ക്രൂരഃ കലാജ്ഞഃ കപിലഃ ക്രിയാർത്ഥീ
ഭഗ്നവ്രതോഭ്യുദ്യതദണ്ഡഹസ്തഃ
രക്താനി വസ്ത്രാണി ബിഭർത്തി ചണ്ഡോ
മേഷേ തൃതീയഃ കഥിതസ്ത്രിഭാഗഃ
മേടം രാശിയുടെ മൂന്നാം ദ്രേക്കാണം, ക്രൂര - പരദ്രോഹപര - മായസ്വഭാവത്തോടും കലാവിദ്യകളിൽ നൈപുണ്യത്തോടും ചെമ്പിച്ച ദേഹവർണ്ണത്തോടും കയ്യിൽ ഉയർത്തിപ്പിടിച്ച ഒരു വടിയോടും ചുകന്ന വസ്ത്രത്തോടും അതികോപത്തോടും യാഗാദി വൈദികകർമ്മങ്ങളിൽ ആഗ്രഹത്തോടും കൂടിയ വ്രതഭംഗം - മുടക്കം - വരുത്തിയ ഒരു പുരുഷനാകുന്നു. ഇതു സായുധവും മനുഷ്യദ്രേക്കാണവുമാണെന്നും അറിയുക.