മാംസളമായും എല്ലുന്താതേയും ഉരുണ്ടിരിക്കുന്ന കാൽ മുട്ടുകളുള്ള പുരുഷൻ സുഖിമാനും ബലവാനുമാകുന്നു.
പരന്ന കാൽമുട്ടുകളോടുകൂടിയവൻ കർക്കശഹൃദയനാകുന്നു.
കാൽമുട്ടുകൾ വൃത്താകൃതിയിൽ എല്ലുമുഴച്ചിരുന്നാലവൻ കാസരോഗിയും സ്ത്രീജിതനുമാകുന്നു.
ഇടതും വലതും ഭാഗങ്ങൾ ഒട്ടി മുൻപോട്ടു തള്ളിനില്ക്കുന്ന കാൽമുട്ടുകളുള്ളവൻ ദരിദ്രനും ബലഹീനനുമാകുന്നു.