കേന്ദ്രം, പണപരം, ആപോക്ലിമം


കേന്ദ്രം, പണപരം, ആപോക്ലിമം

കേന്ദ്ര, ചതുഷ്ടയ, കണ്ടക-
സംജ്ഞാ ലഗ്നാ, സ്ത, ദശ, ചതുര്‍ത്ഥാനാം;
സംജ്ഞാഃ പരതസ്തേഷാം
പണപര, മാപോക്ലിമം പരതഃ.

' കേന്ദ്രം ' ' ചതുഷ്ടയം ' ' കണ്ടകം ' എന്നീ ഓരോന്നും, ലഗ്നം നാല് ഏഴ് പത്ത് എന്നീ നാല് ഭാവങ്ങള്‍ക്കും കൂടിയുള്ള സംജ്ഞകള്‍ (പര്യായപദങ്ങള്‍) ആകുന്നു.

രണ്ട് അഞ്ച് എട്ട് പതിനൊന്ന് എന്നീ ഭാവങ്ങളെ ' പണപരം ' എന്ന് പറയുന്നു.

മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് എന്നീ ഭാവങ്ങളെ ' ആപോക്ലിമം ' എന്ന് പറയുന്നു.

ഉപചയം, അപചയം, വര്‍ഗ്ഗോത്തമനവാംശകം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക.ഇവിടെ ക്ലിക്ക് ചെയ്യുക.

കാള

   ശിവക്ഷേത്രങ്ങളില്‍ മുന്‍വശത്തായി കാളയെ കാണാം. എന്നാല്‍ ഇതു ഭഗവാന്‍ പരമശിവന്റെ വാഹനമായതു കൊണ്ടാണവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് പലരും കരുതിയിരിക്കുന്നത്. കാര്യം ശരിതന്നെ, പക്ഷേ, ധര്‍മ്മത്തിന്റെ പ്രതീകമായാണ് കാളയെ പൂജിക്കപ്പെടുന്നത്. നമ്മുടെ പുരാണേതിഹാസങ്ങള്‍ പരിശോധിച്ചാല്‍ ധര്‍മ്മപ്രതീകമായി കാള നിലയുറപ്പിച്ചിട്ടുള്ളതു കാണാം. അതുകൊണ്ടായിരിക്കാം പരമശിവന്‍ കാളയെ വാഹനമാക്കിയതും. ധര്‍മ്മം എന്നതിന്റെ അര്‍ത്ഥം, നിലനില്‍ക്കുന്നതെന്നാണ്. അതായത് നൂറ്റാണ്ടുകളായി കൃഷി നിലനിന്നത് കാളയുടെ ധര്‍മ്മത്താലാണെന്ന് സാരം. കാളയെ വളര്‍ത്തി പരിപാലിച്ച് വന്ദിക്കുന്നതിലൂടെ മനുഷ്യന്‍ ധര്‍മ്മത്തെ സ്വീകരിച്ച് നമസ്ക്കരിച്ച്‌ നന്മയുള്ളവരായി മാറുന്നു.

പകല്‍ രാശികള്‍, രാത്രി രാശികള്‍


 രാശികളില്‍ ചിലത് രാത്രി രാശികളും ചിലത് പകല്‍ രാശികളുമാണ്. ചിലത് പൃഷ്ഠം ആദ്യമായി ഉദിക്കുന്നവയും ചിലത് ശിരസ്സ്‌ ആദ്യമായി ഉദിക്കുന്നവയുമാകുന്നു. മീനം മാത്രം പൃഷ്ഠം കൊണ്ടും ശിരസ്സുകൊണ്ടും ഉദിയ്ക്കും. ഇതുക്കളുടെ വിഭാഗമാണ്‌ ഇനിയത്തെ ശ്ലോകം കൊണ്ട് പറയുന്നത്.


ഗോജാശ്വികര്‍ക്കിമിഥുനാ സമൃഗാ നിശാഖ്യാഃ
പൃഷ്േഠാദയാ വിമിഥുനാഃ കഥിതാസ്ത ഏവ
ശീര്‍ഷോദയാ ദിനബലാശ്ച ഭവന്തി ശേഷാ
ലഗ്നം സമേത്യുഭയതഃ പൃഥുരോമയുഗ്മം


മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ധനു, മകരം, ഇവ ആറും രാത്രി രാശികളും - രാത്രി ബലാധിക്യമുള്ളവയും - ബാക്കി ആറും പകല്‍ ബലാധിക്യമുള്ള രാശികളും ആകുന്നു. മിഥുനം ഒഴിച്ച് മറ്റ് അഞ്ചു രാത്രിരാശികളും പൃഷ്ഠം ആദ്യമായി ഉദിയ്ക്കുന്നവയും, മീനം ഒഴിച്ച് മറ്റ് അഞ്ചു പകല്‍ രാശികളും മിഥുനവും  ശിരസ്സ്‌ ആദ്യമായി ഉദിയ്ക്കുന്നവയുമാണ്. മീനം രാശി ശിരസ്സും പൃഷ്ഠവും ഒരേ സമയത്ത് ഉദിയ്ക്കുന്നതുമാണ്.

കേന്ദ്രം, പണപരം, ആപോക്ലിമം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ഷേത്രം

  ക്ഷേത്രമെന്ന സങ്കല്‍പ്പം മനുഷ്യശരീരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പരമാത്മാവും ജീവാത്മാവും ചേരുന്ന അമ്പലമേതെന്നു ചോദിച്ചാല്‍ മനുഷ്യശരീരമാണെന്നുത്തരം. അങ്ങനെയെങ്കില്‍ അതിനെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് ക്ഷേത്രം പണിഞ്ഞിരിക്കുന്നതും. ഒരു മനുഷ്യന്റെ സ്ഥൂലശരീരവും സൂക്ഷ്മശരീരവും ചേര്‍ന്ന രീതിയിലാണ് ക്ഷേത്രനിര്‍മ്മിതിയും, അന്നമയകോശം, പ്രാണാമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നീ മനുഷ്യശരീര പഞ്ചകോശങ്ങളെ ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നുണ്ട്.

   ശ്രീകോവിലിനെ ദേവന്റെ ശിരസ്സായാണ് സങ്കല്‍പ്പിക്കുന്നത്. ഇവിടെയുള്ളില്‍ ഷഡാധാര വിധിപ്രകാരം പ്രതിഷ്ഠിക്കുന്ന വിഗ്രഹം ദേവന്റെ സൂക്ഷ്മശരീരമാണ്. ശ്രീകോവിലിന് ചുറ്റും ചെറിയ ബലിക്കല്ലുകള്‍ വരെയുള്ള അകത്തെ പ്രദക്ഷിണ വഴി ദേവന്റെ മുഖത്തെ പ്രതിനിധാനം ചെയ്യുന്നു. ദിക്പാലകന്മാര്‍ മനസ്സിന്റെ അതിര്‍ത്തിദേവതകളെന്നാണ് സങ്കല്‍പ്പം. ശ്രീകോവിലിന്റെ മുന്‍വശത്തായി മുഖമണ്ഡപമുണ്ട്. ഇതാണ് ദേവന്റെ കഴുത്ത്. നാലമ്പലമാകട്ടെ കൈകാലുകളുടെ സ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇതിനുപുറമേയുള്ള പ്രദക്ഷിണവഴിയാണ് ദേവന്റെ വയറായി കണക്കാക്കുന്നത്. ധ്വജം (കൊടിമരം) ദേവന്റെ നട്ടെല്ലാണ്. പുറത്തെ മതില്‍ക്കെട്ടുകളാകട്ടെ ദേവന്റെ മുട്ടുകളും കണങ്കാലുകളുമാണ്. ഗോപുരത്തെ പാദമായി സങ്കല്‍പ്പിക്കപ്പെടുന്നു.

ത്രിംശാംശകങ്ങളും അധിപന്മാരും


കുജ, യമ, ജീവ, ജ്ഞ, സിതാഃ
പഞ്ചെ ന്ദ്രിയ, വസു, മുനീ, ന്ദ്രിയാംശാനാം 
വിഷമേ, സമഉത്ക്രമത-
സ്ത്രീംശാംശേശാസ്തഥാ കല്പ്യാഃ

  ഓരോ രാശിയും മുപ്പതാക്കി ഭാഗിച്ച് അവയില്‍ ഒരു അംശത്തെയാണ്‌ " ത്രിംശാംശകം " എന്ന് പറയുന്നത്. അതായത് ഓരോ തിയ്യതി എന്നര്‍ത്ഥം. 

     ഇവയില്‍ ആദ്യം മുതല്‍ അഞ്ചു തിയ്യതികളുടെ അധിപന്‍ കുജനും, പിന്നെ അഞ്ചിന്റെ അധിപന്‍ ശനിയും, പതിനൊന്നു മുതല്‍ എട്ടിന്റെ വ്യാഴവും, പിന്നെ ഏഴിന്റെ ബുധനും, ബാക്കി അഞ്ചു അംശകങ്ങളുടെ അധിപന്‍ ശുക്രനുമാകുന്നു.  ഇതു മേടം മിഥുനം മുതലായി ഒറ്റപ്പെട്ട രാശികളിലെ ക്രമമാണ്. ഇരട്ടപ്പെട്ട രാശികളിലും അധിപന്മാരും അവയ്ക്കുള്ള അംശകങ്ങളുടെ തുകയും ഇപ്രകാരം തന്നെയാണ്. പക്ഷേ, അധിപന്മാരുടെ ക്രമം, നേരെ മറിച്ച്, ശുക്രന്‍ ബുധന്‍ വ്യാഴം കുജന്‍ ഇങ്ങനേയുമാകുന്നു.

പകല്‍ രാശികള്‍, രാത്രി രാശികള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ഓംകാരം

  അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിന്റെ പ്രതീകമായാണ് ഓംകാരത്തെ കരുതി വരുന്നത്. ഹൈന്ദവതത്വങ്ങളുടെ അടിസ്ഥാനമായ ബ്രഹ്മത്തിന്റെ സ്പഷ്ടവും ദര്‍ശനസംബന്ധിയുമായ രൂപമാണ് ഇത്. ഓംകാരം ഉച്ചരിക്കുമ്പോള്‍ തന്നെ ആരുടെ മനസ്സിലും ആ ചിഹ്നം ഓര്‍മ്മ വരും. ഹൈന്ദവ ദര്‍ശനത്തിലെന്നതിലുപരി സിഖ്, ബുദ്ധ, ജൈനമതങ്ങളിലും ഓംകാരത്തെ അതേ അര്‍ത്ഥത്തില്‍ തന്നെ സ്വീകരിച്ചിട്ടുണ്ട്. ഓംകാരത്തിന്റെ അര്‍ത്ഥതലങ്ങളെ പാരാവാരമായി ആചാര്യന്മാര്‍ വിവരിച്ചിട്ടുണ്ടെങ്കിലും കളങ്കമില്ലാത്ത ഈശ്വരഭജനമെന്നാണ് പ്രണവം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. സ്ഥിരമായി ഓംകാരം ജപിക്കുന്നവന്‍ ആരോ അവന്‍ തന്നിലുള്ള മൃഗീയവാസന മാറ്റി ജീവിതവിജയത്തിലെത്തിച്ചേരും. 

  അ, ഉ, മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അര്‍ത്ഥവ്യാപ്തിയുണ്ട്. ' അ ' ആദിമത്വത്തേയും ' ഉ ' ഉത്കര്‍ഷത്തേയും ' മ ' മിതി (പരിധി) യേയും ചൂണ്ടികാണിക്കുന്നു. അതിനാലാണ് ഓംകാരത്തെ സൃഷ്ടിസ്ഥിതിലയങ്ങളുടെ പ്രതിനിധീകരണ ശക്തിയായി വിശേഷിപ്പിക്കുന്നതും. 

  പുണ്യപുരാണഗ്രന്ഥങ്ങളും ആചാര്യന്മാരുമൊക്കെ ഓംകാരത്തെ വിവരിച്ചിട്ടുണ്ട്. അവയില്‍ വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ട്. നിത്യമായ ഓംകാരജപം കൊണ്ട് ദേവേന്ദ്രന്‍, അസുരന്മാരുടെ ഹീനശക്തിയെ നേരിട്ട കഥകള്‍ അഥര്‍വ്വവേദത്തില്‍ പറയുന്നുണ്ട്. ബ്രഹ്മത്തെ അറിയാന്‍ ഓം ഉപയോഗിക്കാമെന്ന് യജുര്‍വേദം അനുശാസിക്കുന്നു. ഓംകാരത്തെ പരബ്രഹ്മമായി കഠോപനിഷത്ത് വിവരിക്കുമ്പോള്‍ മുണ്ഡകോപനിഷത്താകട്ടെ ഓംകാരധ്യാനം പരമാത്മാവുമായി ആത്മൈക്യം പ്രാപിക്കാന്‍ സഹായിക്കുമെന്നാണുപദേശിക്കുന്നത്. ഭഗവത് ഗീതയില്‍ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നത് താന്‍ ശബ്ദങ്ങളില്‍ ഓംകാരമാണെന്നാണ്. യോഗസൂത്രത്തില്‍ പതഞ്ജലി മഹര്‍ഷി ഓംകാരശബ്ദത്തെ വിശേഷിപ്പിക്കുന്നത്, ഈശ്വരപ്രതീകത്തെ ഓംകാരമായി അംഗീകരിച്ച് തുടര്‍ച്ചയായ ഓംകാരജപവും ധ്യാനവും കൊണ്ട് ഒരു വ്യക്തിക്ക് സമാധിയടയുവാന്‍ കഴിയുമെന്നാണ്. ആധുനികയുഗത്തില്‍ സ്വാമി വിവേകാനന്ദന്‍, അരവിന്ദ - രമണ മഹര്‍ഷിമാര്‍ തുടങ്ങി അനേകം മഹദ് വ്യക്തിത്വങ്ങള്‍ ഓംകാരധ്വനിയെപ്പറ്റി വിശേഷണങ്ങള്‍ കുറിച്ചിട്ടുണ്ട്. ആദിയും അന്തവുമില്ലാത്ത ഓംകാരത്തെ പാശ്ചാത്യരും അംഗീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞുവെങ്കിലും അറിവില്ലാത്ത നിരവധി ഭാരതീയര്‍ ഇതിനെ ഇപ്പോഴും മതചിഹ്നമായി കരുതുന്നു. എന്നാല്‍, ഈശാധിഷ്ഠിതമായിരിക്കുന്ന ഓംകാരം എല്ലാത്തിന്റെയും അടിസ്ഥാനമാണെന്ന സത്യം അവരറിയാതെ പോയിരിക്കുന്നു. ഓംകാരജപം കൊണ്ടും ധ്യാനം കൊണ്ടും പടയോട്ടങ്ങള്‍തന്നെ നടത്തി വിജയിച്ചുകൊണ്ടിരിക്കുന്നവരെ സൈബര്‍ യുഗത്തില്‍ നമുക്കിടയില്‍ കാണാവുന്നതാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈശ്വരനും ഓംകാരവും ഒന്നുതന്നെയെന്നതാണ് ഏറ്റവും വലിയ തിരിച്ചറിവും.

ദ്വാദശാംശകം, ദ്രേക്കാണം, ഹോര


ദ്വാദശാംശകം, ദ്രേക്കാണം, ഹോര

സ്വഗൃഹാദ് ദ്വാദശഭാഗഃ
ദ്രേക്കാണാഃ പ്രഥമപഞ്ചനവപാനാം
ഹോരേ വിഷമേƒര്‍ക്കേന്ദ്വാഃ
സമരാെശൗ ചന്ദ്രതീക്ഷ്ണാംശ്വോ


ദ്വാദശാംശകം
  ഓരോ രാശിയും പന്ത്രണ്ട് ഭാഗമാക്കിയാല്‍ അതില്‍ ഒരു അംശത്തേയാണ് " ദ്വാദശാംശകം " എന്ന് പറയുന്നത്. അവ അതാത് രാശിയില്‍ നിന്ന് തന്നെ തുടങ്ങുകയും ചെയ്യും. 

