പാത്രാസാദനം എന്നാൽ എന്ത്?

വസ്തു (മദ്യം വിശേഷാർഘ്യം) നിറയ്ക്കുവാൻ എത്ര പാത്രങ്ങൾ സ്ഥാപിക്കപ്പെടണമെന്നതാണ് ഇവിടുത്തെ പ്രമേയം. ഏകപാത്രവിധിയാണ് ശ്രീപരശുരാമകല്പസൂത്രത്തിൽ പറയപ്പെട്ടതെങ്കിൽ തന്ത്രാന്തരങ്ങളിൽ ബഹുത്വേന പ്രസ്താവിച്ചിരിക്കുന്നു. കേരളാചാരപ്രകാരമുള്ള പൂജയിൽ എല്ലാ കലകളെയും ന്യസിക്കുവാൻ ഒരു ഹേതുപാത്രവും അതിനരികിൽ ശുദ്ധിപാത്രവും വേണം. പിന്നീട് ആത്മപാത്രം, ഭോഗപാത്രം, ശക്തിപാത്രം, ശ്രീപാത്രം, ഗുരുപാത്രം എന്നിങ്ങനെ  അഞ്ച് പാത്രങ്ങൾ സ്ഥാപിക്കുന്നു. ഇവ കൂടാതെ ഭൈരവാദികൾക്ക് ബലിപാത്രവും വേണം. വസ്തുവിലെ മലിനാംശത്തെത്ത ബലിപാത്രത്തിലും അമൃതാംശത്തെ മുൻപ് സൂചിപ്പിച്ച അഞ്ച് പാത്രങ്ങളിലും നിറയ്ക്കുന്നുവെന്നാണ് സങ്കല്പം. ഈ അഞ്ച് പാത്രങ്ങൾ ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം, തുരീയാതീതം എന്നീ അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നതാകുന്നു. അതായത് ഈ അഞ്ച് അവസ്ഥകളിലും വിളങ്ങുന്ന പരാസംവിത് തന്നെ ഈ പാത്രങ്ങളിൽ സുധാദേവിയായി സങ്കല്പിയ്ക്കപ്പെടുന്ന വസ്തുവെന്ന് മനസ്സിലാക്കണം. വിശ്വൻ, തൈജസൻ, പ്രാജ്ഞൻ, തുരീയൻ, തുരീയാതീതൻ എന്നീ ഭാവങ്ങളാണല്ലോ പരാസംവിത്തിനുള്ളത്. അതിനാൽ ക്രമേണ ഇവ അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയാകുന്നു. ഈ പാത്രങ്ങൾക്ക് ഒക്കെയും സർവ്വദേവതാമയമായ താംബൂലം കൊണ്ട് മറച്ചിരിക്കണം. ബലിപാത്രത്തിൽ വടുകഭൈരവനെയും, അസിതാംഗൻ, രുരു, ചണ്ഡൻ, ക്രോധൻ, ഉന്മത്തൻ, കപാലി, ഭീഷണൻ, സംഹാരി എന്നിങ്ങനെയുള്ള അഷ്ടഭൈരവന്മാരെയും ക്ഷേത്രപാലനെയും ഉപചരിയ്ക്കണം. ആത്മപാത്രത്തിൽ ആത്മചൈതന്യത്തെയും, ഭോഗപാത്രത്തിൽ ദിവ്യൗഘം, സിദ്ധൗഘം, മാനവൗഘം എന്നിങ്ങനെയുള്ള ഔഘത്രയ ഗുരുക്കന്മാരെയും ശക്തിപാത്രത്തിൽ അണിമാദികളാകുന്ന പരിവാരദേവതകളെയും, ശ്രീപാത്രത്തിൽ ശ്രീപരാശക്തിയെയും, ഗുരുപാത്രത്തിൽ സ്വഗുരു, പരമഗുരു, പരമേഷ്ടിഗുരു എന്നിങ്ങനെ ശിവാന്തമായ ഗുരുപരമ്പരയേയും യജിക്കേണ്ടതാണ്. പൂജാരംഭത്തിൽ ആരോഹണക്രമത്തിലും പൂജാവസാനത്തിൽ അവരോഹണക്രമത്തിലും ഭാവന ചെയ്യേണ്ടതാണ്. ശിരസ്സിൽ സ്വഗുരുവിനെ ഉപചരിച്ചതിനുശേഷം മാത്രമേ മറ്റ് ദേവതമാരെ ഉപചരിക്കാൻ പാടുള്ളതുള്ളു.

ഗൗളി (പല്ലി) ശാസ്ത്രം

ഗര്‍ഗ്ഗന്‍, വരാഹന്‍, മാണ്ഡ്യന്‍, നാരദന്‍ തുടങ്ങിയ ഋഷീശ്വരന്‍മാരാല്‍ നിര്‍മ്മിതമായതാണ് ഗൗളി ശാസ്ത്രം.

പലനിറങ്ങളിലും പലമാതൃകയിലും കണ്ടുവരുന്ന ഗൗളിയുടെ ഫലങ്ങള്‍, അതിന്റെ ഓരോ ചലനങ്ങള്‍ ഓരോ അവയവങ്ങളില്‍ വീണാല്‍ ഉണ്ടാകുന്ന ഫലങ്ങള്‍, ഓരോ ആഴ്ചകളിലുമുളള പ്രത്യേകതകള്‍ എന്നിവ പൂര്‍ണ്ണമായും മനസ്സിലാക്കിയ ശേഷമാണ് ഫലം നിര്‍ണ്ണയിക്കാവൂ. ഗൗളിയെ കാണുകയോ വല്ല ശബ്ദങ്ങള്‍ കേള്‍ക്കുകയോ ചെയ്ത ഉടനെ ഒരു തീരുമാനത്തിൽ എത്തുകയാണെങ്കില്‍ അത് വലിയ വിഢിത്തമാണ്. അതുകൊണ്ടു ഗൗളി ശാസ്ത്രത്തെക്കുറിച്ച് വിശദമായി പഠിച്ച ശേഷം ഫലപ്രവചനം നടത്തണം.

ഗൗളി ശാസ്ത്രത്തെക്കുറിച്ച് പലവിധ തെറ്റുധാരണകളും നമ്മള്‍ക്കിടയിലുണ്ട്. ശാസ്ത്രങ്ങളില്‍ വേണ്ടത്ര അറിവില്ലാത്തവര്‍ പലതരത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഈശ്വര വിശ്വസമുള്ളവര്‍ക്ക് മാത്രമുള്ള ശാസ്ത്രമല്ല ഗൗളി ശാസ്ത്രം. എഴുതപ്പെട്ട എല്ലാ ശാസ്ത്രങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ നിരീക്ഷണ പാഠവമുണ്ട്.

വീടിന്റെ മച്ചിന്‍ പുറത്ത് ഓടി നടക്കുന്ന ഗൗളി അഥവാ പല്ലി തലയ്ക്കു മുകളിലോ കണ്‍മുന്നിലോ വീണാല്‍ ഭയക്കുന്ന കാരണവര്‍മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഗൗളിയെ നിരീക്ഷിച്ച് ലക്ഷണം പറയാന്‍ അറിയുന്നവര്‍ വളരെ ചുരുക്കുമാണ്. കാരണവരര്‍മാരില്‍ നിന്നും പകര്‍ന്നു കിട്ടിയ ഗൗളി ശാസ്ത്രത്തിന്റെ തെറ്റുധാരണകള്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് ഏറ്റെടുത്തു.

ഗൗളികള്‍ (പല്ലി) പല നിറത്തിലും രൂപത്തിലുമുണ്ട്. ഗൗളി ശാസ്ത്രവും ഇതിനെ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഗൗളിയുടെ പ്രത്യേകതയനുസരിച്ച് ശാസ്ത്രത്തെ അറിയൂ.

വെളുത്ത നിറത്തിലുള്ള ഗൗളി

വെളുത്ത നിറത്തിലുള്ള ഗൗളി ചൊവ്വാഴ്ച ദിവസം ശിരസ്സിന്റെ ഇടവും വലവും വീണാല്‍ കലഹവും ശിരസ്സിന് മദ്ധ്യത്തില്‍ വീണാല്‍ ബന്ധുക്കളുമായി കലഹത്തിനും ഇടവരികയാണ് ഫലം.

റോസാപൂവിന്റെ നിറത്തിലുള്ള ഗൗളി

റോസാപൂവിന്റെ നിറത്തിലുള്ള ഗൗളി ഞായറാഴ്ച ദിവസം നെറ്റിയുടെ മദ്ധ്യത്തില്‍ വീണാല്‍ നിധിനിക്ഷേപം കാണുകയോ ലഭിക്കുകയോ ചെയ്യും. നെറ്റിയുടെ ഇടത് ഭാഗത്ത് വീണതെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന കാര്യം പ്രയാസം കൂടാതെ സാധിക്കും. കൂടാതെ സന്തോഷവും അംഗീകാരവും സുഖവും ലഭിക്കും. വലതു ഭാഗത്ത് വീണതെങ്കില്‍ ഐശ്വര്യം നിത്യേന വര്‍ദ്ധിയ്ക്കും.

നീലവർണ്ണത്തോടു കൂടിയ ഗൗളി

നീലവര്‍ണ്ണത്തോടു കൂടിയ ഗൗളി വ്യാഴ്യാഴ്ച വലത്തെ കണ്ണിനു മീതെ  വീണാല്‍ പലവിധ സുഖാനുഭവങ്ങളും ഉണ്ടാകും. ഇടത്തെ കണ്ണിനു മീതെ വീണാല്‍ കാരാഗ്രഹവാസം ലഭിക്കും.

സ്വർണ്ണനിറത്തോടു കൂടിയ ഗൗളി

സ്വര്‍ണ്ണനിറത്തോടു കൂടിയ ഗൗളി ഞായറാഴ്ച വലത്തെ ചെവിയില്‍ വീണാല്‍ ദീര്‍ഘായുസ്സാണ് ഫലം. ഇടതു ഭാഗത്തെ ചെവിയില്‍ വീണാല്‍ സമ്പത്ത് വര്‍ദ്ധിക്കുകയും വിചാരിക്കുന്ന കാര്യങ്ങള്‍ സഫലമാകുകയും ചെയ്യും.

വെള്ളയും കറുപ്പും കലർന്ന ഗൗളി

വെള്ളയും കറുപ്പും നിറം കലര്‍ന്നതും വാല്‍ മുറിഞ്ഞതുമായ ഗൗളി പുരികത്തിന്റെ ഏത് ഭാഗത്ത് വീണാലും സാമ്പത്തിക നഷ്ടവും പുരികത്തിന്റെ മധ്യേ വീണാല്‍ സമ്പത്ത് ലാഭവും ഫലം.

ഗൗളി ശരീരത്തില്‍ വീണാലുളള ഫലങ്ങള്‍

ശിരസ്‌ - കലഹം
ഉച്ചി - സുഖം
മുഖം - ബന്ധുസമാഗമം
വലതുനെറ്റി - സമ്പത്ത്‌
ഇടതുനെറ്റി - ബന്ധുദര്‍ശനം
നെറ്റി - ഐശ്വര്യം
തിരുനെറ്റി - പുത്രനാശം
വലതുകണ്ണ്‌ - ശുഭം
ഇടതുകണ്ണ്‌ - നിയന്ത്രണം
മൂക്ക്‌ - രോഗം
മേല്‍ചുണ്ട്‌ - ധനനാശം
കീഴ്‌ചുണ്ട്‌ - ധനലാഭം
വായ്‌ - ഭയം
മേല്‍താടി - ശിക്ഷ
വലതുചെവി - ദീര്‍ഷായുസ്‌
ഇടതുചെവി - കച്ചവടം
കഴുത്ത്‌ - ശത്രുനാശം
വലതു തോള്‍ - സ്‌ത്രീസുഖം
വലതു കൈ - മരണം
ഇടതു കൈ - മരണം
വലതുകൈവിരല്‍ - സമ്മാനലബ്ധി
ഇടതുകൈവിരല്‍ - സ്‌നേഹലബ്ധി
നെഞ്ച്‌ - ധനലാഭം
സ്‌തനം - പാപസംഭവം
ഹൃദയം - സൗഖ്യം
വയറ്‌ - ധാന്യലാഭം
നാഭി - രത്‌നലാഭം
വലത്തേ അരക്കെട്ട്‌ - ജീവിതം
ഇടത്തേ അരക്കെട്ട്‌ - മരണം
മുതുക്‌ - ധനനാശം
തുട - പിതാവിന്‌ രോഗം
കണങ്കാല്‍ - യാത്ര
വലത്തേപാദം - രോഗം
ഇടത്തേപാദം - ദുഖം
ശരീരത്തിലൂടെ സഞ്ചരിച്ചാല്‍ - ദീര്‍ഘായുസ്സ്‌

ശിരസ്

വെളുത്ത നിറത്തോടുകൂടിയ ഗൗളി ചൊവ്വാഴ്ച ദിവസം ശിരസ്സിന്റെ ഇടവും വലവും വീണാല്‍ കലഹവും ശിരസ്സിന് മദ്ധ്യത്തില്‍ വീണാല്‍ ബന്ധുക്കളുമായി കലഹത്തിനും ഇടവരികയാണ് ഫലം.

നെറ്റി

റോസാപ്പൂവിന്റെ നിറത്തോടു കൂടിയ ഗൗളി ഞായറാഴ്ച ദിവസം നെറ്റിയുടെ മദ്ധ്യത്തില്‍ വീണാല്‍ നിധിനിക്ഷേപം കാണുകയോ ലഭിക്കുകയോ ചെയ്യും. നെറ്റിയുടെ ഇടതുഭാഗത്താണ് ഗൗളി വീണതെങ്കില്‍ അവര്‍ വിചാരിച്ചിരുന്നതായ കാര്യങ്ങള്‍ പ്രയാസം കൂടാതെ സാധിക്കും. കൂടാതെ സന്തോഷവും അംഗീകാരവും സുഖവും ലഭിക്കും. വലതുഭാഗത്താണ് വീണതെങ്കില്‍ ഐശ്വര്യാദികള്‍ സര്‍വ്വവും നിത്യേന വര്‍ധിച്ചുകൊണ്ടേയിരിക്കും.

നേത്രങ്ങൾ

നീലവര്‍ണത്തോടു കൂടിയ ഗൗളി വ്യാഴാഴ്ച വലത്തെ കണ്ണിനു മീതെ വീണാല്‍ പലവിധ സുഖാനുഭവങ്ങളും ഉണ്ടാകും. ഇടത്തെ കണ്ണിനു മേലെ വീണാല്‍ കാരാഗൃഹവാസം ഫലം.

ചെവി

സ്വര്‍ണനിറത്തോടു കൂടിയ ഗൗളി ഞായറാഴ്ച വലത്തെ ചെവിയില്‍ വീണാല്‍ ദീര്‍ഘായുസാണ് ഫലം. ഇടതുഭാഗത്തെ ചെവിയില്‍ വീണാല്‍ സമ്പത്ത് വര്‍ധിക്കുകയും വിചാരിക്കുന്ന കാര്യങ്ങള്‍ സഫലമാകുകയും ചെയ്യും.

പുരികം

വെളുപ്പുനിറത്തില്‍ കറുത്ത പുള്ളികളോടു കൂടിയതും വാല്‍ മുറിഞ്ഞതുമായ ഗൗളി പുരികത്തില്‍ ഏതിലായാലും വീണാല്‍ ദ്രവ്യനാശവും; പുരികങ്ങളുടെ മദ്ധ്യേ വീണാല്‍ സമ്പത്ത് ലാഭവും ഫലം.

നല്ല കാലത്തിനായി വിളക്കുകത്തിച്ച് പ്രാര്‍ത്ഥിക്കൂ

ഓരോ മാസത്തിലെയും പൗര്‍ണ്ണമി ദിവസങ്ങളില്‍ വീട്ടിലെ പൂജാമുറിയില്‍ നിലവിളക്ക് കത്തിച്ചുവെച്ച് ഇഷ്ടദൈവങ്ങളോട് പ്രാര്‍ത്ഥിച്ചാല്‍ നല്ല ഫലങ്ങളുണ്ടായിവരുമെന്നും ജീവിതദുരിതങ്ങള്‍ മാറി നല്ലകാലം പുലരുമെന്നുമാണ് വിശ്വാസം. അതുപ്രകാരം ഓരോ മാസത്തെയും പൗര്‍ണ്ണമി(വെളുത്ത വാവ്) ദിവസങ്ങളില്‍ വിളക്കുകത്തിച്ച് പ്രാര്‍ത്ഥിച്ചാലുള്ള ഫലങ്ങള്‍….

മേടമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്ക് കത്തിച്ചുപ്രാര്‍ത്ഥിച്ചാല്‍ ധന-ധാന്യ സമൃദ്ധിയുണ്ടാവും. 

ഇടവമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്ക് കത്തിച്ചുവച്ച് പ്രാര്‍ത്ഥിച്ചാല്‍ സമ്പത്ത് വര്‍ദ്ധിക്കും. 

മിഥുനമാസത്തിലെ പൗര്‍ണ്ണമി ദിവസം വീട്ടില്‍ വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ വിവാഹസംബന്ധിയായ കാര്യങ്ങള്‍ തീരുമാനമാകും. 

കര്‍ക്കിടകമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്ക് കത്തിച്ചുപ്രാര്‍ത്ഥിച്ചാല്‍ ആയുര്‍വര്‍ദ്ധനയാണ് ഫലം. 

ചിങ്ങമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്കുകത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ പുത്രഭാഗ്യം ഉണ്ടാകും. 

കന്നിമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാവും.

തുലാമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഭക്ഷണത്തിന് പഞ്ഞം ഉണ്ടാവുകയില്ല. 

വൃശ്ചികമാസത്തിലെ പൗര്‍ണ്ണമിദിവസം വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ സ്ഥിരമായ പ്രശസ്തിയുണ്ടാവും. 

ധനുമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ ശാരീരിക ആരോഗ്യം വര്‍ദ്ധിക്കും. 

മകരമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്കുകത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ ജീവിതവിജയം നേടാം. 

കുംഭമാസത്തിലെ പൗര്‍ണ്ണമി ദിവസം വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ ദുഃഖദുരിതങ്ങള്‍ മാറി ജീവിതത്തില്‍ സന്തോഷം ഇരട്ടിക്കും. 

മീനമാസത്തിലെ പൗര്‍ണ്ണമി ദിവസം വീട്ടില്‍ വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ സകലസൗഭാഗ്യങ്ങളും സിദ്ധിക്കും.

ശ്രീചക്ര ആരാധന കൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നത്?

മോക്ഷസാധകങ്ങളായ ശ്രവണം, മനനം, നിദിദ്ധ്യാസനം എന്നിവയിൽ നിദിദ്ധ്യാസനസ്വരൂപമാണ് ഈ പൂജ. അതിനാൽ കേവലം മോക്ഷഹേതുകവും ആണ്. ശ്രീചക്രം എന്താണെന്ന് മനസ്സിലാക്കിയാൽ ഇത് മനസ്സിലാകും.

പഞ്ചമകാരങ്ങളിൽ ഒന്നെങ്കിലും ഉപയോഗിച്ചാൽ പൂർവ്വകൗളമാവുമെങ്കിൽ മുദ്രമാത്രം മതിയല്ലോ?

പഞ്ചമകാരങ്ങളിൽ പ്രഥമവും പ്രധാനവും മദ്യമാണ്. അതിന്റെ പ്രാധാന്യം മനസ്സിലാക്കണമെങ്കിൽ ലളിതോപാഖ്യാനം വായിച്ചാൽ മതിയാവുന്നതാണ്. ലളിതാസഹസ്രനാമത്തിലെ "വരുണീ മദവിഹ്വലാ', 'കാദംബരീപ്രിയാ ' എന്നീ നാമങ്ങളുടെ അർത്ഥം മനസ്സിലാക്കാനും ശ്രമിക്കണം. കുലദീപം ജ്വലിപ്പിക്കാനും മദ്യം ആവശ്യമാണ്.

ചിലരൊക്കെ സമയാചാരികളാണെന്ന് അവകാശപ്പെട്ടു പാലും മറ്റ് ദ്രവ്യങ്ങളും ഉപയോഗിച്ച് പൂജ ചെയ്യുന്നുണ്ടല്ലോ?

അത്തരം പൂജ പശുപൂജ മാത്രമാണെന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞു. അങ്ങനെ ചെയ്യുന്നവരുടെ ഗുരുപാരമ്പര്യം പരിശോധിക്കയാണെങ്കിൽ തീർച്ചയായും കൗളഗുരുക്കന്മാരുടെ പരമ്പരായായിരിക്കും. സമയാചാര സമ്പ്രദായത്തിൽ ബാഹ്യപൂജ ഇല്ല എന്നതുതന്നെയാണ് അതിനു കാരണം. കൗളഗുരുക്കന്മാരുടെ പിന്തുടർച്ചക്കാർ സമൂഹത്തിൽ അംഗീകാരം ലഭിക്കാൻ വേണ്ടി മദ്യമാംസാദികൾ വർജ്ജിച്ച് പൂജ ചെയ്യുന്നുണ്ടെങ്കിൽ അവർ ഗുരുപരമ്പരയോടും സമ്പ്രദായത്തോടും, ശാസ്ത്രത്തോടും കാണിക്കുന്ന കടുത്ത വഞ്ചനയാണ്.

പ്രതിനിധിദ്രവ്യംകൊണ്ട് പൂജ നിർവ്വഹിക്കാമെന്ന് പറയുന്നുണ്ടല്ലോ?

പഞ്ചമകാരങ്ങളിൽ ഏതെങ്കിലും ഒന്ന് ലഭിക്കുന്നില്ലെങ്കിൽ അതിന്റെ പ്രതിനിധിദ്രവ്യം ഉപയോഗിക്കാം എന്ന് മാത്രമേ പറയുന്നുള്ളു. എന്നാൽ ഇത് സമയാചാരമല്ല. പഞ്ചമകാരങ്ങളിൽ ഒന്നെങ്കിലും ഉപയോഗിച്ചുള്ള പൂജ പൂർവ്വകൗളം തന്നെയാണ്. കണ്ടിയൂർ മഹാദേവശാസ്ത്രികൾ ബാലാവിംശതി വ്യാഖ്യാനത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചമകാര്യങ്ങളിൽ പഞ്ചമം ഒഴിച്ചുള്ളതെല്ലാം സുലഭമായിരിക്കെ പ്രതിനിധിദ്രവ്യം ഉപയോഗിച്ചുള്ള പൂജ ആവശ്യമില്ല. തന്നെയുമല്ല, ഈ മകാരങ്ങളോട് ജുഗുപ്സ കാണിച്ചോ വിമുഖത പുലർത്തിയോ സമൂഹത്തെ ഭയപ്പെട്ടോ  ചെയ്യുന്ന പൂജ പശുപൂജ തന്നെയാണ്.

കൗള സമ്പ്രദായത്തിൽ ശ്രീചക്രപൂജയുടെ പ്രമാണം എന്താണ്?

എല്ലാ പ്രമാണങ്ങളും കൗളസമ്പ്രദായത്തിൽ മാത്രം വിരൽ ചൂണ്ടുന്നതാണ്. എന്നിരുന്നാലും വാമകേശ്വരതന്ത്രം, രാജരാജേശ്വരീ കല്പം, സൗഭാഗ്യരത്നാകരം, ശ്രീപരശുരാമ കല്പസൂത്രം, നിത്യോത്സവം തുടങ്ങിയ ഗ്രന്ഥങ്ങളെയാണ് ഇന്ന് അധികം പേരും ആശ്രയിക്കുന്നത്.

പൂർവ്വകൗളം, ഉത്തരകൗളം എന്നിവയുണ്ടല്ലോ, വിശദീകരിക്കാമോ?

പഞ്ചമകാര്യങ്ങളിൽ പഞ്ചമം ഒഴിച്ചുള്ള ദ്രവ്യങ്ങൾ ഉപയോഗിച്ചു ചെയ്യുന്ന പൂജയെ പൂർവ്വകൗളം എന്ന് പറയുന്നു. ഇവിടെ അഞ്ചാമത്തെ മകാരം പ്രതിനിധിദ്രവ്യംകൊണ്ട് നിർവ്വഹിക്കുകയാണ് ചെയ്യുന്നത്. അഞ്ച് മകാരങ്ങളും യഥാസംഭവമായ രീതിയിൽ ആചരിക്കുന്ന പൂജ ഉത്തരകൗളം. ഇതിന്റെ രഹസ്യാർത്ഥം കാളീ സഹസ്രനാമത്തിലും തന്ത്രഗ്രന്ഥങ്ങളിലും കാണുവാൻ സാധിക്കും. ചില പരാമർശങ്ങൾ ലളിതാസഹസ്രനാമത്തിലും ഉണ്ട്. പൂർവ്വകൗളം നിരന്തരമായി ആചരിച്ച് ഉത്തമമായ മനസംസ്കാരവും തത്വബോധവും സിദ്ധിച്ച വീരന് മാത്രമേ ഉത്തരകൗളത്തിൽ പ്രവേശിക്കുവാനുള്ള യോഗ്യതയുള്ളു. ഇതിന്റെ വിശദശാംശങ്ങൾ ഗുരു സമ്പ്രദായ ക്രമത്തിൽ മാത്രം അറിഞ്ഞിരിക്കേണ്ടതുമാണ്.

