കളത്രേശേ രവൗ വാപി പാപരാശ്യംശസംയുതേ
പാപാന്വിതേ വാ ദൃഷ്‌ടേ വാ പത്നീ പാപപരായണാ.
സാരം :-
ഏഴാം ഭാവാധിപതിയോ സൂര്യനോ പാപരാശിയിൽ നിൽക്കുകയും അംശകിക്കുകയും പാപഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ വരികയും ചെയ്‌താൽ ഭാര്യ പാപശീലക്കാരിയായിരിക്കും. ഇവിടെ വിവാഹകാരകത്വം സൂര്യനെക്കൊണ്ടും പറഞ്ഞുകാണുന്നു. സൂര്യനു സർവ്വകാരകത്വവും ഉണ്ടെന്നു ഹോരയിലെ ആദ്യശ്ലോകംകൊണ്ടു സൂചിപ്പിച്ചിരിക്കുന്നതുതന്നെ ഇതിനു ദൃഷ്ടാന്തമാണ്.