അനഭായോഗത്തിൽ ജനിക്കുന്നവൻ

നയനവിനയജ്ഞോ ധൃതിമാ-
നനേകശാസ്ത്രശ്രമോ മഹാവിഭവഃ
അനഭായാമുല്പന്നഃ
സ്ത്രീണാം വശഗോƒതിമാനീ സ്യാൽ

സാരം :-

അനഭായോഗത്തിൽ ജനിക്കുന്നവൻ നീതിയും വിനയവും അറിയുന്നവനായും ധൈര്യവും ധാരണയും അനേക ശാസ്ത്രങ്ങളിൽ പരിചയവും വളരെ സമ്പത്തും ഉള്ളവനായും സ്ത്രീകൾക്ക് അധീനനായും ഏറ്റവും അഭിമാനിയായും ഭവിക്കും

*************************

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ പന്ത്രണ്ടാമത്തെ രാശിയിൽ  ചൊവ്വയോ, ബുധനോ, വ്യാഴമോ, ശുക്രനോ, ശനിയോ നിന്നാൽ അല്ലെങ്കിൽ മേൽപറഞ്ഞ എല്ലാ ഗ്രഹങ്ങളും കൂടിയോ നിന്നാൽ " അനഭായോഗം " സംഭവിക്കുന്നു.

തിഥിഫലങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം

ശുക്ളപക്ഷേ ശുഭഫലം വർദ്ധതേƒശുഭമന്യഥാ
വിപരീതം കൃഷ്ണപക്ഷേ ബലാബലവിശേഷതഃ

സാരം :-

വെളുത്തപക്ഷത്തിലെ തിഥികൾക്ക് പറഞ്ഞിട്ടുള്ള ശുഭഫലങ്ങൾക്ക് പുഷ്ടിയും അശുഭഫലങ്ങൾക്ക് ഹാനിയും സംഭവിക്കുന്നതായിരിക്കും.

കറുത്തപക്ഷത്തിൽ ശുഭഫലങ്ങൾക്ക് കുറവും അശുഭഫലങ്ങൾക്ക് പുഷ്ടിയും സംഭവിക്കുന്നതാണ്. 

ചന്ദ്രന്റെ ബലാബലങ്ങൾക്ക് അനുസരിച്ച് ശുഭഫലങ്ങളേയും അശുഭഫലങ്ങളേയും ചിന്തിച്ചുകൊള്ളണം. 

അമാവാസി (കറുത്തവാവ്) ദിവസം ജനിക്കുന്നവൻ

പിതൃദേവാർച്ചനരതഃ കാമീ പിശുവിനാശകൃൽ
രോഗീദുർബ്ബലഗാത്രശ്ച നിസ്സ്വോ ദർശസമുത്ഭവഃ

സാരം :-

അമാവാസി (കറുത്തവാവ്) ദിവസം ജനിക്കുന്നവൻ ദേവന്മാരേയും പിതൃക്കളേയും പൂജിയ്ക്കുന്നവനായും കാമിയായും പശു, കാള മുതലായ ചതുഷ്പാത്തുക്കളുടെ (നാല്ക്കാലികളുടെ) ഹാനിയെ ചെയ്യുന്നവനായും രോഗിയായും ദരിദ്രനായും ബലമില്ലാത്ത ശരീരത്തോടുകൂടിയവനായും ഭവിക്കും.

വെളുത്തവാവ് ദിവസം ജനിക്കുന്നവൻ

സമ്പൂർണ്ണഗാത്രഃ കാമീ ച വിദ്യാവിനയകകീർത്തിഭാക്
ശാസ്ത്രാർത്ഥവിൽ പ്രധാനശ്ച രാകായാം യദി ജായതേ.

സാരം :-

വെളുത്തവാവ് ദിവസം ജനിക്കുന്നവൻ പരിപൂർണ്ണാംഗനായും കാമിയായും വിദ്യയും വിനയവും യശസ്സും ഉള്ളവനായും ശാസ്ത്രാർത്ഥങ്ങളെ അറിയുന്നവനായും പ്രധാനിയായും ഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 33

597. കൂവളത്തിലെ പറിക്കേണ്ട സമയം ഏതാണ്?
         പ്രഭാതം

598. ഏതെല്ലാം ദിവസങ്ങളിലാണ് കൂവളത്തില പറിക്കരുതെന്ന് ശാസ്ത്രം പറയുന്നത്?
         മാസപിറവി ദിവസം , കറുത്തവാവ് ദിവസം, പൗർണമി ദിവസം, ചതുർത്ഥി ദിവസം, ചതുർദ്ദശി ദിവസം.

599. ആയുർവേദത്തിൽ ഏത് രോഗശമനത്തിനാണ് കൂവളം ഉപകാരപ്പെടുന്നത്?
         വാതം, പിത്തം

600. കൂവളത്തിൽ കയറുമ്പോൾ വഴുതിവീഴുന്നതിനാൽ വീഴാതിരിക്കുവാൻ പുലിയിടേതു പോലുള്ള കാലുകൾ നൽകണം എന്ന് വരം ചോദിച്ച മഹർഷി ആരാണ്?
        വ്യാഘ്രപാദമഹർഷി

601. തുളസിദേവിയുടെ ജന്മദിനം എന്നാണ്?
        വിശ്ചികമാസത്തിലെ പൌർണമി

602. തുളസി ദേവിയുടെ ശരീരത്തിൽ നിന്ന് ഉദ്ഭവിച്ച നദി ഏത്?
         ഗണ്ഡകീ നദി

603. തുളസി ദേവിയെ ആദ്യമായി ആരാധിച്ചത് ആരാണ്?
         വിഷ്ണു

604. തുളസി ദേവിയുടെ വിശിഷ്ട മന്ത്രം ഏതാണ്?
         ഓം ശ്രീം ഹ്രീം ക്ളീം ഐം വ്യന്ദാവന്യൈ സ്വാഹാ

605. തുളസി തറയിൽ വിളക്ക് വെക്കുന്നത് ഏതിന് അഭിമുഖമായിരിക്കണം?
         വീടിന് അഭിമുഖമായിരിക്കണം

606. ഏത് ദേവിയുടെ അവതാരമാണ് തുളസിച്ചെടി?
         ലക്ഷ്മി ദേവി

607. ആരെയാണ് തുളസി വിവാഹം ചെയ്തത്?
         ശംഖചൂഡൻ

608. തുളസി ദളം ഏത് ദേവന്റെ പൂജയ്ക്കാണ് പ്രിയമായിരിക്കുന്നത്?
         മഹാവിഷ്ണു

609. പ്രധാനപ്പെട്ട തുളസിച്ചെടികൾ ഏതെല്ലാം?
        കൃഷ്ണതുളസി, രാമതുളസി, കർപ്പൂരതുളസി, കാട്ടുതുളസി

610. ഏറ്റവും പവിത്രമായ തുളസി ഏതാണ്?
         കൃഷ്ണതുളസി

611. പ്രാണവായു ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു ചെടി?
         തുളസി

612. തുളസി ഏതെല്ലാം പേരുകളിൽ അറിയപ്പെടുന്നു?
         വൃന്ദ, വൃന്ദാവനി, വിശ്വപൂജിത, വിശ്വപാവിനി, പുഷ്പസാര, നന്ദിനി, കൃഷ്ണജീവിനി

സുനഭായോഗത്തിൽ ജനിക്കുന്നവൻ

സ്വാർജ്ജിതധനോപഭോക്താ
ധീമാൻ നൃപസന്നിഭോ നൃപോ വാപി
ശാസ്ത്രാർത്ഥവിൽ പ്രവക്താ
ധർമ്മരതഃ ഖ്യാതിമാംശ്ച സുനഭായാം.

സാരം :-

സുനഭായോഗത്തിൽ ജനിക്കുന്നവൻ സ്വന്തമായി സമ്പാദിയ്ക്കപ്പെട്ട ധനംകൊണ്ട് സുഖമായി ജീവിക്കുന്നവനായും ബുദ്ധിമാനായും രാജാവോ രാജതുല്യനോ (നേതാവ്) ആയും ശാസ്ത്രാർത്ഥങ്ങളെ അറിയുന്നവനായും നല്ല വാഗ്മിയായും ധർമ്മിഷ്ഠനായും  പ്രസിദ്ധനായും ഭവിക്കും.

******************************

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ രണ്ടാമത്തെ രാശിയിൽ  ചൊവ്വയോ, ബുധനോ, വ്യാഴമോ, ശുക്രനോ, ശനിയോ നിന്നാൽ അല്ലെങ്കിൽ മേൽപറഞ്ഞ എല്ലാ ഗ്രഹങ്ങളും കൂടിയോ നിന്നാൽ " സുനഭായോഗം " സംഭവിക്കുന്നു.

ചതുർദ്ദശി തിഥിയിൽ ജനിക്കുന്നവൻ

പരസ്ത്രീധനകാംക്ഷ്യജ്ഞഃ കോപീ ലോകരിപുഃ ഖലഃ
തീവ്രകാമശ്ശഠോ ജാതശ്ചതുർദ്ദശ്യാം സുദാരുണഃ

സാരം :-

ചതുർദ്ദശി തിഥിയിൽ ജനിക്കുന്നവൻ പരസ്ത്രീകളേയും പരദ്രവ്യത്തേയും കാമിക്കുന്നവനായും അറിവില്ലാത്തവനായും എല്ലാവർക്കും ശത്രുവായും കോപവും ദുസ്സ്വഭാവവും കഠിനമായ കാമശീലവും ശഠതയും ഭയങ്കരത്വവും ഉള്ളവനായും ഭവിക്കും.

ത്രയോദശി തിഥിയിൽ ജനിക്കുന്നവൻ

കാമീ ദുർബ്ബലഗാത്രശ്ച സത്യവാദീ മനോഹരഃ
ശഠാത്മാ കൃപണോ നിസ്സ്വസ്ത്രയോദശ്യാം പ്രജായതേ.

സാരം :-

ത്രയോദശി തിഥിയിൽ ജനിക്കുന്നവൻ കാമിയായും ദുർബ്ബലമായ ശരീരത്തോടുകൂടിയവനായും സത്യം പറയുന്നവനായും മനോഹരനായും ശഠപ്രകൃതിയായും ലുബ്ധനായും ധനഹീനനായും ഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 32

581. മൃത്യുജ്ഞയ ഹോമത്തിന് ഏത് വൃക്ഷത്തിന്റെ മൊട്ടാണ് ഉപയോഗിക്കുന്നത്?
         പേരാലിന്റെ മൊട്ട്

582. അരയാലിനോട് ബന്ധപ്പെട്ട രണ്ടു വ്രതങ്ങൾ ഏതെല്ലാം?
         അശ്വത്ഥവ്രതം, അശ്വത്ഥോപനയന വ്രതം

583. വനവാസക്കാലത്ത് ശ്രീരാമന്റെയും ലക്ഷ്മണന്റെയും മുടി ജടയാക്കാനായി ഉപയോഗിച്ചിരിക്കുന്നത് എന്ത്?
        വടക്ഷീരം (അരയാൽക്കറ)

584. അരയാലിനോട് ബന്ധപ്പെട്ട പൂജയ്ക്ക് പറയുന്ന പേര് എന്ത്?
         അശ്വത്ഥനാരായണ പൂജ

585. വധുവിന്റെ കഴുത്തിൽ അണിയുന്ന പ്രസിദ്ധമായ താലി ഏത്?
         ആലിലത്താലി

586. ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടികയറുമ്പോൾ മാവിലയോടുകൂടി കൂട്ടികെട്ടുന്ന ഇല ഏതാണ്?
         ആലില

587. കൂവളത്തിലെ ദളങ്ങളുടെ എണ്ണം എത്ര?
         മൂന്ന് (3)

588. കൂവളത്തിലെ മൂന്ന് ഇലകൾ എന്തിനെ പ്രതിനിധീകരിക്കുന്നു?
         ശിവന്റെ മൂന്ന് കണ്ണുകളെ പ്രതിനിധീകരിക്കുന്നു.

589. കൂവളത്തില കൊണ്ട് ഏത് ദേവനെയാണ് അർച്ചന ചെയ്യുന്നത്?
         ശിവനെ

590. ദൈവസന്നിധിയിൽ ഇതളുകൾ അടർത്താതെ അർപ്പിക്കുന്നത്‌ എന്ത്?
         കൂവളത്തില

591. വാമനപുരാണ പ്രകാരം കൂവളം ഉണ്ടായത് എവിടെ നിന്നാണ്?
        പാൽക്കടലിൽ പ്രത്യക്ഷപ്പെട്ട ലക്ഷ്മീ ദേവിയുടെ കരത്തിൽ നിന്ന്

592. കൂവളത്തിന് പറയപ്പെടുന്ന മറ്റൊരു പേര് എന്ത്?
         ശ്രീവൃക്ഷം

593. കൂവളത്തിന്റെ ഇല ഏത് സ്വരൂപമെന്നാണ് സങ്കൽപം?
         ശിവസ്വരൂപം

594. കൂവളത്തിന്റെ മുള്ളുകൾ ഏത് സ്വരൂപമെന്നാണ് സങ്കൽപം?
         ശക്തി സ്വരൂപം

595. കൂവളത്തിന്റെ ശാഖകൾ ഏത് സ്വരൂപമെന്നാണ് സങ്കൽപം?
         വേദങ്ങൾ

596. കൂവളത്തിന്റെ ഏത് ഭാഗമാണ് ഏകാദശ രുദ്രന്മാരായി സങ്കൽപ്പിക്കുന്നത്?
         വേരുകൾ

സുനഭാ, അനഭാ, ധുരുധുരാ അധിയോഗങ്ങൾ

ചന്ദ്രാദ്ധനഗൈസ്സുനഭാ
വ്യയഗൈരനഭാ ദ്വയോർധുരുധുരാ ച
രവിരഹിതൈ, രധിയോഗ-
സ്സൗമ്യൈർജ്ജാമിത്രരന്ധ്രരിപുസംസ്ഥൈഃ

സാരം :-

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ രണ്ടാമത്തെ രാശിയിൽ  ചൊവ്വയോ, ബുധനോ, വ്യാഴമോ, ശുക്രനോ, ശനിയോ നിന്നാൽ അല്ലെങ്കിൽ മേൽപറഞ്ഞ എല്ലാ ഗ്രഹങ്ങളും കൂടിയോ നിന്നാൽ " സുനഭായോഗം " സംഭവിക്കുന്നു.

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ പന്ത്രണ്ടാമത്തെ രാശിയിൽ  ചൊവ്വയോ, ബുധനോ, വ്യാഴമോ, ശുക്രനോ, ശനിയോ നിന്നാൽ അല്ലെങ്കിൽ മേൽപറഞ്ഞ എല്ലാ ഗ്രഹങ്ങളും കൂടിയോ നിന്നാൽ " അനഭായോഗം " സംഭവിക്കുന്നു.

കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നിന്നാൽ " ധുരുധുരായോഗം " സംഭവിക്കുന്നു.

ഇവിടെ ധുരുധുരായോഗം ഉണ്ടെങ്കിൽ സുനഭായോഗത്തേയും അനഭായോഗത്തേയും പറയണമെന്നില്ല.