പഞ്ചമകാരങ്ങളില്ലാതെ ചെയ്യുന്ന ശ്രീചക്രപൂജ സമയാചാരമാണെന്ന് ചിലർ പറയുന്നുണ്ടല്ലോ?

തികച്ചും തെറ്റായ ഒരു പരാമർശമാണിത്. സമയാചാരം എന്താണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ശ്രീചക്രപൂജ വീരോപാസനയാണ്. വീരന്മാർക്ക് മാത്രമേ മകാരപഞ്ചകം ഉപയോഗിച്ച് പൂജ നടത്തുവാൻ സാധിക്കുകയുള്ളു. പശുഭാവം, വീരഭാവം, ദിവ്യഭാവം, ശാംഭവഭാവം എന്നിങ്ങനെയുള്ള അവസ്ഥകളിൽ വീരഭാവം പൂണ്ടവരാണ് പൂജ നിർവ്വഹിക്കേണ്ടത്. പരശുഭാവത്തിലിരിക്കുന്നവർക്ക് പൂജയിൽ അധികാരമില്ല. പഞ്ചകാരങ്ങളിൽ ഒന്നുപോലും ഉപയോഗിക്കാത്ത പൂജ പശുപൂജയാണ്, വീരപൂജയല്ല.

സമയാചാരം എന്ത്? വിശദീകരിക്കാമോ?

സമയാചാരത്തിന്റെ പ്രമാണം ശുഭാഗമ പഞ്ചകങ്ങളാകുന്നു. അവ വസിഷ്ഠസംഹിത, ശുകസംഹിത, സനകസംഹിത, സനന്ദസംഹിത, സനത്കുമാരസംഹിത എന്നിവയാകുന്നു. യഥാർത്ഥത്തിൽ സമയാചാരക്രമമനുസരിച്ച് ബാഹ്യപൂജ ഇല്ല. ശ്രീചക്രത്തിലെ ഓരോ ആവരണത്തിലും മനസ്സിനെ ഏകാഗ്രപ്പെടുത്തി ധ്യാനിക്കുക എന്നത് മാത്രമാണത്. കൗളധർമ്മത്തിൽ വാമാചാരത്തിന് ശേഷം വരുന്ന സിദ്ധാന്ത ആചാരണത്തിന് തുല്യമാണിത്. ബാഹ്യപൂജയുള്ളത് കൗളധർമ്മത്തിന്റെ ഉപാംഗമായ ദക്ഷിണാചാരം, വാമാചാരം എന്നിവയിലാണ്. ദശമഹാവിദ്യകളിൽ ശ്രീവിദ്യാ സമ്പ്രദായത്തിന് മാത്രമേ കൗളം, സമയം എന്നീ വിഭജങ്ങളുള്ളൂ. മറ്റെല്ലാ വിദ്യകളും കൗളാചാരത്തിൽ മാത്രം ആചരിക്കാവുന്നതുമാണ്.

ശ്രീചക്രപൂജ സമയാചാരം എന്നും കൗളാചാരം എന്നും രണ്ട് വിധത്തിലുണ്ടല്ലോ. അത് വ്യക്തമാക്കാമോ?

സമയാചാരത്തിന്റെ പാരമ്പര്യം ഇപ്പോൾ എവിടെയെങ്കിലും നിലനിൽക്കുന്നുണ്ടോ എന്ന് അറിയില്ല. അറിഞ്ഞിടത്തോളം ഇപ്പോൾ അനുവർത്തിച്ചുകൊണ്ടിരിക്കുന്ന ശ്രീചക്രപൂജ കൗളാചാര സമ്പ്രദായമനുസരിച്ചുള്ളതാണ്. അത് ദക്ഷിണാചാരമോ വാമാചാരമോ ആവാം. എന്തായിരുന്നാലും കൗളധർമ്മത്തന്റെ ഉപാംഗമായിട്ടാണ് ആചരിക്കുന്നത്.

ജപയജ്ഞത്തിന്റെ മഹത്വം എന്ത്?

നിരുപാധികമായ യജ്ഞമാണ് ജപയജ്ഞം. അതിന് ദ്രവ്യമോ, സ്ഥലമോ, കാലമോ ഒന്നുംതന്നെ നോക്കേണ്ടതില്ല. ശുദ്ധാശുദ്ധങ്ങളും ബാധകമല്ല. പൂജാദ്രവ്യങ്ങൾ ഒന്നുംതന്നെ ആവശ്യമില്ല. അതിനാൽ ദ്രവ്യശുദ്ധിയെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. സ്വന്തം ശരീരം മാത്രമാണ് അതിന് ഉപാധിയായിട്ടുള്ളത്. അതിനാൽ ശരീരത്തിന്റെ ശുദ്ധാശുദ്ധങ്ങളും നോക്കേണ്ടതില്ല. എന്നിരുന്നാലും നൈഷ്ഠികമായ ആചാരണത്തിൽ സ്നാനം, ഭസ്മധാരണം തുടണിയവ ചെയ്യേണ്ടതാണ്. സന്ധ്യാസമയങ്ങളിൽ ജപത്തിന് പ്രാധാന്യം അധികമുണ്ട്. സ്വന്തം ശരീരവും മനസ്സും മാത്രം ഉപാധികളായി വർത്തിയ്ക്കുന്ന ജപയജ്ഞം വളരെയേറെ വിശേഷപ്പെട്ടതാണ്. സംശയാതീതമായി ദ്രവ്യശുദ്ധി ലഭിക്കാൻ പ്രയാസമുള്ള ഇക്കാലത്ത് നിരുപാധിക ജപയജ്ഞം വിശേഷപ്പെട്ടതാകുന്നു. ഈ ജപസാധനയിലൂടെ പ്രാണശക്തി ഉദ്ഗമിച്ച് ചിന്ദാനന്ദരസം അനുഭവിക്കാൻ സാധിക്കുമത്രെ.

പഞ്ചവിധ ഐക്യാനുസന്ധാനം എന്താണ്?

യന്ത്രം, മന്ത്രം, ദേവത, ഗുരു, സ്വാത്മാവ് എന്നിവ ഒന്നായി ഭാവന ചെയ്യുന്നതാണ് പഞ്ചവിധ ഐക്യാനുസന്ധാനം. നിരന്തരമായി സാധന ചെയത് കഴിഞ്ഞാൽ ദേവിയുടെ ആസ്ഥാനമായി ചിത്രീകൃതമായിരിക്കുന്ന യന്ത്രവും ദേവതയും ഒന്നാണെന്ന ബോധം ഉണ്ടാവുകയും പിന്നീട് ദേവതാമന്ത്രം, ഗുരു, സ്വാത്മാവ് എന്നിങ്ങനെ ചതുർവിധ ഐക്യാനുസന്ധാനം ഉണ്ടാവുകയും ചെയ്യുന്നു. ദേവതയുടെ സൂക്ഷ്മ ശരീരമാണ്  മന്ത്രം എന്ന  ബോധം ഉണ്ടായിക്കഴിഞ്ഞാൽ മന്ത്രം, ഗുരു, സ്വാത്മാവ് എന്നിങ്ങനെ ത്രിവിധ ഐക്യാനുസന്ധാനമുണ്ടാവുന്നു. സർവ്വദേവതാമയനാണ് ഗുരു എന്നതിനാൽ സർവ്വമന്ത്രങ്ങളും ഗുരുതത്വത്തിൽ നിലീനമായിത്തീരുന്നു. പിന്നീട് ഗുരു സ്വാത്മാവ് എന്നിങ്ങനെ ദ്വിവിധ ഐക്യാനുസന്ധാനം വരുന്നു. ഇവിടെയൊക്കെയും സാധകൻ ദ്വൈതഭാവനയോടെയാണ് പ്രവർത്തിക്കുന്നത്. ഗുരുവും സ്വാത്മാവും ഒന്നാണെന്ന ധാരണ ദൃഢമായിക്കഴിഞ്ഞാൽ തത്ത്വമസി തുടങ്ങിയ മഹാവാക്യങ്ങളുടെ ലക്ഷ്യാർത്ഥമായിരിക്കുന്ന പരബ്രഹ്മ ചൈതന്യം തന്നെയാണ് ഞാൻ എന്ന ബോധതലത്തിലേക്ക് സാധകൻ ഉയരുന്നു. ഇവിടെ അദ്വൈതസിദ്ധിനേടുകയും പരമപുരുഷാർത്ഥമായ മോക്ഷം കൈവരിക്കുകയും ചെയ്യുന്നു.

ഇത്തരത്തിൽ പൂജ നിർവ്വഹിയ്ക്കാൻ സാധിക്കാത്തവർ എന്തു ചെയ്യണം?

ഈ പൂജ പുരശ്ചരണത്തിന്റെ ഭാഗമാണ് എന്നതിനാൽ മന്ത്ര ജപത്തിനാണ് പ്രാധാന്യമുള്ളത്. മന്ത്രം ഉപദേശിച്ചു കഴിഞ്ഞാൽ അക്ഷരലക്ഷം ജപിച്ച് സിദ്ധികൈവരുത്തേണ്ടതാണ്. ജപത്തിന്റെ ദശാംശം ഹോമം, അതിന്റെ ദശാംശം തർപ്പണം, അതിന്റെ ദശാംശം ബ്രാഹ്‌മണഭോജനം എന്നൊക്കെ വിധിയുണ്ട്. ഇത് യഥാവിധി ചെയ്യാൻ സാധിച്ചില്ലെങ്കിൽ മന്ത്രജപസംഖ്യ വർദ്ധിപ്പിച്ചാൽ മതിയാവുന്നതാണ്. കൂടാതെ സദാസമയവും മൂലമന്ത്രം ജപിച്ചുകൊണ്ടേയിരിക്കണം. അതായത് ഉറങ്ങുമ്പോഴും യാത്രചെയ്യുമ്പോഴും മറ്റ് ജോലികൾ നിർവ്വഹിക്കുമ്പോഴും ആവുന്നത്ര ജപം നടത്താവുന്നതാണ്. ഈ കലിയുഗത്തിൽ മന്ത്രജപത്തിനും തത്വവിചാരത്തിനും തന്നെയാണ് പ്രാധാന്യമുള്ളത്. നൈഷ്ഠികമായി മന്ത്രജപം നടത്താത്ത ഒരാൾ പൂജചെയ്തതു  കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. അതിനാൽ പൂജയെക്കാൾ പ്രാധാന്യം മന്ത്രജപത്തിനു തന്നെയാണ്. തന്നെയുമല്ല, കലിയുഗത്തിൽ സാധകന്മാർക്ക് മന്ത്രജപവും സാധാരണക്കാർക്ക് നാമജപവും ആണ് വിധിച്ചിരിക്കുന്നത്. " യജ്ഞാനാം ജപയജ്ഞോƒസ്മി " എന്നിങ്ങനെ ശ്രീമദ് ഭഗവദ് ഗീതയിൽ ജപയജ്ഞത്തിന്റെ മഹത്വം വ്യക്തമാക്കിയിരിക്കുന്നു.

മനപ്പൊരുത്തം പ്രധാനം

കർശനമായി പൊരുത്തം നോക്കി നിര്‍ണ്ണയിച്ച് വിവാഹം നടത്തിയതിൽ എത്രയോ പേര്‍ വേര്‍പിരിഞ്ഞിരിക്കുന്നു. ഭർത്താവോ ഭാര്യയോ അകാലത്തില്‍ മരിച്ചിട്ടുണ്ട്. ഭർത്താവ് ഭാര്യയ്ക്ക് ഇണങ്ങാതെയും ഭാര്യ ഭർത്താവിന് ഇണങ്ങാതെയും കാണുന്നുണ്ട്. ഇതിൽനിന്നും എന്ത് മനസ്സിലാക്കണം.

പൊരുത്തമല്ല അവസാനവാക്ക്. പൊരുത്തം ഒരു ഗൈഡ്‌ലൈൻ മാത്രമാണ്. ഇതിലുപരി മാനവപൊരുത്തം ആണ് പ്രധാനം. വധൂവരന്മാർ അങ്ങേയറ്റം പൊരുത്തമുള്ളവരാണെങ്കിലും ഐക്യത്തോടെ ജീവിക്കാൻ കൊതിച്ചാലും അതിന് സമ്മതിക്കാത്ത എത്രയോ രക്ഷാകര്‍ത്താക്കൾ. അമ്മായിഅമ്മ, അമ്മായിഅപ്പൻ, എന്തിന് പലപ്പോഴും പെൺകുട്ടികളുടെ അച്ഛനമ്മമാരുപോലും ഇവരുടെ ദാമ്പത്യജീവിതത്തിൽ കല്ലുകടി ഉണ്ടാക്കുന്നു. ഇത്തരം പ്രതിഭാസം ഏറി വരുന്നു.

സർവാതീത ചൈതന്യത്തിന്റെ കൃപ പെൺകുട്ടിയിലും ആൺകുട്ടിയിലും ഒരുപോലെ ഉണ്ടോ എന്ന പരിശോധനയാണ് പൊരുത്തത്തിന്റെ കാതൽ. ഈ ഐക്യം നക്ഷത്രപൊരുത്തത്തിലൂടെയല്ലാതെ ഉറച്ചുകഴിഞ്ഞാൽ അവരെ വിവാഹിതരാക്കാം. ഇതാണ് പൊരുത്ത ശാസ്ത്രത്തിൽ മനപ്പൊരുത്തം ആണ് മറ്റ് പൊരുത്തങ്ങളിൽ ഉത്തമം എന്ന് ആചാര്യന്മാർ നിർദ്ദേശിച്ചത്.

ജീവനം – ജീവനുമായുള്ള ഐക്യമാണ് യഥാർത്ഥ ദാമ്പത്യപൊരുത്തം. ഇത് കണ്ടുപിടിക്കാൻ ജ്യോത്സ്യന്മാർക്ക് കഴിയണമെന്നില്ല. മനഃസാക്ഷി ശുദ്ധമായിട്ടുള്ളവർക്ക് അവരുടെ അന്തഃരംഗം പറയുന്നത് ശരിയായി വരും. കളങ്കിതമായവരിൽ മനഃസാക്ഷിയുടെ ഈ കരുത്ത് തിരിച്ചറിയാൻ കഴിയില്ല. ഈശ്വരൻ മനുഷ്യന് നൽകിയിട്ടുള്ള ഏറ്റവും വലിയ കൃപയാണ് ശുദ്ധമായ മനഃസാക്ഷി. അപ്രകാരം ശുദ്ധമായ ചിത്തത്തിന് ഒരു വ്യക്തിയെ ജീവിതത്തിൽ സ്വീകരിക്കാവുന്നതാണെന്ന് ബോദ്ധ്യം വന്നാൽ ആ ബന്ധം ഉറപ്പിക്കാം. ഇതാണ് പ്രാചീനകാലത്തെ അന്തഃകരണ പൊരുത്തം. കാളിദാസ ശാകുന്തളത്തിൽ ദുഷ്യന്തൻ ശകുന്തളയെ സ്വീകരിക്കുന്നതും, ദമയന്തി നളനെ സ്വീകരിച്ചതും ആ അന്തഃരംഗ പ്രകാശത്തിന്റെ വെളിച്ചത്തിലാണ്.

ഈ പറഞ്ഞതുകൊണ്ട് വന്നു, കണ്ടു, കീഴടങ്ങി എന്ന മട്ടിൽ സ്വീകരിക്കരുത്. മറിച്ച് “രഹോ ബന്ധം വിശേഷിച്ചും പരീക്ഷിച്ചിട്ട് ചെയ്യണം” – എന്ന ആപ്തവാക്യം മനസ്സിൽ കരുതി പങ്കാളിയാകാൻ പോകുന്ന വ്യക്തിയെ ശരിയായി – വസ്തുനിഷ്ഠമായി പഠിച്ചതിനുശേഷമേ തീരുമാനം എടുക്കാവൂ. അല്ലെങ്കിൽ ‘വെളുക്കാൻ തേച്ചത് പാണ്ടാകും.’

ദത്ത്പുത്ര ലക്ഷണ യോഗം

ജാതകപൊരുത്തത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദത്തുപുത്രലക്ഷണയോഗം

പുരുഷന്‍റെ പുത്രസ്ഥാനം(അഞ്ചാം ഭാവം) ശനിയുടെയോ ബുധന്‍റെയോ വീടായി മന്ദന്‍റേയോ, മാന്ദിയുടേയോ, ദൃഷ്ടി വന്നാല്‍ ആ ദമ്പതികള്‍ക്ക് പുത്രഭാഗ്യം ഉണ്ടാവില്ല. ദത്ത് പുത്രയോഗമാണ് ഇവര്‍ക്ക് അനുഭവയോഗം. മാത്രവുമല്ല പുത്രസ്ഥാനത്ത് അഞ്ചാം ഭാവത്തില്‍ പാപന്‍ വന്നാല്‍ സന്താനമരണമാണ് ഫലം. ജാതകപരിശോധനയില്‍(വിവാഹപൊരുത്തം) സന്താനഭാവത്തെ പ്രത്യേകം ചിന്തിക്കേണ്ടതായുണ്ട്.

ഏഴാം ഭാവം

ഏഴാം ഭാവത്തില്‍, പാപനോ, അഞ്ചാം ഭാവാധിപനോ, ഗുളികഭാവാധിപനോ നീചസ്ഥനായ വ്യാഴമോ, വൃശ്ചികരാശിയില്‍ നില്‍ക്കുന്ന ശുക്രനോ പാപനോ ചേര്‍ന്നുനില്‍ക്കുന്ന ശുക്രനോ, അഷ്ടമാധിപനോ നിന്നാല്‍ ഭാര്യാമരണം എന്നാണ് പ്രമേയം. പുരുഷജാതകത്തിന്‍റെ പാപഫലം ഏഴാം ഭാവത്തിലെ പാപലക്ഷണമാണ്.

സ്ത്രീജാതകത്തില്‍, ഏഴാം ഭാവത്തില്‍, സൂര്യന്‍, ചൊവ്വ. ശനി, രാഹു, കേതു എന്നിവ നിന്നാല്‍ ഭര്‍ത്തൃനാശം. എട്ടാം ഭാവത്തിലും ഇതുതന്നെയാണ് ലക്ഷണം. എന്നാല്‍ സ്ത്രീയുടെ ജാതകത്തില്‍ ഏഴാം ഭാവത്തില്‍ പാപനോട് ചേര്‍ന്ന് ഒരു ശുഭഗ്രഹം നിന്നാല്‍ പുനര്‍വിവാഹയോഗമായി പരിഗണിക്കും. പുരുഷജാതകത്തില്‍ ഏഴാം ഭാവവും സ്ത്രീജാതകത്തില്‍ ഏഴും എട്ടും ഭാവവും വിവാഹപ്പൊരുത്തത്തില്‍ പ്രധാനമായിട്ടാണ് കണക്കാക്കപ്പെടുക. ഈ പ്രധാന ചേര്‍ച്ചകള്‍ക്ക് ശേഷമാണ് മറ്റ് പൊരുത്ത നിര്‍ണ്ണയം തുടങ്ങുക.

മറ്റ് വിവാഹപൊരുത്തങ്ങളില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ നാല് പൊരുത്തകാര്യങ്ങളുണ്ട്. നക്ഷത്രപൊരുത്തം, പാപസാമ്യം, ദശാസന്ധി, മദ്ധ്യമരഞ്ജു എന്നിവയാണ്. മദ്ധ്യമരഞ്ജുദോഷം സ്വയം നശിക്കുന്ന അവസ്ഥയിലേക്കാണ് എത്തിക്കുക. നക്ഷത്രപൊരുത്തം ആയുസ്സിനെയാണ് ബാധിക്കുന്നത്. പാപസാമ്യവും ഇല്ലെങ്കില്‍ മഹാദുരിതം സംഭവിക്കും. കൂട്ടുദശ അല്ലെങ്കില്‍ ദശാസന്ധി വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ദശാസന്ധി എന്നാല്‍ ഒരു ദശാകാലം മാറി മറ്റൊരു ദശ ആരംഭിക്കുന്ന കാലയളവാണ് ദശാസന്ധി. സ്ത്രീക്കും പുരുഷനും ഒരു വര്‍ഷത്തിനുള്ളില്‍ ദശാസന്ധി വന്നാല്‍ മഹാദുരിതങ്ങള്‍ക്ക് കാരണമായി തീരും. ഈ ദശാസന്ധി കാലയളവ് ആറ് മാസത്തിനുള്ളില്‍ സംഭവിച്ചാല്‍ മരണതുല്യമായ ഗ്രഹപ്പിഴ തന്നെയാണ്. അതിനാല്‍ ദശാസന്ധി പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത തന്നെയാണ്. പക്ഷേ പതിമൂന്ന് വര്‍ഷത്തിനുശേഷം ദശാസന്ധി വന്നാല്‍ ഭാര്യാമരണം അല്ലെങ്കില്‍ ഭര്‍തൃമരണം സംഭവിക്കില്ല എന്ന് പ്രമാണം പറയുന്നു. എന്നാല്‍ ഈ ഗ്രഹപ്പിഴ സന്താനമരണമായി മാറിക്കൂടാ എന്നില്ല. മാത്രവുമല്ല പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന ദശാസന്ധി ഏഴാം ഭാവാധിപന്‍റെയാണെങ്കില്‍ വൈധവ്യം സംഭവിക്കാം. സംഭവിച്ചിട്ടുണ്ട്. അതിനാല്‍ വിവാഹപൊരുത്തത്തിന് ജാതകം പരിശോധിക്കുമ്പോള്‍ വളരെ ഏറെ ശ്രദ്ധ ആവശ്യമാണ്. 

ജാതകമില്ലാത്ത പൊരുത്തനിര്‍ണ്ണയം

ജാതകമില്ലാത്തവര്‍ക്ക് വിവാഹപൊരുത്തം നോക്കുന്ന പ്രമാണവും നിലവിലുണ്ട്. ഈ പ്രശ്നവിധിയെ ദൈവാധീനപ്രശ്നം എന്നുപറയപ്പെടുന്നു. ഇവിടെ പ്രധാനമായും ദൈവാധീനം തന്നെയാണ് പൊരുത്തമായി വിശ്വസിക്കുന്നത്. സ്ത്രീയുടെയും പുരുഷന്‍റെയും ജാതകത്തിലെ ദൈവാധീനത്താലുള്ള ചേര്‍ച്ചകള്‍ പരിശോധിച്ചാണ് ഈ പൊരുത്തനിര്‍ണ്ണയം നടത്തുന്നത്. ഈ പൊരുത്തനിര്‍ണ്ണയം ജാതകമില്ലാത്തവര്‍ക്ക് മാത്രമേ കല്‍പ്പിച്ചിട്ടൊള്ളൂ. ജാതകത്തില്‍ പൊരുത്തം ഇല്ലാത്തവര്‍ക്ക് ദൈവാധീന പൊരുത്തത്തിലൂടെ ചേര്‍ച്ച സാദ്ധ്യമല്ല. അപ്രകാരം ചെയ്യാനും പാടില്ല. ജാതകപരിശോധനയില്‍ വിവാഹപൊരുത്തം ഉണ്ടായാല്‍ പിന്നീട് പ്രശ്നം വെച്ച് നോക്കി ഒന്നുകൂടി പൊരുത്തം നിശ്ചയിക്കേണ്ട ആവശ്യവുമില്ല. അപ്രകാരം ചെയ്യാനും പാടുള്ളതല്ല.

