ചേർത്തുവച്ചാൽ ഇടയില്ലാത്തതും കനം കുറഞ്ഞതും ഞരമ്പുകൾ തെളിയാത്തതുമായ പാദങ്ങൾ അത്യുത്തമമത്രേ.
ഇത്തരം പാദങ്ങൾ ഞരമ്പുകൾ തെളിഞ്ഞതാണെങ്കിൽ അവൻ അദ്ധ്വാനശീലനും നിഷ്കളങ്കനുമാണ്.
ചേർത്തുവച്ചാൽ മദ്ധ്യഭാഗത്ത് ഇടയുള്ള പാദങ്ങളാണെങ്കിലവൻ വിരുതനും തെമ്മാടിയുമാകുന്നു.
ചേർത്തുവച്ചാൽ തള്ളവിരലുകൾ നല്ലവണ്ണം വളഞ്ഞിരിക്കുന്ന പാദങ്ങളുള്ളവൻ ദരിദ്രനും കാമചാരിയുമാകുന്നു.
കനംകൂടിയതും നീണ്ടതുമായ പാദങ്ങൾ ധനികന്റേയും ധർമ്മം കൊടുക്കാത്തവന്റേയും ലക്ഷണമാണ്.
വിരലുകളുടെ ഭാഗം ഒതുങ്ങിയതും ചുവട് വീതികൂടിയതുമായ പാദങ്ങളോടു കൂടിയവൻ വ്യഭിചാരകനും അപസ്മാരരോഗിയുമായിരിക്കും.
ചെറിയ പാദങ്ങൾ പൊതുവേ ശുഭലക്ഷണവും വലിയ പാദങ്ങൾ പൊതുവെ അശുഭലക്ഷണവുമാണ്.