പൂർവ്വജന്മാവസ്ഥയെ പറയുന്നു

ഗുരുരുഡുപതിശുക്രൌ സൂര്യ ഭൌമൌ യമജ്ഞൌ
വിബുധപിതൃതിരശ്ചോ നാരകീയാംശ്ച കുര്യുഃ
ദിനകരശശിവീര്യാധിഷ്ഠിതത്ര്യംശനാഥാഃ
പ്രവരസമനികൃഷ്ടാംസ്തുംഗഹാനാദനൂകേ

സാരം :-

ജനനസമയത്ത് സൂര്യചന്ദ്രന്മാരിൽ അധികബലവാൻ ഏതോ ആ ബലാധികന്റെ ദ്രേക്കാണാധിപൻ വ്യാഴമായിരുന്നാൽ പൂർവ്വജന്മത്തിൽ ദേവയോനിവിശേഷത്തിൽപ്പെട്ടവനും, ആ ദ്രേക്കാണാധിപൻ ശുക്രചന്ദ്രന്മാരിൽ ഒരുവനായിരുന്നാൽ അന്നു - പൂർവ്വജന്മത്തിൽ - പിതൃവർഗ്ഗത്തിൽ (ഇവിടെയുള്ള പിതൃശബ്ദത്തിനു മനുഷ്യൻ എന്നും അർത്ഥമുണ്ട്) പെട്ടവനും, ആദിത്യകുജന്മാരിൽ ഒരുവനായിത്തീർന്നാൽ പക്ഷിമൃഗാദിതിര്യഗ്യോനിവർഗ്ഗത്തിൽപെട്ടവനും ബുധനോ ശനിയോ ആയിരുന്നാൽ പൂർവ്വജന്മത്തിൽ നരകത്തിൽ കിടന്നിരുന്നവരിൽ പെട്ടവനും ആയിരുന്നുവെന്നും പറയണം.

ആ ദ്രേക്കാണനാഥൻ ഉച്ചസ്ഥിതനാണെങ്കിൽ മുൻപറഞ്ഞ ദേവാദി വർഗ്ഗത്തിൽതന്നെ ഉൽകൃഷ്ടനും ഉച്ചത്തിൽ നിന്നു അകന്നകന്നു വരുംതോറും ക്രമത്തിൽ ക്രമത്തിൽ താണുതാണുവരുന്നതും നീചസ്ഥിതനായാൽ ആ വർഗ്ഗത്തിൽ അതി നികൃഷ്ടനുമായിരുന്നുവെന്നും പറയണം. ഇതിനെത്തന്നെ ഏകദേശമായിട്ടെങ്കിലും കുറച്ചുകൂടി വ്യക്തമാക്കാം. ദ്രേക്കാണാധിപൻ വ്യാഴമാണെന്നുതന്നെ വിചാരിയ്ക്കുക. വ്യാഴം കർക്കടകം ചിങ്ങം എന്നീ രാശികളിൽ നിന്നാൽ ദേവശ്രേഷ്ഠനും, കന്നി തുലാം എന്നീ രാശികളിൽ നിന്നാൽ ദേവന്മാരിൽ മദ്ധ്യമനും, വൃശ്ചികം ധനു എന്നീ രാശികളിൽ നിന്നാൽ ദേവന്മാരിൽ അധമനും ആയിരുന്നു മുൻജന്മത്തിലെന്നാണ് പറയേണ്ടതെന്നും താല്പര്യം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.