ഹിന്ദുമതം = സനാതന ധര്‍മ്മം

ഹിന്ദുമതത്തെ സനാതനധർമ്മം എന്നാണു വിളിക്കുന്നത്. കാരണം ഏതു ദേശത്തിനും കാലത്തിനും അനുയോജ്യമാണത്. സമസ്തലോകങ്ങളുടെയും ഉയർച്ചയ്ക്കുള്ള ശാശ്വതസത്യങ്ങളാണു് അതു പഠിപ്പിക്കുന്നത്. എല്ലാവരുടെയും ഉയർച്ചയാണു ഹിന്ദുധർമ്മം ലക്ഷ്യമാക്കുന്നത്. അവിടെ വിഭാഗീയതയ്ക്കും സങ്കുചിതചിന്തയ്ക്കും സ്ഥാനമില്ല. ‘അസതോമാ സദ്ഗമയ (അസത്തിൽനിന്നു സത്തിലേക്കു നയിക്കേണമേ), ‘തമസോമാ ജ്യോതിർഗമയ’ (അന്ധകാരത്തിൽ നിന്നു പ്രകാശത്തിലേക്കു നയിക്കേണമേ), ‘മൃത്യോർമാ അമൃതംഗമയ’ (മരണത്തിൽനിന്നു് അമൃതത്വത്തിലേക്കു നയിക്കേണമേ). ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ (സമസ്തലോകങ്ങൾക്കും സുഖം ഭവിക്കട്ടെ). ‘പൂർണ്ണമദഃ പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ; പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ’ ഇതൊക്കെയാണു് ഋഷീശ്വരന്മാർ ലോകത്തിനു നല്കിയിട്ടുള്ള മന്ത്രങ്ങൾ. അവയിൽ ആരെയും അന്യമായിക്കാണുന്ന ചിന്തയുടെ കണികപോലും കാണാൻ കഴിയില്ല.

ഏകവും പരമവുമായ സത്യത്തെ ദർശിച്ചവരാണു് ഋഷികൾ. അവരുടെ വാക്കിനോടൊപ്പം സത്യം വന്നുചേരുന്നു. ‘ഈ തൂണിലും ഈശ്വരൻ വസിക്കുന്നു’ എന്നു തന്റെ പിതാവിന്റെ ചോദ്യത്തിനുത്തരമായി പ്രഹ്ലാദൻ പറഞ്ഞു. അതു സത്യമായിത്തീർന്നു. തൂണിൽനിന്നു് ഈശ്വരൻ പ്രത്യക്ഷനായി. അതാണു പറയുന്നതു്, ഋഷികളുടെ വാക്കിനൊപ്പം സത്യം വന്നുചേരുന്നു. സാധാരണ മാതൃഗർഭത്തിലൂടെയാണു പുതിയ സൃഷ്ടി ഉണ്ടാകുന്നത്. എന്നാൽ ഋഷികളുടെ സങ്കല്പംതന്നെ പുതിയ സൃഷ്ടിയായിത്തീരുന്നു. അതായതു്, അവർ പറയുന്നതു സത്യമായിത്തീരുന്നു. ത്രികാലജ്ഞരായ അവരുടെ ഓരോ വാക്കും വരാനിരിക്കുന്ന ജനതയെക്കൂടി മുന്നിൽക്കണ്ടുകൊണ്ടുളളതാണ്.

പിതൃക്കളും പ്രേതങ്ങളും തമ്മിലുള്ള വ്യത്യാസമെന്ത്?

പ്രേതങ്ങളെന്നാൽ ഗതികിട്ടാത്തവരാണ്. പിതൃക്കൾ ഗതി കിട്ടിയ വരുമാണ്. പൂജാമണ്ഡലത്തിൽ സാധകന്റെ കുലപരദേവതമാരും പിതൃക്കളും സാന്നിദ്ധ്യം കൊള്ളും. അതിനാൽ സമഷ്ടിയായി കുലപരദേവതമാർക്കും പിതൃക്കൾക്കും മൂന്നുവീതം തർപ്പണം ആചരിക്കാവുന്നതാണ്. പ്രത്യേകിച്ച് ഈ പൂജ പഞ്ചയജ്ഞ സ്വരൂപമാണ് എന്നതിനാൽ പിതൃക്കളെ ഉപചരിക്കുന്നതിൽ തെറ്റില്ല.

എങ്ങനെയാണ് ഈ പൂജ പഞ്ചയജ്ഞസ്വരൂപമാകുന്നത്?

ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, നരയജ്ഞം, ഭൂതയജ്ഞം എന്നിവയാണല്ലോ പഞ്ചയജ്ഞങ്ങൾ. മന്ത്രങ്ങളും സ്തോത്രങ്ങളും ഉരുവിടുന്നത് ബ്രഹ്മയജ്ഞമാകുന്നു. ദേവതമാർക്ക് തർപ്പണമാചരിക്കുന്നത് ദേവയജ്ഞവും പിതൃക്കൾക്ക് സമഷ്ടിയായി തർപ്പണം ചെയ്യുന്നത് പിതൃയജ്ഞവുമാകുന്നു. യോഗിനിമാരെയും സാമയികന്മാരെയും പൂജിക്കുന്നത് നരയജ്ഞമാകുന്നു. വടുകഭൈരവൻ തുടങ്ങിയ ഭൈരവന്മാരെ പൂജിക്കുന്നത് ഭൂതയജ്ഞവുമാകുന്നു. ഭൂതയജ്ഞത്തിൽ മനുഷ്യേതര ജീവികളെ ഉപചരിക്കുന്നതിനാണ് പ്രാധാന്യം. ഇവിടെ ഭൈരവാദികൾക്ക് സമർപ്പിക്കപ്പെട്ട നിവേദ്യം അവസാനം പട്ടിയ്ക്ക് നൽകയാണ് പതിവ്. അതിനാൽ പട്ടി ഉച്ഛിഷ്ടഭൈരവനായി അറിയപ്പെടുന്നു. ഈ നിർമാല്യം പുറത്തുകൊണ്ടുപോയി വിസർജ്ജിയ്ക്കുമ്പോൾ പട്ടിയോ മറ്റ് ജീവജാലങ്ങളോ വന്ന് ഭക്ഷിച്ചുകൊള്ളും. ഇത് ഭൂതയജ്ഞമാകുന്നു.

ഈ പൂജയുടെ ലക്ഷ്യമെന്താണ്?

ദേവി ഭോഗമോക്ഷപ്രദയാണ് എന്നതിനാൽ പൂജിക്കുന്നവർക്ക് ഐഹികമായ സൗഖ്യവും പഞ്ചവിധ ഐക്യനുസന്ധാനത്തിലൂടെ അദ്വൈതാനുഭൂതിയും മോക്ഷവും കൈവരിക്കുക എന്നതാണ് ഉദ്ദേശ്യം.

പരേതാത്മാക്കൾക്ക് വേണ്ടി പൂജയിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

പ്രേതപൂജ ഒരിയ്ക്കലും പാടില്ലാത്തതാകുന്നു. അതിനാൽ പരേതാത്മാക്കളെ വെള്ളിപ്രതിമകളിൽ ആവാഹിച്ചുവെച്ച് ഉപചരിക്കുന്ന സമ്പ്രദായം തികച്ചും തെറ്റാകുന്നു. എന്നാൽ പിതൃക്കളെ സന്തോഷിപ്പിക്കാം.

സ്വന്തം ഗുരുവല്ലാതെ മറ്റൊരു പരമ്പരയുടെ ഗുരു പൂജാമണ്ഡലത്തിൽ പ്രവേശിച്ചാൽ എന്ത് ചെയ്യണം?

മറ്റൊരു പരമ്പരയുടെ ഗുരു പൂജാമണ്ഡലത്തിൽ പ്രവേശിച്ചാൽ പ്രത്യേക പീഠത്തിൽ ഇരുത്തി വസ്തുശുദ്ധികളെകൊണ്ട് ഉപചരിക്കേണ്ടതാണ്. പൂജാരംഭത്തിൽത്തന്നെയാണ് ആ ഗുരു പ്രവേശിക്കുന്നതെങ്കിൽ പൂജകൾ പൂജാംഗമായി സ്വാത്മാവിൽ അർഘ്യം ഹോമിക്കുന്ന സമയത്ത് തന്നെ ഉപചരിക്കേണ്ടതാണ്. പൂജ നടക്കുന്നതിന് ഇടയിലാണ് ആ ഗുരു വന്നുചേർന്നതെങ്കിൽ പൂജാവസാനം മാത്രം വസ്തുപാത്രം നൽകി ഉപചരിച്ചാൽ മതിയാവുന്നതാണ്.

സൂര്യനെകൊണ്ടുള്ള വിശേഷവിധി

ലഗ്നകേന്ദ്രങ്ങളിലോ ത്രികോണങ്ങളിലോ ആദിത്യനോ ചന്ദ്രനോ നിൽക്കുന്നത് കാര്യലാഭത്തിന് നല്ലതാണ്
ആദിത്യ ചന്ദ്രൻമാർ പരസ്പരം ഷഷ്ഠഷ്ടമ ഭാവങ്ങളിൽ നില്ക്കുന്നത് ശുഭകരമല്ല
ലഗ്നത്തിൽ ആദിത്യ ചന്ദ്രൻ മാർ ഒരുമിച്ചു നിന്നാൽ ജാതകന് സ്വാർഥതയും അത്യാഗ്രഹവും ഉണ്ടാകും .
രവിബുധ യോഗം ഏതു രാശിയിൽ നിന്നാലും വിദ്യാദായകവും കീർത്തിദായകവും ആണ്
അഞ്ച് ,ഒൻപത് ഈ ഭാവങ്ങളിൽ സൂര്യന് ബലം കുറവാണ് ,
മകരം ,കുംഭം രാശികൾ ഒഴിച്ച് മറ്റെല്ലാ രാശികളിലും സൂര്യൻ പൊതുവെ ശോഭന ഫലമാണ്‌ .
രണ്ടാം ഭാവത്തിലെ രവിചന്ദ്ര യോഗം ധനലാഭ യോഗം ആണ് ,നേത്രരോഗവും വന്നെന്നു വരാം
3,5,7,11 ഈ ഭാവങ്ങളിൽ രവിബുധ യോഗം ശ്രേഷ്ഠഫലദയകവും കീർത്തിദായകവും ആണ് .
രവി ശുക്ര യോഗം ത്രികൊണങ്ങളിൽ ഉണ്ടായാൽ സുകുമാരകലകളിൽ പ്രാവണ്യം നേടും ,സർക്കാർ ജോലിക്ക് അർഹതയുണ്ടാകും
സ്ത്രീ ജാതകത്തിൽ ലഗ്നത്തിലോ സപ്തമത്തിലോ രവി ശുക്ര യോഗം ഭൗതീകസുഖത്തിനും ഭർതൃ സുഖത്തിനും വിശിഷ്ടമാകുന്നു .എന്നാൽ പുരുഷന് ഈ യോഗം ഉണ്ടായാൽ ഭാര്യക്ക് എന്തങ്കിലും വൈകല്യത്തെ വിധിക്കണം .
സൂര്യകുജന്മാർ ഒന്നിച്ചോ വെവ്വേറെയോ ലഗ്ന ത്രികൊണങ്ങളിൽ സ്ഥിതി ചെയ്താൽ ജാതകൻ വ്യവസായ പ്രീയനും ഉത്സാഹ ശീലനും ആരോഗ്യം ഉള്ളവനും ആയി തീരും ,
സൂര്യനിൽ നിന്നും കുജൻ പത്താം ഭാവത്തിൽ സ്ഥിതി ചെയ്താൽ ഉയർന്ന ഉദ്യോഗലക്ഷണം ആണ് ,
സൂര്യ ഗുരുയോഗം ഉയർന്ന ഉദ്യോഗ മേധാവിത്വത്തിന്റെ ലക്ഷണം ആണ് .
സൂര്യനും ശനിയും ചേർന്ന് നിന്നാൽ ദീർഘായുസ്സും ധനത്തിന് വർദ്ധനയും ഉണ്ടാകും .
സൂര്യന്റെ പതിനൊന്നിൽ ശനി ഒഴിച്ചുള്ള ഏതു ഗ്രഹം നിന്നാലും ധനാഭിവൃദ്ധി ഉണ്ടാകും
സൂര്യന്റെ പതിനൊന്നിൽ രാഹു നിന്നാൽ ജതകനു സമുദായത്തിൽ നല്ല സ്ഥാനവും ധനാഭിവൃദ്ധിയും ദാമ്പത്യ സുഖവും ആരോഗ്യവും ലഭിക്കും .
ഒരു സ്ത്രീ ജാതകത്തിൽ ഒൻപതിൽ സൂര്യനും എഴിൽ രാഹുവും നിന്നാൽ (സൂര്യന്റെ 11 ഇൽ രാഹു )അവൾ വിധവ ആകാം
രവിശിഖി യോഗം പത്താം ഭാവം ഒഴിച്ച് ബാക്കി എല്ലാം ഭാവങ്ങളിലും അനിഷ്ട ഫലപ്രദം ആണ് .
സ്ത്രീ ജാതകത്തിൽ രവിശിഖി യോഗം മധ്യവയസ്സിനു ശേഷം അവളെ വിധവ ആക്കാം .ഈ യോഗം ഏഴിലോ എട്ടിലോ ആണെങ്കിൽ അത് നേരത്തെ ആകാം
രവി ശുക്ര യോഗം ചെയ്തു ചിങ്ങത്തിൽ നില്ക്കുകയും ആ ചിങ്ങം ലഗ്നം ആകുകയും ചെയ്താൽ ജാതകന് ഉയർന്ന സർക്കാർ ജോലി കിട്ടാം

മറ്റൊരു പാരമ്പര്യത്തിൽപ്പെട്ട ഒരാൾ പൂജാമണ്ഡലത്തിൽ പ്രവേശിച്ചാൽ എങ്ങനെ ഉപചരിക്കണം?

സഹസാധകന്മാരെ ശിഷ്യന്മാരെയും ഉപചരിക്കുന്നതിന് മുമ്പുതന്നെ മറ്റൊരു പാരമ്പര്യത്തിൽപ്പെട്ട സാധകനെ ഉപചരിക്കേണ്ടതാകുന്നു.

പൂജാസമയത്ത് യോഗിനിമാരെ എങ്ങനെ ഉപചരിക്കണം?

ദീക്ഷിതയായ ഒരു യോഗിനി പൂജാമണ്ഡപത്തിൽ പ്രവേശിച്ചാൽ പൂജകന്റെ മുൻഭാഗത്ത് അൽപ്പം ഇടത് വശത്തേയ്ക്ക് മാറി പീഠംവെച്ച് പട്ട് വിരിച്ച് പുഷ്‌പാക്ഷതങ്ങൾ കൊണ്ട് അർച്ചിച്ച് അതിൽ യോഗിനിമാരെ ഇരുത്തിയതിനുശേഷം ശുദ്ധിയോടുകൂടിയ വസ്തുഭാജനം നൽകി ഉപചരിക്കണം. ഇവിടെ പൂജാവസാനത്തിൽ മാത്രം ഭാജനംകൊണ്ട് ഉപചരിച്ചാൽ മതിയാവുന്നതാണ്. സ്ത്രീകളെയും പുരുഷന്മാർ പ്രവേശിക്കുന്നതിന് മുമ്പുതന്നെ ഭാജനം നൽകി ഉപചരിക്കേണ്ടതാകുന്നു. എല്ലാ സ്ത്രീകളും പൂജാ മണ്ഡപത്തിൽ യോഗിനിമാരാണ്.

പൂജാസമയത്ത് സ്വന്തം ഗുരുനാഥൻ വന്നാൽ എങ്ങിനെ ഉപചരിക്കണം?

പൂജാസമയത്ത് സ്വന്തം ഗുരുനാഥൻ വന്നുചേർന്നാൽ പൂജകന്റെ മുൻഭാഗത്ത് അൽപ്പം ഇടത് വശത്തേയ്ക്ക് മാറി പീഠംവെച്ച് പട്ട് വിരിച്ച് പുഷ്‌പാക്ഷതങ്ങൾ കൊണ്ട് അർച്ചിച്ച് അതിൽ ഗുരുനാഥനെ ഇരുത്തണം. അതിനുശേഷം ശുദ്ധിയോടുകൂടിയ വസ്തുഭാജനം നൽകി ഉപചരിച്ച് ഗുരുനാഥന്റെ അനുജ്ഞയോടെ ശേഷം പൂജ ആചരിക്കാം.

സനാതനധര്‍മ്മം സമഗ്രമായ ജീവിതദര്‍ശനമാണ്

ഫ്രിഡ്ജ്, വസ്തുക്കളെ തണുപ്പിക്കുന്നു. ഹീറ്റര്‍ ചൂടാക്കുന്നു, ലൈറ്റ് വെളിച്ചം തരുന്നു. ഫാന്‍ കാറ്റു തരുന്നു. എന്നാല്‍ ഇവയെ എല്ലാം പ്രവര്‍ത്തിപ്പിക്കുന്നതു് ഒരേ കറന്റുതന്നെയാണ്. അവയുടെ പ്രവര്‍ത്തനസ്വഭാവവും പ്രയോജനവും വിലയും വ്യത്യസ്തങ്ങളാണെന്നു കരുതി, ഒന്നിലെ കറന്റ് മറ്റൊന്നിലെ കറന്റിനെക്കാള്‍ ശ്രേഷ്ഠമാണെന്നോ മോശമാണെന്നോ പറയുന്നതില്‍ അര്‍ത്ഥമുണ്ടോ? ഉപാധി പലതെങ്കിലും കറന്റു് ഒന്നാണു് എന്നു മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ അതിന്റെ പിന്നിലെ ശാസ്ത്രം പഠിച്ചിരിക്കണം; ആ വിഷയത്തില്‍ പ്രായോഗികപരിചയവും ഉണ്ടായിരിക്കണം. അതുപോലെ പ്രപഞ്ചത്തിലെ ഓരോ വസ്തുവും ബാഹ്യമായി നോക്കുമ്പോള്‍ പലതായി തോന്നാമെങ്കിലും അവയിലെല്ലാം കുടികൊളളുന്ന ആന്തരികചൈതന്യം ഒന്നുതന്നെയാണ്.

അതു കാണാനുള്ള ജ്ഞാനദൃഷ്ടി സാധനയിലൂടെ നേടണം എന്നു മാത്രം. അതനുഭവിച്ചറിഞ്ഞ ഋഷീശ്വരന്മാര്‍, അവര്‍ ദര്‍ശിച്ച സത്യം തലമുറകള്‍ക്കു കൈമാറി. ആ ആര്‍ഷദര്‍ശനമാണു ഭാരതത്തിലെ സാമാന്യജനങ്ങളുടെ ജീവിതരീതിക്കു രൂപം നല്കിയത്. ആ ഒരു സംസ്‌കാരം പിന്തുടര്‍ന്നവരെ മൊത്തത്തില്‍ വിളിക്കുന്ന പേരാണു ‘ഹിന്ദു’ എന്നത്. വാസ്തവത്തിലതൊരു മതമല്ല. കാരണം, മതമെന്നാല്‍ അഭിപ്രായമെന്നാണു സാമാന്യമായ അര്‍ത്ഥം. വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന സത്യത്തെ ദര്‍ശിച്ച അനേകം ഋഷിമാരുടെ അനുഭവങ്ങളുടെ ആകെത്തുകയാണു് ഈ സംസ്‌കാരം. അതിനാല്‍ ഏതെങ്കിലും ഒരു വ്യക്തി സൃഷ്ടിച്ച മതമല്ല ഹിന്ദുധര്‍മ്മം. ഏതെങ്കിലും ഒരു ഗ്രന്ഥത്തില്‍ ഒതുങ്ങുന്ന തത്ത്വമല്ല, സമഗ്രമായ ജീവിതദര്‍ശനമാണത്.

ഭാരതത്തിലെ അനേകം മഹാത്മാക്കള്‍ക്കു സ്വന്തം അനുഭവത്തിലൂടെ വെളിപ്പെട്ട സനാതനതത്ത്വങ്ങളും മൂല്യങ്ങളും ധര്‍മ്മോപദേശങ്ങളും ആണു് ‘സനാതന ധര്‍മ്മം’

ഓരോ കാലത്തു് ഓരോ ദേശത്തു ജീവിച്ചിരുന്ന മഹാത്മാക്കള്‍ തങ്ങളുടെ ശിഷ്യര്‍ക്കും അനുയായികള്‍ക്കും ഈശ്വരനെ (പരമതത്ത്വത്തെ) പ്രാപിക്കാനായി നല്കിയ ഉപദേശങ്ങളാണല്ലോ പില്ക്കാലത്തു ഓരോ മതമായിത്തീര്‍ന്നത്. എന്നാല്‍ ഭാരതത്തിലെ അനേകം മഹാത്മാക്കള്‍ക്കു സ്വന്തം അനുഭവത്തിലൂടെ വെളിപ്പെട്ട സനാതനതത്ത്വങ്ങളും മൂല്യങ്ങളും ധര്‍മ്മോപദേശങ്ങളും ആണു് ‘സനാതന ധര്‍മ്മം’ എന്ന പേരില്‍ രൂപംകൊണ്ടത്. പിന്നീടു് അതു ഹിന്ദുമതം എന്നും അറിയപ്പെട്ടു. അതു് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. ഈശ്വരനെ ഇന്ന പേരു ചൊല്ലി മാത്രമേ വിളിക്കാവൂ എന്നോ അവിടുത്തെ പ്രാപിക്കാന്‍ ഏതെങ്കിലും പ്രത്യേക മാര്‍ഗ്ഗത്തിലൂടെ മാത്രമേ നീങ്ങാവൂ എന്നോ സനാതനധര്‍മ്മം നിര്‍ബ്ബന്ധിക്കുന്നില്ല. സനാതനധര്‍മ്മം ഒരു സൂപ്പര്‍മാര്‍ക്കറ്റുപോലെയാണ്. അവിടെ കിട്ടാത്തതായി യാതൊന്നുമില്ല. മഹാത്മാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളവയില്‍ ഇഷ്ടമുള്ള മാര്‍ഗ്ഗം തിരഞ്ഞെടുക്കുവാനോ സ്വന്തമായ ഒരു പാത വെട്ടിത്തെളിക്കാനോ ഉള്ള സ്വാതന്ത്ര്യം അതു നല്കുന്നുണ്ട്. ഈശ്വരനെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്.

ഗുരുവിനും ഗണപതിയ്ക്കും പ്രത്യേകം നിവേദ്യം ആവശ്യമുണ്ടോ?

ഗുരുവിനെയും ഗണപതിയെയും താംബൂലപര്യന്തമായ ഉപചാരങ്ങളെക്കൊണ്ട് പൂജിക്കാം. ഇവിടെ പൂജിക്കപ്പെടുന്നത് ആദി ഗുരുവാണ്.

ഏതൊക്കെ പുഷ്പങ്ങൾ പൂജയിൽ ഉപയോഗിക്കാം?

തെച്ചി, ചെമ്പരത്തി, താമര എന്നീ പുഷ്പങ്ങൾക്ക് സവിശേഷ പ്രാധാന്യം ഉണ്ട്. ശൈവാംശമായ വില്വാപത്രവും, വൈഷ്ണവാംശ തുളസീദളവും ഉണ്ടായിരിക്കണം. മുല്ല, മന്ദാരം, നന്ദ്യാർവട്ടം, അശോകം തുടങ്ങിയ പുഷ്പങ്ങളൂം ഉപയോഗിക്കാം.

എന്തൊക്കെ നിവേദ്യങ്ങളാണ് പൂജയിൽ വേണ്ടത്?

ആറ് രസങ്ങളും ഉൾകൊള്ളുന്ന നിവേദ്യമായിരിക്കണം. ആറ് രസം എന്നാൽ മധുരം, പുളി, എരിവ്, ചവർപ്പ്, കയ്പ്, ഉപ്പ് എന്നിവയാകുന്നു. കുണ്ഡലിനീശക്തി പരമശിവനുമായി സംയോഗം പ്രാപിക്കുമ്പോൾ സഹസ്രാരത്തിൽ നിന്ന് നിർഗ്ഗളിയ്ക്കുന്ന ഷഡ് രസോപേതമായ അമൃതിനെ യോഗികൾ ആസ്വദിക്കുന്ന എന്നതാണ് ഇതിന്റെ തത്വം. അതിനാൽ മാസം, പയറുകൾ, ചക്ക  തുടങ്ങിയ ദ്രവ്യങ്ങൾ സ്വാദിഷ്ടവും, സുഗന്ധപൂരിതവുമായ രീതിയിൽ വ്യഞ്ജനങ്ങൾ ചേർത്ത് പാകം ചെയ്യേണ്ടതാണ്. മധുരഫലങ്ങളും, അപ്പം, പായസം എന്നവയും നിവേദിക്കാവുന്നതാണ്. ഉഴുന്നുവട വളരെ വിശേഷപ്പെട്ടതാകുന്നു.

ധന ലഗ്നം അഥവാ ഇന്ദുലഗ്നം (ധനയോഗം)

ജാതക പരിശോധനയ്ക്ക് വരുന്നവരുടെ പ്രധാന ചോദ്യം ധനാഗമന മാര്‍ഗ്ഗങ്ങള്‍ അറിയുവാനാണ്. ജ്യോതിഷത്തില്‍ ധനം ഉണ്ടാകുവാനുള്ള വഴിയും അത് നിലനിര്‍ത്താനുള്ള വഴികളും ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്.

