്ണം ഇല്ലായെങ്കില്‍ ചെമ്പ് പകരമായി ഉപയോഗിക്കാം. എന്നാല്‍ മറ്റ് ലോഹങ്ങള്‍ ഉപയോഗിക്കുവാന്‍ പാടില്ല. 

സൂര്യന്‍റെ നക്ഷത്രങ്ങളായ കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ ദിവസങ്ങളിലും മാണിക്യം മോതിര ലോഹത്തില്‍ ഘടിപ്പിക്കാം. സൂര്യന്‍റെ കാലഹോരകളിലും ഇതാവാം. രത്നം ശരീരത്തെ സ്പര്‍ശിക്കുന്നവിധം മോതിരത്തിന്‍റെ കീഴ്ഭാഗം തുറന്നിരിക്കണം. രത്നം ശരീരത്തിലെ ത്വക്കിന് മുകളിലുള്ള ഓറയില്‍ പ്രവര്‍ത്തിച്ച്‌ സൂര്യന്‍റെ ശക്തി ശരീരത്തിലേയ്ക്ക് കടത്തിവിടുന്നു. വളരെ ശ്രദ്ധിച്ചാല്‍ എക്സ്റേ ശരീരത്തിലൂടെ കടന്നുപോകുന്നത് അറിയാവുന്നത് പോലെ, രത്നം ധരിക്കുമ്പോള്‍ തന്നെ അതിന്‍റെ ഒരു പ്രഭാവം അറിയുവാന്‍ കഴിയും.

മോതിരം തയ്യാറായിക്കഴിഞ്ഞാല്‍ കാവിനിറത്തിലുള്ള അല്ലെങ്കില്‍ ചുവന്ന നിറമുള്ള പാട്ടില്‍ പൊതിഞ്ഞ് സൂര്യയന്ത്രത്തിനു മുമ്പില്‍ ഒരു പീഠത്തില്‍  വെയ്ക്കണം. അതിനുശേഷം സൂര്യന്‍റെ മന്ത്രം ജപിച്ച് മാണിക്യ രത്നത്തിന് ശക്തി പകരണം. ഷോഡശോപചാര പൂജ നടത്തി ദാനധര്‍മ്മങ്ങള്‍ നടത്തി സ്വയം ആ മോതിരം വലത് കൈയുടെ മോതിര വിരലില്‍ ധരിക്കണം. സ്ത്രീകള്‍ ഇടതുകൈയുടെ മോതിരവിരലില്‍ ധരിക്കുന്നത് ഉത്തമം. ആ മോതിരത്തിന്‍റെ കാലാവധി നാല് വര്‍ഷം നീണ്ടു നില്‍ക്കും. നാല് വര്‍ഷത്തിനു ശേഷം മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കാന്‍ കൊടുക്കാം. അല്ലെങ്കില്‍ പൂജാമുറിയില്‍ സൂക്ഷിച്ച് വെയ്ക്കാം.

മാണിക്യം ധരിക്കുന്നവര്‍ വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നീ രത്നങ്ങളോ ഇവയുടെ ഉപരത്നങ്ങളോ ധരിക്കരുത്. 

ഉപസൂതികന്മാരുടെ സംഖ്യ

ചന്ദ്രലഗ്നാന്തരഗതൈര്‍ഗ്രഹൈഃ സ്യുരുപസൂതികാഃ
ബഹിരന്തശ്ച ചക്രാര്‍ദ്ധേ ദൃശ്യാദൃശ്യേ പരേന്യഥ

സാരം :-
ജനനസമയത്ത് ചന്ദ്രാധിഷ്ഠിതരാശി മുതല്‍ ഉദയലഗ്നപര്യന്തം എത്ര ഗ്രഹങ്ങള്‍ നില്ക്കുന്നുണ്ടോ അത്ര ഉപസൂതികമാരാണുണ്ടായിരുന്നതെന്ന് പറയണം. ഈ ഗ്രഹങ്ങളില്‍ വെച്ച് ഉച്ചസ്ഥന്മാരും വക്രഗതിയുള്ളവരുമായവരേക്കൊണ്ട് മുമ്മൂന്നുവീതവും, സ്വക്ഷേത്രസ്ഥിതി, സ്വക്ഷേത്രനവാംശകം, വര്‍ഗ്ഗോത്തമാംശകം  ഇങ്ങനെയുള്ളവര്‍ക്ക് ഈ രണ്ടുവീതവും, സംഖ്യയേ പറയേണ്ടതാണ്. നീചസ്ഥിതിയും മൗഢ്യവും മറ്റുമുള്ള ബലഹീനഗ്രഹങ്ങളുടെ സംഖ്യയോളം, ഉപയോഗമില്ലാത്ത ഉപസൂതികമാരും ഉണ്ടായിരുന്നുവെന്നു പറയാം. മേല്‍പ്രകാരം കണക്കാക്കുമ്പോള്‍ ഏതേതു ഗ്രഹങ്ങളെക്കൊണ്ട് എത്രയെത്ര വീതം ഉപസൂതികന്മാരെയാണോ കണക്കാക്കിയത് അതാതു ഗ്രഹങ്ങളുടെ ജാതി, നിറം, സ്വരൂപം, ബാല്യം മുതലായ അവസ്ഥകള്‍ ഇത്യാദികളേയും അതാത് ഉപസൂതികമാര്‍ക്ക് കല്പിയ്ക്കേണ്ടതാണ്. ബാലചന്ദ്രനും കുജബുധന്മാരും പ്രായേണ യൗവനം തികയാത്തവരും പൂര്‍ണ്ണചന്ദ്രന്‍ മദ്ധ്യവയസ്കനും, ക്ഷീണചന്ദ്രന്‍ ഒരുവിധം വാര്‍ദ്ധക്യം ബാധിച്ചവനും, ആദിത്യഗുരുക്കള്‍ മദ്ധ്യവയസ്കന്മാരും, ശുക്രന്‍ യൗവനയുക്തനും, ശനി വൃദ്ധനുമാകുന്നു.

മേല്‍പറഞ്ഞ ചന്ദ്രലഗ്നാന്തരസ്ഥന്മാരായ ഗ്രഹങ്ങളില്‍ ദൃശ്യാര്‍ദ്ധത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട് കല്പിയ്ക്കുന്നേടത്തോളം ഉപസുതികമാര്‍ പ്രസവമുറിയുടെ പുറത്തും, ശേഷം ഭാവങ്ങളില്‍ നില്‍ക്കുന്നത്ര സംഖ്യയോളം അകത്തും (സൂതികയ്ക്ക് കാണത്തക്ക നിലയില്‍ എന്ന് സാരം) പ്രസവസമയത്തുണ്ടായിരുന്നുവെന്നു പറയണം. നേരെ മറിച്ച് അദൃശ്യഭാവങ്ങളില്‍ നില്‍ക്കുന്നവരേക്കൊണ്ട് പ്രസവമുറിയുടെ പുറത്തും, മറ്റു ഭാവസ്ഥന്മാരേക്കൊണ്ട് അകത്തും ഉള്ള ഉപസൂതികമാരേയാണ് പറയേണ്ടതെന്നും ചില ആചാര്യന്മാര്‍ പറയുന്നുണ്ട്. 

"ശശിലഗ്നാന്തരസംസ്ഥഗ്രഹതുല്യാഃ സൂതികാശ്ച വക്തവ്യാഃ
ഉദഗര്‍ദ്ധേഭ്യന്തരഗാ ബാഹ്യാശ്ചക്രസ്യ ദൃശ്യേര്‍ദ്ധേ "-

എന്ന് പറയുന്നതിനാല്‍ ആദ്യപക്ഷമാണ്‌ മൂലകാരകന്‍റെ മതമെന്നു സ്പഷ്ടമാകുന്നു. 

മാണിക്യം (Ruby)

നവരത്നങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ രത്നമായ മാണിക്യം സൂര്യന്‍റെ രത്നമാണ്. നവരത്നങ്ങള്‍ മോതിരമായോ ലോക്കറ്റായോ നിര്‍മ്മിക്കുമ്പോള്‍ മാണിക്യത്തിന്‍റെ സ്ഥാനം മദ്ധ്യത്തിലാണ്. കിരണങ്ങളോടുകൂടിയുള്ള നല്ല തിളക്കം, പരിശുദ്ധി, പിങ്ക് നിറത്തോട് സാദൃശ്യമുള്ള കടും ചുവപ്പ് ഇവ നല്ല മാണിക്യത്തിന്‍റെ ലക്ഷണങ്ങളാണ്.
സര്‍പ്പത്തിന്‍റെ ശിരസ്സില്‍ നിന്ന് ലഭിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന നാഗമാണിക്യം, ധരിച്ചാല്‍ വിഷബാധ ഏല്‍ക്കുകയില്ല. രോഗങ്ങള്‍ ഒന്നും വരികയില്ല എന്നും പറയുന്നു. ഇത് ധരിക്കുന്നവരുടെ ശത്രുക്കള്‍ നശിച്ചുപോവുകയും, ധരിക്കുന്നവരെ വലിയ ധനവാനാക്കുമെന്നും പറയപ്പെടുന്നു.

ജ്യോതിഷപ്രകാരം ദുര്‍ബ്ബലനായിരിക്കുന്ന സൂര്യനെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കുവാനുമാണ് മാണിക്യരത്നം സാധാരണയായി ധരിക്കുന്നത്. മാണിക്യത്തെപ്പറ്റി പഠിക്കുമ്പോള്‍ സൂര്യനെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്.

ഈ സൗരയുധത്തിലെ എല്ലാ ഗ്രഹങ്ങളുടേയും ഗതി വിഗതികളെ നിയന്ത്രിക്കുന്നത് സൂര്യനാണ്. കാലപുരുഷന്‍റെ ആത്മാവായ സൂര്യനാണ്, സര്‍വ്വ ചരാചരങ്ങളുടേയും നിലനില്‍പിന് കാരണഭൂതനായി വര്‍ത്തിക്കുന്നത്.

