യന്ത്രം / ഏലസ്സ്


താഴെ പറയുന്ന യന്ത്രങ്ങള്‍ / ഏലസ്സ് എന്നിവ പാരമ്പര്യരീതിയില്‍, തഥാനുഗുണപ്രകാരം, യഥാവിധി മന്ത്രങ്ങള്‍ ഉരുക്കഴിച്ച്‌, തയ്യാറാക്കി ആചാരപ്രകാരം നല്‍കുന്നതാണ്. കൂടുതല്‍ അറിയാന്‍. കിരണ്‍ജി.
9447090838, 8589090838 planetkodungallur@gmail.com
  1. യന്ത്രസംസ്കാരം 
  2. യന്ത്രധാരണം 
  3. യന്ത്രസ്ഥാപനം 
വൈഷ്ണവയന്ത്രങ്ങള്‍ 
  1. സന്താനഗോപാലയന്ത്രം :- ഈ സന്താനഗോപാലയന്ത്രംധരിക്കുന്നവര്‍ക്ക് പുത്രന്മാര്‍, പൌത്രന്മാര്‍ മുതലായ സന്താനാഭിവൃദ്ധി ഉടനെ ഉണ്ടാകുന്നതാണ്.
  2. ചതുരക്ഷരീഗോപാലയന്ത്രം :- ഈ യന്ത്രം ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് സകലവിധത്തിലുള്ള ഐശ്വര്യവും സമ്പത്സമൃദ്ധിയും ലഭിക്കുന്നതാണ്.
  3. അഷ്ടാക്ഷരീഗോപാലയന്ത്രം :- ഈ യന്ത്രം വിദ്യയേയും, ധനത്തേയും, പുത്രന്മാരേയും യശസ്സിനേയും, കാന്തിയേയും - സൗന്ദര്യത്തേയും - കാണുന്നവര്‍ക്കു വശ്യത്തെയും ഉണ്ടാക്കുന്നതാകുന്നു. വിദ്വാനും ധനവാനും, നല്ല സന്താനങ്ങളുള്ളവനും, കീര്‍ത്തിമാനും, എല്ലാവര്‍ക്കും സമ്മതനുമായിത്തീരണമെന്നാഗ്രഹിക്കുന്നവര്‍ ഈ യന്ത്രം ധരിക്കേണ്ടതാണെന്ന് താല്പര്യം. 
  4. ദശാക്ഷരീഗോപാലയന്ത്രം :- ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍, മനസ്സിനും ശരീരത്തിനും സൗഖ്യം, സമ്പത്സമൃദ്ധി, വശ്യം - ഈ ഫലങ്ങളെയെല്ലാം അനുഭവിക്കണമെന്നുള്ളവര്‍ ഈ യന്ത്രം ധരിക്കേണ്ടതാകുന്നു.
  5. അഷ്ടാദശാക്ഷരീഗോപാലയന്ത്രം :- ഈ യന്ത്രം ധരിക്കുന്നവര്‍ക്ക് പുത്രന്മാര്‍, ധനം, കീര്‍ത്തി മുതലായ മനുഷ്യര്‍ ആഗ്രഹിക്കുന്ന എല്ലാവിധ സുഖങ്ങളും സമൃദ്ധിയായി ഉണ്ടാകുന്നതാണ്.
  6. വിംശത്യക്ഷരഗോപാലയന്ത്രം :- ഇപ്രകാരം പറയപ്പെട്ടിരുന്ന വിംശത്യക്ഷരഗോപാല യന്ത്രം വളരെ നിഷ്കര്‍ഷയോടുകൂടി സ്വകാര്യമായി (രഹസ്യമായി) വെയ്ക്കേണ്ടതും, പാത്രാപാത്രവിചാരം കൂടാതെ ചോദിച്ചവര്‍ക്കെല്ലാം പറഞ്ഞുകൊടുപ്പാന്‍ പാടില്ലാത്തതുമാകുന്നു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം, ദീര്‍ഘായുസ്സ്, പുത്രന്മാര്‍, ധാന്യങ്ങള്‍, ജന്മവസ്തുക്കള്‍ മുതലായ സകല സമ്പത്തുകളും ഈ യന്ത്രം ധരിക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്. എന്തിനധികം പറയുന്നു? അഭീഷ്ട വസ്തുക്കളെ മുഴുവനും പ്രദാനം ചെയ്യുന്ന കല്പകവൃക്ഷം പോലെതന്നെ ഈ യന്ത്രവും ഇച്ഛിക്കുന്ന സാധനങ്ങളെ മുഴുവന്‍ കൊടുക്കുന്നതാകുന്നു.
  7. ഗോവര്‍ദ്ധനഗോപാലയന്ത്രം :- ഈ യന്ത്രം നല്ല ദിവസങ്ങളില്‍ എഴുതി ശാസ്ത്രപ്രകാരം ഗൃഹത്തില്‍ സ്ഥാപിച്ചാല്‍ അവിടെ നല്ല ഭംഗിയുള്ളവയും, പാല്‍ ധാരാളമുള്ളവയും, ശീലഗുണമുള്ളവയും പലവിധത്തിലുള്ളവയുമായ അനവധി പശുക്കളും കുട്ടികളും കാളകളും പലവിധത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കും. അതിനു പുറമേ ധാന്യങ്ങള്‍, രത്നങ്ങള്‍, സസ്യങ്ങള്‍, ഇത്യാദികളോടുകൂടി സാക്ഷാല്‍ ശ്രീഭഗവതി അവിടെത്തന്നെ ആ വീട്ടുടമസ്ഥനെ സ്വന്തം ഭാര്യയെപ്പോലെ സ്നേഹത്തോടുകൂടി വിട്ടുപിരിയാതെ ഉപച്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
  8. ദേവകീപുത്രയന്ത്രം അഥവാ ഗോവര്‍ദ്ധനഗോപാലയന്ത്രം :- ഈ യന്ത്രം സ്വര്‍ണ്ണം മുതലായ ലോഹത്തകിടില്‍ വിധി പ്രകാരം എഴുതി കയ്യിന്മേല്‍ ധരിക്കുന്നതായാല്‍ എല്ലാ അഭീഷ്ടങ്ങളും സാധിയ്ക്കുന്നതാണ്. - പ്ലാശ്മരത്തിന്‍റെ പലകയിന്മേല്‍ ഈ യന്ത്രം എഴുതി വിധിപ്രകാരം വേണ്ടതായ സംസ്കാരങ്ങളെല്ലാം ചെയ്തു തൊഴുത്തില്‍ സ്ഥാപിക്കുന്നതായാല്‍ അവിടെ എപ്പോഴും പശുക്കള്‍ ധാരാളമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്.
  9. രാജഗോപാലയന്ത്രം :- ഈ രാജഗോപാലയന്ത്രം ധരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗസുഖവും സകലവിധ ഐശ്വര്യങ്ങളും മൂന്നുലോകത്തിലുള്ള സകല ജനങ്ങളെയും സ്വാധീനമാക്കത്തക്ക വശീകരണശക്തിയും ഉണ്ടാകുന്നതാണ്.
  10. മദനഗോപാലയന്ത്രം :- മദനഗോപാലയന്ത്രം എന്ന് പേരായ ഈ യന്ത്രം ധരിയ്ക്കുന്ന പുരുഷന്മാര്‍ക്ക് ലോകത്തിലുള്ള സുന്ദരികളായ സകല സ്ത്രീകളും സ്ത്രീകള്‍ക്ക് പുരുഷന്മാരും വശവര്‍ത്തികളായിത്തീരുന്നതാണ്.
  11. സമ്മോഹന ഗോപാലയന്ത്രം :- സമ്മോഹനം എന്ന് പേരായ ഈ ഗോപാലയന്ത്രം സകല വിധമായ ഭയത്തേയും നശിപ്പിക്കുന്നതും, സകല അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുന്നതുമാകുന്നു.
  12. പുരുഷസൂക്തയന്ത്രം :- പുരുഷസൂക്തയന്ത്രം സന്താനങ്ങളേയും, ദീര്‍ഘായുസ്സിനേയും, കീര്‍ത്തിയേയും, സൗന്ദര്യത്തെയും ഉണ്ടാക്കും. സകലവിധ പാപങ്ങളേയും നശിപ്പിക്കും. ധനസമ്പത്ത് വര്‍ദ്ധിപ്പിക്കും. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെ സാധിപ്പിയ്ക്കുകയും ചെയ്യും. - - ---- കദളിവാഴയുടെ ഒരു നാക്കില വാട്ടി പശുവിന്‍റെ വെണ്ണ, നെയ്യ് അതില്‍ പരത്തി, ഈ പുരുഷസൂക്തയന്ത്രം അതില്‍ വരച്ച് അത് തൊട്ടുകൊണ്ട് പുരുഷസൂക്തം മൂന്നുരു ജപിച്ച്, കാലത്ത് ആറ് നാഴിക പുലരുന്നതിന് മുമ്പ് മൂന്നുമാസം തികയാത്ത ഗര്‍ഭിണി ആ വെണ്ണനെയ്യ് സേവിക്കണം. എന്നാല്‍ അവള്‍ അതിസമര്‍ത്ഥനും വിഷ്ണുഭഗവാനോട് തുല്യനുമായ പുത്രനെ പ്രസവിയ്ക്കുന്നതാണ്. ---------- വെണ്ണനെയ്യില്‍ ഈ യന്ത്രം വരച്ച് പുരുഷസൂക്തം ജപിച്ച് സേവിച്ചാല്‍ വലിയ വിഷബാധയും, ഗംഭീരങ്ങളായ ആഭിചാരോപദ്രവങ്ങളും, ഭ്രാന്ത്, അപസ്മാരം മുതലായ വലുതായ ചിത്തരോഗങ്ങളും ശമിച്ച് സുഖം കിട്ടുന്നതായിരിക്കും. 
  13. ഗോവിന്ദയന്ത്രം :- ഈ ഗോവിന്ദയന്ത്രം എഴുതി ദേഹത്തില്‍ ധരിയ്ക്കുന്നവര്‍ക്ക് ധര്‍മ്മം, അര്‍ത്ഥം (ധനം), കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങളും സിദ്ധിയ്ക്കയും, രോഗങ്ങള്‍ ഭൂതപ്രേതാദി ബാധകള്‍ മുതലായ എല്ലാവിധ ഉപദ്രവങ്ങളില്‍ നിന്നും രക്ഷകിട്ടുകയും, സര്‍വ്വവിധ സമ്പത്തുകളും ധാന്യങ്ങളും സിദ്ധിയ്ക്കുകയും, എല്ലാവിധ ദാരിദ്രങ്ങള്‍ ശമിയ്ക്കുകയും ചെയ്യുന്നതാണ്.
  14. അഷ്ടാദശാക്ഷര വൈഷ്ണവായന്ത്രം :- ഈ അഷ്ടാദശാക്ഷരവൈഷ്ണവയന്ത്രം ധരിയ്ക്കുന്നതായാല്‍ എല്ലാ വിധ സമ്പത്തുക്കളും വര്‍ദ്ധിയ്ക്കുന്നതാണ്.
  15. ധന്വന്തരിയന്ത്രം :- ഈ യന്ത്രം ധരിച്ചാലത്തെ ഫലം രോഗശമനമാകുന്നു.
  16. വരാഹയന്ത്രം - 1  :- ഈ വരാഹയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് ധാരാളം വസ്തുവഹകളും, സ്വര്‍ണ്ണം മുതലായ രത്നങ്ങളും ധാന്യങ്ങളും സമൃദ്ധിയായി ഉണ്ടാകുന്നതാണ്.
  17. വരാഹയന്ത്രം - 2 :- ഗോരോചനം, അകില്, അരക്ക്, കര്‍പ്പൂരം, കുങ്കുമം, ചന്ദനം ഇതുകള്‍ ചാണകവെള്ളത്തില്‍ അരച്ച് പരത്തി തകിടുപോലെ വട്ടത്തില്‍ ആക്കി ഉണക്കി അതില്‍ സ്വര്‍ണ്ണസൂചികൊണ്ട് നല്ലശുഭദിവസത്തില്‍ എഴുതി ജപം പൂജ മുതലായത് ചെയ്ത് ധരിച്ചാല്‍ എല്ലാവിധ ആഗ്രഹങ്ങളും സാധിയ്ക്കും. ----------- സ്വര്‍ണ്ണതകിടില്‍ ഈ യന്ത്രം എഴുതി ധരിച്ചാല്‍ ധനസമ്പത്തും രാജാധിപത്യവും സിദ്ധിയ്ക്കും. വെള്ളിത്തകിടില്‍ എഴുതി ധരിച്ചാല്‍ ഗ്രാമത്തിന്‍റെ ആധിപത്യം ലഭിയ്ക്കും. ചെമ്പുതകിടില്‍ ആണെങ്കില്‍ ധനവും വര്‍ദ്ധിയ്ക്കും. ---------- വിചാരിച്ച കാര്യങ്ങള്‍ സാധിയ്ക്കേണ്ടതിന്നു ഈ വരാഹയന്ത്രം പെരുമരത്തിന്‍റെ ഇലയിലും, ഭൂസ്വത്തുക്കള്‍ കിട്ടേണ്ടതിന്നു വെളുത്ത പട്ടിലും എഴുതി ധരിയ്ക്കേണ്ടതാകുന്നു. ജപം പൂജ മുതലായ യന്ത്രസംസ്കാരങ്ങള്‍ ചെയ്ത് ഉപയോഗിച്ചാല്‍ മാത്രമേ ശരിയായ ഫലസിദ്ധിയുണ്ടാവുകയുള്ളൂ. ------------ ഈ വരാഹയന്ത്രം വിധിപ്രകാരം സ്വര്‍ണ്ണത്തകിടില്‍ എഴുതി സപരിവാരമായി പൂജിച്ച് ഗ്രാമാധിപതി ഗ്രാമത്തിലും (ഗ്രാമം എന്നതുകൊണ്ട്‌ ഭവനവും ഗ്രഹിക്കാം) പട്ടണാധിപതി പട്ടണത്തിലും, രാജ്യാധിപതി രാജ്യത്തിലും ശുഭദിവസം നോക്കി സ്ഥാപിക്കുക. എന്നാല്‍ അവിടെ ക്ഷുദ്രബാധകളുടെ ഉപദ്രവം, അപമൃത്യു, തസ്കരന്മാരുടെ ശല്യം, ഭൂതോപദ്രവം, സര്‍പ്പങ്ങളുടെ ബാധ, ഭയം മുതലായ യാതൊന്നും ഉണ്ടാകുന്നതല്ല. അവര്‍ക്ക് ആ പ്രദേശത്തേക്ക് ഒന്ന് എത്തിനോക്കുവാന്‍ പോലും സാധിയ്ക്കുന്നതല്ല. അത്ര ശക്തിയുള്ളതാണ് ഈ വരാഹയന്ത്രം.
  18. നരസിംഹയന്ത്രം - 1 :- ഈ നരസിംഹയന്ത്രം രക്ഷസുകള്‍, പിശാചുക്കള്‍, മഹാരോഗങ്ങള്‍, വിഷഭയം, ശത്രുക്കളുടെ ഉപദ്രവങ്ങള്‍ ഇവയെല്ലാം ഉന്മൂലനാശം വരുത്തുന്നതാകുന്നു.
  19. നരസിംഹയന്ത്രം - 2 :- ഈ നരസിംഹയന്ത്രം ധരിയ്ക്കുന്നതായാല്‍ ഭൂതബാധ, അപസ്മാരം, കഠിനങ്ങളായ രോഗങ്ങള്‍, ശത്രുക്കളുടെ ഉപദ്രവങ്ങള്‍ ആദിയായവ ഉണ്ടാവില്ലെന്ന് മാത്രമല്ല, ഉണ്ടായവ നശിച്ചുപോകുന്നതുമാണ്.
  20. നരസിംഹയന്ത്രം - 3 :- ഈ യന്ത്രം ധരിച്ചാല്‍ ക്ഷുദ്രാഭിചാരം, വിഷഭയം, ഗ്രഹപീഡ, രോഗങ്ങള്‍, ശത്രുഭയം എന്നതുകള്‍ നശിക്കുന്നതും സമ്പത്സമൃദ്ധിയുണ്ടാകുന്നതുമാണ്.
  21. ഗീതാത്രിഷ്ടുപ്പുയന്ത്രം :- ഈ ഗീതാത്രിഷ്ടുപ്പുയന്ത്രം സകലവിധമായ രക്ഷയേയും ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെയും, ദീര്‍ഘായുസ്സിനേയും ധനത്തേയും ധാന്യത്തേയും പ്രദാനം  ചെയ്യുന്നതാണ്.
  22. ശ്രീരാമയന്ത്രം - 1 :- ഈ രാമയന്ത്രം നല്ല ശുഭമുഹൂര്‍ത്തത്തില്‍ വിധിയാംവണ്ണം എഴുതി വള, ഏലസ്സ് മുതലായ ആഭരണങ്ങളിലാക്കി ധരിയ്ക്കുന്നവന്‍ യാതൊരു പ്രയാസവും കൂടാതെ യുദ്ധത്തില്‍ ശത്രുക്കളെ തോല്പിച്ച് വിജയിയായിത്തീരുകയും സല്‍പുത്രന്മാര്‍, ആരോഗ്യം, ഭൂസ്വത്തുക്കള്‍, നല്ലതായ ധാന്യങ്ങള്‍, ധനം, പശുക്കള്‍ എന്നതുകളോടുകൂടിയ വലുതായ സമ്പത്തിനെ സമ്പാദിക്കുകയും ചെയ്ത്, സാക്ഷാല്‍ ശ്രീരാമനെപ്പോലെ ലോകത്തില്‍ ബഹുമാന്യനായി അനേകശതവര്‍ഷം കാലം ജീവിച്ചിരിക്കുന്നതുമാകുന്നു. -------------- ഈ രാമയന്ത്രം തന്നെ ചെമ്പുതകിടില്‍ വരച്ച് ജപിച്ച് സമ്പാതസ്പര്‍ശം ചെയ്ത് മുറ്റം കൃഷിസ്ഥലം മുതലായ സ്ഥലങ്ങളില്‍ സ്ഥാപിക്കുക. എന്നിട്ട് അവിടെ ശ്രീരാമചന്ദ്രനെ പരിവാരസഹിതം പൂജിച്ച് ബലി തൂവുകയും ചെയ്ക. എന്നാല്‍ അവിടെ ദിനംപ്രതി ഐശ്വര്യം വര്‍ധിച്ചുകൊണ്ടിരിക്കും.
