ലഗ്നേ കുടുംബേ ദാരേ വാ പാപഖേചരസംയുതേ
ദാരേശേ നീചമൂഢാരൗ കളത്രത്രയമാദിശേൽ.
സാരം :-
ലഗ്നത്തിലോ രണ്ടാം ഭാവത്തിലോ ഏഴാം ഭാവത്തിലോ പാപഗ്രഹങ്ങൾ നിൽക്കുകയും അതിന്റെ അധിപൻ മൗഢ്യ൦ പ്രാപിച്ചോ നിചത്തിലോ ശത്രുക്ഷേത്രത്തിലോ സ്ഥിതിചെയ്കയും ചെയ്‌താൽ മൂന്നു വിവാഹം ചെയ്യേണ്ടിവരുമെന്നു പറയണം.