ഉദാഹരണം :-

  മേടം രാശിയുടെ ഒന്നാമത്തെ ദ്വാദശാംശകം മേടത്തിലും, ഒടുവിലത്തെ അംശകം മീനത്തിലുമാണ്. ഇടവത്തിന്റെതാകുമ്പോള്‍ ഇടവം തുടങ്ങി മേടം അവസാനിക്കും. ഇപ്രകാരം മറ്റ് രാശികളുടെ ദ്വാദശാംശകങ്ങളേയും അറിയേണ്ടതാകുന്നു. - ദ്വാദശാംശകാധിപന്മാരും മേഷാദിരാശ്യാധിപന്മാര്‍ തന്നെയുമാകുന്നു. 

ദ്രേക്കാണം
  ഓരോ രാശിയുടേയും മൂന്നില്‍ ഒരു ഭാഗത്തെയാണ് " ദ്രേക്കാണം " എന്ന് പറയുന്നത്ത്‌. ഏതു രാശിയുടേയും ആദ്യദ്രേക്കാണത്തിന്റെ അധിപന്‍ അതാതു രാശിയുടെ അധിപനും, രണ്ടാമത്തേതിന്റെ അധിപന്‍ ആ രാശിയില്‍ നിന്ന് അഞ്ചാംരാശിയുടെ അധിപനും, ഒടുവിലത്തേതിന്റെ അധിപന്‍ ഒമ്പതാംരാശിയുടെ അധിപനുമാകുന്നു.

ഹോര
  ഓരോ രാശിയുടേയും പകുതി ഭാഗത്തേയാണ് " ഹോര " എന്ന് പറയുന്നത്. മേടം, മിഥുനം, ഇങ്ങനെ ഒറ്റപ്പെട്ട രാശിയിലെ ആദ്യഹോരയുടെ അധിപന്‍ സൂര്യനും, രണ്ടാംഹോരയുടെ അധിപന്‍ ചന്ദ്രനുമാകുന്നു. നേരെ മറിച്ച്, ഇടവം, കര്‍ക്കിടകം, ഇങ്ങനെ ഇരട്ടപ്പെട്ട രാശികളില്‍ ആദ്യഹോരാധിപന്‍ ചന്ദ്രനും, രണ്ടാംഹോരാധിപന്‍ സൂര്യനുമാകുന്നു.

ത്രിംശാംശകങ്ങളും അധിപന്മാരും എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ധ്യാനം മോക്ഷമാര്‍ഗ്ഗമോ?

  ജീവിത ദുഃഖങ്ങളില്‍ നിന്നും മോചനം ആഗ്രഹിക്കുന്ന മനുഷ്യന്‍ മോക്ഷമാര്‍ഗ്ഗമായാണ് ധ്യാനത്തെ കാണുന്നത്.

  മനസ്സിനെ എകാഗ്രമാക്കിയാല്‍ ശാരീരികവും മാനസികവുമായ അസ്വസ്ഥതകളില്‍ നിന്നും മോചനം നേടാമെന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഭാരതീയര്‍ മനസ്സിലാക്കിയിരുന്നു.

  ധ്യാനത്തിലൂടെ അവനവന്റെ ശരീരത്തെ തിരിച്ചറിയാനുള്ള ആത്മജ്ഞാനം സ്വായത്തമാകും.മാനസിക പിരിമുറുക്കത്തിലൂടെ ആധുനിക മനുഷ്യജീവന് ഭീഷണിയായ രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും പോലും നിരന്തരമായ ധ്യാനത്തിലൂടെ നിയന്ത്രണവിധേയമാകുന്നുണ്ട്.

  ഒരാള്‍ ധ്യാനത്തിലാകുമ്പോള്‍ ശരീരത്തിലെ വിവിധ ഊര്‍ജ്ജകേന്ദ്രങ്ങളില്‍ ശേഖരിച്ചിരിക്കുന്ന ഊര്‍ജ്ജം അതാതു മേഖലകളിലേക്ക് കൃത്യമായി വ്യാപരിക്കുന്നു. ഇത് ക്രമരഹിതമായ ശരീരതാളത്തെ ക്രമപ്പെടുത്തുന്നു.

  ധ്യാനാവസ്ഥയില്‍ മസ്തിഷ്ക്കത്തിലെ ബീറ്റാതരംഗങ്ങള്‍ ആല്‍ഫ, ഗാമ, ഡെല്‍റ്റ, തീറ്റ എന്നിവയുടെ തരംഗദൈര്‍ഘ്യത്തിലേക്ക് ഉയരുന്നത് മൂലമാണ് ഇപ്രകാരം സംഭവിക്കുന്നത്.

  ആല്‍മരത്തിന്റെ സാമീപ്യം ധ്യാനത്തിന് ഗുണപരമായ അന്തരീക്ഷം ഒരുക്കുന്നുണ്ടെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ശരീരത്തെ വിഷലിപ്തമായ അവസ്ഥയില്‍ നിന്നും മോചിപ്പിക്കാന്‍ ആല്‍മരം സഹായിക്കുന്നുണ്ട്.

  അത്തി, ഇത്തി, പേരാല്‍, അരയാല്‍, കല്ലാല്‍ എന്നിവ ചേര്‍ത്തുള്ള കഷായം അണലി വിഷത്തിന് മരുന്നായി ആയ്യുര്‍വേദം നിര്‍ദ്ദേശിക്കുന്നുണ്ട്.

രാശികളുടേയും " നവാംശക " രാശികളുടേയും അധിപന്മാരേയും കുറിച്ച്


രാശികളുടേയും " നവാംശക " രാശികളുടേയും അധിപന്മാരേയും കുറിച്ച്

കുജ, ശുക്ര, ജ്ഞേ, ന്ദ്വര്‍ക്ക, ശുക്ര, കുജ, ജീവ, മന്ദ, ശനി, ഗുരവഃ
ഭേശാ, നവാംശകാനാ, മജ, മകര, തുലാ, കുളീരാദ്യാഃ


  മേടത്തിന്റെയും വൃശ്ചികത്തിന്റെയും അധിപന്‍ കുജനും, ഇടവത്തിന്റെയും തുലാത്തിന്റെയും ശുക്രനും, മിഥുനത്തിന്റെയും, കന്നിയുടെയും ബുധനും, കര്‍ക്കിടകത്തിന്റെ ചന്ദ്രനും, ചിങ്ങത്തിന്റെ ആദിത്യനും, ധനുവിന്റെയും മീനത്തിന്റെയും വ്യാഴവും, മകരത്തിന്റെയും കുംഭത്തിന്റെയും അധിപന്‍ ശനിയുമാകുന്നു. 

  ഓരോ രാശിയും ഒമ്പത് ഭാഗമാക്കി അംശിച്ചാല്‍ അതില്‍ ഒരു ഭാഗത്തേയാണ് " നവാംശകം " എന്ന് പറയുന്നത്. 

  മേടം ചിങ്ങം ധനു ഈ മൂന്നു രാശികളുടേയും ആദ്യത്തെ നവാംശകം മേടത്തിലും, രണ്ടാമത്തേത് ഇടവത്തിലും ഇങ്ങനെ ക്രമേണ ഒടുവിലത്തെ നവാംശകം ധനുവിലും.

   ഇടവം, കന്നി, മകരം ഈ മൂന്നു രാശികളുടെ ആദ്യനവാംശകം മകരത്തിലും ക്രമേണ ഒമ്പതാമത്തെ അംശകം കന്നിയിലും.

   മിഥുനം, തുലാം, കുംഭം ഇതുക്കളുടെ ആദ്യത്തെ അംശകം തുലാത്തിലും ഒടുവിലത്തേത് മിഥുനത്തിലും.

   കര്‍ക്കിടകം, വൃശ്ചികം, മീനം ഇതുക്കളുടെ ആദ്യനവാംശകം കര്‍ക്കിടകത്തിലും ഒടുവിലത്തെ അംശകം മീനത്തിലുമാകുന്നു. അവയുടെ ആധിപത്യവും മേഷാദിരാശികള്‍ക്ക് പറഞ്ഞപ്രകാരം തന്നെയുമാണ്. ഓരോ നവാംശകം ഏതേത് രാശിയില്‍ വരുന്നുവോ അതാതു രാശിയുടെ അധിപന്‍ തന്നെയാണ് അതാത് നവാംശകത്തിന്റെയും അധിപന്‍ എന്ന് താല്പര്യം.

ദ്വാദശാംശകം, ദ്രേക്കാണം, ഹോര എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

' നമസ്തേ ' പറയുന്നത് എന്തിന്?

  ഭാരതീയപാരമ്പര്യത്തിലെ ആണികല്ലാണ് ബഹുമാനം. മുതിര്‍ന്നവരോടും ബഹുമാന്യരോടും " നമസ്തേ " പറയുന്നതും നമുക്ക് ലഭിച്ച പാരമ്പര്യസ്വത്താണ്.
  ഒരാളിനെ ദിവസത്തില്‍ ആദ്യമായി കാണുമ്പോഴും കുറച്ചു നാളുകള്‍ക്കുശേഷം കാണുമ്പോഴുമൊക്കെ "നമസ്തേ " പറഞ്ഞ് അഭിവാദ്യം ചെയ്താണ് സ്വീകരിച്ചിരുന്നത്. മാത്രമല്ല സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എണീറ്റ്‌ നിന്ന്, അതിഥിയെ ഇരുത്തിയശേഷമേ ആതിേഥയന്‍ ഇരിക്കാറുള്ളു. അതിഥി മടങ്ങുമ്പോഴും വാതില്‍പ്പടിവരെ കൊണ്ടുചെന്നാക്കാനും നാം മറന്നിരുന്നില്ല. എന്നാല്‍ കാലമൊക്കെ മാറി ഇന്നതിനെ തള്ളിക്കളയാനും പുച്ഛിക്കാനുമാണ് ഇളമുറക്കാര്‍ക്കേറെ താല്‍പ്പര്യം.

  രണ്ടു കൈപ്പടങ്ങളും ചേര്‍ത്ത് തലകുനിച്ചാണ് നമസ്തേ പറയുന്നത്. ന = അല്ല, മ = എന്റെ, തേ = അങ്ങയുടേത്‌ എന്നിങ്ങനെ ആണ് നമസ്തേ എന്ന വാക്കിന്റെ അക്ഷരങ്ങളുടെ അര്‍ത്ഥം. താന്റെതായി ഈ കാണുന്ന ശരീരം തന്റെ സ്വാര്‍ത്ഥലാഭത്തിനുള്ളതല്ലെന്നും അങ്ങയുടെ സേവനത്തിന് താന്‍ സദാ ഒരുക്കമാണെന്നുമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. തന്നെക്കാള്‍, താന്‍ മുന്നില്‍ക്കാണുന്നത് മറ്റുള്ളവരുടെ ഉയര്‍ച്ചയാണ്‌ എന്നതും ഇതില്‍നിന്നും നമുക്ക് വായിച്ചെടുക്കാം.

രാശികളുടെ സ്ത്രീപുരുഷഭേദം, ചരാദിസ്വഭാവം, ദിഗ്ഭേദം

രാശികളുടെ സ്ത്രീപുരുഷഭേദം, ചരാദിസ്വഭാവം, ദിഗ്ഭേദം

പുംസ്ത്രീ, ക്രൂരാക്രൂെരൗ,
ചരസ്ഥിരദ്വിസ്വഭാവസംജ്ഞാശ്ച
അജവൃഷമിഥുനകുളീരാഃ
പഞ്ചമനവമൈഃ സഹൈന്ദ്രാദ്യാഃ

  മേടം, മിഥുനം ഇങ്ങനെ ഒറ്റപ്പെട്ട ആറും പുരുഷരാശികളും, ക്രൂരസ്വഭാവങ്ങളുമാകുന്നു, ഇടവം കര്‍ക്കിടകം ഇങ്ങനെ ഇരട്ടപ്പെട്ട ആറു സ്ത്രീരാശികളും മൃദുലങ്ങളുമാകുന്നു. മേടം, കര്‍ക്കിടകം, തുലാം, മകരം, ഇതുകള്‍ ചരരാശികളും, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം ഇതുകള്‍ സ്ഥിരരാശികളും, മിഥുനം, കന്നി, ധനു, മീനം ഇതുകള്‍ ഉഭയരാശികളുമാണ്. മേടം, ചിങ്ങം ധനു ഇതുകള്‍ കിഴക്ക് ദിക്കിലും, ഇടവം കന്നി, മകരം ഇതുകള്‍ തെക്കുദിക്കിലും, മിഥുനം, തുലാം, കുംഭം ഇതുകള്‍ പടിഞ്ഞാറ് ദിക്കിലും, കര്‍ക്കിടകം, വൃശ്ചികം, മീനം ഇതുകള്‍ വടക്കുദിക്കിലും സ്ഥിതിചെയ്യുന്നവയുമാകുന്നു.

രാശികളുടേയും " നവാംശക " രാശികളുടേയും അധിപന്മാരേയും കുറിച്ച് എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

കൂട്ടപ്രാര്‍ത്ഥന രോഗം ശമിപ്പിക്കുമോ?

  പൂര്‍ണ്ണവിശ്വാസത്തോടെ മനസ്സിരുത്തി പ്രാ൪ത്ഥിച്ചാല്‍ ഏതു രോഗവും മാറുമെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടപ്രാര്‍ത്ഥനകളിലൂടെ പല രോഗങ്ങള്‍ക്കും താല്‍ക്കാലിക ശാന്തിയെങ്കിലും ലഭിച്ചിട്ടുന്നള്ളതായി നിരവധി തെളിവുകള്‍ നിരത്താനുണ്ടാകും.

  ശരീരത്തിലെ മുഴകള്‍ അപ്രത്യക്ഷമാവുക പെട്ടെന്നുണ്ടാകുന്ന മുഴകള്‍ മാറുക, ദീര്‍ഘനാളായുള്ള വാതത്തിന്റെ ശല്യത്തില്‍ നിന്നും താല്‍ക്കാലിക ശാന്തി ലഭിക്കുക. ആസ്ത്മ മുതലായ ശ്വാസകോശരോഗങ്ങളില്‍ നിന്നും ആശ്വാസം, സ്വപ്നഭീതി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചിലതരം ഹൃദ്രോഗം എന്നിവ ഭേദപ്പെടുക മുതലായ അദ്ഭുതങ്ങള്‍ കൂട്ടപ്രാര്‍ത്ഥനകളിലൂടെ സംഭവിക്കാറുണ്ട്. ഒരു പ്രത്യേക വ്യക്തി പ്രാ൪ത്ഥിച്ചാല്‍ തന്റെ അസുഖം ഭേദമാകുമെന്ന് രോഗിക്ക് ഉറപ്പുണ്ടെങ്കില്‍ ആ ആളില്‍ കൂടി മാത്രമേ അദ്ഭുതം സംഭവിക്കാറുള്ളു എന്നതാണ് വാസ്തവം.

  എന്നാല്‍, കൂട്ടപ്രാര്‍ത്ഥനകളിലെ പാട്ട് ഉച്ചാവസ്ഥയിലുള്ള ഉപകരണസംഗീതം, താളാത്മകമായ ശബ്ദഘോഷം എന്നിവയിലൂടെ ഒരു പ്രത്യേക മാനസികാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് മാത്രമേ വിശ്വാസപ്രാര്‍ത്ഥന ഫലിക്കാറുള്ളു എന്ന് ചരിത്രം പറയുന്നു. ഇതൊരുതരം മാനസിക ചികിത്സയാണ്. മാത്രമല്ല സൈക്കോതെറാപ്പി എന്ന പേരില്‍ ഇതേ രീതിയില്‍ സൈക്യാട്രിസ്റ്റുകളും രോഗങ്ങള്‍ സുഖപ്പെടുത്താറുണ്ട്. കൂടാതെ ഭ്രാന്ത്, എയ്ഡ്സ് തുടങ്ങിയ രോഗങ്ങള്‍ കൂട്ടപ്രാര്‍ത്ഥനയിലൂടെ മാറാറില്ലെന്ന് ആധുനിക മനശ്ശാസ്ത്രം വിലയിരുത്തുന്നു.