ഒരു ജാതകത്തില്‍ രണ്ടും പതിനൊന്നുമാണ് ധനഭാവങ്ങള്‍.. ഇതിനു പന്ത്രണ്ടാം ഭാവ ബന്ധമുണ്ടെങ്കില്‍ ചെലവു കൂടുതലും ധനം കൈവശം നില്‍ക്കാനും ബുദ്ധിമുട്ടായിരിക്കും. ജാതകത്തില്‍ രണ്ടാം ഭാവം പന്ത്രണ്ടിലോ പന്ത്രണ്ടാം ഭാവാധിപന്‍ രണ്ടിലോ പതിനൊന്നാം ഭാവാധിപന്‍ പന്ത്രണ്ടിലോ നിന്നാല്‍ കൈയില്‍ ധനം നില്‍ക്കാന്‍ പ്രയാസമായിരിക്കും. ഇങ്ങനെ ഭര്‍ത്താവിന്‍റെ ജാതകത്തിലുണ്ടെങ്കില്‍ ധനം ഭാര്യ കൈകാര്യം ചെയ്യുന്നതും ഭാര്യയ്ക്കാണെങ്കില്‍ ഭര്‍ത്താവും ധനം കൈകാര്യം ചെയ്യുന്നതു നന്നായിരിക്കും.

സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവാന്‍

1. ശ്രീസൂക്തം, ഭാഗ്യ സൂക്തം പക്കപിറന്നാള്‍ തോറും അര്‍ച്ചന ചെയ്യുക. സ്വയം ജപിക്കുക. 

2. ലക്ഷ്മീ, അന്നപൂര്‍ണ്ണേശ്വരി ഇവരെ താമരപൂ കൊണ്ടു പൂജിക്കുക. 

3. ത്രിപുരസുന്ദരി യന്ത്രം അല്ലെങ്കില്‍ ധനാകര്‍ഷണ യന്ത്രം ധരിക്കുക. 

4. ഗൃഹത്തില്‍ ശ്രീചക്രം സ്ഥാപിക്കുക. 

5. വലംപിരി ശംഖ് വീട്ടില്‍ വെച്ച് ആരാധിക്കുക. 

6. വീട്ടു മുറ്റത്ത്‌ താമര നട്ടു വളര്‍ത്തുക. 

7. പവിത്ര മോതിരം ധരിക്കുക. 

8. തിരുപ്പതി വെങ്കടാചലപതിയെ ആരാധിക്കുക. 

9. ലക്ഷ്മീ നാരായണ സ്തോത്രം ജപിക്കുകയും പൂജ ചെയ്യുകയും ചെയ്യിക്കുക. 

10. കനകധാര സ്തോത്രം, ലക്ഷ്മീ സൂക്തം, ഭാഗ്യ സൂക്തം ഇവ ജപിക്കുക. 

11. ജാതകത്തില്‍ ധനസ്ഥാനത്തുള്ള ഗ്രഹം, ദശാനാഥന്‍ ഇവരെ ഭജിക്കുക. 

12. ധനാധിപനെ ഉപാസിക്കുക.

ധനാധിപനെ കണ്ടുപിടിക്കാന്‍

ജാതകത്തില്‍ ലഗ്നാല്‍ ഒന്‍പതാം രാശിയുടെയും ചന്ദ്രാല്‍ ഒന്‍പതാം രാശിയുടെയും Points കൂട്ടി പന്ത്രണ്ടു കൊണ്ടു ഹരിച്ചു ശിഷ്ടം വരുന്ന സംഖ്യ ചന്ദ്രാല്‍ എത്രാമത്തെ രാശിയെന്നു നോക്കണം. ആ രാശ്യാധിപനാണ് ധനാധിപന്‍. ശിഷ്ടം പൂജ്യമാണെങ്കില്‍ ചന്ദ്രാല്‍ പന്ത്രണ്ടാമത്തെ രാശിയെടുക്കുക. സംഖ്യ പന്ത്രണ്ടില്‍ കുറവാണെങ്കില്‍ ആ സംഖ്യ ചന്ദ്രാല്‍ എണ്ണി എടുക്കുക.

ഗ്രഹങ്ങളുടെ Points താഴെ കൊടുക്കുന്നു.

രവി - 30 
ചന്ദ്രന്‍ -16 
കുജന്‍ - 6 
ബുധന്‍ - 8 
ഗുരു - 10 
ശുക്രന്‍ - 12 
ശനി - 1

ധനാധിപനെ ഉപാസിച്ചാല്‍ ധനം ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. ഒരു നല്ല ജ്യോതിഷനെ കണ്ട് ജാതകം പരിശോധിപ്പിച്ച് ധനാധിപന്‍ ആരെന്നു മനസിലാക്കി, ധനാധിപനെ ഉപാസിക്കുക. ഉപാസന ജീവിതകാലം മുഴുവന്‍ തുടരണം.

ധ്യാനം എന്താണ്?

ധ്യാനം പരമാനന്ദമാണ്. ധ്യാനത്താല്‍ ദേഹവും മനസ്സും കര്‍മ്മവും ശുദ്ധമാകുന്നു.

ശ്രീകൃഷ്ണന്‍ ഗീതയില്‍ പറയുന്നു.

അല്ലയോ അര്‍ജ്ജുനാ ഏത് ഭക്തനും ഏതു രൂപത്തിലും ഏത് വര്‍ണ്ണത്തിലും പ്രകാശത്തിലും എന്നെ ധ്യാനിക്കാം. ഏതു രൂപഭാവത്തിലാണോ അവന്‍ എന്നെ ധ്യാനിക്കുന്നത് അതത് രൂപത്തില്‍ ദര്‍ശനം നല്‍കി ഞാന്‍ അവനെ അനുഗ്രഹിക്കുന്നു. രൂപമില്ലാത്തവനും അതേ സമയം എല്ലാ രൂപവും ഞാനാണ്.

ധ്യാനിക്കേണ്ട രീതി

കണ്ണടച്ച് പത്മാസനത്തില്‍ ഇരുന്ന് മനസ്സിലെ ഇരുട്ടിനെ ദര്‍ശിക്കുന്നത് ഈശ്വരധ്യാനമല്ല. ഹൃദയശുദ്ധിയോടും വിശുദ്ധ ഭക്തിയോടും കൂടി സര്‍വ്വാത്മാവ് പരമാത്മാവ് എന്ന ആത്മബോധത്തോടെ സര്‍വ്വലോകൈക നാഥനും കരുണാമയനും ഭക്തവത്സലനും സര്‍വ്വാത്മരക്ഷകനും പ്രേമസ്വരൂപനുമായ കോടി സൂര്യ സംഗമത്തിന്‍റെ തേജസ്സാര്‍ന്ന ഈശ്വരനെയാണ് ധ്യാനിക്കേണ്ടത്. എങ്ങനെയെന്നാല്‍ സൂചി ദ്വാരത്തില്‍ നൂല്‍കോര്‍ക്കുന്ന ജാഗ്രതയോടെ വേണം തനിക്ക് ഇഷ്ടമുള്ള ദേവവിഗ്രഹത്തെയോ ചിത്രത്തെയോ ധ്യാനിച്ചുശീലിക്കേണ്ടത്.

സ്വാമി വിവേകാനന്ദന്‍ വെളുത്ത ഭിത്തിയില്‍ ഒരു കറുത്ത പൊട്ട് വച്ചിട്ട് അതിനെ നോക്കി ഈശ്വരഭാവത്തില്‍ ധ്യാനിച്ചു. കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഈശ്വരന്‍റെ സല്‍തേജോരൂപത്തെ അതിലൂടെ പല നിലകളും കടന്ന് സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈശ്വരനെ ധ്യാനിക്കാന്‍ ഇരിക്കുന്ന അവസരത്തില്‍ നമ്മുടെ ദേഹവും ഈ പ്രപഞ്ചവും മായാബന്ധങ്ങളും മനസ്സില്‍നിന്ന് മായ്ക്കണം. ശാന്തതയില്‍ മനസ്സിനെ ഏകാഗ്രമാക്കി പത്മാസനത്തില്‍ ഇരുന്ന് ജാഗ്രതയോടെ ഈശ്വരതേജസ്സിനെ ധ്യാനിക്കണം. ദീപമായിട്ടോ സൂര്യതേജസ്സായിട്ടോ ഈശ്വരനെ ഏത് രൂപത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നുവോ ആ രൂപങ്ങള്‍ കൈവരിച്ച് ധ്യാനിക്കണം. ആ ധ്യാനരൂപമായ ഈശ്വരനെ മനസാ സ്മരിക്കുകയും പൂജിക്കുകയും ചെയ്യാം. എങ്ങനെയെന്നാല്‍ ശിവലിംഗത്തെയാണ് ധ്യാനിക്കുന്നതെങ്കില്‍ അഭിഷേകം ചെയ്യുന്നതായും നിവേദ്യം നേദിക്കുന്നതായും അര്‍ച്ചന ചെയ്യുന്നതായും ആരതി ഉഴിയുന്നതായും പുഷ്പാഭിഷേകം ചെയ്യുന്നതായും മനസ്സില്‍ സങ്കല്‍പ്പിക്കാവുന്നതാണ്. ഇങ്ങനെഏത് ദേവനെയും തന്‍റെ സംതൃപ്തിക്കനുസരിച്ച് ധ്യാനിച്ച് പൂജിക്കാവുന്നതാണ്. ഇങ്ങനെ കുറെനാള്‍ കഴിയുമ്പോള്‍ ഈശ്വരതേജോരൂപത്തെ ദര്‍ശിച്ച് സായൂജ്യം പ്രാപിക്കാം.

കുളദീപം എന്നാൽ എന്ത്?

മദ്യം പാത്രത്തിലാക്കി കത്തിച്ച് ദേവിയ്ക്ക് സമർപ്പിക്കുന്നതിനെയാണ് കുളദീപം എന്ന് പറയുന്നത്. ഇത് ആത്മചൈതന്യത്തെ പരബ്രഹ്മചൈതന്യത്തലേക്ക് വിലയം പ്രാപിപ്പിയ്ക്കുന്നതിന്റെ പ്രതീകമത്രെ. ജീവൻ നീലജ്വാലപോലെയാണ് ബഹിർഗമിക്കുന്നത് എന്നാണ് യോഗികൾ സാക്ഷാത്ക്കരിച്ചത്. അദ്വൈത സാക്ഷാത്കാരത്തെ പ്രതിനിധീകരിക്കുന്നതാണ് കുളദീപം.

പഞ്ചമകാരങ്ങൾ പ്രതിനിധിദ്രവ്യം കൊണ്ട് ചെയ്തുകൂടേ?

" മപഞ്ചകാലാഭേƒപിനിത്യക്രമ പ്രത്യവമൃഷ്ടിഃ " എന്ന പരശുരാമ കല്പസൂത്രമനുസരിച്ച് പഞ്ചമകാരങ്ങൾ ലഭിച്ചില്ലെങ്കിലും നിത്യക്രമം മുടക്കരുത് എന്ന് പറയുന്നു. പ്രതിനിധിദ്രവ്യം ഉപയോഗിച്ചെങ്കിലും നിത്യക്രമം മുടങ്ങാതിരിക്കണം എന്നർത്ഥം. പഞ്ചമകാരങ്ങൾക്ക് ലഭ്യതയില്ലെങ്കിൽ മാത്രമേ അവയ്ക്ക് പകരമായ ദ്രവ്യം ഉപയോഗിക്കാൻ പാടുള്ളൂ. എന്നാൽ നൈമിത്തിക പൂജയ്ക്ക് ഈ വിധി ബാധകമല്ല. പഞ്ചമകാരങ്ങളും തനത് രൂപത്തിൽത്തന്നെ നിർവ്വഹിക്കേണ്ടതാണ്. ശ്രീചക്രപൂജയിൽ കുളദീപം ജ്വലിപ്പിക്കണമെങ്കിൽ വാറ്റിയ മദ്യം തന്നെ ആവശ്യമായിവരുന്നു. എന്നാൽ അഞ്ചാമത്തെ മകാരത്തിനുമാത്രം വേറെ ചില നിയമങ്ങളുണ്ട്. ദിവ്യഭാവത്തിൽ എത്തിയവർക്കുമാത്രമേ ദൂതിക്രമം നിർവ്വഹിക്കാനുള്ള അധികാരമുള്ളൂ. വീരഭാവത്തിലുള്ളവർ ചെമ്പരത്തിപ്പൂവിലോ മറ്റേതെങ്കിലും പൂർണ്ണ പുഷ്പത്തിലോ അക്ഷതമിട്ടുകൊണ്ട് പ്രതീകാത്മകമായി ആചരിക്കേണ്ടതാണ്. എന്നാൽ പഞ്ചമത്തിന്റെ ഭാഗമായി സുവാസിനീപൂജ, ദമ്പതീപൂജ എന്നിവ ആചരിക്കാവുന്നതാണ്.

ശിവതത്ത്വത്തെ ആഘോഷിക്കാം

ശിവൻ ഒരു വ്യക്തിയോ രൂപമോ അല്ല. എല്ലാത്തിന്റെയും സത്തയായ ശാശ്വത തത്ത്വമാണ്. ആ തത്ത്വത്തിൽനിന്നാണ് എല്ലാം ജന്മം കൊള്ളുന്നത്; അതാണ് എല്ലാത്തിനെയും നിലനിർത്തുന്നത്; അതിലേക്കാണ് എല്ലാം വിലയം പ്രാപിക്കുന്നത്. ഒരേസമയം ഇത്രയ്ക്കധികം സൂക്ഷ്മവും എന്നാൽ, തൊട്ടറിയാൻ പറ്റുന്നതുമായ ഇതിനെ ഉൾക്കൊള്ളുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നതെങ്ങനെ എന്ന ചോദ്യം ഇവിടെ ഉയരുന്നു.

അതിവിശിഷ്ടവും അളക്കാൻ കഴിയാത്തതുമായ ഈ തത്ത്വത്തെ ഏകദേശം അതിന്റെ പൂർണതയോടെത്തന്നെ പ്രകാശിപ്പിക്കുന്നത് പ്രപഞ്ചനർത്തകനായ നടരാജനാണ്. സൃഷ്ടിയുടെ ഭൗതികവും ആത്മീയവുമായ മേഖലകൾ തമ്മിൽ ഇടകലർന്ന് സമ്മേളിക്കുന്ന ആകർഷകമായ പ്രതീകമാണ് നടരാജൻ.

ഈ ഭൂമിയിൽ ജനിച്ചു എന്ന തെറ്റിദ്ധാരണ ഉണ്ടെങ്കിലും അനാദിയും അനന്തവുമാണ് ശിവൻ. ശിവന് ജനനവും മരണവും ഇല്ല. കാലദേശങ്ങൾക്കുള്ളിൽ പരിമിതപ്പെടുത്തുമ്പോൾ ഈ ശാശ്വതസത്യം സർവവ്യാപിയും സർവജ്ഞവും സർവശക്തവും അല്ലാതായിത്തീരുന്നു. നൃത്തച്ചുവടുകൾവയ്ക്കുന്ന ശിവൻ മുകളിലേക്ക് പിടിച്ചിരിക്കുന്ന വലതുകൈയിലെ ഡമരുവിന് അനന്തതയുടെ ആകൃതിയാണ്. ശബ്ദത്തെയും ആകാശത്തെയും പ്രതിനിധാനം ചെയ്യുന്ന അത്, പ്രപഞ്ചത്തിന്റെ വികാസത്തെയും സങ്കോചത്തേയും സൂചിപ്പിക്കുന്നു. അനശ്വരതയിലേക്കെത്തുന്നത് നശ്വരമായ ശബ്ദത്തിലൂടെയാണ്.

ഏറ്റവും മുകളിലേക്ക്‌ പിടിച്ചിരിക്കുന്ന ഇടതുകൈ പ്രപഞ്ചത്തിന്റെ ആദിമ ഊർജത്തെ പ്രതിനിധാനം ചെയ്യുന്നു. ആനന്ദം ഊർജത്തെ നിലനിർത്തുമ്പോൾ സുഖഭോഗങ്ങൾ അതിനെ കുറയ്ക്കുകയാണ് ചെയ്യുക. അഭയമുദ്രയോടുകൂടി താഴേക്കു പിടിച്ചിരിക്കുന്ന വലതുകൈ സംരക്ഷണവും ക്രമനിബദ്ധതയും ഉറപ്പുവരുത്തുന്നു. പാദങ്ങളിലേക്ക്‌ ചൂണ്ടുന്ന മറ്റേ കൈയാകട്ടെ, അനന്തമായസാധ്യതകളെയാണ് സൂചിപ്പിക്കുന്നത്. ശിവന്റെ പാദങ്ങൾക്കു കീഴിലുള്ള അപസ്മാര എന്ന അസുരൻ അജ്ഞതയെ പ്രതിനിധാനം ചെയ്യുന്നു. ശരീരത്തിന്റെയും ജീവോർജത്തിന്റെയും മുകളിലുള്ള നിയന്ത്രണം വിട്ടുപോകുന്ന അപസ്മാരാവസ്ഥയെയാണ് അത് സൂചിപ്പി ക്കുന്നത്.

അജ്ഞതയുടെ ബന്ധനത്തിൽനിന്ന് മോചനം നേടാൻ മനുഷ്യചേതനയ്ക്കു കഴിയുമ്പോൾ അതിന് ശരീരത്തിന്റെയും മനസ്സിന്റെയും മുകളിൽ ആധിപത്യം ലഭിക്കുന്നു. അപ്പോഴാണ് ജീവിതത്തിൽ ആനന്ദനടനം ആരംഭിക്കുന്നത്. പ്രപഞ്ചത്തിൽ നടക്കുന്ന സൃഷ്ടിസംഹാരങ്ങളുടെ ചാക്രികതയാണ് ആനന്ദതാണ്ഡവം പ്രതിനിധാനം ചെയ്യുന്നത്.

‘സർവം ശിവമയം ജഗത്’ - ശിവന്റെ പ്രകാശനമാണ് ഈ പ്രപഞ്ചം മുഴുവൻ എന്ന് പുരാണങ്ങളിൽ പറയുന്നു.

ഭൗതികതയിൽനിന്ന് ഉയർന്ന് അനന്തവും നിഷ്കളങ്കവും ആനന്ദകരവുമായ ശിവതത്ത്വത്തിന്റെ പരമപ്രഭാവത്തിൽ മുങ്ങാൻ പറ്റുന്ന ഏറ്റവും ശ്രേഷ്ഠമായ സമയമാണ് ശിവരാത്രി. ബാഹ്യമായി ഒട്ടേറെ ചടങ്ങുകളും പൂജകളും ശിവാരാധനയിൽ ഉണ്ടെങ്കിലും ശിവന് നൽകാവുന്ന ഏറ്റവും മനോഹരമായ പൂക്കളാണ് ജ്ഞാനം, സമചിത്തത, ശാന്തി എന്നിവ. നമ്മളിൽത്തന്നെയുള്ള ശിവതത്ത്വത്തെ ആഘോഷിക്കുന്നതാണ് ശരിയായ ശിവരാത്രി.

ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ലേ?

സാധനകൊണ്ടുമാത്രം ഞാനെന്ന ഭാവം നഷ്ടപ്പെടുത്തുവാന്‍ പ്രയാസമാണു്. അഹംഭാവം നീങ്ങണമെങ്കില്‍ ഉത്തമനായ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം അഭ്യാസം ചെയ്യുകതന്നെ വേണം. ഗുരുവിന്റെ മുന്നില്‍ തലകുനിക്കുമ്പോള്‍ നമ്മള്‍ ആ വ്യക്തിയെയല്ല, ആ വ്യക്തിയിലെ ആദര്‍ശത്തെയാണു കാണുന്നതു്. ആ ആദര്‍ശത്തെയാണു നമിക്കുന്നതു്. നമുക്കും ആ തലത്തിലെത്തുന്നതിനു വേണ്ടിയാണതു്. വിനയത്തിലൂടെയേ ഉന്നതി ഉണ്ടാവുകയുള്ളൂ. വിത്തില്‍ വൃക്ഷമുണ്ടു്. പക്ഷേ, അതും പറഞ്ഞു പത്തായത്തില്‍ കിടന്നാല്‍ എലിക്കാഹാരമാകും. അതു മണ്ണിന്റെ മുന്നില്‍ തല കുനിക്കുന്നതിലൂടെ അതിന്റെ സ്വരൂപം വെളിയില്‍ വരുന്നു. കുടയുടെ ബട്ടണ്‍ താഴ്ത്തിക്കൊടുക്കുമ്പോള്‍ അതു നിവരുന്നു. മറ്റുള്ളവരെ വെയിലില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കാന്‍ കഴിയുന്നു.

മാതാപിതാക്കളെയും അദ്ധ്യാപകരെയും മുതിര്‍ന്നവരെയും അനുസരിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ നമ്മള്‍ വളരുകയായിരുന്നു. അറിവു നേടുകയായിരുന്നു. നല്ല ഗുണങ്ങളും സ്വഭാവങ്ങളും വളര്‍ത്തുകയായിരുന്നു. അതു പോലെ ഗുരുവിന്റെ മുന്നിലെ ശിഷ്യന്റെ അനുസരണമൂലം അവന്‍ വിശാലതയിലേക്കു് ഉയരുകയാണു ചെയ്യുന്നതു്. നാളെ രാജാധിരാജനാകുന്നതിനു വേണ്ടിയാണതു്. മാവിനു വേലി കെട്ടി, വെള്ളവും വളവും നല്കി വളര്‍ത്തുന്നതു മാങ്ങയ്ക്കുവേണ്ടിയാണു്. ഗുരുവിനെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നതു് ആ തത്ത്വത്തിലെത്തുന്നതിനുവേണ്ടിയാണു്. ത്യാഗത്തിന്റെ മൂര്‍ത്തരൂപമാണു ഗുരു. സത്യം, ധര്‍മ്മം, ത്യാഗം, പ്രേമം ഇവയൊക്കെ എന്തെന്നു നമുക്കറിയാന്‍ കഴിയുന്നതു ഗുരുക്കന്മാര്‍ അതില്‍ ജീവിക്കുന്നതുകൊണ്ടാണു്. അവയുടെ ജീവന്‍ ഗുരുവാണു്. അവരെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്നതിലൂടെ നമ്മിലും ആ ഗുണങ്ങള്‍ വളരുന്നു.

വിമാനത്തില്‍ കയറുമ്പോള്‍ ബെല്‍റ്റിടാന്‍ പറയും. അതവരുടെ വലുപ്പം കാട്ടുവാനല്ല, നമ്മുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണു്. അതുപോലെ യമനിയമങ്ങളും മറ്റു ചിട്ടകളും പാലിക്കുവാന്‍ ഗുരു ശിഷ്യനെ ഉപദേശിക്കുന്നതു്, ശിഷ്യന്റെ ഉയര്‍ച്ചയ്ക്കു വേണ്ടിയാണു്. ശിഷ്യനു സംഭവിക്കാവുന്ന അപകടങ്ങളില്‍നിന്നും അവനെ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയാണു്. ഞാനെന്ന ഭാവത്തിലൂടെയുള്ള ശിഷ്യന്റെ കുതിപ്പു്, അവനെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്നു ഗുരുവിനറിയാം. ട്രാഫിക്ക്‌പോലീസു് ഗതാഗതം നിയന്ത്രിക്കുന്നതിനുവേണ്ടി കൈകള്‍ കാണിക്കുമ്പോള്‍ നമ്മള്‍ അനുസരിക്കുന്നില്ലേ? അതുമൂലം എത്രയോ അപകടങ്ങള്‍ ഒഴിവായിക്കിട്ടുന്നു. ഞാനെന്നും എന്റെതെന്നും ഉള്ള ഭാവംവച്ചു നമ്മള്‍ സ്വയം നശിക്കാന്‍ പോകുന്ന സാഹചര്യങ്ങളില്‍ സദ്ഗുരു നമ്മളെ രക്ഷിക്കുന്നു. ഭാവിയില്‍ ആ സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ തക്കവണ്ണം പരിശീലനം നല്കുന്നു. അവരുടെ സാമീപ്യംതന്നെ നമുക്കു ശക്തി പകരുന്നു.

ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ല. ശിഷ്യന്റെ സുരക്ഷിതത്വം അതുമാത്രമാണവരുടെ ലക്ഷ്യം. യഥാര്‍ത്ഥ വഴി കാട്ടിയാണു ഗുരു. ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായി കാണില്ല. ശിഷ്യനോടു നിറഞ്ഞ സ്നേഹം മാത്രമാണവര്‍ക്കുള്ളതു്. സ്വയം പരാജയപ്പെട്ടാലും ശിഷ്യന്‍ വിജയിക്കുന്നതു കാണുവാനാണു് അവര്‍ ആഗ്രഹിക്കുന്നതു്. ഉത്തമനായ ഗുരുവാണു യഥാര്‍ത്ഥ മാതാവു്.