ചന്ദ്രൻ നിൽക്കുന്ന രാശിയുടെ ആറാം ഭാവത്തിലോ ഏഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ശുഭഗ്രഹങ്ങൾ (വ്യാഴം, ബുധൻ, ശുക്രൻ) നിന്നാൽ " അധിയോഗം " സംഭവിക്കുന്നു. ഈ അധിയോഗത്തെ ലഗ്നാൽ 6, 7, 8 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ശുഭഗ്രഹങ്ങളെക്കൊണ്ട് പറഞ്ഞുവരുന്നുണ്ട്.  ഇത് ലഗ്നാധിയോഗം.


നിധനം ദ്യൂനം ഷഷ്ഠം
ചന്ദ്രസ്ഥാനാദ്യദാ ശുഭൈര്യുക്തം
അധിയോഗസ്സമ്പ്രോക്തോ
വ്യാസകൃതൗ സപ്തധാ പൂർവ്വൈഃ


സാരം :-

ഇവിടെ അധിയോഗഫലനിരൂപണത്തിൽ ചില വ്യത്യാസങ്ങളുണ്ട്. വ്യാഴം, ശുക്രൻ, ബുധൻ എന്നീ ശുഭഗ്രഹങ്ങൾ മൂന്നു പേരും ആറാം ഭാവത്തിലോ എഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ആയി നിന്നാൽ മൂന്നുയോഗവും ആറാം ഭാവത്തിലും ഏഴാം ഭാവത്തിലും ആയി മേൽപ്പറഞ്ഞ ശുഭഗ്രഹങ്ങൾ നിന്നാൽ ഒരു യോഗവും ആറാം ഭാവത്തിലും എട്ടാം ഭാവത്തിലുമായി മേൽപ്പറഞ്ഞ ശുഭഗ്രഹങ്ങൾ നിന്നാൽ ഒരു യോഗവും, ഏഴാം ഭാവത്തിലും എട്ടാം ഭാവത്തിലുമായി മേൽപ്പറഞ്ഞ ശുഭഗ്രഹങ്ങൾ നിന്നാൽ ഒരു യോഗവും ആറാം ഭാവത്തിലും ഏഴാം ഭാവത്തിലും എട്ടാം ഭാവത്തിലുമായി മേൽപ്പറഞ്ഞ ശുഭഗ്രഹങ്ങൾ നിന്നാൽ ഒരു യോഗവും ഇങ്ങനെ അധിയോഗം ഏഴുപ്രകാരമുണ്ടാകുന്നു. മേൽപ്പറഞ്ഞ ശുഭഗ്രഹങ്ങളോടുകൂടി 6, 7, 8 എന്നീ ഭാവങ്ങളിൽ പാപഗ്രഹങ്ങൾ നിന്നാൽ അധിയോഗഫലത്തിന് ഭംഗം ഉണ്ടാകുകയും ചെയ്യും. പാപഗ്രഹസംബന്ധം കൂടാതെ ശുഭന്മാരെക്കൊണ്ടുമാത്രം ഉണ്ടാകുന്ന അധിയോഗം യഥോക്തഫലപ്രദമായിരിക്കുകയും ചെയ്യും.  

ദ്വാദശി തിഥിയിൽ ജനിക്കുന്നവൻ

വിഷ്ണുഭക്തോ ധനീ ത്യാഗീ പ്രഭുസ്സർവ്വജനപ്രിയഃ
നിർമ്മലഃ പുണ്യവാൻ വിദ്വാൻ ദ്വാദശ്യാം സംപ്രജായതേ

സാരം :-

ദ്വാദശി തിഥിയിൽ ജനിക്കുന്നവൻ വിഷ്ണുഭക്തനായും ധനവാനായും ത്യാഗവും പ്രഭുത്വവും ഉള്ളവനായും സകല ജനങ്ങൾക്കും ഇഷ്ടനായും നിർമ്മലനായും പുണ്യവാനായും വിദ്വാനായും ഭവിക്കും.

ഏകാദശി തിഥിയിൽ ജനിക്കുന്നവൻ

സാധുസ്സുമാംഗളാചാരസ്സുഭൃത്യഃ പ്രിയദർശനഃ
പ്രാജ്ഞോ ധനീ സുശീലശ്ച ഭവേദേകാദശീതിഥൗ

സാരം :-

ഏകാദശി തിഥിയിൽ ജനിക്കുന്നവൻ കുലശ്രേഷ്ഠനായും (പൂജ്യനായും) ഏറ്റവും ശുഭാചാരത്തോടുകൂടിയവനായും നല്ല ഭൃത്യന്മാരും സൗഭാഗ്യവും വിദ്വത്ത്വവും സമ്പത്തും സൽസ്വഭാവവും ഉള്ളവനായും ഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 31

562. ദേവവൃക്ഷം എന്നറിയപ്പെടുന്ന വൃക്ഷം ഏത്?
         അരയാൽ

563. അരയാലിന്റെ അടിഭാഗത്ത് കുടികൊള്ളുന്ന ദേവൻ ആരാണ്?
         ബ്രഹ്മാവ്‌

564. അരയാലിന്റെ മദ്ധ്യഭാഗത്ത് കുടികൊള്ളുന്ന ദേവൻ ആരാണ്?
         മഹാവിഷ്ണു

565. അരയാലിന്റെ അഗ്രഭാഗത്ത് കുടികൊള്ളുന്ന ദേവൻ ആരാണ്?
         ശിവൻ

566. ബുദ്ധിയുടെ വൃക്ഷം ഏത്?
         അരയാൽ

567. മസ്തിഷ്ക്കത്തിലുള്ള ബുദ്ധികേന്ദ്രത്തെ ഉദ്ദീപിക്കുന്ന അയോണുകളെ ഏറ്റവുമധികം പുറത്തേക്ക് വിടാൻ കഴിയുന്ന വൃക്ഷം ഏത്?
        അരയാൽ

568. അരയാലിന്റെ രണ്ട് ഗുണവിശേഷങ്ങൾ ഏത്?
         മറ്റു മരങ്ങളേക്കാൾ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുവാനുള്ള കഴിവ് അരയാലിനുണ്ട്. ശുദ്ധജലത്തെ ശേഖരിച്ചു നിറുത്തുവാനുള്ള കഴിവ് അരയാലിനുണ്ട്.

569. ഏറ്റവും കൂടുതൽ ഓക്സിജൻ പുറത്തുവിടുന്ന വൃക്ഷം ഏത്?
        അരയാൽ

570. സന്ധ്യാ നേരത്ത് ആൽമര പ്രദക്ഷിണത്തിന് വിധിയുണ്ടോ?
         ഇല്ല

571. ഉച്ചയ്ക്ക് ശേഷം ആൽമരത്തിൽ നിന്ന് പുറത്തുവിടുന്ന വാതകം ഏത്?
         കാർബണ്‍ഡയോക്സൈഡ്

572. അരയാലിന്റെ വധു ഏത് വൃക്ഷമാണ്‌?
         ആര്യവേപ്പ്

573. ഏത് വൃക്ഷചുവട്ടിലാണ് പത്മാസനത്തിലിരുന്ന് ശ്രീകൃഷ്ണൻ സമാധിയായത്?
         അരയാൽ

574. അരയാലിനെ 108 പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്ന പതിവ് ഏത് ദിവസത്തിലാണ്?
         അമാസോമവാരം (തിങ്കളാഴ്ചയും അമാവാസിയും ചേർന്ന് വരുന്ന ദിവസം)

575. പേരാലുമായി ബന്ധപ്പെട്ട ദേവൻ ആരാണ്?
         ദക്ഷിണാമൂർത്തി

576. മഹാഭാണ്ഡീരം എന്ന പേരാലിൻ ചുവട്ടിൽ വെച്ച് ഉപദേശിച്ച ഉപനിഷത്ത് ഏതാണ്?
         ദക്ഷിണാമൂർത്ത്യുപനിഷത്ത്

577. ശ്രീരാമൻ അച്ഛനായ ദശരഥന്റെ ശ്രാദ്ധം നടത്തിയതെന്നു വിശ്വസിക്കുന്ന വൃക്ഷം ഏത്?
        പ്രയാഗയിലെ പേരാലിൻ ചുവട്ടിൽ

578. വൃക്ഷങ്ങൾ നടുന്നതിൽ ഗൃഹത്തിന്റെ ഏത് വശമാണ് അരയാലിന് ഉത്തമമായിട്ടുള്ളത്‌?
         ഗൃഹത്തിന്റെ പടിഞ്ഞാറ് വശം

579. ഗ്രാമങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾക്ക്‌ പഴയകാലങ്ങളിൽ ഏത് വൃക്ഷത്തിന്റെ ചുവട്ടിൽ വച്ചാണ് പരിഹാരം കണ്ടിരുന്നത്?
        അരയാൽ

580. ഉദ്ദാലകമഹർഷി പുത്രനായ ശ്വേതകേതുവിന് ബ്രഹ്മതത്വം പഠിപ്പിക്കുവാൻ പരീക്ഷണ വസ്തുവായി തെരഞ്ഞെടുത്തത് എന്താണ്?
        പേരാൽ വൃക്ഷം

ശശയോഗത്തിൽ ജനിക്കുന്നവൻ

സേനാനാഥോ നിഖിലനിരതോ ദന്തുരശ്ചാപി കിഞ്ചിൽ 
ശ്വേതോ വാദീ വിതരണരതിശ്ചഞ്ചലഃ കോശനേത്രഃ
സ്ത്രീസംസക്തഃ പരഗൃഹധനോ മാതൃഭക്തസ്സുജംഘോ
മദ്ധ്യേ ക്ഷാമോ ബഹുവിധമതീ രന്ധ്രവേദീ പരേഷാം.

സാരം :-

ശശയോഗത്തിൽ ജനിക്കുന്നവൻ സേനാനായകനായും എല്ലാറ്റിലും താൽപര്യമുള്ളവനായും ഗമനവേഗവും വെളുത്തനിറവും ഉള്ളവനായും വിവാദശീലനായും ദാനം ചെയ്യുന്നവനായും അസ്ഥിരനായും ചെറിയ കണ്ണുകളോടുകൂടിയവനായും സ്ത്രീകളിൽ ആസക്തനായും അന്യന്മാരുടെ ഗൃഹവും ധനവും ലഭിയ്ക്കുന്നവനായും മാതൃഭക്തനായും നല്ല കണങ്കാലുകളും സ്വന്തം ശരീരത്തിലെ ചടച്ചിരിക്കുന്ന മദ്ധ്യപ്രദേശവും ഉള്ളവനായും പലരൂപത്തിൽ ബുദ്ധിഗതിയുള്ളവനായും അന്യന്മാരെ ഉപദ്രവിക്കുന്നതിനും മറ്റും ഉള്ള പഴുതുകളെ അറിയുന്നവനായും ഭവിക്കും.

*********************

ശനി സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ നിൽക്കുകയും അങ്ങനെ ശനി നിൽക്കുന്ന രാശികൾ കേന്ദ്രരാശികളായി വരികയും ചെയ്‌താൽ ശശയോഗം ഭവിക്കുന്നു.

ദശമി തിഥിയിൽ ജനിക്കുന്നവൻ

ധർമ്മാത്മാ സുഖിതസ്സൗമ്യോ ധനീ വാഗ്മീ ച കാമുകഃ
ബന്ധുസ്നേഹി പരസ്ത്രീഷ്ടോ ദശമ്യാം ജയതേ നരഃ

സാരം :-

ദശമി തിഥിയിൽ ജനിക്കുന്നവൻ ധർമ്മശീലവും സുഖവും സൽസ്വഭാവവും സമ്പത്തും വാക്സാമർത്ഥ്യവും ഉള്ളവനായും സുഭഗനായും കാമുകനായും ബന്ധുക്കളെ സ്നേഹിക്കുന്നവനായും പരസ്ത്രീസക്തനായും ഭവിക്കും.

നവമി തിഥിയിൽ ജനിക്കുന്നവൻ

ക്രോധീ സ്വകാര്യനിരതഃ പരദ്വേഷീ കുശില്പകഃ
കുവധൂതനയോ മന്ത്രീ നവമ്യാം തസ്കരപ്രഭുഃ

സാരം :-

നവമി തിഥിയിൽ ജനിക്കുന്നവൻ ഏറ്റവും കോപവും സ്വകാര്യത്തിൽ താൽപര്യവും ഉള്ളവനായും അന്യന്മാരെ ദ്വേഷിക്കുന്നവനായും നിന്ദ്യമായ ശില്പപ്രവൃത്തിയെ ചെയ്യുന്നവനായും കുത്സിതന്മാരായ ഭാര്യാപുത്രന്മാരോടുകൂടിയവനായും മന്ത്രജ്ഞനായും തസ്കരന്മാരുടെ നാഥനായും ഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 30

533. സന്ധ്യാസമയത്ത് പഞ്ചേന്ദ്രിയങ്ങൾക്ക് ഉണർവു നൽകുന്ന ക്ഷേത്ര ചടങ്ങ് ഏത്?
         ദീപാരാധന

534. പഞ്ചോപചാര മുദ്രകൾ ഏതെല്ലാം?
         ഗന്ധമുദ്ര, പുഷ്പമുദ്ര, ധൂപമുദ്ര, ദീപമുദ്ര, അമൃതമുദ്ര

535. നാഗവും ഗണപതിയും തമ്മിലുള്ള ബന്ധം എന്ത്?
         ഗണപതിയുടെ അരഞ്ഞാണമാണ് നാഗം

536. സർപ്പം ഏത് പേരിലാണ് ഗണപതിയുടെ അരഞ്ഞാണമായി വിളങ്ങുന്നത്?
         ഉദരബന്ധനം എന്ന പേരിൽ

537. മഹാവിഷ്ണുവും, സർപ്പവുമായുള്ള ബന്ധം എന്ത്?
         അനന്തൻ എന്ന സർപ്പത്തിന്റെ പുറത്താണ് മഹാവിഷ്ണു ശയിക്കുന്നത്.

538. ശിവനും സർപ്പവും തമ്മിലുള്ള ബന്ധം എന്ത്?
         സർപ്പത്തെ ശിവൻ ആഭരണമായി ധരിക്കുന്നു.

