പുരുഷന്റെ ശബ്ദം പതറാത്തതും പരുപരുപ്പില്ലാത്തതും നേരിയതുമായിരിക്കുന്നത് ശുഭകരമാകുന്നു.
തുറന്ന ശബ്ദമുള്ള പുരുഷൻ അഹങ്കാരിയായിരിക്കും.
പരുപരുത്ത ശബ്ദം കപടനാട്യക്കാരന്റേതാകുന്നു.
കുയിലിന്റേയോ മയിലിന്റെയോ ശബ്ദത്തോടു സാമ്യമായ ശബ്ദമുള്ള പുരുഷൻ സഹൃദയനും കവിയുമാകുന്നു.
കാക്കയുടെ ശബ്ദമാണ് പുരുഷനുള്ളതെങ്കിലവൻ ദരിദ്രനായിരിക്കും.
ഗംഭീരമായ ശബ്ദത്തോടുകൂടിയ പുരുഷൻ അഹങ്കാരിയും ധർമ്മവിലോപനുമായിരിക്കും.
അടഞ്ഞ ശബ്ദമാണ് പുരുഷനുള്ളതെങ്കിലവൻ ശാന്തനും ദരിദ്രനുമായിരിക്കും.