Showing posts with label sthree. Show all posts
Showing posts with label sthree. Show all posts

സ്ത്രീകളെ സംബന്ധിച്ച ചില പ്രത്യേക ലക്ഷണങ്ങൾ

സ്ത്രീകളുടെ കാലിന്റെ ചെറുവിരൽ, നടുവിരൽ, അണിവിരൽ ഇവയിൽ ഏതെങ്കിലും ഒന്നു തറയിൽ തൊടാതിരുന്നാൽ ആ സ്ത്രീ ദുഃസ്വാതന്ത്ര്യക്കാരിയോ വിധവയോ ആയിത്തീരും. കാലിന്റെ ചൂണ്ടുവിരൽ തള്ളവിരലിനേക്കാൾ നീണ്ടിരിക്കുന്നതും ദുഃസ്വാതന്ത്ര്യത്തിന്റെ ലക്ഷണമാകുന്നു. ചിരിക്കുമ്പോൾ കവിൾത്തടങ്ങളിൽ ചുഴിയുണ്ടാകുന്നത് ദുഃസ്വഭാവക്കാരിയായ സ്ത്രീയുടെ ലക്ഷണമാകുന്നു. പൊടിപറത്തിക്കൊണ്ടു നടക്കുന്നതും ദുഃസ്വഭാവികളാണ്.

കൈകൾ അധികം വണ്ണിച്ചതും രോമമുള്ളതുമാണെങ്കിൽ വിധവയായിത്തീരുന്നതാണ്. തോൾ വളഞ്ഞതും ഘനമുള്ളതുമായിരിക്കുക, പുറകുവശം രോമമുള്ളതും മാംസളവുമായിരിക്കുക, മുട്ടിനുതാഴെ രോമമുണ്ടായിരിക്കുക ഓരോ രോമകൂപത്തിലും മൂന്നു  രോമംവീതം ഉണ്ടായിരിക്കുക ഇവയും വിധവകളുടെ ലക്ഷണമാകുന്നു.

ശരീരം മുഴുവൻ രോമമുണ്ടായിരിക്കുക, ചെങ്കനൽ പ്രഭയുള്ള കണ്ണുകളും നീണ്ട ദന്തങ്ങളും മാർദ്ദവമില്ലാത്ത സംസാരവും വലിയ ഉദരവും ഉണ്ടായിരിക്കുക, ഇവയെല്ലാം അധമകളായ സ്ത്രീകളുടെ ലക്ഷണങ്ങളാകുന്നു. മുടി കുറവായിരിക്കുന്നതും സംസാരം പരുഷമായിരിക്കുന്നതും അധമകൾക്കാകുന്നു. വലുതും തടിച്ചുതൂങ്ങിയതുമായ ഉദരമാണുള്ളതെങ്കിൽ ആ സ്ത്രീ വന്ധ്യ (പ്രസവിക്കാത്ത സ്ത്രീ) ആയിരിക്കുന്നതാണ്. 

ഒരു പുരുഷന്റെ ഉൽക്കർഷം മുഴുവൻ അവന്റെ ഭാര്യയെ ആശ്രയിച്ചാണിരിക്കുന്നത്. എത്ര ഭാഗ്യവാനാകട്ടെ ദുഃഖിതനാകാനും എത്ര ദീനനാകട്ടെ സുഖിമാനാകാനും അവന്റെ ഭാര്യയുടെ ദുർഗുണസൽഗുണങ്ങൾ യഥാക്രമം പ്രേരകമായിത്തീരുമെന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. ശുഭലക്ഷണങ്ങളുള്ള പതിവ്രതയായ സ്ത്രീയുടെ ഭാഗ്യം നിർഭാഗ്യവാനായ ഭർത്താവിനെക്കൂടി ഭാഗ്യവാനാക്കുന്നതാണ്. അതിനാൽ ശുഭലക്ഷണയുക്തകളായ സ്ത്രീകളെ വിവാഹം ചെയ്യേണ്ടതാകുന്നു.

