വിത്തേ പാപബഹുത്വേ തു കളത്രേ വാ തഥാവിധേ
തദീശേ പാപദൃഷ്ടേ തു കളത്രത്രയമാദിശേൽ.
സാരം :-
രണ്ടാം ഭാവത്തിലോ ഏഴാം ഭാവത്തിലോ രണ്ടിലധികം പാപഗ്രഹങ്ങൾ നില്ക്കുകയും പാപഗ്രഹങ്ങൾ നിൽക്കുന്ന മേൽപറഞ്ഞ ഭാവത്തിന്റെ അധിപന് പാപഗ്രഹദൃഷ്ടിയുണ്ടാവുകയും ചെയ്‌താൽ മൂന്നുവിവാഹം ചെയ്യേണ്ടിവരുമെന്നു പറയണം.