539. പാലാഴി മഥനത്തിന് കയറാക്കിയതാരെയാണ്?
        വാസുകി എന്ന സർപ്പത്തെ

540. സർപ്പങ്ങളുടെ മാതാവ് ആരാണ്?
         കശ്യപമുനിയുടെ ഭാര്യയായ കദ്രു

541. സർപ്പങ്ങളുടെ ഉത്സവമായ നാഗപഞ്ചമി ഏത് മാസത്തിലാണ്?
         ശ്രാവണമാസത്തിൽ

542. ഗരുഡനും സർപ്പങ്ങളും രമ്യതയിലായിവരുന്ന ദിവസം ഏത്?
         നാഗപഞ്ചമി ദിവസം

543. നാഗ പ്രീതിയ്ക്കായി ചെയ്യുന്ന കർമ്മങ്ങൾ ഏതെല്ലാം?
         നൂറും പാലും, സർപ്പബലി, സർപ്പപാട്ട്

544. സർപ്പക്കാവിലെ നാഗവിഗ്രഹങ്ങളിൽ കാണപ്പെടുന്ന ഫണങ്ങളുടെ എണ്ണം എത്ര?
         1, 3, 5, 7

545. സർപ്പക്കാവുകളിൽ ആരാധിയ്ക്കുന്ന കല്ലിന് പറയുന്ന പേര് എന്ത്?
         ചിത്രകൂട കല്ല്‌

546. ബുദ്ധശാസനകളുടെ കാവൽക്കാരായി കരുതപ്പെടുന്നത് ആരെയാണ്?
         നാഗങ്ങൾ

547. ശത്രു നിഗ്രഹത്തിനായി അയക്കുന്ന ഒരു അസ്ത്രം ഏത്?
        നാഗാസ്ത്രം

548. സർപ്പങ്ങളുമായി ബന്ധമുള്ള പേരുകേട്ട ഇല്ലം ഏത്?
         പാമ്പുമേക്കാട്ട്

549. കേരളത്തിലെ പ്രധാനപ്പെട്ട നാഗാരാധന ക്ഷേത്രം ഏത്?
         മണ്ണാറശാല ക്ഷേത്രം

550. ദശാവതാരങ്ങളിൽ ആരുടെ ആത്മാവാണ് നാഗമായി രൂപാന്തരപ്പെട്ടത്?
        ബലരാമൻ

551. നാഗങ്ങളെ സ്തുതിച്ചുകൊണ്ട് പാട്ടുപാടി നടന്നിരുന്ന വിഭാഗം ഏത്?
         പുള്ളുവന്മാർ

552. ഗാർഗ്ഗമുനി തന്റെ അറിവ് സമ്പാദിച്ചത് ആരിൽ നിന്നാണ്?
         ശേഷനാഗനിൽ നിന്ന്

553. ശിവ ശരീരത്തിൽ അണിയുന്ന പൂണൂൽ നാഗങ്ങളിൽ ഏത് പേരിൽ അറിയപ്പെടുന്നു?
         ശേഷൻ

554. അഷ്ടനാഗങ്ങൾ ഏതെല്ലാം?
         അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖൻ, ഗുളികൻ, പത്മൻ, മഹാപത്മൻ

555. ശിവ ശരീരത്തിൽ അണിയുന്ന കുണ്ഡലങ്ങൾ നാഗങ്ങളിൽ ഏത് പേരിൽ അറിയപ്പെടുന്നു?
         പേനമൻ, പിംഗളൻ

556. ശിവ ശരീരത്തിൽ അണിയുന്ന വളകൾ നാഗങ്ങളിൽ ഏത് പേരിൽ അറിയുന്നു?
         അശ്വരൻ, തക്ഷകൻ

557. നാഗപ്രീതിയ്ക്കുവേണ്ടി പുള്ളൂവർ പാടുവാൻ ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏവ?
         വീണ, കുടം, കൈമണി

558. സർപ്പവുമായി ബന്ധപ്പെട്ട അനുഷ്ഠാനത്തെ വിളിക്കുന്ന പേര് എന്ത്?
         സർപ്പോത്സവം

559. സർപ്പോത്സവത്തിൽ പ്രീതിപ്പെടുത്തുന്ന നാഗങ്ങൾ ഏവ?
         നാഗരാജാവ്, നാഗയക്ഷി, സർപ്പയക്തി, മണിനാഗം, കുഴിനാഗം, കരിനാഗം, എരിനാഗം, പറനാഗം

560. അഷ്ടനാഗങ്ങളെ എത്രയായി തരംതിരിച്ചിരിക്കുന്നു?
         ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നിങ്ങനെ നാലായി തരം തരംതിരിച്ചിരിക്കുന്നു.

561. നാഗാരാധനബന്ധമുള്ള സ്ഥലനാമങ്ങൾ ഏവ?
         നാഗപ്പൂർ, നാഗപട്ടണം, നാഗർക്കോവിൽ, നാഗാലാന്റ്

മാളവ്യയോഗത്തിൽ ജനിക്കുന്നവൻ

നസ്ഥൂലൗഷ്ഠോ ന വിഷമവപുർന്നാസ്ഥിസക്താംഗസന്ധിർ-
മ്മദ്ധ്യേ ക്ഷാമശ്ശശധരുചിർ ഹസ്തിനാസസ്സുഗന്ധഃ
സന്ദീപ്‌താംഗസ്സമസിതരദോ ജാനുദേശാപ്തപാണിർ-
ർമ്മാളവ്യോƒയം വിലസതി നൃപസ്സപ്തതീർവ്വത്സരാണാം.

സാരം :-

മാളവ്യയോഗത്തിൽ ജനിക്കുന്നവൻ ചെറുതായ ചുണ്ട്, നല്ല ഭംഗിയുള്ള ശരീരം, മുഴച്ചിരിക്കാത്ത ശരീരത്തിലെ അംഗസന്ധികൾ, മെലിഞ്ഞിരിക്കുന്ന ശരീരത്തിലെ മദ്ധ്യപ്രദേശം, ചന്ദ്രനെപ്പോലെയുള്ളതും സൗരഭ്യമുള്ളതുമായ ശരീരപ്രകാശം, ആനയുടെ മൂക്കുപോലെ നീണ്ടിരിക്കുന്ന മൂക്ക്, സൗന്ദര്യമുള്ള അവയവങ്ങൾ, നിരപ്പും ഭംഗിയും വെണ്മയും ഉള്ള പല്ലുകൾ, കാൽമുട്ട് വരെ നീണ്ട കൈകൾ, എന്നീ ലക്ഷണങ്ങളുള്ളവനായും 70 വയസ്സുവരെ ജീവിച്ചിരിക്കുന്നവനായും ഭവിക്കും.

*********************

ശുക്രൻ സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ നിൽക്കുകയും അങ്ങനെ ശുക്രൻ നിൽക്കുന്ന രാശികൾ കേന്ദ്രരാശികളായി വരികയും ചെയ്‌താൽ മാളവ്യയോഗം ഭവിക്കുന്നു.

അഷ്ടമി തിഥിയിൽ ജനിക്കുന്നവൻ

പരാക്രമീ സ്വതന്ത്രശ്ച പരേഷാം വ്യസനപ്രിയഃ
ക്ഷിപ്രകോപീ സുഗാത്രശ്ച ജാതോƒഷ്ടമ്യാം ച കാമുകഃ

സാരം :-

അഷ്ടമി തിഥിയിൽ ജനിക്കുന്നവൻ പരാക്രമവും സ്വാതന്ത്ര്യവും ഉള്ളവനായും അന്യന്മാരെ പീഡിപ്പിക്കുന്നവനായും വേഗത്തിൽ കോപിക്കുന്നവനായും നല്ല ശരീരവും കാമശീലവും ഉള്ളവനായും ഭവിക്കും

സപ്തമി തിഥിയിൽ ജനിക്കുന്നവൻ

ദുഷ്പ്രേഷ്യഃ ക്രൂരവാക് ശ്ളേഷ്മീ ശുഭകർമ്മരതഃ പ്രഭുഃ
ജിതേന്ദ്രിയോ ബലീ രോഗീ സപ്തമ്യാം ജായതേ നരഃ

സാരം :-

സപ്തമി തിഥിയിൽ ജനിക്കുന്നവൻ ദുഷ്ടന്മാരായ ഭൃത്യന്മാരോടുകൂടിയവനായും ക്രൂരമായി പറയുന്നവനായും കഫപ്രകൃതിയായും ശുഭകർമ്മങ്ങളിൽ താൽപര്യമുള്ളവനായും പ്രഭുവായും ഇന്ദ്രിയങ്ങളെ ജയിച്ചവനായും ബലവാനായും രോഗപീഡിതനായും ഭവിക്കും 

ഷഷ്ഠി ദിവസം ജനിക്കുന്നവൻ

ബലീ സുഭൃത്യഃ കോപിഷ്ഠഃ പ്രാജ്ഞോ ദേവാർച്ചനാരതഃ
കുശലീ ച ഗുണഗ്രാഹീ ഷഷ്ഠ്യാം സഞ്ജായതേ നരഃ

സാരം :-

ഷഷ്ഠി ദിവസം ജനിക്കുന്നവൻ ബലവും വളരെ ഭൃത്യന്മാരും ഉള്ളവനായും കോപിഷ്ഠനായും അറിവുള്ളവനായും ദേവപൂജയിൽ തൽപരനായും ക്ഷേമത്തോടുകൂടിയവനായും ഗുണങ്ങളെ ഗ്രഹിക്കുന്നവനായും ഭവിക്കും. 

ക്ഷേത്ര ചോദ്യങ്ങൾ - 29

506. തള്ളവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു?
        ആകാശം

507. ചൂണ്ടവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു?
        വായു

508. പെരുവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു?
         അഗ്നി

509. മോതിരവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു?
         ജലം

510. ചെറുവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു?
         ഭൂമി

511. പഞ്ചഭൂതങ്ങളിൽ ജലത്തിന്റെ അധിദേവൻ ആരാണ്?
         വിഷ്ണു

512. പഞ്ചഭൂതങ്ങളിൽ ഭൂമിയുടെ അധിദേവൻ ആരാണ്?
         ബ്രഹ്മാവ്‌

513. പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ അധിദേവൻ ആരാണ്?
         ശിവൻ

514. പഞ്ചഭൂതങ്ങളിൽ വായുവിന്റെ അധിദേവൻ ആരാണ്?
         രുദ്രൻ

515. പഞ്ചഭൂതങ്ങളിൽ ആകാശത്തിന്റെ അധിദേവൻ ആരാണ്?
         സദാശിവൻ

516. പഞ്ചോപചാരപൂജയിൽ ഭൂമിയുടെ പ്രതീകമായി സമർപ്പിക്കുന്നത് എന്ത്?
         ചന്ദനം

517. പൂജയിൽ ജലത്തിന്റെ പ്രതീകമായി സമർപ്പിക്കുന്നത് എന്ത്?
         നിവേദ്യം

518. പൂജയിൽ പഞ്ചഭൂതാത്മകമായ അഗ്നിയുടെ പ്രതീകമായി സമർപ്പിക്കുന്നത് എന്ത്‌?
         ദീപം

519. പൂജയിൽ വായുഭൂതത്തിന്റെ പ്രതീകമായി സമർപ്പിക്കുന്നത് എന്ത്?
         ധൂപം

520. പൂജയിൽ ആകാശ ഭൂതത്തിന്റെ പ്രതീകമായി സമർപ്പിക്കുന്നത് എന്ത്?
         പുഷ്പം

521. പഞ്ചഭൂതങ്ങളിൽ ഭൂമിയുടെ നിറവും ആകൃതിയും എന്താണ്?
         പച്ച, ചതുരാകൃതി

522. പഞ്ചഭൂതങ്ങളിൽ ജലത്തിന്റെ നിറവും ആകൃതിയും എന്താണ്?
         നീല, വൃത്താകൃതി

523. പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ നിറവും ആകൃതിയും എന്താണ്?
         ചുവപ്പ്, ത്രികോണം

524. പഞ്ചഭൂതങ്ങളിൽ വായുവിന്റെ നിറവും ആകൃതിയും എന്താണ്?
         ഇളംമഞ്ഞ, നേർത്ത ചന്ദ്രക്കല

525. പഞ്ചഭൂതങ്ങളിൽ ആകാശത്തിന്റെ നിറവും ആകൃതിയും എന്താണ്?
         വെളുപ്പ്‌, ബിന്ദു

526. ശരീരത്തിൽ പാദം മുതൽ മുട്ടുവരെയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്?
         ഭൂമിസ്ഥാനം

527. ശരീരത്തിൽ മുട്ട് മുതൽ ഗുദം വരേയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്?
         ജലസ്ഥാനം

528. ശരീരത്തിൽ ഗുദം മുതൽ ഹൃദയം വരേയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്?
         അഗ്നിസ്ഥാനം

529. ശരീരത്തിൽ ഹൃദയം മുതൽ ഭ്രൂമദ്ധ്യം വരേയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്?
         വായുസ്ഥാനം

530. ശരീരത്തിൽ ഭ്രൂമദ്ധ്യം മുതൽ മൂർദ്ധാവുവരെയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്?
         ആകാശസ്ഥാനം

531. പഞ്ചഭൂതങ്ങൾ എത്ര എണ്ണം ഉണ്ട്?
        അഞ്ച് (5)

532. പഞ്ചഭൂതങ്ങൾ ഏതെല്ലാം?
         ഭൂമി, വായു, ആകാശം, അഗ്നി, ജലം

ഹംസയോഗത്തിൽ ജനിക്കുന്നവൻ

രക്തസ്യോന്നതനാസികസ്സുചരണോ 
ഹംസഃ പ്രസന്നേന്ദ്രിയോ
ഗൌരഃ പീനകപോലരക്തനയനോ
ഹംസസ്വരഃ ശ്ളേഷ്മളഃ
ശംഖാബ്ജാങ്കുശദാമമത്സ്യയുഗളീ
ഖട്വാംഗമാലാലസ-
ച്ചിഹ്നൈരങ്കിതപാണിപാന്മധുനിഭം
നേത്രം ച വൃത്തം ശിരഃ

സാരം :-

 ഹംസയോഗത്തിൽ ജനിക്കുന്നവൻ രക്തവർണ്ണമായ മുഖം, ഉയർന്ന മൂക്ക്, ഭംഗിയുള്ള പാദം, പഞ്ചേന്ദ്രിയങ്ങൾക്ക് പ്രസന്നത, ഗൗരവർണ്ണം, തടിച്ച കവിൾത്തടം, രക്തവർണ്ണമുള്ള കണ്ണുകൾ, അരയന്നത്തിന്റെ ശബ്ദംപോലെയുള്ള ശബ്ദം, കഫപ്രകൃതി എന്നീ ലക്ഷണങ്ങളുള്ളവനായും ശംഖ്, താമര, തോട്ടി, കയർ, ഇരട്ടമത്സ്യം, ഖട്വംഗം, മാല എന്നീ രേഖകളെക്കൊണ്ട് അടയാളപ്പെട്ട പാണിപാദങ്ങളോടുകൂടിയവനായും പിംഗലവർണ്ണമായ കണ്ണും വൃത്തമായ തലയും ഉള്ളവനായും ഭവിക്കും.

*********************

വ്യാഴം സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ നിൽക്കുകയും അങ്ങനെ വ്യാഴം നിൽക്കുന്ന രാശികൾ കേന്ദ്രരാശികളായി വരികയും ചെയ്‌താൽ ഹംസയോഗം ഭവിക്കുന്നു.