രാശിയുടെ വര്‍ണ്ണങ്ങള്‍ (നിറങ്ങള്‍)


രാശിയുടെ വര്‍ണ്ണങ്ങള്‍ (നിറങ്ങള്‍)

അരുണ, സിത, ഹരിത, പാടല - 
പാണ്ഡു, വിചിത്രാഃ, സിതേതര, പിശംഗൌ;
പിംഗള, കര്‍ബ്ബുര, ബഭ്രുക - 
മലിനാ രുചയോ യഥാസംഖ്യം.

   മേടം രാശിയുടെ നിറം ചുവപ്പും, ഇടവത്തിന്റെ വെളുപ്പും, മിഥുനത്തിന്റെ പച്ചയും, കര്‍ക്കടകത്തിന്റെ ചുവപ്പുകലര്‍ന്ന വെളുപ്പും, ചിങ്ങത്തിന്റെ മങ്ങിയ വെളുപ്പും, കന്നിയുടെ നാനാവര്‍ണ്ണവും, തുലാത്തിന്റെ കറുപ്പും, വൃശ്ചികത്തിന്റെ സ്വര്‍ണ്ണവര്‍ണ്ണവും, ധനുവിന്റെ മഞ്ഞയും, മകാരത്തിന്റെ വെളുപ്പുകലര്‍ന്ന ചുവപ്പും, കുംഭം രാശിയ്ക്ക് കീരിയുടെ നിറവും, മീനം മുഷിഞ്ഞ നിറവുമാകുന്നു.

രാശികളുടെ സ്ത്രീപുരുഷഭേദം, ചരാദിസ്വഭാവം, ദിഗ്ഭേദം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക.

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണം. എന്തുകൊണ്ട്?

  സന്ധ്യാനാമം ജപിക്കണമെന്ന വിശ്വാസം തന്നെ അന്ധവിശ്വാസമാണെന്നാണ് പുത്തന്‍ തലമുറ പഠിച്ചുവരച്ചിരിക്കുന്നത്. എന്നാല്‍, ഏകാഗ്രമായ മനസ്സോടെ, ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കാന്‍ ആചാര്യമതം നമ്മെ പ്രേരിപ്പിക്കുന്നു.
  പകലും രാത്രിയും തമ്മില്‍ ചേരുന്ന സന്ധ്യയില്‍ സ്വാഭാവികമായി ധാരാളം വിഷാണുക്കള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു എന്ന തിരിച്ചറിവ് പഴമക്കാര്‍ക്ക് ഉണ്ടായിരുന്നു. ഈ വിഷാണുക്കളാകട്ടെ നമ്മുടെ വചന - ചംക്രമണ - നാഡീവ്യൂഹങ്ങളെ ബാധിക്കുകയാണ് പതിവ്. ഇതൊഴിവാക്കാനാണ് എള്ളെണ്ണ ഒഴിച്ച് കത്തിച്ചുവയ്ക്കുന്ന നിലവിളക്കിന് ചുറ്റുമിരുന്ന് ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്ന് പറയുന്നത്. വിളക്കില്‍ നിന്ന് ഉയരുന്ന പ്രാണോര്‍ജ്ജം സമീപപ്രദേശത്തെ വിഷാണുക്കളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും.

മേടം മുതല്‍ പന്ത്രണ്ട് രാശികള്‍ക്കുള്ള സംജ്ഞകള്‍ (പര്യായങ്ങള്‍)


മേടം മുതല്‍ പന്ത്രണ്ട് രാശികള്‍ക്കുള്ള സംജ്ഞകള്‍ (പര്യായങ്ങള്‍)

ക്രിയ, താവുരു, ജുതുമ, കുളീര,
ലേയ, പാ൪േത്ഥാന , ജൂക, കോര്‍പ്പ്യാഖ്യാഃ
തൌക്ഷിക, ആകോകേരോ,
ഹൃദ്രോഗ, ശ്ചാന്ത്യഭം, ചേത്ഥം.

     മേല്‍പ്പറഞ്ഞവ ക്രമേണ മേടം മുതല്‍ പന്ത്രണ്ട് രാശികളുടേയും സംജ്ഞകള്‍ (പര്യായങ്ങള്‍) ആകുന്നു.

രാശിയുടെ വര്‍ണ്ണങ്ങള്‍ (നിറങ്ങള്‍) എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

സര്‍പ്പക്കാവുകളില്‍ എന്തിന് വിളക്ക് വയ്ക്കണം?

  സര്‍പ്പക്കാവുകളില്‍ വിളക്ക് വയ്ക്കണമെന്ന് പഴമക്കാര്‍ പറഞ്ഞപ്പോള്‍ വിഷസര്‍പ്പത്തിനു വിളക്ക് വയ്ക്കണമോ എന്ന് ചോദിക്കാനാണ് പുതിയ തലമുറ തയ്യാറായത്.
  എന്നാല്‍ സര്‍പ്പത്തിനു മാത്രമല്ല നാം വിളക്ക് വയ്ക്കുന്നതെന്നും സര്‍പ്പം അധിവസിക്കുന്ന സര്‍പ്പക്കാവുകളെയാണ് വിളക്ക് തെളിച്ച് ആരാധിക്കുന്നതെന്നുമാണ് യാഥാര്‍ത്ഥ്യം.

  വൃക്ഷപൂജയെന്നത് അത്മപൂജ കൂടിയാണ്. വൃക്ഷലതാദികളെയും പക്ഷിമൃഗാദികളെയും ആത്മതുല്യം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ സര്‍വ്വതിലും കുടികൊള്ളുന്ന ചൈതന്യം ഈശ്വരന്‍ തന്നെയാണെന്നുള്ള അദ്വൈതവേദാന്തദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജീവകാരുണ്യം ഈശ്വരോപാസനയും അഹിംസാവ്രതവും തന്നെ.

  വൃക്ഷകൂട്ടങ്ങള്‍ എല്ലാ തറവാടുകളുടെയും സമീപത്തായി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത കണ്ടറിഞ്ഞ പൂര്‍വ്വികരാണ് സര്‍പ്പക്കാവുകള്‍ക്ക് വിളക്കുവയ്ക്കണമെന്നുപദേശിച്ചിരുന്നത്. കൂറ്റന്‍ വൃക്ഷങ്ങളെയും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളുമൊക്കെ കൊണ്ട് നിബിഡമായ സര്‍പ്പക്കാവുകളില്‍ സര്‍പ്പദേവതകള്‍ കുടികൊള്ളുന്നുവെന്നതാണ്‌ സങ്കല്‍പ്പം.

  ശുദ്ധമായ ജീവവായുവും തൊടിയില്‍ ഈര്‍പ്പവും തണലും നല്‍കി ഗൃഹാന്തരീക്ഷം പരിശുദ്ധമാക്കുന്നതില്‍ സര്‍പ്പക്കാവുകള്‍ എന്നും മുന്നിലായിരുന്നു. മാത്രമല്ല കിണറുകളിലും കുളങ്ങളിലുമൊക്കെ ശുദ്ധജലസുലഭത ഉറപ്പുവരുത്താനും ഇവയ്ക്കു കഴിഞ്ഞിരുന്നു. വൃക്ഷങ്ങളെയും ഔഷധച്ചെടികളേയും സുലഭമായി വളരാന്‍ അനുവദിച്ചിരുന്ന സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ പരിസ്ഥിതി വ്യവസ്ഥ അതായത് ഇക്കോസിസ്റ്റം തന്നെയായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ടാണ് ലക്ഷക്കണക്കിന്‌ രൂപ മുടക്കി സര്‍പ്പക്കാവുകള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഇപ്പോള്‍ സര്‍ക്കാരുകള്‍ മുന്നോട്ട് വന്നിരിക്കുന്നതും.

  അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന സങ്കേതങ്ങളായി സര്‍പ്പക്കാവുകളെ വിശേഷിപ്പിക്കുന്നവര്‍ക്ക് തിരിച്ചറിയാനായി ഇവ പരിസ്ഥിതി സംരക്ഷണത്തിന് അനിവാര്യമാണെന്ന് ആധുനികശാസ്ത്രം വെളിപ്പെടുത്തിയിരിക്കുന്നു.

  കാര്‍ബണ്‍ വലിച്ചെടുത്ത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായ ഓക്സിജന്‍ വന്‍തോതില്‍ നല്‍കാന്‍ വൃക്ഷങ്ങള്‍ക്കെന്ന പോലെ തന്നെ ഭാരതസങ്കല്‍പ്പത്തിലെ സര്‍പ്പക്കാവുകള്‍ക്കും കഴിയുന്നുവെന്ന് ജര്‍മ്മനിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ' കോണ്ടംപറ്റി സയന്‍സ് ' മാഗസിന്‍ കണ്ടെത്തിയിട്ട് അധികം നാളായിട്ടില്ല.

  മിണ്ടാപ്രാണികളോട് എന്നും ഭാരതീയാചാര്യന്മാര്‍ കാണിച്ച വാത്സല്യത്തിന്റെ ഭാഗമായിട്ടാകണം സര്‍പ്പക്കാവുകള്‍ക്കുള്ളില്‍ അധിവസിക്കുന്ന സര്‍പ്പദേവതകളെപ്പറ്റിയുള്ള സങ്കല്‍പ്പവും.

രാശികളുടെ സ്വഭാവം, ആകൃതി, സ്ഥാനം


മത്സൌ, ഘടീ, നൃമിഥുനം സഗദം സവീണം,
ചാപീ നാരോƒശ്വജഘനോ, മകരോ മൃഗാസ്യാഃ
തൌലിഃ, സസസ്യദഹനാ പ്ലവഗാ ച കന്യാ,
ശേഷാഃ സ്വനാമസദൃശാഃ സ്വച്ചരാശ്ച സര്‍വ്വേ.

  മീനംരാശി അന്യോന്യം വാല് കടിച്ചിരിക്കുന്ന രണ്ടു മത്സ്യങ്ങളെപ്പോലേയും, കുംഭം വെറും കുടം ചുമന്നിരിയ്ക്കുന്ന ഒരു പുരുഷനെപ്പോലേയും, മിഥുനം വീണയും ഗദയും ധരിച്ചിരിക്കുന്ന സ്ത്രീപുരുഷന്മാരെ - ദമ്പതിമാരെ - പോലേയും, ധനു അരമുതല്‍ കീഴ്പ്പോട്ട് കുതിരയുടെ ആകൃതിയായും ചാപധാരിയുമായിരിക്കുന്ന ഒരു പുരുഷനെപ്പോലേയും, മകരം മാനിന്റെ തലയും മുതലയുടെ ഉടലും കൂടിയ ഒരു ജന്തുവിനെപ്പോലേയും, തുലാം തുലാസ്സ് ധരിച്ചിരിക്കുന്ന ഒരു പുരുഷനെപ്പോലേയും, കന്നി നെല്‍ക്കതിരും തീകൊള്ളിയും കയ്യിലെടുത്ത് തോണിയിലിരിക്കുന്ന ഒരു കന്യകയെപ്പോലേയും, ഇടവം (വൃഷഭം) കാളയെപ്പോലേയും കര്‍ക്കടകം (കുളീരം) ഞണ്ടിനെപ്പോലേയും, ചിങ്ങം (സിംഹം) സിംഹത്തെപ്പോലേയും, വൃശ്ചികം തേളിനെപ്പോലേയും ആകുന്നു. 

  അതാത് രാശികളുടെ സ്വരൂപത്തിനനുസരിച്ച് തന്നെയാണ് അവയുടെ സ്വഭാവവും - മീനം രാശി മത്സ്യമാകയാല്‍ വെള്ളത്തില്‍ അധിവസിക്കുന്നു. ചിങ്ങം സിംഹമാകയാല്‍ കാട്ടിലുള്ള ഗുഹയില്‍ വസിയ്ക്കുന്നു. ഈ മാതിരി - അതാതിന്റെ സ്വരൂപത്തിന്നു ഉചിതമായ സ്ഥാനങ്ങളില്‍ത്തന്നെയാണ് അതാത് രാശികളുടെ വാസസ്ഥലമെന്നും അറിയേണ്ടതാകുന്നു.

  മേടം മുതല്‍ പന്ത്രണ്ട് രാശികള്‍ക്കുള്ള സംജ്ഞകള്‍ (പര്യായങ്ങള്‍) എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

അടിച്ചു തളിച്ചിട്ടേ അന്തിത്തിരി കത്തിക്കാവു. എന്തുകൊണ്ട്?

  രണ്ടു സന്ധ്യകളിലും നിലവിളക്ക് കത്തിക്കുന്നത് മലയാളിയുടെ ശീലമാണെങ്കിലും വൈകുന്നേരത്ത് മുറ്റം അടിച്ച് വാരിയിട്ടേ വിളക്ക് കൊളുത്താവു എന്നൊരു നിര്‍ബന്ധമുണ്ട്. ദേവപ്രീതിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് വിശ്വാസി മനസ്സിലാക്കിയിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അന്തരീക്ഷ ശുദ്ധീകരണമാണ് ഇതിന് പിന്നില്‍. മാത്രമല്ല പരിസരം വൃത്തിയായി കാക്കുന്നതില്‍ പൂര്‍വ്വികര്‍ എന്തുമാത്രം ശ്രദ്ധാലുക്കള്‍ ആയിരുന്നുവെന്നും ഈ വിശ്വാസം പരിശോധിച്ചാല്‍ മനസ്സിലാകും.

നിലവിളക്ക് കൊളുത്തുമ്പോള്‍ വടക്കേവാതില്‍ എന്തിനാണ് അടച്ചിടുന്നത്?

  രണ്ടുസന്ധ്യകളിലും നിലവിളക്ക് കൊളുത്തുമ്പോഴും വിളക്ക് കൊളുത്തികൊണ്ട് വരുമ്പോഴും വടക്കുവശത്തെ വാതില്‍ അടച്ചിടണമെന്ന് പഴമക്കാര്‍ ഉപദേശിച്ചാല്‍ അതിനെ അന്ധവിശ്വാസമായിട്ട് ആരും കരുതും.

  സൂര്യോദയത്തിലും സൂര്യാസ്തമയത്തിലുമാണ് വിളക്ക് കത്തിക്കുന്നത്. രാവിലെ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകീട്ട് ഗോധൂളിമുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് ജ്വലിപ്പിക്കുന്നത്. സൂര്യോദയത്തിന് മുമ്പുള്ള 48 മിനിട്ടാണ് ബ്രഹ്മമുഹൂര്‍ത്തം. സൂര്യാസ്തമയം മുതലുള്ള 48 മിനിട്ടാണ് ഗോധൂളിമുഹൂര്‍ത്തം എന്ന് പറയുന്നത്. രാവിലെ വിളക്ക് കത്തിക്കുന്നത് വിദ്യക്കുവേണ്ടിയും വൈകീട്ട് ജ്വലിപ്പിക്കുന്നത് ഐശ്വര്യത്തിന് വേണ്ടിയുമാണെന്നാണ് വിശ്വാസം. ബ്രഹ്മമുഹൂര്‍ത്തം തലച്ചോറിലെ വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയമാണ്. ഇതാകട്ടെ ആധുനിക ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്.

  ദക്ഷിണധ്രുവത്തില്‍ നിന്നും ഉത്തരധ്രുവത്തിലേക്കാണ് കാന്തികശക്തി പ്രവഹിക്കുന്നത്. അതിനാല്‍ നിലവിളക്ക് കൊളുത്തുന്ന സമയം വടക്കേ വാതില്‍ തുറന്നിട്ടിരുന്നാല്‍ ഈ കാന്തികപ്രവാഹത്തോടൊപ്പം വിളക്കിന്റെ ജ്വാലയുടെ ശക്തിയും പുറത്തുപോകാന്‍ ഇടയുണ്ട്. കൂടാതെ പ്രസ്തുത വാതിലില്‍ കൂടി വിഷാണുക്കള്‍ അകത്തു കയറുന്നത് തടയാനാകും. വിളക്കും കത്തിക്കുന്ന എള്ളെണ്ണയും ചൂടായിക്കഴിഞ്ഞാല്‍ ഉയരുന്ന പ്രാണോര്‍ജ്ജമാകട്ടെ അണുബാധ തടയുകയും ചെയ്യും. ഈ പ്രാണോര്‍ജ്ജത്തെ തെക്കുനിന്നും വടക്കോട്ട്‌ സഞ്ചരിക്കുന്ന കാന്തികപ്രവാഹം പുറത്തുകൊണ്ടുപോകാതിരിക്കാന്‍ വടക്കേവാതില്‍ അടയ്ക്കുന്നത് നന്ന്.

