സംസ്കാരനാമമാത്രാദ്വിഗുണാഃ
ഛായാംഗുലൈസ്സമായുക്താഃ
ത്രിനവകഭക്താഃ ശേഷ-
ന്നക്ഷത്രം തദ്ധനിഷ്ഠാദി-
സാരം :-
പ്രഷ്ടാവിന്റെ സംസ്കൃതനാമത്തിന്റെ - എന്നു വെച്ചാൽ പേരിടുമ്പോൾ കല്പിച്ചിട്ടുള്ള പേരിന്റെ മാത്രകളെ * ഇരട്ടിച്ച് അതിൽ പ്രശ്നകാലത്തേയ്ക്ക് സൂക്ഷിച്ചുണ്ടാക്കിയ ദ്വാദശാംഗുലശങ്കുച്ഛായാംഗുലവും കൂടെ കൂട്ടി അതിനെ 27 - ൽ ഹരിച്ചുകളഞ്ഞു ബാക്കി എത്ര സംഖ്യയുണ്ടോ അവിട്ടം മുതൽക്കു അത്രാമത്തെ നാളിലാണ് പ്രഷ്ടാവിന്റെ ജനനമെന്നും പറയാവുന്നതാണ്. അഥവാ ഇതിന്റെ അനുജന്മങ്ങളായി എന്നു വരാം.
-------------------------------------------------------
* ഹ്രസ്വാക്ഷരത്തിനു ഒരു മാത്രയും കൂട്ടക്ഷരത്തിനു മുമ്പിലത്തെ അക്ഷരം ദീർഘമോ വിസർഗ്ഗമോ അനുസ്വാരമോ ഉള്ള അക്ഷരങ്ങൾ ഇവയൊക്കെ രണ്ടുമാത്രയും വ്യഞ്ജനാക്ഷരങ്ങൾക്കു അരമാത്രയും ആകുന്നു. സ്വരങ്ങളിൽ അ, ഇ, ഉ ഇത്യാദ്യക്ഷരങ്ങൾ ഹ്രസ്വങ്ങളും ആ, ഈ, ഊ ഇത്യാദികൾ ദീർഘങ്ങളും ക മുതൽ ള കൂടിയ 34 അക്ഷരങ്ങൾ വ്യഞ്ജനങ്ങളുമാണ്.