പഞ്ചമി ദിവസം ജനിക്കുന്നവൻ

സുഭഗഃ പണ്ഡിതഃ ശ്രീമാൻ മാല്യാച്ഛാദനതൽപരഃ
പരേഷാമുപകാരീ ച പഞ്ചമ്യാം ജായതേ നരഃ

സാരം :-

പഞ്ചമി ദിവസം ജനിക്കുന്നവൻ സൗഭാഗ്യവും പാണ്ഡിത്യവും സമ്പത്തും ഉള്ളവനായും മാല, വസ്ത്രം മുതലായ അലങ്കാരങ്ങളിൽ താൽപര്യമുള്ളവനായും അന്യന്മാർക്ക് ഉപകാരത്തെ ചെയ്യുന്നവനായും ഭവിക്കും.

ചതുർത്ഥി തിഥിയിൽ ജനിക്കുന്നവൻ

സർവ്വവിഘ്നകരഃ ക്രൂരോ രന്ധ്റാന്ന്വേഷീ ശഠാത്മകഃ
ആശാലുഃ സ്ഥൂലദേഹശ്ച ചതുർത്ഥ്യാം വ്യസനീ ഭവേൽ.

സാരം :-

 ചതുർത്ഥി തിഥിയിൽ ജനിക്കുന്നവൻ എല്ലാ കാര്യത്തിലും വിഘ്നത്തെ ചെയ്യുന്നവനായും ക്രൂരനായും പരപീഡനത്തിനുള്ള (അന്യരെ ദ്രോഹിക്കുന്നതിനുള്ള) മാർഗ്ഗങ്ങളെ അന്വേഷിക്കുന്നവനായും ശഠപ്രകൃതിയായും ഏറ്റവും ആശയുള്ളവനായും തടിച്ച ശരീരത്തോടുകൂടിയവനായും വ്യസനമുള്ളവനായും ഭവിക്കും. 

ക്ഷേത്ര ചോദ്യങ്ങൾ - 28

491. കാർത്തിക നക്ഷത്രത്തിന്റെ ദേവത ആരാണ്?
         അഗ്നി

492. കാർത്തിക നക്ഷത്ര ദിവസം ഗൃഹത്തിൽ ഏത് വിളക്കാണ് കൊളുത്തേണ്ടത്?
         പഞ്ചമുഖ നെയ്യ് വിളക്ക്

493. അഗ്നിയെ സ്തുതിച്ചുകൊണ്ട് തുടങ്ങുന്ന ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം ഏത്?
        ഋഗ്വേദം

494. ദീപം എന്ന പദം രൂപംകൊണ്ടത് എങ്ങിനെ?
         ദീയതേ ദീർഘമായുഷ്യം എന്നതിലെ "ദി" ശബ്ദവും പാതി മൃത്യോർഗ്ഗതാത്ഭയാൽ എന്നതിലെ "പ" ശബ്ദവും കൂടി ചേർന്ന് ദീപം എന്ന പദം രൂപം കൊണ്ടു.

495. വിളക്കിൽ ദീപം എരിയുമ്പോൾ സൂക്ഷ്മമായി ധ്വനിക്കുന്ന നാദം ഏത്?
         ഓംകാരം

496. ദീപങ്ങൾക്ക് മാത്രമായി ആഘോഷിക്കുന്ന ഉത്സവം ഏത്?
         ദീപാവലി

497. വിളക്കിനെ രണ്ടായി തരംതിരിച്ചാൽ അവക്ക് പറയുന്ന പേര് എന്ത്?
         അലങ്കാര വിളക്ക്, അനുഷ്ഠാനവിളക്ക്

498. പൂജാകാര്യങ്ങളിൽ ഉപയോഗിക്കാൻ പാടില്ലാത്ത വിളക്ക് ഏത്?
         അലങ്കാര വിളക്ക്

499. നിലവിളക്ക് കൊളുത്തുന്ന രണ്ടു സമയങ്ങൾ ഏത്?
         ബ്രാഹ്മ മുഹൂർത്തം, ഗോധൂളി മുഹൂർത്തം

500. ബ്രാഹ്മ മുഹൂർത്തത്തിൽ നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
         വിദ്യാപ്രാപ്തി

501. ഗോധൂളി മുഹൂർത്തത്തിൽ വിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
         ഐശ്വര്യം

502. ശുഭകരമായിരിക്കുന്ന ദീപജ്വാലയുടെ ലക്ഷണം എന്ത്?
         വിറയലില്ലാത്ത നല്ല പ്രകാശത്തോടെ നിശബ്ദമായി സ്വർണ്ണ നിറത്തോടെ കത്തുന്നത്.

503. അശുഭകരമായിരിക്കുന്ന ദീപജ്വാലയുടെ ലക്ഷണം എന്ത്?
         വിറയലോടും, ഇരട്ടജ്വാലയോടും ശബ്ദത്തോടും മുനിഞ്ഞു കത്തുന്നതും.

504. നിലവിളക്ക് കൊളുത്തുമ്പോൾ ആദ്യം ഏത് ദിക്കിൽ നിന്ന് തുടങ്ങണം?
         കിഴക്ക് നിന്ന് പ്രദക്ഷിണമായി കൊളുത്തണം

505. ദീപം അണയ്ക്കാൻ ഉത്തമമായി കരുതുന്ന മാർഗ്ഗം ഏത്?
         വസ്ത്രംകൊണ്ട് വീശികെടുത്തുന്നതോ, പുഷ്പം ഉപയോഗിച്ച് അണയ്ക്കുന്നതോ ഉത്തമമാണ്.

തൃതീയ ദിവസം ജനിക്കുന്നവൻ

ഉദാരശീലോ ധനവാൻ സുഗർവ്വിതമനാഃ കവിഃ
മിത്രകാര്യരതഃ കാന്തസ്തൃതീയാതിഥിജോ ഭവേൽ

സാരം :-

തൃതീയ ദിവസം ജനിക്കുന്നവൻ ഏറ്റവും ഉൽകൃഷ്ടമായ സ്വഭാവവും ഔദാര്യവും ധനവും ഉള്ളവനായും മനസ്സിൽ ഏറ്റവും അഹങ്കാരത്തോടുകൂടിയവനായും വിദ്വാനായും ബന്ധുക്കളുടെ കാര്യത്തിൽ താൽപര്യമുള്ളവനായും സൗന്ദര്യമുള്ളവനായും ഭവിക്കും.

യോഗ ഫലങ്ങൾ

 1. പഞ്ചമഹാപുരുഷയോഗം. 
 2. രുചകയോഗത്തിൽ ജനിക്കുന്നവൻ 
 3. ഭദ്രയോഗത്തിൽ ജനിക്കുന്നവൻ 
 4. ഹംസയോഗത്തിൽ ജനിക്കുന്നവൻ 
 5. മാളവ്യയോഗത്തിൽ ജനിക്കുന്നവൻ 
 6. ശശയോഗത്തിൽ ജനിക്കുന്നവൻ 
 7. സുനഭാ, അനഭാ, ധുരുധുരാ അധിയോഗങ്ങൾ 
 8. സുനഭായോഗത്തിൽ ജനിക്കുന്നവൻ 
 9. അനഭായോഗത്തിൽ ജനിക്കുന്നവൻ 
 10. ധുരുധുരായോഗത്തിൽ ജനിക്കുന്നവൻ 
 11. അധിയോഗത്തിൽ ജനിക്കുന്നവൻ 
 12. അധിയോഗവിശേഷം 
 13. കഷ്ട, മദ്ധ്യ, ശ്രേഷ്ഠ യോഗങ്ങൾ 
 14. കേമദ്രുമയോഗത്തിൽ ജനിക്കുന്നവൻ 
 15. വേസി, വാസി, ഉഭയചരീ യോഗങ്ങൾ 
 16. വേസിയോഗത്തിൽ ജനിക്കുന്നവൻ 
 17. വാസിയോഗത്തിൽ ജനിക്കുന്നവൻ 
 18. ഉഭയചരീയോഗത്തിൽ ജനിക്കുന്നവൻ 
 19. സുശുഭാശുഭാകർത്തരിയോഗങ്ങൾ 
 20. സുശുഭായോഗത്തിൽ ജനിക്കുന്നവൻ 
 21. അശുഭായോഗത്തിൽ ജനിക്കുന്നവൻ 
 22. കർത്തരിയോഗത്തിൽ ജനിക്കുന്നവൻ 
 23. ലഗ്നാദിയോഗത്തിൽ ജനിക്കുന്നവൻ 
 24. പർവതയോഗത്തിൽ ജനികുന്നവൻ 
 25. ധ്വജയോഗത്തിൽ ജനിക്കുന്നവൻ 
 26. കുണ്ഡലയോഗത്തിൽ ജനിക്കുന്നവൻ 
 27. സംഖ്യായോഗങ്ങൾ 
 28. വീണായോഗത്തിൽ ജനിക്കുന്നവൻ 
 29. ദാമയോഗത്തിൽ ജനിക്കുന്നവൻ 
 30. പാശയോഗത്തിൽ ജനിക്കുന്നവൻ 
 31. കേദാരയോഗത്തിൽ ജനിക്കുന്നവൻ 
 32. ശൂലയോഗത്തിൽ ജനിക്കുന്നവൻ 
 33. യുഗയോഗത്തിൽ ജനിക്കുന്നവൻ 
 34. ഗോളയോഗത്തിൽ ജനിക്കുന്നവൻ 
 35. കേന്ദ്രയോഗങ്ങൾ 
 36. മംഗളയോഗത്തിൽ ജനിക്കുന്നവൻ 
 37. മദ്ധ്യയോഗത്തിൽ ജനിക്കുന്നവൻ 
 38. ക്ലീബായോഗത്തിൽ ജനിക്കുന്നവൻ 
 39. ആശ്രയയോഗങ്ങൾ 
 40. രജ്ജുയോഗത്തിൽ ജനിക്കുന്നവൻ 
 41. മുസലയോഗത്തിൽ ജനിക്കുന്നവൻ 
 42. നളയോഗത്തിൽ ജനിക്കുന്നവൻ 
 43. മാലായോഗത്തിൽ, കുലമുഖ്യയോഗത്തിൽ ജനിക്കുന്നവൻ 
 44. സർപ്പയോഗത്തിൽ ജനിക്കുന്നവൻ 
 45. ഷൾപദയോഗത്തിൽ ജനിക്കുന്നവൻ 
 46. വരാഹയോഗത്തിൽ ജനിക്കുന്നവൻ 
 47. കണ്ടകയോഗത്തിൽ ജനിക്കുന്നവൻ 
 48. ഹലയോഗം, ശൃംഗാടകയോഗം, ശകടയോഗം, വിഹഗയോഗം 
 49. ഹലയോഗത്തിൽ, ശൃംഗാടകയോഗത്തിൽ ജനിക്കുന്നവൻ 
 50. ശകടയോഗത്തിൽ ജനിക്കുന്നവൻ 
 51. വിഹഗയോഗത്തിൽ ജനിക്കുന്നവൻ 
 52. ചക്രയോഗം, സമുദ്രയോഗം, ശംഖയോഗം, ശചീവല്ലഭയോഗം 
 53. ശംഖാദിയോഗഫലങ്ങൾ 
 54. അമലായോഗത്തിൽ ജനിക്കുന്നവൻ 
 55. മഹാഭാഗ്യയോഗം 
 56. മഹാഭാഗ്യയോഗത്തിൽ ജനിക്കുന്ന പുരുഷൻ / സ്ത്രീകൾ 
 57. അർത്ഥസിദ്ധികരീയോഗം 
 58. ഗജകേസരിയോഗത്തിൽ (കേസരി യോഗത്തിൽ)  ജനിക്കുന്നവൻ 
 59. വസുമദ്യോഗത്തിൽ ജനിക്കുന്നവൻ 
 60. പുഷ്കലയോഗത്തിൽ ജനിക്കുന്നവൻ 
 61. കാഹളയോഗത്തിൽ ജനിക്കുന്നവൻ 
 62. മാലികായോഗത്തിൽ ജനിക്കുന്നവൻ 
 63. ചാമരാദിദ്വാദശയോഗങ്ങൾ 
 64. ചാമരയോഗത്തിൽ ജനിക്കുന്നവൻ 
 65. ധേനുയോഗത്തിൽ ജനിക്കുന്നവൻ 
 66. ശൌര്യയോഗത്തിൽ ജനിക്കുന്നവൻ 
 67. ജലധിയോഗത്തിൽ ജനിക്കുന്നവൻ 
 68. ഛത്രയോഗത്തിൽ ജനിക്കുന്നവൻ 
 69. അസ്ത്രയോഗത്തിൽ ജനിക്കുന്നവൻ 
 70. കാമയോഗത്തിൽ ജനിക്കുന്നവൻ 
 71. ആസുരയോഗത്തിൽ ജനിക്കുന്നവൻ 
 72. ഭാഗ്യയോഗത്തിൽ ജനിക്കുന്നവൻ 
 73. ഖ്യാതിയോഗത്തിൽ ജനിക്കുന്നവൻ 
 74. പാരിജാതയോഗത്തിൽ ജനിക്കുന്നവൻ 
 75. മുസലയോഗത്തിൽ ജനിക്കുന്നവൻ 
 76. അവയോഗാദി ദ്വാദശയോഗങ്ങൾ 
 77. അവയോഗത്തിൽ ജനിക്കുന്നവൻ 
 78. നിസ്സ്വയോഗത്തിൽ ജനിക്കുന്നവൻ 
 79. മൃതിയോഗത്തിൽ ജനിക്കുന്നവൻ 
 80. കുഹൂയോഗത്തിൽ ജനിക്കുന്നവൻ 
 81. പാമരയോഗത്തിൽ ജനിക്കുന്നവൻ 
 82. ഹർഷയോഗത്തിൽ ജനിക്കുന്നവൻ 
 83. ദുഷ്കൃതിയോഗത്തിൽ ജനിക്കുന്നവൻ 
 84. സരളയോഗത്തിൽ ജനിക്കുന്നവൻ 
 85. നിർഭാഗ്യയോഗത്തിൽ ജനിക്കുന്നവൻ 
 86. ദുര്യോഗയോഗത്തിൽ ജനിക്കുന്നവൻ 
 87. ദുര്യോഗയോഗഫലങ്ങൾ 2 
 88. ദരിദ്രയോഗത്തിൽ ജനിക്കുന്നവൻ 
 89. വിമലയോഗത്തിൽ ജനിക്കുന്നവൻ 
 90. ഭാസ്കരയോഗത്തിൽ ജനിക്കുന്നവൻ 
 91. ഇന്ദ്രയോഗത്തിൽ ജനിക്കുന്നവൻ 
 92. മരുദ്യോഗത്തിൽ ജനിക്കുന്നവൻ 
 93. ബുധയോഗത്തിൽ ജനിക്കുന്നവൻ 
 94. അഖണ്ഡസാമ്രാജ്യയോഗത്തിൽ ജനിക്കുന്നവൻ 
 95. ശംഖയോഗത്തിൽ ജനിക്കുന്നവൻ 
 96. ഭേരീയോഗത്തിൽ ജനിക്കുന്നവൻ 
 97. ശരഭയോഗത്തിൽ ജനിക്കുന്നവൻ 
 98. മൃദംഗയോഗത്തിൽ ജനിക്കുന്നവൻ 
 99. ശ്രീനാഥയോഗത്തിൽ ജനിക്കുന്നവൻ 
 100. ശാരദയോഗത്തിൽ ജനിക്കുന്നവൻ 
 101. മത്സ്യയോഗത്തിൽ ജനിക്കുന്നവൻ 
 102. കൂർമ്മയോഗത്തിൽ ജനിക്കുന്നവൻ 
 103. ഖഡ്ഗയോഗത്തിൽ ജനിക്കുന്നവൻ 
 104. ലക്ഷ്മീയോഗത്തിൽ ജനിക്കുന്നവൻ 
 105. കുസുമയോഗത്തിൽ ജനിക്കുന്നവൻ 
 106. പാരിജാതയോഗഫലം 
 107. കലാനിധിയോഗത്തിൽ ജനിക്കുന്നവൻ 
 108. ശശിമംഗളയോഗത്തിൽ ജനിക്കുന്നവൻ 
 109. അവതാരയോഗത്തിൽ ജനിക്കുന്നവൻ 
 110. ഗൗരീയോഗത്തിൽ ജനിക്കുന്നവൻ 
 111. സരസ്വതീയോഗത്തിൽ ജനിക്കുന്നവൻ 
 112. ഹരിഹരബ്രഹ്മയോഗത്തിൽ ജനിക്കുന്നവൻ 
 113. ശ്രീകണ്ഠയോഗത്തിൽ ജനിക്കുന്നവൻ 
 114. വിരിഞ്ചയോഗത്തിൽ ജനിക്കുന്നവൻ 
 115. ദൈന്യഖലമഹായോഗത്തിൽ ജനിക്കുന്നവൻ 
 116. രാജയോഗത്തിൽ ജനിക്കുന്നവൻ 
 117. ചക്രവർത്തിയോഗത്തിൽ ജനിക്കുന്നവൻ 
 118. ഉച്ചാദിവിശേഷയോഗഫലത്തിൽ ജനിക്കുന്നവൻ 
 119. ശകടയോഗത്തിൽ ജനിക്കുന്നവൻ 2 

