ദ്യൂനതന്നാഥതദ്രഷ്ട്യതദ്യുക്തഭൃഗുജാദയഃ
ഇഹ സാധനഭൂതാനി ഗുണദോഷനിരൂപണേ.
സാരം :-
ഏഴാം ഭാവം, ഏഴാം ഭാവത്തിന്റെ അധിപതിയായ ഗ്രഹം, ഏഴാം ഭാവത്തിലേയ്ക്ക് നോക്കുന്ന ഗ്രഹം, ഏഴാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹം, ശുക്രൻ മുതലായവരെകൊണ്ടാണ് ഭാര്യാചിന്ത ചെയ്യേണ്ടത്. മുതലായവരെകൊണ്ട് എന്നു പറഞ്ഞതിനാൽ ഇവർ നിൽക്കുന്ന രാശിയുടെയും അംശകിക്കുന്ന രാശിയുടേയും അധിപന്മാരെക്കൊണ്ടും ചിന്തിക്കാമെന്നു സൂചിപ്പിച്ചിരിക്കുന്നു.