പ്രഷ്ടാവ് കണ്ണുകൾ നല്ലതുപോലെ തുറന്ന് ദൈവജ്ഞനിലല്ലാതെ മറ്റു വല്ല പദാർത്ഥങ്ങളിലും ദൃഷ്ടി പതിപ്പിക്കുന്നുവെങ്കിൽ

ഉന്മിഷദംബകയുഗ്ളോ മംഗളപദാർത്ഥദൃഢതരനിഹിതേക്ഷഃ
അധ ഊർധ്വേക്ഷണരഹിതോ ലഭതേഭീഷ്ടം പ്രതീപദൃഗ്ദുഃഖം.

സാരം :-

പ്രഷ്ടാവ് കണ്ണുകൾ നല്ലതുപോലെ തുറന്ന് ദൈവജ്ഞനിലല്ലാതെ മറ്റു വല്ല പദാർത്ഥങ്ങളിലും ദൃഷ്ടി പതിപ്പിക്കുന്നുവെങ്കിൽ സ്വർണ്ണം കണ്ണാടി വിളക്ക് മുതലായ ശുഭ പദാർത്ഥങ്ങളിലോ അല്ലെങ്കിൽ ഉറപ്പുള്ള വല്ല ശുഭ സാധനങ്ങളിലോ ആയിരിക്കണം. കീഴ്പ്പോട്ടും മേൽപ്പോട്ടും നോക്കരുത്. പ്രഷ്ടാവിന്റെ ദർശനം ഏവം വിധമായാൽ ശുഭവും ഇതിനു നേരെ വിപരീതമായാൽ അശുഭവും ഫലമാകുന്നു.

പ്രഷ്ടാവിന് ഏതെങ്കിലും കാരണവശാൽ സൗകര്യമില്ലാതെ വരുമ്പോഴാണല്ലോ ദൈവജ്ഞന്റെ അടുക്കലേക്ക് ദൂതനെ നിയോഗിക്കാറുള്ളത്

സുന്ദരശ്ച  കുലീനശ്ച വിനയീ ച നിരാമയഃ
സുപ്രസന്നശ്ച ദൂതശ്ചേൽ പ്രഷ്ടാ സുഖമവാപ്നുയാൽ.

സാരം :-

പ്രഷ്ടാവിന് ഏതെങ്കിലും കാരണവശാൽ സൗകര്യമില്ലാതെ വരുമ്പോഴാണല്ലോ ദൈവജ്ഞന്റെ അടുക്കലേക്ക് ദൂതനെ നിയോഗിക്കാറുള്ളത്. ആ ദൂതന് സൗന്ദര്യം വംശശുദ്ധി മര്യാദ ആരോഗ്യം സന്തോഷം മുതലായ ഗുണങ്ങളുണ്ടെങ്കിൽ പ്രഷ്ടാവിന് രോഗനിവൃത്തി മുതലായ സുഖപ്രാപ്തി ഉണ്ടാകുന്നതാണ്.

പ്രഷ്ടാവിന് കോപം തളർച്ച മുതലായ കാരണങ്ങളാൽ ദുഃഖത്തിനു വല്ലായ്മയുണ്ടെങ്കിലും ഏതോ ചില കാരണങ്ങളാൽ

ദൗർമ്മുഖ്യം വദനാരൂഢശോകകോപശ്രമാദിഭിഃ
വൈമനസ്യം ച ദൂതസ്യ യേനകേനാപി ദോഷകൃൽ

സാരം :-

പ്രഷ്ടാവിന് കോപം തളർച്ച മുതലായ കാരണങ്ങളാൽ ദുഃഖത്തിനു വല്ലായ്മയുണ്ടെങ്കിലും ഏതോ ചില കാരണങ്ങളാൽ മനസ്സിനു വ്യാകുലത ഉണ്ടായാലും അശുഭ ലക്ഷണമാണെന്ന് അറിയേണ്ടതാണ്. ഈ ലക്ഷണം ദൈവജ്ഞനും യോജ്യമാകുന്നു.

പൃച്ഛാസമയത്തിങ്കൽ പൃച്ഛകനോ ജ്യോതിഷക്കാരനോ കൈയിൽ പിച്ചാത്തി, വാള്, വൈയ്ക്കോൽ, വല, ഉമി, ചെരിപ്പ്, മയിൽ‌പ്പീലി

വാസീഖൾഗപലാലജാലകതുഷാ പാദത്രപിഞ്ഛത്വചാം
ശൃംഗസ്യാപി ച വാഹകേ ച വികലേ സമ്മാർജനീധാരിണി

പ്രേതാലാംകൃതിശൂർപപാശമുസലാൻ ഭർത്തര്യുപേതേ ക്ഷുധാ
ദൈവജ്ഞേƒപി ച പൃച്ഛകേ ന ച ശുഭോ ജ്ഞേയോ വിചാരഃ ക്വചിൽ.

സാരം :-

പൃച്ഛാസമയത്തിങ്കൽ പൃച്ഛകനോ ജ്യോതിഷക്കാരനോ കൈയിൽ പിച്ചാത്തി, വാള്, വൈയ്ക്കോൽ, വല, ഉമി, ചെരിപ്പ്, മയിൽ‌പ്പീലി, ഏതിന്റെയെങ്കിലും തോല്, മൃഗാദികളുടെ കൊമ്പ്, ചൂല്, പ്രേത വിഷയമായി ഉപയോഗിക്കുന്ന ചെറുപൂള, മുതലായ സാധനങ്ങൾ, മുറം, കയറ്‌, ഉലക്ക, ഈ സാധനങ്ങളിൽ ഏതിനെയെങ്കിലും, ധരിച്ചിരിക്കിലും വിശപ്പ് നിമിത്തം ക്ഷീണിച്ചിരിക്കിലും അംഗവൈകല്യമുണ്ടാകിലും ഏതൊരു പ്രശ്നത്തിനായാലും അശുഭമാണെന്ന് തന്നെ അറിയേണ്ടതാണ്.