  23. ശ്രീരാമയന്ത്രം - 2 :- ഈ ശ്രീരാമയന്ത്രത്തെ സ്വര്‍ണ്ണം വെള്ളി മുതലായ തകിടില്‍ വരച്ച് ജപം, ഹോമം മുതലായ യന്ത്രസംസ്കാരങ്ങള്‍ ചെയ്ത് കയ്യിന്മേല്‍ കെട്ടിയാല്‍ എല്ലാ കാര്യങ്ങളിലും വിജയവും സമ്പത്സമൃദ്ധിയും, പരാക്രമവും ഉണ്ടാകും. 
  24. മഹാസുദര്‍ശനയന്ത്രം - 1 :- ഈ മഹാസുദര്‍ശനയന്ത്രം ധരിച്ചാല്‍ ഭൂതബാധ, പ്രേതോപദ്രവം, പിശാചുക്കളില്‍നിന്നുള്ള ഭയം, ആഭിചാരദോഷങ്ങള്‍, ശത്രുക്കള്‍ എന്നിവയെല്ലാം നശിയ്ക്കും.  സകലജനങ്ങളും സ്വാധീനമാകും. ധനം, ധാന്യം, ഭൂസ്വത്തുക്കള്‍, സുന്ദരികളായ സ്ത്രീകള്‍, നല്ല യശസ്സ് മുതലായവയും ഉണ്ടാകും. എന്തിനധികം പറയുന്നു? കല്പകവൃക്ഷവും കാമധേനുവും അപേക്ഷിക്കുന്നവര്‍ക്ക് അഭീഷ്ടങ്ങളേയെല്ലാം പ്രദാനം ചെയ്യുന്ന മാതിരി ഈ മഹാസുദര്‍ശനയന്ത്രവും കൊടുക്കുന്നതാണ് - സംശയമില്ല.
  25. സുദര്‍ശനയന്ത്രം - 2 :- ഈ സുദര്‍ശനയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് ശത്രുബാധകളും ആഭിചാരോപദ്രവങ്ങളും ഉണ്ടാകുകയില്ല. ഉണ്ടായിട്ടുള്ളത് ക്ഷണത്തില്‍ നശിയ്ക്കുകയും ചെയ്യും.
  26. സുദര്‍ശനയന്ത്രം - 3 :- ഈ സുദര്‍ശനയന്ത്രം വിധിപ്രകാരം എഴുതി ധരിയ്ക്കുന്നതായാല്‍ ബാധോപദ്രവങ്ങള്‍ ഏല്‍ക്കാതെ നല്ല രക്ഷയുണ്ടാകുന്നതാണ്.
  27. സുദര്‍ശനയന്ത്രം - 4 :- ഈ സുദര്‍ശനയന്ത്രം എഴുതി ജപിച്ച് സമ്പാത സ്പര്‍ശം ചെയ്തു ധരിയ്ക്കുന്നത് ഗര്‍ഭിണികള്‍ക്ക് വിശേഷിച്ചും ഹിതകരമാണ്. ആഭിചാരം, ഗ്രഹപീഡ, ചിത്തഭ്രമം എന്നതുകളേയും ഈ യന്ത്രം നശിപ്പിയ്ക്കുന്നതാകുന്നു.
  28. സുദര്‍ശനയന്ത്രം - 5 :- ഈ യന്ത്രം എഴുതി ജപിച്ച് സമ്പാതസ്പര്‍ശം ചെയ്ത് ധരിച്ചാല്‍ ആഭിചാരം മുതലായ ബാധോപദ്രവങ്ങളും ഗ്രഹപീഡകളും, ഉന്മാദങ്ങളും നശിക്കും. ഗര്‍ഭിണികള്‍ ഇതു ധരിയ്ക്കുന്നത് ഗര്‍ഭരക്ഷയ്ക്കും സുഖപ്രസവത്തിനും നല്ലതാകുന്നു. പശുക്കള്‍, കുതിരകള്‍, ധനം, ധാന്യങ്ങള്‍ മുതലായ സമ്പത്തുകള്‍ വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.
  29. സുദര്‍ശനയന്ത്രം - 6 :- ഈ സുദര്‍ശനയന്ത്രം സകല ഭയത്തേയും ബാധകളേയും, അപമൃത്യുവിനേയും നശിപ്പിയ്ക്കും. രാജാക്കന്മാര്‍ക്ക് വിജയത്തേയും ഉണ്ടാക്കും.
  30. സുദര്‍ശനയന്ത്രം - 7 :- ഈ യന്ത്രം സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നീ തകിടുകളിലോ കരിങ്കല്ലിന്മേലോ എഴുതി മന്ത്രസംഖ്യ കഴിച്ച് സ്ഥാപിക്കുക. എന്നാല്‍ അവിടെ കള്ളന്മാരുടെ ഉപദ്രവം ഗ്രഹപീഡ ശത്രുഭയം ഇവകള്‍ നശിയ്ക്കുന്നതും, സകലവിധ രക്ഷകളും ഉണ്ടാകുന്നതുമാണ്.
  31. സുദര്‍ശനയന്ത്രം - 8                
  32. ക്ഷേത്രസൂക്തയന്ത്രം  :- ഈ ക്ഷേത്രസൂക്തയന്ത്രം ശുഭമുഹൂര്‍ത്തത്തില്‍ സ്വര്‍ണ്ണസൂചികൊണ്ട് വിധിയാംവണ്ണം ചെമ്പ് തകിടില്‍ വരച്ച് ഭവനത്തിലോ കൃഷിസ്ഥലത്തോ നഗരത്തിലോ ഒരു ദേശത്ത്‌ തന്നെയോ സ്ഥാപിക്കുക. എന്നാല്‍ അവിടെ ദിവസം ചെല്ലുംതോറും സകലവിധ സമ്പത്തുക്കളും ക്രമേണ വര്‍ദ്ധിച്ചുവരുന്നതാണ്. ആനകള്‍, കുതിരകള്‍, പശുക്കള്‍, പോത്തുകള്‍, കാളകള്‍, ആടുകള്‍, കഴുതകള്‍ ഇത്യാദികളും, ധനം പലവിധ ധാന്യങ്ങള്‍ ഭൂസ്വത്തുക്കള്‍ പലവിധത്തിലുള്ള സസ്യങ്ങള്‍ നല്ല വസ്ത്രങ്ങള്‍ നാനാതരത്തിലുള്ള രത്നങ്ങള്‍ പല ജാതി ആഭരണങ്ങള്‍ ഇത്യാദികളുമായ വിഭവങ്ങളോടുകൂടി മഹാലക്ഷ്മി അവിടെ വന്നു പതിവ്രതയായ സ്ത്രീ ഭര്‍ത്താവിന്‍റെ അടുക്കലെന്നപോലെ എപ്പോഴും ഹിതത്തെ ചെയ്തുകൊണ്ടും സന്തോഷത്തോടുകൂടിയും രമിയ്ക്കുന്നതാണ്.                                                                                                                                             .....                                                           ശൈവയന്ത്രങ്ങള്‍  
  33. പഞ്ചാക്ഷരയന്ത്രം :- പഞ്ചാക്ഷരം എന്ന് പേരായ ഈ യന്ത്രം സകലവിധ സുഖങ്ങളെ ഉണ്ടാക്കുന്നതും, സകല അഭീഷ്ടങ്ങളേയും സാധിപ്പിക്കുന്നതുമാകുന്നു. 
  34. അഘോരയന്ത്രം :- അഘോരം എന്ന് പേരായ ഈ യന്ത്രം ധരിയ്ക്കുന്നവര്‍ ഗ്രഹപ്പിഴകളെക്കൊണ്ടുള്ള ഉപദ്രവങ്ങളും, രോഗപീഡകളും ഭയവും ഉണ്ടാകയില്ല, ഉണ്ടായിരുന്നവ നശിയ്ക്കുകയും ചെയ്യും.
  35. മൃത്യുഞ്ജയയന്ത്രം - 1 :-  മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ കുഷ്ഠം മുതലായ എല്ലാ ഭയങ്കരരോഗങ്ങളില്‍നിന്നും സുഖപ്പെട്ടവനായി ആരോഗ്യദൃഢഗാത്രനായി വളരെക്കാലം ജീവിച്ചിരിക്കും. അയാള്‍ക്ക്‌ രാജാക്കന്മാരേയോ യമനെത്തന്നെയോ ഭയപ്പെടേണ്ടിവരില്ല.
  36. മൃത്യുഞ്ജയയന്ത്രം - 2 :- ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ വിഷബാധ, പനി, ശിരോരോഗങ്ങള്‍ എന്നിവ നശിക്കുന്നതും, ശ്രീ വിജയം, കാന്തി, ഓജസ് ഇവകള്‍ വര്‍ദ്ധിയ്ക്കുന്നതും, സര്‍വ്വാഭീഷ്ടങ്ങളും സാധിയ്ക്കുന്നതുമാകുന്നു.
  37. മൃത്യുഞ്ജയയന്ത്രം - 3 :- ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ എല്ലാവിധ രോഗങ്ങളേയും, ആഭിചാരങ്ങളേയും നശിപ്പിക്കും. എല്ലാ വിധ സൗഭാഗ്യങ്ങളേയും പ്രദാനം ചെയ്യും.
  38. മൃത്യുഞ്ജയയന്ത്രം - 4 :- ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ സര്‍വ്വവിധഭയങ്ങളേയും നശിപ്പിയ്ക്കും, വിഷബാധ, ഭൂതോപദ്രവം, അപമൃത്യു, രോഗങ്ങള്‍, മോഹാലസ്യം, ദുഃഖം ഇവയെല്ലാം നശിപ്പിക്കുന്നതും സമ്പത്സമൃദ്ധിയേയും യശസ്സിനേയും വര്‍ദ്ധിപ്പിയ്ക്കുന്നതുമാണ്.
  39. മൃതസഞ്ജീവനിയന്ത്രം :- ഈ മൃതസഞ്ജീവനിയന്ത്രത്തെ സ്വര്‍ണ്ണത്തകിടില്‍ എഴുതി പ്രാണസ്ഥാപനം ചെയ്ത് പരമശിവനെ വേണ്ടതുപോലെ പൂജിയ്ക്കുകയും മന്ത്രസംഖ്യ കഴിയ്ക്കുകയും, സമ്പാതസ്പര്‍ശം ചെയ്യുകയും ചെയ്ത് കണ്ഠാഭരണം, മോതിരം, വള മുതലായ ഏതെങ്കിലും ആഭരണങ്ങളിലാക്കി ധരിയ്ക്കണം. എന്നാല്‍ അവന്‍ മരിയ്ക്കുവാന്‍ അടുത്തിരിയ്ക്കുന്നുവെങ്കില്‍ കൂടി ഈ യന്ത്രത്തിന്‍റെ പ്രഭാവം കൊണ്ട് ആ മരണത്തില്‍ നിന്ന് വിമുക്തനായി ആരോഗ്യത്തോടുകൂടിതന്നെ വളരെക്കാലം ജീവിചിരിക്കുന്നതുമാകുന്നു.
  40. ശരഭയന്ത്രം - 1 :- ഈ യന്ത്രം ശത്രുക്കളുടെ വായ, കണ്ണ്, ചെവി, ഗതി, വാക്ക് ഇതുകളെയെല്ലാം സ്തംഭിപ്പിക്കുന്നതാകുന്നു.
  41. ശരഭയന്ത്രം - 2 :- ഈ യന്ത്രം ധരിച്ചാല്‍ ഭൂതബാധ, അപസ്മാരം, ശത്രുക്കളുടെ ഉപദ്രവം എന്നിവ നശിക്കുന്നതും സകലവിധത്തിലുള്ള രക്ഷ ലഭിയ്ക്കുന്നതുമാകുന്നു.
  42. കുബേരയന്ത്രം :- ഈ കുബേരയന്ത്രം ചതു൪ത്ഥികാദികളായ എല്ലാ വിഷമജ്വരങ്ങളേയും ക്ഷണത്തില്‍ ഹനിയ്ക്കുന്നതും സകലവിധത്തിലുള്ള ആപത്തുകളെ നശിപ്പിച്ചു രക്ഷിയ്ക്കുന്നതും എതിരില്ലാത്ത പ്രഭാവത്തോടുകൂടിയതുമാകുന്നു.
  43. വീരഭദ്രയന്ത്രം - 1 :- ഈ വീരഭദ്രയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് സകലവിധ സുഖങ്ങളേയും അനുഭവിപ്പാന്‍ സംഗതി വരുന്നതാണ്.
  44. വീരഭദ്രയന്ത്രം - 2 :- ഈ വീരഭദ്രയന്ത്രത്തെ ശുഭദിനത്തില്‍ എഴുതി പൂജ ജപം മുതലായ യന്ത്രസംസ്കാരങ്ങള്‍ ചെയ്തു ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് നല്ല യശസ്സും, സൗന്ദര്യവും, ധനസമ്പത്തും വശീകരണ ശക്തിയും ഉണ്ടാവും. ശത്രുക്കളും വ്യാധികളും നശിയ്ക്കും. ഭൂതങ്ങളുടേയും പ്രേതങ്ങളുടേയും ബാധകള്‍ ഇല്ലാതാകും. എല്ലാവിധ കാര്യവിഘ്നങ്ങളും നാമാവശേഷമായിത്തീരും. സര്‍വ്വരക്ഷകളും ഉണ്ടാകും. പ്രത്യേകിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ ധരിയ്ക്കുന്നതായാല്‍ എന്നെന്നും വേര്‍പിരിയാത്ത വിധത്തില്‍ വളരെ അന്യോന്യം ആകര്‍ഷിച്ച് വശീകരിക്കുകയും ചെയ്യും.
  45. ശൈവയന്ത്രം :- ഈ ശൈവയന്ത്രം ശുഭദിനത്തില്‍ എഴുതി വിധിപ്രകാരം പൂജ, ജപം, മുതലായ യന്ത്രസംസ്കാരങ്ങളെ ചെയ്ത് ദേഹത്തില്‍ ധരിയ്ക്കുകയോ ഗൃഹത്തിനുള്ളില്‍ സ്ഥാപിക്കുകയോ ചെയ്ക. എന്നാല്‍ സര്‍വ്വരോഗങ്ങളും മാറി സുഖം കിട്ടും. മരണത്തെ തടുത്തു ദീര്‍ഘായുസ്സനുഭവിപ്പിക്കും. ബന്ധുക്കള്‍, പുത്രന്മാര്‍, ഭൃത്യന്മാര്‍, ധനസമ്പത്ത്, ധാന്യങ്ങള്‍, പശുക്കള്‍ ഇത്യാദികളെല്ലാം വര്‍ദ്ധിയ്ക്കും. ശ്രീഭഗവതി എന്നെന്നും പിരിയാതെ അവിടെത്തന്നെ താമസിയ്ക്കുകയും ചെയ്യും.
  46. ആപദുദ്ധാരണയന്ത്രം (വടുകഭൈവന്‍) :- ഈ യന്ത്രം ധരിയ്ക്കുന്നതായാല്‍ അപമൃത്യു ഭയം എന്നതുകള്‍ ഉണ്ടാകയില്ല; എല്ലാവിധ സമ്പത്തുക്കളും വര്‍ദ്ധിയ്ക്കും, എല്ലാവിധ സൗഭാഗ്യങ്ങളുണ്ടാവും, ഗൃഹപീഡകളെ ഇല്ലായ്മ ചെയ്യും, രാജാക്കന്മാര്‍ക്ക് യുദ്ധത്തില്‍ വിജയത്തെ ഉണ്ടാക്കും. ഈ ആപദുദ്ധാരണയന്ത്രംപോലെ ആപത്തുക്കളെ നശിപ്പിക്കുന്നതായ മറ്റൊരു യന്ത്രവും യന്ത്രശാസ്ത്രങ്ങളില്‍ ഇല്ല. അതിനാല്‍ പ്രയത്നപ്പെട്ടിട്ടെങ്കിലും മനുഷ്യരെല്ലാവരും ഈ യന്ത്രം ധരിയ്ക്കേണ്ടതാകുന്നു.
  47. ചിന്താമണിയന്ത്രം - 1 :- ഈ യന്ത്രം എല്ലാ വിധ അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുന്നതാകുന്നു.
  48. ചിന്താമണിയന്ത്രം - 2 :- ഈ യന്ത്രം ധരിയ്ക്കുന്നതായാല്‍ പാപത്തേയും രോഗങ്ങളേയും ബാധോപദ്രവങ്ങളേയും നശിപ്പിക്കുന്നതാണ്.
  49. ചിന്താമണിയന്ത്രം - 3 :- ഈ യന്ത്രം ആപത്തുക്കളേയും ഗ്രഹപ്പിഴകൊണ്ടുള്ള ഉപദ്രവങ്ങളേയും നശിപ്പിയ്ക്കും.                                                                                                                                              .....                                                             ദേവീയന്ത്രങ്ങള്‍  
  50. ശ്രീസൂക്ത (സൗഭാഗ്യ) യന്ത്രം :- ഈ ശ്രീസൂക്തയന്ത്രം ശാസ്ത്രവിധിപ്രാകാരം, എഴുതി ഭക്തി സഹിതം ധരിയ്ക്കുന്നതായാല്‍ പുത്രസമ്പത്ത്, ആരോഗ്യം, വസ്തുവകള്‍, ധാന്യസമൃദ്ധി, ധനപുഷ്ടി, നല്ല പശുക്കള്‍, സസ്യങ്ങള്‍ എന്നീ സമ്പത്സമൃദ്ധികളോടുകൂടി അതിപ്രസന്നയായ ശ്രീഭഗവതി അവരുടെ ഗൃഹത്തില്‍ തന്നെ താമസിക്കുകയും, അവര്‍ക്കുള്ളതായ സകല അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുകയും, അങ്ങിനെ അവര്‍ 100 വയസ്സുവരെ സുഖമായി ജീവിച്ചിരിക്കുകയും ചെയ്യുന്നതാണ്.--------------------------- ഈ ശ്രീസൂക്തയന്ത്രം തന്നെ ചെമ്പുതകിടില്‍ എഴുതി സമ്പാതസ്പര്‍ശം ചെയ്ത് ജപിച്ച് നടുമിറ്റം മുതലായ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിയ്ക്കുകയും, അവിടെ സ്ഥലശുദ്ധി ചെയ്ത് ലക്ഷ്മീ ഭഗവതിയെ ആവാഹിച്ച് വേണ്ടതുപോലെ പൂജിയ്ക്കുകയും പിന്നെ പരിവാരങ്ങള്‍ക്ക് ബലി തൂവുകയും ചെയ്ക. ഇങ്ങിനെ എവിടെ ചെയ്യുന്നുവോ അവിടെ എല്ലാ സമ്പത്തുക്കളും ദിനംപ്രതി വര്‍ദ്ധിയ്ക്കുന്നതാകുന്നു. മാത്രമല്ല പുത്രന്മാര്‍, ഭാര്യന്മാര്‍, സ്നേഹിതന്മാര്‍ മറ്റു വിഭാഗങ്ങള്‍, ധനങ്ങള്‍, ധാന്യങ്ങള്‍, ആനകള്‍, കുതിരകള്‍, രഥങ്ങള്‍, അനവധി കാളകള്‍, പശുക്കള്‍ ഇത്യാദി എന്നെന്നും അവിടെ സമൃദ്ധിയായി  ഉണ്ടായിരിക്കുന്നതാണ്. പതിവ്രതയായ സ്ത്രീ ഭര്‍ത്താവിനെ എങ്ങിനെ ഒരിയ്ക്കലും വേര്‍പിരിയാതെ എപ്പോഴും ഇഷ്ടം നോക്കി ഉപചരിയ്ക്കുന്നുവോ അതുപോലെ ശ്രീഭഗവതി അവിടെ എപ്പോഴും സന്തോഷത്തോടുകൂടി ക്രീഡിച്ചുകൊണ്ടിരിയ്ക്കുന്നതാണ്.
