കുഞ്ചിതലൂനകചാ ഘടദേഹാ
ദഗ്ദ്ധപടാ തൃഷിതാശനചിത്താ
ആഭരണാന്യഭിവാഞ്ഛതി നാരീ
രൂപമിദം വൃഷഭേ പ്രഥമസ്യ.
ഇടവം രാശിയുടെ ആദ്യദ്രേക്കാണസ്വരൂപം, ചുരുണ്ടും മുറിച്ചുമുള്ള തലമുടി, കുടംപോലെയുള്ള ദേഹം, (ഇവിടെ ദേഹമെന്നു പറഞ്ഞതിനു പ്രധാനമായി വയർ എന്നേ താല്പര്യമുള്ളൂവെന്നറിയണം), തീപിടിച്ച വസ്ത്രം, വിശപ്പ്, ദാഹം, ആഭരണങ്ങൾ ആഗ്രഹം ഇവയോടുകൂടിയ ഒരു സ്ത്രീയുടേതാകുന്നു. ഇതു സ്ത്രീദ്രേക്കാണമാണ്. ഇതിനു പുറമേ "ദഗ്ധപടം" എന്നതുകൊണ്ട് ഇതു അഗ്നിസഹിതദ്രേക്കാണമാണെന്നുകൂടി വരുന്നുണ്ടെന്നറിക.