ദേവാലോകനതൽ പരാന്നവരദാ ഭാണ്ഡൗഘസംശോധിനീ
സ്നാനോൽകാ ഹവനോൽസുകാ പരിമളേ സക്താ ച ഭാണ്ഡാർജ്ജനേ
വാക്പ്രൌഢാ കുശലാ ച പാകകരണേ ശ്രോത്രീ ച ശാസ്ത്രാദികം
സ്പാർശം സൌഖ്യമിതാത്തധാന്യനിചയാ സൽക്കാംസ്യവാണീകലാ - ഇതി.
പുരുഷന്റെ ജാതകാൽ ഏഴാം ഭാവം മേടംരാശിയായാൽ ദേവദർശനത്തിനു താല്പര്യമുള്ളവളായിരിക്കും.
പുരുഷന്റെ ജാതകത്തിൽ ഏഴാംഭാവം ഇടവം രാശിയായാൽ മൃഷ്ടാന്നദാനം ചെയ്യുന്ന ശീലം ഭാര്യയ്ക്കുണ്ടായിരിക്കും.
പുരുഷന്റെ ജാതകത്തിൽ ഏഴാംഭാവം മിഥുനംരാശിയായാൽ കുടം മുതലായ പത്രങ്ങൾ ശുചിയാക്കി വയ്ക്കുന്ന ശീലം ഭാര്യയ്ക്കുണ്ടായിരിക്കും.
പുരുഷന്റെ ജാതകത്തിൽ ഏഴാംഭാവം കർക്കിടകം രാശിയായാൽ സ്നാനകാര്യത്തിൽ താല്പര്യമുള്ള ഭാര്യയായിരിക്കും.
പുരുഷന്റെ ജാതകത്തിൽ ഏഴാംഭാവം ചിങ്ങം രാശിയായാൽ ഗണേശഹോമം മുതലായ കർമ്മങ്ങളെ ചെയ്യുവാൻ താല്പര്യള്ള ഭാര്യയായിരിയ്ക്കും.
പുരുഷന്റെ ജാതകത്തിൽ ഏഴാംഭാവം കന്നിരാശിയായാൽ സുഗന്ധവസ്തുക്കളും പാത്രങ്ങളും സമ്പാദിക്കുന്ന ബുദ്ധിയുള്ള ഭാര്യയായിരിക്കും.
പുരുഷന്റെ ജാതകത്തിൽ ഏഴാംഭാവം തുലാം രാശിയായാൽ വാക്സാമർത്ഥ്യമുള്ള ഭാര്യയായിരിക്കും.
പുരുഷന്റെ ജാതകത്തിൽ ഏഴാംഭാവം വൃശ്ചികം രാശിയായാൽ പാചകകാര്യത്തിൽ നൈപുണ്യമുള്ള ഭാര്യയായിരിക്കും.
പുരുഷന്റെ ജാതകത്തിൽ ഏഴാംഭാവം ധനുരാശിയായാൽ ശാസ്ത്രപുരാണങ്ങൾ കേൾക്കുവാനിഷ്ടമുള്ള ഭാര്യയായിരിക്കും.
പുരുഷന്റെ ജാതകത്തിൽ ഏഴാംഭാവം മകരം രാശിയായാൽ കിടക്ക, വസ്ത്രം മുതലായവയിൽനിന്നുള്ള സ്പർശനസുഖത്തിൽ ശ്രദ്ധയുള്ള ഭാര്യയായിരിക്കും.
പുരുഷന്റെ ജാതകത്തിൽ ഏഴാംഭാവം കുംഭരാശിയായാൽ ധാന്യങ്ങളെ സമ്പാദിയ്ക്കുന്ന കാര്യത്തിൽ ശ്രദ്ധയുള്ള ഭാര്യയായിരിക്കും.
പുരുഷന്റെ ജാതകത്തിൽ ഏഴാംഭാവം മീനം രാശിയായാൽ നല്ലഓട്ടുപാത്രങ്ങൾ സംഗ്രഹിക്കുന്ന ബുദ്ധിയും വചനമാധുരിയും കലാവിദ്യാകുശലതയും ഭാര്യയ്ക്കുണ്ടായിരിക്കും.
മേൽപറഞ്ഞ ഫലങ്ങൾ സാമാന്യേനയുള്ള സ്വഭാവമാണ്. ഭാവത്തിന്റെ ബലാബലമനുസരിച്ച് ഈ ഫലങ്ങൾ ഉൽകൃഷ്ടങ്ങളായും അപകൃഷ്ടങ്ങളായും തീരുമെന്ന് ഗ്രഹിക്കേണ്ടതാണ്.