മഹാഭാഗ്യയോഗം


മഹാഭാഗ്യയോഗം 

  സൂര്യനും ചന്ദ്രനും ഓജരാശിയില്‍ നില്‍ക്കുകയും, ഓജലഗ്നത്തില്‍ പുരുഷനായി പകല്‍ ജനിക്കുകയും ചെയ്‌താല്‍ മഹാഭാഗ്യയോഗം ഭവിക്കും. അതുപോലെ സൂര്യനും ചന്ദ്രനും, യുഗ്മരാശിയില്‍ നില്‍ക്കുമ്പോള്‍ രാത്രിയില്‍ ജനിക്കുകയും, സ്ത്രീയായിരിക്കുകയും ചെയ്താലും മഹാഭാഗ്യയോഗം ഭവിക്കുന്നു.

  മഹാഭാഗ്യയോഗത്തില്‍ ജനിച്ചാല്‍ എല്ലാ ജനങ്ങളുടെയും നയനങ്ങള്‍ക്ക് ആനന്ദത്തെ ജനിപ്പിക്കുന്നവനായും, ദാനശീലനായും, പ്രസിദ്ധനായും, രാജതുല്യനായും, നിര്‍മ്മലനായും ഭവിക്കും.

രാശികളുടെ സ്വഭാവം, ആകൃതി, സ്ഥാനം  എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ചക്രവര്‍ത്തിയോഗം


ചക്രവര്‍ത്തിയോഗം 

  ജനനസമയം വല്ല ഗ്രഹവും നീചത്തെ പ്രാപിക്കുകയും, ആ നിചരാശിയുടെ അധിപനോ അവന്റെ ഉച്ചരാശിയുടെ നാഥനോ ചന്ദ്രന്റെ കേന്ദ്രത്തില്‍ വരികയും ചെയ്‌താല്‍ അവന്‍ ധാര്‍മ്മികനായ ചക്രവര്‍ത്തിയോഗമുള്ളവനായിരിക്കും.

  ലഗ്നം ചിങ്ങമായി വരികയും, അവിടെ ആദിത്യന്‍ നില്‍ക്കുകയും, ശുക്രനവാംശകം ഇല്ലാതിരിക്കുകയും, കന്നിയില്‍ ബുധന്‍ വരികയും ചെയ്‌താല്‍ നീചകുലത്തില്‍ ജനിച്ചവനായാലും രാജാവായി ഭവിക്കും.

  ലഗ്നാധിപന്‍ ബലവാനായി കേന്ദ്രത്തില്‍ നിന്നാലും ബന്ധുഗ്രഹങ്ങളാല്‍ നോക്കപ്പെട്ടാലും രാജാവായി ഭവിക്കുന്നു.

മഹാഭാഗ്യയോഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക.ഇവിടെ ക്ലിക്ക് ചെയ്യുക. 

കേസരിയോഗവും ഫലങ്ങളും


കേസരിയോഗവും ഫലങ്ങളും 

  ചന്ദ്രന്‍ നില്‍ക്കുന്ന രാശിയിലോ, അതിന്റെ കേന്ദ്രങ്ങളിലോ വ്യാഴം നിന്നാല്‍ കേസരിയോഗം ഭവിക്കുന്നു.

  കേസരിയോഗത്തില്‍ ജനിച്ചവന്‍ ആയിരം ചാന്ദ്രമാസം ജീവിച്ചിരിക്കുന്നവനായും, സുഖിയായും, ധനവാനായും, ജയശീലനായും ഭവിക്കും.

ചക്രവര്‍ത്തിയോഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

എന്തിനാണ് സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് ദീപം കത്തിക്കുന്നത്?

  സന്ധ്യയ്ക്ക് ദീപം കത്തിക്കുന്നതിന്റെ ആവശ്യകത പലരും അംഗീകരിക്കുമെങ്കിലും സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് ദീപം ജ്വലിപ്പിക്കണമെന്ന കൃത്യതയെന്തിനെന്ന് ആരും തന്നെ ചോദിക്കാതിരിക്കില്ല.
  തൃസന്ധ്യനേരത്ത് ദീപം കത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും തിരികളുടെ എണ്ണത്തെപ്പറ്റിയുമൊക്കെ ആചാര്യന്മാര്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഒരു നാഴിക മുമ്പ് ദീപം കത്തിക്കണമെന്നും അവര്‍ വിധിച്ചിട്ടുണ്ട്.

  സന്ധ്യയാകുന്നതിനു മുമ്പ് തിന്മയുടെ പ്രതീകമായ മൂതേവി അഥവാ മൂച്ചേട്ട കടന്നുവരും. അതുകൊണ്ടാണ് സന്ധ്യയ്ക്കും ഒരു നാഴിക മുമ്പ് വിളക്ക് കത്തിക്കണമെന്ന് പറയുന്നതെന്നാണ് പലരും കരുതിവച്ചിരിക്കുന്നത്. അതുവഴി തിന്മയെ ഗൃഹത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ നന്മയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീദേവിയെ ആവാഹിക്കാന്‍ കഴിയും.

  ഇതാണ് വിശ്വാസമെങ്കിലും ഇതിനുപിന്നില്‍ ഒരു ശാസ്ത്രീയ വസ്തുതയാണ് ഒളിഞ്ഞിരിക്കുന്നത്. വിളക്കില്‍ നിന്നും ജ്വലിക്കുന്ന ദീപനാളം ഗുണം ചെയ്യുമെന്ന് തറപ്പിക്കുന്ന കണ്ടുപിടുത്തങ്ങള്‍ ഒരു നാഴിക മുമ്പ് ദീപം കത്തിക്കണമെന്ന വിശ്വാസത്തെയും അംഗീകരിക്കുന്നു.

  സന്ധ്യയാകുന്നതിനു മുമ്പുതന്നെ അന്തരീക്ഷത്തില്‍ വിഷാംശം ബാധിക്കുമെന്നും അതിനാല്‍ അതിനും മുമ്പ്, ഒരു നാഴിക അതായത് ഇരുപത്തിനാല് മിനിട്ട് മുമ്പ് ദീപം ജ്വലിപ്പിക്കാനായാല്‍ ദീപവലയത്തിനുള്ളില്‍ വരുന്ന പ്രദേശത്ത്‌ നിന്നും വിഷാംശത്തെ ദൂരികരിക്കാന്‍ കഴിയുമെന്നും കണ്ടുപിടിച്ചിട്ടുണ്ട്.

മന്ത്രങ്ങളിലെ മനുഷ്യാദിഗണനക്ഷത്രങ്ങള്‍

  പൂരം, പൂരാടം, പൂരോരുട്ടാതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, ഭരണി, രോഹിണി, തിരുവാതിര എന്നീ നക്ഷത്രങ്ങള്‍ മനുഷ്യഗണത്തില്‍പ്പെട്ടവയാകുന്നു.

  തൃക്കേട്ട, അവിട്ടം, ചതയം, മൂലം, ആയില്യം, കാര്‍ത്തിക, ചിത്ര, മകം, വിശാഖം, എന്നീ നക്ഷത്രങ്ങള്‍ അസുരഗണത്തില്‍പ്പെട്ടവയാകുന്നു.

  രേവതി, അശ്വതി, പൂയ്യം, ചോതി, അത്തം, പുണര്‍തം, അനിഴം, മകീര്യം, തിരുവോണം എന്നീ നക്ഷത്രങ്ങള്‍ ദേവഗണത്തില്‍പ്പെട്ടവയാകുന്നു.

  നാമാക്ഷരങ്ങളും മന്ത്രാക്ഷരങ്ങളും മനുഷ്യരാക്ഷസ ഗണങ്ങളാകുന്നതും ദേവരാക്ഷസ ഗണങ്ങളാകുന്നതും അന്യോന്യവിരോധമാണ്. ദേവമനുഷ്യഗണത്തില്‍പ്പെട്ടവയാകുന്നത് ഉത്തമമാണ്.  മാനുഷങ്ങള്‍ നാമാക്ഷരങ്ങളും ദൈവങ്ങള്‍ മന്ത്രാക്ഷരങ്ങളുമാകുന്നത് അത്യുത്തമമാണ്. ഇപ്രകാരമെല്ലാം നല്ലതുപോലെ പരിശോദിച്ചു നോക്കിയിട്ട് ഗുരുശിഷ്യന് മന്ത്രോപദേശവും മറ്റും കൊടുക്കേണ്ടതാണ്. 

ശശയോഗഫലം


ശശയോഗഫലം

  ശനി ബലവാനായിട്ട് സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ നില്‍ക്കുകയും അങ്ങനെ ശനി നില്‍ക്കുന്ന രാശികള്‍ ലഗ്നകേന്ദ്രങ്ങളിലായി വരുകയും ചെയ്‌താല്‍ ശശയോഗം എന്ന് പറയുന്നു.

  ശശയോഗത്തില്‍ ജനിച്ചവന്‍ രാജത്വമുള്ളവനായും, വനപര്‍വ്വതങ്ങളില്‍ സഞ്ചരിക്കുന്നതില്‍ താല്പര്യമുള്ളവനായും, സേനാനായകനായും, കഠിനബുദ്ധിയായും, സ്വര്‍ണ്ണാദിലോഹങ്ങള്‍ നിമിത്തമായി വാദിക്കുന്നതില്‍ താല്പര്യമുള്ളവനായും, ദാനശീലനായും, കണ്ണുകളില്‍ കോപം സ്ഫുരിക്കുന്നവനായും, തേജസ്വിയായും, മാതൃഭക്തനായും, ശൂരനായും, കറുത്ത ശരീരത്തോടുകൂടിയവനായും, സുഖിയായും, ജാരവൃത്തിയുള്ളവനായും ഭവിക്കും.

കേസരിയോഗവും ഫലങ്ങളും എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ഓട്ടുവിളക്കിലെ അഗ്നി എങ്ങിനെയാണ് രാത്രിയുടെ കാവല്‍ക്കാരനായത്?

  ഓട്ടുനിലവിളക്കിന്റെ അഗ്നിയെ രാത്രിയുടെ കാവല്‍ക്കാരനായാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. ഓട്ടുവിളക്കെന്നാല്‍ ലോഹനിര്‍മ്മിതമായ ഓട് കൊണ്ടുണ്ടാക്കിയതെന്നു അര്‍ത്ഥം. ഇത്തരത്തിലുള്ള നിലവിളക്കില്‍ നിന്നും ചെമ്പ്, വെള്ളി, ഈയം എന്നിവയുടെ ദൌര്‍ലഭ്യം മനുഷ്യശരീരത്തില്‍ കുറഞ്ഞുകിട്ടും. മാത്രമല്ല കത്തിക്കേണ്ട എണ്ണ  എള്ളെണ്ണ തന്നെയായിരിക്കണം.  എള്ളെണ്ണയില്‍ ഇരുമ്പിന്റെ അംശം കൂടുതലാണ്.

  സ്വര്‍ണ്ണാഭരണം ധരിക്കുകയും ഓട്ടുവിളക്കില്‍ എള്ളെണ്ണയൊഴിച്ച് തിരി ജ്വലിപ്പിക്കുകയും ചെയ്‌താല്‍ ഫലത്തില്‍ പഞ്ചലോഹത്തിന്റെ ഗുണം തന്നെയാണ് നമുക്ക് ലഭിക്കുന്നത്. ഓട്ടുവിളക്കിലെ ലോഹനിര്‍മ്മിതശക്തിയും എള്ളെണ്ണയിലെ ഇരുമ്പിന്റെ ശക്തിയും കൂടിച്ചേരുമ്പോള്‍ ജ്വലിക്കുന്ന നാളത്തിന് ചുറ്റും പ്രാണോര്‍ജ്ജം അതായത് ആരോഗ്യശക്തി പ്രസരിക്കും. അവ രോഗകാരണങ്ങളെ നശിപ്പിക്കുമെന്ന് ആധുനികശാസ്ത്രം പറയുമ്പോള്‍ ഈ ജ്വാല ദുഷ്ടമൂര്‍ത്തികളെ ഇല്ലാതാക്കുമെന്ന് മുത്തശ്ശിമാര്‍ പറയുമായിരുന്നു. പകല്‍ സമയത്ത് സൂര്യന്‍ കാവല്‍ക്കാരനാകുന്നത് പോലെ രാത്രിയില്‍ ഓട്ടുവിളക്കില്‍ ജ്വലിക്കുന്ന അഗ്നി മനുഷ്യര്‍ക്ക്‌ രക്ഷകനായും കാവല്‍ക്കാരനായും ഗുണം ചെയ്യുമെന്ന് പഴമക്കാര്‍ പറഞ്ഞത് വെറുതെയല്ല.

മാളവ്യയോഗഫലം


മാളവ്യയോഗഫലം
  ശുക്രന്‍ ബലവാനായിട്ടു സ്വക്ഷേത്രങ്ങളിലോ മൂലക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ നില്‍ക്കുകയും, അങ്ങനെ ശുക്രന്‍ നില്‍ക്കുന്ന രാശികള്‍ ലഗ്നകേന്ദ്രങ്ങളിലായി വരികയും ചെയ്‌താല്‍ മാളവ്യയോഗം എന്ന് പറയുന്നു.

  മാളവ്യയോഗത്തില്‍ ജനിച്ചവന്‍ സമ്പത്തോടും നല്ല നടപടിയോടും മനോഹരങ്ങളായ കണ്ണുകളോടും കൂടിയവനായും, സുന്ദരനായും, ഗുണവാനായും, തേജസ്വിയായും, സ്വഭാവഗുണമുള്ള കളത്രപുത്രാദികളോടുകൂടിയവനായും, ശാസ്ത്രരഹസ്യങ്ങള്‍ അറിയുന്ന വിദ്വാനായും, ഉത്സാഹശക്തിയിലും പ്രഭുശക്തിയിലും മന്ത്രശക്തിയിലും സമര്‍ത്ഥനായും, ദാനശീലനായും, പരസ്ത്രീസക്തനായും, സംഗീതജ്ഞനായും ഭവിക്കും.

ശശയോഗഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

മന്ത്രങ്ങളുടെ ദോഷപരിഹാരം

  ഏതുവര്‍ഗ്ഗത്തില്‍പ്പെട്ട മന്ത്രങ്ങളാണെങ്കിലും പരമ്പരാഗതമായി സാധകം ചെയ്തുകൊണ്ടിരുന്ന മന്ത്രങ്ങളാണെങ്കില്‍ അവ ദുഷ്ടമന്ത്രങ്ങളാണെന്ന് ഇടയ്ക്കെപ്പോഴെങ്കിലും ബോദ്ധ്യപ്പെടുകയാണെങ്കില്‍ ആ മന്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ട ആവശ്യമില്ല. മന്ത്രങ്ങളുടെ ആദിയിലും അന്ത്യത്തിലും പ്രണവം (ഓം) ചേര്‍ത്ത് ആ മന്ത്രങ്ങള്‍ തുടര്‍ന്ന് ജപിച്ചാല്‍ ദോഷങ്ങളെല്ലാം തീര്‍ന്ന് സദ്‌ഫലസിദ്ധികളുണ്ടാകുന്നതാണ്.

നിലവിളക്കില്‍ എത്ര തിരിയിട്ട് കത്തിക്കണം?