പ്രഷ്ടാവ് ദൈവജ്ഞനോട് കാര്യം പറയുമ്പോൾ താൻ കയറു പിരിക്കുകയോ നഖം കൊണ്ട് ഭൂമിയിൽ വരയ്ക്കുകയോ

പാശോദ്വർത്തനകേ നഖൈർല്ലിഖതി വാപ്യുത്സാരിതേ വാരിതേ
സഭ്യംഗേ ഭസിതാസ്ഥിസീസശകൃതാം ഭർത്തര്യപി വ്യാധിതേ
വസ്ത്രപ്രാവൃതകന്ധരേ ച മലിനേ രൂക്ഷാƒശുഭാƒലാപിനി
പ്രശ്നോനൈവ ശുഭായ നിർവപതി വാ പിണ്ഡാൻ പരേതാൻ പ്രതി.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞനോട് കാര്യം പറയുമ്പോൾ താൻ കയറു പിരിക്കുകയോ നഖം കൊണ്ട് ഭൂമിയിൽ വരയ്ക്കുകയോ തത്സമയം മറ്റാരെങ്കിലും വന്ന് തന്നെ തടയുകയോ താൻ നിന്ന സ്ഥാനത്തുനിന്ന് മാറ്റി നിറുത്തുകയോ എണ്ണ തേയ്ക്കുകയോ കയ്യിൽ ഭസ്മം അസ്ഥി ഈയം മലം ഇവയെ ധരിച്ചിരിക്കുകയോ ഏതോ വ്യാധിയാൽ ദുഃഖിതനായിരിക്കുകയോ കഴുത്തിൽ മുണ്ട് ചുറ്റിയിരിക്കുകയോ മലിന വേഷത്തോടുകൂടിയിരിക്കുകയോ കഠിനമായും അശുഭമായും ഇരിക്കുന്ന വാക്കുകളെ പറയുകയോ പിതൃകർമ്മം ചെയ്യുകയോ ആണെങ്കിൽ ആ പ്രശ്നം ശുഭപ്രദമായിത്തീരുന്നതല്ല. 

മേൽപ്പറഞ്ഞ  ചേഷ്ടകളും ദൈവജ്ഞനേയും പൃച്ഛകനേയും ഒന്നുപോലെ സംബന്ധിക്കുന്നതാണ്.

പ്രഷ്ടാവോ പ്രഷ്ടാവിനാൽ നിയോഗിക്കപ്പെട്ട ദൂതനോ ആണല്ലോ ദൈവജ്ഞനോട് കാര്യം പറയുന്നത്. അപ്പോൾ ഉറക്കം തൂങ്ങുക, തലമുടി അഴിച്ചിടുക, അശുദ്ധികരമായ മറ്റേതെങ്കിലും പ്രവർത്തിക്കുക

സുപ്തേ മുക്തകചേƒശുചൗ രുദതി വാ ഭഗ്നാനനേ മുണ്ഡിതേ
നഗ്നേ ഛിന്ദതി ഭിന്ദതി ദ്രവതി വാ വഹ്നൗ ഹവിർജ്ജൂഹ്വതി
ദൂതേ ഹസ്തപദാം ച ബന്ധനപരേ ദോഷ്ണാക്ഷിസംമർദനേ
ദീനേ കാഷ്ഠതൃണാദിമർദനപരേ ന സ്യാദ്വിചാരഃ ശുഭഃ

സാരം :-

പ്രഷ്ടാവോ പ്രഷ്ടാവിനാൽ നിയോഗിക്കപ്പെട്ട ദൂതനോ ആണല്ലോ ദൈവജ്ഞനോട് കാര്യം പറയുന്നത്. അപ്പോൾ ഉറക്കം തൂങ്ങുക, തലമുടി അഴിച്ചിടുക, അശുദ്ധികരമായ മറ്റേതെങ്കിലും പ്രവർത്തിക്കുക, കരയുക, തടഞ്ഞു തടഞ്ഞു നിൽക്കുക, ക്ഷൗരം ചെയ്യിക്കുക, വസ്ത്രം ധരിക്കാതിരിക്കുക, ഏതെങ്കിലും പദാർത്ഥങ്ങളെ രണ്ടായി മുറിക്കുക, കീറുക, ഓടുക, ഹോമപദാർത്ഥങ്ങളെകൊണ്ട് അഗ്നിയിൽ ഹോമം ചെയ്യുക, ചരടുകൊണ്ടോമറ്റോ കൈകാൽ ഇതുകളെ ബന്ധിക്കുക, കൈകൊണ്ട് കണ്ണുതിരുമ്മുക, വളരെ ക്ഷീണത വെളിപ്പെടുത്തുക, മരം, പുല്ല് മുതലായതിനെ ഇളക്കിമറിക്കുക, ഈ വക ചേഷ്ടകൾ ദോഷകരമാണെന്ന് പറയണം. എന്നാൽ പൃച്ഛാസമയം പ്രഷ്ടാവ് ഈ വിധം ചേഷ്ടകളോട് കൂടിയവനാണെങ്കിൽ അശുഭകരമെന്നാണല്ലോ ഈ പദ്യം കൊണ്ട് പറയപ്പെട്ടത്. " ദൈവജ്‌ഞേപിച പൃച്ഛകേനചശുഭോ " എന്നിങ്ങനെ മേൽപ്പറവാൻ ഭാവമുള്ളതുകൊണ്ട് പൃച്ഛാസമയം ഈവക ചേഷ്ടകൾ ദൈവജ്ഞനുണ്ടായിരുന്നാലും അശുഭമാണെന്ന് ഗ്രാഹ്യമാകുന്നു.

ജ്യോതിഷക്കാരൻ ഉറങ്ങുന്ന സമയം പൃച്ഛകൻ വന്നു ചോദിച്ചാൽ ദോഷമാകുന്നുവെന്നിങ്ങിനെയെല്ലാം കണ്ടുകൊൾക.

പ്രഷ്ടാവ് ദൈവജ്ഞനോട് കാര്യം പറയുമ്പോൾ തന്റെ ശരീരത്തിലോ മറ്റുവല്ല പദാർത്ഥങ്ങളിലോ ഉറക്കെ അടിച്ചാൽ

സ്വാംഗേഷ്വന്യത്ര വാ ദ്രവ്യേ ഗാഢസാന്താഡനം ക്ഷണാൽ
മൃത്യുദം ലയലിംഗാനാം ചിന്തേക്ഷാശ്രവണാദികം

സാരം :-

പ്രഷ്ടാവ് ദൈവജ്ഞനോട് കാര്യം പറയുമ്പോൾ തന്റെ ശരീരത്തിലോ മറ്റുവല്ല പദാർത്ഥങ്ങളിലോ ഉറക്കെ അടിച്ചാൽ അത് രോഗപ്രശ്നത്തിൽ വേഗേന ഉള്ള മരണത്തെ സൂചിപ്പിക്കുന്നതാകുന്നു. കൂടാതെ ആയുധപാതം ഭയങ്കരങ്ങളായ ഹിംസാവസ്ഥകൾ മുതലായവയെക്കുറിച്ചു വിചാരിക്കുകയോ പതനം മുതലായ അശുഭനിമിത്തങ്ങളെ കാണുകയോ ഉണ്ടായാലും മുൻപറഞ്ഞവണ്ണം മരണകരമാകുന്നു. ഉത്തരാർദ്ധംകൊണ്ടു പറയപ്പെട്ടത് ദൈവജ്ഞന്റെ മനസ്സിനും ചെവിക്കും കണ്ണിനും വിഷയമായതാണ്. ആദിശബ്ദംകൂടി ഉള്ളതുകൊണ്ട് ഏതെല്ലാം വിധത്തിൽ നാശസൂചകങ്ങളായ അനുഭവങ്ങൾ തനിക്കു തല്ക്കാലമുണ്ടാകുന്നുവോ അവയെല്ലാം മരണം മുതലായ ദുരിതങ്ങളെ സൂചിപ്പിക്കുന്നവയാണ്.

