മംഗളാദേവിക്ഷേത്രവും മംഗലാപുരവും

ഫലപ്രവചന നിയമങ്ങള്‍


ഗ്രഹങ്ങള്‍ക്ക്‌ രണ്ട്‌ ഭാവങ്ങളുടെ അധിപത്യം വരുമ്പോള്‍ ഗ്രഹം ഓജരാശിയിലാണ്‌ നില്‍ക്കുന്നതെങ്കില്‍ ഓജരാശിയില്‍ വരുന്ന ഭാവം ആദ്യവും യുഗ്മരാശിയുടെ ഭാവം അവസാനവും അനുഭവപ്പെടും. 

1. ഭാവത്തിന്‌ ഗ്രഹയോഗമോ, ഗ്രഹദൃഷ്‌ടിയോ ഇല്ലെങ്കില്‍ മദ്ധ്യമബലം. 

2. ശുഭയോഗദൃഷ്‌ടിയുള്ള ഭാവത്തിന്‌ പാപയോഗദൃഷ്‌ടികള്‍ ഇല്ലെങ്കില്‍ ശുഭഫലം. 

3. ഭാവത്തില്‍ നീച, മൗഢ്യ, ശത്രുഗ്രഹം നിന്നാല്‍ ഭാവം നിഷ്‌ഫലം. 

4. പാപന്‍ മിത്ര / ഉച്ച രാശിയില്‍ നിന്നാല്‍ പാപഫലം കുറയും. 

5. ശുഭന്‍ ശത്രു, നീച, മൗഢ്യ രാശിയില്‍ നിന്നാല്‍ ശുഭഫലം കുറവും ദോഷഫലം കൂടുതലും. 

6. പാപഗ്രഹസ്‌ഥിതി, ദൃഷ്‌ടി, നീചസ്‌ഥിതി, വന്നാല്‍ ഭാവഹാനി. 

7. ശുഭ പാപയോഗം- മിത്രഫലം. 

8. ഗ്രഹത്തിന്‌ ശത്രുക്ഷേത്രസ്‌ഥിതി, പാപയോഗം, മൗഢ്യം എന്നിവ വന്നാല്‍ ദോഷഫലം. 

9. ഒരു ഗ്രഹത്തിന്‌ ദഃസ്‌ഥാനമായ 6, 8, 12 ശത്രുക്ഷേത്രം, നീചനവാംശം എന്നീ സ്‌ഥിതി വന്നാല്‍ അശുഭഫലം. 

10. മൂലത്രികോണം, ഉച്ചം, മിത്രക്ഷേത്രം എന്നീ സ്‌ഥാനങ്ങളില്‍ പാപന്‍ നിന്നാല്‍ അതുമായി ബന്ധപ്പെടുന്ന ഭാവത്തെ പുഷ്‌ടിപ്പെടുത്തുന്നു. 

11. കേന്ദ്രം, ത്രികോണം എന്നീ സ്‌ഥാനസ്‌ഥിതി, യോഗകാരകഗ്രഹവുമായി യോഗം - നല്ല ഫലം. 

12. ത്രികോണങ്ങളില്‍ അഞ്ചാം ഭാവത്തെക്കാൾ ഒമ്പതാം ഭാവാധിപതിക്ക്‌ ബലം. 

13 ത്രികോണത്തിലും 2, 4, 7, 10 എന്നീ ഭാവങ്ങളിലും ശുഭസ്‌ഥിതി, ഭാവാധിപതിയുടെ യോഗം, പാപദൃഷ്‌ടി വരാതിരിക്കുക - ഭാവഫലം പൂര്‍ണ്ണം. 

14. ഗ്രഹങ്ങള്‍ 2, 6, 8, 12- ല്‍ പരിവര്‍ത്തനം ചെയ്‌തു നില്‍ക്കുന്നത്‌ നല്ലതല്ല. 

15. 3, 6, 8, 12 ഭാവാധിപന്മാര്‍ അവര്‍ നില്‍ക്കുന്ന ഭാവത്തേയും ദൃഷ്‌ടി ചെയ്യുന്ന ഭാവത്തേയും നശിപ്പിക്കുന്നു. 

16. ഭാവാധിപതി ത്രികോണത്തില്‍ സ്വക്ഷേത്ര സ്‌ഥിതനാവുക, 4, 7, 10-ല്‍ ശുഭന്മാരോടുകൂടി വരുക, ഒമ്പതാം ഭാവാധിപതിയുമായി യോഗം ചെയ്യുക, പാപയോഗദൃഷ്‌ടികള്‍ ഇല്ലാതിരിക്കുക, നല്ലഫലം. 

17. ലഗ്നത്തെ ദൃഷ്‌ടി ചെയ്യുന്ന ശുഭഗ്രഹം അതിന്റെ ദശയില്‍ നല്ല ഫലവും പാപഗ്രഹം അതിന്റെ ദശയില്‍ പാപഫലവും നല്‍കുന്നു. 

18. അഞ്ചാം ഭാവത്തിലോ, കാര്‍ക്കിടക നവാംശകത്തിലോ നില്‍ക്കുന്ന ഗ്രഹം നല്ല ഫലം കൊടുക്കുന്നു. 