ആര്‍ഷഭാരതത്തിന്‍റെ സംസ്കൃതി എന്താണ്?

ഹിന്ദുമതത്തെ ഹിന്ദുക്കള്‍ പോലും പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടുണ്ടോ?

ലോകത്തെ ഏറ്റവും പൗരാണികമായ ഋഷിപരമ്പരയുടെ നാടാണിത്. സത്യത്തിനും നീതിക്കും വേണ്ടി,സ്വന്തം പിതാവിന്‍റെ വാഗ്ദാനം നിറവേറ്റാന്‍ സ്വജീവിതം തന്നെ വനവാസമാക്കിയ മര്യാദാപുരുഷോത്തമന്‍ ശ്രീരാമന്‍ പിറന്ന മണ്ണാണിത്. മനുഷ്യനന്മായ്ക്കായ് രൂപം കൊണ്ട വേദങ്ങളും, ഉപനിഷത്തുകളും, ആയുസ്സിന്‍റെ വേദമായ ആയുര്‍വേദവും, ജ്യോതിഷവും, ജ്യോതിശാസ്ത്രവും പിറന്നതും ഈ മണ്ണില്‍ തന്നെ.

ഇന്ന് നാം കാണുന്ന എല്ലാ മതങ്ങളിലും വെച്ചു ഏറ്റവും പഴക്കമേറിയതും പ്രാചീനവുമായ ഒരു സംസ്കാരമാണ് ഇന്ന് നാം കാണുന്ന ഹിന്ദുമതം. ഈ സംസ്കൃതിക്ക് ഏത്രയോ ആയിരക്കണക്കിന് സംവത്സരങ്ങളുടെ പഴക്കം ഉണ്ടെന്നത് വേദവും, പുരാണങ്ങളും ജനിച്ച കാലം നിര്‍ണ്ണയിച്ചാല്‍ മതിയാകും. .മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ ഹിന്ദു മതം നടപ്പിലായി കഴിഞ്ഞുവെന്ന് പറയാവുന്നതാണ്. ഏതെങ്കിലും ഒരു മതപ്രവാചകനോ, ഒരു അവതാരപുരുഷനോ സ്ഥാപിച്ചതല്ല ഹൈന്ദവമതം. ഏതെങ്കിലും ഒരു ജ്ഞാനിയുടെയോ ഒരു മതപരിഷ്കാരിയുടെയോ ഉപദേശങ്ങളെ മാത്രം ആസ്പദമാക്കിയുള്ളതുമല്ല ഹിന്ദുമതം.

പുരാതനകാലത്ത് ഭാരതഭുമിയില്‍ ഉണ്ടായിരുന്ന അനേകം വിജ്ഞാനികളുടെയും ഋഷി വര്യന്മാരുടേയും മതാചാര്യന്മാരുടെയും മതപരമായ അനുഭവങ്ങളെയും ധര്‍മ്മോപദേശങ്ങളുടെയും വിജ്ഞാന ഭാണ്ടാകാരത്തില്‍ നിന്ന് ഉത്ഭൂതമാനമായ ആശയങ്ങളും ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ അവര്‍ നേടിയ തപസ്സിന്‍റെ പുണ്യവുമാണ് ഹിന്ദുമതം അഥവാ ഈ സംസ്കാരം. വളര്‍ച്ചയില്ലാത്ത മതം കെട്ടി നില്‍ക്കുന്ന ജലത്തെ പോലെ ദുഷിച്ചതാവും, മതതത്വങ്ങള്‍ അനശ്വരങ്ങളാണ് എന്നാല്‍ ഈ തത്വങ്ങളുടെ വിശദികരണം കാലാനുസരണമുള്ള മാറ്റങ്ങളെ ഉള്‍ക്കൊണ്ട് വളര്‍ച്ചയെ പ്രാപിക്കേണ്ടതാണ്‌ . ഇവിടെയാണ്‌ ഹിന്ദു മതത്തിന്‍റെ വിജയം സ്ഥിതി ചെയ്യുന്നത് .അത് കൊണ്ടാണ് ഹിന്ദുമതം അനേകശതം വിപ്ലവങ്ങളെയും ഇതരമതങ്ങളുടെ ആക്രമണങ്ങളെയും ശക്തി പൂര്‍വ്വം എതിര്‍ത്തു അനേകായിരം സംവത്സരങ്ങളായി സനാതനമായി നിലനിന്നു പോരുന്നത്…

വസ്തുശുദ്ധിസംസ്കാരങ്ങൾ എന്താണ്?

പഞ്ചമകാരങ്ങളിൽ മദ്യവും മാസവും സംസ്കരിയ്ക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. മദ്യത്തിന് വസ്തുവെന്നും മാംസത്തിന് ശുദ്ധി എന്നും പറയപ്പെടുന്നു. മദ്യകലശമെടുത്ത് ശുക്രശാപം മോചിപ്പിക്കുവാനുള്ള മന്ത്രം ജപിച്ച് അതിലെ വിഷാംശത്തെ അകറ്റി അഗ്നികല, സൂര്യകല, സോമകല, ബ്രഹ്മകല, വിഷ്ണുകല, രുദ്രകല, ഈശ്വരകല, സദാശിവകല എന്നിങ്ങനെയുള്ള മന്ത്രങ്ങളെക്കൊണ്ട് അമൃതീകരിക്കണം. മാംസത്തിന് ഉപയോഗിക്കുന്ന ജന്തുവിന് നേരത്തെതന്നെ മോക്ഷദായകമായ മന്ത്രസംസ്കാരം ചെയ്തിരിക്കണം. വസ്തുവിൽ സുധാദേവിയേയും, ശുദ്ധിയിൽ ശിവചൈതന്യത്തേയും ആവാഹിച്ച് ശിവശക്തി സംയോഗമായി കരുത്തേണ്ടതാണ്. 

ഇപ്രകാരം പഞ്ചമകാരങ്ങളും സംസ്‌കാരിക്കേണ്ടതുണ്ടോ?

പഞ്ചമകാരങ്ങളും മന്ത്രസംസ്കാരം ചെയ്തിരിക്കണം.

പാലാഴി മഥനം വെറും കഥയാണോ?

ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ക്ക് ഹൈന്ദവഗ്രന്ഥങ്ങളോ പുരാണകഥകളോ കുട്ടികള്‍ക്ക് ശരിയായ വിധത്തില്‍ പറഞ്ഞുകൊടുക്കാനാകുന്നില്ല എന്നത് ഒരു പോരായ്മ തന്നെയാണ്.

ഒരമ്മ സായാഹ്നവേളയില്‍ മക്കളുമൊത്ത് പാര്‍ക്കില്‍ വിശ്രമിക്കവേ തന്‍റെ മക്കള്‍ക്ക് പാലാഴി മഥനം കഥ പറഞ്ഞുകൊടുക്കുകയായിരുന്നു.

ദേവന്മാര്‍ക്ക് ശാപമോക്ഷം കിട്ടണമെങ്കില്‍ പാലാഴി കടഞ്ഞ് അമൃതെടുക്കണം. പാലാഴി എന്ന് പറയുന്നത് പാല്‍ കൊണ്ടുള്ള ഒരു കടലാണ്. അത് എങ്ങനെ കടയും. അതിന് കടകോലായി ഒരു വലിയ ഒരു പര്‍വ്വതത്തെ കൊണ്ടുവന്നു. കയറായി വാസുകി എന്ന പാമ്പിനെ ഉപയോഗിച്ചു. അസുരന്മാര്‍ പാമ്പിന്‍റെ തലഭാഗവും, ദേവന്മാര്‍ വാലും പിടിച്ച് കടയാന്‍ തുടങ്ങി. പെട്ടെന്ന് കടകോലായ പര്‍വ്വതം സമുദ്രത്തില്‍ മുങ്ങിപ്പോയി. അപ്പോളാണ് മഹാവിഷ്ണു കൂര്‍മ്മാവതാരമെടുത്ത് പര്‍വ്വത്തെ ഉയര്‍ത്തുന്നത്. വീണ്ടും കടയാന്‍ തുടങ്ങി. അങ്ങനെ കടയുന്തോറും പാലാഴിയില്‍ നിന്ന് ഓരോരോ സാധനങ്ങളായി പൊന്തിപ്പൊന്തി വന്നു. മൂധേവി, ശ്രീദേവി, അശ്വം, കാമധേനു അങ്ങനെ പലതും. ഒടുക്കം അമൃത് പൊന്തിവന്നു.

ഇതുകേട്ട ചെറിയ മോന് സഹിച്ചില്ല. *എന്തിനാ അമ്മേ ഈ നുണക്കഥയൊക്കെ പറയുന്നത്? പാല് കൊണ്ടൊരു കടല് പോലും. അത് കടയാനൊരു മലയും, കയറിനൊരു പാമ്പും. ഇതൊക്കെ എങ്ങനെ വിശ്വസിക്കാനാണ്?

അമ്മ പറഞ്ഞു. ഈ കഥയിലെ പാലാഴി എന്ന് പറഞ്ഞത്, പാല് നിറച്ച കടലൊന്നുമല്ല. നമ്മുടെ മനസ്സിനെയാണ് പാലാഴിയായി കവി സങ്കല്പിച്ചിരിക്കുന്നത്. ആ മനസ്സ് കടയുക എന്ന് പറഞ്ഞാല്‍ ധ്യാനിക്കുക എന്നാണ് അര്‍ത്ഥം. 

അങ്ങനെ ധ്യാനത്തിന്‍റെ പൂര്‍ണ്ണതയിലെത്തുമ്പോ അമൃതാകുന്ന പരമമായ ജ്ഞാനം ലഭിക്കും.

ഇവിടെ മലയും പാമ്പുമൊക്കെ അപ്പോ എന്താ? 

മൂത്ത പുത്രന്‍റെ ചോദ്യം.

മലയെന്നു പറയുന്നത് നമ്മുടെ വിവേകമാണ്. പാമ്പ് നമ്മുടെ കാമ-ലോഭ-മോഹ വികാരങ്ങളും. നമ്മുടെ വികാരങ്ങളെ ദേവന്മാരാകുന്ന നല്ല ചിന്തകളും, അസുരന്മാരാകുന്ന ചീത്ത ചിന്തകളും അങ്ങോട്ടും ഇങ്ങോട്ടും സദാ വലിച്ചുകൊണ്ടിരിക്കുകയാണ്. 

ഭഗവദ്ഗീതയിലെ ദൈവത്തെ നമുക്ക് ഒന്ന് പഠിക്കാം

നമുക്ക് പല ദൈവീക സങ്കല്പങ്ങളുണ്ട്. അങ്ങ് സ്വര്‍ഗ്ഗത്തിലിരുന്ന് നമ്മുടെ നന്മ തിന്മകളുടെ കണക്കെടുക്കുന്ന സെമറ്റിക് ദൈവത്തില്‍ നിന്ന് "തേങ്ങയില്‍ വെള്ളം നിറച്ച ദൈവ"ത്തില്‍ വരെ എത്തിനില്ക്കുന്നു ആ വിശ്വാസപ്രമാണങ്ങള്‍.

ഇന്നത്തെ തലമുറയില്‍ അധികം പേരും പഠിച്ചുവളര്‍ന്നത് കോണ്‍വെന്‍റുകളിലായതുകൊണ്ട് അവര്‍ക്ക്  കൂടുതല്‍ പരിചയം സെമറ്റിക്ക് ദൈവത്തെയാണ്. പാപികളായ നമ്മുടെ പാപഭാരമെല്ലാം സ്വയം ചുമന്ന് പെടാപാടുപെടുന്ന ഒരു ദൈവം.

എന്നാല്‍ ഭാരതത്തിന്‍റെ  ഗ്രന്ഥമായ ഭഗവദ്ഗീതയില്‍ പറയുന്ന ദൈവമാരാണ്? ഹിന്ദുമതഗ്രന്ഥമായ ഭഗവദ്ഗീത ഹിന്ദുക്കളില്‍ പോലും പലരും വായിക്കാന്‍ മെനക്കെട്ടുകാണില്ല. അതുകൊണ്ട് ഭഗവദ്ഗീതയിലെ ദൈവത്തെ അറിയാനും സാധിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അറിയാത്തവര്‍ക്ക് അറിയാന്‍ ഇതാ ഒരവസരം.

മതങ്ങളുടെ മാര്‍ക്കെറ്റിങ്ങ് നടക്കുന്ന ഈ കോംപിറ്റിറ്റീവ് ലോകത്ത്, സ്വന്തം ഗ്രന്ഥം വിവരിക്കുന്ന ദൈവത്തെപ്പോലും അറിയാത്ത ഹിന്ദുക്കളുടെ അവസ്ഥയെ മാനിച്ച്, സെമറ്റിക് ദൈവത്തെ മാത്രം പരിചയമുള്ള അവര്‍ക്ക്  വേണ്ടി അതിന്‍റേതായ രീതിയില്‍ ഭഗവദ്ഗീതയിലെ ദൈവത്തെ ഒന്ന് പരിശോധിക്കാം.

ആദ്യമേ തന്നെ പറയട്ടെ, ഭഗവദ്ഗീതയിലെ ദൈവം നിങ്ങളെ പാപികളായി കണക്കാക്കുന്നുമില്ല, നിങ്ങളുടെ പാപഭാരങ്ങളൊന്നും ഏല്‍ക്കുന്നുമില്ല.

നാദത്തേ കസ്യചിത് പാവം
ന ചൈവ സുകൃതം വിഭുംഃ
അജ്ഞാനേനാവൃതം ജ്ഞാനം
തേന മുഹ്യന്തി ഈന്തവഃ

"അവന്‍ ആരുടേയും പുണ്യത്തേയും, പാപത്തേയും എടുക്കുന്നില്ല, ആര്‍ക്കും  കൊടുക്കുന്നുമില്ല" (5:15).

അതുകൊണ്ട് "അയ്യോ ദൈവമേ എനിക്ക് ഈ ഗതി നീ വരുത്തിയല്ലോ" എന്ന് നിലവിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നീ ചെയ്യുന്ന  കർമ്മത്തിന്‍റെ ഫലം നിനക്ക് ലഭിക്കും. ഇന്നലെ നീ ചെയ്തതിന്‍റെ  ഫലമാണ് ഇന്ന് നിനക്ക് ലഭിക്കുന്നത്. ഇന്ന് ചെയ്യുന്നത് നാളെ നിന്നെ പിന്തുടരുകയും ചെയ്യും. നീ ചെയ്യുന്നത് പുണ്യമായാലും, പാപമായാലും അതിന്‍റെ ഫലം നീ തന്നെ അനുഭവിക്കും. ആ കര്‍മ്മഫലം ആര്‍ക്കും പങ്കിട്ടുകൊടുക്കാനാകില്ല, എന്ന് ഭഗവദ്ഗീതാദൈവത്തിന്‍റെ മതം.

തന്‍റെ അണികള്‍ പാര്‍ട്ടി  വിട്ടുപോകുമോ എന്ന ഭയമില്ലാത്തതുകൊണ്ട് "മറ്റു ദൈവങ്ങളില്‍ വിശ്വസിക്കരുത്. ഞാനാണ് ഏക രക്ഷകന്‍" എന്നൊന്നും പറയേണ്ട ഗതികേട് ഭഗവദ്ഗീതാദൈവത്തിനില്ല.  പിന്നെ ഭഗവദ്ഗീതയിലെ ദൈവം പറയുന്നത് എന്താണെന്ന് കേള്‍ക്കണ്ടേ?

യേƒപ്യന്യ ദേവതാ ഭക്താ
യജന്തേ ശ്രദ്ധയാന്വിതാഃ
തേfപി മാമേവ കൗന്തേയ
യജന്ത്യ വിധിപൂർവകം

“മറ്റു ദേവന്മാരില്‍ (ദൈവത്തില്‍) ഭക്തിവച്ച് വിശ്വാസത്തോടു കൂടി ആ ദൈവങ്ങളെ യജിക്കുന്നവരും എന്നെത്തന്നെയാണ് യജിക്കുന്നത്. പക്ഷെ അത് വിധിയുടെ യഥാര്‍ത്ഥ്യമറിഞ്ഞിട്ടല്ലെന്ന് മാത്രം (9:23)”

ഇതില്‍ നിന്നും ഭഗവദ്ഗീതയിലെ ദൈവം സെമറ്റിക് ചിന്താഗതിക്കാരനല്ല, മറിച്ച് ഒരു മതേതരനാണെന്ന് മനസ്സിലാക്കാം. നീ ഏത് ദൈവത്തെ ആരാധിച്ചാലും എന്നെത്തന്നെയാണ് ആരാധിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ മതി എന്ന് ഭഗവദ്ഗീതയിലെ ദൈവം പറയുന്നു. ആരുടേയും വിശ്വാസങ്ങളെ നിന്ദിക്കാതെ, മനുഷ്യരെ തമ്മിലടിപ്പിക്കാതെ, എല്ലാറ്റിനേയും സ്വീകരിക്കുന്ന എത്ര മനോഹരമായ ചിന്താഗതി , അല്ലേ? ഇതുതന്നെയാണ് ഭാരതീയ ഗ്രന്ഥങ്ങളെ മഹനീയമാക്കുന്നതും.

ഏകദൈവമേ ഉള്ളുവെങ്കില്‍ ഇടയ്ക്കിടയക്ക് മറ്റുദൈവങ്ങളില്‍ വിശ്വസിക്കരുതെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ പറയുന്ന ദൈവങ്ങളുണ്ടെങ്കില്‍ അവര്‍ മുമ്പേ ഏതോ ദൈവത്തെ കണ്ടിട്ടുണ്ടെന്നും അങ്ങനെയാണ് അവര്‍ ദൈവമായതെന്നും ഉറപ്പിക്കാം. ശരിയല്ലേ ?

തന്നെ ആരാധിക്കാത്തവരെല്ലാം കാഫിറുകളാണെന്നോ, അവരുടെ ആരാധനാ മൂര്‍ത്തികളും, ആരാധനാലയങ്ങളും ശിര്‍ക്കുകളാണെന്നോ, അവരെയൊക്കെ എന്തു വിലകൊടുത്തും നമ്മുടെ പാര്‍ട്ടിയില്‍ ചേര്‍ത്തണമെന്നോ, അതിനു തയ്യാറാകാത്ത കാഫിറുകളേയും, ശിര്‍ക്കുകളേയും നശിപ്പിക്കാനൊരു ജിഹാദ് നടത്തണമെന്നോ ഭഗവദ്ഗീതയിലെ ദൈവം പറയുന്നുണ്ടോ?

വരൂ... ഭഗവദ്ഗീതയിലെ ദൈവത്തിന് കാഫിറുകളായ ശത്രുക്കളുണ്ടോ?  ജിഹാദിന്‍റെ ആവശ്യമുണ്ടോ? എന്നൊക്കെ ഒന്ന് പരിശോധിക്കാം.

ഉണ്ട്. ഭഗവദ്ഗീതയിലെ ദൈവവും പറയുന്നു, നിനക്കൊരു ശത്രുവുണ്ട്. പക്ഷെ അത് മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരൊന്നുമല്ല. പിന്നെ ആരാണ് ആ ശത്രു? ആരാണാ കാഫിർ?

ഭഗവദ്ഗീതാദൈവം പറയുന്ന ശത്രു ഇതാണ്

കാമ ഏഷ ക്രോധ ഏഷ
രജോഗുണസമുദ്ഭവഃ 
മഹാശനോ മഹാപാപ്മാ 
വിദ്ധ്യേനമിഹ വൈരിണം

"രജോഗുണത്തില്‍ നിന്നുണ്ടായതും, എത്ര വിഷയങ്ങള്‍ കിട്ടിയാലും മതിവരാത്തതും, കൊടും ക്രൂരതകള്‍ ചെയ്യിക്കുന്നതും, നല്ലതു ചെയ്യാനനുവദിക്കാത്തതുമായ ആ ശത്രു, നിന്‍റെ കാമവും ക്രോധവുമാണെന്നറിഞ്ഞാലും" (3:37)

ദേവീദേവൻമാരുടെ ചിത്രങ്ങള്‍ സമ്മാനമായി ലഭിച്ചാല്‍ ജീവിതം മാറിമറിയും

വീടുകളിലെ മംഗളകർമ്മങ്ങളിൽ ദേവീദേവൻമാരുടെ ചിത്രങ്ങള്‍ സമ്മാനമായി ലഭിക്കുന്നത് പതിവാണ്. പുതിയ വീടുകളിലേക്ക് താമസം മാറുമ്പോള്‍ പലരും ഉപഹാരമായി ഇത്തരം ചിത്രങ്ങള്‍ നല്‍കാറുണ്ട്.

ഉപഹാരമായി ലഭിക്കുന്ന ചിത്രങ്ങള്‍ വരാന്‍ പോകുന്ന കാര്യങ്ങളെ സൂചിപ്പിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഉണ്ണിക്കണ്ണന്റെ ചിത്രം സമ്മാനമായി ലഭിച്ചാല്‍ സന്താന ഭാഗ്യത്തിന്റെ സൂചനയാണ്.

ദേവന്റെ ചിത്രം ലഭിക്കുന്നതിലൂടെ പലരിലും ഈശ്വരന്‍ ഒപ്പമുണ്ടെന്ന തോന്നാല്‍ ശക്തമാക്കി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നല്‍കേണ്ട നേര്‍ച്ചകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമാണ് ദേവന്റെ ചിത്രം ലഭിക്കുന്നതിലൂടെ ഉണ്ടാകുന്നത്.

മഹാലക്ഷ്മിയുടെ ചിത്രം ലഭിച്ചാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്. ദേവന്റെ കൃപാകടാക്ഷം നമ്മളിൽ ഉണ്ടെന്നതിന്റെ സൂചനയാണ് ഇഷ്ടദേവന്റെ ചിത്രം ലഭിക്കുന്നതിലൂടെ ഉണ്ടാകുന്നത്.

കുടുംബത്തിലോ ബന്ധപ്പെട്ടവരിലോ വിവാഹം നടക്കുമെന്ന സൂചന നല്‍കുന്നതാണ് ശ്രീരാമപട്ടാഭിഷേകത്തിന്റെ ചിത്രം.  

പീഠപൂജ എന്താണ് ?

ആധാരശക്തി മുതൽ പഞ്ചപ്രേതാത്മകമായിരിയ്ക്കുന്ന ദേവിയുടെ സിംഹാസനത്തെ ഭാവനചെയ്യുന്നതാണ് പീഠപൂജ. ബ്രഹ്‌മാവ്‌, വിഷ്ണു, രുദ്രൻ, ഈശ്വരൻ, സദാശിവൻ എന്നിവർ ക്രമത്തിൽ ദേവിയുടെ സിംഹാസനത്തിന്റെ നാല് കാലുകളും പലകയുമാകുന്നു. ഇവ ചൈതന്യരഹിതമായതിനാൽ പ്രേതങ്ങളുമാകുന്നു. ദേവി ഇരിയ്ക്കുന്നതോടുകൂടി മാത്രമേ ഇവയ്ക്ക് ചൈതന്യം ലഭിക്കുന്നുള്ളൂ. അതുകൊണ്ടാണ് " പഞ്ചപ്രേതാ സനാസീനാ " എന്ന് സഹസ്രനാമത്തിൽ സ്തുതിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.

തുളസി മാഹാത്മ്യം; ഒരു ദിവസത്തിൽ നൂറുപൂജയുടെ ഫലം

ലക്ഷ്മീദേവിയുടെ പ്രതിരൂപമാണ് തുളസി. അതുകൊണ്ടുതന്നെ പാരമ്പര്യശാസ്ത്രങ്ങൾ തുളസിക്ക് പരമപവിത്രമായ സ്ഥാനമാണ് നൽകിവരുന്നത്. തുളസി നിൽക്കുന്ന മണ്ണ് പോലും ശുദ്ധീകരിക്കപ്പെടുമെന്നാണ് വിശ്വാസം. വിഷ്ണു പൂജയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തുളസി. ലക്ഷ്മീദേവിയുടെ പ്രതിരൂപമായതിനാൽ വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവൾ എന്ന അർത്ഥത്തിൽ വിഷ്ണുപ്രിയ എന്ന അപരനാമവും തുളസിയ്ക്കുണ്ട്. പ്രമുഖ പുരാണങ്ങളിലെല്ലാം തുളസിയുടെ മഹാത്മ്യത്തെ പറ്റി പ്രതിപാദിക്കുന്നുണ്ട്.