താഴെപ്പറയുന്നവയെയാണ് സൂര്യന്‍ പൊതുവേ സ്വാധീനിക്കുന്നത്.

പ്രാണന്‍, ആത്മാവ്, പിതാവ്, സൗഖ്യം, പ്രതാപം, ഉദ്യോഗസംബന്ധമായ ഭരണാധികാരം, ധൈര്യം, ശൌര്യം, ഉത്സാഹം, ഊര്‍ജ്ജസ്വലത, വൈദ്യവൃത്തി, കീര്‍ത്തി, സഞ്ചാരം, ദൈവഭക്തി, സ്വര്‍ണ്ണം, കിഴക്കേ ദിക്ക്, ഉഷ്ണസംബന്ധമായ രോഗങ്ങള്‍, പിത്തജ്വരം, പുരുഷന്മാരില്‍ വലത്തേക്കണ്ണ്‌, സ്ത്രീകളില്‍ ഇടത്തേക്കകണ്ണ്, നിശ്ചയദാര്‍ഢ്യ, ഹൃദയം, വായ്, തൊണ്ട, തലച്ചോറ്, വലിയ അഭിലാഷങ്ങള്‍, സൗഭാഗ്യങ്ങള്‍, സാമര്‍ത്ഥ്യം, വിജയം.

ഈ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും, അല്ലെങ്കില്‍ പരാജയങ്ങള്‍ക്കും, ഇവയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂര്‍ണ്ണകാരണം, സൂര്യന്‍ അനുകൂലനല്ല എന്നതാണ്. സൂര്യന്‍റെ രത്നമായ മാണിക്യം ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. മാണിക്യത്തിന് സൂര്യന്‍റെ ശക്തി, ധരിക്കുന്ന ആളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ കഴിയും.

സൂര്യശക്തിയുടെ കുറവ് മുഖാന്തരം ഉണ്ടാകുന്ന രോഗങ്ങള്‍ താഴെപ്പറയുന്നവയാണ്

പിത്തരോഗങ്ങള്‍, ഉഷ്ണരോഗങ്ങള്‍, ഹൃദ്രോഗം, നേത്രരോഗങ്ങള്‍, അസ്ഥിരോഗങ്ങള്‍, അപൂര്‍വ്വത്വക്ക് രോഗങ്ങള്‍, ആയുധഭയം, അസഹിഷ്ണുത മൂലമുള്ള ആസ്വസ്ഥതകള്‍, കഷണ്ടി, ജ്വരം, തലവേദന, ശരീരപീഡ, പൊള്ളല്‍, ടൈഫോയിഡ് , നീര്, വീഴ്ച തുടങ്ങിയ അപകടങ്ങള്‍, അസ്ഥി ഒടിയുക, വിഷഭയം, രക്തസഞ്ചാരരോഗങ്ങള്‍, അപസ്മാരം, നാല്‍ക്കാലികളുടെ ആക്രമണം, തലച്ചോറിലെ രക്തസ്രാവം, ക്ഷീണം, തളര്‍ച്ച.

ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, മാണിക്യം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. സൂര്യന്‍റെ ദോഷഫലങ്ങളെ അകറ്റി നിര്‍ത്തുകയും, ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുകയുമാണ് മാണിക്യം ചെയ്യുന്നത്. മാണിക്യം ഉണ്ടാകുന്നത് ചില ഓക്സൈഡുകളില്‍ ഉള്ള രാസപ്രവര്‍ത്തനം കൊണ്ടാണെന്ന്‌ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഹാര്‍ഡ്നെസ്സ് - 9 ഉം സ്പെസിഫിക് ഗ്രാവിറ്റി 4.03 ഉം ആണ്.

പല സ്ഥലങ്ങളില്‍ കാണുന്ന മാണിക്യങ്ങള്‍ പലതരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. സയാമീസ് മാണിക്യങ്ങള്‍, ബര്‍മ്മയിലെ മാണിക്യങ്ങളെക്കാള്‍ ഇരുണ്ടതാണ്. ശ്രീലങ്ക നിന്ന് ലഭിക്കുന്നവയാകട്ടെ, ഭാഗികമായി മാത്രം നിറമുള്ളതാണ്. ഉത്തരബര്‍മ്മയിലെ മോഗോക് ജില്ലയില്‍ ഏറ്റവും ഉത്തമമായ മാണിക്യം ലഭിക്കുന്നു. ഇന്ത്യന്‍ മാണിക്യം പൊതുവേ ശ്രേഷ്ഠമായി പരിഗണിക്കപ്പെടുന്നില്ല.

മാണിക്യത്തിന് ചാതുര്‍വര്‍ണ്ണ്യം കല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. ബ്രാഹ്മണ മാണിക്യം റോസാപ്പൂവിന്‍റെ ചുവപ്പിലും, ക്ഷത്രിയ മാണിക്യം ചെന്താമരപ്പൂപോലെയും, വൈശ്യ മാണിക്യം പ്രാവിന്‍റെ രക്തം പോലെയും, ശൂദ്രമാണിക്യം കറുപ്പ് നീല ഇവയോട് സാമ്യമുള്ള ചുവപ്പ് നിറത്തിലും, വികിരണം ഇല്ലാത്തതുമാണ്. ഇതുകൂടാതെ ആണ്‍ പെണ്‍ ഭേദവും മാണിക്യത്തിനുണ്ട്.

മാണിക്യത്തിന്‍റെ നിറം നഷ്ടപ്പെട്ടതായി തോന്നിയാല്‍, ധരിക്കുന്നവര്‍ക്ക് എന്തോ ആപത്ത് സംഭവിക്കുവാന്‍ സാദ്ധ്യതയുള്ളതായി പറയുന്നു. വിഷവസ്തുക്കളുടെ അരികിലിരുന്നാല്‍ മാണിക്യത്തിന്‌ അതിന്‍റെ യഥാര്‍ത്ഥനിറം നഷ്ടപ്പെടുമെന്നും പറയുന്നു.

മാണിക്യം പൊടിയായും, ചാരമായും ഔഷധങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ഉപയോഗിച്ചുവരുന്നു. രക്തനിര്‍മ്മാണപ്രക്രിയ ത്വരിതപ്പെടുത്താനും, ഉദരരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഇവയൊക്കെ പരിഹരിക്കാനും, മാണിക്യം വിവധ രൂപത്തില്‍ സ്ഫുടം ചെയ്ത് ഉപയോഗിക്കുന്നു.

വിഷ പാമ്പ് കടിച്ച മുറിപാടില്‍ മാണിക്യം സ്പര്‍ശിച്ച് വിഷം ഉപരിതലത്തിലേയ്ക്ക് വരുത്തുന്നു. രക്തം പോകുന്നതു തടയുവാന്‍ മുറിപ്പാടുകളിലും, വേദനയകറ്റാന്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും വിവിധതരത്തില്‍ മാണിക്യം ഉപയോഗിക്കപ്പെടുന്നു.

ശരീരിക മാനസ്സിക ഉല്ലാസം, രോഗം, കടം ഇവകളില്‍ നിന്ന് മുക്തി, ദുസ്വപ്നം ഇല്ലാതാക്കുക, ദുഷ്ടന്മാരുടെ സഹവാസം ഇല്ലാതാക്കുക. ശത്രുവിനെ ജയിക്കുക, ഇവയൊക്കെയാണ് മാണിക്യ ധാരണത്തിന്‍റെ പൊതുഫലങ്ങള്‍.

കട്ടില്‍ കിടയ്ക്ക ലക്ഷണാദികളെ പറയുന്നു

പ്രാച്യാദിഗൃഹേ ക്രിയാദയോ
ദ്വൗ ദ്വൗ കോണഗതാ ദ്വിമൂര്‍ത്തയഃ
ശയ്യാസ്വപി വാസ്തുവദ്വദേത്
പാദൈഃ ഷഡ്ത്രിനവാന്ത്യസംസ്ഥിതൈഃ

സാരം :-

മേടം, ഇടവം കിഴക്ക് നേരെ മദ്ധ്യത്തില്‍ നിന്ന് വടക്കുഭാഗത്ത് മേടവും തെക്കുഭാഗത്ത്‌ ഇടവവും ആകുന്നു. മറ്റു ദിക്കുകളിലും ഇതുപോലെ കണ്ടുകൊള്‍ക.

