ലിംഗത്തിന്റെ ചുവട്ടിൽ തൂങ്ങിനില്ക്കുന്ന ബീജവാഹിനികളാണ് വൃഷണങ്ങൾ. ഇതു രണ്ടും ഒരേ വലുപ്പത്തിൽ രോമാവൃതവും മാംസളവുമായിരുന്നാലവൻ ആരോഗ്യസമ്പന്നനും സുഖിമാനുമാകുന്നു.
പറ്റിച്ചേർന്നിരിക്കുന്ന വൃഷണങ്ങളോടുകൂടിയ പുരുഷൻ സന്താനഹീനനും ദരിദ്രനുമായിരിക്കും.
വൃഷണങ്ങൾ മാംസളമല്ലാതെ തൂങ്ങിക്കിടന്നാലവൻ കാമചാരിയാകുന്നു.
വലത്തെ വൃഷണം വലുതും ഇടത്തെ വൃഷണം ചെറുതുമാണെങ്കിൽ അയാൾ അഹങ്കാരിയുമാകുന്നു.
ഇടത്തേ വൃഷണം വലുതും വലത്തേ വൃഷണം ചെറുതുമാണെങ്കിൽ തസ്കരനുമാകുന്നു.