വിവാഹാർത്ഥിയായ പുരുഷൻ സ്ത്രീയെ ആദ്യമായിക്കാണുന്ന അവസരത്തിൽ കരഞ്ഞുകൊണ്ടിരിക്കുകയോ, തീണ്ടാർന്നിരിക്കുകയോ, എണ്ണതേച്ചുകൊണ്ടിരിക്കുകയോ, ഉറങ്ങുകയോ, നഗ്നയായോ, അർദ്ധനഗ്നയായോ, മറഞ്ഞിരിക്കുകയോ, കലഹിച്ചുകൊണ്ടിരിക്കുകയോ, വസ്ത്രം മുറിച്ചുകൊണ്ടിരിക്കുകയോ ചെയ്‌താൽ ആ സ്ത്രീയെ വിവാഹം ചെയ്യാൻ പാടില്ലെന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു.

പുസ്തകം വായിച്ചുകൊണ്ടിരിക്കുകയോ, ഈശ്വരസ്തോത്രങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുകയോ, ആഭരണങ്ങളണിഞ്ഞു  കൊണ്ടിരിക്കുകയോ, ശുഭവസ്ത്രം ധരിക്കുകയോ, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയോ, വെളിച്ചത്തിരിക്കുകയോ, ആനന്ദിച്ചിരിക്കുകയോ ആണെങ്കിൽ ഏറ്റവും ശുഭമാകുന്നു. 

സ്ത്രീയെ കാണുമ്പോൾ പുരുഷന്റെ വലതുഭാഗം തുടിക്കുന്നുണ്ടെങ്കിൽ ശുഭവും ഇടതുഭാഗമാണെങ്കിൽ അശുഭവുമാകുന്നു. സ്ത്രീയുടെ ഇടതുഭാഗം തുടിക്കുന്നതു ശുഭവും വലതുഭാഗം തുടിയ്ക്കുന്നത് അശുഭവുമാകുന്നു. 

സ്ത്രീയുടെ മറുക് (ബിന്ദുക്കൾ)

ലക്ഷണശാസ്ത്രത്തിലും രേഖാശാസ്ത്രത്തിലും ബിന്ദുക്കൾ (മറുക്) ക്ക് പ്രാധാന്യമുണ്ട്. ബിന്ദുക്കൾ തേൻ നിറമുള്ളതും കറുപ്പുനിറമുള്ളതും അങ്ങനെ രണ്ടുവിധമാകുന്നു. ഇതിൽ തേനിന്റെ നിറമുള്ളത് ശുഭകരവും കറുപ്പുനിറമുള്ളത് അശുഭകരവുമത്രെ. ചില ബിന്ദുക്കൾ അരിമ്പാറപോലെ തടിച്ചതുമായിരിക്കും. നെറ്റിയുടെ മദ്ധ്യം തിലകം ചാർത്തുന്ന സ്ഥലത്ത് തേൻ നിറമുള്ള ബിന്ദുവുണ്ടെങ്കിൽ അവൾ ധനികയും ഐശ്വര്യവതിയുമാണ്‌. ഈ ബിന്ദു കറുത്തതാണെങ്കിൽ ധനമില്ലെങ്കിലും ഐശ്വര്യവും വിദ്യാഭ്യാസവുമുണ്ടാകും.

ഇടതു പുരികത്തിന്റെ മുകളിൽ തേൻ നിറമുള്ള മറുകുണ്ടെങ്കിലവൾ അധികാരമുള്ള ഉദ്യോഗം ഭരിക്കും. കറുത്തതാണെങ്കിൽ വിദ്യാഹീനയും എന്നാൽ ധനികയുമാവും.

വലതു പുരികത്തിന്റെ മുകളിലാണ് കറുത്ത മറുകെങ്കിൽ ദരിദ്രയും ഇത് തേൻ നിറമുള്ളതാണെങ്കിൽ കാമുകിയുമാകുന്നു.

കണ്‍പോളയിലെ മറുക് അപസ്മാരരോഗമുള്ള സ്ത്രീയുടെ ലക്ഷണമത്രെ. ഇതു കറുത്തതോ തേനിന്റെ നിറമുള്ളതോ ആയാലും ഫലമൊന്നുതന്നെ. അതുപോലെ തന്നെ ഇടതോവലതോ കണ്ണിന്റെ പോളയിലായാലും മറ്റും ഫലമൊന്നുമില്ല.

നെറ്റിയുടെ ഇടതരികിൽ തേൻ നിറമുള്ള മറുക് വിദ്യാഭ്യാസപരമായ ധനാർജ്ജനത്തേയും കറുത്തത് ദാരിദ്ര്യത്തേയും എന്നാൽ സൗശീലത്തേയും കുറിക്കുന്നു. ഇതു വലതു ഭാഗമായിരുന്നാൽ തേൻനിറം വ്യഭിചാരത്തേയും ധനമഹിമയേയും കറുത്തത് നിത്യദാരിദ്ര്യത്തേയും കാണിക്കുന്നു.

