കട്യാം സിതവസ്ത്രവേഷ്ടിതഃ
കൃഷ്ണശ്ശക്ത ഇവാഭിരക്ഷിതും
രൌദ്രഃ പരശും സമുദ്യതം
ധത്തേരക്തവിലോചനഃ പുമാൻ.
സാരം :-
മേടം രാശിയുടെ ഒന്നാംദ്രേക്കാണം, അരയിൽ വെളുത്ത വസ്ത്രത്തോടും ചുകന്ന കണ്ണുകളോടും അതിക്രൂരമായും ഉയർത്തിപിടിച്ചുമിരിയ്ക്കുന്ന ഒരു മഴുവിനോടും അതിയായ യൌവ്വനം ഔദാര്യം മുതലായ ഗുണങ്ങളുണ്ടാകയാൽ ലോകരക്ഷണസമർത്ഥനോ എന്നു തോന്നത്തക്കപ്രഭാവത്തോടും കറുത്ത നിറത്തോടും കൂടിയ ഒരു പുരുഷനാകുന്നു.
ഇവിടെയുള്ള " രൌദ്ര " പദം " രൌദ്രഃ " എന്നു പുരുഷവിശേഷണമാക്കിയും ചിലർ പറഞ്ഞു കാണുന്നുണ്ട്. എന്നാൽ ഈ പുരുഷൻ ഹിംസാശീലനാണെന്നു കൂടി വരുന്നതാണെന്നറിക.
മേടം രാശിയുടെ ഒന്നാം ദ്രേക്കാണം മനുഷ്യദ്രേക്കാണമെന്നും സായുധമെന്നും അറിയുകയും വേണം.