മിഥുനം അഗ്നികോണിലും, കര്‍ക്കിടകം ചിങ്ങവും തെക്കുഭാഗത്തും, കന്നി നിരൃത്തികോണിലും, തുലാം വൃശ്ചികം ഇതുകള്‍ പടിഞ്ഞാറും, ധനു വായുകോണിലും മകരവും കുംഭവും വടക്കും, മീനം ഈശാനകോണിലുമായിട്ടാണ് സ്ഥിരചക്രം ഇരിക്കുന്നത്. ഭോജന പ്രശ്നം, സുരതപ്രശ്നം, പ്രസവം മുതലായി സ്ഥലവിഭാഗം ചെയ്യേണ്ടതായ ദിക്കിലൊക്കയും മേല്‍പ്രകാരം സ്ഥിരചക്രവിന്യാസം ചെയ്യേണ്ടതും ഇങ്ങനെ രാശി വിന്യാസം ചെയ്ത ഗൃഹത്തിന്‍റെ ഓരോ ഭാഗത്വേന പരിണമിച്ചിരിക്കുന്ന ദീര്‍ഘമദ്ധ്യഹ്രസ്വാത്മകങ്ങളായ രാശികളേക്കൊണ്ടും, അതുകളില്‍ നില്‍ക്കുന്നവരും നോക്കുന്നവരുമായ ഗ്രഹങ്ങളെക്കൊണ്ടും, ഗൃഹങ്ങളുടെ അതാത് ഭാഗത്തുള്ള വലുപ്പം ചെറുപ്പം മുതലായ ഗുണദോഷസ്വഭാവങ്ങളെ യുക്തിപൂര്‍വ്വം വിചാരിക്കാം. ഓരോ ഭാഗത്ത് നില്‍ക്കുന്നവരും നോക്കുന്നവരുമായ ശനി മുതലായ ഗ്രഹങ്ങളെക്കൊണ്ട് "ജീര്‍ണ്ണം സംസ്കൃതം" എന്ന് തുടങ്ങി അതാത് ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിട്ടുളള അവസ്ഥാഭേദാദികളേയും അതാത് ഭാഗത്ത് പറയേണ്ടതാണ്.
കട്ടില്‍ കിടക്ക ഇവിടങ്ങളിലും മേല്‍പ്രകാരം രാശിവിന്യാസം ചെയ്യേണ്ടതാണ്. ഇവിടെ കുറച്ചു വിശേഷം കൂടിയുണ്ട്. കിടക്കുമ്പോള്‍ ശിരസ്സ്‌ വരുന്നേടത്ത് ലഗ്നം ദ്വിതീയം ഈ ഭാവങ്ങളേയും, തലയ്ക്കലെ വലത്തെ കട്ടില്‍ കാലിനെ മൂന്നാം ഭാവം കൊണ്ടും, ശിരസ്സിന്‍റെ വലത്തെ പാര്‍ശ്വം വരുന്നേടത്തെ കട്ടിലിന്‍റെ ഭാഗത്തെ നാലും അഞ്ചും ഭാവങ്ങളെക്കൊണ്ടും കാല്‍ക്കല്‍ വലത്ത് ഭാഗത്ത് വരുന്ന കട്ടില്‍കാലിനെ ആറാം ഭാവംകൊണ്ടും കാല്‍ക്കല്‍ വരുന്ന കട്ടില്‍ കാലുകളുടെ മദ്ധ്യഭാഗത്തെ ഏഴും എട്ടും ഭാവങ്ങളെക്കൊണ്ടും, കാല്‍ക്കലെ ഇടത്തെ കട്ടില്‍ കാലിനെ ഒമ്പതാം ഭാവം കൊണ്ടും ഇടത്തെ പാര്‍ശ്വസ്ഥാനത്തെ പത്തും പതിനൊന്നും ഭാവങ്ങളെക്കൊണ്ടും തലയ്ക്കലെ ഇടത്തെ കട്ടില്‍ കാലിനെ പന്ത്രണ്ടാംഭാവംകൊണ്ടും ആണ് വിചാരിക്കേണ്ടത്. ഇവിടേയും അതാത് ഭാഗത്ത് നില്‍ക്കുന്ന ശുഭന്മാരെക്കൊണ്ട് ഉറപ്പും രക്ഷയും ഭംഗിയും പാപന്മാരെക്കൊണ്ട് ബലക്ഷയവും ക്ഷുദ്രാദ്യുപദ്രവങ്ങളുടെ സ്ഥിതിയും അഭംഗിയും പറയണം. ഇങ്ങനെതന്നെ അതാത് ഭാഗത്ത് നില്‍ക്കുന്ന ശനി മുതലായ ഗ്രഹങ്ങളെക്കൊണ്ട് കട്ടില്‍ കിടയ്ക്ക മുതലായതിന്‍റെ അതിന്‍റെ സ്ഥാനത്തുള്ള ജീര്‍ണ്ണസംസ്കൃതത്വാദ്യവസ്ഥാഭേദങ്ങളേയും മറ്റും യുക്തിയ്ക്കനുസരിച്ച് പറയുകയും ചെയ്യാം.

"വാസ്തുവല്‍"  എന്നതുകൊണ്ട്‌ ഉപദേശരൂപമായ മറ്റൊരര്‍ത്ഥവും കൂടി ഇവിടെ പറയാവുന്നതാണ്. ഉദയലഗ്നത്തിന്‍റെ വീഥിരാശി വീഥിരാശിയുടെ കേന്ദ്രങ്ങളെക്കൊണ്ട് കട്ടിലിന്‍റെ നാല് ഏഴുകളേയും, വീഥിയുടെ പണപരരാശികളെക്കൊണ്ട് മദ്ധ്യഭാഗത്തേയും, അപോക്ലിമം കൊണ്ട് നാല് കാലുകളേയും വിചാരിക്കാം. ഇങ്ങനെ കല്പിയ്ക്കുമ്പോഴും പാപയോഗാദികളുള്ള ദിക്കില്‍ കട്ടിലിന് ബലഹാനി മുതലായാത് ശുഭയോഗാദികളുള്ള ദിക്കില്‍ ബലം സൗഷ്ഠവം മുതലായതും ഉണ്ടെന്നു പറയണം. കട്ടില്‍ കിടയ്ക്ക ലക്ഷണാദികളെ പറയുന്നു

രത്ന ധാരണത്തില്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍

പരസ്പര ശത്രുത്വം ഉള്ള ഗ്രഹങ്ങളുടെ രത്നങ്ങള്‍ ഒരുമിച്ചു ധരിച്ചാല്‍ പല ക്ലേശാനുഭവങ്ങളും ഉണ്ടാകും.

ഉദാഹരണത്തിന്  രവിയുടെ രത്നമായ മാണിക്യവും ശുക്രന്‍റെ രത്നമായ വജ്രവും ഒരുമിച്ചു ധരിച്ചാല്‍ പലതരം രോഗങ്ങള്‍ അനുഭവപ്പെടുമെന്ന് പറയുന്നു.

ചന്ദ്രന്‍റെ രത്നമായ മൂത്തും കേതുവിന്‍റെ രത്നമായ വൈഡൂര്യവും ഒരുമിച്ചു ധരിച്ചാല്‍ പലതരം അപകടങ്ങള്‍ ഉണ്ടാകുമെന്നും പറയുന്നു. അതുകൊണ്ട് ഒന്നിലധികം രത്നങ്ങള്‍ ധരിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രഹങ്ങളുടെ ശത്രു മിത്രത്വം കൂടി കണക്കിലെടുക്കുക.

സൂര്യന്‍
മിത്ര ഗ്രഹങ്ങള്‍   -  ചന്ദ്രന്‍, ചൊവ്വ, വ്യാഴം
ശത്രു ഗ്രഹങ്ങള്‍   - ശുക്രന്‍, ശനി
സമ ഗ്രഹങ്ങള്‍    - ബുധന്‍

ചന്ദ്രന്‍ 

മിത്ര ഗ്രഹങ്ങള്‍   -  സൂര്യന്‍,  ബുധന്‍
ശത്രു ഗ്രഹങ്ങള്‍   - ആരുമില്ല
സമ ഗ്രഹങ്ങള്‍    - ചൊവ്വ, വ്യാഴം, ശുക്രന്‍, ശനി

ചൊവ്വ

മിത്ര ഗ്രഹങ്ങള്‍    -  സൂര്യന്‍, ചന്ദ്രന്‍, വ്യാഴം
ശത്രു ഗ്രഹങ്ങള്‍    - ബുധന്‍
സമ ഗ്രഹങ്ങള്‍      -  ശനി, ശുക്രന്‍

ബുധന്‍

മിത്ര ഗ്രഹങ്ങള്‍    -  സൂര്യന്‍, ശുക്രന്‍
ശത്രു ഗ്രഹങ്ങള്‍    - ചന്ദ്രന്‍
സമ ഗ്രഹങ്ങള്‍      - ചൊവ്വ, വ്യാഴം, ശനി

വ്യാഴം

മിത്ര ഗ്രഹങ്ങള്‍    -  സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ
ശത്രു ഗ്രഹങ്ങള്‍    - ബുധന്‍, ശുക്രന്‍
സമ ഗ്രഹങ്ങള്‍      - ശനി

ശുക്രന്‍

മിത്ര ഗ്രഹങ്ങള്‍    -  ബുധന്‍, ശനി
ശത്രു ഗ്രഹങ്ങള്‍    - സൂര്യന്‍, ചന്ദ്രന്‍
സമ ഗ്രഹങ്ങള്‍     - ചൊവ്വ, വ്യാഴം

ശനി

മിത്ര ഗ്രഹങ്ങള്‍    -  ബുധന്‍, ശുക്രന്‍
ശത്രു ഗ്രഹങ്ങള്‍   - സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ
സമ ഗ്രഹങ്ങള്‍    - വ്യാഴം

രാഹു കേതുക്കള്‍

മിത്ര ഗ്രഹങ്ങള്‍   -  ബുധന്‍, ശുക്രന്‍, ശനി
ശത്രു ഗ്രഹങ്ങള്‍   - സൂര്യന്‍, ചന്ദ്രന്‍, വ്യാഴം, ചൊവ്വ

മിത്ര ഗ്രഹങ്ങളുടെ രത്നങ്ങള്‍ മാത്രം ഒരുമിച്ച് ധരിക്കുക, ഒന്നിലധികം രത്നങ്ങള്‍ ഒരുമിച്ചു ധരിക്കുമ്പോള്‍ ജാതക പരിശോധന നടത്തിയതിനുശേഷം മാത്രം ധരിക്കുക.

