ത്രികോണധനലാഭസ്ഥാ ബലിനോ യദി ശോഭനാഃ
സ്വദശാന്തർദശാകാലേ കുർവ്വന്തി വിപുലം സുഖം.
സാരം :-
രണ്ടാം ഭാവത്തിലോ അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ പതിനൊന്നാം ഭാവത്തിലോ നിൽക്കുന്ന ബലവാന്മാരായ ശുഭഗ്രഹങ്ങളുടെ ദശയിലും അപഹാരത്തിലും മഹത്തരമായ സുഖാനുഭവമുണ്ടാകുന്നതാണ്.