ശുക്രദ്യൂനപതൽസ്ഥാനാം സർവേഷാമിഹ യോ ബലീ
ഭാര്യായാഃ സംഭവന്തീഹ തസ്യ വർണ്ണാദയോ ഗുണാഃ.
സാരം :-
ശുക്രൻ, ഏഴാംഭാവാധിപൻ ഏഴാംഭാവത്തിൽ നിൽക്കുന്ന ഗ്രഹം ഇവരിൽ ബലംകൂടുതൽ ഉള്ള ഗ്രഹത്തിനെ നിറം, സ്വഭാവം, മുതലായ ഗുണങ്ങൾ ഭാര്യയ്ക്കുണ്ടായിരിക്കും. ജാതിയും ആ ഗ്രഹത്തെക്കൊണ്ടു വിചാരിക്കാം. ഇതുകൊണ്ടു ഇന്നത്തെ ധാരണയ്ക്കനുകൂലമല്ല ജാതിയുടെ യഥാർത്ഥമെന്നു മാനിക്കാം. ശാരീരകമായും ആത്മീയമായുമുള്ള അനുകൂലമുള്ളവരാണ് ഒരു ജാതിക്കാർ എന്നുള്ള തത്വം ഈ ഭാഗംകൊണ്ടു സ്പഷ്ടമാകുന്നു.