അസ്ഥി മുഴച്ചു കാണാതെ മാംസളമായ കാൽത്തണ്ട (മുഴംകാല്) ഉള്ള വനിത ഉത്തമിയും ധനികയുമാണ്.
മുകളിൽ സാധാരണയിൽ കവിഞ്ഞ വണ്ണവും താഴെ സാധാരണയിൽ കുറഞ്ഞ വണ്ണവുമുള്ള കാൽത്തണ്ടകളുള്ളവൾ ദരിദ്രയും സന്താനദുഃഖമനുഭവിയ്ക്കുന്നവളുമാണ്.
മുൻഭാഗം മുഴച്ചുനില്ക്കുന്ന അസ്ഥിയോടും പിൻഭാഗം തള്ളിനില്ക്കുന്ന മാംസത്തോടും കൂടി മുഴംകാലുകളുള്ളവൾ വിധവയും കാമചാരിണിയുമാകുന്നു.
മുഴംകാലുകൾ രണ്ടുവശവും പരന്നും രോമാവലിയോടുകൂടിയുമിരുന്നാലവൾ ഗർവ്വിഷ്ഠയാണ്.
തുടകളുടെ വണ്ണത്തിനു യോജിക്കാത്തവിധം നേരിയ കാൽത്തണ്ടകളുള്ളവൾ പരമദരിദ്രയാകുന്നു.