" ഏകവര്‍ത്തിര്‍മ്മഹാവ്യാധിര്‍-
ദ്വിവര്‍ത്തിസ്തു മഹദ്ധനം;
ത്രിവര്‍ത്തിര്‍മ്മോഹമാലസ്യം,
ചതുര്‍വ്വര്‍ത്തിര്‍ദ്ദരിദ്രതാ;
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം "

വര്‍ത്തിയെന്നാല്‍ തിരി, ദീപനാളമെന്നൊക്കെ അര്‍ത്ഥം കല്പിക്കുന്നു.
  സന്ധ്യയ്ക്ക് ഈശ്വരസമര്‍പ്പണത്തിനുവേണ്ടി കത്തിക്കുന്ന നിലവിളക്കിലെ തിരിയെപ്പറ്റിയാണ്‌ മുകളില്‍ പറഞ്ഞിരിക്കുന്നത്.

  ഒരു വിളക്കില്‍ തിരിക്കെന്തിരിക്കുന്നു എന്നായിരിക്കും പുതിയവരുടെ ചോദ്യം. എന്നാല്‍ ഒത്തിരി യാഥാര്‍ത്ഥ്യങ്ങളത്തില്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് ഉത്തരം നല്‍കേണ്ടിവരും.

  ഒറ്റത്തിരി മാത്രമിട്ട് വിളക്കുകത്തിച്ചാല്‍ മുതിര്‍ന്നവര്‍ വഴക്കുപറയും. ഒറ്റത്തിരി രോഗത്തിന്റെ ലക്ഷണമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. മൂന്നു തിരിയിട്ട് കത്തിച്ചാല്‍ അത് ആലസ്യത്തിന്റെ ലക്ഷണമാണെന്നും നാല് തിരിയാകട്ടെ ദാരിദ്രത്തിന്റെ ലക്ഷണമാണെന്നുമാണ് അറിവുള്ളവര്‍ പഠിപ്പിച്ചിരുന്നത്.

  എന്നാല്‍ രണ്ടു തിരിയിട്ട് കത്തിച്ചാല്‍ (കിഴക്കോട്ടും പടിഞ്ഞാറോട്ടും ഉത്തമം) ധനമുണ്ടാകുമെന്നും തിരി അഞ്ചായാല്‍ വളരെ നല്ലതാണെന്നും ഏഴ് തിരിയിട്ട് കത്തിച്ചാല്‍ സര്‍വ്വ വിധ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നുമാണ് ആചാര്യന്മാര്‍ വിധിച്ചിട്ടുള്ളത്.

  എന്നാല്‍ തിരിയെത്രയിട്ടാലും വെളിച്ചത്തിന് മാറ്റമുണ്ടാകുമെന്നല്ലാതെ മറ്റെന്തു ഗുണമാണ് ലഭിക്കുകയെന്ന് ചോദിച്ചാല്‍ അതിന് ശരിക്കുത്തരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചോദ്യകര്‍ത്താവിന് കീഴടങ്ങുകയേ വഴിയുള്ളൂ.

  എന്നാല്‍ " ഡൗസിങ് റോഡ്‌  " എന്ന ഒരു ചെറിയ ഉപകരണം കൊണ്ട് ഇതിന്റെ ശാസ്ത്രീയത ശാസ്ത്രജ്ഞന്മാര്‍ തെളിയിച്ചിരിക്കുകയാണ്.

  ഒറ്റത്തിരി മാത്രം ഇട്ട് കത്തിച്ചാല്‍ വിളക്കില്‍ നിന്നും പ്രതികൂല ഊര്‍ജ്ജമാണ് പ്രസരിക്കുന്നതെന്നാണ് ഈ ഉപകരണം നമ്മെ ബോദ്ധ്യപ്പെടുത്തിത്തരുന്നത്. രണ്ടു തിരിയിട്ട വിളക്കില്‍ നിന്നും ദൃശ്യമാകുന്നത് അനുകൂല ഊര്‍ജ്ജവും ഒന്നും മൂന്നും നാലും ദീപനാളങ്ങളുള്ള വിളക്കില്‍ നിന്നും പ്രതികൂലോര്‍ജ്ജങ്ങള്‍ ഉണ്ടായപ്പോഴാകട്ടെ രണ്ടുംഅഞ്ചും ഏഴും തിരിയിട്ട വിളക്കില്‍ ദൃശ്യമായത് വളരെ അനുകൂലമായ ഊര്‍ജ്ജവും.

  ദീപനാളത്തിന്റെ ശാസ്ത്രീയത വ്യക്തമായ രീതിയില്‍ മനസ്സിലാക്കിയതുകൊണ്ടാണ്‌ ഒറ്റതിരിയിട്ട് വിളക്ക് കത്തിക്കരുതെന്ന് ആചാര്യന്മാര്‍ വിധിച്ചിരുന്നത്.

ഹംസയോഗഫലം


ഹംസയോഗഫലം

  വ്യാഴം ബലവാനായിട്ട് സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ നില്‍ക്കുകയും അങ്ങനെ നില്‍ക്കുന്ന രാശികള്‍ ലഗ്നകേന്ദ്രങ്ങളിലായി വരികയും ചെയ്‌താല്‍ ഹംസയോഗം എന്ന് പറയുന്നു.

  ഹംസയോഗത്തില്‍ ജനിക്കുന്നവന്‍ രക്തവര്‍ണ്ണമായ മുഖത്തോടും, ഉയര്‍ന്ന മൂക്കോടും, ഭംഗിയുള്ള കാലുകളോടും കൂടിയവനായും, അരയന്നത്തിന്റെ ശബ്ദംപോലുള്ള ശബ്ദത്തോടുകൂടിയവനായും, കഫപ്രകൃതിയായും, ഗൗരവര്‍ണ്ണമായ ശരീരത്തോടുകൂടിയവനായും, സൗന്ദര്യമുള്ള ഭാര്യയോടുകൂടിയവനായും, സുന്ദരനായും, സുഖിയായും ശാസ്ത്രജ്ഞനായും, അതിസാമര്‍ത്ഥ്യം ഉള്ളവനായും, സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നവനായും ഭവിക്കും.

മാളവ്യയോഗഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

യന്ത്രം ഭൂമിയില്‍ സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

  യന്ത്രം ഭൂമിക്കടിയില്‍ സ്ഥാപിക്കുക എന്നുള്ളതാണ് ഉദ്ദേശ്യമെങ്കില്‍ അതിന് സ്ഥലശുദ്ധി വരുത്തേണ്ടതാണ്.

  ഭൂമി കുഴിച്ചു  മണ്ണ് നീക്കി ചാണകം കലക്കിയൊഴിച്ച് ശുദ്ധി വരുത്തുകയോ പുണ്യാഹം, പഞ്ചഗവ്യം എന്നിവ തര്‍പ്പിച്ച് ശുദ്ധിയാക്കുകയോ ചെയ്യുക. ഏതാണ് ഉചിതമെന്ന് വച്ചാല്‍ അത് കാര്‍മ്മികന്റെ യുക്തിക്കനുസൃതമായി ചെയ്യാവുന്നതാണ്. അക്ഷതവും പൂവും ചന്ദനവും കറുമ്പുല്ലും കുഴിയില്‍ നിക്ഷേപിച്ച് കേടുപാടുകളൊന്നും സംഭവിക്കാതെ യന്ത്രം കുഴിയില്‍ സ്ഥാപിച്ച് കുഴിമൂടേണ്ടതാണ്‌.

വറുത്ത എണ്ണ കൊണ്ട് വിളക്ക് കത്തിക്കാമോ?

  വറുത്ത എണ്ണ കൊണ്ട് വിളക്ക് കത്തിക്കരുതെന്ന് പഴമക്കാര്‍ പറയും. അതുപോലെ തന്നെ വിളക്ക് കത്തിക്കുന്ന എണ്ണ കൊണ്ട് ആഹാരസാധനങ്ങള്‍ വറുക്കരുതെന്നും പറയാറുണ്ട്‌.

  എന്നാല്‍ ഒരിക്കല്‍ വറുത്ത എണ്ണ കൊണ്ട് രണ്ടാമത് വറുക്കുക പോലും ചെയ്യരുതെന്നാണ് ആധുനിക ശാസ്ത്രം അഭിപ്രായപ്പെടുന്നത്. ഇതിന് കാരണങ്ങളുണ്ട്.

  നേരത്തെ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഈ സങ്കല്‍പ്പത്തെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങളെപ്പറ്റിയാണ്‌ ശാസ്ത്രം പറയുന്നത്. അത് പല പരീക്ഷണങ്ങളിലൂടെയും അവര്‍ തെളിയിച്ചിട്ടുണ്ട്.

  പര്‍പ്പടകം മുതലായവ വറുത്ത് കഴിഞ്ഞാല്‍ മിച്ചം വരുന്ന എണ്ണ ഒഴിച്ച് സൂക്ഷിച്ച് വച്ചിട്ട് രണ്ടാമതും അതുപയോഗിക്കുന്ന അവസ്ഥ ഇന്നും നിലവിലുണ്ട്. ഇതു പാടില്ലെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

  വറുക്കുന്നതിനുവേണ്ടി ഒരിക്കല്‍ എണ്ണ ഉപയോഗിച്ചുകഴിഞ്ഞാല്‍ അത് ചൂടാകുന്നതോടുകൂടി പ്രസ്തുത എണ്ണയില്‍ കാര്‍ബണ്‍ രൂപപ്പെടും. അങ്ങനെ കാര്‍ബണ്‍ ഉണ്ടാകുന്ന എണ്ണയില്‍ പിന്നെയും എണ്ണ ഒഴിച്ച് ഉപയോഗിച്ചാലും ആ എണ്ണ തന്നെ ഉപയോഗിച്ചാലും ശരീരത്തിന് ദോഷമാണെന്നാണ് കണ്ടുപിടുത്തം. ഈ സത്യാവസ്ഥ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നതുകൊണ്ടാവണം ഇത്തരത്തില്‍ ഒരു വിലക്ക്‌ പഴമക്കാര്‍ പണ്ടുമുതല്‍ക്കേ ഏര്‍പ്പെടുത്തിയിരുന്നത്.

ഭദ്രയോഗഫലം


ഭദ്രയോഗഫലം
 ബുധന്‍ ബലവാനായിട്ട് സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രങ്ങളിലോ, ഉച്ചക്ഷേത്രങ്ങളിലോ നില്‍ക്കുകയും അങ്ങനെ നില്‍ക്കുന്ന രാശികള്‍ ലഗ്നകേന്ദ്രങ്ങളിലായി വരികയും ചെയ്‌താല്‍ ഭദ്രയോഗഫലം ഭവിക്കും.

  ഭദ്രയോഗത്തില്‍ ജനിക്കുന്നവന്‍, പുലിയുടെ മാതിരി ശൌര്യമുള്ള മുഖത്തോടുകൂടിയവനായും, ആനയെപ്പോലെ മന്ദഗതിക്കാരനായും, തടിച്ച മാറിടത്തോടും തുടകളോടും കൂടിയവനായും, തൂങ്ങിയും തടിച്ചും ഉരുണ്ടും ഇരിക്കുന്ന കൈകളോട് കൂടിയവനായും, അതിനൊത്ത വലിപ്പത്തോടും ഉയരത്തോടും കൂടിയവനായും, മാനിയായും ബന്ധുക്കള്‍ക്ക് ഉപകാരം ചെയ്യുന്നതില്‍ സമര്‍ത്ഥനായും, രാജത്വമുള്ളവനായും, വര്‍ദ്ധിച്ച ബുദ്ധിശക്തിയോടും യശസ്സോടും ധനത്തോടും കൂടിയവനായും ഭവിക്കും.

ഹംസയോഗഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

യന്ത്ര ധാരണോദ്ദേശ്യം

  ദേഹത്ത് യന്ത്രം ധരിക്കുന്നത് ബാധോപദ്രവങ്ങള്‍ തീരുന്നതിനുവേണ്ടിയോ ഐശ്വര്യത്തിനുവേണ്ടിയോ കാര്യസാദ്ധ്യത്തിനുവേണ്ടിയോ ആയിരിക്കുമല്ലോ? ബാധോപദ്രവം നീക്കുന്നതിനാണെങ്കില്‍ ശരീരത്തില്‍ കൂടിയിരിക്കുന്ന മൂര്‍ത്തിയെ ആവാഹിച്ച് യഥാശക്തി ചില ബലിപൂജാദികള്‍ ചെയ്ത് അവയെ ഒഴിപ്പിച്ച്‌ സാദ്ധ്യനെ ഭാസ്മസ്നാനം മുതലായവ ചെയ്യിച്ച് മൂര്‍ത്തിയെ ഇളക്കി സത്യം ചെയ്യിപ്പിച്ചു പറഞ്ഞുവിടേണ്ടതാണ്‌. ചില സന്ദര്‍ഭങ്ങളില്‍ യന്ത്രധാരണം കൊണ്ടുതന്നെ ബാധോപദ്രവം തീരുന്നതായിരിക്കും. അതെല്ലാം അവരവരുടെ യുക്തിപോലെ ചിന്തിച്ച് ഏതാണ് അഭികാമ്യം എന്നുവച്ചാല്‍ അതുപോലെ ചെയ്യുക.

നിലവിളക്ക് എന്തിന് എള്ളെണ്ണയൊഴിച്ച് കത്തിക്കണം?

  നിലവിളക്ക് കത്തിക്കുന്നവരോട് ആരെങ്കിലും എള്ളെണ്ണയൊഴിച്ചു കത്തിക്കാന്‍ പറഞ്ഞാല്‍, മനസ്സിലാണെങ്കിലും, അവര്‍ പറയും, ഏത് എണ്ണ ആയാലെന്താ വിളക്ക് കത്തിയാല്‍പ്പോരെയെന്ന്.

  ഇതു തികച്ചും തെറ്റാണ്. എള്ളെണ്ണ കൊണ്ട് തന്നെയാകണം വിളക്ക് കത്തിക്കേണ്ടത്. ശനിയെ പ്രസാദിപ്പിച്ച് അനുഗ്രഹം നേടാന്‍ വേണ്ടിയാണ് എള്ളെണ്ണ ഉപയോഗിക്കുന്നത്. എള്ളെണ്ണയാകട്ടെ ശനിഗ്രഹത്തെ ആണ് പ്രതിനിധാനം ചെയ്യുന്നത്.

  എന്നാല്‍ എള്ളെണ്ണ ഇരുമ്പിന്റെ ഗുണം ചെയ്യുന്നു എന്ന കാര്യം നമ്മില്‍ പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. കേരളീയരുടെ ശരീരത്തില്‍ വളരെക്കൂടുതല്‍ കണ്ടുവരുന്ന ലോഹദൗര്‍ലഭ്യം ഇരുമ്പിന്റെതാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.

  നേരത്തെ തന്നെ ഇതു മനസ്സിലാക്കിയിരുന്നതിനാല്‍ വിളക്ക് കത്തിക്കാന്‍ മാത്രമല്ല ഭക്ഷണം പാചകം ചെയ്യാനും തേച്ചു കുളിക്കാനുമൊക്കെ നമ്മുടെ പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്നതും എള്ളെണ്ണ ആയിരുന്നു. വ്യാപകമായി ഇടവിളയായിട്ട് എള്ള് കൃഷിചെയ്യാനും അവര്‍ മടിച്ചിരുന്നില്ല.

  രോഗങ്ങളുമായി ഡോക്ടറെ സമീപിക്കുന്ന രോഗികള്‍ക്ക് വൈദ്യശാസ്ത്രം അയേണ്‍ ടോണിക്കുകളുടെ കുറിപ്പടികള്‍ എഴുതുമ്പോള്‍ നാം മനസ്സിലാക്കുന്നില്ല, എള്ളിന്റെയും എള്ളെണ്ണയുടേയും മഹത്വം. എള്ളെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കുമ്പോള്‍ ചുറ്റുമുള്ള അന്തരീക്ഷത്തില്‍ ഇരുമ്പിന്റെ പ്രാണോര്‍ജ്ജശക്തി വ്യാപിക്കുന്നുവെന്നതും നാം മനസ്സിലാക്കാതെ പോയിരിക്കുന്നു.