  51. ശ്രീയന്ത്രം :- ഈ യന്ത്രം എഴുതി ഏതു ഭവനത്തില്‍ സ്ഥാപിയ്ക്കുന്നുവോ അവിടെ ധനങ്ങള്‍, മറ്റു ധാന്യങ്ങള്‍, വിഭവങ്ങള്‍, കുതിരകള്‍, ആനകള്‍, സ്വര്‍ണ്ണങ്ങള്‍, ആഭരണങ്ങള്‍, നല്ല ഭൃത്യന്മാര്‍, ഭൂസ്വത്തുക്കള്‍ എന്നിത്യാദികളായ സകല സമ്പത്സമൃദ്ധികളോടും കൂടി സാക്ഷാല്‍ ശ്രീഭഗവതി വളരെ സന്തോഷത്തോടുകൂടിത്തന്നെ വേര്‍പിരിയാതെ എപ്പോഴും ക്രീഡിച്ചുകൊണ്ട് വസിയ്ക്കുന്നതാണ്.
  52. അശ്വാരൂഢയന്ത്രം - 1 :- ഈ യന്ത്രം വിധിപ്രകാരം എഴുതി ധരിയ്ക്കുന്നവര്‍ക്ക് വളരെ ധനസമൃദ്ധിയുണ്ടാവുകയും, ജനങ്ങള്‍ക്ക്‌ വളരെ വശ്യമുണ്ടാവുകയും ചെയ്യുന്നതാണ്.
  53. അശ്വാരൂഢയന്ത്രം - 2 :- ഈ യന്ത്രം എഴുതി താമരപ്പൂവിലാക്കി ഒരു കുടത്തില്‍വെച്ച് പൂജിയ്ക്കുകയും സമ്പാതസ്പര്‍ശം മുതലായത് ചെയ്കയും ചെയ്ത് ദേഹത്തില്‍ ധരിയ്ക്കുന്നതായാല്‍ അവന്നു ഈ മൂന്നു ലോകത്തേയും വശീകരിച്ചു സ്വാധീനമാക്കുവാന്‍ കഴിയുന്നതാണ്.
  54. നിത്യക്ലിന്നാപാര്‍വ്വതീയന്ത്രം :- ഈ യന്ത്രം ധരിയ്ക്കുന്നവര്‍ക്ക് സകലവിധത്തിലുള്ള ഐശ്വര്യങ്ങളും സിദ്ധിയ്ക്കുന്നതാണ്.
  55. സ്വയംവരയന്ത്രം :- ഈ സ്വയംവരയന്ത്രത്തെ സ്വര്‍ണ്ണം, വെള്ളി മുതലായ തകിടുകളില്‍ വരച്ച് സ്വയംവരമന്ത്രം തൊട്ടുജപിച്ച്, സമ്പാതസ്പര്‍ശം ചെയ്ത് നല്ല ദിവസം നോക്കി ശരീരത്തില്‍ ധരിയ്ക്കുക, എന്നാല്‍ വളരെ ധനവും, ധാന്യങ്ങളും, വസ്തുക്കളും, പശുക്കളും, സസ്യങ്ങളും, ആഭരണങ്ങളും വളരെ ഹൃദ്യങ്ങളായ മറ്റു ഐശ്വര്യങ്ങളും ലഭിയ്ക്കുന്നതിനുപുറമേ ഈ മൂന്നു ലോകത്തേയും സന്തോഷിപ്പിച്ച് സ്വാധീനമാക്കുകയും ചെയ്യാവുന്നതാണ്.
  56. സമൃദ്ധിയന്ത്രം :- ഈ സമൃദ്ധിയന്ത്രം ഐഹികാമൃഷ്ടികങ്ങളായ സകലവിധ സുഖത്തേയും ഉണ്ടാക്കുന്നതാണ്.
  57. വാരാഹീയന്ത്രം - 1 :- ഈ വരാഹീയന്ത്രം എല്ലായ്പ്പോഴും ദേഹരക്ഷയേയും, ശത്രുക്കള്‍ക്ക് സ്തംഭനത്തേയും, മോഹനത്തേയും ഉണ്ടാക്കുന്നതാണ്. മാത്രമല്ല ശത്രുക്കളുടെ ഗതിയും, വാക്കും, ബുദ്ധിയും മറ്റു സര്‍വ്വ ചേഷ്ടകളും നിരോധിയ്ക്കപ്പെടുവാനും ശത്രുക്കളെ സ്വാധീനമാക്കുവാനും ഈ യന്ത്രം ധരിയ്ക്കുന്നവരുടെ സകല ശത്രുക്കളും ഉടനെ നാമാവശേഷമായിത്തീരുന്നതാണ്.
  58. വാരാഹീയന്ത്രം - 2 :- ഈ വാരാഹീയന്ത്രം സകല ശത്രുക്കളേയും നശിപ്പിയ്ക്കും സകലവിധമായ രക്ഷകളേയും ചെയ്യും, ജനങ്ങളെയെല്ലാം വശീകരിച്ച് സ്വാധീനമാക്കും, ധനസമൃദ്ധിയേയും ധാന്യപുഷ്ടിയേയും ഉണ്ടാക്കും. ദുഷ്ടന്മാരെയെല്ലാം നശിപ്പിയ്ക്കും. സകല ഉപദ്രവങ്ങളില്‍നിന്നും രക്ഷിയ്ക്കുകയും ചെയ്യും. ലോകാനുഗ്രഹത്തിനുവേണ്ടി ജീവിച്ചിരുന്ന പുരാതന മഹര്‍ഷിമാര്‍ അങ്ങിനെയാണ് പറഞ്ഞിരിയ്ക്കുന്നത്.
  59. സ്വപ്നവാരാഹീയന്ത്രം :- ഈ വാരാഹീയന്ത്രം സ്വര്‍ണ്ണം, വെള്ളി മുതലായ ലോഹത്തകിടില്‍ വിധിപ്രകാരം വരച്ച്  കയ്യ് അര മുതലായ അവയവങ്ങളില്‍ ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് യശസ്സും ധനവും സുഖവും വര്‍ദ്ധിക്കുന്നതാന്നു. മാത്രമല്ല ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങളും, പശുക്കള്‍ ധാന്യങ്ങള്‍ മുതലായ സമ്പത്തുക്കളും സിദ്ധിക്കുന്നതാണ്. എന്നധികം പറയുന്നു. ഈ വാരാഹീയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് സകല അഭീഷ്ടങ്ങളേയും ദേവി സാധിപ്പിച്ചുകൊടുക്കുന്നതാണ്.
  60. ശകടയന്ത്രം :- ഈ യന്ത്രം വിധിപ്രകാരം സ്വര്‍ണ്ണതകിടില്‍ എഴുതി കറുത്ത വര്‍ണ്ണമായ പുഷ്പങ്ങളെക്കൊണ്ട് പൂജിച്ച് ശത്രുക്കളുടെ ഭവനത്തില്‍ നിക്ഷേപിക്കുക. എന്നാല്‍ ആ ശത്രു നൂറുകൊല്ലമായി അവിടെത്തന്നെ സ്ഥിരതാമസക്കാരനായിരുന്നാല്‍ പോലും ഉടനെ സ്ഥലം വിട്ടുപോകുന്നതാണ്. -------------------------------- യുദ്ധസമയത്ത് ഘോഷിക്കുന്ന പടഹം, മദ്ദളം, പെരുമ്പറ മുതലായ വാദ്യങ്ങളുടെ അകത്ത് ഈ യന്ത്രം ഇട്ടുകൊണ്ട്‌ യുദ്ധസമയത്ത് വാദ്യഘോഷം മുഴക്കുന്നതായാല്‍ ആ ശബ്ദം കേട്ട മാത്രയില്‍ തന്നെ ശത്രുക്കള്‍ ഭയപ്പെട്ടു ഓടുന്നതാണ്.---------------------------- ഈ യന്ത്രം സ്വര്‍ണ്ണതകിടില്‍ എഴുതി വിധിപ്രകാരം പൂജിച്ച് അധോമുഖമായിട്ട് മഞ്ഞനിറത്തിലുള്ള പൂക്കളില്‍ ഇട്ടാല്‍ ശത്രുക്കളുടെ വാക്കുകള്‍ സ്തംഭിച്ചുപോകും. അവര്‍ക്ക് മിണ്ടുവാന്‍ വയ്യാതാകുമെന്നര്‍ത്ഥം. അത് തീയ്യിലിട്ടാല്‍ ശത്രുക്കള്‍ക്ക് ചുട്ടുപുകച്ചിലുണ്ടാകും. വെള്ളത്തിലിട്ടാല്‍ തുടരെത്തുടരെ അനര്‍ത്ഥങ്ങളുണ്ടാകും. ---------------------- സാധ്യപുരുഷന്‍റെ നക്ഷത്രവൃക്ഷം തുളച്ചു ഈ യന്ത്രം അതിനകത്തുവെച്ചാല്‍ ശത്രുക്കള്‍ക്ക് അതിയായ മനോദുഃഖമുണ്ടാകും. കറുത്ത വസ്ത്രത്തില്‍ യന്ത്രം പൊതിഞ്ഞ് ഭൂമിയില്‍ കുഴിച്ചിട്ടാല്‍ ശത്രുക്കള്‍ക്ക് ഭ്രാന്തുപിടിക്കും. എന്തിനധികം പറയുന്നു; ഈ യന്ത്രം വിധിയാംവണ്ണം എഴുതി ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് സകലവിധ അഭീഷ്ടങ്ങളും സിദ്ധിക്കുന്നതാകുന്നു.
  61. ആഗാവസൂക്തയന്ത്രം :- ഈ യന്ത്രം ഭവനാദികളില്‍ സ്ഥാപിച്ചാല്‍ അവിടെ പശുക്കള്‍, പോത്തുകള്‍, കുതിരകള്‍, എരുമകള്‍ മുതലായവയുടെ മറ്റു സമ്പത്തുകളും ക്ഷണത്തില്‍ വര്‍ദ്ധിയ്ക്കുന്നതാണ്.
  62. ഋക്പഞ്ചകയന്ത്രം - 1 :- ഈ യന്ത്രം ധനപുഷ്ടിയേയും, ധാന്യസമൃദ്ധിയേയും, ഭൂസ്വത്തുക്കളേയും, പുത്രാപൌത്രാദിസന്താനസമ്പത്തിനേയും പശുക്കള്‍ ആനകള്‍ കുതിരകള്‍ പോത്തുകള്‍ സസ്യങ്ങള്‍ ആഭരണങ്ങള്‍ മുതലായ ഉപകരണങ്ങളോടുകൂടി വലിയ സമ്പത്സമൃദ്ധിയേയും പ്രദാനം ചെയ്യുന്നതാണ്. എന്തിനധികം വിസ്തരിക്കുന്നു? ഈ യന്ത്രം ധരിയ്ക്കുന്നവന് സകലവിധമായ അഭീഷ്ടങ്ങളും സിദ്ധിയ്ക്കുന്നതാകുന്നു.
  63. ഋക്പഞ്ചയന്ത്രം - 2 :- സരസ്വതീദേവിയുടെ ഈ ഋക്പഞ്ചകയന്ത്രം സ്വർണ്ണത്തകിടിൽ എഴുതി, ഭക്തിയോടുകൂടി സരസ്വതിയെ ആവാഹിച്ചു ജപിച്ച്, അതിനെ ഏലസ്സു മുതലായ ആഭരണങ്ങളിലാക്കി നല്ല ദിവസം നോക്കി ദേഹത്തിൽ ധരിയ്ക്കുന്നതായാൽ അയാൾ കവികളിൽ വെച്ചും താർക്കികന്മാരിൽ വെച്ചും ചക്രവർത്തിയായിത്തീരും. അതിയായ കവിതാസാമർത്ഥ്യവും നല്ല വാചാലത്വവും സിദ്ധിയ്ക്കുമെന്നർത്ഥം. വയമ്പ് അരച്ച് അതിൽ ഈ യന്ത്രം വരച്ചു സേവിയ്ക്കുന്നതായാൽ അയാൾക്കു മന്ദാകിനി എന്ന ദേവനദിയിൽ നിന്ന് അനർഗ്ഗളമായി നിരന്തരം പ്രവഹിയ്ക്കുന്ന തിരമാലകൾ പോലെ ലോകത്തെ മുഴുവൻ ഇളക്കി മറച്ചു വശീകരിയ്ക്കത്തക്ക വാഗ്വിലാസമുണ്ടാകുന്നതാണ്.
  64. യച്ഛന്ദസാമൃഗ്യയന്ത്രം :- ഈ യന്ത്രം സ്വർണ്ണം വെള്ളി മുതലായവയെക്കൊണ്ടു ഉണ്ടാക്കിയ തകിടിൽ ഭക്തിയോടുകൂടി ശുഭദിനത്തിൽ എഴുതി ദേഹത്തിൽ ധരിയ്ക്കുന്നവൻ അതിബുദ്ധിമാനും, ദീർഘായുഷ്മാനും, ആരോഗ്യദൃഢഗാത്രനും, ഇഷ്ടത്തെ പറയുന്നവനും (എല്ലാവർക്കും ഇഷ്ടനും) വലിയ യശസ്വിയും, സ്തുത്യർഹനുമായി ഭവിയ്ക്കും. വേദം, വേദാംഗം മുതലായ വിദ്യകൾ ഒരിയ്ക്കൽ കേട്ടാൽ പഠിയ്ക്കുന്നവനും പിന്നെ ഒരിയ്ക്കലും മറക്കാത്തവനും, സർവ്വജ്ഞനും, ലോകത്തിനു ഉപകാരം ചെയ്യുന്നവനും, ബഹുമാന്യനും, സുസമ്മതനുമായിരിക്കും.
  65. ശൂലിനീയന്ത്രം - 1 :- ഈ ശൂലനീയന്ത്രം ഭൂതബാധ, പ്രേതോപദ്രവം സർപ്പഭയം, ദുർജ്ജനപീഡ, ഗ്രഹപ്പിഴകൾ, ശത്രുഭയം എന്നതുകളെയെല്ലാം ധ്വംസനം ചെയ്യുന്നതാകുന്നു.
  66. ശൂലിനീയന്ത്രം - 2 :- ഈ യന്ത്രം ധരിയ്ക്കുന്നവർക്കു വലിയ ഭൂതബാധയും പിശാചുക്കളുടെ ഉപദ്രവവും ഉണ്ടാകുന്നതല്ല. ഉണ്ടായവ നശിയ്ക്കുകയും ചെയ്യും.
  67. ശൂലിനീയന്ത്രം - 3 :- ഈ ശൂലനീയന്ത്രം ഭൂതബാധ പ്രേതോപദ്രവം പിശാചുബാധ മുതലായ എല്ലാവിധത്തിലുള്ള ദുർമൂർത്തികളുടെ ബാധോപദ്രവങ്ങളേയും നശിപ്പിക്കുന്നതും, ധനധാന്യാദി സർവ്വസമ്പത്തുകളേയും പ്രദാനം ചെയ്യുന്നതുമാകുന്നു. 
  68. ശൂലിനീയന്ത്രം - 4 :- ഇപ്രകാരം എഴുതിയ ശൂലിനീയന്ത്രം സർവ്വവിധ രക്ഷകളേയും ചെയ്യുന്നതാണ്. അണിമാദികളായ എല്ലാ സിദ്ധികളേയും പ്രദാനം ചെയ്യും. സകലവിധത്തിലുള്ള സമ്പത്തുകളെ വർദ്ധിപ്പിക്കുന്നതുമാകുന്നു. ഭൂതബാധ, പ്രേതോപദ്രവം മുതലായ എല്ലാത്തരം പീഡകളേയും ഈ യന്ത്രം നശിപ്പിക്കുന്നതാണ്. ആഭിചാരംകൊണ്ടുള്ള ഉപദ്രങ്ങളേയും ശത്രു പീഡകളേയും, രോഗങ്ങളേയും ഈ യന്ത്രം നാമാവശേഷമാക്കും. ഈ യന്ത്രം ധരിയ്ക്കുന്നവന് അഭിവൃദ്ധിയുണ്ടാവുകയും ജനങ്ങൾ സ്വാധീനമാവുകയും ആജ്ഞാശക്തിയുണ്ടാവുകയും ചെയ്യും. പണ്ഡിതന്മാർ ഈ ശൂലിനീയന്ത്രത്തിനു ഇങ്ങിനെയാണ് ഫലം പറഞ്ഞിരിക്കുന്നത്.
  69. ശൂലിനീയന്ത്രം - 5 :- ഈ ശൂലിനീയന്ത്രം ധരിയ്ക്കുന്നതായാൽ എല്ലാ വിധത്തിലുള്ള ഗ്രഹപ്പിഴകളേയും ശക്തന്മാരായ ശത്രുക്കളേയും എല്ലാവിധ രോഗങ്ങളേയും നശിപ്പിയ്ക്കുന്നതും, സകല അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുന്നതുമാകുന്നു.