ഈ വഴിപാടുകള്‍ ശത്രുദോഷത്തെ നിഷ്പ്രഭമാക്കും

ശത്രുദോഷങ്ങള്‍ ചിലപ്പോള്‍ ജീവിതത്തില്‍ ചില തടസ്സങ്ങളൊക്കെ ഉണ്ടാക്കും. പലതരത്തില്‍ ശത്രുദോഷങ്ങള്‍ ഉണ്ടാകാം. എത്രവലിയ ശത്രുദോഷമാണെങ്കിലും ഈശ്വരഭജനത്തിലൂടെ മാറ്റിയെടുക്കാമെന്ന് ആചാര്യന്‍മാര്‍ പറയുന്നു. ശത്രുദോഷ പരിഹാരാര്‍ത്ഥം ക്ഷേത്രങ്ങളില്‍ ചില വഴിപാടുകള്‍ നടത്താവുന്നതാണ്.

നാഗങ്ങള്‍ക്ക് ഉപ്പും മഞ്ഞളും സമര്‍പ്പിക്കുന്നതും സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചഗവ്യ അഭിഷേകം, എണ്ണ അഭിഷേകം, നാരങ്ങമാല എന്നിവ നടത്തുന്നതുവഴിയും ശത്രുദോഷങ്ങള്‍ ഒഴിഞ്ഞു പോകുമെന്നാണ് വിശ്വസിക്കുന്നത്.

ചെമ്പരത്തിമാല, ഗുരുതി, അടനിവേദ്യം എന്നീവഴിപാടുകള്‍ ഭദ്രകാളിക്ഷേത്രങ്ങളില്‍ നടത്തുന്നതും ചെത്തിപ്പൂമാല, ചുവന്നപട്ട് ചാര്‍ത്തല്‍ എന്നിവ ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ചെയ്യുന്നതും ശത്രുദോഷത്തിന് പരിഹാരമാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു.

ശിവക്ഷേത്രത്തില്‍ തേന്‍ അഭിഷേകവും കറുത്തപട്ടുചാര്‍ത്തലും ഉത്തമമാണ്. അയ്യപ്പക്ഷേത്രത്തില്‍ എരുക്കുമാല, ഭസ്മാഭിഷേകം എന്നിവയും നരസിംഹസ്വാമിക്ക് ചുവന്നപൂക്കള്‍കൊണ്ടുള്ള മാലയും ഹനുമാന് വെറ്റിലയും നാരങ്ങയും ചേര്‍ത്ത് കൊരുത്തമാലയും വഴിപാടായി നടത്തുന്നത് ശത്രുദോഷങ്ങളെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നു.

പ്രഷ്ടാവ് കൈകളെ കുടഞ്ഞുകൊണ്ടോ മർദ്ദിച്ചുകൊണ്ടോ മുഖത്തെ പിൻതിരിച്ചുകൊണ്ടോ യാതൊന്നിനെപ്പറ്റി പറയുന്നുവോ

ഹസ്തൗ ധൂന്വൻ വിമൃദ്നംശ്ച തിരശ്ചീനമുഖഃ സ്ഥിതഃ
വിസ്മൃതസ്വാർത്ഥ ഇത്യേതൈര്യൽ പൃഷ്ടം തദ്വിനശ്യതി.

സാരം :-

പ്രഷ്ടാവ് കൈകളെ കുടഞ്ഞുകൊണ്ടോ മർദ്ദിച്ചുകൊണ്ടോ മുഖത്തെ പിൻതിരിച്ചുകൊണ്ടോ യാതൊന്നിനെപ്പറ്റി പറയുന്നുവോ അതും തനിക്കുപറയേണ്ട കാര്യം മറന്നുപോയിട്ടു പിന്നെ പ്രയാസപ്പെട്ട് ഓർത്തതിനുശേഷം യാതൊന്നിനെക്കുറിച്ചു ചോദിക്കുന്നുവോ അക്കാര്യവും നശിക്കുമെന്ന് അതായത് ഇഷ്ടസാദ്ധ്യകരമല്ലെന്നു പറയണം.

പ്രഷ്ടാവ് ദൈവജ്ഞനോട് കാര്യം പറയുന്ന സമയം മറ്റൊരാൾ അവരുടെ മദ്ധ്യേകൂടി കടന്നു പോകുന്നുവെങ്കിൽ

അന്തരാ ദൂതമാത്മാനം യദി  കശ്ചന ഗച്ഛതി
അനാഗമം സഹായസ്യ കല്പിതസ്യാസ്യ നിർദ്ദിശേൽ.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞനോട് കാര്യം പറയുന്ന സമയം മറ്റൊരാൾ അവരുടെ മദ്ധ്യേകൂടി കടന്നു പോകുന്നുവെങ്കിൽ പ്രഷ്ടാവ് പ്രശ്നത്തിനു ഹേതുവായ വിഷയത്തിൽ വിചാരിച്ചിരുന്ന സഹായം ഉണ്ടാവുകയില്ലെന്ന് പറയണം.

പ്രഷ്ടാവ് ദൈവജ്ഞൻ കാണത്തക്ക സ്ഥലത്ത് വന്നിട്ട് ഓരോ സ്ഥലത്ത് മടങ്ങി നിന്നു നിന്നു വരികയാണെങ്കിൽ മടങ്ങി നിന്നത് എത്ര പ്രാവശ്യമാണോ അത്രയും ദിവസം കഴിഞ്ഞതിനു ശേഷമേ

പ്രഷ്ടാ ദൃഷ്ടിപഥം പ്രാപ്യ സ്ഥിത്വാ സ്ഥിത്വാƒഗമദ്യദി
അതീത്യ സ്ഥിതിസംഖ്യാഹാന്യസ്യ കാര്യസ്യ സാധനം.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞൻ കാണത്തക്ക സ്ഥലത്ത് വന്നിട്ട് ഓരോ സ്ഥലത്ത് മടങ്ങി നിന്നു നിന്നു വരികയാണെങ്കിൽ മടങ്ങി നിന്നത് എത്ര പ്രാവശ്യമാണോ അത്രയും ദിവസം കഴിഞ്ഞതിനു ശേഷമേ പ്രഷ്ടാവ് ഉദ്ദേശിച്ച കാര്യം സാധിക്കുകയുള്ളുവെന്ന് പറയണം. ഇത് കാര്യ സാധ്യപ്രശ്നത്തിൽ ഉപയോഗിക്കേണ്ടതാണെങ്കിലും ലക്ഷണവശാൽ മറ്റുള്ള ഘട്ടങ്ങളിലും ഉപയോഗിക്കാവുന്നതാണ്.