ഭദ്രയോഗത്തിൽ ജനിക്കുന്നവൻ

ശാർദ്ദൂലപ്രതിമാനനോ ദ്രുതഗതിഃ
പീനോരുവക്ഷഃസ്ഥലഃ
സദ്വാക് പീനസുവൃത്തബാഹുയുഗള-
സ്തത്തുല്യമാനോച്ഛ്റയഃ
കാമീ കോമളസൂക്ഷ്മപക്ഷ്മനികരൈ-
സ്സംരുദ്ധഗണ്ഡസ്ഥലഃ
പ്രാജ്ഞഃ പങ്കജഗർഭപാണിചരണ-
സ്സത്വാധികോ യോഗവിൽ.

സാരം :-

ഭദ്രയോഗത്തിൽ ജനിക്കുന്നവൻ പുലിയുടെ മുഖംപോലെ ക്രൂരമായ മുഖം, വേഗത്തിലുള്ള നടപ്പ്, തുടകളും നെഞ്ചും തടിച്ചിരിക്കുക, ശോഭനമായ വാക്ക്, തടിച്ച് നീണ്ട രണ്ടു കൈകൾ, അതിനൊത്ത വണ്ണവും നീളവുമുള്ള ശരീരം, കാമശീലം, മിനുപ്പും ഭംഗിയും ഉള്ള രോമങ്ങളാൽ വ്യാപിക്കപ്പെട്ട കവിൾത്തടങ്ങൾ, ബുദ്ധിശക്തി, വിദ്വത്തം, താമരയിതൾപോലെ ഭംഗിയുള്ള കൈകാലുകൾ, സത്വാധിക്യം, യോഗശാസ്ത്രബോധം എന്നീ ഫലങ്ങളോടുകൂടിയവനായിത്തീരും. 


*********************

ബുധൻ സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ നിൽക്കുകയും അങ്ങനെ ബുധൻ നിൽക്കുന്ന രാശികൾ കേന്ദ്രരാശികളായി വരികയും ചെയ്‌താൽ ഭദ്രയോഗം ഭവിക്കുന്നു.

ദ്വിതീയയിൽ ജനിക്കുന്നവൻ

ശത്രുഹന്താ ദയാശീലോ ഗോമാൻ വിശ്രുതവിക്രമഃ
മാനീ ധനീ പ്രഭുഃ ശ്രീമാൻ ദ്വിതീയായാം പ്രജായതേ

സാരം :-

ദ്വിതീയയിൽ ജനിക്കുന്നവൻ ശത്രുക്കളെ ഹനിക്കുന്നവനായും ദയാലുവായും വളരെ പശുക്കളും പരാക്രമവും അഭിമാനവും സമ്പത്തും പ്രഭുത്വവും ശ്രീയും ഉള്ളവനായും ഭവിക്കും

പ്രതിപദത്തുന്നാൾ (പ്രഥമ) ജനിക്കുന്നവൻ

ദേവപൂജാരതഃ പ്രാജ്ഞശ്ശില്പവിദ്യാവിശാരദഃ
മന്ത്രാഭിചാരകുശലഃ പ്രതിപത്തിഥിജോ നരഃ

സാരം :- 

പ്രതിപദത്തുന്നാൾ (പ്രഥമ) ജനിക്കുന്നവൻ ദേവപൂജയിൽ താൽപര്യമുള്ളവനായും അറിവുള്ളവനായും ശില്പശാസ്ത്രങ്ങളിൽ നിപുണനായും മന്ത്രവാദത്തിലും ആഭിചാരകർമ്മത്തിലും സാമർത്ഥ്യം ഉള്ളവനായും ഭവിക്കും.


ക്ഷേത്ര ചോദ്യങ്ങൾ - 27

471. നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
        ബ്രഹ്മാവിനെ

472. നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?
         വിഷ്ണു

473. നിലവിളക്കിന്റെ മുകൾ ഭാഗം ഏത് ദേവനെ കുറിക്കുന്നു?
         ശിവനെ

474. നിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?
         ലക്ഷ്മി

475. നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?
         സരസ്വതി

476. നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏത് ദേവതയെ കുറിക്കുന്നു?
         പാർവ്വതി

477. നിലവിളക്കിലെ ഇന്ധനം ഏത് ദേവനെ കുറിക്കുന്നു?
         വിഷ്ണു

478. നിലവിളക്കിലെ തിരി ഏത് ദേവനെ കുറിക്കുന്നു?
         ശിവൻ

479. കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
        ദുഃഖങ്ങൾ ഇല്ലാതാകുന്നു

480. പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
         കടബാധ്യത തീരും

481. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
         സമ്പത്ത് വർദ്ധന

482. തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാൻ പാടുണ്ടോ?
         ഇല്ല

483. നിലവിളക്കിൽ ഇടുന്ന തിരിയിൽ ഏറ്റവും ശ്രേഷ്ഠം എന്ത്?
         പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരി

484. ചുവപ്പ് തിരിയിൽ നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
         വിവാഹ തടസ്സം നീങ്ങൽ

485. മഞ്ഞ തിരിയിൽ നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
         മാനസ്സിക ദുഃഖനിവാരണം

486. ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
         മഹാവ്യാധി

487. രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
         ധനലാഭം

488. മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
         അജ്ഞത

489. നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
         ദാരിദ്രം

490. അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
         ദുരിതങ്ങളൊഴിഞ്ഞ സൌഖ്യം (ഐശ്വര്യം)

രുചകയോഗത്തിൽ ജനിക്കുന്നവൻ

രക്തശ്യാമോƒതിശൂരോ രിപുബലമഥനഃ
കംബുകണ്ഠഃ പ്രധാനഃ
ക്രൂരോ ഭക്തോ നരാണാം ദ്വിജഗുരുവിനതഃ
ക്ഷാമജാനൂരുജംഘഃ
ദീർഘാസ്യസ്സ്വച്ഛകാന്തിർബ്ബഹുരുചിരബല-
സ്സാഹസാദാപ്തകാര്യ-
ശ്ചാരുഭൂ നീലകേശശ്രവണരണരതോ
മന്ത്രവിച്ചോരനാഥഃ

സാരം :-

രുചകയോഗത്തിൽ ജനിക്കുന്നവാൻ  ചുവപ്പും കറുപ്പും കൂടിയ നിറം, ഏറ്റവും ശൌര്യം, ശത്രുസൈന്യത്തിനെ ജയിക്കുവാനുള്ള സാമർത്ഥ്യം, ശംഖുപോലെ ത്രിരേഖാങ്കിതമായ കഴുത്ത്, പൂജ്യത്വം, ക്രൗര്യം, ജനങ്ങളിലും ബ്രാഹ്മണരിലും ഗുരുജനങ്ങളിലും ഭക്തി, തുടയും കാൽമുട്ടും കണങ്കാലും ചടച്ചിരിക്കുക, നീണ്ടതായ മുഖം, നിർമ്മലമായ ശരീരശോഭ, അധികമായ സൗഭാഗ്യം, ബലം, ശോഭനമായ പുരികം, കറുത്ത തലമുടി, പ്രസിദ്ധി, യുദ്ധോത്സാഹം, സാഹസകർമ്മംകൊണ്ടുള്ള കാര്യസിദ്ധി, മന്ത്രജ്ഞാനം, ചോരസംഘങ്ങളുടെ നേതൃത്വം എന്നീ ഫലാനുഭവങ്ങളോടുകൂടിയവനായിരിക്കും. രുചക യോഗങ്ങൾക്ക് സാരാവല്യാദി ശാസ്ത്രങ്ങളിൽ വിസ്തരമായ ഫലങ്ങൾ പറയപ്പെട്ടിട്ടുണ്ട്. 

***************************

ചൊവ്വ (കുജൻ) സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ നിൽക്കുകയും അങ്ങനെ ചൊവ്വ നിൽക്കുന്ന രാശികൾ കേന്ദ്രരാശികളായി വരികയും ചെയ്‌താൽ രുചകയോഗം ഭവിക്കുന്നു.

സ്ത്രീകളുടെ നക്ഷത്ര ദോഷങ്ങൾ

ജ്യേഷ്ഠാഭ്രാതാരമംബികാം ച പിതരം
ഭർത്തുഃ കനിഷ്ഠം ക്രമാൽ
ജ്യേഷ്ഠാഹ്യാസുർശൂർപ്പജാശ്ച വനിതാ
ഘ്നന്തീതി തൽജ്ഞാ ജഗുഃ
ചിത്രാർദ്രാഫണി ദേവരാൾശതഭിഷങ്
മൂലാഗ്നിതിഷ്യോത്ഭവാ
വന്ധ്യാ വാ വിധവാഥവാ മൃതസുതോ
തൃക്താ പ്രിയേണാപി വാ.

സാരം :-

സ്ത്രീജാതകവശാൽ നക്ഷത്രദോഷങ്ങൾ പറയേണ്ടതാകുന്നു.

തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ച സ്ത്രീ ഭർത്താവിന്റെ ജ്യേഷ്ഠനു നാശഫലത്തെ ചെയ്യും.

ആയില്യം നക്ഷത്രത്തിൽ ജനിച്ച സ്ത്രീ ഭർത്താവിന്റെ മാതാവിന്‌ നാശഫലത്തെ ചെയ്യും.

മൂലം നക്ഷത്രത്തിൽ ജനിച്ചാൽ സ്ത്രീ ഭർത്താവിന്റെ പിതാവിന് നാശഫലത്തെ ചെയ്യും.

വിശാഖം നക്ഷത്രത്തിൽ ജനിച്ച സ്ത്രീ ഭർത്താവിന്റെ അനുജന് നാശഫലത്തെ ചെയ്യും.


ചിത്തിര, തിരുവാതിര, ആയില്യം, തൃക്കേട്ട, ചതയം, മൂലം, കാർത്തിക, പൂയം എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീ പ്രസവിക്കാത്തവളായിട്ടോ വിധവയായിട്ടോ, മൃതപുത്രയായിട്ടോ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുന്നവളായിട്ടോ ഭവിക്കുകയും ചെയ്യും. 

ക്ഷേത്ര ചോദ്യങ്ങൾ - 26

454. വിഷു ആഘോഷം ഏത് മാസത്തിലാണ്?
        മേടമാസം ഒന്നാം തിയ്യതി

455. വൈശാഖ പുണ്യകാലം തുടങ്ങുന്നത് എപ്പോൾ?
         മേടത്തിലെ കറുത്ത വാവ് മുതൽ

456. രാമായണമാസാചരണം ഏത് മാസത്തിൽ?
         കർക്കിടക മാസത്തിൽ

457. ഓണാഘോഷം ഏത് മാസത്തിൽ?
         ചിങ്ങമാസത്തിൽ

458. നവരാത്രി മഹോത്സവം ഏത് മാസത്തിൽ ആരംഭിയ്ക്കുന്നു?
         കന്നി മാസത്തിൽ

459. ദീപാവലി ഏത് മാസത്തിലാണ്?
        തുലാം മാസത്തിൽ

460. മണ്ഡലകാല മഹോത്സവം ഏത് മാസത്തിലാണ്?
         വൃശ്ചികം

461. തിരുവാതിര ആഘോഷം ഏത് മാസത്തിലാണ്?
         ധനു

462. തൈപ്പൂയ്യം ഏത് മാസത്തിലാണ്?
         മകരം

463. ശിവരാത്രി ആഘോഷം ഏത് മാസത്തിലാണ്?
         കുംഭം

464. ഭരണിയ്ക്ക് പ്രാധാന്യമുള്ള മാസം ഏത്?
         മീനം

465. തൃക്കാർത്തിക ആഘോഷിക്കുന്ന മാസം ഏത്?
         വൃശ്ചികം

466. അഷ്ടമി രോഹിണി ആഘോഷിക്കുന്ന ദിവസമേത്?
         ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമിയും രോഹിണി നക്ഷത്രവും ചേർന്നു വരുന്ന ദിവസം

467. ശ്രീരാമനവമി ആഘോഷം എന്നാണ് കൊണ്ടാടുന്നത്?
         ചൈത്രമാസത്തിലെ ശുക്ളപക്ഷ നവമി ദിവസം

468. വിനായക ചതുർത്ഥി ആഘോഷിക്കുന്ന ദിനം ഏത്?
         ചിങ്ങമാസത്തിലെ ശുക്ളപക്ഷ ചതുർത്ഥി ദിനം

469. ദീപാവലി ആഘോഷം എന്നാണ് കൊണ്ടാടുന്നത്?
         തുലാ മാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി തിഥിയിൽ

470. ശിവരാത്രി ആഘോഷിക്കുന്ന ദിനം എന്നാണ്?
         മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിനം  

പഞ്ചമഹാപുരുഷയോഗം.

സ്വോച്ചസ്വക്ഷേത്രഗതൈർ-
ബ്ബലിഭിഃ കേന്ദ്രം ഗതൈഃ കുജാദ്യൈശ്ച
രുചകോ ഭദ്രോ ഹംസോ
മാളവ്യശ്ശശ ഇമേ ക്രമാദ്യോഗാഃ

സാരം :-

കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ അഞ്ചു ഗ്രഹങ്ങൾ തന്റെ തന്റെ ഉച്ചരാശിയിലോ സ്വക്ഷേത്രത്തിലോ കേന്ദ്രരാശികളിലോ നിന്നാൽ രുചകാദി പഞ്ചമഹാപുരുഷയോഗങ്ങൾ സംഭവിക്കും.

