പത്യുർമൃത്യുകരോƒശുഭോƒഷ്ടമഗതഃ സൗമ്യഗ്രഹശ്ചേത്തദാ
വാച്യസ്യാഃ സ്വയമേവ സോന്തകൃദസദ്ദൃഷ്ടേസ്തസംസ്ഥേ ശനൗ
ഉദ്വാഹോ ന ഭവേന്മദേപി മരണേ പാപാന്വിതേ സൽഗ്രഹോ
ഭാഗ്യേ ചേൽ കമിതുർമൃതിർനഹി ഭവേദിത്യത്ര കാശ്ചിൽ ഭിദാഃ
സാരം :-
സ്ത്രീജാതകത്തിൽ എട്ടാം ഭാവത്തിൽ പാപഗ്രഹം നിന്നാൽ ഭർത്തൃമരണം അനുഭവിക്കും.
എട്ടാം ഭാവത്തിൽ പാപഗ്രഹം നിൽക്കുമ്പോൾതന്നെയും രണ്ടാം ഭാവത്തിൽ ഒരു ശുഭഗ്രഹം നിന്നാൽ താൻ (ഭാര്യ) മരിയ്ക്കുന്നതിനുമുമ്പ് ഭർത്താവു മരിയ്ക്കുകയില്ല.
പാപഗ്രഹത്തിന്റെ ദൃഷ്ടിയോടുകൂടിയ ശനി ഏഴാംഭാവത്തിൽ നിന്നാൽ ആ സ്ത്രീയുടെ വിവാഹം നടക്കുന്നതല്ല, കന്യകയായിട്ടുതന്നെ വാർദ്ധക്യംവരെ ജീവിക്കേണ്ടിവരും.
ഏഴാംഭാവത്തിലും എട്ടാം ഭാവത്തിലും പാപഗ്രഹം നിൽക്കുന്നത് വൈധവ്യലക്ഷണമാണ്.
ഏഴാം ഭാവത്തിലും എട്ടാം ഭാവത്തിലും പാപഗ്രഹം നിൽക്കുന്നുണ്ടെങ്കിലും ഒമ്പതാംഭാവത്തിൽ ശുഭഗ്രഹം നിൽക്കുന്നുണ്ടെങ്കിൽ ഭർത്തൃമരണം സംഭവിക്കുന്നതല്ല.
*********************
സ്ത്രീജാതകം സ്വഹോരായാം ദ്വാംവിംശേദ്ധ്യായ ഈരിതം
വരാഹമിഹിരേണൈത ദൃഷ്‌ട്വാ തൽഫലമീരയേൽ.
സാരം :-
വരാഹമിഹിരനെന്ന ആചാര്യൻ തന്റെ ഹോരാശാസ്ത്രഗ്രന്ഥത്തിങ്കൽ ഇരുപത്തിരണ്ടാമത്തെ അദ്ധ്യായത്തിൽ സ്ത്രീജാതകത്തെ പറഞ്ഞിട്ടുണ്ട്. അതിനേക്കൂടി ആലോചിച്ചിട്ടു സ്ത്രീജാതകത്തിലെ ഫലത്തെ പറഞ്ഞുകൊള്ളണം.