ഭൌമാർക്കഗൃഹഗേ ശുക്രേ തദ്ദൃഷ്‌ടേ വാഥ തദ്യുതേ
വഹ്നിഭൂതാശ്രിതേ ചാത്ര മ്രിയേതാഗ്നൌ വധൂ നൃണാം.
സാരം :-
ശുക്രന്റെ സ്ഥിതി സൂര്യന്റെയോ ചൊവ്വയുടേയോ ക്ഷേത്രത്തിലോ സൂര്യന്റേയോ ചൊവ്വയുടെയോ യോഗത്തോടോ ദൃഷ്ടിയോടോ കൂടി അഗ്നിഭൂതത്തിൽ നിൽക്കണം. ഇങ്ങനെ വന്നാൽ അയാളുടെ ഭാര്യ തീയിൽവീണു മരിയ്ക്കാനിടവരുമെന്നു പറയണം.