ചെവിയുടെ അകത്തെ ബിന്ദു ഇടതുഭാഗത്തേത് തേൻ നിറം വാചാലതയുള്ളവൾക്കും, കറുത്തത് കാമചാരണിക്കുമാകുന്നു. വലതുചെവിയുടെ കറുത്ത ബിന്ദു (മറുക്) നിത്യദാരിദ്ര്യത്തേയും, തേൻ നിറം അഭിസാരത്തേയും സൂചിപ്പിക്കുന്നു.

ഇടതുചെവിയുടെ പിൻവശം തേൻ നിറമായ ബിന്ദു (മറുക്) അടുക്കവും ഒതുക്കവുമുള്ള മഹിളയ്ക്കുണ്ടായിരിക്കും. അതും കറുപ്പാണെങ്കിൽ വ്യഭിചാരദോഷം കേൾക്കാം.

വലതുചെവിയുടെ പുറകുവശം തേൻനിറമോ കറുത്തതോ ആയ ബിന്ദുവുള്ളവൾ നിത്യദരിദ്രയാകുന്നു.

കഴുത്തിന്റെ പിൻവശം ഒന്നോ അതിലധികമോ ബിന്ദു (മറുക്) തേൻ നിറത്തിലുള്ളവൾ സ്വൈരിണിയും അവ കറുപ്പുനിറമായിരുന്നാൽ അവൾ ദരിദ്രയും അഹങ്കാരിണിയുമാകുന്നു.

കഴുത്തിന്റെ മുൻവശം കറുത്ത മറുകുള്ളവൾ ധനദുർവ്വിനിയോഗം ചെയ്യുന്നവളാണ്. തേൻ നിറമായിരുന്നാൽ വിദ്യാസമ്പന്നയാകുന്നു.

കഴുത്തിന്റെ ഇടതുഭാഗത്തെ കറുത്ത ബിന്ദു ധനപ്രമത്തതയേയും അഹങ്കാരത്തേയും സൂചിപ്പിക്കുന്നു. വലതുഭാഗത്തേത് ദരിദ്രലക്ഷണമാകുന്നു. തേൻ നിറമുള്ളതാണ് വലതു ഭാഗത്തെ മറുകെങ്കിൽ അവൾ ഭക്ഷണപ്രിയയാണ്.

മൂക്കിന്റെ വശങ്ങളിലോ അഗ്രഭാഗത്തോ തേൻ നിറമുള്ളതോ കറുത്തതോ ആയ മറുകുണ്ടെങ്കിൽ അവൾ ശൂരയാകുന്നു. ആ ഭാഗത്ത് അരിമ്പാറപോലെ തടിച്ച ബിന്ദുവുള്ളവൾ (മറുക്) അധികാരഭ്രമിയും ശൂരയുമാണ്‌.

മേൽചുണ്ടിനുപരി കറുത്തതോ തേനിന്റെ നിറമുള്ളതോ ആയ ബിന്ദുവുണ്ടെങ്കിൽ അവൾ കർക്കശഹൃദയയും ധനികയുമാകുന്നു. ഇത് അധരത്തിന് (താഴത്തെ ചുണ്ട്) താഴെയാണെങ്കിൽ ധനമഹിമയേയും സന്താനസൗഭാഗ്യത്തേയും കുറിക്കുന്നു.

താടിയിൽ കറുത്ത മറുകുണ്ടെങ്കിൽ അവൾ ഗണികയായിരിക്കും. ഇത് തേൻ നിറമുള്ള മറുകാണെങ്കിൽ വേശ്യയും ധനികയും പുത്രസമ്പത്തുള്ളവളുമാകുന്നു.

വലതുകവിളിലെ കറുത്തതും തേൻ നിറമുള്ളതുമായ മറുക് പ്രസവിക്കാത്തവളെ സൂചിപ്പിക്കുന്നതാണ്.

സ്തനങ്ങളുടെ മേൽഭാഗം കഴുത്തിനുതാഴെയായി മറുകുള്ളവൾ വിധവയായിരിക്കും. ഇത് കറുത്തതോ തേൻ നിറമുള്ളതോ ആയിരുന്നാലും ഫലമൊന്നുതന്നെ. 