സ്ഥാനത്തുനിന്നു എഴുന്നേറ്റാലും നില്ക്കയാണെങ്കിലും കാര്യം പറഞ്ഞുകൊണ്ടു എവിടെയെങ്കിലും ഇരിക്കയാണെങ്കിലും

ഉത്തിഷ്ഠതി യദി പ്രശ്നം കുർവ്വന്നാസീന ആസനാൽ
സ്ഥിതശ്ചോപവിശേൽ കുർവ്വൻ ഭദ്രമേവോഭയം മതം.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞനോട് കാര്യം പറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥാനത്തുനിന്നു എഴുന്നേറ്റാലും നില്ക്കയാണെങ്കിലും കാര്യം പറഞ്ഞുകൊണ്ടു എവിടെയെങ്കിലും ഇരിക്കയാണെങ്കിലും ഈ ലക്ഷണങ്ങൾ രണ്ടും ശുഭം തന്നെയാണെന്നു പറയണം.

പ്രഷ്ടാവോ ദൂതനോ ഉയർന്ന പ്രദേശത്തു ബലവും ഭംഗിയുമുള്ള പീഠത്തിലിരുന്നു ശരീരത്തിനു വളവും മറ്റും കൂടാതെ ദൈവജ്ഞന്റെ നേരേനോക്കിയിരുന്നു

സുഖോപവിഷ്ട ഋജ്വംഗ്യസ്‌തുംഗദേശേ ശുഭാസനേ
ദൈവജ്ഞാഭിമുഖശ്ചൈവ ശുഭം യാത്യന്യഥാƒശുഭം

സാരം :-

പ്രഷ്ടാവോ ദൂതനോ ഉയർന്ന പ്രദേശത്തു ബലവും ഭംഗിയുമുള്ള പീഠത്തിലിരുന്നു ശരീരത്തിനു വളവും മറ്റും കൂടാതെ ദൈവജ്ഞന്റെ നേരേനോക്കിയിരുന്നു കാര്യം പറയുകയാണെങ്കിൽ വളരെ ശുഭവും ഇതിനു വിപരീതമായി വിധത്തിൽ കാര്യം പറഞ്ഞാൽ അശുഭവുമാകുന്നു.

ഇടത്തേക്കാൽ മുമ്പിൽ വച്ചാൽ / വലത്തെക്കാൽ മുമ്പിലാണെങ്കിൽ / കാല് ചലിപ്പിച്ചുകൊണ്ടിരുന്നാൽ / കാല് ഇളകാതെ ഉറപ്പിച്ചു ചവിട്ടിയിരുന്നാൽ

വാമാംഘ്രിരഗ്രേ നിഹിതഃ ശുഭഃ സ്യാ - 
ദ്ദൂതസ്യ ദോഷായ ച ദക്ഷിണാംഘ്രിഃ
ദോഷായ ചാംഘ്രേശ്ചലനം ഹി തസ്യ
സ്ഥിതിഃ സ്ഥിരാ തസ്യ ശുഭപ്രദാ സ്യാൽ.

സാരം :-

ദൂതനോ പ്രഷ്ടാവോ ദൈവജ്ഞനോട് കാര്യം പറയുമ്പോൾ ഇടത്തേക്കാൽ മുമ്പിൽ വച്ചാൽ ശുഭവും വലത്തെക്കാൽ മുമ്പിലാണെങ്കിൽ അശുഭവുമാണ്.

കാല് ചലിപ്പിച്ചുകൊണ്ടിരുന്നാൽ ദോഷവും കാല് ഇളകാതെ ഉറപ്പിച്ചു ചവിട്ടിയിരുന്നാൽ ശുഭവും ഉണ്ടാകുന്നതാണ്.

പൃച്ഛകൻ പറഞ്ഞ വാക്കിലെ ഒന്നാമത്തെ അക്ഷരംകൊണ്ടു ലഗ്നരാശിയെ കല്പിച്ച് ആ ലഗ്നരാശികൊണ്ടു പൃച്ഛകന്റെ സകല ശുഭാശുഭങ്ങളേയും പറയാവുന്നതാകുന്നു

പ്രഷ്ടുർവാക്യാദിവർണേന ലഗ്നം സംഗൃഹ്യ ചാമുനാ
വാച്യം ശുഭാശുഭം സർവം തൽപ്രകാരോഥ കഥ്യതേ.

സാരം :-

പ്രഷ്ടാവ് പറഞ്ഞ വാക്യത്തിന്റെ ആദ്യക്ഷരം കൊണ്ടു ലഗ്നരാശിയുണ്ടാക്കി അത് ആരൂഢമായി കല്പിച്ച് അതുകൊണ്ട് പ്രഷ്ടാക്കന്മാരുടെ സകല ഗുണദോഷങ്ങളും പറയാവുന്നതാണ്.

****************************

അകചടതപയാ വർഗാ രവികുജസിതസൗമ്യജീവസൗരാണാം
ചന്ദ്രസ്യ ച നിർദിഷ്ടം പ്രശ്നേ പ്രഥമോദ്ഭവം വർണം.

ജ്ഞാത്വാ തസ്മാല്ലഗ്നം സംഗൃഹ്യ ശുഭാശുഭം വദേൽ പ്രഷ്ടുഃ
വർഗ്ഗാദിമദ്ധ്യപരമൈർവർണൈഃ പ്രഥമോദ്ഭവൈർവിഷമം
രാശിം ലഗ്നം പ്രവദേച്ഛിഷ്ടൈര്യുഗ്മം കുജജ്ഞജീവാനാം
സിതരവിജയോശ്ച നൈവം രവിശശിനോരേകരാശിത്വാൽ

തസ്മാലഗ്നാൽ പ്രവദേൽ പൃച്ഛാസമയേ ശുഭാശുഭം സർവം
കാലസ്യാƒവിജ്ഞാനാദേതച്ചിന്ത്യം ബഹു പ്രശ്നേ.

സാരം :-

അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ വരെയുള്ള അക്ഷരങ്ങൾ ഒരു  വർഗ്ഗമാണ്. ഇത് ആദിത്യന്റേതാണ്. 

