ഇരുപത്തിരണ്ടാം ദ്രേക്കാണാധിപൻ അതുമല്ലെങ്കിൽ അഷ്ടമാധിപൻ ഇവരിൽ അധികബലവാൻ എന്നിവയെക്കൊണ്ട് മരണ കാരണത്തെ പറയേണ്ടതാണ്

ദ്വാവിംശഃ കഥിതസ്തു കാരണം
ദ്രേക്കാണോ നിധനസ്യ സൂരിഭിഃ
തസ്യാധിപതിർഭപോപി വാ
നിര്യാണം സ്വഗുണൈഃ പ്രയച്ഛതി.

സാരം :-

ഇതേവരെ പറഞ്ഞപ്രകാരമൊന്നും മരണഹേതുവിനെ ചിന്തിപ്പാൻ ലക്ഷണമില്ലെന്നു കണ്ടാൽ ഇരുപത്തിരണ്ടാം - എട്ടാം ഭാവത്തിന്റെ - ദ്രേക്കാണംകൊണ്ടാണ് മരണകാരണത്തെ ചിന്തിയ്ക്കേണ്ടത് എന്നാണ് ആചാര്യന്മാർ പറഞ്ഞിട്ടുള്ളത്. എങ്ങിനെയെന്നാൽ, ആ ഇരുപത്തിരണ്ടാം ദ്രേക്കാണാധിപൻ അതുമല്ലെങ്കിൽ അഷ്ടമാധിപൻ ഇവരിൽ അധികബലവാൻ എന്നു സാരം. ആ ഗ്രഹത്തിനു ഈ അദ്ധ്യായത്തിലെ ഒന്നാം ശ്ലോകത്തിൽ പറഞ്ഞ ദോഷകോപമോ ധാതുദൂഷ്യമോ കാരണമായുണ്ടാകുന്ന രോഗത്തെ അതു നില്ക്കുന്ന രാശിയുടെ ദേഹാവയവത്തിൽ ഉണ്ടാക്കിയതുമൂലം മരണത്തെ പ്രദാനം ചെയ്യുന്നതാകുന്നു. അല്ലെങ്കിൽ ആ ഒന്നാം ശ്ലോകത്തിൽ പറഞ്ഞ വഹ്ന്യംബ്വാദികളിൽ ആഗ്രഹത്തിനാധിപത്യമുള്ളതുമൂലം മരിച്ചുവെന്നും വരാം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.