ദേവനായിട്ടും, മനുഷ്യനായിട്ടും, നരകജീവിയായിട്ടും ആണ് മരണാനന്തരം ആ ജീവൻ പരിണമിയ്ക്കുക

ഗതിമപി രിപുരന്ധ്രത്യംശപോƒസ്തസ്ഥിതോ വാ
ഗുരുരഥ രിപുകേന്ദ്രച്ഛിദ്രഗസ്സ്വോച്ചസംസ്ഥഃ
ഉദയതി ഭവനേƒന്ത്യേ സൌമ്യഭാഗേ ച മോക്ഷോ
ഭവതി യദി ബലേന പ്രോജ്ഝിതാസ്തത്ര ശേഷാ.

സാരം :-

പതിനാറാം ദ്രേക്കാണാധിപൻ, ഇരുപത്തിരണ്ടാം ദ്രേക്കാണാധിപൻ, ലഗ്നാൽ ആറ് ഏഴ് എട്ട് (ഇവിടെ "അസ്തസ്ഥിതോവാ" എന്ന ദിക്കിലെ വാ ശബ്ദംകൊണ്ടു 6 - 8 എന്നീ ഭാവങ്ങളിൽ നില്ക്കുന്നവരേയും ഗ്രഹിയ്ക്കേണ്ടതാണ്. "രിപുരന്ധ്രത്ര്യംശകപാ നയന്തി ചാസ്താരിനിധനസ്ഥാഃ എന്നു പ്രമാണവചനവുമുണ്ട്) എന്നീ ഭാവങ്ങളിൽ നിൽക്കുന്നവർ ഈ ഗ്രഹങ്ങളിൽവെച്ചു അധികബലവാനെക്കൊണ്ടാണ് പരലോകഗതിയെ - ഇനിയത്തെ ജനനത്തിന്റെ സ്വഭാവത്തെ - ചിന്തിയ്ക്കേണ്ടത്. ആ ഗ്രഹത്തെക്കൊണ്ടുള്ള ചിന്താരീതിതന്നെ മുൻശ്ലോകപ്രകാരമാണുതാനും. എങ്ങനെയെന്നാൽ ആ ബലാധികഗ്രഹം വ്യാഴമായാൽ ഇനിയത്തെ ജനനം ദേവനായിട്ടും, അതു ചന്ദ്രനോ ശുക്രനോ ആയിരുന്നാൽ മനുഷ്യനായിട്ടും, സൂര്യനോ ചൊവ്വയോ ആരിയുന്നാൽ നരകജീവിയായിട്ടും ആണ് മരണാനന്തരം ആ ജീവൻ പരിണമിയ്ക്കുക എന്നു സാരം.

ഉദയലഗ്നത്തിന് അന്ത്യാംശംവരിക, വ്യാഴം തന്റെ പരമോച്ചത്തിൽ ലഗ്നം നാല് ആറ് എട്ട് പത്ത് എന്നീഭാവങ്ങളിൽ ഒന്നിൽ നില്ക്കുക, വ്യാഴം ഒഴിച്ചു മറ്റെല്ലാ ഗ്രഹങ്ങൾക്കും ഒട്ടും ബലമില്ലാതെ ഇരിയ്ക്കുകയും ചെയ്ക. ഈ യോഗസമയത്താണ് ജനനമെങ്കിൽ അയാൾക്ക്‌ ഇനി ജന്മമേ ഉണ്ടാവാത്ത വിധത്തിലുള്ള മോക്ഷപ്രാപ്തിയാണെന്നു പറയണം. ഈ യോഗത്തെ മരണസമയത്തും കല്പിയ്ക്കാമെന്നു ആചാര്യന്മാർ " അപി " ശബ്ദംകൊണ്ടു സൂചിപ്പിച്ചതായി ചിലർ പറഞ്ഞുകാണുന്നുണ്ട്. മരണസമയത്ത് മേൽപറഞ്ഞ യോഗമുണ്ടായാലും മോക്ഷപ്രാപ്തിയാണെന്നു സാരം. ഈ മോക്ഷപ്രാപ്തിയോഗത്തെ രണ്ടാക്കി ചിലർ കല്പിച്ചുകാണ്മാനുണ്ട്. അവ എങ്ങനെയെന്നാൽ 1). വ്യാഴം തന്റെ പരമോച്ചത്തിൽ 6 - 8 ലഗ്നകേന്ദ്രം ഇവിടങ്ങളിൽ ഒരേടത്തു നില്ക്കുക; 2). വ്യാഴം മാത്രം ബലവാനും മറ്റെല്ലാഗ്രഹങ്ങളും ബലഹീനന്മാരുമാവുക, ഉദയലഗ്നത്തിനു അന്ത്യാംശം വരികയും ചെയ്ക, മേൽകാണിച്ച വിധത്തിലാണ് രണ്ടു യോഗമാക്കീട്ടുള്ളത്‌. " ച " ശബ്ദം ഈ യോഗത്തെക്കുറിച്ചുള്ള വൈകല്പികമാണെന്നാണ് ഇവരുടെ അഭിപ്രായമെന്നും അറിയണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.