ഉച്ചസ്വക്ഷേത്രങ്ങളിൽ (ഉച്ചരാശി, സ്വക്ഷേത്രം) ചൊവ്വ കേന്ദ്രസ്ഥനായി നിന്നാൽ " രുചകയോഗവും ", അപ്രകാരം ബുധൻ നിന്നാൽ " ഭദ്രയോഗവും " വ്യാഴം നിന്നാൽ " ഹംസയോഗവും ", ശുക്രൻ നിന്നാൽ " മാളവ്യയോഗവും ", ശനി നിന്നാൽ " ശശയോഗവും " ഉണ്ടെന്നു പറയണം. ഇവിടെ കേന്ദ്രാശ്രിതത്വം ലഗ്നാദിയായും ചന്ദ്രാദിയായും നിരൂപിച്ചു കാണുന്നുണ്ട്. എന്നാൽ ലഗ്നകേന്ദ്രാശ്രിതത്വത്തിലാണ് പ്രാധാന്യമെന്നു അറിഞ്ഞുകൊൾകയും വേണം. (മേൽപ്പറഞ്ഞ ഗ്രഹങ്ങൾ മേൽപ്പറഞ്ഞ രാശികളിൽ നിൽക്കുകയും ആ രാശികൾ  ലഗ്നത്തിന്റെ കേന്ദ്രരാശികളായി വരികയും ചെയ്‌താൽ മാത്രമേ യോഗഫലങ്ങൾ പൂർണ്ണമായും അനുഭവത്തിൽ വരികയുള്ളു).

നക്ഷത്ര ദോഷകാലം

ദ്വിമാസമുത്തരാദോഷഃ പുഷ്യസ്യൈവ ത്രിമാസകം
പൂർവാഷാഢേƒഷ്ടമാസം ചല ത്വാഷ്ടേ ഷണ്മാസമേവ ച

നവമേ മാസി സാർപ്പർക്ഷേ മൂലജസ്യാഷ്ടവത്സരം
ഐന്ദ്രേ പഞ്ചദശാഹം ച മഘായാശ്ചാഷ്ടവത്സരം.

കേപിദേകാബ്ദമിന്ദ്രർക്ഷേ സാർപ്പേ വർഷദ്വയം ജഗുഃ
ഹന്തി ഹസ്തർജാതസ്തു പിതരം ദ്വാദശാബ്ദകേ.


സാരം :-

ഉത്രം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ രണ്ടു മാസത്തിനകം സംഭവിക്കും.

പൂയ്യം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ മൂന്നു മാസത്തിനകം സംഭവിക്കും.

പൂരാടം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ എട്ടു മാസത്തിനകം സംഭവിക്കും.

ചിത്തിര നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ ആറ് മാസത്തിനകം സംഭവിക്കും.

ആയില്യം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ ഒമ്പത് മാസത്തിനകം സംഭവിക്കും.

മൂലം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ എട്ട് വർഷത്തിനകം സംഭവിക്കും.

തൃക്കേട്ട നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ പതിനഞ്ചു ദിവസത്തിനകം സംഭവിക്കും.

മകം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ എട്ട് വർഷത്തിനകം സംഭവിക്കും.


ചില ആചാര്യന്മാരുടെ അഭിപ്രായത്തിൽ തൃക്കേട്ട നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ ഒരു വർഷത്തിനകം സംഭവിക്കും.

ആയില്യം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ രണ്ടു വർഷത്തിനകം സംഭവിക്കും.

അത്തം നക്ഷത്രത്തിന്റെ പാദദോഷത്തിൽ ജനിച്ചാൽ ജനനം മുതൽ പന്ത്രണ്ടു വർഷത്തിനകം പിതാവിന് ദോഷം (നാശം) സംഭവിക്കും. ദോഷലക്ഷണം പൂർത്തിയായിട്ടുണ്ടെങ്കിൽ ഈ പറഞ്ഞകാലം ശരിയായിരിക്കും. അല്ലാത്തപക്ഷം ജനിച്ച ശിശുവിന് (ബാലന്) പന്ത്രണ്ടോ പതിനാറോ വയസ്സിനകവും സംഭവിക്കാവുന്നതാണ്. ഇങ്ങനെയാണ് നക്ഷത്രദോഷ ലക്ഷണത്തെ നിർണ്ണയിച്ചിരിക്കുന്നത്.

നക്ഷത്രങ്ങളെപ്പോലെതന്നെ തിഥികൾക്കും യോഗങ്ങൾക്കും ഗണ്ഡാന്തമുണ്ട്. അത് അപ്രസിദ്ധമാകയാൽ ഇവിടെ പറയുന്നില്ല.

ദോഷമുള്ള നക്ഷത്രങ്ങളിൽ ശിശു ജനിച്ചാൽ തദ്ദോഷപരിഹാരമായി വിധിച്ചിട്ടുള്ള ശാന്തികർമ്മം അവശ്യം ചെയ്യേണ്ടതാകുന്നു.  

ക്ഷേത്ര ചോദ്യങ്ങൾ - 25

444. മത്സ്യാവതാരം നടന്ന ദിനം ഏത്?
         ചൈത്രമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിൽ

445. കൂർമ്മാവതാരം നടന്ന ദിനം ഏത്?
         ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിൽ

446. വരാഹാവതാരം നടന്ന ദിനം ഏത്?
         ചൈത്രമാസത്തിലെ കൃഷ്ണപക്ഷ പഞ്ചമിയിൽ

447. നരസിംഹാവതാരം നടന്ന ദിനം ഏത്?
         വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുർദശിയിൽ

448. വാമനാവതാരം നടന്ന ദിനം ഏത്?
         പ്രോഷ്ഠപദ ശുക്ളപക്ഷ ദ്വാദശിയിൽ

449. പരശുരാമാവതാരം നടന്ന ദിനം ഏത്?
         മാർഗ്ഗശീർഷ കൃഷ്ണപക്ഷ ദ്വിതീയയിൽ

450. ശ്രീരാമാവതാരം നടന്ന ദിനം ഏത്?
         ചൈത്രമാസത്തിലെ ശുക്ളപക്ഷ നവമിയിൽ

451. ബാലഭദ്രാവതാരം നടന്ന ദിനം ഏത്?
         വൈശാഖമാസത്തിലെ ശുക്ളപക്ഷ തൃതീയയിൽ

452. ശ്രീകൃഷ്ണാവതാരം നടന്ന ദിനം ഏത്?
         പ്രോഷ്ഠപദ കൃഷ്ണാഷ്ടമിയിൽ

453. കൽക്യാവതാരം നടക്കുവാൻ പോകുന്ന ദിവസം ഏത്?
         പ്രോഷ്ഠപദ ശുക്ളപക്ഷ ദ്വിതീയയിൽ

നക്ഷത്രങ്ങൾ മാതാവിന്, പിതാവിന് ദോഷം ചെയ്യും

പൂർവ്വാഷാഢേ ധനുർല്ലഗ്നേ ജാതഃ പിതൃവിനാശകഃ
പുഷ്യേ കർക്കടകേ ലഗ്നേ ജാതഃ പിതൃമൃതിപ്രദഃ

പൂർവ്വാഷാഢേ ച പുഷ്യേ ച പിതരം മാതരം സുതം
മാതുലം ച ക്രമാദ്ധന്യാൽ പ്രഥമാംശകതശ്ശിശുഃ

ഉത്തരായാസ്തഥാദ്യംശേ ഹസ്തർക്ഷസ്യദ്വിതീയകേ
ആശ്ളേഷായാസ്തൃതീയേ ച ഭരണ്യാശ്ചരമാംശകേ

തിഷ്യകൃത്തികയോർമ്മദ്ധ്യപാദയോരുഭയോരപി
തൃതീയാംശേ തു ചിത്രായാ മേവത്യന്ത്യാംശകേപി ച.

ജാതസ്തു പിതരം ഹന്തി ജാതാചേന്മാതരം തഥാ.

സാരം :-

ധനു ലഗ്നസമയത്തിൽ പൂരാടം നക്ഷത്രത്തിൽ ജനിച്ചാൽ പിതാവിന്റെ നാശത്തെ ചെയ്യും.

കർക്കിടക ലഗ്നസമയത്തിൽ പൂയ്യം നക്ഷത്രത്തിൽ ജനിച്ചാൽ പിതാവിന്റെ നാശത്തെ ചെയ്യും.

ഉത്രം നക്ഷത്രത്തിന്റെ ആദ്യ പാദത്തിൽ പുരുഷൻ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും. (സ്ത്രീ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും)

അത്തം നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ പുരുഷൻ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും. (സ്ത്രീ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും)

ആയില്യം നക്ഷത്രത്തിന്റെ മൂന്നാം പാദത്തിൽ പുരുഷൻ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും (സ്ത്രീ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും)

ഭരണി നക്ഷത്രത്തിന്റെ നാലാം പാദത്തിൽ പുരുഷൻ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും (സ്ത്രീ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും)

പൂയ്യം നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ പുരുഷൻ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും (സ്ത്രീ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും)

പൂയ്യം നക്ഷത്രത്തിന്റെ മൂന്നാം പാദത്തിൽ പുരുഷൻ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും (സ്ത്രീ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും)

കാർത്തിക നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ പുരുഷൻ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും (സ്ത്രീ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും)

കാർത്തിക നക്ഷത്രത്തിന്റെ മൂന്നാം പാദത്തിൽ പുരുഷൻ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും (സ്ത്രീ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും)

ചിത്തിര നക്ഷത്രത്തിന്റെ മൂന്നാം പാദത്തിൽ പുരുഷൻ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും (സ്ത്രീ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും)

രേവതി നക്ഷത്രത്തിന്റെ നാലാം പാദത്തിൽ പുരുഷൻ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും (സ്ത്രീ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും)

ഇത് മതാന്തരമാകുന്നു. ഇവിടെ നക്ഷത്ര പാദദോഷം മാതാവ്, പിതാവ് മുതലായവർക്ക് വന്നാൽ ചില സമയം മാതൃതുല്യകളായ മറ്റു സ്ത്രീകൾക്കും, പിതൃതുല്യന്മാരായ മറ്റു പുരുഷന്മാർക്കും ദോഷഫലം സംഭവിച്ചു കാണുന്നുണ്ട്. 

ക്ഷേത്ര ചോദ്യങ്ങൾ - 24

417. പരമശിവന്റെ വാഹനം ഏത്?
        കാള (ഋഷഭം)

418. ശിവന്റെ വാഹനം ഏത് പേരിൽ അറിയപ്പെടുന്നു?
         നന്തി

419. മഹാവിഷ്ണുവിന്റെ വാഹനം ഏത്?
        ഗരുഡൻ

420. ദൈവീക പക്ഷി ഏത്?
         ഗരുഡൻ

421. ഗരുഡനുമായി ബന്ധപ്പെട്ട വഴിപാട് ഏത്?
         ഗരുഡൻ തൂക്കം

422. ഗരുഡധ്വജം ഏത് രാജാക്കന്മാരുടെ അധികാര ചിഹ്നം ആയിരുന്നു?
         ഗുപ്ത രാജാക്കന്മാരുടെ അധികാര ചിഹ്നം ആയിരുന്നു

423. ദുർഗ്ഗയുടെ വാഹനം ഏത്?
         സിംഹം

424. ശാസ്താവിന്റെ വാഹനം ഏത്?
         കുതിര, പുലി

425. സുബ്രഹ്മണ്യന്റെ വാഹനം ഏത്?
         മയിൽ

426. ഗണപതിയുടെ വാഹനം ഏത്?
         ചുണ്ടെലി

427. ദത്താത്രേയന്റെ വാഹനം ഏത്?
         കാമധേനു

428. ഇന്ദ്രന്റെ വാഹനം ഏത്?
         ഐരാവതം

429. ഭൈരവന്റെ വാഹനം ഏത്?
         നായ

430. ബ്രഹ്മാവിന്റെ വാഹനം ഏത്?
        ഹംസം (അരയന്നം)

431. വരുണ ദേവന്റെ വാഹനം ഏത്?
         മത്സ്യം

432. ഗംഗാ ദേവിയുടെ വാഹനം ഏത്?
         മത്സ്യം

433. ഭദ്രകാളിയുടെ വാഹനം ഏത്?
        വേതാളം

434. സപ്തമാതൃക്കളിൽ വരാഹിയുടെ വാഹനം ഏത്?
         മഹിഷം

435. സപ്തമാതൃക്കളിൽ ഇന്ദ്രാണിയുടെ വാഹനം ഏത്?
         ഐരാവതം

436. സപ്തമാതൃക്കളിൽ വൈഷ്ണവിയുടെ വാഹനം ഏത്?
         ഗരുഡൻ

437. സപ്തമാതൃക്കളിൽ മാഹേശ്വരിയുടെ വാഹനം ഏത്?
         മയൂരം

438. സപ്തമാതൃക്കളിൽ ബ്രാഹ്മിയുടെ വാഹനം ഏത്?
         ഹംസം (അരയന്നം)

439. വാമനന്റെ ആയുധം ഏത്?
         കുട

440. ശ്രീരാമന്റെ ആയുധം ഏത്?
         കോദണ്ഡം (വില്ല്)

441. ബലരാമന്റെ ആയുധം ഏത്?
         കലപ്പ

442. പരശുരാമന്റെ ആയുധം ഏത്?
         മഴു

443. കൽക്കിയുടെ ആയുധം ഏത്?
         വാൾ

മകം, മൂലം, അശ്വതി എന്നീ നക്ഷത്രങ്ങളുടെ ആദ്യപാദത്തിൽ രാത്രിയിൽ / രേവതി, തൃക്കേട്ട, ആയില്യം എന്നീ നക്ഷത്രങ്ങളുടെ അന്ത്യപാദത്തിൽ പകൽ ജനിച്ചാൽ

പിത്രാസുരാശ്വിചരണേ പ്രഥമേ പിതുശ്ച
പൌഷ്ണേന്ദ്രയോശ്ച ഫണിനശ്ച ചതുർത്ഥപാദേ
മാതുഃപിതുസ്സ്വവപുഷശ്ച കരോതി നാശം
ജാതോ യഥാ നിശി ദിനേപ്യഥ സന്ധ്യയോശ്ച.

സാരം :-

മകം, മൂലം, അശ്വതി എന്നീ നക്ഷത്രങ്ങളുടെ ആദ്യപാദത്തിൽ രാത്രിയിൽ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും.

രേവതി, തൃക്കേട്ട, ആയില്യം എന്നീ നക്ഷത്രങ്ങളുടെ അന്ത്യപാദത്തിൽ പകൽ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും.

മേൽപ്പറഞ്ഞ ആറ് നക്ഷത്രങ്ങളുടെ ഗണ്ഡാന്തപാദങ്ങളിൽ സന്ധ്യാസമയം ജനിക്കുന്ന ശിശു (ബാലൻ) നാശത്തെ പ്രാപിക്കുകയും ചെയ്യും. 

