മീനസ്ഥോ മദനേ ദിനേശതനയോ ഹന്യാദ്വധൂം നിശ്ചയാൽ
കന്യായാം മദനേ ഗുരുർയ്യദി സുഖേ പാപശ്ച നശ്യേദ്വധൂഃ
രന്ധ്രേശഃ സുതപോ അഥവാ മദഗതോ നൃണാം നിഹന്ത്യംഗനാം
ഭാര്യാ സ്യാദ്വികലാസ്തധർമ്മസുതഗൌ ഭാസ്വദ്ഭൃഗൂചേത്സഹ.
സാരം :-
മീനം രാശി ഏഴാം ഭാവമായി വരിക അവിടെ ശനി നിൽക്കുക ഇങ്ങനെ വന്നാലും ഏഴാം ഭാവം കന്നി രാശിയാവുക, അവിടെ വ്യാഴം നിൽക്കുക. നാലാം ഭാവത്തിൽ പാപഗ്രഹം വരിക. ഇങ്ങനെ വന്നാലും എട്ടാം ഭാവാധിപതിയോ അഞ്ചാംഭാവാധിപതിയോ ഏഴാം ഭാവത്തില്‍ വന്നാലും ഭാര്യ മരിക്കുമെന്നു പറയണം.
സൂര്യനും ശുക്രനും ഒരുമിച്ചു 5, 7 , 9 എന്നീ ഭാവങ്ങളിൽ വന്നാൽ ഭാര്യയുടെ കരചരണാദികളായ അംഗങ്ങളിൽ ഏതിനെങ്കിലും ഭംഗം (അംഗവൈകല്യം) ഉണ്ടെന്നു പറയണം.