ജനിച്ച ആഴ്ചയനുസരിച്ച് രത്നങ്ങള്‍

ആഴ്ച                  - ഗ്രഹം                  -  രത്നം 

ഞായര്‍                 - സൂര്യന്‍                 - മാണിക്യം

തിങ്കള്‍                  -  ചന്ദ്രന്‍                  - മുത്ത്

ചൊവ്വ                  - ചൊവ്വ                  - പവിഴം

ബുധന്‍                  - ബുധന്‍                   - മരതകം

വ്യാഴം                  - വ്യാഴം                  - പുഷ്യരാഗം

വെള്ളി                  - ശുക്രന്‍                 - വജ്രം

ശനി                      -  ശനി                     - ഇന്ദ്രനീലം

പ്രസവിച്ച മുറിയില്‍ ഇന്ന ഭാഗത്ത് കിടന്നാണ് പ്രസവിച്ചതെന്നറിയാന്‍

മേഷകുളീര തുലാളിഘടൈഃ പ്രാ-
ഗുത്തരതോ ഗുരുസൗമ്യഗൃഹേഷു
പശ്ചിമതശ്ച വൃഷേണ നിവാസോ
ദക്ഷിണഭാഗകരൗ മൃഗസിംഹൗ.

സാരം :-

മേടം, കര്‍ക്കിടകം, തുലാം, വൃശ്ചികം, കുംഭം എന്നീ അഞ്ചു രാശികളില്‍ ഒന്നാണ് ഉദയലഗ്നമെങ്കില്‍ പ്രസവിച്ച മുറിയില്‍ കിഴക്കേ അരികിലും, മിഥുനം, കന്നി, ധനു, മീനം ഇതിലൊന്ന് ഉദയലഗ്നമെങ്കില്‍ വടക്കേ അരികിലും, ഇടവമാണ് ഉദയലഗ്നമെങ്കില്‍ പടിഞ്ഞാട്ട് നീങ്ങിയും, മകരമോ ചിങ്ങമോ ഉദയലഗ്നമെങ്കില്‍ മുറിയുടെ തെക്കുഭാഗത്തുമാണ് പ്രസവിച്ചത് എന്ന് പറയണം. ഇവിടെ ഇന്നിന്ന രാശികള്‍ക്ക് ഇന്നിന്ന ഭാഗമാണെന്നുമാത്രം പറഞ്ഞതുകൊണ്ട് (മേടം കര്‍ക്കിടകം മുതലായ രാശികള്‍ ലഗ്നമായാല്‍ എന്ന് പറഞ്ഞിട്ടില്ലാത്തതിനാല്‍) ഉദയലഗ്നംപോലെ പൃച്ഛകാരൂഢം പൃച്ഛാസമയത്തെ ഉദയലഗ്നം, ഛത്രം എന്നീ രാശികളെക്കൊണ്ടൊക്കയും പ്രസവസ്ഥാനത്തെ വിചാരിക്കാമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. എങ്ങനെയെന്നാല്‍ മേല്‍പറഞ്ഞ ലഗ്നം പൃച്ഛകാരൂഢം മുതലായ നാല് രാശികളില്‍, ബലം അധികമുള്ള മേടം കര്‍ക്കിടകം തുലാം വൃശ്ചികം കുംഭം ഇതുകളില്‍ ഒന്നായാല്‍ പ്രസവം കിഴക്കുഭാഗതാണെന്ന് താല്പര്യം. 

ജന്മതിഥിയനുസരിച്ചുള്ള രത്നങ്ങള്‍

തിഥി                    - ഗ്രഹം              - രത്നം
പ്രഥമ                   - സൂര്യന്‍             - മാണിക്യം

ദ്വിതീയ                 - ചന്ദ്രന്‍              - മുത്ത്

തൃതീയ                - ചൊവ്വ               - പവിഴം

ചതു൪ത്ഥി             - ബുധന്‍               - മരതകം

പഞ്ചമി              - വ്യാഴം              - പുഷ്യരാഗം

ഷഷ്ഠി                   - ശുക്രന്‍               - വജ്രം

സപ്തമി              - ശനി                   - ഇന്ദ്രനീലം

അഷ്ടമി                - രാഹു                 - ഗോമേദകം

നവമി                  - സൂര്യന്‍               - മാണിക്യം

ദശമി                   - ചന്ദ്രന്‍                - മുത്ത്

ഏകാദശി            - ചൊവ്വ                - പവിഴം

ദ്വാദശി                - ബുധന്‍                 - മരതകം

ത്രയോദശി           - വ്യാഴം                - പുഷ്യരാഗം

ചതുര്‍ദശി            - ശുക്രന്‍                - വജ്രം

പൗര്‍ണ്ണമി            - ശനി                     - ഇന്ദ്രനീലം

അമാവാസി         - രാഹു                   - ഗോമേദകം

ഓരോ ഗ്രഹങ്ങളും രണ്ടു തിഥികളെ വീതം സ്വാധീനിക്കുന്നു. ആ ഗ്രഹങ്ങളുടെ രത്നങ്ങള്‍ അണിഞ്ഞാല്‍ തിഥി ദോഷം മാറിക്കിട്ടും. ദോഷകരമായ തിഥിയില്‍ ജനിച്ചാല്‍ മാതാപിതാക്കള്‍ക്കും, കുട്ടിക്ക് തന്നെയും ദോഷങ്ങള്‍ സംഭവിക്കുമെന്നു പറയുന്നു. ഉദാഹരണമായി ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ജന്മം എടുത്തുപറയപ്പെടുന്നു. അഷ്ടമി തിഥിയില്‍ ജനിച്ചതുകൊണ്ട് (അഷ്ടമി രാഹുവിന്‍റെ തിഥിയാണ്) ബാല്യത്തില്‍ വലിയ കേശങ്ങള്‍ സഹിക്കേണ്ടിവന്നു. മാതാപിതാക്കള്‍ക്കും വലിയ ക്ലേശങ്ങള്‍ നേരിടേണ്ടിവന്നു. തിഥിയുടെ ഗ്രഹം ലഗ്നത്തിന് പാപനാണെങ്കില്‍ രത്നം ഇടതു കൈയിലും, ശുഭനാണെങ്കില്‍ വലതു കൈയിലും ധരിക്കുക. 

പ്രസവിച്ച ഗൃഹത്തിന്‍റെ ലക്ഷണത്തേയും അതിന് നാലുഭാഗത്തുമുള്ള ഗൃഹങ്ങളുടെ സംഖ്യാലക്ഷണാദികളേയുമാണ് ഇനി പറയുന്നത്

ജീര്‍ണ്ണം സംസ്കൃതമര്‍ക്കജേ, ക്ഷിതിസുതേ ദഗ്ദ്ധം, നവം ശീതഗൗ
കാഷ്ഠാഢ്യം നദൃഢം രവൗ, ശശിസുതേ ചാനേകശില്‍പ്പ്യുത്ഭവം
രമ്യം ചിത്രയുതം നവഞ്ച ഭൃഗുജേ, ജീവേ ദൃഢം മന്ദിരം
ചക്രസ്‌ഥൈശ്ച യഥോപദേശരചനാന്‍ സാമന്തപൂര്‍വ്വാന്‍ വദേത്

സാരം :-
പ്രസവകാലോദയലഗ്നത്തിന്‍റെ നാലാം ഭാവത്തില്‍ നില്‍ക്കുന്നവന്‍, അവിടേയ്ക്ക് നോക്കുന്നവന്‍, നാലാംഭാവാധിപന്‍ ഇവരില്‍ അധികം ബലമുള്ളതിനെക്കൊണ്ടോ, ഇവരില്‍ ബലമുള്ളതില്ലെങ്കില്‍ ഗ്രഹങ്ങളില്‍ വെച്ച് ഉച്ചാദിബലയുക്തനായതിനെകൊണ്ടോ ആണ് ഗൃഹത്തിന്‍റെ ഗുണദോഷം വിചാരിക്കേണ്ടത്. ലഗ്നത്തിലോ ഏഴിലോ നില്‍ക്കുന്നവരെക്കൊണ്ടാണ് ഗൃഹചിന്ത ചെയ്യേണ്ടതെന്നും ഒരു പക്ഷാന്തരമുണ്ട്. അങ്ങനെ വിചാരിയ്ക്കുമ്പോള്‍ ഗൃഹകാരകന്‍ ശനിയാണെങ്കില്‍ പഴയ പുര തല്‍ക്കാലം കേടുപാടുകള്‍ തീര്‍ത്ത് പുത്തനാക്കിയതും, കുജനാണെങ്കില്‍ ഏതാനും ഭാഗം കത്തിയതും, ചന്ദ്രനാണെങ്കില്‍ പുതുതായി പണി ചെയ്തതും, ആദിത്യനാണെങ്കില്‍ ഉഴിഞ്ഞു വൃത്തിയാക്കാതെ മരങ്ങളേക്കൊണ്ട് എപ്പ് മുതലായത് വേണ്ടവിധം ചെയ്യാതെ നിര്‍മ്മിച്ചതും, ബുധനാണെങ്കില്‍ ചില ശില്പവിദഗ്ധന്മാരെക്കൊണ്ട് അനേകം കരകൌശലപ്പണികളോട് കൂടി നിര്‍മ്മിച്ചതും, ശുക്രനാണെങ്കില്‍ ഏറ്റവും മനോഹരമായി പലവിധ ചിത്രപ്പണികളോടുകൂടിയതായി പുതുതായി നിര്‍മ്മിച്ചതും, ഗൃഹകാരകാന്‍ വ്യാഴമാണെങ്കില്‍ നല്ല ഉറപ്പുള്ള മരത്തിന്‍റെ കാതലുകൊണ്ട് വേണ്ടവിധം വൃത്തിയായിച്ചെത്തി ഏപ്പുകളും മറ്റും വേണ്ടതുപോലെ ചേര്‍ത്തു പണിചെയ്തതുമായ ഗൃഹമാണെന്ന് പറയണം.*

ഗൃഹകാരകന്‍ ഉച്ചസ്ഥനാണെങ്കില്‍ ഗൃഹം നല്ല ഉയരമുള്ളതും അല്ലെങ്കില്‍ ദേവഗൃഹം രാജഗൃഹം മുതലായതും, നീചസ്ഥനാണെങ്കില്‍ ഉയരം വളരെ കുറഞ്ഞതും, അല്ലെങ്കില്‍ തന്നേക്കാള്‍ വളരെ താഴ്ന്നവരായ നീചന്മാരുടേയോ ഗൃഹം ആയിരുന്നുവെന്നും പറയുക. ഉച്ചനീചാദ്യന്തരസ്ഥന്മാരാണ് കാരകന്മാരെങ്കില്‍ ന്യായമനുസരിച്ച് ഊഹിയ്ക്കുകയും വേണം.

