ആനയുടെ തുമ്പിക്കരം പോലെ മുകളിൽ നിന്നു കീഴോട്ടു വണ്ണം കുറഞ്ഞതും അല്പം പരന്നതും രോമാവൃതവും കട്ടിയുള്ള മാംസത്തോടുകൂടിയതുമായ പുരുഷന്റെ തുടകൾ ഉത്തമമാണ്. ഇവൻ ശക്തിമാനും ധനികനുമായിരിക്കും. ഇത്തരം തുടകളിൽ ചുഴികളുണ്ടെങ്കിലവൻ ജന്മനാ വ്യഭിചാരകനുമാകുന്നു.
നല്ലവണ്ണം പരന്ന തുടയുള്ളവൻ ബലഹീനനും ധനികനുമാകുന്നു.
ഉരുണ്ടതും വണ്ണം കുറഞ്ഞതുമായ തുടകളുള്ളവൻ നിത്യദാരിദ്രമനുഭവിക്കും.
തുടയിലെ മാംസം കട്ടിയില്ലാത്തതായിരുന്നാൽ ആ പുരുഷൻ കവിയും ദരിദ്രനുമായിരിക്കും.
തുടകളിൽ ഇളം പച്ചനിറത്തിൽ ഞരമ്പുകൾ തെളിഞ്ഞിരിക്കുന്നവൻ ക്ഷയരോഗിയാകുന്നു.