സുരാസുരേഡ്യൗ വനിതാം സവർണാം
ന്യൂനാം പരേ കുര്യുരനംഗസംസ്ഥാഃ
ഭാര്യാവപുർദ്യൂനപസംശ്രിതാംശ-
ക്ഷേത്രേശയോർവീര്യവശാത്സമാനം.
സാരം :-
ഏഴാം ഭാവത്തിൽ വ്യാഴമോ ശുക്രനോ നിന്നാൽ ഭാര്യ സ്വജാതിയിലുള്ളവളും മറ്റു ഗ്രഹങ്ങൾ നിന്നാൽ താണനിലയിൽ ഉള്ളവളുമായിരിക്കും.
ഏഴാംഭാവാധിപതി നിൽക്കുന്ന രാശിയുടേയും അംശകിച്ച രാശിയുടേയും അധിപന്മാരിൽവച്ചു ആർക്കാണോ ബലം കൂടുതൽ ഉള്ളത് ആ ഗ്രഹത്തെക്കൊണ്ടാണ് ഭാര്യയുടെ ശരീരചിന്ത ചെയ്യേണ്ടത്.
"മധുപിംഗളദൃക് ചതുരശ്രതനുഃ" "രക്തശ്യാമോ ഭാസ്കരഃ"
എന്നാദിയായ പദ്യങ്ങളെക്കൊണ്ടാണ് മേൽപ്രകാരം ഭാര്യയുടെ ശരീരചിന്ത ചെയ്യേണ്ടത്.