ഗൃഹങ്ങള്‍ക്കൊന്നിന്നും ഒട്ടും ബലവും യോഗദൃഷ്ടികളുമില്ലെങ്കില്‍ നാലാംഭാവം ലഗ്നം ഇതുകളില്‍ ബലമുള്ള രാശികൊണ്ടാണ് ഗൃഹസ്വരൂപചിന്ത ചെയ്യേണ്ടത്. ഇങ്ങനെ രാശികൊണ്ട് ഗൃഹവിചാരം ചെയ്യുമ്പോള്‍ മേടം രാശിയ്ക്ക് ഫലം കുജനെപ്പോലെയും തുലാത്തിന് ശുക്രനെപ്പോലെയും, ഇടവം, മിഥുനം, കന്നി, ധനു, മീനം ഈ അഞ്ചിനും ബുധനെപ്പോലെയും കര്‍ക്കിടകത്തിന് വ്യാഴത്തെപ്പോലെയും, ചിങ്ങത്തിന് തൊഴുത്തും, വൃശ്ചികത്തിന് ചന്ദ്രനെപ്പോലെയും, മകരത്തിന് വട്ടത്തിലുള്ള ഭവനവും, കുംഭത്തിന് പാമ്പിന്‍ കാവും ആണെന്ന് പറയണം. ഉഭയരാശികളെക്കൊണ്ട് ഗൃഹവിചാരം ചെയ്യുന്നതില്‍ ഒരു പക്ഷാന്തരവും കൂടിയുണ്ട്. മിഥുനത്തിനു സാക്ഷാല്‍ ഭവനത്തിന്‍റെ അഗ്നികോണില്‍ പണിചെയ്തുവരാറുള്ള തൊഴുത്തും, കന്നിയ്ക്ക് നിരൃതി കോണിലെ നെല്‍പ്പുരയും, ധനുവിന് വായുകോണിലെ ഉരല്‍പ്പുരയും, മീനത്തിന് ഈശാനകോണിലെ അടുക്കളയുമായിട്ടും വിചാരിക്കാവുന്നതാണ്.

"സ്വേശോക്തം വാണിഗാദ്യയോരപി ഗൃഹം ഗോദ്വന്ദ്വഭാനാംവിദോ
ഗോഷ്ഠാഗാരമിനാലയസ്യ ശശി വേശ്മാളേ, ര്‍ഗ്ഗുരോഃ കര്‍ക്കിണഃ
വൃത്തം നക്രഗൃഹം, ഘടസ്യ ഫണിനോ ധാമോƒഭയാനാം പുനര്‍-
ദ്ധാന്യോലുഖലപാകഗോഗൃഹമപി സ്വാശാസു കന്യാദിതഃ"

എന്ന് പ്രമാണമുണ്ട്.

ഏതു ഗൃഹത്തെക്കൊണ്ടാണോ സുതികാഗൃഹത്തെ വിചാരിച്ചത്, അതിന്‍റെ കേന്ദ്രസ്ഥന്മാരും ബലവാന്മാരുമായ മറ്റു ഗൃഹങ്ങളെക്കൊണ്ട് സുതികാഗൃഹത്തിന്‍റെ ഏറ്റവും അടുത്തുള്ള ഭവനങ്ങളേയും, പണപരസ്ഥന്മാരെക്കൊണ്ട് അതിന് പുറമേയുള്ള ഗൃഹങ്ങളേയും, സുതികാഗൃഹകാരന്‍റെ ആപോക്ലിമസ്ഥന്മാരെക്കൊണ്ട് അതിനും പുറത്തുള്ള ഗൃഹങ്ങളേയും പറയണം. ഗൃഹങ്ങള്‍ പഴയതോ പുതുതോ എന്നും മറ്റുമുള്ള ലക്ഷണങ്ങള്‍ മുന്‍പറഞ്ഞപ്രകാരം തന്നെ അതാതു ഗ്രഹങ്ങളെക്കൊണ്ട് ചിന്തിയ്ക്കയും വേണം. ഇതിനെ ഒന്നുകൂടി വ്യക്തമാക്കാം. സുതികാഗൃഹകാരകന്‍റെ പത്താം ഭാവത്തില്‍ കുജന്‍ ബലവാനായി നില്‍ക്കുന്നുണ്ടെന്ന് വിചാരിക്കുക. എന്നാല്‍ പ്രസവഗൃഹത്തിന്‍റെ തെക്കുഭാഗത്ത്‌ ഏറ്റവും അടുത്തായി കുറച്ചുഭാഗം കത്തി ദഹിച്ച ഒരു ഭവനമുണ്ടെന്നു പറയണം. ഇങ്ങനെ സുതികാഗൃഹകാരകന്‍റെ ഒന്നിച്ചും അതിന്‍റെ 4 - 7 എന്നീ ഭാവങ്ങളിലും ബലവാന്മാരായ ഗ്രഹങ്ങള്‍ നിന്നാല്‍ ക്രമേണ പ്രസവഗൃഹത്തിന്‍റെ കിഴക്കും വടക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ അതാത് സ്ഥാനത്ത് നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്കനുരൂപങ്ങളായ ഭാവനങ്ങളേയും പറയേണ്ടതാണ്.

സുതികാഗൃഹത്തിന്‍റെ ചുറ്റുമുള്ള ഗൃഹങ്ങളെ പറയുന്നേടത്ത് വേറെയും പക്ഷാന്തരമുണ്ട്. ഇവരുടെ പക്ഷപ്രകാരം സുതികാഗൃഹകാരകന്‍റെ കേന്ദ്രത്തില്‍ നില്‍ക്കുന്ന ബലവാന്മാരായ ഗ്രഹങ്ങളെക്കൊണ്ടാണ് മറ്റു ഉപഭവനങ്ങളെ വിചാരിക്കേണ്ടതെന്നാകുന്നു. ഈ പക്ഷത്തില്‍ ഉപഭവനങ്ങളുടെ ദിക്കിനെ വിചാരിക്കേണ്ടത് രണ്ടാമദ്ധ്യായത്തിലെ അഞ്ചാം ശ്ലോകം കൊണ്ട് പറഞ്ഞപ്രകാരവുമാകുന്നു. മുന്‍ പറഞ്ഞപ്രകാരം ഭവനങ്ങളുടെ ജീര്‍ണ്ണത്വം മുതലായ ഗുണദോഷങ്ങളെ അതാതു ഗ്രഹങ്ങളെക്കൊണ്ടും, സുതികാഗൃഹത്തിന്‍റെ ഏറ്റവും അടുത്ത ഭവനങ്ങള്‍ മുതലായവയെ സുതികാഗൃഹകാരകന്‍റെ കേന്ദ്രാദിസ്ഥാനസ്ഥിതന്മാരെക്കൊണ്ടും പറയണമെന്നറിക. ഉച്ചസ്ഥന്മാരും വക്രമുള്ളവരുമായ ഗ്രഹങ്ങളെക്കൊണ്ട് മൂന്നുവീതവും, വര്‍ഗ്ഗോത്തമാംശകസ്വക്ഷേത്രം സ്വക്ഷേത്രനവാംശകം ഇത്യാദികളില്‍ നില്‍ക്കുന്നവരെക്കൊണ്ട് ഈരണ്ട് വീതവും ഭവനങ്ങളെ ചിന്തിയ്ക്കയും വേണം.

ലഗ്നാധിപനും സമീപഗ്രഹസൂചകമായ ഗ്രഹവും തമ്മില്‍ ബന്ധുക്കളാണെങ്കില്‍ സമീപഗ്രഹത്തില്‍ താമസിയ്ക്കുന്നവരും തന്‍റെ കുടുംബങ്ങളും തമ്മില്‍ ബന്ധുക്കളും, സമന്മാരാണെങ്കില്‍  സമന്മാരും, ശത്രുക്കളാണെങ്കില്‍ ശത്രുക്കളുമാണെന്ന് പറയണം. സുതികാഗ്രഹത്തിന്‍റെ സമീപഭവനങ്ങളെ ഏതേതു ഗ്രഹങ്ങളെക്കൊണ്ടാണോ ചിന്തിച്ചത് അതാത് ഗ്രഹങ്ങളുടെ ജാതിക്കാരാണ് അതാത് ഭവനങ്ങളില്‍ താമസിയ്ക്കുന്നതെന്നും പറയാവുന്നതാണ്.