ക. ഖ. ഗ. ഘ. ങ എന്നീ അക്ഷരങ്ങൾ ഒരു വർഗ്ഗമാണ്. ഇത് ചൊവ്വയുടേതാകുന്നു.

ച. ഛ. ജ. ഝ. ഞ. എന്നീ അഞ്ച് അക്ഷരങ്ങൾ ശുക്രന്റെ വർഗ്ഗമാകുന്നു. 

ട. ഠ. ഡ. ഢ. ണ. എന്നീ അക്ഷരങ്ങൾ ബുധന്റെ വർഗ്ഗമാകുന്നു. 

ത. ഥ. ദ. ധ. ന എന്നീ അഞ്ച് അക്ഷരങ്ങൾ വ്യാഴത്തിന്റെ വർഗ്ഗങ്ങളാകുന്നു. 

പ. ഫ. ബ. ഭ. മ. എന്നീ അക്ഷരങ്ങൾ ശനിയുടെ വർഗ്ഗങ്ങളാകുന്നു. 

യ  ര  ല  വ ശ  ഷ  സ  ഹ  ള  ഴ  റ എന്നീ അക്ഷരങ്ങൾ ചന്ദ്രന്റേതാണ്.

പ്രശ്നത്തിന്റെ ആദ്യാക്ഷരം ഏതൊരു ഗ്രഹത്തിന്റേതായി വരുന്നുവോ ആ ഗ്രഹത്തിന്റെ രാശി ലഗ്നമാണെന്ന് അറിയണം. 

അതായത്

അ മുതൽ ഔ വരെയുള്ള അക്ഷരങ്ങൾ ആദ്യമായി വന്നാൽ ചിങ്ങം ലഗ്നമാണെന്നും 

യ മുതൽ ഹ വരെയുള്ള അക്ഷരങ്ങൾ ആദ്യമായി വന്നാൽ കർക്കടകം രാശി ലഗ്നമാണെന്നും അറിയണം. 

ചൊവ്വ മുതൽ ശനി വരെയുള്ള ഗ്രഹങ്ങൾക്ക് ഈ രണ്ടു രാശി ഉണ്ടല്ലോ.

ക.     ഖ.     ഗ.    ഘ.     ങ        കുജന്റെ വർഗ്ഗം

ച.     ഛ.   ജ.     ഝ.   ഞ.      ശുക്രന്റെ വർഗ്ഗം

ട.       ഠ.       ഡ.   ഢ.     ണ.     ബുധന്റെ വർഗ്ഗം

ത.      ഥ.       ദ.     ധ.      ന       വ്യാഴത്തിന്റെ വർഗ്ഗം

പ.      ഫ.     ബ.   ഭ.      മ.       ശനിയുടെ വർഗ്ഗം


ഈ അഞ്ച് വർഗ്ഗങ്ങളുടേയും ഒന്നാമത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും അക്ഷരങ്ങൾ ആദ്യക്ഷരമായി വന്നാൽ മേടം, തുലാം, മിഥുനം, ധനു, കുംഭം ഈ ഓജരാശികൾ ലഗ്നമാണെന്നും അറിയണം. 

മേൽകാണിച്ച അഞ്ച് വർഗ്ഗങ്ങളുടേയും രണ്ടാമത്തേയും നാലാമത്തേയും അക്ഷരങ്ങൾ പ്രശ്നത്തിന്റെ ആദ്യാക്ഷരമായി വന്നാൽ വൃശ്ചികം, ഇടവം, കന്നി, മീനം, മകരം ഈ രാശികൾ ലഗ്നമാണെന്ന് അറിയണം. 

എങ്ങനെയെന്നാൽ ചൊവ്വയുടെ അക്ഷരങ്ങൾ ക. ഖ. ഗ. ഘ. ങ ഇത്രയുമാണല്ലോ. ഇവയിൽ ക. ഗ. ങ എന്ന് ഒന്നും മൂന്നും അഞ്ചും അക്ഷരങ്ങൾ പ്രശ്നത്തിന്റെ ആദ്യ അക്ഷരമായാൽ ചൊവ്വായുടെ ക്ഷേത്രങ്ങളിൽ ഓജരാശിയായ മേടം ലഗ്നമെന്നും 

ഖ ഘ എന്ന രണ്ടും നാലും അക്ഷരങ്ങൾ ആദ്യക്ഷരമായാൽ ചൊവ്വായുടെ യുഗ്മരാശിയായ വൃശ്ചികം രാശി ലഗ്നമെന്നും അറിയണം.

 ഇങ്ങനെ വർഗ്ഗാക്ഷരങ്ങളെക്കൊണ്ട് ശുക്രൻ മുതലായവരുടെ രാശി ഭേദങ്ങളും ഗ്രാഹ്യമാകുന്നു. ഈ ലഗ്നം ആസ്പദമാക്കി പ്രഷ്ടാക്കന്മാരുടെ സകല ഗുണദോഷങ്ങളും പറയാവുന്നതാണ്. ഒട്ടധികം പ്രശ്നങ്ങൾ ഒരേ സമയത്ത് ഉണ്ടായാൽ ഇപ്രകാരം ലഗ്നമറിഞ്ഞു ഫലം പറയേണ്ടതാണ്.

പൃച്ഛകൻ ദൈവജ്ഞനോട് പറയുന്ന വാക്കു കേട്ടാൽ സന്തോഷകരമായോ ശുഭസൂചകമായോ ഇരിക്കണം

ശോത്രപ്രിയം വദതി വാ വചനം ശുഭം വാ
യദ്വാർത്ഥപുഷ്ടഗിരമസ്ഖലിതാം തദാനീം
പ്രഷ്ടാƒഭിയാത്യഭിമതം ത്വിതരോƒനഭീഷ്ട -
മന്തേ വിസർഗസഹിതം വചനം ച വക്താ.

സാരം :-

പൃച്ഛകൻ ദൈവജ്ഞനോട് പറയുന്ന വാക്കു കേട്ടാൽ സന്തോഷകരമായോ ശുഭസൂചകമായോ ഇരിക്കണം. ഗദ്ഗദം മുതലായ തടസ്സങ്ങൾ ഒന്നും കൂടാതെ അർത്ഥവത്തുകളായ വാക്കുകളെക്കൊണ്ടും ദൈവജ്ഞനെ കാര്യം ധരിപ്പിക്കാം. പ്രഷ്ടാവിന്റെ വാക്ക് ഇപ്രകാരമാണെങ്കിൽ പ്രശ്നത്തിനു വിഷയമായ സംഗതി സുഖേന സിദ്ധിക്കും. കേൾക്കുന്നതിനു സുഖമില്ലാത്തതും അശുഭ സൂചകമായതും അർത്ഥഗൗരവമില്ലാത്തതും ഗദ്ഗദാദി തടസ്സങ്ങളോടുകൂടിയതും അവസാനത്തിൽ വിസർഗ്ഗത്തോടു കൂടിയതുമായ വാക്കുകളെയാണ് പൃച്ഛകൻ ഉപയോഗിച്ചതെങ്കിൽ ഇഷ്ടസിദ്ധി ഉണ്ടാകുന്നതല്ലെന്നു പറയണം.