  70. കുബ്ജികായയന്ത്രം :- ഈ കുബ്‌ജികായന്ത്രം വിഷബാധ അഗ്നിഭയം മുതലായ ഉപദ്രവങ്ങളിൽനിന്നും, ഗ്രഹപീഡകളിൽനിന്നും, ശത്രുഭയത്തിൽനിന്നും രക്ഷിയ്ക്കുന്നതാകുന്നു.
  71. ബഹളാമുഖീയന്ത്രം :-  ഈ ബഹളാമുഖീയന്ത്രം ധരിയ്ക്കുന്നവർക്ക് യാതൊരു ശത്രുക്കളും ഉണ്ടാകയില്ല. ഉള്ള ശത്രുക്കൾ നശിയ്ക്കുകയും ചെയ്യും.
  72. ബഹളാമുഖീസ്തംഭനയന്ത്രം :- ഈ യന്ത്രം മഞ്ഞച്ചരടിൽ കോർത്ത് ഭക്തിയോടുകൂടി ധരിച്ചാൽ അതു ശത്രുക്കളുടെ വാക്കുകളേയും, ഗതിയേയും, സകലകാര്യങ്ങളേയും സ്തംഭിപ്പിക്കുന്നതാണ്. ഈ യന്ത്രം ധരിച്ചാൽ അയാളുടെ ശത്രുവിനു മിണ്ടുവാനും നടക്കുവാനും വയാതാവുകയും, സകലകാര്യങ്ങൾക്കും വിഘ്നമുണ്ടാവുകയും ചെയ്യുമെന്നർത്ഥം.
  73. പ്രത്യംഗിരായന്ത്രം :- ഈ പ്രത്യംഗിരായന്ത്രം സകലവിധത്തിലുള്ള ശത്രുഭയത്തേയും നശിപ്പിക്കുന്നതും. എല്ലാവിധ രക്ഷകളേയും ചെയ്യുന്നതുമാകുന്നു.
  74. രക്തചാമുണ്ഢീയന്ത്രം :- ഈ രക്തചാമുണ്ഡീയന്ത്രം ധരിച്ചാൽ ജനങ്ങൾക്കു വശ്യം ഉണ്ടാകുന്നതാകുന്നു.
  75. ശക്തിഭൈരവീയന്ത്രം :-  ഈ ശക്തിഭൈരവീയന്ത്രം ധരിച്ചാൽ എല്ലാവിധത്തിലും അതു രക്ഷിയ്ക്കുകയും സർവ്വവിധത്തിലുള്ള ഭൂതപ്രേതാദി ബാധകളെ നശിപ്പിയ്ക്കുകയും, സകല സമ്പത്സമൃദ്ധിയേയും ഉണ്ടാക്കുകയും, മോക്ഷത്തെ കൊടുക്കുകയും ചെയ്യുന്നതാണ്.
  76. വിഷ്ണുമായായന്ത്രം - 1 :- ഈ യന്ത്രം ഏറ്റവും ജഗന്മോഹനകരമാകുന്നു. ഇതു ദേഹത്തിൽ ധരിച്ചാൽ ഉടനെ ലോകം മുഴുവൻ സ്വാധീനമാകുമെന്നർത്ഥം.
  77. വിഷ്ണുമായായന്ത്രം - 2 :- ഈ വിഷ്ണുമായായന്ത്രം പുരുഷന്മാർക്കു സ്ത്രീകളേയും സ്ത്രീകൾക്ക് പുരുഷന്മാരേയും വശീകരിയ്ക്കുന്നതിനു ഉത്തമമായിട്ടുള്ളതാണ്. ഈ യന്ത്രം ധരിച്ച സ്ത്രീയ്ക്കു ഇഷ്ടമുള്ള പുരുഷനും പുരുഷനു സ്ത്രീയും സ്വാധീനമായിത്തീരുമെന്നു താല്പര്യം.
  78. മായാമോഹിനീയന്ത്രം :- ഇങ്ങിനെ മായാമോഹിനീയന്ത്രം എഴുതി അതു തൊട്ടുകൊണ്ടു മായാമോഹിനീമന്ത്രം ജപിയ്ക്കുകയും, താൻ ഉദ്ദേശിച്ച ആളുടെ മുഖത്തു അതുകാണിയ്ക്കുകയും ചെയ്ക. എന്നാൽ അയാൾക്കു സ്ഥാവരങ്ങളായും ജംഗമങ്ങളായും ഇരിയ്ക്കുന്ന ദേവന്മാർ ഭൂതങ്ങൾ രാക്ഷസന്മാർ മൃഗങ്ങൾ മുതലായ പല സ്വരൂപത്തേയും കാണുന്നതും തന്നിമിത്തം അത്ഭുതം ജനിയ്ക്കുന്നതുമാകുന്നു.
  79. അന്നപൂര്‍ണ്ണേശ്വരീയന്ത്രം :- ഈ അന്നപൂർണ്ണേശ്വരീയന്ത്രം സ്വർണ്ണത്തകിടിൽ ശാസ്ത്രപ്രകാരം വരച്ച് അതിന്മേൽ അന്നപൂർണ്ണശ്വരിയെ ആവാഹിച്ച് പൂജിച്ചു ധരിയ്ക്കുക. എന്നാൽ അയാൾക്കു സകലവിധത്തിലുള്ള സമൃദ്ധിയുമുണ്ടാകുന്നതാണ്.
  80. മഹാലക്ഷ്മീയന്ത്രം :- ദിവ്യദീപമായ കെടാവിളക്കുപോലെ ശോഭിയ്ക്കുന്നതും, മൂന്നു ലോകത്തിലുള്ള ഐശ്വര്യങ്ങളെ പ്രദാനം ചെയ്യുന്നതുമാകുന്നു ഇത്.
  81. മദനകാമേശ്വരീയന്ത്രം :- ഈ മദനകാമേശ്വരീയന്ത്രം ധരിയ്ക്കുന്നതായാൽ അവർക്കു സകല സ്ത്രീകളും, ലോകം തന്നെയും സ്വാധീനമായിത്തീരുകയും, ധാരാളമായി ധനസമ്പത്തുണ്ടാവുകയും ചെയ്യുന്നതാണ്.
  82. പിശാചവജ്രയന്ത്രം :- ഈ പിശാചവജ്രയന്ത്രം സകലവിധ ജ്വരോപദ്രവങ്ങളേയും നശിപ്പിക്കുന്നതാണ്.
  83. ശ്യാമളായന്ത്രം :- ഈ ശ്യാമളായന്ത്രം സകലലോകത്തിനും ഏറ്റവും വശ്യകരമാകുന്നു.
  84. മഹിഷമര്‍ദ്ദിനീയന്ത്രം :- ഈ മഹിഷമർദ്ദിനീയന്ത്രം എല്ലാ ശത്രുക്കളേയും, ഭൂതപ്രേതാദി സകല ബാധകളേയും, എല്ലാവിധ അപസ്മാരങ്ങളേയും, ഗ്രഹപ്പിഴകളേയും നശിപ്പിയ്ക്കുന്നതാണ്. എല്ലാ ആപത്തുക്കളിൽനിന്നും രക്ഷിയ്ക്കുകയും ചെയ്യും.
  85. മൂലദുര്‍ഗ്ഗായന്ത്രം :- ഈ മൂലദുർഗ്ഗായന്ത്രം ധർമ്മം അർത്ഥം കാമം മോക്ഷം എന്ന നാലു പുരുഷാർത്ഥങ്ങളേയും സാധിപ്പിക്കുന്നതാണ്.
  86. ദുര്‍ഗ്ഗായന്ത്രം :- ഈ ദുർഗ്ഗായന്ത്രം ക്ഷുദ്രകർമ്മങ്ങൾ, ഭൂതോപദ്രവങ്ങൾ, മഹാരോഗങ്ങൾ, കള്ളന്മാരുടെ ഉപദ്രവങ്ങൾ, സർപ്പവിഷം, ഇതുകളെ ശമിപ്പിക്കുന്നതാണ്. എല്ലാ കാര്യങ്ങളിലും വിജയത്തെ ഉണ്ടാക്കുന്നതും, ഗർഭിണികൾക്കു ഗർഭരക്ഷയേയും സുഖപ്രസവത്തേയും ഉണ്ടാക്കുന്നതുമാകുന്നു.
  87. വനദുര്‍ഗ്ഗായന്ത്രം - 1 :- വനദുർഗ്ഗായന്ത്രം വിധിപോലെ എഴുതി ദേഹത്തിൽ ധരിയ്ക്കുന്നതായാൽ ശത്രുക്കൾ വംശത്തോടുകൂടി നശിച്ചൊടുങ്ങുന്നതാണ്. സംശയമില്ല. പണ്ട് പാണ്ഡവന്മാർ മുതലായ മഹാരാജാക്കന്മാർ വിജയത്തേയും സമ്പത്തുക്കളേയും കീർത്തിയേയും അഭീഷ്ടങ്ങളേയും സമ്പാദിച്ചതും ഈ യന്ത്രം ധരിച്ചിട്ടാകുന്നു.
  88. വനദുര്‍ഗ്ഗായന്ത്രം - 2 :- ഈ മഹിഷമർദ്ദിനീയന്ത്രം (വനദുർഗ്ഗായന്ത്രം) ആയുസ്സ് ആരോഗ്യം സമ്പത്ത് മുതലായവയെല്ലാം സമൃദ്ധിയായി ഉണ്ടാക്കുന്നതാണ്. എല്ലാ വിധത്തിലുള്ള രക്ഷകളേയും ചെയ്യും. ക്ഷുദ്രാഭിചാരം ഭൂതബാധ മുതലായവയെ നശിപ്പിക്കും. രാജ്യഭ്രഷ്ടന്മാരായ രാജാക്കന്മാർ ഈ യന്ത്രം ധരിച്ചാൽ രാജ്യം കിട്ടുന്നതും, വശ്യത്തെ ആഗ്രഹിയ്ക്കുന്നവർ ഇതു ധരിച്ചാൽ വശ്യമുണ്ടാകുന്നതുമാണ്. പുത്രാർത്ഥികൾക്കു പുത്രന്മാരും രോഗികൾക്കു രോഗശമനവും ഈ യന്ത്രം ധരിച്ചാൽ ഉണ്ടാകും. എന്തിനധികം പറയുന്നു? ആവശ്യപ്പെട്ട എല്ലാ സാധനങ്ങളേയും പ്രദാനം ചെയ്യുന്ന സാക്ഷാൽ ചിന്താമണിപോലെത്തന്നെ ഈ യന്ത്രവും സകലവിധ അഭീഷ്ടങ്ങളേയും സാധിപ്പിയ്ക്കുന്നതാകുന്നു.
  89. ഖഗദുര്‍ഗ്ഗായന്ത്രം :-  ഈ യന്ത്രം എഴുതി ധരിയ്ക്കുന്നത് ശത്രുനാശത്തിനു വളരെ ഉത്തമമാകുന്നു.
  90. ത്രിഷ്ടുപ്പ് യന്ത്രം :- ഈ യന്ത്രം ഭൂതബാധ തുടങ്ങിയ എല്ലാ ഉപദ്രവങ്ങളേയും, രോഗങ്ങളേയും ക്ഷണത്തിൽ നശിപ്പിച്ച് വേണ്ടപ്പെട്ട എല്ലാ രക്ഷകളും ചെയ്ത് ദീർഘായുസ്സ് അനുഭവിപ്പിയ്ക്കുന്നതാകുന്നു.
  91. ലളിതായന്ത്രം :- സ്ത്രീകളുടെ ദൗർഭാഗ്യത്തെ നശിപ്പിയ്ക്കുന്നതിനും, ഭർത്താക്കന്മാരെ വശീകരിച്ച് സ്വാധീനമാക്കുന്നതിനും, അഭീഷ്ടങ്ങളെ സാധിയ്ക്കുന്നതിനും സൗന്ദര്യം വർദ്ധിക്കുന്നതിനും ഈ ലളിതായന്ത്രം ധരിച്ചാൽ മതിയാവുന്നതാകുന്നു.
  92. ബാലായന്ത്രം :- ഈ ബാലായന്ത്രം ധരിയ്ക്കുന്നതായാൽ സഭയിൽവെച്ച് വാഗ്വാദം ഉണ്ടാകുമ്പോഴും, കോടതിയിൽ കേസ് ഉണ്ടാകുമ്പോഴും, വിദ്യാർത്ഥികൾക്കു പരീക്ഷാവസരങ്ങളിലും, മറ്റെല്ലാ സംഗതികളിലും വിജയം കിട്ടാതിരിയ്ക്കില്ല. കുട്ടികൾ ധരിച്ചാൽ അവർക്കു ബുദ്ധിയും, ഓർമ്മശക്തിയും, പഠിപ്പിൽ ഉത്സാഹവും, സാഹസവും ധൈര്യവും, ദീർഘായുസ്സും, ആരോഗ്യവും കാന്തിയും വർദ്ധിയ്ക്കുന്നതാണ്. യാതൊരു സംശയവുമില്ല.
  93. താരായന്ത്രം :- ഈ താരായന്ത്രം വിധിയാംവണ്ണം എഴുതി കുട്ടികളുടെ കഴുത്തിൽ കെട്ടിയാൽ അവർക്കു ഭൂതം പ്രേതം മുതലായവയുടെ ബാധകൾ ഒരിയ്ക്കലും ഉണ്ടാവുകയില്ല. സ്ത്രീകൾ ഇടത്തുകയ്യിന്മേൽ കെട്ടുന്നതായാൽ അവർക്കു സൗന്ദര്യം വർദ്ധിയ്ക്കുകയും, നല്ല സന്താനങ്ങൾ ഉണ്ടാവുകയും ചെയ്യും. പുരുഷന്മാർ വലത്തേ കയ്യിന്മേൽ ധരിച്ചാൽ അവർക്കു നല്ല സന്താനങ്ങളെ ലഭിയ്ക്കുകയും ബുദ്ധി വർദ്ധിയ്ക്കുകയും ചെയ്യും. ജ്ഞാനത്തെ ആഗ്രഹിക്കുന്നവർ ഈ യന്ത്രം ധരിച്ചാൽ ജ്ഞാനവും, രാജാക്കന്മാർ ധരിച്ചാൽ സർവ്വത്ര വിജയവും സിദ്ധിയ്ക്കും. പണ്ടു ഈ താരായന്ത്രം ധരിച്ചിട്ടാണ് ഗൗതമൻ മുതലായ മഹർഷിമാർക്ക് മോക്ഷസിദ്ധിയും, പല രാജാക്കന്മാർക്കും സാമ്രാജ്യവും സിദ്ധിച്ചിട്ടുള്ളതും. എന്തിനധികം പറയുന്നു? ഈ യന്ത്രം കവിതാസാമർത്ഥ്യത്തെയും, രാജമാന്യതയേയും ദീർഘായുസ്സിനേയും, ആരോഗ്യത്തേയും, മറ്റെല്ലാ അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുന്നതാകുന്നു. ------  ഈ കലിയുഗത്തിൽ താരാദേവിയോടു സമമായി അഭീഷ്ടങ്ങളെ സാധിപ്പിയ്ക്കുന്ന ഉപാസനാമൂർത്തികൾ വേറെ ഇല്ലതന്നെ. അതുകൊണ്ടു അഭീഷ്ടകാര്യങ്ങളെ സാധിയ്ക്കണമെന്നിച്ഛിക്കുന്നവർ ഇത്രയും പ്രാധാന്യമേറിയ താരായന്ത്രത്തെ വളരെ ഗോപ്യമായി സൂക്ഷിക്കേണ്ടതാകുന്നു.
  94. ഇന്ദ്രാണീയന്ത്രം :- ഈ ഇന്ദ്രാണീയന്ത്രം സൗഭാഗ്യം, ശോഭ, സൗന്ദര്യം, ധനം, ധാന്യം, പുത്രന്മാർ ഈ സമ്പത്തുക്കളെ തരുന്നതിനു പുറമെ മൂന്നു ലോകത്തിലുള്ള ആളുകളെ സന്തോഷിപ്പിച്ച് സ്വാധീനമാക്കുന്നതുമാണ്.
  95. ത്വരിതായന്ത്രം :- ഇത് കൃത്തികാദി ക്ഷുദ്രമൂർത്തികളുടെ ഉപദ്രവങ്ങളെ ശമിപ്പിക്കുന്നതും, സർപ്പങ്ങൾ, തസ്കാരന്മാർ ഇവരിൽനിന്നുള്ള ഭയത്തെ കളയുന്നതും വിശേഷിച്ച് കാര്യജയത്തെ ഉണ്ടാക്കുന്നതുമാണ്.
  96. ഗായത്രീയന്ത്രം :- ഈ ഗായത്രീയന്ത്രം ധരിയ്ക്കുന്നവർക്കു ധനസമ്പത്തുണ്ടാവുകയും, ധർമ്മനിഷ്ഠ വർദ്ധിയ്ക്കുകയും, സുഖമുണ്ടാവുകയും, മോക്ഷം സിദ്ധിയ്ക്കുകയും ചെയ്യുന്നതാണ്.
  97. ഏഷവാമിത്യചോയന്ത്രം :- ഈ യന്ത്രം നല്ല ദിവസം ശുഭമുഹൂർത്തത്തിൽ വിധിപ്രകാരം എഴുതി പൂജിച്ച്  സപർശിച്ച് ധരിയ്ക്കുക. എന്നാൽ ദീർഘായുസ്സ്, വലിയ സമ്പത്ത്, നല്ലതായ ആരോഗ്യം ഇവകൾ ഉണ്ടാകുന്നതാണ്.
  98. ചര്‍ച്ചായന്ത്രം :- ഈ ചർച്ചായന്ത്രം സകല ജനങ്ങളേയും സന്തോഷിപ്പിച്ചു സ്വാധീനമാക്കുന്നതാണ്. ഈ യന്ത്രം ധരിയ്ക്കുന്ന ജനങ്ങളെ മറ്റെല്ലാ പൊതുജനങ്ങൾക്കും വളരെ സ്നേഹവും താല്പര്യവുമായിരിക്കുമെന്നർത്ഥം.
  99. പദ്മാവതീയന്ത്രം :- ഈ പദ്മാവതീയന്ത്രം ധരിയ്ക്കുന്നവർക്കു ജനങ്ങളും പ്രത്യേകിച്ച് സ്ത്രീകൾക്ക് പുരുഷന്മാരും പുരുഷന്മാർക്ക് സ്ത്രീകളും സ്വാധീനമായിവരും; യശസ്സു വർദ്ധിയ്ക്കും; ധനധാന്യങ്ങൾ സമൃദ്ധിയായിട്ടുണ്ടാവും, ആയുസ്സും ആരോഗ്യവും സുഖവും വർദ്ധിയ്ക്കുന്നതുമാണ്.