  ഇരുമ്പിന്റെ ദൗര്‍ലഭ്യം നികത്താന്‍ വേണ്ടിയാണ് ഇതിന്റെ ശക്തിയുറവിടമായ ശനിഗ്രഹത്തിന്റെ ഊര്‍ജ്ജത്തെ നേരിട്ടാകര്‍ഷിച്ചെടുക്കുന്ന ശാസ്താക്ഷേത്രങ്ങള്‍ നാട്ടിലുടനീളം സ്ഥാപിക്കാന്‍ പഴമക്കാര്‍ തയാറായത്.  

യന്ത്രശുദ്ധി വരുത്തുന്നതിന് (ഏലസ്സ്)

  വിധിയാംവണ്ണം ഒരു യന്ത്രം നിര്‍മ്മിച്ച്‌ കഴിഞ്ഞാല്‍ അത് ദേഹത്ത് ധരിക്കുകയോ ഭൂമിയില്‍ സ്ഥാപിക്കുകയോ ചെയ്യണമെങ്കില്‍ യന്ത്രശുദ്ധിവരുത്തി അതിന് ചൈതന്യം ഉണ്ടാകേണ്ടതുണ്ട്.
  ഒന്നാമതായി ഒരു ദിവസം ജലാധിവാസം ചെയ്യുക. അടുത്ത ദിവസം പുറ്റുമണ്ണ് തേച്ചു കഴുകുക. പിന്നെ നാല്പാമരപ്പൊടി തേച്ച് കഴുകുക. പിന്നീട് പുണ്യാഹം ജപിച്ചു തളിക്കുക. അടുത്തതായി നാല്പാമരമിട്ടു തിളപ്പിച്ച വെള്ളം, പഞ്ചഗവ്യം എന്നിവയില്‍ ആറാടിക്കേണ്ടതാണ്. പിന്നീട് അതാതിന് നിശ്ചയിച്ചിട്ടുള്ള മൂര്‍ത്തിയെ ആവാഹിച്ച് പൂജിച്ച് പ്രാണപ്രതിഷ്ഠാമന്ത്രം തൊട്ടു ജപിക്കുക. ജപത്തിന്റെ പത്തിലൊരു ഭാഗം ഹോമിച്ച് പ്രസാദം സ്പര്‍ശിക്കുകയും വേണം. ഇത്രയുമെല്ലാം പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ യന്ത്രം ദേഹത്ത് ധരിക്കുന്നതിനോ ഭൂമിയില്‍ സ്ഥാപിക്കുന്നതിനോ യോഗ്യമാകുന്നത്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്ത് യന്ത്രം (ഏലസ്സ്) ധരിച്ചാല്‍ മാത്രമേ ഉദ്ദിഷ്ഠകാര്യങ്ങള്‍ സഫലമാകുകയുള്ളൂ.

രുചകയോഗഫലം


രുചകയോഗഫലം

  കുജന്‍ (ചൊവ്വ) സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ നില്‍ക്കുകയും, അങ്ങനെ ചൊവ്വ നില്‍ക്കുന്ന രാശികള്‍ ലഗ്നകേന്ദ്രങ്ങളിലായി വരികയും ചെയ്‌താല്‍ രുചകയോഗം ഭവിക്കുന്നു.

  രുചകയോഗത്തില്‍ ജനിക്കുന്നവന്‍ ദേഹബലവും ഐശ്വര്യവും ശീലഗുണവും കീര്‍ത്തിയും ശാസ്ത്രജ്ഞാനവും ഉള്ളവനായും, മന്ത്രജപത്തിലും ആഭിചാരത്തിലും സമര്‍ത്ഥനായും, രാജത്വമുള്ളവനായും, സൗന്ദര്യവും, അരുണവര്‍ണ്ണവും മാര്‍ദ്ദവവും ഉള്ള ശരീരത്തോടുകൂടിയവനായും, ദാനശീലനായും, ശത്രുക്കളെ ജയിക്കുന്നവനായും, ധനവാനായും, സുഖിയായും, സേനാനായകനായും, കുതിരപ്പട്ടാളത്തിന്റെ അധിപനായും ഭവിക്കും.

ഭദ്രയോഗഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക 

എന്തുകൊണ്ട് തെക്കുനിന്നുള്ള ദീപം ദര്‍ശിക്കണം?

  ദീപത്തിനും അതിന്റെ നാളത്തിനും ശാസ്ത്രീയമായി തന്നെ ഗുണമുണ്ടെങ്കിലും തെക്കുനിന്നും വരുന്ന ദീപം ദര്‍ശിക്കണമെന്നാണ് ആചാര്യന്മാര്‍ പഠിപ്പിച്ചിരിക്കുന്നത്.

  എന്നാല്‍ നിലവിളക്ക് തെളിക്കുമ്പോള്‍ തെക്കോട്ട്‌ തിരിയിടുന്നത് നിഷിദ്ധമാണ്. തെക്കുനിന്നുമാണ് വടക്കോട്ട്‌ ഒരു കാന്തിക ശക്തി പ്രവഹിക്കുന്നത്. ഈ കാന്തികശക്തിയുടെ ഉത്ഭവസ്ഥാനമായ തെക്കുവശത്തുനിന്നും വരുന്ന ദീപനാളം ആ കാന്തികശക്തിയിലൂടെയാണ് കടന്നുവരുന്നത്. അതാണ്‌ തെക്കുനിന്നുള്ള ദീപം ദര്‍ശിക്കണമെന്ന് പഴമക്കാര്‍ വിധിയെഴുതിയത്. ഇത്തരത്തില്‍ കടന്നുവരുന്ന കാന്തികശക്തിക്ക് സുഗമമായി കടന്നുപോകാനാണ്‌ പഴയകാലത്തെ ചുമരുകളില്‍ തെക്കും വടക്കും ദ്വാരങ്ങളിട്ടിരുന്നതും.

  തെക്കോട്ട്‌ തിരിഞ്ഞുള്ള അതായത്, കാന്തികശക്തിക്ക് എതിരെയുള്ള പലതും പഴമക്കാര്‍ നേരത്തെ തന്നെ വിലക്കിയിട്ടുണ്ട്.

  വീടുപണിയുമ്പോള്‍ സാധാരണ തെക്കോട്ട്‌ പടിയിറങ്ങുന്ന രീതിയിലല്ല. കുളിക്കുമ്പോള്‍ തെക്കോട്ട്‌ തിരിഞ്ഞ് മുങ്ങരുതെന്നും വിധിയുണ്ട്. മല - മൂത്രവിസര്‍ജ്ജനം തെക്കോട്ട്‌ തിരിഞ്ഞാകരുത്; മണ്‍വെട്ടി, കോടാലി തുടങ്ങിയ ഉപകരണങ്ങള്‍ തെക്കുവശത്ത് സൂക്ഷിക്കരുത് തുടങ്ങിയ തെക്കുവശത്തിനെപ്പറ്റി നിരവധി കണ്ടെത്തലുകളുണ്ട്.

പഞ്ചമഹാപുരുഷയോഗങ്ങള്‍


പഞ്ചമഹാപുരുഷയോഗങ്ങള്‍

  കുജനും, ബുധനും, വ്യാഴവും, ശുക്രനും, ശനിയും ബലവാന്മാരായിട്ട് സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രങ്ങളിലോ, ഉച്ചക്ഷേത്രങ്ങളിലോ നില്‍ക്കുകയും, അങ്ങനെ നില്‍ക്കുന്ന രാശികള്‍ ലഗ്നകേന്ദ്രങ്ങളിലായി വരികയും ചെയ്‌താല്‍ ക്രമേണ രുചകം, ഭദ്രം, ഹംസം, മാളവ്യം, ശശം എന്നീ യോഗങ്ങള്‍ ഭവിക്കുന്നു.

  അതായത് കുജനെ (ചൊവ്വയെ) കൊണ്ട് രുചകയോഗവും, ബുധനെകൊണ്ട് ഭദ്രയോഗവും, വ്യാഴത്തെകൊണ്ട് ഹംസയോഗവും, ശുക്രനെകൊണ്ട് മാളവ്യയോഗവും ശനിയെകൊണ്ട് ശശയോഗവും ഭവിക്കുന്നു എന്നറിഞ്ഞുകൊള്‍ക.

രുചകയോഗഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വസുമദ്യോഗം


വസുമദ്യോഗം
  ലഗ്നത്തിന്റെയോ ചന്ദ്രന്റെയോ മൂന്നിലോ ആറിലോ, പതിനൊന്നിലോ ആയി ശുഭഗ്രഹങ്ങളെല്ലാം നിന്നാല്‍ വസുമദ്യോഗം ഭവിക്കുന്നു.

  വസുമദ്യോഗത്തില്‍ ജനിക്കുന്നവന്‍ ധനികനായിത്തീരും.മേല്‍പ്പറഞ്ഞ സ്ഥാനങ്ങളിലെവിടെയെങ്കിലും രണ്ടു ഗ്രഹങ്ങള്‍ നില്‍ക്കുമ്പോള്‍ ജനിച്ചവന്‍ സാമാന്യധനവാനായും, ഒരു ഗ്രഹം മാത്രം നില്‍ക്കുമ്പോള്‍ ജനിച്ചവന്‍ അല്പധനവാനായും ഭവിക്കും.

പഞ്ചമഹാപുരുഷയോഗങ്ങള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

കേമദ്രുമയോഗം


കേമദ്രുമയോഗം

  ചന്ദ്രന്റെ രണ്ടിലും പന്ത്രണ്ടിലും നാലിലും ഏഴിലും പത്തിലും സൂര്യന്‍ ഒഴിച്ചുള്ള ഗ്രഹങ്ങളില്‍ ആരും ഇല്ലാതിരിക്കുകയും, ചന്ദ്രന്റെ ലഗ്നകേന്ദ്രങ്ങളിലൊന്നിലും നില്‍ക്കാതിരിക്കുകയും ചെയ്‌താല്‍ കേമദ്രുമയോഗം ഭവിക്കുന്നു. 

  കേമദ്രുമയോഗത്തില്‍ ജനിക്കുന്നവന്‍, രാജവംശത്തില്‍ ജനിച്ചാലും ഭിക്ഷയെടുത്ത്‌ ജീവിക്കേണ്ടിവരും.

വസുമദ്യോഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ധുരുധുരായോഗം


ധുരുധുരായോഗം
  കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളില്‍ ആരെങ്കിലും ചന്ദ്രന്റെ രണ്ടിലും, പന്ത്രണ്ടിലുമായി നിന്നാല്‍ ധുരുധുരായോഗം ഭവിക്കുന്നു.

  ധുരുധുരായോഗത്തില്‍ ജനിക്കുന്നവന്‍ കീര്‍ത്തിമാനായും പ്രഭുവായും സകല സുഖദുഃഖങ്ങളും അനുഭവിക്കുന്നവനായും, ശ്രേഷ്ഠനായും, യശ്വസിയായും, ദാനശീലനായും, വിദ്വാനായും, ഭൃത്യന്മാരോടും വാഹനങ്ങളോടും കൂടിയവനായും ഭവിക്കും.

കേമദ്രുമയോഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

അനഭായോഗം

അനഭായോഗം
  ചന്ദ്രന്റെ പന്ത്രണ്ടില്‍ കുജനോ, ബുധനോ, വ്യാഴമോ, ശുക്രനോ,ശനിയോ നിന്നാല്‍ അല്ലെങ്കില്‍ എല്ലാപേരുംകൂടിയോ നിന്നാല്‍ അനഭായോഗം ഭാവിക്കുന്നു.

  അനഭായോഗത്തില്‍ ജനിക്കുന്നവന്‍ ധനികനായും, രോഗമില്ലാത്തവനായും, സുശീലനായും, വേഷസൗഭാഗ്യങ്ങളോടുകൂടിയവനായും, സുഖിയായും ഭവിക്കും.

ധുരുധുരായോഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ഹോമവ്യത്യാസങ്ങള്‍

  പഴങ്ങള്‍കൊണ്ടുള്ള ഹോമം സുഖപ്രാപ്തിക്കും പ്ലാശിന്‍ചമതകൊണ്ടുള്ള ഹോമം അഭീഷ്ടസിദ്ധിക്കും കരവീരപുഷ്പങ്ങള്‍ കൊണ്ടുള്ള ഹോമം സ്ത്രീവശ്യാദികള്‍ക്കും കറുകനാമ്പുകള്‍കൊണ്ടുള്ള ഹോമം ബുദ്ധി വികാസത്തിനും പാണ്ഡിത്യപ്രാപ്തിക്കും വരകുകൊണ്ടുള്ള ഹോമം ശത്രുവിനാശനത്തിനും താന്നിച്ചമതകൊണ്ടുള്ള ഹോമം വിരോധികള്‍ക്ക് ബുദ്ധിഭ്രമമുണ്ടാകുന്നതിനും പരുത്തിക്കുരുകൊണ്ടുള്ള ഹോമം സ്തംഭനാദികള്‍ക്കും ഉഴുന്നുകൊണ്ടുള്ള ഹോമം ശത്രുക്കള്‍ക്ക് വാക്സ്തംഭനം ഉണ്ടാക്കുന്നതിനും പ്രയോജപ്പെടുന്നതാണ്.

ധ്യാനം ജീവിതത്തിനു ഗുണം ചെയ്യുന്നതെങ്ങനെ?

  ധ്യാനം ജീവിതത്തിനു ഗുണം ചെയ്യുമെന്നാണ് പഴയ തലമുറ നമ്മെ പഠിപ്പിച്ചിട്ടുള്ളത്.

  ശാന്തമായിരുന്ന്, ഏകാഗ്രതയോടെ, തന്നിലും സര്‍വ്വചരാചരങ്ങളിലും കുടി കൊള്ളുന്ന ചൈതന്യം പരമമായ ഈശ്വര ചൈതന്യത്തിന്റെ സ്ഫുരണമാണെന്ന് സങ്കല്‍പ്പിച്ചുകൊണ്ടുള്ള ഉപാസനയത്രേ ധ്യാനം.

  യുഗങ്ങള്‍ കൊണ്ട് മാത്രം നടക്കാനിടയുള്ള മനസ്സംസ്ക്കരണം ത്വരിതപ്പെടുത്തി, ഈ ജന്മത്തില്‍ തന്നെ പരിണാമം സാക്ഷാത്ക്കരിക്കാനുള്ള സാധനയാണെന്നും ധ്യാനത്തിന് വിശേഷണങ്ങളുണ്ട്‌.

  ധ്യാനത്തിന്റെ ഗുണങ്ങളെ ആധുനിക ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്. മനസ്സിന്റെയും ബുദ്ധിയുടേയും ശക്തി നേടിയെടുക്കുവാന്‍ ഒരൊറ്റ മാര്‍ഗ്ഗം മാത്രമേ ആധുനിക ശാസ്ത്രം ഉപദേശിക്കുന്നുള്ളു. അത് ധ്യാനത്തിന്റെ മാര്‍ഗ്ഗമാണ്. മനസ്സിനെ ഏകാഗ്രമാക്കി ഒരു പ്രത്യേക ബിന്ദുവില്‍ കേന്ദ്രീകരിച്ച് ധ്യാനിച്ചാല്‍ മനസ്സിനെ മറ്റെല്ലാ ചിന്തകളില്‍ നിന്നും മോചിപ്പിക്കും.

  ധ്യാനത്തിന്റെ അഗാധതലത്തിലെത്തുമ്പോള്‍ മസ്തിഷ്ക്കത്തിലെ ബീറ്റാ തരംഗങ്ങള്‍, ആല്‍ഫാ, ഗാമാ, ഡല്‍റ്റ, തീറ്റ എന്നീ തരംഗങ്ങളായി മാറുന്നുവെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഇവയ്ക്ക് മസ്തിഷ്ക്കത്തെ അനേകം മടങ്ങ്‌ വലിപ്പത്തില്‍ പ്രവര്‍ത്തനനിരതമാക്കാനാകുമത്രേ!. 'ഇ. ഇ. ജി' പഠനത്തിലൂടെ ഇതു തെളിയിച്ചിട്ടുണ്ട്.

  വൈദേശിക സര്‍വ്വകലാശാലകള്‍ തങ്ങളുടെ അംഗീകൃത മെഡിക്കല്‍ ഗ്രന്ഥങ്ങളില്‍ ധ്യാനത്തിന് അര്‍ഹമായ സ്ഥാനമാണ് ഇപ്പോള്‍ നല്‍കിവരുന്നത്.