പ്രഷ്ടാവ് ദൈവജ്ഞനോട് ആദ്യമായി പറഞ്ഞവാക്യത്തിന്റെ ആദ്യമുള്ള മൂന്നക്ഷരങ്ങൾ എടുത്ത് അത് ഏതു ഗണമാണെന്നറിഞ്ഞ് അതുകൊണ്ട് ഫലം പറയുവാനുള്ള ക്രമമാണ്

മധ്യാന്ത്യാദ്യഖിലേഷു ഗാ ജ സ ഭ മാഃ സൂര്യാനിലേന്ദുക്ഷമാ
ദേവാ സ്ഫീതരുഗന്യദേശഗമനപ്രഖ്യാതകീർത്തിശ്രിയഃ
തദ്വത്സ്യു൪ലഘവോ ഗണാ ര ത യ നാ വഹ്ന്യംബരാംഭോദിവോ-
 ƒമർത്യാഃ സ്യുർമൃതിശൂന്യതോത്തമസമൃദ്ധ്യായൂംഷി തേ തന്വതേ.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞനോട് ആദ്യമായി പറഞ്ഞവാക്യത്തിന്റെ ആദ്യമുള്ള മൂന്നക്ഷരങ്ങൾ എടുത്ത് അത് ഏതു ഗണമാണെന്നറിഞ്ഞ് അതുകൊണ്ട് ഫലം പറയുവാനുള്ള ക്രമമാണ് ഈ ശ്ലോകംകൊണ്ടു പറയുന്നത്.

ഗണങ്ങൾ ആകെ എട്ടാണ്.

1. ജഗണം
2. സഗണം
3. ഭഗണം
4. മഗണം
5. രഗണം
6. തഗണം
7. യഗണം
8. നഗണം

ഇവയിൽ ജഗണം മദ്ധ്യഗുരുവും സഗണം അന്ത്യഗുരുവും ഭഗണം ആദ്യഗുരുവും മഗണം അഖിലഗുരുവും ആകുന്നു. ജഗണത്തിന്റെ ദേവത സൂര്യനും അതിന്റെ ഫലം രോഗവൃദ്ധിയും ആകുന്നു. സഗണത്തിന്റെ ദേവത വായുവും അതിന്റെ ഫലം അന്യദേശഗമനവുമാണ്. ഭഗണത്തിന്റെ ദേവത ചന്ദ്രനും അതിന്റെ ഫലം ഉൽകൃഷ്ടമായ കീർത്തിലാഭവും മഗണത്തിന്റെ ദേവത ഭൂമിയും ഇതിന്റെ ഫലം ഐശ്വര്യമാണ്.

ഇതുപോലെ പ്രശ്നവാക്യത്തിലെ ആദ്യമുള്ള മൂന്നക്ഷരങ്ങളിൽ മദ്ധ്യേയുള്ള അക്ഷരം ലഘുവായിരുന്നാൽ രഗണമെന്നും ഒടുവിലത്തെ അക്ഷരം ലഘുവായിരുന്നാൽ തഗണമെന്നും ആദ്യത്തെ അക്ഷരം ലഘുവായിരുന്നാൽ യഗണമെന്നും മൂന്നരക്ഷരങ്ങളും ലഘുവായിരുന്നാൽ നഗണമെന്നും പറയപ്പെടുന്നു. രഗണത്തിന്റെ ദേവത അഗ്നിയാകുന്നു. ഇത് മൃതിയെ ചെയ്യും. തഗണത്തിന്റെ ദേവത ആകാശമാണ്. ഇത് ശൂന്യത്തെ ചെയ്യും. യഗണത്തിന്റെ ദേവത ജലമാകുന്നു. ഇത് ഉൽകൃഷ്ടങ്ങളായ പദാർത്ഥങ്ങളുടെ അഭിവൃദ്ധിയെ ഉണ്ടാകും. നഗണത്തിന്റെ ദേവത സ്വർഗ്ഗമാകുന്നു. ഇതിന്റെ ഫലം ദീർഘായുസ്സാകുന്നു.

ഇങ്ങിനെയുള്ള പ്രശ്നവാക്യം കൊണ്ട് ഗണങ്ങളേയും ദേവതകളേയും അറിഞ്ഞിട്ട് അതിനുള്ള ഫലങ്ങളെ പ്രഷ്ടാക്കന്മാർക്ക് പറയണം. ഗണങ്ങളെ അറിയുന്നതിനുള്ള ക്രമം, ചുരുക്കമായി താഴെ പറയാം. ഗണം നിശ്ചയിക്കുന്നത് അക്ഷരങ്ങളുടെ ഗുരുവും ലഘുവും അറിഞ്ഞിട്ടാണല്ലോ വേണ്ടത്. ഹ്രസ്വാക്ഷരങ്ങൾ ലഘുവാകുന്നു. ദീർഘാക്ഷരങ്ങളും അനുസ്വാരത്തോടും വിസർഗ്ഗത്തോടും കൂടിയ ഹ്രസ്വാക്ഷരങ്ങളും കൂട്ടക്ഷരത്തിന്റെ ആദ്യമുള്ള ഹ്രസ്വാക്ഷരങ്ങളും ഗുരുവാകുന്നു. ഗണങ്ങളെ അറിയുന്നതിന് ഉദാഹരണമായി താഴെ എഴുതുന്നു.

മനക്കുരുന്നിൽ      ജഗണം         മദ്ധ്യഗുരു
പുടവയ്ക്കു          സഗണം       അന്ത്യഗുരു
വാഴയില               ഭഗണം         ആദ്യഗുരു
വന്നിട്ടാട്ടെ              മഗണം         സർവ്വഗുരു
കാലമായി             രഗണം         മദ്ധ്യലഘു
പാലാഴി                 തഗണം        അന്ത്യലഘു
വരാനായി            യഗണം        ആദ്യലഘു
വിളവിന്              നഗണം         സർവ്വലഘു

വർഗ്ഗാക്ഷരങ്ങൾ ക്ഷ എന്ന അക്ഷരം ഉൾപ്പടെ മുപ്പത്തഞ്ചാണല്ലോ

വർഗ്വേഷ്വക്ഷരപഞ്ചകം പവനവഹ്നീന്ദ്രാംബുനാപുംസകം
വാക്യാദൗ തു നപുംസകാക്ഷരമതീവാനിഷ്ടദം പൃച്ഛതാം
ദുഷ്ടൗ മാരുതപാവകൗ വലരിപുർമദ്ധ്യഃ പ്രശസ്തം ജലം
ദീർഘഹ്വസ്രവിഭാഗതഃ സ്വരഗണാശ്ചാംഭോമഹേന്ദ്രാത്മകാഃ ഇതി.