  100. ത്രിപുരസുന്ദരീയന്ത്രം :- ഈ ത്രിപുരസുന്ദരീയന്ത്രം സകലമാന ജീവജാലങ്ങളേയും സ്വാധീനമാക്കുന്നതും, എല്ലാവിധ സമ്പത്സമൃദ്ധികളേയും പ്രദാനം ചെയ്യുന്നതും, ക്ഷണത്തിൽ ഫലം കാണിയ്ക്കുന്നതുമാണ്. ---  ഗോപാലമന്ത്രത്തോടുകൂടിയിരിയ്ക്കുന്ന ഈ യന്ത്രം ബുദ്ധിമുട്ടിയിട്ടെങ്കിലും വളരെ ഗോപ്യമായി സൂക്ഷിയ്ക്കണം. ശിഷ്യന്റെ ഗുണദോഷം വിചാരിയ്ക്കാതെ ആവശ്യപ്പെട്ടവർക്കൊക്കെ അങ്ങു ഉപദേശിയ്ക്കരുതെന്നർത്ഥം. ഈ യന്ത്രം ധരിച്ചാൽ രാജ്യം കിട്ടണമെന്നാഗ്രഹിയ്ക്കുന്നവർക്ക് രാജ്യവും വശ്യം സാധിയ്ക്കണമെന്നുള്ളവർക്ക് വശ്യവും പുത്രകാമികൾക്കു സത്സന്താനങ്ങളും, രോഗികൾക്ക് രോഗശമനവും സിദ്ധിയ്ക്കുന്നതാണ്. ഈ യന്ത്രം വെച്ചു പൂജിച്ചാൽ അവൻ ദരിദ്രനായാൽക്കൂടി വൈശ്രവണനെപ്പോലെ ധനവാനായിത്തീരും. --- സ്വർണ്ണത്തകിടിലോ വെള്ളിത്തകിടിലോ ഈ ഉത്തമമായ ത്രിപുരസുന്ദരീയന്ത്രം എഴുതി വിധിപ്രകാരം പൂജിച്ച് പ്രാണപ്രതിഷ്ഠ ചെയ്തു ധരിയ്ക്കുന്നവർക്ക് അഭീഷ്ടങ്ങളെല്ലാം സാധിയ്ക്കുന്നതും, അവരെ രാജാക്കന്മാരെപ്പോലെ പൊതുജനങ്ങൾ ബഹുമാനിക്കുന്നതും, എല്ലാ സ്ത്രീകളും, പുരുഷന്മാരും, രാജാക്കന്മാരും, സർപ്പങ്ങൾപോലും അവർക്കു സ്വാധീനന്മാരായിത്തീരുന്നതുമാകുന്നു. ----- ഗന്ധർവ്വന്മാർ, യക്ഷന്മാർ, രാക്ഷസന്മാർ, പിശാചുക്കൾ, ഡാകിനീഗ്രഹങ്ങൾ, ശാകിനികൾ, ഹാകിനികൾ, മുതലായ ഭയങ്കര മൂർത്തികളും, അതുപോലെയുള്ള മറ്റു ദുർദ്ദേവതകളും ഈ ത്രിപുരസുന്ദരീയന്ത്രം ധരിയ്ക്കുന്നവനെക്കണ്ടാൽ അപ്പോൾത്തന്നെ അവനെ നമസ്കരിക്കയ്ക്കുകയും പിന്നേയും പിന്നേയും വന്ദിയ്ക്കുകയും ചെയ്തിട്ട്, ആ പ്രദേശത്തെത്തന്നെ ഉപേക്ഷിച്ചു ദൂരത്തേയ്ക്കു ഓടിപ്പോകുന്നതാണ്.
  101. ലിപിസരസ്വതീയന്ത്രം :- ഈ ലിപിസരസ്വതീയന്ത്രം എല്ലാവിധത്തിലുള്ള രോഗങ്ങളേയും ശമിപ്പിയ്ക്കുന്നതാണ്.
  102. ധൂമാവതീയന്ത്രം :- ഈ ധൂമാവതീയന്ത്രം സ്വർണ്ണം വെള്ളി മുതലായ തകിടുകളിൽ എഴുതി വിധിപ്രകാരം പൂജ മുതലായ  സംസ്കാരങ്ങൾ ചെയ്ത് ധരിയ്ക്കുന്നതായാൽ ഭൂതബാധ, പ്രേതോപദ്രവങ്ങൾ, പിശാചബാധ മുതലായ ആപത്തുകളേയും മഹാരോഗങ്ങളേയും, ആഭിചാരം മുതലായ ഉപദ്രവങ്ങളേയും നശിപ്പിയ്ക്കുന്നതാണ്. ഏറ്റവും സമൃദ്ധിയായ ധനസമ്പത്തിനെ പ്രദാനം ചെയ്യുകയും ചെയ്യും.                                                                                                                                             .....                                                                 നാനായന്ത്രങ്ങള്‍  
  103. ഐന്ദ്രം ഗായത്രീയന്ത്രം - 1 :- ഈ യന്ത്രം ധരിച്ചാൽ നല്ല സൗഖ്യമുണ്ടാവുകയും, ധനസമ്പത്തും വർദ്ധിയ്ക്കുകയും എല്ലാവർക്കും ഇഷ്ടവും ബഹുമാനമുള്ളവനായിത്തീരുകയും ചെയ്യും.
  104. ഐന്ദ്രം ഗായത്രീയന്ത്രം - 2 :- ഐന്ദ്രം എന്ന ഈ മഹായന്ത്രം വശ്യത്തേയും, സൗഭാഗ്യത്തേനും കാന്തിയേയും, സ്വർണ്ണം, രത്നങ്ങൾ, ധാന്യങ്ങൾ മുതാലയ എല്ലാവിധ സമ്പത്സമൃദ്ധിയേയും ഉണ്ടാക്കുന്നതാണ്.
  105. ഐന്ദ്രം ത്രിഷ്ടുപ്പുയന്ത്രം - 1 :- ഈ യന്ത്രം ദേഹത്തിൽ ധരിച്ചാൽ രോഗങ്ങൾ ഗമിയ്ക്കുകയും അഭീഷ്ടങ്ങൾ സാധിയ്ക്കുകയും ഭവനാദികളിൽ സ്ഥാപിച്ചാൽ രക്ഷസ്സ്, ഭൂതങ്ങൾ, പ്രേതങ്ങൾ, തസ്കരന്മാർ മുതലായവരിൽന്നിന്നുള്ള ഉപദ്രവങ്ങളെ തടുക്കുകയും ചെയ്യും.
  106. ഐന്ദ്രം ത്രിഷ്ടുപ്പുയന്ത്രം - 2 :- ഈ ഐന്ദ്രം ത്രിഷ്ടുപ്പുയന്ത്രം വളരെ ശ്രേഷ്ഠമായിട്ടുള്ളതും, എല്ലാവിധ സമൃദ്ധികളേയും ഉണ്ടാക്കുന്നതും, ആയുസ്സ് ആരോഗ്യം സൗന്ദര്യം ധനം ധാന്യങ്ങൾ സത്സന്താനങ്ങൾ എന്നിവയെ പ്രദാനം ചെയ്യുന്നതും, ആപത്തുകൾ വരാതെ എല്ലാവിധ രക്ഷേകളേയും ചെയ്യുന്നതും, വശ്യത്തെ ഉണ്ടാക്കുന്നതും കീർത്തിയെ വർദ്ധിപ്പിയ്ക്കുന്നതും, ഓരോ ദിവസത്തേയും, വളരെ ശോഭനമാക്കിത്തീർക്കുന്നതും, എന്തിന്നധികം പറയുന്നു? അഭീഷ്ടങ്ങളെ മുഴുവനും പ്രദാനം ചെയ്യുന്നതുമാണ്.
  107. ഇന്ദ്രയന്ത്രം :- ഈ ഇന്ദ്രയന്ത്രം ധരിയ്ക്കുന്നവർക്ക് ധനസമൃദ്ധിയും, ഭൂസ്വത്തുക്കളും എല്ലാവർക്കും എല്ലാ വിധത്തിലും സന്തോഷം തോന്നത്തക്ക സ്വഭാവാദിഗുണങ്ങളും, ദേഹസൗന്ദര്യവും നല്ലവാചാലത്വം കവിത  മുതലായതും, വിലപിടിച്ച രത്നങ്ങളും, കീർത്തിയും, സ്ത്രീയും, സുദിനത്വവും ഉണ്ടാകുന്നതാണ്.
  108. മഹാഗണപതിയന്ത്രം - 1 :- ഈ മഹാഗണപതിയന്ത്രം ധരിച്ചാൽ സ്വർഗ്ഗം, ഭൂമി, പാതാളം എന്നീ മൂന്നു ലോകവാസികൾക്കും അയാളെ കാണുന്നതും കേൾക്കുന്നതും സന്തോഷപ്രദവും ബഹുമാനവുമായിരിക്കും. ധനസമൃദ്ധി, പലവിധ ധാന്യസമ്പത്തുക്കൾ, വസ്തുവകകൾ, നല്ല നല്ല പശുക്കൾ, വിശേഷങ്ങളായ വസ്ത്രങ്ങൾ ആഭരണങ്ങൾ മുതലായ അലങ്കാരങ്ങൾ, പലവിധ പാത്രങ്ങൾ, മരതകം, മാണിക്യം, വൈരം മുതലായ രത്നങ്ങൾ, നിധികൾ, മുതലായ സകല സമ്പത്തുക്കളും സിദ്ധിക്കും. ഒടുവിൽ മരിയ്ക്കുമ്പോൾ മോക്ഷവും ലഭിയ്ക്കുന്നതാണ്.
  109. മഹാഗണപതിയന്ത്രം - 2 :- ഈ യന്ത്രം ധരിച്ചാൽ അയാൾ ആഗ്രഹിക്കുന്നതായി എല്ലാവിധ സമ്പത്സമൃദ്ധിയും ക്ഷണത്തിൽ ലഭിയ്ക്കുന്നതാണ്.
  110. ക്ഷിപ്രഗണപതിയന്ത്രം :- ഈ യന്ത്രം ധനസമ്പത്തു വർദ്ധിപ്പിയ്ക്കുന്നതും, വശ്യകരവുമാകുന്നു.
  111. രക്തഗണപതിയന്ത്രം :- ഈ രക്തഗണപതിയന്ത്രം ധരിയ്ക്കുന്നവർക്കു സകലവിധ സൗഖ്യങ്ങളും വശ്യവും ആകർഷണവുമാകുന്നതാണ്.
  112. ഹനുമദ്യന്ത്രം - 1 :- ഈ ഹനുമാന്റെ യന്ത്രം ശക്തിപോലെ പട്ട് മുതലായ വസ്ത്രത്തിലോ കല്ലിന്മേലോ, പലകയിന്മേലോ, സ്വർണ്ണം, വെള്ളി, ചെമ്പ് മുതലായ ലോഹത്തകിടിലോ, കൊടപ്പന ഓലയിലോ, കരിമ്പനപ്പട്ടയിലോ വിധിപ്രകാരം എഴുതി ദേഹത്തിൽ ധരിയ്ക്കണം. രാഗദ്വേഷാദി ദുർവ്വിചാരങ്ങളെ ഉപേക്ഷിയ്ക്കുകയും, ബ്രഹ്മചര്യം അനുഷ്ഠിക്കുകയും വേണം. എന്നാൽ മഹാരോഗങ്ങളും, ആഭിചാരം മുതലായ ബാധകളും, മറ്റു സകല ഉപദ്രവങ്ങളും ശമിക്കുന്നതാണ്. സ്ത്രീകളും കുട്ടികളും ഈ യന്ത്രം ധരിയ്ക്കുന്നതു സൗന്ദര്യപ്രദവുമാണ്.
  113. ഹനുമദ്യന്ത്രം - 2 :- ഈ ഹനുമദ്യന്ത്രം സ്വർണ്ണസൂചികൊണ്ടു സ്വർണ്ണത്തകിടിലോ വെള്ളിത്തകിടിലോ എഴുതി ദേഹത്തിൽ ധരിയ്ക്കുന്നവൻ യുദ്ധത്തിലും, വ്യവഹാരത്തിലും, ചൂതുകളിയിലും തോൽവി പറ്റാതെ വിജയിയായിത്തീരും. ഗ്രഹപ്പിഴകൊണ്ടുള്ള ദോഷങ്ങൾ, കാര്യവിഘാതം, വിഷപീഡ, ശാസ്ത്രപാതം, തസ്കരഭയം എന്നിതുകളൊന്നും ഉണ്ടാവില്ല. മാത്രമല്ല രോഗം പിടിയ്ക്കാതേയും ഉള്ള രോഗങ്ങൾ ശമിച്ചും ആരോഗ്യദൃഢഗാത്രനും ഭാഗ്യവാനുമായി വളരെക്കാലം ജീവിച്ചിരിയ്ക്കുകയും ചെയ്യും.
  114. ഹനുമദ്യന്ത്രം - 3 :- ഈ യന്ത്രം വിധിപ്രകാരം എഴുതി വലത്തേകയ്യിന്മേൽ ധരിച്ചാൽ ശൗര്യം, ധൈര്യം, ബലം, കീർത്തി, പരാക്രമം, ജ്ഞാനം, കാന്തി, വിജയം എന്നിതുകളും ലഭിയ്ക്കുന്നതാകുന്നു.
  115. ഹനുമദ്യന്ത്രം - 4 :- ഈ ഹനുമദ്യന്ത്രം അഭീഷ്ടഫലങ്ങളേയും, ധർമ്മാർത്ഥകാമമോക്ഷങ്ങളേയും തീർച്ചയായും കൊടുക്കുന്നതാണ്. ഈ യന്ത്രം തന്നെ വെണ്ണ നെയ്യിൽ വിധിപ്രകാരം എഴുതി അതു തൊട്ട് പഞ്ചത്രിംശദക്ഷരമന്ത്രം സംഖ്യ കഴിച്ച് സേവിച്ചാൽ അവർക്ക് കാമപീഡ ഉണ്ടാകുന്നതല്ല. മനഃശുദ്ധി വർദ്ധിയ്ക്കുകയും ചെയ്യും.
  116. കാര്‍ത്തവീര്യയന്ത്രം - 1 :-  ഈ കാർത്തവീര്യയന്ത്രം സകല സുഖങ്ങളേയും പ്രദാനം ചെയ്യുന്നതും എല്ലാ ആപത്തുകളിൽനിന്നും സംരക്ഷിയ്ക്കുന്നതും, ഇതു ഭവനത്തിൽ സ്ഥാപിച്ചാൽ അവിടെ ധനസമ്പത്തും കൃഷിസ്ഥലത്തു സ്ഥാപിച്ചാൽ സസ്യസമ്പത്തും, വർദ്ധിയ്ക്കുന്നതു മാത്രമല്ല തസ്കരന്മാർ, ഭൂതങ്ങൾ, പിശാചുക്കൾ, ശത്രുക്കൾ, ഗ്രഹങ്ങൾ, വേതാളങ്ങൾ, രാക്ഷസന്മാർ, ദുഷ്ടരാജാക്കന്മാർ, ദുർജ്ജനങ്ങൾ എന്നിവരിൽ നിന്നുണ്ടാകുന്ന സകല ഉപദ്രവങ്ങളേയും നശിപ്പിയ്ക്കുന്നതാണ്. --- ഈ യന്ത്രം സ്വർണ്ണം, വെള്ളി, മുതലായ തകിടുകളിൽ എഴുതി കയ്യിന്മേൽ കെട്ടി യുദ്ധം, ഗുസ്തി മുതലായ മത്സരങ്ങളിൽ ഏർപ്പെട്ടാൽ വിജയവും, കീർത്തിയും മറ്റും ലഭിയ്ക്കുന്നതാകുന്നു.
  117. കാര്‍ത്തവീര്യയന്ത്രം - 2 :- ഈ യന്ത്രം ധനസമ്പത്തിനേയും, ധാന്യ സമൃദ്ധിയേയും, സ്വർണ്ണത്തേയും, നല്ല സ്ത്രീകളേയും, പശുക്കൾ, കാളകൾ, എരുമകൾ മുതലായ വീട്ടുമൃഗങ്ങളേയും പ്രദാനം ചെയ്യുന്നതാണ്. സകല ആപത്തുകളിൽനിന്നും സംരക്ഷിയ്ക്കും, ഈ യന്ത്രത്തിൽ കാർത്തവീര്യാർജ്ജുനനെ ആവാഹിച്ച് പൂജിയ്ക്കുകയും, കാർത്തവീര്യമന്ത്രം സംഖ്യ കഴിയ്ക്കുകയും ചെയ്‌താൽ നഷ്ടം വന്നുപോയതും കള്ളന്മാർ അപഹരിച്ചതുമായ സാധനങ്ങൾ തിരിയെ കിട്ടുന്നതുമാണ്. ഈ യന്ത്രം തന്നെ വിധിപോലെ നടുമിറ്റത്തു സ്ഥാപിച്ചാൽ ആ ഭവനത്തിലുള്ള യാതൊരു സാധനവും നഷ്ടപ്പെട്ടു പോകാതെ രാവും പകലും രക്ഷിയ്ക്കുന്നതാകുന്നു.
  118. കാര്‍ത്തവീര്യയന്ത്രം - 3 :- ഈ യന്ത്രം ഭൂതങ്ങൾ, പ്രേതങ്ങൾ, പിശാചുക്കൾ, മുതലായവകളെ നശിപ്പിയ്ക്കുന്നതും, അഭീഷ്ടങ്ങളെ പ്രദാനം ചെയ്യുന്നതും, സുഖത്തെ അനുഭവിപ്പിയ്ക്കുന്നതുമാകുന്നു.
  119. കാര്‍ത്തവീര്യയന്ത്രം - 4 :- ഭൂതങ്ങൾ, പ്രേതങ്ങൾ, പിശാചുക്കൾ, രോഗങ്ങൾ, ശത്രുക്കൾ മാട്ട്, മാരണം ആദിയായ ആഭിചാരങ്ങൾ മുതലായ ഉപദ്രവങ്ങളെല്ലാം വെള്ളം അഗ്നിയെ എന്നപോലെ ഈ യന്ത്രം നശിപ്പിക്കുന്നു.