ക്ഷേത്ര ചോദ്യങ്ങൾ - 23

402. ഗണപതിയുടെ ജന്മനക്ഷത്രം ഏത്?
        അത്തം

403. പരമശിവന്റെ ജന്മനക്ഷത്രം ഏത്?
         തിരുവാതിര

404. മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രം ഏത്?
        തിരുവോണം

405. സുബ്രഹ്മണ്യന്റെ ജന്മനക്ഷത്രം ഏത്?
         വിശാഖം

406. ശ്രീരാമന്റെ ജന്മനക്ഷത്രം ഏത്?
        പുണർതം

407. അയ്യപ്പന്റെ ജന്മനക്ഷത്രം ഏത്?
        ഉത്രം

408. ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രം ഏത്?
         രോഹിണി

409. ഹനുമാന്റെ ജന്മനക്ഷത്രം ഏത്?
         മൂലം

410. ധന്വന്തരിയുടെ ജന്മനക്ഷത്രം ഏത്?
         അത്തം (തുലാമാസത്തിലെ അത്തം നക്ഷത്രം)

411. വേട്ടയ്ക്കരന്റെ ജന്മനക്ഷത്രം ഏത്?
         മൂലം

412. മഹാലക്ഷ്മിയുടെ ജന്മനക്ഷത്രം ഏത്?
         പൂരം (കർക്കിടകമാസത്തിലെ പൂരം നക്ഷത്രം)

413. ശ്രീപാർവ്വതിയുടെ ജന്മനക്ഷത്രം ഏത്?
        പൂരം

414. ഗണപതിയുടെ ജന്മദിനം ഏത്?
         വിനായക ചതുർഥി

415. ഹനുമാന്റെ ജന്മദിനം ഏത്?
         മാർകഴി മാസത്തിലെ അമാവാസി ദിവസം

416. ദത്താത്രേയന്റെ ജന്മദിനം ഏത്?
         വൃശ്ചികമാസത്തിലെ പൗർണ്ണമി

ആയില്യം നക്ഷത്രദോഷം

വിത്തം ജനിത്രീം ജനകം ഭുജംഗഭ-
ദ്വിതീയപാദാദിഷു ഹന്തി നിശ്ചയാൽ
സന്ധ്യാദ്വയേ സ്വം നിശി മാതരം ദിവാ
താതം ച ഗണ്ഡാന്തഭവോ ഹി നാശയേൽ.

സാരം :-

ആയില്യം നക്ഷത്രത്തിന്റെ ആദ്യ പാദത്തിന് ദോഷമില്ല.

ആയില്യം നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ ജനിച്ചാൽ ധനത്തിന് നാശം സംഭവിക്കും.

ആയില്യം നക്ഷത്രത്തിന്റെ  മൂന്നാം പാദത്തിൽ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും.

ആയില്യം നക്ഷത്രത്തിന്റെ നാലാം പാദത്തിൽ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും


ഏത് നക്ഷത്രത്തിന്റെ ഗണ്ഡാന്തമായാലും, നക്ഷത്രത്തിന്റെ  ഉദയസന്ധ്യയിലോ നക്ഷത്രത്തിന്റെ അസ്തമനസന്ധ്യയിലോ ജനിച്ചാൽ തനിക്കും (ബാലനും) രാത്രിയിൽ ജനനമായാൽ മാതാവിനും പകൽ ജനിച്ചാൽ പിതാവിനും നാശം സംഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 22

385. കാമ്യവ്രതത്തിൽ ഉൾപ്പെട്ട വ്രതമേത്?
         തിങ്കളാഴ്ച വ്രതം,  ഷഷ്ഠി വ്രതം

386. പ്രദോഷവ്രതം എടുക്കേണ്ടത് എന്നാണ്?
        ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസം

387. പിതൃപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതം ഏതാണ്?
         അമാവാസി വ്രതം

388. വ്രതങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായാത് ഏതാണ്?
         ഏകാദശി വ്രതം

389. ഏകാദശിവ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടു നിൽക്കുന്നു?
         മഹാവിഷ്ണു

390. പ്രദോഷവ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടു നിൽക്കുന്നു?
         ശിവൻ

391. ദേവീ പ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന വ്രതം ഏത്?
         നവരാത്രി വ്രതം

392. സുബ്രഹ്മണ്യ പ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന വ്രതം ഏത്?
         ഷഷ്ഠി

393. ഉമാമഹേശ്വര പ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന വ്രതം ഏത്?
        തിരുവാതിര വ്രതം

394. ദുർഗ്ഗാപ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന വ്രതം ഏത്?
         പൌർണ്ണമാസി വ്രതം

395. ഞായറാഴ്ച വ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
         സൂര്യൻ

396. തിങ്കളാഴ്ച വ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
         ശിവൻ

397. ചൊവ്വാഴ്ച വ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
         ദുർഗ്ഗ, കാളി, ഹനുമാൻ

398. ബുധനാഴ്ച വ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
         ശ്രീകൃഷ്ണൻ

399. വ്യാഴാഴ്ച വ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
         വിഷ്ണു, ശ്രീരാമൻ, ബ്രഹസ്പതി

400. വെള്ളിയാഴ്ച വ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
         മഹാലക്ഷ്മി, അന്നപൂർണ്ണേശ്വരി

401. ശനിയാഴ്ച വ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
        ശാസ്താവ്

മൂലം നക്ഷത്ര ദോഷം

മൂലാഗ്രപാദേ പിതരം നിഹന്തി
ദ്വിതീയകേ മാതരമാശു ഹന്തി
തൃതീയകേ വിത്തവിനാശകസ്സ്യാൽ
ചതുർത്ഥപാദേ സമുപൈതി സൌഖ്യം.

സാരം :-

മൂലം നക്ഷത്രത്തിന്റെ ആദ്യ പാദത്തിൽ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കുന്നതാണ്.

മൂലം നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കുന്നതാണ്.

മൂലം നക്ഷത്രത്തിന്റെ മൂന്നാം പാദത്തിൽ ജനിച്ചാൽ പല പ്രകാരേണ ധനത്തിന് ഹാനി ഉണ്ടാകും

മൂലം നക്ഷത്രത്തിന്റെ നാലാം പാദത്തിൽ ജനിച്ചാൽ സുഖിയായും ഭവിക്കും.


മൂലം നക്ഷത്രത്തിന്റെ ഒന്നും രണ്ടും മൂന്നും പാദങ്ങൾ ദോഷങ്ങൾ ചെയ്യും.

********************

മൂലർക്ഷനിഖിലാ നാഡ്യസ്തിഥിസംഖ്യാവിഭാജിതാഃ
ആദൗ പിതാ പിതൃഭ്രാതാ തൃതീയേ ഭഗിനീപതിഃ

പിതാമഹശ്ചതുർത്ഥേ തു മാതാ നശ്യതി പഞ്ചമേ
ഷഷ്ഠേ  താത്മാതൃഭഗിനീ സപ്തമേ മാതുലസ്തഥാ.

അഷ്ടമാംശേ പിതൃവ്യസ്തീ നിഖിലം നവമാംശകേ
ദശമേ പിശുസംഘാതോ ഭൃത്യസ്ത്വേകാദശാംശകേ.

ആത്മാ ജ്യേഷ്ഠോ ഭഗീന്യന്തേ തഥാ മാതാമഹഃ ക്രമാൽ
നശ്യത്യർക്കദിനോപേതമൂലജഃ പിതരം ഹരേൽ

സാരം :-

അറുപത്‌ നാഴികയുള്ള മൂലം നക്ഷത്രത്തെ പതിനഞ്ചായി ഭാഗിക്കുക. അപ്പോൾ നാല് നാഴിക വീതം ലഭിക്കും

മൂലം നക്ഷത്രം = 60 നാഴിക

60 നാഴികയെ 15 കൊണ്ട് ഹരിച്ചാൽ  =  4 നാഴിക ലഭിക്കും.

മൂലം നക്ഷത്രത്തെ 15 സമഭാഗമാക്കി വിഭജിക്കുമ്പോൾ ഓരോ ഭാഗത്തും 4 നാഴിക വീതം ലഭിക്കും.

മൂലം നക്ഷത്രത്തിന്റെ ഓരോ 4 നാഴികയിലും (ഓരോ ഭാഗത്തും) ശിശു ജനിച്ചാലുള്ള ഫലങ്ങളാണ് താഴെ പറയുന്നത്.

മൂലം നക്ഷത്രത്തിന്റെ ഒന്നാമത്തെ ഭാഗത്തിൽ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും.

മൂലം നക്ഷത്രത്തിന്റെ രണ്ടാമത്തെ ഭാഗത്തിൽ ജനിച്ചാൽ പിതൃവ്യന് (പിതാവിന്റെ സഹോദരന്) ദോഷം (നാശം) സംഭവിക്കും.

മൂലം നക്ഷത്രത്തിന്റെ മൂന്നാമത്തെ ഭാഗത്തിൽ ജനിച്ചാൽ സഹോദരിയുടെ ഭർത്താവിന് ദോഷം (നാശം) സംഭവിക്കും.

മൂലം നക്ഷത്രത്തിന്റെ നാലാമത്തെ ഭാഗത്തിൽ ജനിച്ചാൽ പിതാമഹന് (പിതാവിന്റെ പിതാവിന്) ദോഷം (നാശം) സംഭവിക്കും.

മൂലം നക്ഷത്രത്തിന്റെ അഞ്ചാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും.

മൂലം നക്ഷത്രത്തിന്റെ ആറാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതൃഷ്വസാവിന് ദോഷം (നാശം) സംഭവിക്കും.

മൂലം നക്ഷത്രത്തിന്റെ ഏഴാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതുലന് (അമ്മാവന്) ദോഷം (നാശം) സംഭവിക്കും.

മൂലം നക്ഷത്രത്തിന്റെ എട്ടാമത്തെ ഭാഗത്തിൽ ജനിച്ചാൽ പിതൃവ്യഭാര്യയ്ക്ക് ദോഷം (നാശം) സംഭവിക്കും.

മൂലം നക്ഷത്രത്തിന്റെ ഒൻപതാമത്തെ ഭാഗത്തിൽ ജനിച്ചാൽ എല്ലാവർക്കും ദോഷം (നാശം) സംഭവിക്കും.

മൂലം നക്ഷത്രത്തിന്റെ പത്താമത്തെ ഭാഗത്തിൽ ജനിച്ചാൽ പശ്വാദികൾക്ക്  ദോഷം (നാശം) സംഭവിക്കും.

മൂലം നക്ഷത്രത്തിന്റെ പതിനൊന്നാമത്തെ ഭാഗത്തിൽ ജനിച്ചാൽ ഭ്രുത്യനു ദോഷം (നാശം) സംഭവിക്കും.

മൂലം നക്ഷത്രത്തിന്റെ പന്ത്രണ്ടാമത്തെ ഭാഗത്തിൽ ജനിച്ചാൽ ജാതനായ ബാലന് ദോഷം (നാശം) സംഭവിക്കും.

മൂലം നക്ഷത്രത്തിന്റെ പതിമൂന്നാമത്തെ ഭാഗത്തിൽ ജനിച്ചാൽ സഹോദരന്മാർക്ക് ദോഷം (നാശം) സംഭവിക്കും.

മൂലം നക്ഷത്രത്തിന്റെ പതിനാലാമത്തെ ഭാഗത്തിൽ ജനിച്ചാൽ സഹോദരിമാർക്ക് ദോഷം (നാശം) സംഭവിക്കും.

മൂലം നക്ഷത്രത്തിന്റെ പതിനഞ്ചാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതാമഹന് (മാതാവിന്റെ പിതാവിന്) ദോഷം (നാശം) സംഭവിക്കും.


ഞായറാഴ്ചയും മൂലം നക്ഷത്രവും കൂടിയ ദിവസം ജനിച്ചാൽ പിതാവിന് ദോഷം സംഭവിക്കുന്നു. ഈ ദിവസം മൂലം നക്ഷത്രത്തിന്റെ നക്ഷത്ര പാദദോഷം പ്രബലമായി നിരൂപിക്കുകയും വേണ്ട. 

ക്ഷേത്ര ചോദ്യങ്ങൾ - 21

371. ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ 4 ശിവക്ഷേത്രങ്ങൾ ഏതെല്ലാം?
        കാശി, കാളഹസ്തി, ചിദംബരം, ഹാലാസ്യം

372. ദാനം നൽകാൻ ശ്രേഷ്ഠമായ ദിനങ്ങൾ ഏതെല്ലാം?
         ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, ഉത്തരായനം, സംക്രാന്തി എന്നീ ദിവസങ്ങളിൽ ദാനം നൽകാൻ ഉത്തമമാണ്.

373. ദക്ഷിണ കൊടുക്കുവാൻ സാധാരണയായി ഉപയോഗിക്കുന്നത് എന്താണ്?
         വെറ്റില

374. ദക്ഷിണ കൊടുക്കുമ്പോൾ വെറ്റിലതുമ്പ് ആരുടെ നേരെയായിരിക്കണം?
         കൊടുക്കേണ്ട ആളിന് നേരെ

375. പ്രധാനപ്പെട്ട മൂന്ന് കലശ വിധികൾ ഏവ?
        ദ്രവ്യകലശം, അഷ്ടബന്ധകലശം, നവീകരണകലശം

376. ഷഡ്കാല പൂജകൾ ഏതെല്ലാം?
         പ്രത്യുഷം, പ്രഭാതം, മദ്ധ്യാഹ്നം, അപരാഹ്നം, സായം, നിശി

377. പൂജ ചെയ്യുമ്പോൾ ഇരിക്കാൻ ഉപയോഗിക്കുന്ന പലകയുടെ പേര് എന്ത്?
        ആവണപലക

378. ആവണപലകയിൽ ഏത് യോഗാസനത്തിലിരുന്നാണ് പൂജ ചെയ്യേണ്ടത്?
         പത്മാസനം, സ്വസ്തികാസനം

379. മൂന്ന് തരത്തിലുള്ള വ്രതങ്ങൾ ഏതെല്ലാം?
         നിത്യം, നൈമിത്തികം, കാമ്യം

380. പുണ്യ സഞ്ചയത്തിനായി അനുഷ്ഠിക്കുന്ന വ്രതം ഏത്?
         നിത്യം

381. നിത്യവ്രതത്തിന് അനുഷ്ഠിക്കുന്ന വ്രതമേത്?
         ഏകാദശി വ്രതം

382. പാപപരിഹാരത്തിനായി അനുഷ്ഠിക്കുന്ന വ്രതങ്ങൾ ഏതിൽ ഉൾപ്പെടുത്തിയിരിക്കുന്നു?
         നൈമിത്തികം

383. നൈമിത്തികം വ്രതത്തിന് അനുഷ്ഠിക്കുന്ന ഒരു വ്രതം ഏത്?
         ചന്ദ്രായണാദിവ്രതം

384. ആഗ്രഹസാഫല്യത്തിനായി അനുഷ്ഠിക്കുന്ന വ്രതങ്ങൾ ഏതിൽ ഉൾപ്പെടുത്തിയിരിക്കുന്നു?
         കാമ്യ വ്രതങ്ങൾ

തൃക്കേട്ട നക്ഷത്ര ദോഷം (ജ്യേഷ്ഠാദോഷം)

വിഭക്താ ദശഭിർജ്യേഷ്ഠാ നക്ഷത്രാഖിലനാഡികാഃ
ആദ്യംഗേ ജനനീമാതാ ദ്വിതീയേ ജനനീപിതാ.
തൃതീയേ ജനനീഭ്രാതാ യദി മാതാ ചതുർത്ഥകേ
പഞ്ചമേ ജാതതനയഃ ഷഷ്ഠേ ഗോത്രവിനാശകഃ

സപ്തമേചോഭയകുലം ചാഷ്ടമേ വംശനാശനം
നവമേ ശ്വശുരം ഹന്തി സർവ്വം ഹന്തി ദശാംശകേ.