ഇടതുമുലയിലെവിടെയെങ്കിലും തേൻനിറമുള്ള മറുകുണ്ടായിരുന്നാൽ അവൾ ധനികയാകുന്നു. കറുത്ത മറുകാണെങ്കിൽ ദാരിദ്ര്യവും സന്താനദുരിതവും ഫലമാകുന്നു. വലതു മുലയിലാണ് കറുത്ത മറുകെങ്കിൽ ബന്ധപ്പെട്ട കുടുംബം പുലർത്തുകയും മര്യാദയായി ജീവിക്കുകയും ചെയ്യും .

വയറ്റത്തോ പൊക്കിളിനു മുകളിലോ ഏതെങ്കിലും നിറത്തിൽ ബിന്ദുവുണ്ടെങ്കിൽ അവൾ അധികം പ്രസവിക്കുന്നവളും എന്നാൽ സന്താനഭാഗ്യമില്ലാത്തവളുമാകുന്നു. ഈ ബിന്ദു (മറുക്) മറുവശം കഴുത്തിനും അരക്കെട്ടിനുമിടയ്ക്കായിരുന്നാൽ ഗണികയാണവളെന്നു നിശ്ചയിക്കാം.

തോളത്തോ കൈപ്പടങ്ങളിലോ ഏതെങ്കിലും നിറത്തിൽ ബിന്ദുവുണ്ടെങ്കിൽ വലതുഭാഗത്തുള്ളത് അശുഭലക്ഷണവും ഇടതുഭാഗത്തേത് ശുഭകരവുമാണ്.

ഇടതുകയ്യുടെ പുറത്ത് എവിടെയെങ്കിലും തേൻ നിറമുള്ള ബിന്ദുവാണെങ്കിൽ സുശീലയും നിർദ്ധനയുമായിരിക്കും.

സ്ത്രീകളുടെ വലതു കയ്യിലേയും വലതു കാലിലേയും ബിന്ദുക്കളും രേഖകളും ശാസ്ത്രപ്രകാരം പരിഗണനാർഹമല്ലാത്തതിനാൽ ഇവിടെ വിവരിക്കുന്നില്ല.

ഇടതുകയ്യിലെ തള്ളവിരലിന്റെ ചുവട്ടിലോ വശങ്ങളിലോ തേൻ നിറമുള്ള മറുകുണ്ടെങ്കിൽ അവൾ വിദ്യാസമ്പന്നയും സുശീലയുമാകുന്നു. കറുത്തതായിരുന്നാൽ വിദ്യാഭ്യാസമുണ്ടെങ്കിലും അതുകൊണ്ടു ഫലം സിദ്ധിക്കുന്നതല്ല.

ചെറുവിരലിന്റെ വശങ്ങളിലും ചുവട്ടിലും കറുത്ത മറുകുണ്ടെങ്കിൽ ധനികയാകുന്നു. തേൻ നിറമാണെങ്കിൽ ദരിദ്രയും സുശീലയുമാകുന്നു. മറ്റുവിരലുകളിൽ വശങ്ങളിലോ പുറത്തോ ഉള്ള മറുക്, തേൻ നിറം സമൃദ്ധിയേയും, കറുത്തത് ദാരിദ്ര്യത്തേയും സൂചിപ്പിക്കുന്നു.

കയ്യുടെ അകത്ത് മണിബന്ധത്തിനോടു ചേർന്നോ തള്ളവിരലിന്റെ മടക്കിനോടു ചേർന്നോ കറുത്ത മറുകുണ്ടെങ്കിലവൾ ബാല്യവിധവയോ ബാല്യകാലം മുതൽ ഗണികയോ ആകുന്നു. ഇത് തേനിന്റെ നിറമുള്ളതായിരുന്നാൽ ധനികയും വിധവയുമായിരിക്കും.

കൈപ്പത്തിയുടെ നടുവിൽ കറുത്തതോ തേൻ നിറമുള്ളതോ ആയ മറുകുണ്ടെങ്കിലവൾ അധികാരഗർവ്വുള്ളവളാണ്.

യോനിയുടെ മേൽപുറത്തോ ഇടതുഭാഗത്തോ കറുത്ത മറുകുള്ളവൾ ഗണികയായിരിക്കും. ഇവിടെ തേൻ നിറമുള്ള മറുകുണ്ടായിരിക്കുന്നതല്ല.