സുതികാഗ്രഹത്തിന്‍റെ ചുറ്റുപാടുമുളള ഭവനങ്ങളെ പറയുന്നേടത്ത് വേറെ പക്ഷവും കൂടി ഉള്ളതിനെ വിവരിയ്ക്കുന്നു. ഇടവം തുടങ്ങി ചിങ്ങം കൂടിയ നാല് രാശികള്‍ക്ക് മേടം രാശിയും, വൃശ്ചികം മുതല്‍ കുംഭം  കൂടിയ നാല് രാശികള്‍ക്ക് മിഥുനവും, മീനം, മേടം, കന്നി, തുലാം ഈ നാലിനും ഇടവവും. "വീഥി" രാശികളാകുന്നു. ഇപ്രകാരം ലഗ്നഭാവത്തിന്‍റെ വീഥി രാശിയെ ഒരു ലഗ്നമെന്നു കല്പിയ്ക്കുക. എന്നിട്ട് അതിന്‍റെ കേന്ദ്രത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട് സുതികാഗൃഹത്തിന്‍റെ ചുറ്റുപാടുമുള്ള ഭവനങ്ങളെ കല്പിയ്ക്കാം. ഇവിടേയും ഗ്രഹങ്ങളുടെ ദിക്കിനെ പറയേണ്ടത് രണ്ടാമദ്ധ്യായത്തിലെ അഞ്ചാം ശ്ലോകം കൊണ്ടാകുന്നു. മേല്‍പറഞ്ഞപ്രകാരം തന്നെ അതാത് ഭവനങ്ങളില്‍ താമസിയ്ക്കുന്നവരുടെ ജാതി അവരും ഇവരുമായിട്ടുള്ള ബന്ധുശത്രുത്വാദി വിശേഷങ്ങള്‍, ഭവനത്തിന്‍റെ ഗുണദോഷങ്ങള്‍ മുതലായതൊക്കെയും അതാതു ഗ്രഹത്തിന്നനുരൂപമായ വിധം പറയാവുന്നതാണ്. ഈ വീഥി രാശിയുടെ കേന്ദ്രത്തില്‍ ആരുമില്ലെങ്കില്‍ ആ വീഥിരാശ്യധിപന്‍റെ ദിക്കിലാണ് ഭവനമെന്നും പറയണം. ലഗ്നാല്‍ അഷ്ടമത്തില്‍ വീഥി ഏതാണോ - പ്രാഗാദീശാ- എന്നോ - പ്രാച്യാദിഗൃഹേ - എന്നോ പറഞ്ഞിട്ടുള്ള ആ രാശിയുടെ ദിക്കിലാണ് മരണത്തെ പറയേണ്ടത്. ഈ വീഥിരാശി മേടമാണെങ്കില്‍ കാട്ടിലും, ഇടവമാണെങ്കില്‍ കൃഷിഭൂമിയിലും, മിഥുനമാണെങ്കില്‍ ഗ്രാമം കിടപ്പുമുറി ഇത്യാദിസ്ഥലങ്ങളിലുമാണ് മരണമുണ്ടാവുക എന്ന് താല്പര്യം. ഈ പറഞ്ഞതുകൊണ്ട് വീഥിരാശിയായാലും ഏതാണ് മരണസ്ഥലമെന്ന് ഊഹിയ്ക്കേണ്ടതാകുന്നു. മരണസ്ഥാനമായിപ്പറഞ്ഞ ഈ വീഥിരാശിയില്‍ ജലഗ്രഹം നിന്നാല്‍ മരണം വെള്ളത്തിലോ ജലസമീപത്തോ ആണെന്നും, ആഗ്നേയഗ്രഹം നിന്നാല്‍ അഗ്നി, അഗ്നിസമീപം ഇവിടങ്ങളിലും ആയിരിയ്ക്കും മരണമുണ്ടാവുക എന്നും പറയാവുന്നതാണ്. ഇപ്രകാരം മറ്റു ഗ്രഹങ്ങള്‍ നിന്നാലത്തെ ഫലവും ഊഹിച്ചുകൊള്‍ക.

-----------------------------------------------------------------
* മേല്‍പറഞ്ഞവരുടെ ഗൃഹസ്വരൂപകാരകത്വത്തെക്കുറിച്ച് വേറെയും ചില പക്ഷാന്തരമുണ്ട്. ആദിത്യകുജന്മാര്‍ക്ക് അടുക്കളപ്പുരയുടേയും, ചന്ദ്രന് ദേവഗൃഹം രാജഗൃഹം മുതലായ ദിവ്യഭവനങ്ങളുടേയും, ബുധന് ചിത്രലേഖനം കണക്കെഴുത്ത് മുതലായതിനുള്ള ഗൃഹത്തിന്‍റെയും, വ്യാഴത്തിന് വേദശാസ്ത്രാദി പാഠശാലയുടേയും, ശുക്രന് ജീര്‍ണ്ണിച്ച ഗൃഹത്തിന്‍റെയും, ശനിക്ക്‌ തൊഴുത്തിന്‍റെയും, രാഹുവിന് മറപ്പുരയുടേയും കാരകത്വമാണുള്ളതെന്നാണ് അവരുടെ മതം.

"ഭൌമസ്യ പാകശാല മന്യേ പാഠ്യം ഗൃഹം വദന്തി ഗുരോഃ,
സൗമ്യസ്യ ലേഖ്യഗൃഹം ഭാനോരപി പാകശാലേതി
ഇന്ദോര്‍വ്വേശ്മ തു ദിവ്യം ദൈത്യഗുരോര്‍ജ്ജീര്‍ണ്ണമുച്യതേ വോ
ഗോശാലാ രവിസൂനോ, രാഹോര്‍വ്വര്‍ച്ചോഗൃഹം ബ്രുവതേ"

എന്ന് പ്രമാണമുണ്ട്.

ഈ ഗൃഹകാരകത്തില്‍തന്നെ വേറെയും ചില പക്ഷാന്തരങ്ങളുണ്ട്‌. വിസ്താരഭയത്താല്‍ അതുകളെ ഇവിടെ ചേര്‍ക്കുന്നില്ല.

രാശികള്‍ക്കുള്ള രത്നങ്ങള്‍

രാശി                രാശ്യാധിപന്‍              രത്നം

മേടം                -        ചൊവ്വ          -      പവിഴം

ഇടവം             -       ശുക്രന്‍           -      വജ്രം

മിഥുനം            -       ബുധന്‍           -      മരതകം

കര്‍ക്കിടകം      -        ചന്ദ്രന്‍          -       മുത്ത്

ചിങ്ങം            -       സൂര്യന്‍         -        മാണിക്യം

കന്നി               -        ബുധന്‍          -        മരതകം

തുലാം             -         ശുക്രന്‍         -        വജ്രം

വൃശ്ചികം        -          ചൊവ്വ        -        പവിഴം

ധനു                 -         വ്യാഴം          -        പുഷ്യരാഗം

മകരം               -         ശനി             -         ഇന്ദ്രനീലം

കുംഭം               -         ശനി             -         ഇന്ദ്രനീലം

മീനം                  -        വ്യാഴം         -         പുഷ്യരാഗം

ജനന തിയ്യതി അനുസരിച്ചുള്ള രത്നങ്ങള്‍

ജനന തിയ്യതി                             -          രത്നം

1, 10, 19, 28                             -        മാണിക്യം

2, 11, 20, 29                             -        മുത്ത്

3, 12, 21, 30                             -        പുഷ്യരാഗം

4, 13, 22, 31                             -        ഗോമേദകം

5, 14. 23                                   -       മരതകം

6, 15, 24                                   -       വജ്രം

7, 16, 25                                   -       വൈഡൂര്യം

8, 17, 26                                   -       ഇന്ദ്രനീലം

9, 18, 27                                   -       പവിഴം 

സംഖ്യാ ശാസ്ത്രപ്രകാരം രത്നങ്ങള്‍

അക്കം             ഗ്രഹം             രത്നം

   1                  സൂര്യന്‍           മാണിക്യം

   2                  ചന്ദ്രന്‍             മുത്ത്

   3                  വ്യാഴം            പുഷ്യരാഗം

   4                  രാഹു              ഗോമേദകം

   5                  ബുധന്‍             മരതകം

   6                 ശുക്രന്‍              വജ്രം

   7                  കേതു               വൈഡൂര്യം

   8                 ശനി                  ഇന്ദ്രനീലം

   9                 ചൊവ്വ             പവിഴം

ഉപരത്നങ്ങള്‍

നവരത്നങ്ങള്‍ താരതമ്യേന വിലപിടിപ്പുള്ളതാകയാല്‍, പലരും ഉപരത്നങ്ങള്‍ വാങ്ങി ധരിക്കുന്നു. എല്ലാ ഗ്രഹങ്ങള്‍ക്കും മൂന്നിലധികം ഉപരത്നങ്ങളുണ്ട്. ഇവയും ഗ്രഹദോഷശാന്തിക്ക് ഉപകരിക്കപ്പെടുന്നു. ചില പ്രധാന ഉപരത്നങ്ങള്‍ താഴെ കൊടുക്കുന്നു.

ഗ്രഹം            രത്നം              ഉപരത്നം

സൂര്യന്‍        മാണിക്യം         സൂര്യകാന്തം

ചന്ദ്രന്‍          മുത്ത്                ചന്ദ്രകാന്തം

ചൊവ്വ         പവിഴം            റെഡ് എഗേറ്റ്

ബുധന്‍         മരതകം             ജേഡ്

വ്യാഴം         പുഷ്യരാഗം       ടോപ്പാസ്

ശുക്രന്‍        വജ്രം                 വെണ്‍പവിഴം

ശനി            ഇന്ദ്രനീലം           അമതിസ്റ്റ്

രാഹു         ഗോമേദകം         ഗാര്‍നെറ്റ്

കേതു          വൈഡൂര്യം        ഗോദന്തി

രത്നം ധരിക്കേണ്ട വിരലുകള്‍

മോതിരവിരല്‍                    സൂര്യന്‍

ചൂണ്ടുവിരല്‍                    വ്യാഴം

നടുവിരല്‍                           ശനി

ചെറുവിരല്‍                        ബുധന്‍

ബന്ധുഗ്രഹങ്ങളുടെ മോതിരങ്ങള്‍ ഈ നാല് ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിട്ടുള്ളതനുസരിച്ച് യുക്തിപൂര്‍വ്വം ധരിക്കുക. ഈ ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിട്ടുള്ള വിരലുകളില്‍ ബന്ധുഗ്രഹങ്ങളുടെ മോതിരങ്ങള്‍ ധരിക്കുക. ശത്രുഗ്രഹങ്ങളുടെ മോതിരങ്ങള്‍ ധരിക്കാതിരിക്കുകയും ചെയ്യുക. ജ്യോതിഷപ്രകാരം ശുക്രന്‍ ഇടതുകൈയേയും, വ്യാഴം വലതുകൈയേയും ഭരിക്കുന്നു. ദോഷഫലം ചെയ്യുന്ന ഗ്രഹത്തിന്‍റെ ദോഷം അകറ്റാന്‍ ഇടതുകൈയിലും ഗുണഫലം ചെയ്യുന്ന ഗ്രഹത്തിന്‍റെ ഗുണം വര്‍ദ്ധിപ്പിക്കാന്‍ വലതുകൈയിലും മോതിരം ധരിക്കുക