സാരം :-

വർഗ്ഗാക്ഷരങ്ങൾ ക്ഷ എന്ന അക്ഷരം ഉൾപ്പടെ മുപ്പത്തഞ്ചാണല്ലോ. അവയിൽ ക മുതൽ അയ്യഞ്ച് അക്ഷരം ഓരോ വർഗ്ഗങ്ങളാണ്. അപ്പോൾ ക വർഗ്ഗം ച വർഗ്ഗം ട വർഗ്ഗം തവർഗ്ഗം പവർഗ്ഗം യവർഗ്ഗം ഷവർഗ്ഗം എന്ന് ഏഴു വർഗ്ഗങ്ങളായി തീരും. ഇവയിൽ ക മുതൽ അഞ്ച് അക്ഷരം കവർഗ്ഗമെന്നും ച മുതൽ അഞ്ചക്ഷരം ചവർഗ്ഗമെന്നും ഇങ്ങിനെ ക്രമേണ ധരിച്ചുകൊൾക. ഈ ഏഴു വർഗ്ഗങ്ങളിലുമുള്ള ഒന്നാമത്തെ അക്ഷരങ്ങൾ വായുവെന്നും രണ്ടാമത്തെ അക്ഷരങ്ങൾ അഗ്നിയെന്നും മൂന്നാമത്തെ അക്ഷരങ്ങൾ ഇന്ദ്രനെന്നും നാലാമത്തേത് ജലമെന്നും അഞ്ചാമത്തേത് നപുംസകമെന്നും പറയുന്നു. നപുംസകാക്ഷരത്തിന് ആകാശമെന്നും അവയിൽ ചില അക്ഷരങ്ങൾക്ക് ശൂന്യാക്ഷരമെന്നും പറയപ്പെടുന്നു."അ - ഇ" മുതലായ അഞ്ചക്ഷരങ്ങളേയും രണ്ടായി തിരിച്ചിട്ടുണ്ട്. അവയിൽ മേല്പറഞ്ഞ ഹ്രസ്വാക്ഷരങ്ങൾ ഇന്ദ്രാക്ഷരങ്ങളെന്നും "ആ  ഈ" മുതലായ ദീർഘാക്ഷരങ്ങൾ ജലങ്ങളെന്നും പറയുന്നു. പ്രഷ്ടാവിന്റെ വാക്യത്തിലുള്ള ആദ്യക്ഷരം നപുംസകമാണെങ്കിൽ കഷ്ടഫലവും വായു അക്ഷരവും അഗ്ന്യക്ഷരവുമാണെങ്കിൽ അശുഭവും ഇന്ദ്രാക്ഷരമാണെങ്കിൽ ഗുണദോഷസാമ്യവും ജലാക്ഷരമാണെങ്കിൽ ശുഭവും ഫലമാകുന്നു. ഇതി എന്നതുകൊണ്ട് ഇങ്ങിനെ പ്രശ്നസംഗ്രഹവചനം അവസാനിച്ചു.

പ്രഷ്ടാവ് ഉപയോഗിച്ച വാക്കിൽ ആദ്യമുള്ള അക്ഷരം അ മുതൽ ഔ വരെയുള്ള സ്വരാക്ഷരങ്ങളിൽ ഏതെങ്കിലും ഒന്നാണെങ്കിൽ / ക മുതൽ ള വരെയുള്ള ഹല്ലക്ഷരങ്ങളിൽ ഒന്നാണെങ്കിൽ

പ്രശ്നവാക്യം സ്വരാദ്യം ചേൽ ജ്ഞേയം ജീവഗതം ശുഭം
ദോഷശ്ച ദേഹവിഷയോ, ഹലാദ്യം ചേദതോന്യഥാ.

സാരം :-

പ്രഷ്ടാവ് ഉപയോഗിച്ച വാക്കിൽ ആദ്യമുള്ള അക്ഷരം അ മുതൽ ഔ വരെയുള്ള സ്വരാക്ഷരങ്ങളിൽ ഏതെങ്കിലും ഒന്നാണെങ്കിൽ ആയുസ്സിന് അനിഷ്ടം പറയാൻ പാടില്ല. രോഗാരിഷ്ടം ഉണ്ടാകുമെന്നു പറയണം. അതുപോലെ പ്രശ്നത്തിന്റെ ആദ്യക്ഷരം ക മുതൽ ള വരെയുള്ള ഹല്ലക്ഷരങ്ങളിൽ ഒന്നാണെങ്കിൽ ശാരീരമായ രോഗദുഃഖം ഇല്ലെങ്കിലും ആയുർദോഷമുണ്ടെന്നു പറയണം.

അ ഇ മുതലായ സ്വരാക്ഷരങ്ങൾ അച്ചുകളാകുന്നു. ഇത് ജീവാക്ഷരങ്ങളാണ്. ക ഖ മുതലായ വർഗ്ഗാക്ഷരങ്ങൾ ശരീരമാകുന്നു

ആദ്യൈഃ സ്വരൈസ്തു, കാദ്യൈശ്ച വർഗൈർഭിന്നാ ലിപിർദ്വിധാ
സ്വരം ജീവസ്തനുവർഗാ ഇതി ജ്ഞേയാ ച മാതൃകാ.

സാരം :-

അ എന്നുമുതൽ ഉള്ള സ്വരാക്ഷരങ്ങളെക്കൊണ്ടും ക എന്നു മുതൽ ഉള്ള വർഗ്ഗാക്ഷരങ്ങളെക്കൊണ്ടും രണ്ടുപ്രകാരമായി അക്ഷരങ്ങളെ വിഭജിക്കാം. ഇതിൽ സ്വരങ്ങൾ - അച്ചുകളെന്നും വർഗങ്ങൾ - ഹല്ലുകളെന്നും പറയപ്പെടുന്നു. അ എന്നുമുതൽ മാതൃകാപാഠത്തിലെ പതിനാറക്ഷരങ്ങൾ സ്വരങ്ങൾ അല്ലെങ്കിലച്ചുകൾ, ക എന്നു മുതൽ ഉള്ള മുപ്പത്തഞ്ചക്ഷരങ്ങൾ വർഗ്ഗങ്ങൾ അല്ലെങ്കിൽ ഹല്ലുകൾ. ഇതിൽ സ്വരങ്ങൾ ജീവനും വർഗ്ഗങ്ങൾ ശരീരവുമാകുന്നുവെന്ന് അറിഞ്ഞുകൊള്ളണം.