യോനിയോടുചേർന്ന് ഇടത്തെ തുടയിൽ തേൻ നിറത്തിൽ മറുകുണ്ടെങ്കിലവൾ സുശീലയും ദരിദ്രയുമാകുന്നു.

മുട്ടിനുമുകളിൽ മറ്റെവിടെയെങ്കിലും ഇടത്തേ തുടയിലുള്ള തേൻ നിറമായ മറുക് ശുഭകരവും കറുപ്പുനിറമുള്ളത് അശുഭകരവുമത്രേ.

മുട്ടിലോ മുട്ടിന്റെ ചരിവുകളിലോ കറുത്തതും തേൻനിറമുള്ളതുമായ മറുക് ശുഭകരമാണ്.

കണങ്കാലിൽ കറുത്ത മറുക് ദാരിദ്ര്യലക്ഷണവും തേൻ നിറമുള്ളത് വിദ്യാലക്ഷണവുമാകുന്നു.

ഉപ്പുകുറ്റിയുടെ ഏതെങ്കിലും ഭാഗത്തോ മുകളിലോ കറുത്തതും തേൻ നിറമുള്ളതുമായ മറുകുള്ളവൾ നർത്തകിയും ധനികയുമായിരിക്കും.

പാദത്തിന്റെ പുറത്തും വിരലുകളിലുമുള്ള എല്ലാത്തരം മറുകും ശുഭകരമാണ്.

തള്ളവിരലിന്റെ വലത്തെ ഇറമ്പിലെ കറുത്തതോ തേൻ നിറമുള്ളതോ ആയ മറുക് ഗണികയുടേയും നർത്തകിയുടേയും ലക്ഷണമത്രെ. 

സ്ത്രീയുടെ ശബ്ദം

കുയിലിന്റെ കരച്ചിൽപോലെ ശബ്ദമുള്ള സ്ത്രീ സംഗീതദൂഷിയും ധനികയുമാകുന്നു.

മയിലിന്റെ കരച്ചിൽ പോലുള്ള ശബ്ദമാണെങ്കിൽ അവൾ വിദ്യാസമ്പന്നയും പ്രാസംഗികയുമാകുന്നു.

അരയന്നപ്പിടയുടെ ശബ്ദമാണുള്ളതെങ്കിൽ ആ സ്ത്രീ സുഭിക്ഷതയുള്ളവളും സന്താനസൗഭാഗ്യമുള്ളവളുമാകുന്നു.

കാക്കയുടെ ശബ്ദമുള്ള സ്ത്രീ ദരിദ്രയും സുശീലയുമാകുന്നു.

പരുപരുത്ത ശബ്ദമുള്ള സ്ത്രീയെ യാതൊരു കാര്യത്തിലും വിശ്വസിക്കാൻ പാടില്ല.

തുറന്ന ശബ്ദമുള്ളവൾ അഹങ്കാരിണിയും ഗണികയുമാകുന്നു.

അടക്കി സംസാരിക്കുന്നതുപോലെ ശബ്ദമുള്ളവളും ഗണികയാകുന്നു. 

സ്ത്രീയുടെ നട

മദിച്ചുവരുന്ന ആനയുടെ ഗമനംപോലെ നടക്കുന്നവൾ വേശ്യയാകുന്നു.

അരയന്നനടയുള്ളവൾ ഐശ്വര്യവതിയും ധനികയുമാകുന്നു.

മയിൽ നടക്കുന്നതുപോലെ നടയുള്ളവൾ ഗർവ്വിഷ്ഠയും ധനികയും പുത്രഭാഗ്യമുള്ളവളുമാകുന്നു.

കോഴിയുടേയോ കാകന്റേയോ നടയുള്ള സ്ത്രീ ദരിദ്രയാകുന്നു.

കവച്ചു കവച്ചു നടക്കുന്ന സ്ത്രീ ബുദ്ധിമതിയാണെങ്കിലും സന്താനദുരിതമനുഭവിക്കും.

തുടകൾ തമ്മിൽ തേച്ചുകൊണ്ടു നടക്കുന്നവൾ ഭർത്താവ് വാഴാത്ത സ്ത്രീയാണ്.

പാദങ്ങൾ ഇടംവലം തിരിച്ചു ചവുട്ടി നടക്കുന്നവൾ നിത്യദരിദ്രയും ചപലയുമാകുന്നു.