രത്നം ധരിക്കുന്നതിനുള്ള ലോഹങ്ങള്‍

രത്നം                     ഗ്രഹം                   ലോഹം

മാണിക്യം              സൂര്യന്‍              സ്വര്‍ണ്ണം / ചെമ്പ്

മുത്ത്                     ചന്ദ്രന്‍                വെള്ളി

പവിഴം                  ചൊവ്വ              സ്വര്‍ണ്ണം

മരതകം                  ബുധന്‍               സ്വര്‍ണ്ണം 

പുഷ്യരാഗം             വ്യാഴം              സ്വര്‍ണ്ണം

വജ്രം                      ശുക്രന്‍              ത്രിധാതു

ഇന്ദ്രനീലം               ശനി                   അഷ്ടധാതു/ഇരുമ്പ്

ഗോമേദകം             രാഹു                പഞ്ചലോഹം

വൈഡൂര്യം            കേതു                 പഞ്ചലോഹം

ദീപലക്ഷണവും പ്രസവഗൃഹത്തിന്‍റെ ദ്വാരങ്ങളേയും പറയുന്നു

സ്നേഹഃശശാങ്കാദുദയാച്ച വര്‍ത്തിര്‍,-
ദ്ദീപോƒര്‍ക്കയുക്തര്‍ക്ഷവശാച്ചരാദ്യഃ
ദ്വാരഞ്ച തദ്വാസ്തുനി കേന്ദ്രസംസ്ഥൈഃ
ജ്ഞേയം ഗ്രഹൈര്‍വ്വീര്യസമന്വിതൈര്‍വ്വാ.

സാരം :-

ജനനം രാത്രിയാവുകയും ഇതിനു മുന്‍പിലെ ശ്ലോകത്തില്‍ പറഞ്ഞ തമശ്ശയനലക്ഷണം ഇല്ലാതിരിയ്ക്കയും ചെയ്‌താല്‍ മാത്രമേ ദീപലക്ഷണം പറയേണ്ടിവരികയുള്ളുവല്ലോ. പകല്‍ മംഗളാര്‍ത്ഥമായി കൊളുത്തിവെയ്ക്കാറുള്ള ദീപത്തിന്‍റെ ലക്ഷണവും പറയാവുന്നതാണ്.

പ്രസവസമയത്ത് പ്രസവമുറിയില്‍ വെച്ച് വിളക്കില്‍ പകര്‍ന്ന സ്നേഹദ്രവ്യത്തെ ചന്ദ്രനെക്കൊണ്ടും, കത്തുന്ന തിരിയെ പ്രസവകാലോദയലഗ്നം കൊണ്ടും, വിളക്കുണ്ടാക്കിയ ലോഹം ദീപജ്വാല ഇതുകളുടെ ഗുണദോഷം സൂര്യനെക്കൊണ്ടും വിളക്ക് സ്ഥിരമായി ഉറപ്പിച്ചു വെച്ചതോ എടുത്തുക്കൊണ്ട് നടക്കാവുന്നതോ എന്നതിനെ സൂര്യന്‍ നില്‍ക്കുന്ന രാശിയെക്കൊണ്ടുമാണ് വിചാരിക്കേണ്ടത്. ഇതുകളെ ഒന്ന് കൂടി വ്യക്തമാക്കാം.

ചന്ദ്രന്‍ നില്‍ക്കുന്നത് തന്‍റെ ഹോരായിലാണെങ്കില്‍ പശു, എരുമ, ആട് മുതലായതിന്‍റെ നെയ്യും, ആദിത്യഹോരയിലാണെങ്കില്‍ എള്ളെണ്ണ, വെളിച്ചെണ്ണ, കൊട്ടെണ്ണ ഇത്യാദികളും ആയിരുന്നു വിളക്കില്‍ പകര്‍ന്നിരുന്നതെന്നും പറയണം.

ചന്ദ്രന്‍ നില്‍ക്കുന്ന രാശി നവാംശകം ഇതുകളില്‍ ബലം ഏറിയതിന്‍റെ ആദിയിലാണ് ചന്ദ്രസ്ഥിതിയെങ്കില്‍ ജനനസമയത്ത് സ്നേഹം (എണ്ണ) വിളക്കില്‍ നിറച്ചും, മദ്ധ്യത്തിലാണെങ്കില്‍ പകുതിയും, ഒടുവിലാണെങ്കില്‍ കുറച്ചുമാത്രമാണ് ഉണ്ടായിരുന്നതെന്നും പറയണം. "സ്നേഹോഗോമഹിഷാദിജഃ ഖലു നിജാം ഹോരാം ഗതേ ശീതഗൌ ഭാനോഃ കേരതിലാഭിജോƒംശഗൃഹയോര്‍വ്വീര്യാന്വിതസ്യാദിഗേ, പൂര്‍ണ്ണഃ ക്ഷീണതരോന്ത്യഗേ" എന്ന് പ്രമാണവുമുണ്ട്. ചന്ദ്രന്‍ നല്ല ബലവാനാണെങ്കില്‍ നിര്‍മ്മലവും, വിബലനാണെങ്കില്‍ കലക്കം മുതലായ ദോഷയുക്തവും ആയിരുന്നു സ്നേഹമെന്നും പറയാം. "സ്നേഹനൈര്‍മ്മല്യകൃല്‍ഗ്ലൗര്‍ബ്ബല്യാവിലത്വായ ദുര്‍ബ്ബലഃ" എന്ന് പ്രമാണമുണ്ട്. ഈ പറഞ്ഞതുകൊണ്ട് ചന്ദ്രന്‍റെ സ്ഥിതിയനുസരിച്ച് സ്നേഹത്തിന്‍റെ ശേഷം അവസ്ഥയേയും ഊഹിയ്ക്കുക.

തിരിയുടെ സ്വഭാവാദികളെ ചിന്തിയ്ക്കേണ്ടത് ഉദയലഗ്നം കൊണ്ടാകുന്നു. ലഗ്നഭാവം രാശിയുടെ ആദ്യത്തിലാണെങ്കില്‍ പ്രസവസമയത്ത് തിരി കത്തിതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളുവെന്നും, രാശ്യന്ത്യത്തിലാണെങ്കില്‍ തിരി അവസാനിയ്ക്കാറായിരുന്നുവെന്നും പറയുക. ഇതുകൊണ്ട് തിരിയുടെ ശേഷം അവസ്ഥയേയും ഊഹിയ്ക്കേണ്ടതാണ്. ലഗ്നത്തില്‍ ബലവാനായിട്ടു ഒരു ഗൃഹം നില്‍ക്കുന്നുവെങ്കില്‍ അതിന്‍റെയും , അതില്ലെങ്കില്‍ ലഗ്നാധിപന്‍റെയും രണ്ടിനും ബലമുണ്ടെങ്കില്‍ രണ്ടിന്‍റെയും കൂടിയും, ഉച്ചാദി ബലയുക്തന്മാരായ പല ഗൃഹങ്ങളുടേയും യോഗദൃഷ്ട്യാദികള്‍ ലഗ്നത്തിനുണ്ടെങ്കില്‍ ആ ഗ്രഹങ്ങളുടെയൊക്കെയും വസ്ത്രംകൊണ്ടുണ്ടാക്കിയ തിരി എന്ന് പറയണം. ലഗ്നം അതിന്‍റെ നവാംശകം ഇതുകളില്‍ ബലാധിക്യമുള്ളതിന്‍റെ വര്‍ണ്ണവും, തിരിയ്ക്കുണ്ടായിരുന്നുവെന്നും പറയാം.

"ലഗ്നേ കശ്ചന ചേത് ഖഗോƒസ്യ, യദി നോ ലഗ്നേശിതുര്‍വ്വാസസാ
വര്‍ത്തി, സ്സ്യാദ്രചിതാഥ, വീര്യവശതോ ലഗ്നസ്യ വാƒoശസ്യ വാ,
വര്‍ണ്ണോƒസ്യാ ദ്വിതയസ്യ വാ" എന്ന് പ്രമാണമുണ്ട്.


തല്‌ക്കാലസൂര്യന്‍ ചരത്തിലാണ് നില്‍ക്കുന്നതെങ്കില്‍ വിളക്ക് കയ്യിലെടുത്ത് നടക്കാവുന്നതും, സ്ഥിരരാശിയിലാണെങ്കില്‍ ചുവരിന്മേലോ ഭൂമിയിലോ ഉറപ്പിച്ചുവെച്ചതും , ഉഭയരാശിയിലാണെങ്കില്‍  രണ്ടു സ്വഭാവമുള്ള തൂക്കുവിളക്ക് മുതലായതുമായിരുന്നുവെന്നു പറയുക. - പ്രാകൃത ഗ്രന്ഥത്തില്‍ അഞ്ചാമദ്ധ്യായത്തിലെ ഇരുപത്തിയൊന്നാം ശ്ലോകം കൊണ്ട് പറയാന്‍ പോകുന്ന വിധിയനുസരിച്ച് തല്ക്കാലസൂര്യന്‍റെ സ്ഥിതി ഏതു ഭാവത്തിലാണോ ആ സ്ഥാനത്തായിരിന്നു സുതികാഗൃഹത്തില്‍ പ്രസവസമയത്ത് വിളക്കിന്‍റെ സ്ഥിതി ഉണ്ടായിരുന്നത് എന്ന് പറയേണ്ടതാണ്. അല്ലെങ്കില്‍ - "പ്രാഗാദീശാഃ ക്രിയവിഷനൃയുക്കര്‍ക്കടാഃ" - എന്ന് വിധിപ്രകാരം ഏതൊരു ദിക്കിലാണോ സൂര്യന്‍ നില്‍ക്കുന്നത് അവിടെയാണ് വിലക്ക് ഇരുന്നതെന്നും പറയാവുന്നതാണ്. മേഷത്രികോണത്തില്‍ സൂര്യന്‍ നിന്നാല്‍ കിഴക്കും വൃഷത്രികോണത്തില്‍ സൂര്യന്‍ നിന്നാല്‍ തെക്കും എന്ന് പറയണം. ഇതു ആദിത്യന് ബലം അധികമുള്ളപ്പോഴാകുന്നു. ആദിത്യന്‍ നില്‍ക്കുന്ന രാശിയ്ക്കാണ് ബലം അധികമുള്ളതെങ്കില്‍ താഴെ പറയും പ്രകാരത്തില്‍ വിളക്കിന്‍റെ സ്ഥാനത്തെ കല്പിയ്ക്കേണ്ടതാണ്.