തുളസിയുടെ മഹത്വം വെളിവാക്കുന്ന ചില ഐതിഹ്യങ്ങൾ നിലവിലുണ്ട്. പത്മപുരാണത്തിൽ തുളസിയെ പറ്റി വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. മരണസമയത്ത് വിഷ്ണുഭഗവാനെ സ്മരിക്കുന്നയാൾ വിഷ്ണുപാദത്തിലെത്തും. തുളസിവിറകുകൊണ്ട് ദഹിപ്പിക്കപ്പെടുന്നയാളിന് പുനർജന്മം ഉണ്ടാകില്ല. അന്തരിച്ച വ്യക്തി പാപം ചെയ്യുന്ന ആളോ, പുണ്യം ചെയ്യുന്ന ആളോ ആയിക്കൊള്ളട്ടെ, തുളസി ചേർത്ത് ചിതയൊരുക്കിയാൽ അയാൾ പാപമുക്തനായി സ്വർഗ്ഗസ്ഥനാകും.

പരിശുദ്ധിയുടെ കാര്യത്തിൽ ഗംഗാജലത്തിനു തുല്ല്യമാണ് തുളസി

പൂജകളിലെ പ്രധാനപ്പെട്ട ഇനമാണ് തുളസി. വിഷ്ണു ഭഗവാന്റെയും, വിഷ്ണുഭഗവാന്റെ അവതാരങ്ങളുടേയും പൂജകളിൽ പ്രധാനമായും തുളസി ഉപയോഗിക്കുന്നു. ഭക്തിപൂർവ്വമുള്ള തുളസി സമർപ്പണത്തിലൂടെ ദേവപ്രീതി പെട്ടെന്ന് ലഭിക്കുന്നു എന്നാണ് വിശ്വാസം. പ്രഭാതത്തിലും, സന്ധ്യയിലും ശരീര ശുദ്ധിയ്ക്ക് ശേഷം തുളസി ശരീരത്തിൽ അരച്ചു പുരട്ടി വിഷ്ണുഭഗവാനെ പൂജിച്ചാൽ ആ ഒരു ദിവസം കൊണ്ടുതന്നെ നൂറുപൂജയുടെ ഫലം ലഭിക്കും. ഉണങ്ങിയ തുളസി കത്തിച്ച് തീയാക്കി ആ തീകൊണ്ട് വിഷ്ണുഭഗവാന്റെ മുന്നിൽ നിലവിളക്കിൽ ദീപം തെളിയിച്ചാൽ ലഭിക്കുക ലക്ഷം ദീപം തെളിയിച്ചാലുണ്ടാകുന്ന പുണ്യഫലങ്ങളാണ്. 

ദേവസമർപ്പണത്തിനായി തുളസിയില ഇറുത്തെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. തുളസിച്ചെടിക്ക് വെള്ളമൊഴിച്ചശേഷം, വിഷ്ണുഭഗവാനെ മനസ്സിൽ ധ്യാനിച്ച് തുളസിച്ചെടിയെ മൂന്നുതവണ പ്രദക്ഷിണം ചെയ്തിട്ടുവേണം തുളസി ഇല ഇറുത്തെടുക്കുവാൻ. ഇങ്ങനെ ചെയ്യുമ്പോൾ തീർച്ചയായും ശരീരശുദ്ധി ഉണ്ടായിരിക്കണം.

ഭവനങ്ങളിൽ തുളസിത്തറ നിർമ്മിച്ച് അതിൽ തുളസി വളർത്തുന്നത് ഐശ്വര്യപ്രദമാണ്. കൃഷ്ണ തുളസിയാണ് ഉത്തമമായത്. വീടിന്റെ കിഴക്കുഭാഗത്തായി പ്രധാന വാതിലിന് നേർക്ക് തുളസിത്തറ പണിതാൽ ഫലങ്ങൾ ഏറും. ഗൃഹത്തിന്റെ തറയിരിപ്പിൽ നിന്നും തുളസിത്തറ താഴ്ന്നുപോകുവാൻ പാടില്ല. ഒന്നിലധികം തൈകൾ തുളസിത്തറയിൽ നട്ടുവളർത്താം. തുളസി നട്ടിരിക്കുന്ന മണ്ണ് ശുദ്ധമായി സംരക്ഷിക്കണം. നിത്യേന വെള്ളമൊഴിച്ച് കൊടുക്കണം. അശുദ്ധമെന്നു തോന്നുന്ന ഒന്നും തുളസിയുടെ മണ്ണിൽ നിക്ഷേപിക്കുകയും അരുത്. സന്ധ്യസമയത്ത് മന്ത്രജപങ്ങളോടെ തുളസിയെ വലംവയ്ക്കുന്നതും, തുളസിത്തറയിൽ സന്ധ്യാദീപം തെളിയിക്കുന്നതും മികച്ച ഫലങ്ങൾ നൽകും. പൂജാവിധികൾക്കും, ശുദ്ധിയോടെ ഭക്തിപുരസരം സ്ത്രീകൾക്ക് തലയിൽ ചൂടാനും, ഒൗഷധ നിർമ്മാണത്തിനുമല്ലാതെ തുളസിയില ഇറുക്കരുത്. കാരണം തുളസി അത്ര പരിപാവനവും അമൂല്യവുമായ ഒരു ചെടിയാണ്.

പ്രവര്‍ജ്യാ യോഗവും സന്യാസവും

ജാതകവശാല്‍ ചിലരില്‍ സന്യാസ യോഗം ഉണ്ടാകാറുണ്ട്. എന്നാല്‍ ഭൂരിഭാഗം പേരിലും ഉള്ളത് പ്രവര്‍ജ്യാ യോഗമാണ്. ഇത് കാണുന്നതുകൊണ്ടാകാം ജ്യോതിഷികള്‍ ജാതകന് സന്യാസ യോഗമുണ്ട് എന്ന് വിധിക്കുന്നത്. സത്യത്തില്‍ എന്താണ് പ്രവര്‍ജ്യാ യോഗം? ഭൌതികതയെക്കാള്‍, ആത്മീയതയില്‍ താല്പര്യമുള്ളവരോ എന്തുണ്ട് എങ്കിലും ഒന്നും അനുഭവിക്കാന്‍ ഒക്കാത്ത ഒരവസ്ഥ സംജാതമാക്കുന്നതോ ആയ ഒരുതരം യോഗമാണ് പ്രവര്‍ജ്യാ യോഗം. 

ഒന്നിലധികം ഗ്രഹങ്ങള്‍ ഒത്തു ചേരുന്നതിനെ ആണ് പ്രവർജ്യാ യോഗം അഥവാ സന്യാസ യോഗം എന്ന് പറയുന്നത്. അതേപോലെ നാലോ അതിലധികം ഗ്രഹങ്ങളോ ജാതകനില്‍ യോഗം ചേര്‍ന്നുകാണുകയാണെങ്കില്‍ അയാള്‍ക്ക് പ്രവര്‍ജ്യാ യോഗമുണ്ട് എന്ന് അനുമാനിക്കാം. എന്നാല്‍ പ്രവര്‍ജ്യാ യോഗത്തില്‍ തന്നെ ആറ് വിഭാഗങ്ങളുണ്ട് എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത എന്ന് എടുത്തു പറയേണ്ടതാണ്. കുജ, ബുധ, ഗുരു, ചന്ദ്ര, ശുക്ര, ശനി എന്നി ഗ്രഹങ്ങള്‍ യോഗം ചേരുമ്പോളാണ് പ്രവര്‍ജ്യാ യോഗം ഉണ്ടാകുന്നത്.

ഈ ഗ്രഹങ്ങളില്‍ ഏതിനാണ് ജാതകനില്‍ ബലം കൂടുതലുള്ളത് അതനുസരിച്ച് അയാള്‍ ഏത് തരം സന്യാസ ധര്‍മ്മമാകും സ്വീകരിക്കുക എന്ന് അനുമാനിക്കാന്‍ സാധിക്കും. ശാക്യാ, ജീവക, ഭിക്ഷു, വൃദ്ധ, ചരകാഃ നിര്‍ ഗ്രന്ഥി വന്യാശന - എന്നാണ് വിധി. അതായത് പ്രവര്‍ജ്യാ യോഗമുള്ളവര്‍ യഥാ ക്രമം ശാക്യാദികളായ സന്യാസിമാര്‍ ആയിത്തീരാം. ജാതകത്തില്‍ കുജന്‍ ബലവാന്‍ ആയാല്‍ ജാതകന്‍ ശാക്യന്‍ ആയിത്തീരും. ഇരുപത്തിനാല് വകഭേദങ്ങള്‍ ഉള്ള ബുദ്ധസന്യാസിമാരില്‍ ഒരാളായിത്തീരും. രക്ത വസ്ത്ര ധാരിയും ആവും എന്നാണ് ജ്യോതിഷം പറയുന്നത്.

എന്നാല്‍ ബലവാനായിരിക്കുന്നത് ബുധന്‍ ആണെങ്കില്‍ ജാതകന്‍, ആത്മാവ് എന്ന് വാദിക്കുന്ന ആജീവകന്‍ ആയിത്തീരും. ഉപജീവനത്തിന് വേണ്ടി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ ശ്രമിക്കും. ഇത്തരക്കാരെ പ്രാണന്മാരായാണ് കണക്കാക്കുന്നത്. എന്നാല്‍ വ്യാഴത്തിനാണ് ബലമെങ്കില്‍ അയാള്‍ സമുന്നതരായ ഭിക്ഷുക്കളില്‍ ഒരാള്‍ ആയിത്തീരും. ചന്ദ്രന്‍ ആണ് ബലവാന്‍ എങ്കില്‍, ജഡാ ധാരികളും, ശിവ, വിഷ്ണു മുതലായവരുടെ ആഗമ ശാസ്ത്രങ്ങളില്‍ നിപുണനും ആകും.

അതേസമയം ശുക്രന്‍ ബലവാന്‍ ആയാല്‍ ചരകന്‍ എന്ന വിഭാഗത്തില്‍ പെടുന്നവനായി ഭവിക്കു. ഇത്തരക്കാര്‍ ചികിത്സാദി കാര്യങ്ങളില്‍ നിപുണരായിരിക്കും എന്നും യോഗഫലത്തില്‍ പറയുന്നു. ശനി ബലവാന്‍ ആയാല്‍ വര്‍ണ്ണാശ്രമ ധര്‍മ്മങ്ങള്‍ എല്ലാം അവഗണിച്ചു, പരമജ്ഞാനികള്‍ ആയിത്തീരും. രവി ബലവാന്‍ ആയാല്‍, വനത്തില്‍ ജീവിതം നയിക്കുന്നവന്‍ ആയി ഭവിക്കും. അതായത് വന്യാശനന്‍. എന്നാല്‍ ഈ യോഗങ്ങള്‍ എല്ലാം ഫലിക്കണമെന്നില്ല. കാരണം പ്രവര്‍ജ്യാ യോഗം അപൂര്‍വ്വമായി മാത്രം ശക്തമായി ചിലരില്‍ കാണപ്പെടുന്നു. മറ്റുള്ളവരില്‍ അതിന് സ്വാധീനമുണ്ടാവുകയുമില്ല. ഇത്തരക്കാര്‍ സന്യാസികള്‍ ആവുകയേയില്ല. എന്നാല്‍ ജാതകത്തില്‍ നാലാം ഭാവം മുതല്‍, കുജാദിയായ ഗ്രഹങ്ങള്‍ മുകളില്‍ പറഞ്ഞ ക്രമത്തില്‍ പത്താം ഭാവം വരെ സ്ഥിതി ചെയ്താലും പ്രവര്‍ജ്യാ യോഗം അനുഭവപ്പെടും. ഈ യോഗം അനുഭവത്തില്‍ വരുന്നവര്‍ ജന്മനാട് ഉപേക്ഷിച്ച് പോകും എന്നത് സുനിശ്ചിതമായ കാര്യമാണ്. 

പൂജ എന്നാൽ എന്ത്?

ആത്മസമർപ്പണമാണ് പൂജ എന്നത്. സാധകൻ സ്വയം പഞ്ചഭൂതാത്മകമായ ശരീരത്തെ ദേവങ്കൽ സമർപ്പിക്കുന്നതിന്റെ പ്രതീകമാണ് ജല, ഗന്ധ, പുഷ്പ, ധൂമ, ദീപ, നൈവേദ്യങ്ങൾ. ഇതുകൂടാതെ പാദ്യം, അർഘ്യം, ആചമനം തുടങ്ങിയ പതിനാറ് ഉപചാരങ്ങളോടുകൂടിയ പൂജയാണ് ക്ഷേത്രങ്ങളിൽ നടക്കുന്നത്. എന്നാൽ ശക്തിപൂജയാകട്ടെ അറുപത്തിനാല് ഉപചാരങ്ങളോടുകൂടിയതാണ്. ക്ഷേത്രത്തിൽ സ്ഥിരപ്രതിഷ്ഠാ സംവിധാനമാണെങ്കിൽ ആവാഹനവും ഉദ്ധ്വസനവും ഉള്ള സംവിധാനമാണ് ശക്തിപൂജയിലുള്ളത്. ദേവിയെ സ്വന്തം ഹൃദയകമലത്തിൽനിന്ന് ആവാഹിച്ച് പീഠത്തിൽ ഇരുത്തി മേൽപ്പറഞ്ഞ ഉപചാരങ്ങൾ ഒക്കെയും സമർപ്പിച്ച് സഹസ്രനാമാദി സ്തുതികൾ കൊണ്ട് പ്രസന്നയാക്കി വീണ്ടും ഹൃദയകമലത്തിലേയ്ക്കുതന്നെ കുടിയിരുത്തുന്ന വിധാനമായതിനാൽ ഈ പൂജ അദ്വൈതപൂജ എന്ന് പറയപ്പെടുന്നു.

കലശസ്ഥാപനവും ശംഖപൂരണവും എന്തിന്?

കലശത്തിൽ ജലമെടുത്ത് ഗന്ധപുഷ്‌പാദികളാൽ അലങ്കരിച്ച് ബ്രഹ്മാണ്ഡത്തെ മുഴുവനും അതിൽ ഭാവനചെയ്യുകയാണ്. കലശത്തിന്റെ മുഖം വിഷ്ണുവും, കണ്ഠം രുദ്രനും, മൂലസ്ഥാനം ബ്രഹ്മാവുമാകുന്നു. കലശമധ്യത്തിൽ എല്ലാ മാതൃഗണങ്ങളും അധിവസിക്കുന്നു. കലശത്തിന്റെ ഉള്ളിൽ സപ്തസാഗരങ്ങളും, സപ്‌ത ദ്വീപുകളോടുകൂടിയ മേദിനിയും സങ്കല്പിയ്ക്കപ്പെടുന്നു. ഋഗ്വേദം തുടങ്ങിയ നാല് വേദങ്ങളും സകല ദേവന്മാരും കലശത്തിൽ അധിഷ്ഠിതമാണ്. ഇത്തരത്തിലുള്ള കലശത്തിൽ ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമ്മദ, സിന്ധു, കാവേരി എന്നീ സപ്തതീർത്ഥങ്ങളെയും ആവാഹിച്ച് വരുണനെയും സങ്കൽപ്പിച്ച് പഞ്ചോപചാരം അർപ്പിക്കുന്നു. കലകൾ ശയിക്കുന്നു എന്ന അർത്ഥമാണ് കലശമെന്ന വാക്കിനുള്ളത്. അതായത് എല്ലാ ജീവകലകളെയും ഉൾകൊള്ളുന്നു എന്നർത്ഥം.

ശംഖപൂരണമെന്നത് പ്രപഞ്ചകാരണത്തെ പ്രതിനിധീകരിക്കുന്നതാണ്. അഗ്നി സൂര്യ സോമ തത്വങ്ങൾ ഉൾക്കൊള്ളുന്നതാണ് പ്രപഞ്ചം. അഗ്നിയുടെ പത്ത് കലകളെ ശംഖിന്റെ ആധാരത്തിലും, സൂര്യന്റെ പന്ത്രണ്ട് കലകളെ ശംഖിലും, സോമന്റെ പതിനാറ് കലകളെ ശംഖതീർത്ഥത്തിലും വിന്യസിക്കപ്പെടുന്നു. അകാരാദി ക്ഷകാരാന്തമായ വർണ്ണങ്ങളെയും മൂലഷഡംഗത്തെയും ശംഖിലേയ്ക്ക് ന്യസിയ്ക്കപ്പെടുമ്പോൾ ശംഖ തീർത്ഥം കാരണജലമായി മാറുന്നു. അതിനാൽ പ്രപഞ്ച യോനിയായിട്ടാണ് ശംഖിനെ സങ്കല്പിക്കപ്പെടുന്നത്.

കേമദ്രുമ ദോഷം

വ്യക്തിയുടെ മനസ്സിനെ സംബന്ധിക്കുന്ന ഒരു ജ്യോതീഷികമായ അവസ്ഥയാണ് കേമദ്രുമ യോഗം അല്ലെങ്കില്‍ കേമദ്രുമ ദോഷം. ജ്യോതിഷപ്രകാരമുള്ള നിരവധി ദോഷങ്ങളില്‍ ഒന്നായാണ് ഈ അവസ്ഥയേയും സാധാരണയായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഒരു വ്യക്തിയില്‍, ഗുണപ്രദമായ മാറ്റങ്ങള്‍ സൃഷ്ടിക്കുവാനും, അയാളുടെ മനസ്സിനെ ബലപ്പെടുത്തുവാനും കേമദ്രുമ യോഗം സഹായകമാകും. കേമദ്രുമ ദോഷം എന്തെന്നും അതിന്‍റെ ഫലങ്ങള്‍ എന്തെന്നും ഈ ലേഖനത്തില്‍ വിവരിക്കുന്നു.

ഒരു ജാതകത്തില്‍, ചന്ദ്രന്‍റെ മുന്നിലും പിന്നിലുമുള്ള ഭാവങ്ങളില്‍ മറ്റ് ഗ്രഹങ്ങളൊന്നും ഇല്ലാത്ത അവസ്ഥ കേമദ്രുമ ദോഷത്തെ സൂചിപ്പിക്കുന്നു. ഏതൊരു ദോഷത്തേയും/യോഗത്തേയും കുറിച്ച് പഠിക്കുമ്പോള്‍, അതിന് കാരണമായ ഗ്രഹത്തിന്‍റെ/ഗ്രഹങ്ങളുടെ സവിശേഷതകളാണ് ആദ്യം മനസ്സിലാക്കേണ്ടത്. മനഃശാസ്ത്രപരമായ വീക്ഷണത്തിലൂടെ വേണം ഗ്രഹങ്ങളുടെ സ്വഭാവം/സവിശേഷത നാം മനസ്സിലാക്കേണ്ടത്. ആധുനിക മനഃശാസ്ത്രത്തിനെ സഹായിക്കുവാന്‍ കഴിയുന്ന ഒരു വേദശാസ്ത്രമാണ് ജ്യോതിഷം. മനഃശാസ്ത്രപരമായ സമീപത്തിലൂടെ വേണം ആധുനിക ജ്യോതിഷികള്‍ ഈ വേദശാസ്ത്രശാഖയെ അവലോകനം ചെയ്യാന്‍.

ജ്യോതിശാസ്ത്രത്തില്‍ വ്യക്തിയുടെ മനസ്സിനെ പ്രതിബാധിക്കുന്ന ഗ്രഹം ചന്ദ്രനാണ്. ചന്ദ്രന്‍, വ്യക്തിയുടെ മനസ്സിന്‍റെയും വികാരങ്ങളുടെയും സൂചകമാണെന്നാണ് ഭൃഗുസൂത്രയില്‍ പറഞ്ഞിട്ടുള്ളത്. കേമദ്രുമ ദോഷമുള്ള വ്യക്തിയുടെ ജാതകത്തില്‍ ചന്ദ്രന്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ആയിരിക്കും. ചന്ദ്രന്‍റെ മുന്നിലും പിന്നിലുമുള്ള ഭാവങ്ങള്‍ അഥവാ ചന്ദ്രനില്‍ നിന്നുമുള്ള രണ്ടാമത്തേയും പന്ത്രണ്ടാമത്തേയും ഭാവങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയാണെങ്കില്‍ അത് കേമദ്രുമ ദോഷത്തെയാണ് സൂചിപ്പിക്കുന്നത്. ഒറ്റപ്പെട്ട് നില്‍ക്കുന്ന ചന്ദ്രന്‍ വ്യക്തിയുടെ ഒറ്റപെടലിന് കാരണമാകും. ചന്ദ്രന്‍റെ സമീപമുള്ള ഭാവങ്ങളിലെ മറ്റ് ഗ്രഹങ്ങളുടെ സാന്നിധ്യം, വ്യക്തിക്ക് തന്‍റെ മനസ്സിനെ/ചിന്തകളെ നിയന്ത്രിക്കുവാനുള്ള ശക്തി പകരും. ഇതില്ലാത്ത അവസ്ഥയില്‍, വ്യക്തിക്ക് തന്‍റെ ചിന്തകളെ/മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ വരുകയും, അത് അയാളുടെ പെരുമാറ്റത്തെയും പ്രവൃത്തിയേയും ബാധിക്കുകയും ചെയ്യും. മനസ്സിന് പിന്‍ബലമില്ലാത്ത അവസ്ഥ, അനുചിതമായ അല്ലെങ്കില്‍ ഹിതകരമല്ലാത്ത പ്രവര്‍ത്തിയിലേക്ക് വ്യക്തിയെ നയിക്കും. ഇത്, അയാളുടെ സാമൂഹികമായ ഒറ്റപ്പെടലിനും കാരണമാകും. കേമദ്രുമ യോഗമുള്ള വ്യക്തി സ്വയം ഏകാന്തതയിലേക്ക് പോകുവാനുള്ള സാധ്യതയും കൂടുതലാണ്. 

കേമദ്രുമ യോഗത്തിന്‍റെ ഈ ദൂഷ്യവശങ്ങള്‍ക്കുള്ള പ്രതിവിധി മനസ്സിനെ ദൃഢപ്പെടുത്തുക എന്നതാണ്. ശാരീരികബലത്തിന് പോഷകാഹാരം ആവശ്യമാണന്നപോലെ മനോബലത്തിന് നല്ല ചിന്തകളും ആവശ്യമാണ്. കേമദ്രുമ ദോഷമുള്ള വ്യക്തി, മനസ്സിന് ആനന്ദവും ഊര്‍ജ്ജവും നല്‍കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടേണ്ടതാണ്. ഇതിനായി, പ്രാര്‍ത്ഥന, ധ്യാനം, വായന, കലാകായിക വിനോദങ്ങള്‍ എന്നിവയെ ആശ്രയിക്കാം. നല്ല വിനോദങ്ങള്‍, മനസ്സിനേയും ചിന്തകളേയും ബലപ്പെടുത്തുന്നതാണ്.

തിക്തമായ അനുഭവങ്ങള്‍ക്ക് കാരണമാകുമെങ്കിലും, കേമദ്രുമ യോഗം വ്യക്തിയുടെ ചിന്തകളേയും മനസ്സിനേയും പരിപോഷിപ്പിക്കാന്‍/ബലപ്പെടുത്താന്‍ സഹായിക്കുന്നതാണ്. പ്രതികൂലമായ സാഹചര്യങ്ങളില്‍, മറ്റ് സഹായങ്ങളൊന്നും കൂടാതെ തീരുമാനം എടുക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള ശേഷി ഇത് ഉണ്ടാക്കും. ജീവിതത്തിലെ തടസ്സങ്ങള്‍ ഭേദിച്ച് മുന്നേറാനുള്ള കഴിവ് ഇപ്രകാരം നേടാവുന്നതാണ്. മറ്റുള്ളവരുടെ ഉപദേശങ്ങള്‍, പല സാഹചര്യങ്ങളിലും ഒരു വ്യക്തിയെ സഹായിക്കുമെങ്കിലും, അവയുടെ സ്വാധീനം, അയാളെ തന്‍റെ ലക്ഷ്യത്തില്‍ നിന്നും പിന്‍വലിക്കുവാന്‍ ഇടയുണ്ട്. ഇത്തരം സ്വാധീനങ്ങളില്‍ പെടാതെ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍, കേമദ്രുമ യോഗമുള്ള ഒരു വ്യക്തിക്ക് കഴിഞ്ഞേക്കും.