19. ഭാവാധിപതി ഭാവകാരകനായി ഭാവത്തില്‍ നിന്നാല്‍ ഉത്തമം. എന്നാല്‍ കാരകഗ്രഹം ഭാവത്തില്‍ നല്ലതല്ല. 

20. ഗ്രഹങ്ങള്‍ക്ക്‌ രണ്ട്‌ ഭാവങ്ങളുടെ അധിപത്യം വരുമ്പോള്‍ ഗ്രഹം ഓജരാശിയിലാണ്‌ നില്‍ക്കുന്നതെങ്കില്‍ ഓജരാശിയില്‍ വരുന്ന ഭാവം ആദ്യവും യുഗ്മരാശിയുടെ ഭാവം അവസാനവും അനുഭവപ്പെടും.

21. ഒരു ഭാവത്തിന്‌ ഭാവാധിപതിയുടെ യോഗദൃഷ്‌ടികള്‍ ലഭിച്ചില്ലെങ്കില്‍ മദ്ധ്യമഫലം. 

22. ഭാവാധിപതി ഭാവത്തില്‍ നില്‍ക്കുകയോ, ദൃഷ്‌ടി ചെയ്യുകയോ, വേറെ ഏതെങ്കിലും ശുഭന്‍ ആ ഭാവത്തില്‍ നില്‍ക്കുകയോ ദൃഷ്‌ടി ചെയ്യുകയോ ചെയ്‌താല്‍ ആ ഭാവം പുഷ്‌ടിപ്പെടും. 

23. ഭാവാധിപതി സ്വക്ഷേത്രത്തിലോ, ഉച്ചത്തിലോ മൂലത്രികോണത്തിലോ നിന്നാലും നല്ല ഫലം ഉണ്ടാകും. 

24. പാപയോഗം, പാപഭാവാധിപതിയുടെ യോഗദൃഷ്‌ടി, നീചം, മൗഢ്യം, ദുര്‍ബലനായ ഗ്രഹം- ദോഷഫലം നല്‍കുന്നു. 

25. പാപയോഗമോ, ദൃഷ്‌ടിയോ ഉള്ള ഭാവം പുഷ്‌ടിപ്പെടുകയില്ല. 

26. എന്നാല്‍ 6, 8, 12 ഭാവങ്ങളില്‍ ഇത്‌ വിപരീതമായിരിക്കും. 

27. ഭാവാധിപന്‍ നില്‍ക്കുന്ന രാശ്യാധിപന്‍ ദുര്‍ബലനായാല്‍ ഭാവഹാനി. 

28. ശുഭന്മാര്‍, മിത്രക്ഷേത്രം, സ്വക്ഷേത്രം, മൂലത്രികോണം, ഉച്ചം, പരമോച്ചം എന്നീ സ്‌ഥിതികള്‍ ഉണ്ടായാല്‍ വളരെക്കൂടുതല്‍ ശുഭഫലങ്ങള്‍ ഉണ്ടാകും.

29. എത്ര ബലവാനായ ഗ്രഹമായാലും രാശിസന്ധിയിലോ നക്ഷത്രസന്ധിയിലോ, തിഥിസന്ധിയിലോ നിന്നാല്‍ ശുഭഫലദാനശേഷി കുറയും. 

30. ഗ്രഹങ്ങള്‍ക്ക്‌ സ്വസ്‌ഥാന സ്‌ഥിതിയും മൂലത്രികോണ സ്‌ഥിതിയും വന്നാല്‍ മൂലത്രികോണത്തിനായിരിക്കും ബലക്കൂടുതല്‍. 

31. ലഗ്നാധിപതി നില്‍ക്കുന്ന ഭാവത്തിനും ലഗ്നത്തിന്റെ കേന്ദ്രത്രികോണങ്ങളില്‍ നില്‍ക്കുന്ന ഭാവാധിപതികള്‍ക്കും സ്വന്തം ഭാവത്തിന്റെ 1, 5, 9, 11 എന്നീ സ്‌ഥാനങ്ങളില്‍ നില്‍ക്കുന്ന ഭാവാധിപതികള്‍ക്കും ഭാവപുഷ്‌ടിയുണ്ടാകും. 

32. ഭാവാധിപതിയും ഒമ്പതാം ഭാവാധിപതിയും യോഗം ചെയ്‌താല്‍ ശുഭഫലം. 

33. ഭാവാധിപതി ഭാവമദ്ധ്യത്തില്‍ നിന്നാല്‍ പൂര്‍ണ്ണഫലം. 

34. കേന്ദ്രാധിപതി പാപനായി 3, 6, 11 ഭാവങ്ങളുടെ ആധിപത്യം വരാതിരുന്നാല്‍ ശുഭഫലം തരും. 

35. കേന്ദ്രാധിപതി ശുഭനായി 5, 9 ഭാവങ്ങളുടെ ആധിപത്യം വരാതിരുന്നാല്‍ ശുഭഫലം നല്‍കും. 

36. 1, 5, 9 ഭാവാധിപന്മാര്‍ ശുഭന്മാരായാലും പാപന്മാരായാലും ശുഭഫലം ലഭിക്കും. 

37. 1, 4, 7, 10 എന്നീ ഭാവാധിപതികള്‍ ഒന്നിന്‌ മേല്‍ ബലമുള്ളവരായിരിക്കും. 

ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യപൂജ

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.