സുനഭായോഗം

  ചന്ദ്രന്റെ രണ്ടില്‍ കുജനോ, ബുധനോ, വ്യാഴമോ, ശുക്രനോ, ശനിയോ, എല്ലാപേരുംകൂടിയോ നിന്നാല്‍ സുനഭായോഗം ഭവിക്കും.

  സുനഭായോഗത്തില്‍ ജനിക്കുന്നവന്‍ ബുദ്ധിമാനായും, കീര്‍ത്തിമാനായും, രാജതുല്യനായും ഭവിക്കും.

അനഭായോഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

കലിയുഗത്തിലെ സിദ്ധിമന്ത്രങ്ങള്‍

  നരസിംഹമന്ത്രങ്ങള്‍, ഹയഗ്രീവമന്ത്രങ്ങള്‍, ഭൈരവമന്ത്രങ്ങള്‍, ഗണപതി മന്ത്രങ്ങള്‍, മാതംഗീമന്ത്രങ്ങള്‍, ത്രിപുരസുന്ദരീമന്ത്രങ്ങള്‍, കുബേരമന്ത്രങ്ങള്‍, യക്ഷിണീമന്ത്രങ്ങള്‍, കാളീമന്ത്രങ്ങള്‍, മൂന്നക്ഷരങ്ങളുള്ളവ, ഏകാക്ഷരമന്ത്രം എന്നിവ ഏകാഗ്രതയോടെ പതിവായി ദിവസവും ജപിക്കുന്നവര്‍ക്ക് കാലദോഷങ്ങളുണ്ടാവുകയില്ല; ക്ഷിപ്രത്തില്‍ ഫലപ്രാപ്തികളുണ്ടാവുന്നതുമാണ്.

ക്ഷേത്രമുറ്റത്ത് ചെന്നാലും ചൈതന്യം ലഭിക്കുമോ?

  ക്ഷേത്രത്തിനകത്ത് കയറാന്‍ കഴിഞ്ഞില്ലെങ്കിലും പുറത്തെങ്കിലും പോയി തൊഴുതുമടങ്ങണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.

  പരീക്ഷയെഴുതാനോ മറ്റു പരീക്ഷണങ്ങള്‍ക്കോ പോകേണ്ടുന്നവര്‍ ക്ഷേത്രത്തിനകത്ത് കയറി തീര്‍ത്ഥവും ചന്ദനവുമൊന്നും വാങ്ങി വൈകാതെ; അമ്പലമുറ്റത്ത്  പോയി പ്രാ൪ത്ഥിച്ചാല്‍ മതിയെന്ന് മുത്തശ്ശിമാര്‍ പറയാറുണ്ട്‌.

  ഇതിനെയും വെറും അന്ധവിശ്വാസമായി കരുതിപ്പോകാനാണ് നമുക്കേവര്‍ക്കും താല്‍പ്പര്യം. എന്നാല്‍ ഇതു വെറും അന്ധവിശ്വാസമല്ല.

  ക്ഷേത്രങ്ങളുടെ നിര്‍മ്മാണരീതി കൊണ്ടാണ് ഈ ഗുണം ലഭിക്കുന്നത്. വാസ്തുവിദ്യാഘടനയുടെ പ്രത്യേകത കൊണ്ട് ഏതൊരമ്പലത്തിന്റെ പരിസരം പരിശോധിച്ച് നോക്കിയാലും അവിടെ ആധുനികശാസ്ത്രം "ജിയോ എനര്‍ജി" എന്ന് വിളിക്കപ്പെടുന്ന ഭൗമോര്‍ജ്ജം പ്രസരിച്ചു കൊണ്ടിരിക്കുമെന്നാണ് കണ്ടുപിടുത്തം.

  ഭക്തിയോടുകൂടി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തനിലേക്ക് അനുകൂല ഊര്‍ജ്ജം ലഭ്യമാക്കുന്നതോടെ തന്നെ അയാളില്‍ ഗുണകരമായ മാറ്റങ്ങളും കാണാവുന്നതാണ്. സാധാരണ ഭൂമിയില്‍ നിശ്ചലോര്‍ജ്ജമാണ് കാണപ്പെടുന്നത്. എന്നാല്‍ ക്ഷേത്രനിര്‍മ്മിതിക്കായി ഉപയോഗിച്ചിരിക്കുന്ന വാസ്തുശില്പഘടനയില്‍ നിന്നും അത് ചലനാത്മകമായി മാറുന്നു. ഈ ചലനാത്മകോര്‍ജ്ജമാണ് ഭക്തനിലെക്കും എത്തിച്ചേരുന്നത്. ഇതു നിത്യവും പൂജകള്‍ നടന്നുവരുന്ന ക്ഷേത്രത്തില്‍ മാത്രമല്ല ലഭ്യമാകുന്നതെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

  പൂജ മുടങ്ങിക്കിടക്കുന്ന ഒരു ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ച് തൊഴുതുമടങ്ങിയാലും ഈ ഗുണം ലഭിക്കുമെന്ന്, അതായത് ഊര്‍ജ്ജനിലവാരം വര്‍ദ്ധിക്കുമെന്നാണ്, കണ്ടുപിടുത്തം.

  "അമ്പലങ്ങളിലെ ഊര്‍ജ്ജപ്രവര്‍ത്തനം"  എന്ന പേരില്‍ ഡോ. പ്രഭാത്കുമാര്‍ പോദ്ദാര്‍, സുകൃതീന്ദ്രാ ഒറിയന്റല്‍ റിസര്‍ച്ച്  ഇന്‍സ്റ്റിറ്റ്യൂട്ട് ജേര്‍ണ്ണ (1999 ഒക്ടോബര്‍) ലില്‍ ഇതു സംബന്ധിച്ച് വളരെ ശ്രദ്ധേയമായ തന്റെ കണ്ടുപിടുത്തെപ്പറ്റി എഴുതിയിട്ടുണ്ട്.  ചെന്നൈയ്ക്കടുത്ത് മാമല്ലപുരത്തെ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നശിച്ചുപോയ ഒരു അമ്പലത്തിലാണ് അദ്ദേഹം തന്റെ ഗവേഷണം നടത്തിയത്.

  പ്രസ്തുത അമ്പലം, ശിവലിംഗം പൊട്ടിപ്പൊളിഞ്ഞ്‌ നിത്യപൂജകള്‍ ഒന്നുമില്ലാതെ നശിച്ചുപോയിരുന്നുവെങ്കിലും അവിടെ പ്രവേശിക്കുന്നവരുടെ ശരീരത്തില്‍ ഊര്‍ജജ നിലവാരം വര്‍ദ്ധിക്കുന്നതായിട്ടാണ് കണ്ടുപിടിച്ചിരിക്കുന്നത്.

  ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്, ക്ഷേത്രതിരുമുറ്റത്തെത്തുന്നവരില്‍ ചലനാത്മകമായ ഊര്‍ജ്ജം സമ്മാനിക്കുവാന്‍ ക്ഷേത്രവാസ്തുശില്പങ്ങള്‍ക്ക് കഴിവുണ്ടെന്നാണ്.

ശരീരത്തെ പന്ത്രണ്ട് രാശികളാക്കി കല്പിച്ചിട്ടുണ്ട്. അവ ഏവ?


ശരീരത്തെ പന്ത്രണ്ട് രാശികളാക്കി കല്പിച്ചിട്ടുണ്ട്. അവ ഏവ?

മൂര്‍ദ്ധാസ്യഗളസ്ക്കന്ധ ഹൃദയോദരവസ്തിദേശഗുഹ്യാനി 
ഊരു ജാനൂ ജംഘേ ചരണാവിതി രാശയോƒജാദ്യഃ

   1. മേടം - ശിരസ്സ്‌, 2. ഇടവം - മുഖം, 3. മിഥുനം - കഴുത്ത്, 4. കര്‍ക്കിടകം - ചുമലുകള്‍, 5. ചിങ്ങം - മാറ്, 6. കന്നി - വയറ്, 7. തുലാം - പോക്കിളിനുതാഴെ ഉള്ള പ്രദേശം, 8. വൃശ്ചികം - ഗുഹ്യപ്രദേശം, 9. ധനു - തുടകള്‍, 10. മകരം - മുട്ടുകള്‍, 11. കുംഭം - കണകാലുകള്‍, 12. മീനം - കാലടികള്‍ ഇങ്ങനെ ശരീരത്തെ ക്രമത്തില്‍ മേടം മുതല്‍ പന്ത്രണ്ട് രാശികളാക്കി ഭാഗിച്ചിരിക്കുന്നു.

സുനഭായോഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

മന്ത്രങ്ങളിലെ ലിംഗഭേദങ്ങള്‍

  മന്ത്രങ്ങളിലും പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം എന്നി പ്രകാരം ലിംഗഭേദങ്ങള്‍ കല്പിക്കപ്പെട്ടിട്ടുണ്ട്.

  "വഷള്‍", "ഫള്‍" എന്നീപ്രകാരം അവസാനിക്കുന്ന മന്ത്രങ്ങള്‍ പുല്ലിംഗങ്ങളാണ്.

  "വൌഷള്‍" , സ്വാഹാ" എന്നിങ്ങനെ അവസാനിക്കുന്ന മന്ത്രങ്ങള്‍ സ്ത്രീലിംഗത്തില്‍പ്പെട്ടവയാണ്.

  " ഹും" ,  "നമഃ" എന്നിങ്ങനെ അവസാനിക്കുന്ന മന്ത്രങ്ങള്‍ നപുംസകലിംഗത്തില്‍പ്പെട്ടവയാണ്.

  വശ്യം, ഉച്ചാടനം, ബന്ധനം എന്നിത്യാദികള്‍ക്കുപയോഗയോഗ്യമായവ പുല്ലിംഗമന്ത്രങ്ങളാണ്

  രോഗശമനകര്‍മ്മങ്ങള്‍ക്കും ക്ഷുദ്രപ്രയോഗങ്ങള്‍ക്കും അഭികാമ്യമായവ സ്ത്രീലിംഗത്തില്‍പ്പെട്ട മന്ത്രങ്ങളാണ്. 

  ആഭിചാരാദികര്‍മ്മങ്ങള്‍ക്ക് പ്രയോഗിക്കേണ്ട മന്ത്രങ്ങള്‍ നപുംസകലിംഗ മന്ത്രങ്ങളാണ്.

അധിയോഗം


അധിയോഗം

  ചന്ദ്രന്റെ ആറിലോ, ഏഴിലോ, എട്ടിലോ, അഥവാ മൂന്നു സ്ഥാനങ്ങളിലുമായോ ശുഭന്മാര്‍ നിന്നാല്‍ അധിയോഗം ഭവിക്കുന്നു.

  അധിയോഗത്തില്‍ ജനിച്ചവന്‍ രാജാവായോ മന്ത്രിയായോ, സൈന്യാധിപനായോ, ധനവാനായോ ഭവിക്കും. അവന്‍ ഭയാഹീനനായും, ശത്രുക്കളും രോഗവും ഇല്ലാത്തവനായും ഭവിക്കും.

ശരീരത്തെ പന്ത്രണ്ട് രാശികളാക്കി കല്പിച്ചിട്ടുണ്ട്. അവ ഏവ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

നന്ദികേശനെ പൂജിക്കണം. എന്തിന്?

 കൃഷി നന്നാകാന്‍ വേണ്ടി നന്ദികേശപൂജ ചെയ്യണം.

  കാളയെ പൂജിച്ചാലെങ്ങനെ വിളവ്‌ വര്‍ദ്ധിക്കും എന്ന സംശയം സ്വാഭാവികമായും ഉണ്ടാകും. വിളഭൂമിയില്‍ അദ്ധ്വാനിക്കുന്നതിന് പകരം പൂജ നടത്തിയാല്‍ മാത്രം മതിയോ എന്ന് ചോദിക്കുന്നവരും കാണാം. കാരണം എല്ലുമുറിയെ പണി ചെയ്‌താല്‍ പല്ലുമുറിയെ തിന്നാം എന്ന് കേട്ട് വളര്‍ന്നവരാണല്ലോ കര്‍ഷകര്‍ ഏറെയും.

  കാളയെ ധര്‍മ്മത്തിന്റെ പ്രതീകമായി സങ്കല്‍പ്പികാന്‍ കാരണം തന്നെ അതിന്റെ അത്യദ്ധ്വാനമാണ്.

  നെല്ല് വിളഞ്ഞാല്‍ കൊയ്ത് സത്തായ നെല്ല് കൃഷിക്കാരന്‍ എടുക്കുന്നു. കാളയ്ക്കു ആഹാരമായി നല്‍കുന്നതോ നെല്ലിന്റെ ചണ്ടിയായ വൈക്കോലും. വൈക്കോല്‍ തിന്നിട്ട് കൃഷിക്ക് അത്യന്താപേക്ഷിതമായ ചാണകം കാള മടക്കിത്തരുന്നു.

  കാളയ്ക്ക് പകരം ട്രാക്ടറായാല്‍ കൃഷിയെന്ന അദ്ധ്വാനിക്കുന്ന ജോലി വളരെ എളുപ്പത്തിലും വേഗത്തിലും നടക്കും. ശരിതന്നെ, പക്ഷെ ഫലമോ? ധര്‍മ്മം എന്നതിന് നിലനില്‍ക്കുന്നത് എന്നാണ് അര്‍ത്ഥം. അപ്പോള്‍ ഈ അര്‍ത്ഥത്തിന് ഇവിടെ പ്രസക്തിയില്ലാതാകും.

  ഉഴുതുമറിക്കുന്ന ട്രാക്ടര്‍ ചാണകവും മൂത്രവും തരുന്നില്ലെന്ന് മാത്രമല്ല ക്രമേണ പാടത്തെ ഊഷരഭൂമിയാക്കി മാറ്റുകയും ചെയ്യുന്നു.

  നന്ദികേശ്വര പൂജയിലൂടെ കര്‍ഷകര്‍ കാളയെ പൂജിക്കണം എന്ന അര്‍ത്ഥമേയുള്ളൂ.

മന്ത്രവ്യത്യാസങ്ങള്‍

  പത്തക്ഷരങ്ങള്‍വരെയുള്ള മന്ത്രങ്ങള്‍ ബീജമന്ത്രങ്ങളും, പതിനൊന്നു മുതല്‍ ഇരുപതുവരെ അക്ഷരങ്ങളുള്ള മന്ത്രങ്ങള്‍ സാധാരണ മന്ത്രങ്ങളും ഇരുപതക്ഷരങ്ങളില്‍ അധികമായിട്ടുള്ളവ മാലാമന്ത്രങ്ങളുമാകുന്നു.

  ബാല്യത്തില്‍ ബീജമന്ത്രങ്ങളും യൗവനകാലത്ത് മറ്റുള്ള മന്ത്രങ്ങളും വാര്‍ദ്ധക്യകാലത്ത് മാലാമന്ത്രങ്ങളും ഉപാസിക്കുന്ന പക്ഷം വളരെ വേഗത്തില്‍ ഫലസിദ്ധികളുണ്ടാകുന്നതാണ്.

ചന്ദ്രാദിയോഗങ്ങള്‍


ചന്ദ്രാദിയോഗങ്ങള്‍
  സൂര്യന്റെ 4, 7, 10 ഭാവങ്ങളില്‍ ചന്ദ്രന്‍ നിന്നാല്‍ "അധമയോഗവും",  സൂര്യന്റെ 2, 5, 8, 11 ഭാവങ്ങളില്‍  ചന്ദ്രന്‍ നിന്നാല്‍ " മദ്ധ്യയോഗവും ", സൂര്യന്റെ 3, 6, 9, 12 ഭാവങ്ങളില്‍ ചന്ദ്രന്‍ നിന്നാല്‍ "വരിഷ്ഠയോഗവും " ഭവിക്കുന്നു. 

