ചെറുവിരൽ മുതൽ തള്ളവിരൽവരെ ക്രമേണ നീളംകൂടിവടിവായി നില്ക്കുന്ന വിരലുകളുള്ളവൾ ഉത്തമിയും ധനികയുമാകുന്നു.
അകന്ന വിരലുകളുള്ളവൾ ദരിദ്രയും അമിതസന്താനമുള്ളവളുമാകുന്നു.
തള്ളവിരലിന് ക്രമത്തിലധികം നീണ്ടിരുന്നാൽ അവൾ ഗണികയാകുന്നു.
ചെറുവിരൽ ക്രമത്തിലധികം നീണ്ടിരുന്നാൽ ദാരിദ്രവ്യം സന്താനവർദ്ധനവും ഫലമാകുന്നു.
അഞ്ചുവിരലുകളും ഒരേക്രമത്തിൽ നീണ്ടിരിക്കുന്നത് ജന്മനാ ഗണികയ്ക്കാകുന്നു.
വിരലുകൾ ഇടയില്ലാതെ തടിച്ചിരിക്കുന്നത് ധനികയും ചപലയുമായ വനിതയ്ക്കാകുന്നു.
നേരിയതും ഇടയുള്ളതുമായ വിരലുകളുള്ള സ്ത്രീ സംഗീതകലയിൽ പ്രവീണയാകുന്നു.
വിരലുകളുടെ അഗ്രഭാഗം കീഴോട്ടു വളഞ്ഞിരിക്കുന്നവൾ നർത്തകിയും ധനികയുമായിരിക്കും.
കൂർത്ത അഗ്രഭാഗത്തോടു കൂടിയ വിരലുകളുള്ളവൾ അധികാരമുള്ള ഉദ്യോഗത്തിലിരിക്കുന്നവളും ധനികയും സുശീലയുമായിരിക്കും.