അഗ്രം മൊട്ടുപോലെ മനോഹരമായതും ചുവട്ടിൽ അല്പം ഇടയുള്ളതുമായ കാൽ വിരലുകൾ പുരുഷനുത്തമമാകുന്നു. ചുവട്ടിലിടയില്ലാതിരുന്നാൽ അധമവും.
നീണ്ട കാൽവിരലുകൾ അധികാരലക്ഷണവും, കുറുകിയത് വ്യഭിചാരലക്ഷണവുമാകുന്നു.
പരന്ന കാൽവിരലുകൾ ഉള്ള പുരുഷൻ സ്ത്രീലമ്പടനായിരിക്കും.
അഗ്രം കൂർത്തകാൽവിരലുകളുള്ളവൻ കലാകാരനും സമ്പന്നനും ധർമ്മിഷ്ഠനുമാണ്.
കീഴോട്ട് മടക്കിക്കുത്തിയ കാൽവിരലുകളുള്ളവൻ വിശ്വാസവഞ്ചകനാകുന്നു.