രണ്ടുവശവും അല്പം മുഴച്ച്, ഉരുണ്ട ഉപ്പുകുറ്റിയോടുകൂടിയ നരിയാണെങ്കിൽ സുഭഗയും സുശീലയുമാകുന്നു.
മുഴകളില്ലാത്ത നരിയാണിയുള്ളവൾ ദരിദ്രയാണ്.
മാംസളമായും പിൻവശം മാത്രം അസ്ഥി മുഴച്ചും നില്ക്കുന്ന നരിയാണിയും പരന്ന ഉപ്പുകുറ്റിയുമുള്ളവൾ അഭിസാരികയായിരിക്കും.
പരന്നതും ഒതുങ്ങിയതുമായ ഉപ്പുകുറ്റിയും വശങ്ങളിലും പിൻവശത്തും അസ്ഥികൾ മുഴച്ചും മാംസളവുമായ നരിയാണിയുള്ളവൾ നർത്തകിയും ധനികയും എന്നാൽ ജന്മനാ ഗണികയുമായിരിക്കും.
മാംസം കുറഞ്ഞ് ചുറ്റിലും പരന്ന് പതിയുന്ന ഉപ്പുകുറ്റിയും എല്ലുകളുന്തി നേർത്ത നരിയാണിയുമുള്ളവൾ നിത്യദാരിദ്ര്യവും സന്താനദുഃഖവുമനുഭവിക്കും.