  120. ഗരുഡയന്ത്രം - 1 :- ഈ യന്ത്രം ചെമ്പുതകിടിൽ വരച്ചു ഭവനത്തിൽ സ്ഥാപിയ്ക്കുക. എന്നാൽ അവിടെ സർപ്പങ്ങളുടെ ഉപദ്രവമുണ്ടാകില്ല. സർപ്പങ്ങളെല്ലാം അവിടം വിട്ടുപോകുന്നതാണ്. -- ഈ യന്ത്രം സ്വർണ്ണത്തകിടിൽ എഴുതി ആഭരണാദികളിൽ നിറച്ചു ദേഹത്തിൽ ധരിച്ചാൽ ഗരുഡഭയം ഹേതുവായിട്ട് അവനെ പാമ്പുകൾ കടിയ്ക്കുകയില്ല. ഈ യന്ത്രത്തെ അഭിഷേകം ചെയ്തു ആ തീർത്ഥം കൊണ്ടു ശരീരം കഴുകിയാൽ പാമ്പുകടിച്ചാലും ക്ഷണത്തിൽ ആ വിഷം ഇറങ്ങുന്നതാണു.
  121. ഗരുഡയന്ത്രം - 2 :- ഈ ഗരുഡയന്ത്രം ധരിയ്ക്കുകയും, താൻ ഗരുഡനാണെന്നു സങ്കല്പിച്ചുകൊണ്ടു  ഗരുഡമന്ത്രം പതിവായി ജപിയ്ക്കുകയും ചെയ്‌താൽ അയാൾ നോക്കിയാൽ തന്നെ ഏതു ഭയങ്കരമായ സർപ്പവിഷവും നശിയ്ക്കുന്നതാണ്.
  122. സര്‍പ്പഭയഹരയന്ത്രം - 1 :- ഈ യന്ത്രം കയ്യ് മുതലായ അവയവങ്ങളിൽ ധരിച്ചാൽ സർപ്പഭയം ഉണ്ടാകുകയില്ല. പാമ്പു കടിച്ചാൽ തന്നെ ഈ യന്ത്രം അഭിഷേകം ചെയ്ത തീർത്ഥംകൊണ്ടു മുറിവു കഴുകിയാൽ വിഷം ഇറങ്ങുന്നതാണ്.
  123. സര്‍പ്പഭയഹരയന്ത്രം - 2 :- ഈ യന്ത്രം എഴുതി ധരിച്ചാൽ ശത്രുക്കൾ നിമിത്തം ഉപദ്രവിക്കാൻ വരുന്ന സർപ്പത്തെയും സർപ്പ വിഷത്തെയും അതു നശിപ്പിയ്ക്കുന്നതാണ്.
  124. സര്‍പ്പഭയഹരയന്ത്രം - 3 :- ഈ യന്ത്രം സകലവിധ സർപ്പഭയത്തേയും ക്ഷണത്തിൽ നശിപ്പിയ്ക്കും.
  125. സൗരയന്ത്രം - 1 :- ഈ സൗരയന്ത്രം മനുഷ്യരുടെ എല്ലാ രോഗങ്ങളും നശിപ്പിയ്ക്കും. തേജസ്സ്, പ്രഭാവം, സൗഭാഗ്യം, സത്സന്താനങ്ങൾ ആയുസ്സ് എന്നിതുകളെ വർദ്ധിപ്പിയ്ക്കും. ധനവും ധാന്യവും പ്രദാനം ചെയ്യും, വശ്യത്തെ ഉണ്ടാക്കും. എല്ലാ ആപത്തുകളിൽനിന്നും സംരക്ഷിയ്ക്കും. സകല ശത്രുക്കളെയും നശിപ്പിയ്ക്കും. സർവ്വ അഭീഷ്ടങ്ങളെയും സാധിപ്പിയ്ക്കുകയും ചെയ്യും. ഈ യന്ത്രം ജലത്തിൽ എഴുതി പതിവായി അതിൽ കുളിച്ചാൽ പനി, കുഷ്ഠം, ശൂലം, മുതലായ എല്ലാ സുഖക്കേടുകളും ക്ഷണത്തിൽ നാമാവശേഷമായിത്തീരുന്നതാണ്.
  126. സൗരയന്ത്രം - 2 :- ഈ സൂര്യയന്ത്രം ധരിച്ചാൽ കുഷ്ഠം മുതലായ മഹാരോഗങ്ങൾ രമിയ്ക്കുകയും തേജസ്സ്, ധനസമ്പത്ത് ശരീരശോഭ ധൈര്യം പ്രതാപം മുതലായവയെല്ലാം വർദ്ധിയ്ക്കുകയും ചെയ്യും. --- ഗ്രഹത്തിന്റെ നടുമിറ്റത്തു ഈ യന്ത്രം പത്മപ്പൊടികൊണ്ടു എഴുതി അവിടെ സൂര്യനെ ആവാഹിച്ചു പൂജിച്ചാൽ ആ ഗൃഹത്തിൽ ധനസമ്പത്തു വർദ്ധിയ്ക്കുകയും കുഷ്ഠം പനി മുതലായ രോഗങ്ങൾ മാറുകയും ചെയ്യും. --- രോഗശമനമായ ഈ യന്ത്രം തന്നെ ചെമ്പുതകിടിൽ വരച്ചു വിധക്കുതക്കവണ്ണം പൂജിച്ചു ഭവനത്തിൽ സ്ഥാപിച്ചാൽ കുഷ്ഠം മുതലായ എല്ലാ മഹാവ്യാധി സമൂഹങ്ങളെയും അപസ്മാരം, ചിത്തഭ്രമം മുതലായ എല്ലാ മാനസിക രോഗങ്ങളേയും ശമിപ്പിയ്ക്കുന്നതാണ്. -- ഈ യന്ത്രം തന്നെ വെളുത്ത വസ്ത്രത്തിൽ എഴുതി അതു എണ്ണയിലിട്ടു സൗരം അഷ്ടാക്ഷരമന്ത്രം ആയിരം ഉരു അതു തൊട്ടു ജപിച്ചു ആ എണ്ണ തേച്ചു കുളിയ്ക്കുക, ഇതും കുഷ്ഠം മുതലായ മഹാരോഗങ്ങളെ ശമിപ്പിയ്ക്കുന്നതാണ്. --- ഈ യന്ത്രം തന്നെ പുതിയ വെണ്ണനെയ്യിൽ എഴുതി "ഉദ്യന്നദ്യ" എന്ന മൂന്നു ഋക്കുകൾ അതുതൊട്ടു സംഖ്യ കഴിച്ച ആ വെണ്ണനെയ്യു സേവിച്ചാൽ അതികഠിനമായിട്ടുള്ള ശൂലം മുതലായ ജഠരോഗങ്ങൾ ശമിയ്ക്കുന്നതാണ്. 
  127. സോമയന്ത്രം :- ഈ സോമയന്ത്രം കാന്തി (സൗന്ദര്യം) ധനസമൃദ്ധി, സത്സന്താനങ്ങൾ, സൽക്കീർത്തി എന്നിതുകളെ വർദ്ധിപ്പിയ്ക്കുകയും വിഷബാധയെ നശിപ്പിയ്ക്കുകയും ചെയ്യുന്നു.
  128. പഞ്ചമനോഭവയന്ത്രം :- എല്ലാവിധ സമ്പത്സമൃദ്ധികളേയും പ്രദാനം ചെയ്യുന്നതായി ഈ പഞ്ചമനോഭവയന്ത്രത്തെ സ്വർണ്ണത്തകിടിൽ എഴുതി നല്ല ദിവസം നോക്കി ദേഹത്തിൽ പുരുഷന്മാർ ധരിയ്ക്കുന്നതായാൽ സ്വർഗ്ഗം, ഭൂമി, പാതാളം എന്നീ മൂന്നു ലോകത്തിലുള്ള സകല ജീവജാലങ്ങളും സ്വാധീനമായിത്തീരും. മാത്രമല്ല എല്ലാ മനുഷ്യസ്ത്രീകൾക്കും സിദ്ധ സ്ത്രീകൾക്കും അപ്സരസ്ത്രീകൾക്കുപോലും അയാളെ കാണുന്നതുതന്നെ സന്തോഷകരമായിരിയ്ക്കും, അവർ അയാൾക്കു സ്വാധീനകളായിത്തീരുകയും ചെയ്യും. -- ഈ യന്ത്രം സ്വർണ്ണത്തകിടിൽ എഴുതി രുചകം മുതലായ ആഭരണങ്ങളുടെ അകത്താക്കി സ്ത്രീകൾ ധരിയ്ക്കുന്നതായാൽ അവർക്കു സകല പുരുഷന്മാരും സ്വാധീനമായിത്തീരുകയും, വളരെ ധനസമൃദ്ധിയുണ്ടാവുകയും, സത്സന്താനങ്ങളോടുകൂടി സുഖം അനുഭവിയ്ക്കുകയും ചെയ്യും. ഈ യന്ത്രം തന്നെ കുങ്കുമത്തിൽ എഴുതി ആ കുങ്കുമം കുറിയിട്ടാൽ അവൾ നോക്കിയാൽ തന്നെ സകല പുരുഷന്മാരും സ്വാധീനമായിത്തീരും. നല്ല പ്രേമസല്ലാപങ്ങൾ ചെയ്യുകയും ഒരുമിച്ചുതന്നെ താമസിയ്ക്കുകയും, കാമക്രീഡകൾ അനുഷ്ഠിയ്ക്കുകയും ചെയ്താലത്തെ കഥ പിന്നെ പറയാനുണ്ടോ?
  129. മനോഭവയന്ത്രം :- ഈ യന്ത്രം സകലമാനജനങ്ങളേയും മോഹിപ്പിയ്ക്കുന്നതാണ്. ഈ യന്ത്രം ധരിച്ചാൽ സകല മനുഷ്യരും സ്വാധീനമായിത്തീരുമെന്നർത്ഥം.
  130. മന്മഥയന്ത്രം :- ഈ യന്ത്രം ധരിയ്ക്കുന്നവർക്ക് സൗഭാഗ്യവും - സൗഭാഗ്യമെന്നുവെച്ചാൽ എല്ലാവർക്കും എല്ലാവിധത്തിലും സ്നേഹബഹുമാനാദികൾ ഉണ്ടാവുകയാണ്. ധനസമ്പത്തും, എല്ലാ കാര്യങ്ങളിലും വിജയവും സിദ്ധിയ്ക്കാതിരിയ്ക്കയില്ല.
  131. പുഷ്പബാണയന്ത്രം :- ഈ യന്ത്രം വെറ്റിലയിൽ എഴുതി രാത്രി ഇഷ്ടമുള്ള സ്ത്രീയ്ക്കു കൊടുക്കുക. അത് തിന്നാൽ അവൾ എത്രതന്നെ വിരക്തയാണെങ്കിലും അയാൾക്കു അത്യന്തം സ്വാധീനമായിത്തീരും. ഈ യന്ത്രം തകിടുകളിൽ എഴുതി വിധിപ്രകാരം കാമദേവനെ പൂജിച്ചു ദേഹത്തിൽ ധരിയ്ക്കുന്നതായാൽ അതിയായ സൗഭാഗ്യവും സൗന്ദര്യവും വേണ്ടപ്പെട്ട വിഭവങ്ങൾക്കെല്ലാം സമൃദ്ധിയും സുന്ദരിയും സുശീലയുമായ ഭാര്യയും (സ്ത്രീയ്ക്കാണെങ്കിൽ അങ്ങിനെയുള്ള ഭർത്താവും) ബുദ്ധിമാന്മാരും സത്സ്വഭാവികളുമായ ഉത്തമസന്താനങ്ങളും സിദ്ധിയ്ക്കുന്നതാണ്.
  132. ഷണ്‍മനോഭവയന്ത്രം :- ഈ യന്ത്രം സർവ്വപ്രകാരേണയും വശ്യകരമാണ്. ഏതു മനുഷ്യർ ധരിച്ചാലും അവരവർ വിചാരിയ്ക്കുന്ന ആളെ വശീകരിയ്ക്കുവാൻ ഈ യന്ത്രത്തിനു ശക്തിയുണ്ട്. സ്ത്രീകൾക്കു ഭർത്താക്കന്മാരെ വശീകരിയ്ക്കുവാൻ പ്രത്യേകിച്ചും ഈ യന്ത്രം ധരിയ്ക്കുന്നതു വിശേഷമാകുന്നു.
  133. യമരാജയന്ത്രം :- ഈ യമരാജമന്ത്രം വിധിപ്രകാരം എഴുതി പുതുക്കുടത്തിൽ വെച്ചു പൂജിച്ചു അടുപ്പിൽ സ്ഥാപിച്ചാൽ തീർച്ചയായും ശത്രുബാധ ശമിയ്ക്കുന്നതാകുന്നു.
  134. വൈവസ്വതയന്ത്രം :- ഈ യന്ത്രം ധരിയ്ക്കുന്നതായാൽ വലിയ ഭൂതോപദ്രവങ്ങൾ, പിശാച്ചുബാധകൾ എന്നിതുകളെ നശിപ്പിയ്ക്കും.
  135. കല്പയന്തിയന്ത്രം - 1 :- ഈ യന്ത്രം കൃത്യോപദ്രവം, ശാപം, ആഭിചാരം, ശത്രു ഇതുകളിൽനിന്നുള്ള ഭയത്തെ നശിപ്പിയ്ക്കുന്നതാണ്. മാത്രമല്ല ശത്രുക്കളുടെ പശുക്കളേയും പുത്രന്മാരെയും ധനത്തേയും മറ്റും നാമാവശേഷമാക്കുകയും ചെയ്യും.
  136. കല്പയന്തിയന്ത്രം - 2 :- ഈ യന്ത്രം വിധിപ്രകാരം എഴുതി ധരിയ്ക്കുന്നതായാൽ കൃത്യാദി ഭയങ്ങളിൽനിന്നു വിമുക്തനായി വളരെക്കാലം ജീവിച്ചരിയ്ക്കുന്നതാണ്.
  137. സംവാദസുക്തയന്ത്രം :- ഈ സംവാദസൂക്തയന്ത്രം ലോകത്തിൽ വളരെ ദുർല്ലഭമാകുന്നു. മനുഷ്യരുടെ ഇടയിൽ മത്സരം വർദ്ധിച്ചാൽ അതു ശമിച്ചു യോജിപ്പുണ്ടാക്കുന്നതിനു ഇതു ഏറ്റവും വിശേഷമാണ്. മാത്രമല്ല ലോകത്തെ മുഴുവൻതന്നെ ഭ്രമിപ്പിയ്ക്കുന്നതും, വശീകരിയ്ക്കുന്നതും, സൗന്ദര്യം, ജനപ്രീതി, ശരീരപുഷ്ടി എന്നിതുകളെ പ്രദാനം ചെയ്യുന്നതുമാകുന്നു.
  138. പിശംഗഭൃഷ്ടിയന്ത്രം :- ഈ യന്ത്രം രോഗങ്ങളേയും ചിത്തഭ്രമത്തേയും ഗ്രഹപീഡകളേയും നശിപ്പിയ്ക്കും. എല്ലാവിധ സമ്പത്സമൃദ്ധികളേയും ഉണ്ടാക്കും. ഏതു അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യും. ഈ പിശംഗഭൃഷ്ടിയന്ത്രം തന്നെ വസ്ത്രത്തിൽ ചായം മുതലായ ധാതുദ്രവ്യങ്ങളെക്കൊണ്ട് എഴുതി അതുകൊണ്ടു പുതച്ചാൽ പനി മുതലായ രോഗങ്ങൾ ക്ഷണത്തിൽ ശമിയ്ക്കുന്നതാണ്.
  139. ഋണമോചനയന്ത്രം :- ഋണമോചനയന്ത്രം എന്ന ഈ യന്ത്രം എല്ലാവിധ സമ്പത്സമൃദ്ധികളേയും ഉണ്ടാക്കുന്നതും, എല്ലാവിധ ആപത്തുകളിൽനിന്നും സംരക്ഷിയ്ക്കുന്നതും ലോകത്തിനു വശ്യത്തെ ഉണ്ടാക്കുന്നതും, ശത്രുക്കളേയും തസ്കരന്മാരെയും നശിപ്പിയ്ക്കുന്നതുമാകുന്നു. എന്തിന്നധികം പറയണം ? ഈ യന്ത്രം സകല അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുന്നതുമാകുന്നു.
  140. സ്യോനാപൃഥിവിയന്ത്രം :- ഇപ്രകാരമുള്ള "സ്യോനാപൃഥിവീ" എന്നു പേരായ ഈ യന്ത്രം എഴുതി ധരിച്ചാൽ ധനസമ്പത്തും ധാന്യസമൃദ്ധിയും, വശ്യവും ഉണ്ടാവും. പശുക്കളോടും സസ്യങ്ങളോടും എല്ലാ സമ്പത്തുക്കളോടും കൂടിയ വളരെ ഭൂസ്വത്തുക്കൾ സിദ്ധിയ്ക്കുകയും ചെയ്യും.
  141. വയന്തഏഭിരൃഗ്യന്ത്രം :- "വയന്തഏഭി" എന്ന ഈ യന്ത്രം അഭീഷ്ടങ്ങളെ സാധിപ്പിയ്ക്കുകയും, വിശേഷങ്ങളായ രത്നങ്ങൾ പശുക്കൾ ഭൂസ്വത്തുക്കൾ സ്വർണ്ണം സസ്യങ്ങൾ എന്നിവയോടുകൂടിയ ഒന്നാംതരം സമ്പത്തുക്കൾ വേണ്ടുവോളം വിതരണം ചെയ്യുകയും, ശത്രുക്കളെ നശിപ്പിക്കുകയും ചെയ്യും. ഗ്രഹപ്പിഴകൾ പിശാചബാധാരാക്ഷസന്മാരാരുടെ ഉപദ്രവം മുതലായവയൊന്നും ഉണ്ടാവാതെ സൂക്ഷിയ്ക്കുന്നതിനും ഉണ്ടായവയെ നശിപ്പിയ്ക്കുന്നതിനും ഈ യന്ത്രത്തിനു ശക്തിയുണ്ട്.
  142. അഗ്നിഭയഹരയന്ത്രം - 1 :- ഈ യന്ത്രം ചേമ്പ്, വെള്ളി, സ്വർണ്ണം, മുതലായ തകിടുകളിൽ വിധിപ്രകാരം വരച്ച് ഭവനങ്ങളിലും മറ്റും സ്ഥാപിച്ചാൽ അവിടെ അഗ്നിഭയമുണ്ടാവില്ല. പ്രളയകാലംവരെ ഏറ്റവും ഉൽകൃഷ്ടമായ സമ്പത്സമൃദ്ധി ഉണ്ടാവുകയും ചെയ്യും.