ആദിത്യോദയത്തിന്‍റെ മൂന്നേമുക്കാല്‍ നാഴിക മുമ്പ് മുതല്‍ക്കു അയ്യഞ്ചുനാഴികവീതം മേടം മുതല്‍ക്കുള്ള പന്ത്രണ്ടു രാശികളിലും സൂര്യന്‍ സഞ്ചരിക്കുന്നുണ്ട്. അപ്പോള്‍ സൂര്യോദയത്തിന്‍റെ മൂന്നേ മുക്കാല്‍ നാഴിക മുന്‍പ്തുടങ്ങി ഉദിച്ച് ഒന്നേകാല്‍ നാഴികവരെ സൂര്യന്‍ മേടത്തിലും, അതുമുതല്‍ ആറേകാല്‍ നാഴിക പുലരുന്നതുവരെ ഇടവത്തിലും ഇങ്ങനെ ക്രമത്തില്‍ എട്ടേമുക്കാല്‍ നാഴിക പുലരുവാനുള്ളപ്പോള്‍ തുടങ്ങി മൂന്നേമുക്കാല്‍ നാഴിക പുലരുവാനുള്ളപ്പോള്‍ വരെ മീനത്തിലും ആണ് സൂര്യന്‍റെ സ്ഥിതിയെന്ന് വന്നുവല്ലോ. ഈ ചാരവശാല്‍ പ്രസവസമയത്ത് സൂര്യന്‍റെ സ്ഥിതി എവിടെയാണോ സുതികാഗൃഹത്തിന്‍റെ ആ ഭാഗത്താണ് വിളക്ക് ഇരുന്നിരുന്നതെന്നും പരയാവുന്നതാണ്. "ദീപോƒര്‍ക്കയുക്തര്‍ക്ഷവശാല്‍" എന്നതിന് ഇത്രയും അര്‍ത്ഥവ്യാപ്തിയുണ്ടെന്നുള്ളതിലേയ്ക്ക് പ്രശ്നമാര്‍ഗ്ഗത്തില്‍ സുരതപ്രശ്നവിഷയത്തില്‍-

"യത്രദ്വാദശധാ വിഭജ്യ സുരതാഗാരംഭമര്‍ക്കാന്വിതം
പ്രാച്യാദീത്യുദിതക്രമാദിഹ ഭവേദ് ദീപോഥƒവാസ്യാം ദിശി
പ്രാഗാദീത്യുദിതേര്‍ക്കയുക്തഭഹരിദ്യാഭേ തു വീര്യാധികേ
യത്രാര്‍ക്കോ ഭ്രമണേഷു ദിക്ഷു ഭവനേ ദീപസ്ഥിതിസ്തത്ര വാ;
പ്രാരഭ്യോദയതഃ പുരാംഘ്രിരഹിതാംഭോരാശിനാഡീശ്ചര-
ത്യര്‍ക്കോജാദിഷു പഞ്ചപഞ്ചഘടികാശ്ചക്രേ മഹീ കല്പിതേ

ആദിത്യന്‍ സ്വക്ഷേത്രത്തിലോ സ്വനവാംശകത്തിലോ ആണ് നില്‍ക്കുന്നതെങ്കില്‍ (സൂര്യന്‍ നില്‍ക്കുന്ന രാശി നവാംശകം ഇതുകളില്‍ ബലം അധികമുള്ളതുകൊണ്ട് ഇവിടെ ഫലവിചാരം ചെയ്യേണ്ടതെന്നും അറിക). വിളക്ക്, പിച്ചള, ചെമ്പ്, മുതലായവകൊണ്ടുണ്ടാക്കിയതാണെന്നും, ചന്ദ്രശുക്രന്മാരുടെ ക്ഷേത്രത്തിലോ തന്നവംശകത്തിലോ  സൂര്യന്‍ നില്‍ക്കുക അല്ലെങ്കില്‍ അതുകളുടെ യോഗദൃഷ്ടികളുണ്ടാവുക ഇങ്ങിനെ വന്നാല്‍ മുത്തുമണികള്‍ രത്നങ്ങള്‍ ഇത്യാദികള്‍ പതിച്ചതോ അല്ലെങ്കില്‍ വെള്ളികൊണ്ടുണ്ടാക്കിയതോ ആണെന്നും ചൊവ്വയുടെ ക്ഷേത്രാംശങ്ങളിലെ സൂര്യസ്ഥിതികൊണ്ടും കുജയോഗദൃഷ്ടികളെക്കൊണ്ടും വിളക്ക് സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കിയതാണെന്നും, മേല്‍പ്രകാരമുള്ള ബുധന്‍റെ ക്ഷേത്രാദിബന്ധം കൊണ്ട് ഓടുകൊണ്ട് ഉണ്ടാക്കിയതാണെന്നും പറയുക. ശനിയുടെ ക്ഷേത്രാദിബന്ധമാണുള്ളതെങ്കില്‍ വിളക്ക് ഇരുമ്പ് കൊണ്ടുണ്ടാക്കിയതാണെന്നും പറയുക. ഇവിടെ ദേശകാലാവസ്ഥാദികളെ പ്രത്യേകം ചിന്തിയ്ക്കയും വേണം. സൂര്യന്‍ ബലവാനായിരുന്നാല്‍ ദീപജ്വാല നിര്‍മ്മലവും വിബലനായിരുന്നാല്‍ മലിനവുമായിരുന്നുവെന്നു പറയണം. "അര്‍ക്കേ വീര്യാന്വിതേ ജ്വാലാ പ്രസന്നാ മലിനാƒബലേ എന്നുണ്ട്.

സുതികാഗൃഹത്തിന്‍റെ  ദ്വാരം എവിടങ്ങളിലൊക്കെ ആണെന്ന് ചിന്തിയ്ക്കേണ്ടത് ലഗ്നകേന്ദ്രസ്ഥന്മാരായ ഗ്രഹങ്ങളേക്കൊണ്ടും കേന്ദ്രസ്ഥങ്ങളായ രാശികളെക്കൊണ്ടുമാകുന്നു. ലഗ്നസ്ഥനായ ഗ്രഹത്തെക്കൊണ്ട് കിഴക്കുഭാഗത്തേയ്ക്കും, പത്തില്‍ നില്‍ക്കുന്നതിനെക്കൊണ്ട് തെക്ക് ഭാഗത്തേയ്ക്കും, എഴില്‍ നില്‍ക്കുന്നതിനെക്കൊണ്ട് പടിഞ്ഞാട്ടും, നാലില്‍ നില്‍ക്കുന്നതിനെക്കൊണ്ട് വടക്കോട്ടും ദ്വാരത്തെപ്പറയണം.. കേന്ദ്രത്തില്‍ ഗ്രഹങ്ങളൊന്നുമില്ലാത്തപക്ഷം ബലം അധികമുള്ളതു ലഗ്നത്തിനാണെങ്കില്‍ കിഴക്കോട്ടും, പത്ത്, ഏഴ്, നാല് ഈ ക്രമത്തില്‍ ബലത്തെ അനുസരിച്ച് തെക്ക്, പടിഞ്ഞാറ്, വടക്ക് ഈ ദിക്കുകളിലെയ്ക്കും ദ്വാരങ്ങളുണ്ടെന്നു പറയണം. ഗ്രഹങ്ങളെക്കൊണ്ടും ഭാവങ്ങളെക്കൊണ്ടും ഫലം പറയുന്ന വിഷയങ്ങളിലൊക്കയും ഒന്നിലധികം ബലമുണ്ടായിവന്നാല്‍ ആ ബലസംഖ്യയോളം അതാത് ദിക്കിലേയ്ക്കും ദ്വാരങ്ങളുണ്ടെന്നും പറയണം. കേന്ദ്രത്തില്‍ ഗ്രഹവും കേന്ദ്രഭാവങ്ങള്‍ക്കു ബലവുമില്ലാതെ വന്നാല്‍ ബലപൂര്‍ണ്ണനായ ഗ്രഹത്തിന് (അത് നില്‍ക്കുന്നത് ഏത് ഭാവത്തിലായാലും ശരി) രണ്ടാമദ്ധ്യായത്തിലെ അഞ്ചാം ശ്ലോകംകൊണ്ട് ഏത് ദിക്കാണോ വരുന്നത് അവിടേയ്ക്കും ദ്വാരമുള്ളതായും പറയാവുന്നതാണ്. ബലവാന്മാരായ ഗ്രഹങ്ങള്‍ ഒന്നിലധികമുണ്ടാകാല്‍ ബലമുള്ളവരേക്കൊണ്ടോക്കയും അവരവരുടെ ദിക്കുകളിലേയ്ക്ക് ദ്വാരത്തേയും പറയുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.