പുരുഷന്റെ കണങ്കാലും ഉപ്പുകുറ്റിയും

മുട്ടുമുതൽ പാദംവരെ ക്രമേണ വണ്ണം കുറഞ്ഞും പരപ്പില്ലാതെയും രോമാവൃതവും ഉപ്പുകുറ്റിയുടെ മേൽഭാഗം അല്പം മുഴച്ചുമിരിക്കുന്ന കണങ്കാലോടുകൂടിയവൻ സുഖിമാനും ബലവാനുമാണ്.

പരന്ന കണങ്കാലുകളും പരന്ന ഉപ്പുകുറ്റിയുമുള്ളവൻ അദ്ധ്വാനശീലനായിരിക്കും.

മുകളിൽ മുതൽ താഴെവരെ ഒരേ വണ്ണത്തിൽ കണങ്കാലും വീർത്ത ഉപ്പുകുറ്റിയുമുള്ളവൻ വാതരോഗിയും അശക്തനും ആയിരിക്കും.

വീർത്ത ഉപ്പുകുറ്റിയും നേരിയ കണങ്കാലുമുള്ളവൻ ക്ഷയരോഗിയും അഹങ്കാരിയുമാണ്.

മുട്ടിന്റെ സമീപം വണ്ണംകൂടിയും ചുവട്ടിൽ വണ്ണം കുറഞ്ഞുമിരിക്കുന്ന കണങ്കാലുകളും പരന്ന ഉപ്പുകുറ്റിയുമുള്ള പുരുഷൻ ആരോഗ്യഹീനനും ദരിദ്രനും കാമചാരിയുമായിരിക്കും.

തടിച്ച മുഴകളോടും പരന്ന ഉപ്പുകുറ്റിയോടും കൂടി നേരിയ കണങ്കാലുള്ളവൻ കള്ളനാകുന്നു.

കണങ്കാലുകളുടെ പിൻവശം തടിച്ച് ഞരമ്പുകൾ പിണഞ്ഞെഴുന്നു നിന്നാൽ അവൻ അദ്ധ്വാനശീലനും കാസരോഗിയുമാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.