  143. അഗ്നിഭയഹരയന്ത്രം - 2 :- ഈ യന്ത്രം എഴുതി പ്രാണപ്രതിഷ്ഠ മുതലായതു ചെയ്ത്, ഇരുമ്പുകൊണ്ടു ഒന്നിനുള്ളിൽ ഒന്നായി മൂന്നുകൂടുകൾ ഉണ്ടാക്കി യന്ത്രം അതിനുള്ളിലാക്കി അടച്ചു കയ്യിന്മേൽ ധരിയ്ക്കണം. എന്നാൽ പുരകത്തിയാൽകൂടി ക്ഷണത്തിൽ കെട്ടുപോകും. തീപ്പൊള്ളൽ ഉണ്ടാകയില്ല അഥവാ തീപ്പൊള്ളിയാൽതന്നെ ഈ യന്ത്രത്തെ അഭിഷേകം ചെയ്തു തീർത്ഥം തളിച്ചാൽ ക്ഷണത്തിൽ സുഖപ്പെടുകയും ചെയ്യും.
  144. വശ്യയന്ത്രം - 1 :- ഈ യന്ത്രം ലോകത്തെ മുഴുവൻതന്നെയും വശത്താക്കുന്നതാണ്. മനുഷ്യരെ വശത്താക്കുന്ന കാര്യം പിന്നെ പറയാനില്ലല്ലോ.
  145. വശ്യയന്ത്രം - 2 :- വശ്യകരമായ ഈ യന്ത്രം ശരീരത്തിൽ ധരിയ്ക്കുന്നതായാൽ രാജാക്കന്മാർ, വലിയ ഉദ്യോഗസ്ഥന്മാർ മുതലായ മഹാന്മാരും, സ്ത്രീകളും സ്വാധീനമായിത്തീരും സംശയമില്ല. കരിമ്പന ഓലയിലൊ കൊടപ്പന ഓലയിലൊ മറ്റൊ ഈ യന്ത്രം എഴുതി ഇരുമ്പിൻകൂട്ടിനകത്താക്കി ശിരസ്സിൽ ധരിച്ചാൽ രാജാക്കന്മാരേയും ദുഷ്ടമൃഗങ്ങളേയും സ്വാധീനമാക്കാൻ പ്രത്യേകിച്ചും നല്ലതാകുന്നു.
  146. വശ്യയന്ത്രം - 3 :- ഈ യന്ത്രം ധരിയ്ക്കുന്നത് അത്യന്തം വശ്യകരമാകുന്നു.
  147. വശ്യയന്ത്രം - 4 :- ഈ യന്ത്രം മനുഷ്യരുടെ സകലവിധ രോഗാദി ഉപദ്രവങ്ങളേയും നശിപ്പിയ്ക്കുന്നതും, ഏറ്റവും വശ്യത്തെ ഉണ്ടാക്കുന്നതുമാണ്.
  148. വശ്യയന്ത്രം - 5 :- വെറ്റിലത്തളിരിൽ ഈ യന്ത്രം എഴുതി അതുകയ്യിൽ പിടിച്ചുകൊണ്ടു രാത്രി മന്ത്രം ജപിക്കണം. അങ്ങിനെ ചെയ്‌താൽ തദവസരത്തിൽ സ്മരിയ്ക്കുന്ന ആളും കാര്യവും സ്വയമേവ സ്വാധീനത്തിൽ വരുന്നതാണ്.
  149. വശ്യയന്ത്രം - 6 :- ഈ യന്ത്രം ഏറ്റവും വശ്യകരവും ഗ്രഹപ്പിഴ മുതലായതുകൊണ്ടുള്ള ഉപദ്രവങ്ങളെ നശിപ്പിയ്ക്കുന്നതും ക്ഷുദ്രാപിചാരങ്ങളെ ഇല്ലായ്മ ചെയ്യുന്നതുമാണ്.
  150. വശ്യയന്ത്രം - 7 :- ഈ യന്ത്രം ധരിയ്ക്കുന്നതു ജനങ്ങൾക്കു ഏറ്റവും വശ്യകരമാകുന്നു. ഈ യന്ത്രം സ്വർണ്ണത്തകിടിൽ എഴുതി വേണ്ടതുപോലെ പൂജ മുതലായതു ചെയ്തു ധരിച്ചാൽ സകലമാന ജനങ്ങളും അയാൾക്കു സ്വാധീനമായിത്തീരും.
  151. വശീകരണ യന്ത്രം - 1 :- ഈ യന്ത്രം ധരിയ്ക്കുന്നവനെ ലോകത്തിലുള്ള എല്ലാ മനുഷ്യർക്കും വലിയ സ്നേഹവും, ബഹുമാനവും ഇഷ്ടവുമായിരിക്കും. വിശേഷിച്ച് അയാളെ കാണുന്നമാത്രയിൽതന്നെ സ്ത്രീകൾ അയാൾക്കു സ്വാധീനകളായിത്തീരുകയും ചെയ്യും.
  152. വശീകരണ യന്ത്രം - 2 :- ഈ യന്ത്രം ധരിച്ചാൽ പുരുഷന്മാരും, സ്ത്രീകളും രാജാക്കന്മാരും ഉദ്യോഗസ്ഥന്മാർ മുതലായ അധികാരസ്ഥന്മാരും, സിംഹം, ആന മുതലായ ക്രൂരജന്തുക്കൾപോലും സ്വാധീനത്തിൽ വരുന്നതാണ്.
  153. സ്ത്രീവശ്യയന്ത്രം - 1 :- ഈ യന്ത്രം വെറ്റിലയിൽ എഴുതി മന്ത്രസംഖ്യ കഴിച്ചു അതു ചേർത്ത് മുറുക്കാൻ സ്ത്രീയെക്കൊണ്ട് ഭക്ഷിപ്പിയ്ക്കുന്നവന് എത്ര വിരക്തയായ സ്ത്രീയായാലും ക്ഷണത്തിൽ സ്വാധീനമായിത്തീരുന്നതാണ്. അപ്രകാരം സ്ത്രീ ചെയ്‌താൽ വിരക്തനായ പുരുഷനും സ്വാധീനത്തിൽ വരുമെന്നറിയുക.
  154. സ്ത്രീവശ്യയന്ത്രം - 2 :- ഈ യന്ത്രം ധരിച്ചാൽ ഏതു സ്ത്രീയെ ആഗ്രഹിക്കുന്നുവോ അവൾ കാമപരവശയായി അതിയായ പ്രേമത്തോടുകൂടി തന്റെ പിന്നാലെ വരുന്നതാകുന്നു. തനിയ്ക്കു അധീനയായിത്തീരുമെന്നർത്ഥം.
  155. പതിവശ്യകരയന്ത്രം :- ഈ യന്ത്രം സ്ത്രീകൾ കഴുത്തിൽ കെട്ടിയാൽ ഭർത്താവു സ്വാധീനമാവും. ഇടത്തെ കയ്യിന്മേൽ കെട്ടിയാൽ പുത്രിയുണ്ടാവും. വലത്തേക്കയിന്മേൽ കെട്ടിയാൽ പുത്രനേയും പ്രസവിയ്ക്കും.
  156. ധനികവശ്യകരയന്ത്രം :- ഇപ്രകാരം എഴുതി യന്ത്രം ധരിച്ചാൽ ധനവാന്മാർ അയാളുടെ സ്വാധീനതയിൽ വരുന്നതാണ്. അയാൾ ആവശ്യപ്പെടുന്നതുപോലെ ധനം ദാനം ചെയ്യും. അയാളുടെ ഒരു സ്നേഹിതനായിത്തീരും. ഒരു പക്ഷേ ധനവാൻ അയാളുടെ ഭൃത്യനെപ്പോലെ പറഞ്ഞതെല്ലാം അനുസരിയ്ക്കുകയും ചെയ്യും.
  157. രാജവശ്യകരയന്ത്രം - 1 :- ഈ യന്ത്രം പുരുഷന്മാർ ധരിച്ചാൽ സ്ത്രീകളും സ്ത്രീകൾ ധരിച്ചാൽ പുരുഷന്മാരും, ഭൃത്യൻ ധരിച്ചാൽ യജമാനനും, പ്രജകൾ ഉദ്യോഗസ്ഥന്മാർ മുതലായവർ ധരിച്ചാൽ രാജാവ് മേലുദ്യോഗസ്ഥന്മാർ മുതലായവരും സ്വാധീനന്മാരായിത്തീരും.
  158. രാജവശ്യകരയന്ത്രം - 2 :- ഈ യന്ത്രം ധരിച്ചാൽ അയാൾക്കു ശത്രുവായ രാജാവോ, രാജപുത്രനോ, ഏറ്റവും അപ്രിയകാരിണിയായ സ്ത്രീയോ - ആരായിരുന്നാലും വേണ്ടതില്ല - ഈ യന്ത്രത്തിന്റെ ശക്തികൊണ്ടു ദർശനമാത്രയിൽ തന്നെ സ്വാധീനമായിത്തീരുന്നതാണ്.
  159. ദുഷ്ടനൃപവശ്യകരയന്ത്രം :- ഇപ്രകാരം യന്ത്രം എഴുതി ധരിച്ചാൽ ദുഷ്ടനായ രാജാവുകൂടി ക്ഷണത്തിൽ സ്വാധീനമായിത്തീരും. മാത്രമല്ല ആ ദുഷ്ടരാജാവ് അയാളുടെ സ്നേഹിതനോ അഥവാ ഭൃത്യനെപ്പോലെ ആജ്ഞാകരൻ തന്നെയോ ആയിത്തീരുന്നതാണ്.
  160. ഭൃത്യവശ്യകരയന്ത്രം :- ഈ യന്ത്രം കയ്യിന്മേൽ കെട്ടിയാൽ ഭൃത്യൻ ക്ഷണത്തിൽ വശവർത്തിയായിത്തീരും. പിന്നെ അവൻ കോപിയ്ക്കായില്ല. പിരിഞ്ഞുപോകയുമില്ല.
  161. ബീജസമ്പുടവശ്യയന്ത്രം :- രാജാവോ തന്റെ യജമാനനോ കോപിഷ്ഠനായിട്ട് മുതൽ അപഹരിയ്ക്കുവാനോ പിഴയിടുവാനോ മറ്റൊ ഭാവിയ്ക്കുന്ന അവസരത്തിൽ ഈ യന്ത്രം കയ്യിന്മേൽ കെട്ടിക്കൊണ്ടു മുമ്പിൽ ചെന്നാൽ മതി; കോപം അപ്പോൾ ശമിയ്ക്കുമെന്നു മാത്രമല്ല സന്തോഷഹൃദയനായിട്ട് കണ്ട ഉടനെത്തന്നെ അയാളെ ബഹുമാനിച്ചു പൂജിയ്ക്കുകയും കൂടി ചെയ്യും. ഈ യന്ത്രത്തിനു പേർ ബീജസമ്പുടം എന്നാകുന്നു.
  162. അനുഷ്ടുപ്പ് യന്ത്രം :- ഈ അനുഷ്ടുപ്പുയന്ത്രം ശാസ്ത്രപ്രകാരം എഴുതി ആഭരണങ്ങളിലാക്കി മന്ത്രസംഖ്യ കഴിച്ചു സമ്പാതസ്പർശം മുതലായതു ചെയ്തു ദേഹത്തിൽ ധരിയ്ക്കുന്നവൻ ദീർഘായുസ്സ്, ആരോഗ്യം, സൗഭാഗ്യം, ധർമ്മം, അർത്ഥം, മോക്ഷം, എന്നിതുകളെയെല്ലാം അനുഭവിയ്ക്കുന്നതാണ്. അയാളുടെ രോഗങ്ങളും ശത്രുക്കളും നശിയ്ക്കും. സർവ്വസമ്പത്തും അയാൾക്കു ലഭിയ്ക്കും. എന്തിനധികം പറയുന്നു? ഈ യന്ത്രം ധരിയ്ക്കുന്നവർക്കു സകല അഭീഷ്ടങ്ങളും സാധിയ്ക്കുന്നതാകുന്നു.
  163. സുതികായന്ത്രം :- ഈ യന്ത്രം വിധിപ്രകാരം എഴുതി ഗർഭിണികൾ ധരിച്ചാൽ യാതൊരു ക്ലേശവും കൂടാതെ സുഖപ്രസവമുണ്ടാകുന്നതാണ്.
  164. ജ്വരനാശനയന്ത്രം - 1 :- ഈ യന്ത്രം മഞ്ഞച്ചരടിൽ കോർത്ത് കഴുത്തിലോ, കയ്യിന്മേലോ കെട്ടിയാൽ പനിയും, മറ്റെല്ലാ രോഗങ്ങൾ തന്നെയും ശമിക്കുന്നതാണ്.
  165. ജ്വരനാശനയന്ത്രം - 2 :- ഈ യന്ത്രം എഴുതി ആ യന്ത്രത്തിൽ കിടക്കുകയോ, യന്ത്രം കിടക്കയുടെ ചുവട്ടിൽ വെയ്ക്കുകയോ ചെയ്‌താൽ ജ്വരരോഗങ്ങളെല്ലാം ശമിയ്ക്കുന്നതാണ്.
  166. ജ്വരനാശനയന്ത്രം - 3 :- ഈ യന്ത്രം ജ്വരനാശനമാണെന്നും പൗരാണികന്മാരായ ആചാര്യന്മാർ പറഞ്ഞിരിക്കുന്നു.
  167. ജ്വരനാശനയന്ത്രം - 4 :- ഈ യന്ത്രം ശുഭദിവസത്തിൽ എഴുതി ധരിയ്ക്കുന്നതായാൽ ഭൂതോപദ്രവങ്ങൾ, വ്യാധികൾ, ഗംഭീരമായ പനി, ആഭിചാരബാധകൾ എന്നിതുകൾ ശമിയ്ക്കുന്നതും സമ്പത്തു വർദ്ധിയ്ക്കുന്നതുമാണ്.
  168. ജ്വരനാശനയന്ത്രം - 5 :- ഈ യന്ത്രം എല്ലാവിധ ജ്വരങ്ങളേയും ശമിപ്പിയ്ക്കുന്നതാണ്.
  169. ജ്വരനാശനയന്ത്രം - 6 :- ഈ യന്ത്രം ജ്വരഹരമാണെന്നു പ്രസിദ്ധമാകുന്നു. ഈ യന്ത്രം വേണ്ടതുപോലെ പൂജിച്ചു ഭൂതങ്ങൾക്കു ബലിയും കൊടുത്ത് ആവശ്യക്കാരനായ രോഗിയുടെ ശിരസ്സിൽ കെട്ടിയാൽ എല്ലാവിധ രോഗങ്ങൾക്കും ശമനം വരാതിരിയ്ക്കയില്ല.
  170. ജ്വരനാശനയന്ത്രം - 7 :- ഈ യന്ത്രം പ്രണവം, പാശം, അങ്കുശം എന്നീ മന്ത്രങ്ങളെക്കൊണ്ടു പൂജിച്ച്, ജ്വരപീഡിതന്റെ കയ്യ് കാൽ കഴുത്ത് മുതലായ ഏതെങ്കിലും അംഗങ്ങളിൽ കെട്ടിയാൽ ക്ഷണത്തിൽ ജ്വരശാന്തി വരും.
  171. ജ്വരനാശനയന്ത്രം - 8 :- ഈ യന്ത്രം ജ്വരനാശനത്തേയും, ദേഹകാന്തിയേയും ഉണ്ടാക്കുന്നതാണ്.
  172. ജ്വരനാശനയന്ത്രം - 9 :- ഈ യന്ത്രം ജ്വരശമനപ്രദമാകുന്നു.
  173. ജ്വരനാശനയന്ത്രം - 10 :- ഈ യന്ത്രം ധരിയ്ക്കുന്നതായാൽ ജ്വരരോഗം ക്ഷണത്തിൽ ശമിക്കുന്നതാണ്.
  174. ബാലരക്ഷായന്ത്രം :- ഈ യന്ത്രത്തെ വേണ്ടതുപോലെ പൂജിച്ച് കുട്ടികളുടെ കയ്യിന്മേലോ കഴുത്തിന്മേലോ കെട്ടിയാൽ യക്ഷികൾ, ഭൂതങ്ങൾ, വേതാളങ്ങൾ, ഗ്രഹപീഡകൾ മുതലായവയെക്കൊണ്ടുള്ള ഉപദ്രവങ്ങൾ ക്ഷണത്തിൽ നശിയ്ക്കുന്നതാണ്.
  175. രക്ഷായന്ത്രം :- ഈ യന്ത്രം എല്ലാവിധ ആപത്തുകളിൽ നിന്നും രക്ഷയെ ചെയ്യുമെന്നു പ്രസിദ്ധമാണ്.
  176. ശാന്തികരയന്ത്രം :- ഈ യന്ത്രം ശ്രദ്ധയോടുകൂടി കയ്യിന്മേലോ കഴുത്തിന്മേലോ ധരിച്ചാൽ കലിബാധയും ദേവതോപദ്രവവും മറ്റു ആപത്തുകളും നശിയ്ക്കുന്നതാണ്.
  177. ബന്ധമോക്ഷകരയന്ത്രം :- ഈ യന്ത്രം കാരാഗൃഹത്തിൽ കിടക്കുന്ന സ്നേഹിതനും കൊടുക്കുകയും അയാൾ അതു ധരിയ്ക്കുകയും ചെയ്‌താൽ ക്ഷണത്തിൽ അയാൾ വിമുക്തനാവുകയും, സ്വതന്ത്രനായിത്തീരുകയും ചെയ്യും.
  178. ദൗര്‍ഭാഗ്യനാശനയന്ത്രം :- ഈ യന്ത്രം സ്വർണ്ണത്തകിടിൽ എഴുതി സ്വർണ്ണകൂട്ടിനകത്താക്കി സ്ത്രീകൾ കഴുത്തിലും, പുരുഷന്മാർ കയ്യിന്മേലും ധരിയ്ക്കണം. എന്നാൽ അവരുടെ ദൗർഭാഗ്യമെല്ലാം നശിച്ച് സൗഭാഗ്യം വർദ്ധിയ്ക്കുന്നതാകുന്നു. "സൗഭാഗ്യം" എന്നു പറയുന്നത് എല്ലാവിധത്തിലും എല്ലാവർക്കും ഇഷ്ടമായിത്തീരുകയാണ്. അതിന്റെ വിപരീതത്തിന് "ദൗർഭാഗ്യം" എന്നും പറയും.
