സപ്തമേ വാഷ്ടമേ പാപേ വ്യയേ ഭൂസൂനുസംയുതേ
അദൃശ്യേ യദി നാഥേന കളത്രാന്തരഭാഗ്ഭവേൽ.
സാരം :-
ഏഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പാപഗ്രഹം നിൽക്കുകയും പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വയും നിൽക്കുകയും ഏഴാം ഭാവത്തിലേയ്ക്ക് ഏഴാംഭാവാധിപന്റെ ദൃഷ്ടിയില്ലാതെയിരിക്കയും ചെയ്‌താൽ പുനർവിവാഹലക്ഷണമുണ്ടെന്നു പറയണം.