തിക്തമായ അനുഭവങ്ങള്‍ക്ക് കാരണമാകുമെങ്കിലും, കേമദ്രുമ യോഗം വ്യക്തിയുടെ ചിന്തകളേയും മനസ്സിനേയും പരിപോഷിപ്പിക്കാന്‍/ബലപ്പെടുത്താന്‍ സഹായിക്കുന്നതാണ്. പ്രതികൂലമായ സാഹചര്യങ്ങളില്‍, മറ്റ് സഹായങ്ങളൊന്നും കൂടാതെ തീരുമാനം എടുക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള ശേഷി ഇത് ഉണ്ടാക്കും. ജീവിതത്തിലെ തടസ്സങ്ങള്‍ ഭേദിച്ച് മുന്നേറാനുള്ള കഴിവ് ഇപ്രകാരം നേടാവുന്നതാണ്. മറ്റുള്ളവരുടെ ഉപദേശങ്ങള്‍, പല സാഹചര്യങ്ങളിലും ഒരു വ്യക്തിയെ സഹായിക്കുമെങ്കിലും, അവയുടെ സ്വാധീനം, അയാളെ തന്‍റെ ലക്ഷ്യത്തില്‍ നിന്നും പിന്‍വലിക്കുവാന്‍ ഇടയുണ്ട്. ഇത്തരം സ്വാധീനങ്ങളില്‍ പെടാതെ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍, കേമദ്രുമ യോഗമുള്ള ഒരു വ്യക്തിക്ക് കഴിഞ്ഞേക്കും.

കേമദ്രുമ യോഗമുള്ള വ്യക്തിയുടെ ചിന്ത മറ്റ് വ്യക്തികളുടേതില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഇത്, സമൂഹത്തിന്‍റെ പൊതുവായ രീതികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വ്യക്തിയെ പ്രേരിപ്പിച്ചേക്കാം. ഇത്തരത്തില്‍ ഒറ്റപ്പെടുന്ന വ്യക്തി, ആത്മീയമായ അല്ലെങ്കില്‍ നിഗൂഢമായ വിഷയങ്ങളില്‍ താല്‍പര്യം കാണിക്കുകയും അതുവഴി ഒരു മേല്‍ത്തരം ചിന്താഗതി ആര്‍ജ്ജിക്കുകയും ചെയ്യും.

കേമദ്രുമ യോഗം/ദോഷം, വ്യക്തിയുടെ മനസ്സിനേയും പ്രവര്‍ത്തനമേഖലയേയും ബാധിക്കുന്ന ഒരു വിപത്തായിട്ടാണ് പലയിടത്തും വിവരിച്ച് കാണാറുള്ളത്. ഈ ധാരണ നമ്മള്‍ തിരുത്തേണ്ടതുണ്ട്. വ്യക്തിയെ അസാധാരണമായ രീതിയില്‍ ചിന്തിപ്പിക്കുകയും, പ്രപഞ്ചശക്തിയോട് അടുപ്പിക്കുകയും ചെയ്യുന്ന ഒരു ജാതക അവസ്ഥയാണ് യഥാര്‍ത്ഥത്തില്‍ കേമദ്രുമ യോഗം. ബില്‍ ഗേറ്റ്സ്, ഘന്‍ ശ്യാം ദാസ് ബിര്‍ള, ബാല്‍ താക്കറെ, ജിം കാരി തുടങ്ങി കേമദ്രുമ യോഗമുള്ള പ്രമുഖര്‍ അനവധിയാണ്. ഇവരെ പോലെ, പ്രവര്‍ത്തന മേഖലയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍, കേമദ്രുമ യോഗമുള്ള ഏതൊരു വ്യക്തിക്കും സാധ്യമാകും.

ശുക്രദശാകാലം മുഴുവനും നല്ലതാകാൻ

ദശാകാലങ്ങൾക്ക് അനുസൃതമായി പലരും രത്നങ്ങൾ ധരിക്കാറുണ്ട്. ശുക്രദശയാണെങ്കില്‍ വജ്രം, സൂര്യദശയാണെങ്കിൽ മാണിക്യം, ചന്ദ്രദശയാണെങ്കിൽ മുത്ത്, ചൊവ്വാദശയ്ക്കു പവിഴം, ബുധദശയ്ക്കു മരതകം, വ്യാഴദശയ്ക്ക് മഞ്ഞപുഷ്യരാഗം, ശനിദശയ്ക്ക് ഇന്ദ്രനീലം, രാഹുദശയ്ക്ക് ഗോമേദകം, കേതുർദശയ്ക്ക് വൈഡൂര്യം ഇങ്ങനെയാണ് രത്നങ്ങൾ നിർദേശിക്കുന്നത്.

ശുക്രദശാകാലം നല്ല സമയമാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ശുക്രദശ മുഴുവനും കഴിഞ്ഞ് എനിക്ക് ഒരു ഗുണവും ഉണ്ടായില്ല എന്ന് പരിഭവിക്കുന്നവരെ കണ്ടിട്ടുണ്ട്. ശുക്രന് ബലമില്ലെങ്കിൽ ഗുണമുണ്ടാകില്ല. അതിന് ശുക്രനെ ബലപ്പെടുത്താൻ വജ്രം ധരിക്കണം. ധരിച്ചാല്‍ ദോഷമാകുമോ നല്ലതാകുമോ എന്നറിയാൻ ഒരു ജ്യോതിഷിയെ കാണുന്നത് നല്ലതാണ്. ഇരുപത് വർഷമാണ് ശുക്രദശാകാലം. അത്രയും കാലം നല്ലതാക്കാൻ ഈ ഒരു രത്നത്തിനു കഴിയുമെങ്കിൽ എന്തുകൊണ്ട് അതിനു ശ്രമിച്ചുകൂടാ? ആദിത്യദശ – ആറ്, ചന്ദ്രദശ – പത്ത്, ചൊവ്വ – ഏഴ്, രാഹു – പതിനെട്ട്, വ്യാഴം – പതിനാറ്, ബുധൻ – പതിനേഴ്, കേതു – ഏഴ്, ശനി – 19 എന്നിങ്ങനെയാണ് ദശാകാലം വരുന്നത്.

ദശാകാലം മുഴുവൻ നല്ലതാകാനും ഗുണഫലങ്ങൾ പൂർണ്ണമായി അനുഭവിക്കാനും അതാത് ഗ്രഹത്തിന്റെ രത്നം ധരിക്കാം. അനുകൂലമല്ലാത്തതിന്റെയും പാപഗ്രഹങ്ങളുടെയും ദോഷഫലങ്ങളും ദുരിതങ്ങളും ഒഴിവാകാനും രത്നങ്ങൾ ധരിക്കാം. അശ്വതി, മകം, മൂലം – വൈഡൂര്യം എന്ന രീതിയിൽ ജനനശിഷ്ടം ഉള്ള ദശാകാലത്തിന്റെ രത്നം ധരിക്കുന്നതിനെക്കാൾ നല്ലത് ഇപ്പോള്‍ നടക്കുന്നതോ ഇനി വരാന്‍ പോകുന്നതോ ആയ ദശാകാലം മെച്ചപ്പെടാനുള്ള രത്നം ധരിക്കുന്നതാണ്.

കഴിഞ്ഞുപോയ ദശാകാലത്തിന് വേണ്ടിയുള്ള രത്നം ഇനിയും തുടർന്ന് ധരിക്കുന്നതിൽ അർത്ഥമില്ല. ചില ഗ്രഹങ്ങളെ മറ്റ് ചില ഗ്രഹങ്ങൾ ദൃഷ്ടി ചെയ്യുന്നത് കൊണ്ടോ ഒപ്പം നിൽക്കുന്നത് കൊണ്ടോ ഗുണം കൂടുകയും കുറയുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ അത് കൂടി പരിഗണിച്ചു വേണം രത്നം ധരിക്കാന്‍.

ബുധദശയ്ക്ക് വേണ്ടി രത്നം ധരിച്ചാൽ പതിനേഴ് വർഷക്കാലം ഗുണകരമായിരിക്കും എന്ന് മാത്രമല്ല വേണ്ട സന്ദർഭങ്ങളിൽ അനുകൂലമായ ബുദ്ധി തോന്നുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് പഠിത്തത്തിനും നന്ന്. വക്കീലാണെങ്കിൽ കോടതിയിൽ കൃത്യമായി വാദപ്രതിവാദം നടത്താനും കഴിയും എന്ന് ചുരുക്കം. ശുക്രന് വേണ്ടിയുള്ള രത്നം ധരിച്ചാൽ വിവാഹം നടക്കാൻ മാത്രമല്ല നല്ല ദാമ്പത്യത്തിനും സ്വന്തമായി വീടുണ്ടാക്കാനും വാഹനം സ്വന്തമാക്കാനും നല്ലതാണ്.

ആദിത്യദശയിൽ അലച്ചിലുകൾ ഒഴിവാകാനും സർക്കാരില്‍ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാനും സർക്കാർ ജോലി ലഭിക്കാനും ഉന്നതാധികാരങ്ങൾ ഉണ്ടാകാനും മാണിക്യം നന്ന്. ഇതുപോലെ മറ്റ് ഗ്രഹങ്ങളുടെ ഗുണദോഷഫലങ്ങൾ ഓരോരുത്തരുടെയും ഗ്രഹനിലയ്ക്കനുസൃതമായി നല്ലതാക്കാൻ രത്നങ്ങൾക്ക് കഴിയും. അതിന് കൃത്യമായ രത്നം ധരിക്കണം എന്നുമാത്രം.

ആവാഹനവും ഉദ്ധ്വസനവും വിശദീകരിക്കാമോ?

സ്വന്തം ഹൃദയകമലത്തിലുള്ള പ്രാണശക്തിയെ ധ്യാനിച്ച് സകളീകരിച്ച് പീഠാദികളായ ഉപാധികളിൽ സ്ഥാപിക്കുന്നതിനെ " ആവാഹനം " എന്നു പറയുന്നു. അതിനുശേഷം സകലവിധ ഉപചാരങ്ങളും സമർപ്പിച്ച് സർവ്വാവരണപൂജയും നിറവേറ്റിയശേഷം ദേവതയെ സ്വന്തം ഹൃദയകമലത്തിലേയ്ക്കുതന്നെ കുടിയിരുത്തുന്നതിനെ " ഉദ്ധ്വസനം " എന്നു പറയുന്നു. ഇവിടെ ദേവതയായി പൂജിയ്ക്കപ്പെടുന്നത് പ്രാണശക്തി തന്നെയാണ്. പ്രാണശക്തിയിൽ നിന്നും അഭിന്നയായ ദേവതയാണ് പൂജിയ്ക്കപ്പെടുന്നത് എന്നതുകൊണ്ട് ഈ പൂജ അദ്വൈതപൂജയാകുന്നു.

ലക്ഷ്മി കടാക്ഷത്തിനും അനുഗ്രഹത്തിനും

അതിരാവിലെ വീടിന് മുന്നില്‍ ചാണകം അല്ലെങ്കില്‍ വെള്ളം തളിച്ച് കോലമിട്ടാല്‍ ലക്ഷ്മീ കടാക്ഷം ലഭിക്കുന്നു. രാവിലെ എഴുന്നേറ്റയുടന്‍ പശുവിനെ കണികാണുന്നതും, പശുവിന്‍റെ രൂപത്തിലുള്ള ബൊമ്മ കിടക്കമുറിയില്‍ വെച്ചിട്ട് അതും കണികാണാം. വെള്ളിയാഴ്ച തോറും അഞ്ചുമുഖ(അഞ്ചുതിരി)മുള്ള വിളക്ക് പൂജാമുറിയില്‍ കത്തിച്ചുവെച്ച് പ്രാര്‍ത്ഥിക്കുന്നതും ഐശ്വര്യപ്രദം. പൗര്‍ണ്ണമിദിവസം വിഷ്ണുവിന് പഴവര്‍ഗ്ഗങ്ങള്‍ നേദിച്ച് അവ പ്രസാദമായി സേവിക്കുന്നതും അത്യുത്തമം. വീട്ടില്‍ വരുന്ന സുമംഗലികള്‍ക്ക് മഞ്ഞള്‍, കുങ്കുമം എന്നിവ നല്‍കുന്നതും ലക്ഷ്മികടാക്ഷത്തിനും അനുഗ്രഹത്തിനും സര്‍വ്വഐശ്വര്യസിദ്ധിക്കും ഉതകുന്നു.

ഭൂതശുദ്ധി എന്നാൽ എന്ത്?

സ്വന്തം ശരീരത്തിലെ പഞ്ചഭൂതതത്വങ്ങളെ സംഹാരക്രമത്തിൽ ഭാവനചെയ്ത് എല്ലാം പരബ്രഹ്മത്തിലേയ്ക്ക് വിലയം പ്രാപിച്ചതായി സങ്കൽപ്പിച്ച് പൂജയുടെ ആവശ്യത്തിലേക്കായി സൃഷ്ടിക്രമത്തിൽ ശാംഭവരൂപത്തിലുള്ള പുതിയ ശരീരത്തെ ഉൽപ്പാദിപ്പിച്ചതായി ഭാവനചെയ്യണം. ഇവിടെ ശിവോഹം എന്ന് ഭാവിച്ചിരിക്കണം. അതിനുശേഷം വീണ്ടും ദ്വൈതഭാവത്തിലേയ്ക്ക് എത്തിച്ചേർന്ന് ക്രിയകൾ ആരംഭിക്കുന്നതാണ് ഭൂതശുദ്ധി എന്ന് പറയുന്നത്.

മന്ത്രജപം, ജപിക്കുന്ന സമയത്തെ ഭാവന

മന്ത്രജപം എന്ന്‍ പറയുമ്പോള്‍ മനനവും ജപവും ഒരേ സമയത്ത്‍ എന്ന്‍ അര്‍ത്ഥം വരുന്നു. എന്നാല്‍ അത്‍ പെട്ടെന്ന്‍ കരഗതമാവുന്ന ഒന്നല്ല. ജപം നടക്കട്ടെ. ജപിച്ച്‍ ജപിച്ച്‍ മടുപ്പ്‍ തോന്നണം. അത്രയ്ക്കും ജപിയ്ക്കണം. ജപം വളരെ എളുപ്പമാണ്‌ എന്നൊക്കെ എല്ലാവരും പറയും, എന്നാല്‍ അത്‍ അത്ര എളുപ്പമൊന്നുമല്ല. അങ്ങിനെ എളുപ്പമായിരുന്നുവെങ്കില്‍, ഇന്ന്‍ നാടുനീളെ ബ്രഹ്മജ്ഞാനികളുടെയും മഹാത്മാക്കളുടെയുമൊക്കെ നീണ്ടനിരതന്നെ കാണണമായിരുന്നു. അങ്ങിനെയൊന്നും കാണുന്നില്ല.  ജപിക്കുമ്പോള്‍ മനസ്സ്‍ കൂടെ ഉണ്ടാവണമെന്ന്‍ ശഠിയ്ക്കണ്ട. മനസ്സ്‍ ഏതിലെയെങ്കിലും സഞ്ചരിച്ചോട്ടെ. ജീവിതകാലം മുഴുവനും അങ്ങിനെത്തന്നെ തുടര്‍ന്നാലും ജപിച്ചത്‍ നഷ്ടമാവില്ല. ജപം എന്നത്‍ ഒരു കര്‍മ്മമായതുകൊണ്ട്‍ അതൊക്കെ സഞ്ചിതമായി അവിടെ കിടന്നോളും. വീണ്ടും ഇവിടെ വരണമല്ലൊ, അപ്പൊ അത്‍ ഉപകരിക്കും, അപ്പൊ ആ കര്‍മ്മത്തിന്റെ ഫലം കിട്ടിക്കോളും.  അഗ്നിയെ അറിഞ്ഞ്‍ തൊട്ടാലും അറിയാതെ തൊട്ടാലും പൊള്ളും. ഔഷധം അറിഞ്ഞ്‍ കഴിച്ചാലും അറിയാതെ കഴിച്ചാലും രോഗശമനം വരും. വാക്ക്‌ അഗ്നിസമാനമാണ്‌, അഗ്നിതന്നെയാണ്‌. ജപം ഔഷധമാണ്‌. അത്‍ ശരീരത്തിനെയും മനസ്സിനെയും ചൂടാക്കിക്കോളും. അത്‍ താപത്രയങ്ങളുടെ ഉന്മൂലനം ചെയ്തോളും.  അതിന്റെ വരുംവരായ്കകളെകുറിച്ച്‍ ചിന്തിയ്ക്കേണ്ട ആവശ്യമില്ല, ചിന്തിയ്ക്കരുത്‍. ജപമെന്നത്‍ ഒരു കര്‍മ്മമായതുകൊണ്ട്‍ അതിന്റെ ഫലം എന്തായിരിക്കുമെന്ന്‍ ചിന്തിയ്ക്കുന്നതുതന്നെ അനൗചിത്യമാണ്‌. ഗഹനാ കര്‍മ്മണോ ഗതി എന്ന്‍ പ്രമാണം. 

ജപിയ്ക്കുന്ന സമയത്തെ മനോഭാവത്തിന്‌ അത്യന്തം പ്രാധാന്യമുണ്ട്‍. കത്തുന്ന അഗ്നിയിലേക്ക്‍ നെയ്യ്‍ ഒഴിയ്ക്കുന്നതിന്‌ തുല്യമാണത്‍. ഒരു പക്ഷെ അതിനേക്കാള്‍ മഹത്വം കല്പിയ്ക്കാം. സാത്വികഭാവം നിലനിര്‍ത്തി ജപിക്കുകയാണെങ്കില്‍ അപിചേത്‍ സു ദുരാചാരാ...  ക്ഷിപ്രം ഭവതി ധര്‍മ്മാത്മാ എന്ന പ്രമാണത്തില്‍ അതിന്‌ ഗൗരവമേറുന്നു.  മനോഭാവം എന്തുമാവട്ടെ, യാതൊരുവിധ കാംക്ഷകളുമില്ലാതെ ഭാവത്തോടെ ജപിയ്ക്കുന്നത്‍ പെട്ടെന്ന്‍ ഫലദായിയാവുന്നു.  ഋഷിവചനങ്ങളാണ്‌, ഇതില്‍ വിശ്വസിയ്ക്കാം..!!

നാം ധ്യാനത്തില്‍ വികസിക്കുമ്പോള്‍, വ്യക്തിഗതമായ സ്വഭാവം അനുസരിച്ച് അനുഭവം വ്യത്യസ്തമാകുന്നു.  ആദ്യഘട്ടം,  കണ്ണ് തുറക്കാനും,  ശരീരനിലപാടില്‍ മാറ്റം വരുത്താനും ഉള്ള വലിയ തിടുക്കം ആയിരിക്കും. ശരീരം മനപ്പൂര്‍വ്വമല്ലാതെ പ്രതിഷേധിക്കുന്നു.  മനസ്സ് അലഞ്ഞുനടക്കുന്നു. ചിന്തകള്‍ ചുറ്റും നിന്ന് ആക്രമിക്കുന്നു.  നാം പുരോഗമിക്കുമ്പോള്‍,  മനസ്സ് അത് അംഗീകരിക്കുന്നു.  ശരീരം ഇളകാതിരിക്കുന്നു.  ചിന്തകള്‍ കാര്യമായി അലട്ടുന്നില്ല. പിന്നെ,  നിശ്ശബ്ദതയുടെ ആഴം വര്‍ദ്ധിക്കുമ്പോള്‍,  മനസ്സ് നിലവില്‍ ഇല്ലാത്ത അവസ്ഥ അനുഭവപ്പെടുന്നു.  ഊര്‍ജ്ജത്തിന്‍റെ ചലനങ്ങള്‍ അറിയുന്നു.  അങ്ങനെ, സാന്ദ്രതയില്‍നിന്ന്  സൂക്ഷ്മതയിലേക്ക്‌ മെല്ലെ നീങ്ങിത്തുടങ്ങുന്നു.  സൂക്ഷ്മത എത്ര കൂടുതല്‍ ആകുന്നുവോ, അത്ര കൂടുതല്‍ ധ്യാനത്തെ നാം ആസ്വദിക്കുന്നു.  അതേസമയം,  ബാഹ്യ വസ്തുക്കളിന്മേലുള്ള നമ്മുടെ ആശ്രിതത്വവും കുറയുന്നു.  അന്തര്മുഖതയില്‍ നാം സന്തുഷ്ടരായിത്തീരുന്നു.  ഒരിക്കല്‍ കൂടി,  നമ്മുടെ പ്രകൃതിക്ക് അനുസരിച്ചാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്‌.  ചിലര്‍ കാഴ്ചയില്‍ താല്പര്യമുള്ളവരാണ്.  അവര്‍ കാഴ്ചകള്‍‍ കാണുന്നു.  ചിലര്‍ കേള്‍വിയില്‍‍ തല്‍പരരാണ്‌.  അവര്‍ അജ്ഞേയമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നു.  ചിലര്‍ തങ്ങളുടെ രക്ഷകരായ ദേവതകളുടെ,  അല്ലെങ്കില്‍ ഉന്നതരായ ആത്മീയ ഗുരുക്കന്മാരുടെ,  സാന്നിദ്ധ്യം അനുഭവിക്കുന്നു.

ഗുരു എന്ത്, എന്തിന്, എങ്ങനെ?

           ഗുരു ആരാണ്? ഗുരു എന്നതില്‍ ‘ഗു’ ശബ്ദം അന്ധകാരേത്തയും ‘രു’ എന്ന് പറയുന്നത് അതിെന നിേരാധിക്കുന്നതുമാണ്. അജ്ഞാനമാകുന്ന അന്ധകാരെത്ത നീക്കുന്നവനാണ് ഗുരുനാഥന്‍. എന്ന സംസ്‌കൃത പദം അർത്ഥമാക്കുന്നത് ..

അറിവ് രണ്ടു ഉണ്ട് എന്നാണ്  ഋഷി മതം  വിദ്യയും ..അവിദ്യയും ..(( spiritual knowledge and scientific knowledge ))  ഭൗതിക ജീവിതത്തെ  കുറൂറിച്ചുള്ള അറിവിനെ  അവിദ്യയെന്നും ..ആത്മീയജീവിതത്തെ കുറിച്ചുള്ള അറിവിനെ വിദ്യ എന്നും ഋഷി മതം...

ഒന്നുകൂടി  ചുരുക്കി വിശദീകരിച്ചാൽ  നാം കണ്ണ് കൊണ്ട്  ലോകത്തെ കാണുന്നു  കാണുന്ന എന്നെ (അഹം ) കാണാൻ സാധികില്ലലോ . അപ്പോൾ നിങ്ങൾ ചോദിക്കാം എന്നെ കണ്ണാടിയിൽ കാണാം അല്ലോ  അതും ശരീരത്തിന്റെ  പ്രതിബിബം ആണെന്നുള്ളത് മറക്കരുത്.  അപ്പോൾ  എന്നെ  ( ( അഹം ))കാണാൻ എനിക്ക് എങ്ങനെ കഴിയും...  ആ വിദ്യയാണ്  ആത്മീയജ്ഞാനം  എന്ന് പറയുന്നത്.  അത് ഗുരുവിനല്ലാതെ നിങ്ങൾക്ക്‌   ലഭിക്കില്ല .. എല്ലാർക്കും  കിട്ടുന്നത്തല്ല  ഗുരുകൃപ. ജന്മ ജന്മത്തരങ്ങളിലെ പുണ്യം അതിന്  ആവിശ്യം ആണ് എന്ന് അറിഞ്ഞാലും. ഗുരു ശിഷ്യ ബന്ധം വിവരണത്തിന് അതീതം ആണ്. അനുഭവിച്ചു തന്നെ അറിയണം. ലോകത്തില്‍ ഏറ്റവും വലിയ മുഹൂർത്തം, നല്ല ഒരു ഗുരുവും, പഠിക്കാന്‍ ആഗ്രഹം ഉള്ള ഒരു ശിഷ്യനും തമ്മില്‍ കൂടിച്ചേരുന്നത് ആണ്...

ഗുരുവിന്റെ ശ്രദ്ധ വിത്തെത്ത അപഹരിക്കുന്നതിലല്ല.... ചിത്തെത്ത അപഹരിക്കുന്നതിലാണ്. ചിത്തെത്ത അപഹരിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ ഗുരു.

ഗുരുർ ബ്രഹ്മ, ഗുരുർ വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വരാ, ഗുരുര്‍ സാക്ഷാത് പരബ്രഹ്മം, തസ്മൈ ശ്രീ ഗുരവേ നമ ; എന്നതില്‍ ഗുരു തത്ത്വം പൂര്‍ണ്ണം ആയിരിക്കുന്നു.

ന്യാസം എന്നാലെന്ത്?

മന്ത്രന്യാസം, ലിപിന്യാസം തുടങ്ങി ധാരാളം ന്യാസപദ്ധതികളുണ്ട്. ഇത് ലഘുഷോഡാന്യാസമെന്നും മഹാഷോഡാന്യാസമെന്നും പറയപ്പെടുന്നു.