  179. വിവാദവിജയയന്ത്രം :- ഈ യന്ത്രം ശരീരത്തിൽ ധരിച്ചുകൊണ്ടു വാദികളായി വാദവും വ്യവഹാരവും നടത്തിയാൽ തോൽവി പറ്റാതെ വിജയം സിദ്ധിയ്ക്കുന്നതാണ്. ഈ യന്ത്രത്തിന്റെ പേർ തന്നെ "വിവാദ വിജയം " എന്നാകുന്നു.
  180. വിജയപ്രദയന്ത്രം :- കോടതികളിൽ വ്യവഹാരം, മറ്റു വാദങ്ങൾ, രാജഗൃഹം എന്നീ സ്ഥലങ്ങളിലെല്ലാം വിജയത്തെ ഉണ്ടാക്കുന്നതാണ് ഈ യന്ത്രമെന്നു പ്രസിദ്ധമാണ്. മാത്രമല്ല സുഖത്തേയും, ലോകബഹുമാനത്തേയും വർദ്ധിപ്പിയ്ക്കുന്നതുമാകുന്നു.
  181. ഹംസയന്ത്രം :- ഈ യന്ത്രം ശിരസ്സിൽ ധരിച്ചാൽ ആഭിചാരങ്ങളെയും ഗംഭീരമായ ജ്വരബാധയേയും ശത്രുക്കളേയും നശിപ്പിയ്ക്കും. വലിയ കീർത്തിയേയും, ധനസമ്പത്സമൃദ്ധിയേയും ഉണ്ടാക്കുന്നതുമാണ്.
  182. സഞ്ജീവനീയന്ത്രം - 1 :- സഞ്ജീവനം എന്നു പേരായ ഈ യന്ത്രം കയ്യിന്മേൽ ധരിച്ചാൽ കത്തി, വാള്, കുന്തം മുതലായ ആയുധങ്ങളിൽ നിന്നു ഉപദ്രവം നേരിടുന്നതല്ല.
  183. സഞ്ജീവനീയന്ത്രം - 2 :- ഈ യന്ത്രം ആഭിചാരങ്ങളേയും രോഗങ്ങളേയും ശമിപ്പിയ്ക്കുന്നതാണ്.
  184. സര്‍വ്വതോഭദ്രയന്ത്രം :- ഈ യന്ത്രം യശസ്സിനേയും, ധനസമ്പത്തുകളേയും, എല്ലാ കാര്യങ്ങളിലും വിജയത്തേയും പ്രദാനം ചെയ്യുന്നതാണ്. കരിങ്ങാലിമരത്തിന്റെ പലകമേൽ ഈ യന്ത്രം എഴുതി തൊഴുത്തിൽ വെച്ചിരുന്നാൽ പശുക്കൾക്കു എല്ലാവിധത്തിലുള്ള രക്ഷ ചെയ്യുന്നതും, കള്ളന്മാരിൽ നിന്നും ജീവഹാനിയിൽനിന്നും പശുക്കളെ രക്ഷിയ്ക്കുന്നതുമാണ്. കറവുള്ള പശുക്കൾക്കു പ്രത്യേകിച്ചും ഇതു രക്ഷാകരമാകുന്നു.
  185. പിണ്ഡയന്ത്രം :- ഈ യന്ത്രം വേണ്ടതുപോലെ എഴുതി പൂജ മുതലായതു ചെയ്തു പിണ്ഡബീജം കഴിച്ച് അതു ദേഹത്തിൽ ധരിച്ചാൽ സകല ആപത്തുകളിൽനിന്നും രക്ഷിയ്ക്കും. ദീർഘായുസ്സിനേയും ആരോഗ്യത്തേയും പ്രദാനം ചെയ്യും. സൗഭാഗ്യം, വശ്യം എന്നിതുകളെ ഉണ്ടാക്കും. തസ്കരന്മാരേയും സർപ്പഭയത്തേയും മറ്റു ദുഷ്ട ജന്തുക്കളേയും അമർത്തും. ഭൂതബാധകളേയും രോഗപീഡകളേയും ഇല്ലായ്മ ചെയ്യും. സ്ത്രീകൾ ധരിച്ചാൽ ഗർഭത്തിനു നല്ല രക്ഷ നല്കുകയും നല്ല സന്താനങ്ങളെ ജനിപ്പിയ്ക്കുകയും ക്ഷുദ്രബാധകളെ നശിപ്പിയ്ക്കുകയും ചെയ്യും. ഈ പിണ്ഡയന്ത്രം ശിരസ്സിൽ ധരിച്ചാൽ അവർക്കു എല്ലാ മനുഷ്യരേയും വശീകരിക്കാൻ കഴിയുന്നതാണ്. ഏറ്റവും രഹസ്യമായ ഈ യന്ത്രം സാക്ഷാൽ പരമശിവൻ ശ്രീപാർവ്വതിയ്ക്ക് സ്നേഹത്താൽ ഉപദേശിച്ചതാകുന്നു.
  186. സ്തംഭനയന്ത്രം 
  187. ദിവ്യസ്തംഭനയന്ത്രം :- ഈ യാത്രം ദേഹത്തിൽ ധരിച്ചുകൊണ്ടു ശുചിയായി നടക്കുന്ന മനുഷ്യനു തീയിൽക്കൂടിയും വെള്ളത്തിനു മീതെയും സഞ്ചരിയ്ക്കാം. ആപത്തുകളൊന്നും ഉണ്ടാവുന്നതല്ല. മാത്രമല്ല, ഈ യന്ത്രത്തിന്റെ പ്രഭാവംകൊണ്ട് അയാൾക്കു എല്ലാ കാര്യങ്ങളിലും എല്ലാ സ്ഥലത്തും വിജയം സിദ്ധിയ്ക്കുകയും ചെയ്യും. ഈ യന്ത്രത്തിനു "ദിവ്യസ്തംഭനം" എന്നു പേരാകുന്നു.
  188. കാളരാത്രീസ്തംഭനയന്ത്രം :- ഈ യന്ത്രം ധരിച്ചാൽ ശത്രുക്കൾക്കു മിണ്ടുവാൻ വയ്യാതാവും. നടക്കുവാൻ സാധിയ്ക്കുകയില്ല. അവരുടെ കാര്യങ്ങൾക്കെല്ലാം വിഘ്‌നം ഉണ്ടാവും. മാത്രമല്ല, ദേവി പ്രസാദിച്ചിട്ട് അഭീഷ്ടങ്ങളേയെല്ലാം ദാനം ചെയ്യുന്നതുമാണ്.
  189. വാക്സ്തംഭനയന്ത്രം :- ഈ യന്ത്രം എഴുതി ഒരു ചെരാതിൽ വെച്ച് മറ്റൊരു ചെരാതുകൊണ്ടടച്ച് രാത്രി ഗണപതിയെ സമീപിച്ച് പതിവായിട്ടു പൂജിയ്ക്കുക. സ്ഥാപിക്കുന്നതും മറ്റും രഹസ്യമായിരിക്കണം. മറ്റാരും അറിയരുത്. എന്നാൽ ശത്രുക്കളുടേയും, അവരുടെ സൈന്യങ്ങൾ മുതലായ സഹായകന്മാരുടേയും വാക്കുകൾ സ്തംഭിച്ചുപോകുന്നതാണ്. അവർക്കു സംസാരിപ്പാൻ വയ്യാതാകുന്നതാണ്.
  190. ശത്രുമാരണയന്ത്രം :- ശത്രുവിനെ നശിപ്പിക്കും
  191. ശത്രുബാധാനിവര്‍ത്തകയന്ത്രം :- ഈ യന്ത്രത്തെ ചുവന്ന ചരടിൽ കോർത്ത് ധരിയ്ക്കുന്നതായാൽ ശത്രുക്കൾ പ്രയോഗിക്കുന്നതായ മാരണം, ബാധ, മുതലായ ഉപദ്രവങ്ങളെല്ലാം ക്ഷണത്തിൽ ശമിക്കുന്നതാണ്.
  192. കാളരാത്രീമോഹനയന്ത്രം :- ഈ മോഹനയന്ത്രം വരച്ച് അതിന്മേൽ ഇരുന്നുകൊണ്ട് ദശാക്ഷരമന്ത്രം സംഖ്യ കഴിയ്ക്കുകയും ആ യന്ത്രം ദേഹത്തിൽ ധരിയ്ക്കുകയും ചെയ്‌താൽ സകല മനുഷ്യരേയും മോഹിപ്പിക്കുവാനും സ്വാധീനമാക്കുവാനും കഴിയുന്നതാണ്.
  193. രാജമോഹനയന്ത്രം :- രാജാക്കന്മാരോ മറ്റു അധികാരസ്ഥന്മാരോ കോപിയ്ക്കുകയും വധിയ്ക്കുവാൻ നിശ്ചയിക്കുകയും ചെയ്താൽകൂടി അതിൽനിന്നും രക്ഷപ്രാപിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ യന്ത്രം ധരിച്ചാൽ മതി. എന്നാൽ ശിക്ഷപോലും അനുഭവിയ്ക്കാതെ ക്ഷണത്തിൽ സർവ്വാഭീഷ്ടങ്ങളേയും സാധിയ്ക്കുന്നതാണ്.
  194. ദുഷ്ടമോഹനയന്ത്രം :- ദുഷ്ടന്മാരായ ജനങ്ങൾ ഉദ്യോഗസ്ഥന്മാരും രാജസേവകന്മാരുമായിട്ട് സാധുക്കളെ ഉപദ്രവിയ്ക്കുവാൻ തുടങ്ങിയാൽ ഈ യന്ത്രം എഴുതി ധരിയ്ക്കണം. ഇങ്ങിനെ ചെയ്‌താൽ ആ ദുർജ്ജനങ്ങൾ സ്വാധീനന്മാരായിത്തീരും.
  195. ആകര്‍ഷണയന്ത്രം - 1 :- ഈ ആകർഷണയന്ത്രം കഴുത്തിൽ കെട്ടിയാൽ ക്ഷണത്തിൽ ആകർഷിക്കപ്പെടുന്നതാണ്.
  196. ആകര്‍ഷണയന്ത്രം - 2 :- ഈ യന്ത്രം ധരിയ്ക്കുന്നവർക്കു വിചാരിച്ചാൽ തന്നെ വളരെ അകലെ താമസിക്കുന്ന ജനങ്ങളെക്കൂടി ക്ഷണത്തിൽ ആകർഷിക്കുവാൻ കഴിയും. ഈ യന്ത്രം അതിശക്തിയുള്ളതാണ്.
  197. ഉച്ചാടനയന്ത്രം - 1 :- ഇരുപതു ദിവസം മുടങ്ങാതെ ചെയ്ത് ഇരുപത്തൊന്നാം ദിവസം ആ യന്ത്രത്തെ കൊത്തിനുറുക്കി കന്യകയുടെ ഊണു കഴിഞ്ഞ ബാക്കിയുള്ള ഉച്ഛിഷ്ടത്തിലിട്ട് അതു കാക്കയ്ക്കു കൊടുക്കണം. അങ്ങിനെ ചെയ്‌താൽ ശത്രുക്കൾ നാടുവിട്ട് ഓടിപ്പോകും.
  198. ഉച്ചാടനയന്ത്രം - 2 :- ഈ യന്ത്രം വിധിപ്രകാരം പൂജിച്ചു അതിന്മേൽ വിഷം പുരട്ടി ഭൂമിയിൽ കുഴിച്ചിടുക. എന്നാൽ അവിടെയുള്ള ജനങ്ങൾക്കു താമസിപ്പാൻ സുഖമില്ലാതെ ആ സ്ഥലം വിട്ടുപോകും. അവിടെ വർഷമുണ്ടാവില്ല. പശുക്കൾ എല്ലാം ചത്തൊടുങ്ങും. ഭൂതപ്രേതാദി ബാധകൾ എപ്പോഴും അവിടെ വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
  199. വിദ്വേഷണയന്ത്രം - 1 :- ഈ യന്ത്രം ധരിച്ചാൽ തന്റെ ശത്രുക്കൾ തമ്മിൽ എത്ര തന്നെ ബന്ധുക്കളും സ്നേഹിതന്മാരായിരുന്നാൽകൂടി ക്ഷണത്തിൽ വിരോധികളായത്തീരും.
  200. വിദ്വേഷണയന്ത്രം - 2 :- ഈ യന്ത്രം ശത്രുവിന്റെ സമീപത്തുള്ള ശ്മശാനഭൂമിയിൽ കുഴിച്ചിട്ടാൽ അവർ തമ്മിൽ എത്ര വിശ്വസ്ഥന്മാരായിരുന്നാലും ശത്രുക്കളായിത്തീരുന്നതാണ്.
  201. മുഖമുദ്രണയന്ത്രം :- ഈ യന്ത്രം ധരിച്ചാൽ ശത്രുവിനു വായ തുറന്നു സംസാരിപ്പാൻ നിവൃത്തിയില്ലാതാകും.
  202. സുബ്രഹ്മണ്യയന്ത്രം :- ഈ സുബ്രഹ്മണ്യയന്ത്രം സ്വർഗ്ഗത്തിലെ ദേവന്മാരാലും സ്തുതിയ്ക്കപ്പെട്ടതും സനൽകുമാരൻ വിധിച്ചതുമാകുന്നു. ഇത് ശത്രുനാശകരവും വളരെ ഫലപ്രദവുമാണ്. ഭൂർജ്ജം മുതലായ മരങ്ങളുടെ തോലിലോ, സ്വർണ്ണം, വെള്ളി മുതലായ തകിടിലോ എഴുതാം. വെളുത്ത ഷഷ്ഠിയിലോ പൂയം മുതലായ നല്ല നക്ഷത്രങ്ങളിലോ വിധിപ്രകാരം എഴുതുന്നത് മുഖ്യമാണ്. ഇങ്ങനെ ഈ യന്ത്രം എഴുതി ധരിയ്ക്കുന്നതായാൽ ത്രികാലജ്ഞാനവും ധനധാന്യസമൃദ്ധിയും, പുത്രപൗത്രാദി വംശവൃദ്ധിയും ഉണ്ടാകും. അപമൃത്യുക്കളേയെല്ലാം ജയിച്ച് സുബ്രഹ്മണ്യന്റെ ലോകത്തിൽ പൂജിയ്ക്കപ്പെട്ടവനായി ജീവിക്കും.
  203. പാശുപതയന്ത്രം :- ഈ ദിവ്യമായ പശുപതയന്ത്രം സകലവിധമായ പാപത്തേയും, ശത്രുക്കളേയും ഉന്മൂലനം ചെയ്യും. ഈ യന്ത്രത്തെ ധരിയ്ക്കുന്നതായാൽ ധനധാന്യസമൃദ്ധിയും, പുത്രപൗത്രാദി സമ്പത്തും, ഭൃത്യന്മാർ വസ്തുകവകകൾ സ്വർണ്ണം മുതലായവയും യഥേഷ്ടം വർദ്ധിക്കുന്നതാണ്.
  204. പാരിജാതയന്ത്രം :- ഈ പാരിജാതയന്ത്രം ധരിച്ചാൽ എല്ലാ അഭീഷ്ടങ്ങളും സാധിയ്ക്കും. ശത്രുക്കളെല്ലാം നശിക്കും. പുത്രന്മാർ, പൗത്രന്മാർ, പ്രപൗത്രന്മാർ മുതലായവരും ധനധാന്യാദികളും വർദ്ധിയ്ക്കും. നല്ല വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭൃത്യന്മാർ, ബന്ധുക്കൾ, മിത്രങ്ങൾ മുതലായവരെക്കൊണ്ട് സുഖമനുഭവിയ്ക്കുകയും ചെയ്യും.
  205. ഭദ്രകാളിയന്ത്രം :- ഈ ഭദ്രകാളിയുടെ യന്ത്രം ചൊവ്വാഴ്ച ദിവസം എഴുതി പ്രാണപ്രതിഷ്ഠാദികൾ ചെയ്തു പൂജ ജപം മുതലായവ കഴിച്ച് ഭക്തിയോടുകൂടി ദേഹത്തിൽ ധരിച്ചാൽ കൃത്യാദിഭൂതങ്ങളിൽ നിന്നുണ്ടായ സകല ദ്രോഹങ്ങളും നീങ്ങി ശുദ്ധനായി രോഗം കൂടാതെ ദീർഘായുസ്സായി ജീവിക്കും.
  206. വിദ്യാരാജഗോപാലയന്ത്രം :- യന്ത്രങ്ങളിൽ വെച്ചു രാജാവായ ഈ വിദ്യാരാജഗോപാലയന്ത്രം ദേഹത്തിൽ ധരിച്ചാൽ, ബുദ്ധി, വിദ്യ, അറിവ് എന്നിവ ഏറ്റവും വർദ്ധിക്കുന്നതാണ്. മിണ്ടുവാൻ - സംസാരിക്കുവാൻ - പോലും കഴിയാത്തവനെ ബൃഹസ്പതിയെപ്പോലെ വാചാലനാക്കിത്തീർക്കുകയും ചെയ്യും. ആഭരണങ്ങളിൽ, ധനം ധാന്യം, മുതലായവ അയാൾക്കു വളരെ വർദ്ധിയ്ക്കുന്നതുമാകുന്നു.
  207. ശാസ്തൃയന്ത്രം :- ഭൂതേശ - അയ്യപ്പ - യന്ത്രം എന്ന പേരായ ഈ യന്ത്രം മനുഷ്യർക്ക് സർവ്വവിധമായ അഭീഷ്ടങ്ങളേയും, സാമ്പത്തിനേയും, വിദ്യയേയും ആരോഗ്യത്തേയും പ്രദാനം ചെയ്യും. ദീർഘായുസ്സുണ്ടാവുകയും ചെയ്യും.
  208. പൂര്‍ണ്ണായന്ത്രം :- ഈ യന്ത്രമെഴുതി സ്ഥാപിച്ചാൽ അവിടെ ധനധാന്യസമൃദ്ധിയുണ്ടാകും. പൂർണ്ണാദേവി എപ്പോഴും അവിടെത്തന്നെ വസിക്കുന്നതാണ്.
  209. പുഷ്കലായന്ത്രം :- ഈ യന്ത്രം കൃത്തികാദി ദുർമ്മൂർത്തികളെ നശിപ്പിക്കുന്നതും, ജനങ്ങളെ അനുഗ്രഹിക്കുന്നതും, ദേവീ ചൈതന്യത്തെ വർദ്ധിപ്പിക്കുന്നതുമാകുന്നതും സകലവിധമായ ശ്രേയസ്സുണ്ടാകുന്നതുമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.