അ ഇ മുതലായ സ്വരാക്ഷരങ്ങൾ അച്ചുകളാകുന്നു. ഇത് ജീവാക്ഷരങ്ങളാണ്. ക ഖ മുതലായ വർഗ്ഗാക്ഷരങ്ങൾ ശരീരമാകുന്നു. ഇങ്ങിനെ അക്ഷരങ്ങൾ അതായത് സ്വരങ്ങളും വർഗ്ഗങ്ങളും ജീവനെന്നും ശരീരമെന്നും അറിയേണ്ടതാണ്.

ആകാശം, വായു, അഗ്നി, ഈ ഭൂതങ്ങളുടെ വർഗ്ഗങ്ങളിൽ ഉൾപ്പെട്ട അക്ഷരവും ഗണവും പൃച്ഛകൻ പറഞ്ഞ വാക്കിന്റെ ആദ്യമുള്ള അക്ഷരമായി വന്നാൽ

ആകാശവായുവഹ്ന്യർണപൂർവ്വം തദ്‌ഗണപൂർവകം
ഭൂതാർത്ഥവാചകം ചാപി വചനം ന ശുഭപ്രദം.

സാരം :-

ആകാശം, വായു, അഗ്നി, ഈ ഭൂതങ്ങളുടെ വർഗ്ഗങ്ങളിൽ ഉൾപ്പെട്ട അക്ഷരവും ഗണവും പൃച്ഛകൻ പറഞ്ഞ വാക്കിന്റെ ആദ്യമുള്ള അക്ഷരമായി വന്നാൽ അത് അശുഭകാരമാകുന്നു. അതുപോലെ കഴിഞ്ഞ അവസ്ഥയെ കുറിക്കുന്ന വാക്കുകളാണെങ്കിൽ അതും അശുഭം തന്നെയാണ്. അക്ഷരങ്ങളുടേയും ഗണങ്ങളുടേയും ഭൂതവിഭാഗം ഇവിടെ പറയപ്പെടുന്നു.

പ്രഷ്ടാവ് ദൈവജ്ഞന്റെ തെക്കുഭാഗത്തു നിൽക്കുകയോ തെക്കോട്ടു നോക്കുകയോ പൃച്ഛാസമയത്തു ചെയ്യുന്നു എങ്കിൽ

ദക്ഷിണാശാഭിമുഖ്യം ച പ്രഷ്ടുര്യമദിശി സ്ഥിതിഃ
അശുഭായ ഭവേന്നൂനമായുഃ പ്രശ്‌നേ വിശേഷതഃ.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞന്റെ തെക്കുഭാഗത്തു നിൽക്കുകയോ തെക്കോട്ടു നോക്കുകയോ പൃച്ഛാസമയത്തു ചെയ്യുന്നു എങ്കിൽ ഏറ്റവും അശുഭകരമാണ്. രോഗപ്രശ്നത്തിൽ ഇങ്ങനെയുള്ള സ്ഥിതിയും ദൃഷ്ടിയും നിശ്ചയമായും ദോഷകരമാണ്.

കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, ഈ ദിക്കുകളിൽ സ്ഥിതി ചെയ്തുകൊണ്ടാണ് / അഗ്നികോണ്, മുതലായ കോണുകളിൽ സ്ഥിതി ചെയ്തുകൊണ്ട് പ്രഷ്ടാവ് ചോദിക്കുന്നു എങ്കിൽ

പൃച്ഛകസ്യ ദിശി സ്ഥാനം വിശേഷാച്ശുഭദം നൃണാം
പൃച്ഛകസ്യ സ്ഥിതിഃ കോണേ പ്രശ്‌നേ സ്ത്രീവിഷയേ ശുഭാ.

സാരം :-

കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, ഈ ദിക്കുകളിൽ സ്ഥിതി ചെയ്തുകൊണ്ടാണ് പൃച്ഛകൻ ചോദിക്കുന്നു എങ്കിലും അതു പുരുഷന്മാരെകുറിച്ചുള്ള പ്രശ്നമാണെങ്കിലും അതു ഏറ്റവും നല്ലതാകുന്നു. 

അഗ്നികോണ്, മുതലായ കോണുകളിൽ സ്ഥിതി ചെയ്തുകൊണ്ട് പ്രഷ്ടാവ് ചോദിക്കുന്നു എങ്കിൽ ആ പ്രശ്നം സ്ത്രീകളെ കുറിച്ചുള്ളതാണെങ്കിൽ നല്ലതാണ്. 

അവയവങ്ങളിലെ യോനികല്പനയെ പറഞ്ഞുകൊള്ളുന്നു

മൂർധ്നി ധ്വജോ, ഘ്രാണപൂടേ തു ധൂമ, - 
ശ്ചാസ്യേ ഹരിഃ ശ്രോത്രദൃശോഃ ശ്വസംജ്ഞഃ,
കണ്ഠേ വൃഷഃ, പാണിയുഗേ ഖരശ്ച,
ഗജശ്ച ഹൃ, ദ്യംഘ്രിയുഗേഥ കാകഃ

സാരം :-

8 ദിക്കുകളിൽ 8 യോനികളെ കല്പിച്ചുവല്ലോ, അതുപോലെ ശരീരത്തിന്റെ 8 അവയവങ്ങളിലും 8 യോനികൾ സ്ഥിതിചെയ്യുന്നുണ്ട്. അവയെ ക്രമേണ പറയുന്നു.

മൂർദ്ധാവിൽ ധ്വജയോനിയും, മൂക്കിൽ ധൂമയോനിയും, മുഖത്തിൽ സിംഹയോനിയും, കണ്ണിലും ചെവിയിലും ശ്വയോനിയും, കഴുത്തിൽ വൃഷയോനിയും, കൈകളിൽ ഖരയോനിയും, ഹൃദയത്തിൽ ഗജയോനിയും, കാലുകളിൽ കാകയോനിയും സ്ഥിതിചെയ്യുന്നു.

8 ദിക്കുകളിലായി 8 യോനികളെ കല്പിച്ചിട്ടുണ്ടല്ലോ, ഇവയിൽ എവിടെയെങ്കിലും നിന്നു അവയവയോനികളിൽ എവിടെയെങ്കിലും സ്പർശിച്ചാൽ അവയ്ക്കുള്ള ഫലങ്ങളെയാണ് ഇനി പറയാൻ പോകുന്നത്. ഇതാണ് ഈ യോനിയെക്കൊണ്ടുള്ള പ്രയോജനം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.