സാരം :-

തൃക്കേട്ട നക്ഷത്രം = 60 നാഴിക

60 നാഴികയെ 10 കൊണ്ട് ഹരിക്കുക്ക = 6 നാഴിക

തൃക്കേട്ട നക്ഷത്രത്തെ 10 സമഭാഗമാക്കി വിഭജിക്കുമ്പോൾഓരോ ഭാഗത്തും 6 നാഴിക വീതം ലഭിക്കും 


തൃക്കേട്ട നക്ഷത്രത്തിന്റെ ഓരോ  6 നാഴികയിലും (ഓരോ ഭാഗത്തും) ശിശു ജനിച്ചാലുള്ള ഫലങ്ങളാണ് താഴെ പറയുന്നത്.

അങ്ങനെ വിഭജിക്കുമ്പോൾ അതിൽ തൃക്കേട്ട നക്ഷത്രത്തിന്റെ ഒന്നാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും. 

തൃക്കേട്ട നക്ഷത്രത്തിന്റെ രണ്ടാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതാവിന്റെ പിതാവിന് ദോഷം (നാശം) സംഭവിക്കും. 

തൃക്കേട്ട നക്ഷത്രത്തിന്റെ മൂന്നാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതൃഷ്വസാവിന് ദോഷം (നാശം) സംഭവിക്കും. 

തൃക്കേട്ട നക്ഷത്രത്തിന്റെ നാലാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും.

തൃക്കേട്ട നക്ഷത്രത്തിന്റെ അഞ്ചാമത്തെ ഭാഗത്തിൽ ജനിച്ചാൽ കുട്ടിക്ക് (തനിക്കു തന്നെ) ദോഷം (നാശം) സംഭവിക്കും.

തൃക്കേട്ട നക്ഷത്രത്തിന്റെ ആറാമത്തെ ഭാഗത്തിൽ ജനിച്ചാൽ വംശത്തിന് ദോഷം (നാശം) സംഭവിക്കും.

തൃക്കേട്ട നക്ഷത്രത്തിന്റെ ഏഴാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതാപിതാക്കന്മാരുടെ ഇരുവരുടെ വംശത്തിന് ദോഷം (നാശം) സംഭവിക്കും.

തൃക്കേട്ട നക്ഷത്രത്തിന്റെ എട്ടാമത്തെ ഭാഗത്തിൽ ജനിച്ചാൽ തന്റെ വംശത്തിന് ദോഷം (നാശം) സംഭവിക്കും.

തൃക്കേട്ട നക്ഷത്രത്തിന്റെ ഒമ്പതാമത്തെ ഭാഗത്തിൽ ജനിച്ചാൽ ഭാര്യയുടെ പിതാവിന് ദോഷം (നാശം) സംഭവിക്കും. 

തൃക്കേട്ട നക്ഷത്രത്തിന്റെ പത്താമത്തെ ഭാഗമായ ഒടുവിലത്തെ ആറ് നാഴികയിൽ ജനിച്ചാൽ എല്ലാവിധത്തിലും നാശഫലം ഉണ്ടാകുകയും ചെയ്യും.


*********************************

ജ്യേഷ്ഠാദ്യപാദാൽ ക്രമശോ നിഹന്തി
ജ്യേഷ്ഠം കനിഷ്ഠം പിതരം സ്വയം ച
തത്രൈവ ജാതഃ കുജവാസരേ ച
ഹന്ത്യഗ്രജം ഭ്രാതരമേവ ശീഘ്രം.

സാരം :-

തൃക്കേട്ട നക്ഷത്രത്തിൽ ഒന്നാം പാദത്തിൽ ജനിച്ചാൽ ജ്യേഷ്ഠന് ദോഷം (നാശം) സംഭവിക്കും.

തൃക്കേട്ട നക്ഷത്രത്തിൽ രണ്ടാം പാദത്തിൽ ജനിച്ചാൽ അനുജന് ദോഷം (നാശം) സംഭവിക്കും.

തൃക്കേട്ട നക്ഷത്രത്തിൽ മൂന്നാം പാദത്തിൽ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും.

തൃക്കേട്ട നക്ഷത്രത്തിൽ നാലാം പാദത്തിൽ ജനിച്ചാൽ തനിക്കു ദോഷം (നാശം) സംഭവിക്കും


ചൊവ്വാഴ്ചയും തൃക്കേട്ട നക്ഷത്രവും കൂടിയ ദിവസം ജനിച്ചാൽ തന്റെ ജ്യേഷ്ഠസഹോദരന് ഉടനെ നാശം സംഭവിയ്ക്കുകയും ചെയ്യും. ഈ ദിവസം തൃക്കേട്ട നക്ഷത്രത്തിന്റെ പാദദോഷത്തെ പ്രബലമായി നിരൂപിക്കുകയും വേണ്ട. 

ക്ഷേത്ര ചോദ്യങ്ങൾ - 20

356. ക്ഷേത്രത്തിൽ ഉത്സവം, പ്രതിഷ്ഠ, കലശം എന്നിവ നടക്കുന്ന കാലം ഏത്?
         ഉത്തരായനം

357. ക്ഷേത്രത്തിൽ കന്നിമൂലയിൽ പ്രതിഷ്ഠിക്കുന്ന ഉപദേവൻ ഏത്?
         ഗണപതി

358. നാളികേരം അടിച്ചുടയ്ക്കുന്ന വഴിപാട് ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
         ഗണപതി

359. കറുകഹോമം ഏത് ദേവനെ ബന്ധപ്പെടുത്തി ചെയ്യുന്ന വഴിപാടാണ്?
         ശിവൻ

360. പിൻവിളക്ക് ഏത് ദേവതയുമായി ബന്ധപ്പെട്ടതാണ്?
        പാർവ്വതി

361. ഔഷധീശ്വരൻ എന്ന് പറയപ്പെടുന്ന ദേവൻ ഏത്?
         ധന്വന്തരി

362. ക്ഷേത്രത്തിൽ കള്ളന്മാർ പ്രവേശിച്ചാൽ ചെയ്യപ്പെടേണ്ട പരിഹാരം എന്താണ്?
         ചോരശാന്തി

363. ക്ഷേത്രത്തിലെ കിണർ അശുദ്ധമായാൽ ചെയ്യപ്പെടേണ്ട പരിഹാരം എന്താണ്?
         കൂപശാന്തി

364. ക്ഷേത്രത്തിൽ പട്ടി മുതലായ ജന്തുക്കൾ പ്രവേശിച്ചാൽ ചെയ്യപ്പെടുന്ന പരിഹാരം എന്താണ്?
         ശ്വശാന്തി

365. ക്ഷേത്രത്തിൽ അഗ്നിബാധ ഉണ്ടായാൽ ചെയ്യേണ്ട പരിഹാരം എന്താണ്?
         ദഹന പ്രായശ്ചിത്തം

366. തിരുമുറ്റത്ത് രക്തം വീണാൽ ചെയ്യേണ്ട പരിഹാരം എന്താണ്?
        രക്തപതനശാന്തി

367. ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുന്ന ഭക്തൻ ചെയ്യേണ്ട ആദ്യ കർത്തവ്യം എന്ത്?
         ദേവപാദമായ ഗോപുരത്തെ വന്ദിക്കുക

368. സാധാരണ ക്ഷേത്രങ്ങളിൽ നടക്കുന്ന 3 പൂജകൾ ഏതെല്ലാം?
         ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ

369. ക്ഷേത്ര ഭക്തൻ പാലിക്കണ്ട പഞ്ചശുദ്ധികൾ ഏതെല്ലാം?
         വസ്ത്രശുദ്ധി, ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, സംഭാഷണശുദ്ധി

370. ക്ഷേത്രത്തിൽ ചെരിപ്പ് ഊരണമെന്ന് പറയുന്നതിന്റെ ശാസ്ത്രീയ വശം എന്ത്?
         ആരോഗ്യത്തിന് ഉത്തമമായ ഭൗമ കാന്തിക പ്രസരണം ശരീരത്തിലേയ്ക്ക് സംക്രമിപ്പിക്കുവാനും, ക്ഷേത്രാങ്കണത്തിലെ ശുദ്ധമായ മണ്ണിന്റെ ഔഷധഗുണം കൈകൊള്ളുവാനും.

ഗണ്ഡാന്ത ലക്ഷണം

ജ്യേഷ്ഠാമൂലഭയോർഭുജംഗമഘയോഃ
പൗഷ്ണാശ്വിനോരന്തരേ
ഗണ്ഡാന്തഃ ഖലുയാമമാത്രമധികാ-
നിഷ്ടപ്രദഃ പ്രാണിനാം
ഏഷാമന്ത്യപദാനി ദോഷഫലദാ-
ന്യാഹുശ്ച ഗണ്ഡാന്തജാഃ
സർവ്വേ സ്ത്രീപുരുഷാ സഹന്തി സതതം
പിത്രോഃ കുലം വാ സ്വയം.

സാരം :-

തൃക്കേട്ട, രേവതി, ആയില്യം എന്നീ നക്ഷത്രങ്ങളുടെ ഒടുവിലും മൂലം, അശ്വതി, മകം എന്നീ നക്ഷത്രങ്ങളുടെ ആദിയിലും മൂന്നേമുക്കാൽ നാഴികവീതം ഗണ്ഡാന്തകാലമാകുന്നു. ഈ ഗണ്ഡാന്തത്തിൽ ജനിക്കുന്ന സകലജീവികളും ഏറ്റവും അനിഷ്ടഫലപ്രദന്മാരായിരിക്കും.

ആയില്യം, തൃക്കേട്ട, രേവതി എന്നീ നക്ഷത്രങ്ങളുടെ ഒടുവിലത്തെ പാദവും (നാലാമത്തെ പാദം -  15 നാഴികയും), അശ്വതി, മകം, മൂലം എന്നീ നക്ഷത്രങ്ങളുടെ ആദ്യപാദവും (ആദ്യത്തെ 15 നാഴിക) ഗണ്ഡാന്തം തന്നെ. ഏത് പ്രകാരമായിരുന്നാലും ഗണ്ഡാന്തകാലത്തിൽ ജനിക്കുന്ന സ്ത്രീപുരുഷന്മാർ ജീവിക്കുന്നപക്ഷം മാതാപിതാക്കന്മാർക്കും കുലത്തിനു തന്നെയും നാശത്തെ ചെയ്യുന്നവരാകുന്നു.


**********************


ഗണ്ഡാന്തപാദസംഭൂതഃ പുരുഷോ യദി ജീവതി
രാജാ രാജസമോ വാ സ്യാൽ ഗജവാജിസമന്വിതഃ

സാരം :-

ഗണ്ഡാന്തത്തിൽ ജനിക്കുന്ന പുരുഷൻ ജീവിക്കുന്നപക്ഷം ആന, കുതിര മുതലായ വാഹനങ്ങളും സമ്പത്തുകളും ഉള്ള രാജാവോ രാജതുല്യനോ ആയി ഭവിക്കുകയും ചെയ്യും. 

ക്ഷേത്ര ചോദ്യങ്ങൾ - 19

339. പൊങ്കാലക്ക് പേരുകേട്ട ക്ഷേത്രം ഏത്?
         ആറ്റുകാൽ ദേവീ ക്ഷേത്രം

340. ശ്രീകോവിലിനു പിന്നിൽ കൊടിമരമുള്ള കണ്ണൂർ ജില്ലയിലെ പ്രധാന ക്ഷേത്രം ഏത്?
         പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം

341. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രം ഏത്?
         കൂടൽമാണിക്യം ക്ഷേത്രം

342. പരശുരാമക്ഷേത്രം എന്ന് പറയപ്പെടുന്നത് ഏത് സംസ്ഥാനമാണ്?
         കേരളം

343. ഗായകൻ യേശുദാസ് പിറന്നാൾ ആഘോഷം കൊണ്ടാടുന്ന പ്രസിദ്ധമായ ക്ഷേത്രം ഏത്?
         മൂകാംബിക ക്ഷേത്രം

344. കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ശ്രീകോവിൽ ഉള്ള ക്ഷേത്രം ഏത്?
         പെരുവനം മഹാദേവക്ഷേത്രം

345. ശ്രീനാരായണഗുരു അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠ ഏത്?
         ശിവപ്രതിഷ്ഠ

346. ബ്രഹ്മസ്ഥാന പ്രതിഷ്ഠ നടത്തിയതാരാണ്?
         മാതാ അമൃതാനന്ദമയി ദേവി

347. രണ്ടു കൊടിമരങ്ങളും രണ്ടു ശ്രീകോവിലുമുള്ള ക്ഷേത്രം ഏത്?
         തുറവൂർ മഹാദേവക്ഷേത്രം

348. ക്ഷേത്രത്തിൽ ആദ്യം തോഴേണ്ട ദേവൻ ഏത്?
         ഗണപതി

349. ക്ഷേത്രത്തിൽ നിവേദ്യം പാചകം ചെയ്യുന്ന സ്ഥലത്തിന് പറയുന്ന പേര് എന്ത്?
         തിടപ്പിള്ളി

350. ക്ഷേത്രത്തിൽ നവധാന്യങ്ങൾ മുളപ്പിക്കുന്ന സ്ഥലത്തിന് പറയുന്ന പേര് എന്ത്?
         മുളയറ

351. ശബരിമല പൊന്നമ്പലമേട്ടിൽ കാണപ്പെടുന്ന ജ്യോതിയുടെ പേര് എന്ത്?
         മകരജ്യോതി

352. ക്ഷേത്രകിണർ ഏത് രാശിയിലാണ് സ്ഥാപിക്കുന്നത്?
         മീനം രാശിയിൽ

353. ക്ഷേത്രകിണറിന്റെ ചുറ്റളവ്‌ എത്ര കോലിൽ കുറയുവാൻ പാടില്ല?
         3 കോലിൽ

354. ക്ഷേത്രകുളത്തിന്റെ ചുറ്റളവ്‌ എത്ര കോലിൽ കുറയുവാൻ പാടില്ല?
         91  കോലിൽ

355. ക്ഷേത്രത്തിൽ ആദ്യ ദർശനത്തിന് പറയപ്പെടുന്ന പേര് എന്ത്?
         നിർമ്മാല്യ ദർശനം

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.