ദേവതയുടെ സൂക്ഷ്മശരീരമാണ് ബീജമന്ത്രസ്പന്ദനങ്ങൾ. അവ സ്വന്തം ശരീരത്തിലേക്ക് ന്യസിക്കപ്പെടുമ്പോൾ സാധകൻ സത്യം ദേവതാമയനായിത്തീരുകയാണ്. അതേപോലെ ഭാഷയിലെ അമ്പത്തിയൊന്ന് അക്ഷരങ്ങളും പ്രപഞ്ച സ്പന്ദനങ്ങളാകുന്നു. അവ സ്വന്തം ശരീരത്തിൽ ന്യസിക്കുമ്പോൾ സാധകൻ സ്വയം വീരാട് പുരുഷനായിത്തീരുകയാണ്. ഇതും അദ്വൈതഭാവനയെ ദൃഢീകരിക്കുന്നു.

കാല ഗണന വേദത്തിൽ

പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ ഘടകം - പരമാണു (molecule)  

രണ്ട് പരമാണു - ഒരണൂ (atom ) 

മൂന്നു പരമാണു - ഒരു ത്രസരേണു (the time taken for to and for journey of surya rays through) (ഒരു ത്രസരേണു 0.000158024 seconds )  

3 ത്രസരേണു - ഒരു തുടി (0.000474072 seconds )  

100 തുടി - ഒരു വേധം (0.0474072 seconds )  

3 വേധം - ഒരു ലവം (0.1422216 seconds )  

3 ലവം - ഒരു നിമിഷം (0.4266648 സെക്കന്റ് )(equal to blinking of eye lids)  

3 നിമിനഷം - ഒരു ക്ഷണം (1.28 seconds )  

5 ക്ഷണം - ഒരു കാഷ്ടം (6.4 seconds )  

15 കാഷ്ടം - ഒരു ലഘു (1.36 mints )  

15 ലഘു - ഒരു നാഴിക (24 mints )  

30 കാഷ്ഠ - ഒരു കല  

2 നാഴിക - ഒരു മുഹൂര്‍തം (48 mints ) 

പഞ്ച ഭുതോദയം :- 

3.45 നാഴിക (1. പ്രുധ്വി 1.15 നാഴിക , 2. ജലം 1 നാഴിക,3. അഗ്‌നി .45 നാഴിക , 4, വായു .5 നാഴിക 5. ആകാശം .15 നാഴിക ആകെ 3.45 നാഴിക ) 

പഞ്ച ഭുത ഉദയസ്തമനം :-
  
ഒരു യാമം (7.5 നാഴിക )  

8 യാമം - ഒരു ദിവസം (24 മണിക്കൂര്‍ ) അഹോരാത്രം  

15 അഹോരാത്രം - ഒരു പക്ഷം (15 ദിവസം )  

2 മാസം - ഒരു ഋതു  

6 ഋതു - ഒരു വര്‍ഷം

മനുഷ്യരുടെ ഒരു മാസം - പിതൃക്കളുടെ ഒരു അഹോരാത്രം . 

മനുഷ്യരുടെ ഒരുവര്‍ഷം - ദേവകളുടെ അഹോരാത്രം . 

ഒരു വര്‍ഷം - 2 അയനം 

ഒരു അയനം - 6 മാസം (ഉത്തരായനം മകര സംക്രമം മുതല്‍ കര്‍ക്കിടക സംക്രമം വരെ ദേവകളുടെ പകലായി വിവക്ഷിക്കുന്നു. ദക്ഷിണായനം കര്‍ക്കിടകം മുതല്‍ ധനു അവസാനം വരേയുള്ള കാലയളവ് )

യുഗങ്ങള്‍ : കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം.

കൃതയുഗം : 4800 ദിവ്യ വത്സരങ്ങള്‍ (1728000 മനുഷ്യ വര്‍ഷം )  

ത്രേതായുഗം : 3600 ദിവ്യ വത്സരം (1296000 മനുഷ്യ വര്‍ഷം )  

ദ്വാപരയുഗം : 2400 ദിവ്യ വത്സരം (864000 മനുഷ്യ വര്‍ഷം )  

കലിയുഗം : 1200 ദിവ്യ വത്സരം (432000 മനുഷ്യ വര്‍ഷം ).

കന്നി മാസത്തില്‍ കൃഷ്ണ പക്ഷ ത്രയോദശിയില്‍, വ്യതീപാത നിത്യയോഗത്തില്‍, ആയില്യം നക്ഷത്രത്തില്‍ കലിയുഗം ആരംഭിച്ചു. ഈ സമയം സപ്തഗ്രഹങ്ങളും ഒരു രാശിയിലായിരുന്നതായി കണക്കാക്കപെടുന്നു. കലിയുഗം തീരാന്‍ ഇനിയും 426900 വര്‍ഷങ്ങള്‍ ബാക്കിയുണ്ട്.  


മനുഷ്യായുസ്സ് 120 വര്‍ഷം. (43,20000 മനുഷ്യ വര്‍ഷങ്ങള്‍ ) ചേര്‍ന്നതാണ് ഒരു ചതുര്‍യുഗം. 

കൃതയുഗത്തിലെ 4800 ദിവ്യ വത്സരങ്ങളും, ത്രേതായുഗത്തിലെ 3600 ദിവ്യ വത്സരങ്ങളും, ദ്വാപരയുഗത്തിലെ 2400 ദിവ്യ വത്സരങ്ങളും, കലിയുഗത്തിലെ 1200 ദിവ്യ വത്സരങ്ങളും ചേര്‍ന്ന 12000 ദിവ്യ വത്സരങ്ങള്‍ 71 ചതുര്‍ യുഗം

ഒരു മന്വത്വരം (306,720000 മനുഷ്യ വർഷം) 

1000 മന്വത്വരം ഒരു കല്പം ഇത് ബ്രഹ്മാവിന്റെ ഒരു പകൽ 

രണ്ടു കല്പം ബ്രഹ്മാവിന്റെ അഹോരാത്രം

ബ്രഹ്മാവിന്റെ പകലിനെ 14 മന്വത്വരങ്ങളായി വിഭജിച്ചിരിക്കുന്നു.

മന്ത്രത്തിനു മനുഷ്യനിൽ ഒരു സ്വാധീനവും ഉണ്ടാക്കാൻ കഴിയില്ല . ഉണ്ടെന്നു തെളിയിക്കാമോ?

ഈശ്വര വിശ്വാസി :- ഓം എന്ന അക്ഷരം ഒരു മന്ത്രമാണ് .അതിനു ശക്തി ഉണ്ട്. അക്ഷരങ്ങൾ ചേർന്ന മന്ത്രങ്ങൾ ചൊല്ലുമ്പോൾ അവ മനുഷ്യന്റെ ഇന്ദ്രിയങ്ങളെ സ്വാധീനിയ്ക്കുന്നു. മനസ്സിനെ ശാന്തമാക്കുന്നു. സ്വസ്ഥത നല്കുന്നു. അവർ ഈശ്വര രൂപം മനസ്സിൽ കാണുന്നു . 

യുക്തി വാദി :- ഓം എന്ന അക്ഷരം കേവലം ഒരു ശബ്ദമാണ് . അതിനു ഒരു ശക്തിയുമില്ല . അതുപോലെ അക്ഷരങ്ങൾ കൂടി ചേർന്ന മന്ത്രങ്ങൾ കൂടി ചേർന്ന് ചൊല്ലുന്ന മന്ത്രത്തിനും മനുഷ്യനിൽ ഒരു സ്വാധീനവും ഉണ്ടാക്കാൻ കഴിയില്ല . ഉണ്ടെന്നു തെളിയിക്കാമോ?. 

ഈശ്വര വിശ്വാസി :- തെളിയിക്കാം . 

ഓം നമഃ ശിവായ എന്ന് പത്തു പ്രാവശ്യം ചൊല്ലുക. മനസ്സിന് ശാന്തി ലഭിയ്ക്കും . 

യുക്തി വാദി :- ചൊല്ലി ക്കഴിഞ്ഞു. എനിയ്ക്ക് ഇപ്പോൾ ഒന്നും അനുഭവപ്പെട്ടില്ല, ഞാൻ ആദ്യം പറഞ്ഞത് തന്നെയാണ് ഇത് . 

ഈശ്വര വിശ്വാസി :- ശരി, നിങ്ങൾ നിങ്ങളുടെ " അമ്മ വേശ്യാ വൃത്തി ചെയ്യുന്ന സ്ത്രീയാണ് . സത്യം . . അതുകൊണ്ട് എന്റെ അച്ഛൻ ആരെന്നറിയില്ല " .ഇതു പത്തു പ്രാവശ്യം ഉറക്കെ ചൊല്ലുക . 

യുക്തി വാദി : കോപത്തോടെ ഇതാണോ മന്ത്രം, ഇത് ഞാൻ പറയില്ല .. 

ഈശ്വര വിശ്വാസി :- നിങ്ങളുടെ മനസ്സിൽ ഇപ്പോൾ കോപം ഉണ്ടായില്ലേ?. എങ്ങിനെ അത് ഉണ്ടായി ?. അക്ഷരങ്ങൾ ഞാൻ വാക്കായി പറഞ്ഞാൽ പോലും അത് നിങ്ങളുടെ മനസ്സിനെയും ഇന്ദ്രിയങ്ങളെയും സ്വാധീനിയ്ക്കുന്നു. അക്ഷരം ജഡമാണ് എന്നാണ് നിങ്ങളുടെ വാദമെങ്കിൽ നിങ്ങൾ ഇത് പറയണം. അല്ലെങ്കിൽ അക്ഷരത്തിനും മന്ത്രങ്ങൾക്കും മനുഷ്യന്റെ ഇന്ദ്രിയങ്ങളെ സ്വാധീനിയ്ക്കാൻ കഴിയും എന്ന് തുറന്നു സമ്മതിയ്ക്കണം.

യുക്തി വാദി :- എന്നാൽ നാളെ കാണാം.. ഇപ്പോൾ തിരക്കുണ്ട്‌.. 

പ്രാണായാമവും, ഭൂതശുദ്ധിയും വിവരിക്കാമോ?

ശരീരത്തിലെ പ്രാണനെ നിയന്ത്രിയ്ക്കുന്നതാണല്ലോ പ്രാണായാമം. രേചക പൂരക കുംഭകങ്ങളിലൂടെ സകലപാപങ്ങളെയും ദഹിപ്പിച്ച് പുറത്തേക്ക് വിടുന്ന സങ്കല്പമാണിത്. 16:64:32 എന്നിങ്ങനെയുള്ള മാത്രയുടെ അനുപാതത്തിൽ പൂരക കുംഭക രേചകങ്ങൾ നിർവ്വഹിക്കുമ്പോൾ സ്വന്തം ശരീരസ്ഥിതനായ പാപ പുരുഷനെ ദഹിപ്പിച്ച് ഭസ്മമാക്കി പുറത്തേയ്ക്ക് വിസർജ്ജനം ചെയ്യുന്നതായാണ് ഉദ്ദേശിയ്ക്കുന്നത്. പ്രാണായാമങ്ങൾ കൊണ്ടുതന്നെ സകലപാപങ്ങളും നശിക്കുമെന്ന് സാരം.

ആധാരപത്മങ്ങളിലൂടെ സ്വന്തം ശരീരത്തിലെ പഞ്ചഭൂതതത്വങ്ങളെ സംഹരിച്ച് സാക്ഷാൽ പരബ്രഹ്മത്തിലേയ്ക്ക് വിലയം പ്രാപിക്കുന്നു എന്ന സങ്കല്പമാണ് ഭൂതശുദ്ധിയിലുള്ളത്. ഇതും അദ്വൈതബോധത്തിന്റെ സോപാനമത്രെ.

വൃക്ഷങ്ങളുടെ സ്ഥാനങ്ങളും ശാസ്ത്രീയതയും

മുല്ല, തുളസി, ചെമ്പകം, പിച്ചകം, വെറ്റിലക്കൊടി, കൂവളം, കുമിഴ് എന്നിവ വസ്തുവില്‍ എവിടെയും നട്ടുവളർത്താം.  

ആഞ്ഞിലി തെക്കുഭാഗത്ത്‌ വളർത്താം.

ഇലഞ്ഞിയും പേരാലും വിഷാംശത്തെ നശിപ്പിക്കുമെന്നതിനാല്‍ വസ്തുവില്‍ എവിടെയും വളർത്താം.

അരയാലും ഏഴിലംപാലയും അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നു. 

നാഗവൃക്ഷവും പ്ലാവും വടക്കേദിക്കില്‍ ശുഭപ്രദം. വടക്കുഭാഗം താഴ്ന്നതാണെങ്കില്‍ പൊതുവേ ഈർപ്പത്തെ വലിച്ചെടുത്ത് വായുവിനെ ശുദ്ധീകരിക്കാനും ഉത്തരായനകാലത്തെ മഴയുടെ കൊടുംതണുപ്പിനെ ലഘൂകരിക്കാനും ഉപകാരപ്രദം.  

കാഞ്ഞിരം വളർത്തിയാല്‍ കിണറിലെ വെള്ളം വിഷബാധയുള്ളതാക്കും. ആകയാല്‍ ശ്രദ്ധിക്കണം. 

മാവ് എവിടെയുമാകാം. പൂരുരുട്ടാതി നക്ഷത്രക്കാർക്ക് വടക്ക്കിഴക്ക് ഭാഗത്തെ തേന്മാവ് അത്യുത്തമം.

തെക്ക്പടിഞ്ഞാറ് ഭാഗത്ത് പുളി, മറ്റ് ഉയരമുള്ളതും ബലമുള്ളതുമായ വൃക്ഷങ്ങള്‍ എന്നിവ അത്യുത്തമം. കണിക്കൊന്ന, ഇലഞ്ഞി എന്നിവ ഗുണപ്രദം. 

തെക്കുപടിഞ്ഞാറ് ഭാഗത്തെ വൃക്ഷങ്ങള്‍ വെയിലില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ മണ്സൂണില്‍ നിന്നും ഭവനത്തെ സംരക്ഷിക്കുന്നു. 

ഒരു വസ്തുവില്‍ കൂവളം, നെല്ലി, പ്ലാവ് എന്നിവ ഒന്നിച്ച് വളരുന്നത് അതീവ ഭാഗ്യദായകമാകുന്നു.

കൂവളത്തിന്റെ ഔഷധഗുണം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാകുന്നു.

മുള തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ വളർത്താം . എന്നാല്‍ ഇഴജന്തുകളുടെ ശല്ല്യമുണ്ടാകുമെന്നതിനാല്‍ ഇപ്പോള്‍ വീടുകളില്‍ മുള പൊതുവേ ആരും വളർത്താറില്ല. എന്നാല്‍ ചൈനീസ് ബാംബൂ വളർത്തി വരുന്നുണ്ട്.  

ദോഷപ്രദമായ വൃക്ഷസ്ഥാനങ്ങള്‍ :-  

നാല്പാമരങ്ങള്‍ (അത്തി, ഇത്തി, അരയാല്‍, പേരാല്‍) എന്നിവ ദേവാലയത്തില്‍ അല്ലാതെ, താമസസ്ഥലത്ത് അസ്ഥാനത്ത് നില്ക്കാന്‍ പാടുള്ളതല്ല.

വടക്ക് അത്തി പാടില്ല.  

തെക്ക് ഇത്തി പാടില്ല. 

കിഴക്ക് അരയാല്‍ പാടില്ല.  

പടിഞ്ഞാറ് പേരാല്‍ പാടില്ല.

ഗുരുവിന്റെ സഹായമില്ലാതെ സാധനയും സത്സംഗവുംകൊണ്ടുമാത്രം ലക്ഷ്യത്തിലെത്താമോ?

പുസ്തകം നോക്കി പഠിച്ചതുകൊണ്ടുമാത്രം മെഷീനുകള്‍ റിപ്പയറു ചെയ്യുവാന്‍ കഴിയില്ല. വര്‍ക്കുഷോപ്പില്‍പ്പോയി ജോലി അറിയാവുന്ന ഒരാളുടെ കൂടെനിന്നു പരിശീലനം നേടണം. അവര്‍ ചെയ്യുന്നതു കണ്ടുപഠിക്കണം. അതുപോലെ സാധനയില്‍ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങളെക്കുറിച്ചു മനസ്സിലാക്കുവാനും അവയെ അതിജീവിച്ചു ലക്ഷ്യത്തിലെത്തുവാനും ഗുരു ആവശ്യമാണു്.

ഔഷധങ്ങളുടെ പുറത്തുള്ള ലേബലില്‍ ഉപയോഗക്രമം എഴുതിയിട്ടുണ്ടെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശംകൂടാതെ അതു കഴിക്കുവാന്‍ പാടില്ല. പൊതുവായ നിര്‍ദ്ദേശം മാത്രമാണു ലേബലിലുള്ളതു്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും ശരീരഘടനയും അനുസരിച്ചു് എങ്ങനെ ഉപയോഗിക്കണമെന്നു നിശ്ചയിക്കുന്നതു ഡോക്ടറാണു്. ക്രമം തെറ്റിക്കഴിച്ചാല്‍ ഗുണത്തിനു പകരം ദോഷമായിരിക്കും സംഭവിക്കുക. അതുപോലെ ആദ്ധ്യാത്മികതയെക്കുറിച്ചും സാധനയെക്കുറിച്ചും, സത്സംഗങ്ങള്‍ ശ്രവിച്ചും പുസ്തകങ്ങള്‍ വായിച്ചും മനസ്സിലാക്കുവാന്‍ കഴിയും. പക്ഷേ, സാധന ചെയ്തു് അപകടം കൂടാതെ ലക്ഷ്യത്തിലെത്തണമെങ്കില്‍ ഗുരുവില്ലാതെ പറ്റില്ല.

ഒരു ചെടി ഒരു സ്ഥലത്തുനിന്നു പിഴുതു വേറൊരു സ്ഥലത്തേക്കു മാറ്റി നടുമ്പോള്‍ ആദ്യസ്ഥലത്തെ കുറച്ചു മണ്ണുകൂടി അതിന്റെ വേരിനോടൊപ്പം കരുതും. അങ്ങനെയാകുമ്പോള്‍ പുതിയ സ്ഥലത്തു പിടിച്ചുകിട്ടാന്‍ പ്രയാസമുണ്ടാകില്ല. അല്ലെങ്കില്‍ പുതിയ മണ്ണുമായി യോജിച്ചു കിട്ടുവാന്‍ പ്രയാസമാണു്. പുതിയ സാഹചര്യവുമായി ഇഴുകിച്ചേരാന്‍ ആ ചെടിയെ സഹായിക്കുന്ന ആദ്യത്തെ സ്ഥലത്തെ മണ്ണുപോലെയാണു ഗുരുവിന്റെ സാമീപ്യം. ആദ്ധ്യാത്മിക സാധനകള്‍ മുടക്കം കൂടാതെ തുടര്‍ന്നുകൊണ്ടു പോകുക. തുടക്കത്തില്‍ സാധകനു വളരെ പ്രയാസമായിരിക്കും. എന്നാല്‍ ഗുരുവിന്റെ സാന്നിദ്ധ്യം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള കരുത്തു ശിഷ്യനു നല്കുന്നു. ആത്മീയജീവിതത്തില്‍ ഉറച്ചു നില്ക്കുവാനുള്ള ശക്തി പകരുന്നു. ആപ്പിള്‍വൃക്ഷവും മറ്റും വളരണമെങ്കില്‍ അതിനിണങ്ങുന്ന കാലാവസ്ഥ ആവശ്യമാണു്. വേണ്ട സമയത്തു വെള്ളവും വളവും നല്കണം. അതിനെ ആക്രമിക്കുന്ന കൃമികീടങ്ങളെ നശിപ്പിക്കണം. അതുപോലെ, ഒരു സാധകനു സാധനയ്ക്കു യോജിച്ച സാഹചര്യങ്ങള്‍ ഗുരു നല്കുന്നു. അവനെ എല്ലാ പ്രതിബന്ധങ്ങളില്‍നിന്നും ഗുരു സംരക്ഷിക്കുന്നു.

ഏതു സാധനാക്രമമാണു നമുക്കു വേണ്ടതെന്നു നിര്‍ദ്ദേശിക്കുന്നതു ഗുരുവാണു്. നിത്യാനിത്യവിവേചനമാണോ, നിഷ്‌കാമസേവനമാണോ യോഗമാണോ, അതോ ജപവും പ്രാര്‍ത്ഥനയും മാത്രം മതിയോ ഇതൊക്കെ തീരുമാനിക്കുന്നതു ഗുരുവാണു്. ചിലര്‍ക്കു യോഗസാധന ചെയ്യുവാന്‍ പറ്റിയ ശരീരക്രമമായിരിക്കില്ല. ചിലര്‍ അധികസമയം ധ്യാനിക്കുവാന്‍ പാടില്ല. ഇരുപത്തിയഞ്ചുപേരെ കയറ്റാവുന്ന വണ്ടിയില്‍ നൂറ്റിയന്‍പതുപേരെ കയറ്റിയാല്‍ എന്താണു സംഭിക്കുക? വലിയ ഗ്രൈന്‍ഡറുപോലെ ചെറിയ മിക്‌സി പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയില്ല. അധികസമയം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചാല്‍ ചൂടുപിടിച്ചു എരിഞ്ഞുപോകും. ഓരോരുത്തരുടെയും ശരീരമനോബുദ്ധികളുടെ നിലയനുസരിച്ചാണു ഗുരു സാധനാക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നതു്.
നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും സ്വഭാവം നമ്മളെക്കാള്‍ നന്നായറിയാവുന്നതു ഗുരുവിനാണു്. അധികാരിഭേദമനുസരിച്ചാണു ഗുരു ഉപദേശങ്ങള്‍ നല്കുന്നതു്. ഇതൊന്നും ശ്രദ്ധിക്കാതെ, എവിടെനിന്നെങ്കിലും കിട്ടിയ അറിവുവച്ചു്, യാതൊരു നിയന്ത്രണവുമില്ലാതെ സാധന തുടങ്ങിയാല്‍, ചിലപ്പോള്‍ ബുദ്ധിഭ്രമംവരെ സംഭവിച്ചെന്നിരിക്കും.

ധ്യാനം ക്രമത്തിലധികമായാല്‍ തല ചൂടാകും. ഉറക്കം നഷ്ടമാകും. ശരീരത്തിന്റെ ഏതേതു ഭാഗങ്ങളിലാണു ധ്യാനിക്കേണ്ടതെന്നും എത്രസമയം ധ്യാനിക്കണമെന്നും ഓരോരുത്തരുടെയും സ്വഭാവം അനുസരിച്ചു ഗുരു പറയും. ഒരു സ്ഥലത്തേക്കു പുറപ്പെടുമ്പോള്‍ അവിടെ സ്ഥിരമായി താമസിക്കുന്ന എല്ലാ വഴികളും അറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാല്‍ വേഗം അവിടെയെത്തുവാന്‍ സാധിക്കും. അല്ലെങ്കില്‍, ഒരു മണിക്കൂര്‍ യാത്ര വേണ്ട സ്ഥാനത്തു പത്തു മണിക്കൂര്‍ എടുത്തെന്നിരിക്കും. ‘മാപ്പു’ണ്ടെങ്കിലും ദിക്കുകളറിയാതെ വഴിതെറ്റി അലഞ്ഞെന്നിരിക്കും. ചിലപ്പോള്‍ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും സങ്കേതത്തില്‍ അകപ്പെട്ടെന്നും വരാം. എന്നാല്‍ വഴിയറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാല്‍ ഒന്നും ഭയപ്പെടേണ്ടതില്ല. ഇതു പോലെയാണു് ആദ്ധ്യാത്മികസാധനയില്‍ ഗുരുവും. എല്ലാ വഴികളും നന്നായറിയാവുന്ന ആളാണു ഗുരു. സാധനയുടെ ഏതു ഘട്ടത്തിലും പ്രതിബന്ധങ്ങളുണ്ടാകാം. ആ സമയങ്ങളില്‍ ഗുരുവില്ലാതെ സാധന തുടരുക പ്രയാസമാണു്. അതിനാല്‍ സദ്ഗുരുവിന്റെ സാമീപ്യംതന്നെയാണു യഥാര്‍ത്ഥ സത്സംഗം. സര്‍വ്വതും ഗുരുവില്‍ ഒതുങ്ങിനില്ക്കുന്നു. അതുപോലെ ഒരു സദ്ഗുരുവില്‍നിന്നുമാണു ദീക്ഷ കിട്ടിയിട്ടുള്ളതെങ്കില്‍ സാധനയില്‍ വളരെവേഗം പുരോഗതി കൈവരിക്കുവാന്‍ കഴിയും. പാലില്‍ പാലൊഴിച്ചുവച്ചാല്‍ തൈരാകില്ല; അല്പം തൈരുതന്നെ ഒഴിക്കണം. അതുപോലെയാണു യഥാര്‍ത്ഥ സദ്ഗുരുവില്‍നിന്നും നേടുന്ന മന്ത്രോപദേശം. അതു സാധകന്റെ ആത്മീയശക്തിയെ ഉണര്‍ത്തുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.