   അധമയോഗത്തില്‍ ജനിച്ചവന് വിനയം, വിത്തം (ധനം), ബുദ്ധിസാമര്‍ത്ഥ്യം, ജ്ഞാനം ഇവ അധികമായും, മദ്ധ്യയോഗത്തില്‍ ജനിച്ചവന് മദ്ധ്യമമായും, വരിഷ്ഠയോഗത്തില്‍ ജനിച്ചവന് വര്‍ദ്ധിച്ചും ഇരിക്കും.

അധിയോഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

താഴമ്പൂവ് പൂജയ്ക്ക് എടുക്കാത്തതെന്തുകൊണ്ട്?

  താഴമ്പൂവ് പൂജക്കെടുക്കരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ സംശയം ഉയരുന്നത് സ്വാഭാവികം.

  കാരണം, ശുദ്ധിയും ഭംഗിയും സുഗന്ധവും ഒന്നിനൊന്നു മികച്ചതായി നില്‍ക്കുന്ന താഴമ്പൂവിനെ പൂജയ്ക്കെടുക്കാത്തതിന് പിന്നിലൊരു കഥയുണ്ട്. പണ്ട് കള്ളസാക്ഷി പറഞ്ഞതിനാണ് ഈ ശിക്ഷ പാവം താഴമ്പൂവിന് അനുഭവിക്കേണ്ടിവരുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റി.

  താഴമ്പൂവ് വിശദമായി പരിശോദിച്ചതില്‍ നിന്നും മനസ്സിലായത്, അതില്‍ വിപരീതോര്‍ജ്ജം പ്രവഹിക്കുന്നുവെന്നാണ്. അതുകൊണ്ടാണ് ഈ മനോഹരപുഷ്പത്തെ പൂജയ്ക്കെടുക്കാത്തത്.

ഹോമകുണ്ഡ നിര്‍മ്മാണവിധി

  ആദ്യമായി ഒരു കോല്‍ സമച്ചതുരസ്ഥലം നൂലുകൊണ്ടളന്ന് കണക്കാക്കി അത് ഒരു കോല്‍ ആഴത്തില്‍ കുഴിക്കുക. താഴ്ത്തികഴിഞ്ഞാല്‍ കുഴിയുടെ നാല് പുറവും രണ്ടംഗുലാം വിട്ട് മൂന്ന് മേഖലകളുണ്ടാക്കണം. ഈ മേഖലകള്‍ക്ക് യഥാക്രമം പന്ത്രണ്ട്, എട്ട്, നാലംഗുലാം എന്നിങ്ങനെ ആഴം വേണം. അതായത് അകത്തെ മേഖലയ്ക്കു പന്ത്രണ്ട് അംഗുലവും നടുവിലത്തേതിന് എട്ടംഗുലവും പുറത്തേതിന് നാലംഗുലവും ആഴം വേണമെന്ന് സാരം.

  എല്ലാത്തിനും നാലുവിരല്‍ വീതം വിസ്താരം വേണം. അകത്തെ മേഖലയ്ക്കു സത്വമേഖല എന്നും നടുവിലത്തെ മേഖലയ്ക്കു രജോമേഖല എന്നും പുറത്തേതിന് തമോമേഖല എന്നുമാണ് പേരുകള്‍. ഇപ്രകാരമാണ് അഗ്നികുണ്ഡം നിര്‍മ്മിക്കേണ്ടത്.

  ഈ കുണ്ഡത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മേഖലകളിലായി പത്തംഗുലം വീതിയില്‍ പതിനഞ്ച് അംഗുലം നീളത്തില്‍ ഒരു യോനി നിര്‍മ്മിക്കേണ്ടതാണ്. അതിന്റെ ആഴം ആറംഗുലം; നാലംഗുലം; രണ്ടംഗുലം എന്നിങ്ങനെ കുറഞ്ഞു കുറഞ്ഞു പോകുന്ന രീതിയിലാരിക്കണം. ആകൃതിയില്‍ ഈ യോനി അരയാലിന്റെ ഇലപോലെയായിരിക്കും. (യോനി എന്നത് ശക്തിയുടെ യോനിയാണ്) കുണ്ഡം ശക്തിയുടെ ഉദരമാകുന്നു. കിഴക്കോട്ട് തലവച്ച് മലര്‍ന്ന് കിടക്കുന്ന ഒരു സ്ത്രീയായിട്ടാണ് ശക്തിയുടെ സങ്കല്‍പ്പം. യോനിയുടെ പടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞിരുന്നാവണം ഹോതാവ് കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്.

[ഇത് അഗ്നിപുരാണം ഇരുപത്തിനാലാം അദ്ധ്യായത്തില്‍ കാണപ്പെടുന്ന ഹോമകുണ്ഡ നിര്‍മ്മാണവിധിയാണ് ]

ഭൂമിനാഥയോഗം


ഭൂമിനാഥയോഗം
  നാലാംഭാവാധിപന്‍ ഉച്ചസ്ഥനായോ ലഗ്നാധിപനോട് ചേര്‍ന്നോ, വ്യാഴത്തിന്റെയോ ശുക്രന്റെയോ കൂടിചേര്‍ന്നോ, വീക്ഷണത്തോടുകൂടിയോ നിന്നാല്‍ അവന്‍ വളരെ ഭൂമികളുടെ നാഥനായിതീരും.

  ഗുരു നാലാംഭാവത്തില്‍ നില്‍ക്കുകയോ, നാലാംഭാവാധിപന്‍ ശുഭഗ്രഹങ്ങളോട്ചേര്‍ന്ന് നില്‍ക്കുകയോ, നാലാംഭാവം ശുക്രനാല്‍ വീക്ഷിക്കപ്പെടുകയോ ചെയ്യുന്നവനും വളരെ ഭൂമികളുടെ നാഥനായിരിക്കും.

  മകരം രാശി നാലാംഭാവമായിരിക്കുകയും, അവിടെ കുജന്‍ നില്‍ക്കുകയും, ശനി വ്യാഴത്തോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുമ്പോള്‍ ജനിച്ചവനും വളരെ ഭൂമിയുടെ നാഥനായിരിക്കും.

  നാലാംഭാവാധിപന്‍ ശുക്രനായിരിക്കുകയും ആ ശുക്രനെ കുജന്‍ വീക്ഷിക്കുകയും ചെയ്താലും അവന്‍ വളരെ ഭൂമിയുള്ളവനായിരിക്കും.

 നാലാംഭാവാധിപന്‍ നാലില്‍ നില്‍ക്കുകയും, ഉച്ചത്തില്‍ നില്‍ക്കുന്ന ചൊവ്വയെ വ്യാഴം (ഗുരു) വീക്ഷിക്കുകയും ചെയ്‌താല്‍ അപ്പോള്‍ ജനിക്കുന്നവന്‍ വളരെ ഭൂമികളുടെ നാഥനായിത്തീരും.

ചന്ദ്രാദിയോഗങ്ങള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

മണിനാദത്തിന്റെ പ്രത്യേകത എന്ത്?

  പൂജാവേളകളിലും അമ്പലങ്ങളിലും മാത്രം ഉപയോഗിച്ചിരുന്ന മണി ഇപ്പോള്‍ വീടുകളില്‍ കോളിംഗ് ബെല്ലിന്റെ സ്ഥാനത്തും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.
  പൂജയ്ക്കുവേണ്ടുന്ന ഒരു സാധനം എന്ന് മാത്രമേ മണിയെപ്പറ്റി ആരും കരുതിവന്നിരുന്നുള്ളു. മണിനാദത്തെ അത്ര ആരോചായി ആരും ചിത്രീകരിക്കാറുമില്ല.

  മണിനാദത്തെപ്പറ്റി പഠനം നടത്തിയവര്‍ കണ്ടുപിടിച്ചത് അത് ഓംങ്കാരധ്വനിയാണെന്നാണ്. തരംഗരൂപത്തില്‍ ഉയര്‍ന്ന് ക്രമേണ താഴ്ന്ന് ഒരു പ്രത്യേകബിന്ദുവില്‍ ഉയരുന്ന ഓം എന്ന പ്രണവമന്ത്രത്തിന് മനസ്സിനെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് അവര്‍ വാദിക്കുന്നത്! ഭക്തരെ അനുഭൂതിയിലേക്ക്‌ നയിക്കാനുള്ള ഇതിന്റെ കഴിവ് നേരത്തെ തെളിയിക്കപ്പെട്ടതാണ്.

വിദ്യായോഗം


  അഞ്ചാംഭാവാധിപന്‍ ഗുരു ദൃഷ്ടിയോടുകൂടി നില്‍ക്കുകയും, നാലാംഭാവാധിപനും ഗുരുവും ശുക്രന്റെ വീക്ഷണത്തോടുകൂടി നില്‍ക്കുകയും, ശനിയുടെയോ രാഹുവിന്റെയോ  ചന്ദ്രന്റെയോ ബുധന്റെയോ ദൃഷ്ടിയോടുകൂടി കുജന്‍ നില്‍ക്കുകയും, ശനിയും ബുധനും ഉച്ചത്തിലും അഞ്ചാംഭാവാധിപന്‍ ചന്ദ്രനോടുകൂടി നില്‍ക്കുകയും നാലിന്റെയും അഞ്ചിന്റെയും അധിപന്മാരും വ്യാഴവും ചേര്‍ന്ന് നാളില്‍ നില്‍ക്കുകയോ, പത്തില്‍നിന്നുകൊണ്ട് നാലിലേക്ക് നോക്കുകയോ ചെയ്താലും അവന്‍ വലിയ വിദ്വാനായിത്തീരും.

  ശുക്രന്‍ നാലില്‍ നിന്നാല്‍ അവന്‍ സംഗീതവിദ്വാനായും ബുധന്‍ നിന്നാല്‍ ഗണിതജ്ഞനായും ഭവിക്കും.

  ആദിത്യനോ ബുധനോ രാഹുവോ അഞ്ചില്‍ നിന്നാല്‍ അവന്‍ ജ്യോതിഷവിദ്വാനായോ വിഷദ്രവ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവനായോ ഭവിക്കും.

  ആദിത്യനും ബുധനും ചേര്‍ന്ന് രണ്ടില്‍ നിന്നാല്‍ അവന്‍ വലിയ ജ്യോത്സ്യനായി ഭവിക്കും. ഇവരെ ശനി വീക്ഷിക്കുക ചെയ്‌താല്‍ ഒന്നാന്തരം ഗണിതക്കാരനായും ഭവിക്കും.

  ആദിത്യനും കുജനുംചേര്‍ന്ന് രണ്ടില്‍ നിന്നാല്‍ അവന്‍ തര്‍ക്കശാസ്ത്രജ്ഞനായും, ശനിയും ബുധനും ആദിത്യനും ചേര്‍ന്ന് അഞ്ചില്‍ നിന്നാല്‍ അവന്‍ ഒരു വലിയ തത്വജ്ഞാനിയായും ഭവിക്കും.

  ആദിത്യനും ബുധനും ചേര്‍ന്ന് കേന്ദ്രത്രികോണങ്ങളിലോ, പതിനൊന്നിലോ നിന്നാല്‍ അവന്‍ കണക്കുശാസ്ത്രജ്ഞനായി ഭവിക്കും. ശുക്രന്‍ രണ്ടില്‍ നിന്നാല്‍ കവിയായും ഭവിക്കും.

  രാഹു അഞ്ചില്‍ നിന്നാല്‍ ബുദ്ധിക്ക് അതിസൂക്ഷ്മതയുള്ളവനായും, അന്തരാര്‍ത്ഥങ്ങളെ ഗ്രഹിക്കുവാന്‍ സമര്‍ത്ഥനായും ഭവിക്കും. രാഹു നാലില്‍ നിന്നാല്‍ അവന്റെ മാതാവ് വളരെക്കാലം ജീവിച്ചിരിക്കും.

  ഗുരു രണ്ടില്‍നിന്നാല്‍ വേദശാസ്ത്രങ്ങളെ അറിയുന്നവനായും, ഇങ്ങനെ നില്‍ക്കുന്നത് ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ ആയാല്‍ ടി ശാസ്ത്രത്തില്‍ അതിനിപുണനായും ഭവിക്കും. രണ്ടാംഭാവാധിപനും ഗുരുവും ചേര്‍ന്ന് കേന്ദ്രത്രികോണങ്ങളില്‍ നിന്നാല്‍ അവന്‍ പല വിദ്യകളേയും അഭ്യസിക്കുന്നവനായും, ബഹുജനപൂജ്യനായും ഭവിക്കും.

  ചന്ദ്രനും കുജനും ചേര്‍ന്ന് രണ്ടില്‍ നിന്നാല്‍ അവന്‍ ഒരു പണ്ഡിതനോ, മതോപദേശിയോ ആയി ഭവിക്കും. ശനി രണ്ടില്‍ നിന്നാല്‍ മഠയശിരോമണിയായും ഭവിക്കും.

ഭൂമിനാഥയോഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. 

ആഭിചാരഹോമത്തിന്

  എണ്ണ, തിപ്പലി , രാജിരക്തം (ആര്‍ത്തവരക്തം) വിഷമുള്ളുള്ള ചമതകള്‍, നീലഉമ്മം, കടലാടി, എരിക്ക്, ആട്ടിന്‍രോമം, ഒട്ടകകാഷ്ഠം എന്നിവയ്ക്ക് പുറമേ യജ്ഞാചാര്യന്‍ നിര്‍ദ്ദേശിക്കുന്ന വസ്തുക്കളും ആഭിചാര ഹോമത്തിന് കരുതേണ്ടതാണ്.

ശംഖിനുള്ളില്‍ കടലിരമ്പുമോ?

  ശംഖുകള്‍ക്കുള്ളില്‍ കടലിരമ്പുന്ന ശബ്ദം കേള്‍ക്കും എന്നൊരു വിശ്വാസമുണ്ട്‌. ശംഖു ലഭിക്കുന്ന ചന്തയില്‍ നിന്നും അത് വാങ്ങുമ്പോള്‍ തട്ടി ശബ്ദം കേള്‍ക്കുന്നതും ചെവിക്കടുത്ത് പിടിച്ച് കടലിരമ്പം പരിശോധിക്കുന്നതും ഒരു സാധാരണ പതിവുമാത്രം.
  എന്നാല്‍ ശബ്ദത്തിന്റെ പ്രധാനഗുണമായ അനുനാദത്തെത്തുടര്‍ന്നാണ് ഇങ്ങനെ ശബ്ദം കേള്‍ക്കുന്നത്. വായുവില്‍ എല്ലാ സമയവും ഇത്തരത്തിലുള്ള കമ്പനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നതാണ് വാസ്തവം. എന്നാല്‍ നമുക്ക് കേള്‍ക്കാന്‍ ആവുന്ന വിധത്തിലുള്ള ഉച്ചത്തിലല്ല ഇവ കേള്‍ക്കുന്നതെന്നതുകൊണ്ടാണ് അവയൊന്നും തന്നെ നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത്. പക്ഷേ ശംഖ് ചെവിക്കടുത്തായി പിടിച്ച് നോക്കുമ്പോള്‍ വായുവിലുള്ള ശബ്ദങ്ങളില്‍ ചില ആവൃത്തിയിലുള്ളതു മാത്രമേ പ്രതിഫലിക്കുകയുള്ളു. ഏത് ആവൃത്തിയാണ് പ്രതിഫലിക്കുകയെന്നത് അതിനുള്ളിലുള്ള വായുവിന്റെ വ്യാപ്തത്തെ ആശ്രയിച്ചിരിക്കുന്നു. ഇത്തരത്തില്‍ പ്രതിഫലിക്കുന്ന ശബ്ദവും അതേ ആവൃത്തിയിലുള്ള ശബ്ദവും കൂടിചേര്‍ന്നാണ് അനുനാദം ഉണ്ടാകുന്നത്. അനുനാദമുണ്ടാകുന്നതോടെ ശബ്ദത്തിന്റെ തീവ്രത പലമടങ്ങായി വര്‍ദ്ധിക്കുന്നു. അപ്പോഴാണ്‌ നമുക്ക് അത് കേള്‍ക്കാന്‍ സാധിക്കുന്നത്. അങ്ങനെ കേള്‍ക്കുന്നത് കടലിരമ്പുന്നതുപോലെ തോന്നുന്നു എന്ന് മാത്രം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.