നടക്കുമ്പോൾ കാൽമുട്ടുകൾ കൂട്ടിമുട്ടുന്നുണ്ടെങ്കിൽ അവൾ ദരിദ്രയും സന്താനദുരിതമനുഭവിക്കുന്നവളുമാണ്.

മന്ദചലനത്തോടുകൂടി പാദങ്ങൾ വച്ചുവച്ചു നടക്കുമ്പോൾ വിരഹിണിയാകുന്നു.

കുനിഞ്ഞു നടക്കുന്ന സ്ത്രീ കള്ളിയും ഗർവ്വിഷ്ഠയുമാകുന്നു.

തലനിവർത്തിപ്പിടിച്ച് നേരെനോക്കി നടക്കുന്നവൾ സുഭഗയും ധനികയുമാകുന്നു. 

സ്ത്രീയുടെ കാൽനഖങ്ങൾ

ഇളംചുവപ്പുനിറവും മൃദുമിനുസവും ഇരുണ്ടതുമായ നഖമുള്ളവൾ സുശീലയും വിദ്യാസമ്പന്നയുമാകുന്നു.

ഇത്തരം നഖങ്ങൾ പരന്നതാണെങ്കിലവൾ ഗണികയാകുന്നു.

ഉരുണ്ടതും തേനിന്റെ നിറമുള്ളതുമായ നഖങ്ങളുള്ളവൾ ധനികയും അഹങ്കാരിയുമാകുന്നു.

മുക്കോണാകൃതിയിൽ ചുവന്ന നഖങ്ങളുള്ളവൾ ഗണികയും ധനികയുമായിരിക്കും.

മുക്കോണാകൃതിയിൽ കറുത്ത നക്ഷങ്ങളുള്ളവൾ ദരിദ്രയുമായിരിക്കും.

വീതികൂടിയ കറുത്ത നഖങ്ങളുള്ള സ്ത്രീ നിത്യദരിദ്രയാണ്. 

വീതികൂടിയ ചുവന്ന നഖമുള്ളവൾ ഗണികയാകുന്നു.

ഉയർന്ന നഖങ്ങളുള്ളവൾ ഗണികയും ദാനധർമ്മങ്ങൾ ചെയ്യുന്നവളുമായിരിക്കും.

രണ്ടുഭാഗങ്ങളും മാംസത്തിലേയ്ക്ക് വളഞ്ഞിറങ്ങിയ നഖങ്ങളുള്ളവൾ വിരഹിണിയാണ്.

പുറത്തു വരകളോടുകൂടിയ നഖങ്ങളാണെങ്കിൽ അവൾ രോഗപീഢകൊണ്ട് കഷ്ടപ്പെടും.  

സ്ത്രീയുടെ കാൽവിരലുകൾ

ചെറുവിരൽ മുതൽ തള്ളവിരൽവരെ ക്രമേണ നീളംകൂടിവടിവായി നില്ക്കുന്ന വിരലുകളുള്ളവൾ ഉത്തമിയും ധനികയുമാകുന്നു.

അകന്ന വിരലുകളുള്ളവൾ ദരിദ്രയും അമിതസന്താനമുള്ളവളുമാകുന്നു.

തള്ളവിരലിന് ക്രമത്തിലധികം നീണ്ടിരുന്നാൽ അവൾ ഗണികയാകുന്നു.

ചെറുവിരൽ ക്രമത്തിലധികം നീണ്ടിരുന്നാൽ ദാരിദ്രവ്യം സന്താനവർദ്ധനവും ഫലമാകുന്നു.

അഞ്ചുവിരലുകളും ഒരേക്രമത്തിൽ നീണ്ടിരിക്കുന്നത് ജന്മനാ ഗണികയ്ക്കാകുന്നു.

വിരലുകൾ ഇടയില്ലാതെ തടിച്ചിരിക്കുന്നത് ധനികയും ചപലയുമായ വനിതയ്ക്കാകുന്നു.

നേരിയതും ഇടയുള്ളതുമായ വിരലുകളുള്ള സ്ത്രീ സംഗീതകലയിൽ പ്രവീണയാകുന്നു.

വിരലുകളുടെ അഗ്രഭാഗം കീഴോട്ടു വളഞ്ഞിരിക്കുന്നവൾ നർത്തകിയും ധനികയുമായിരിക്കും.

കൂർത്ത അഗ്രഭാഗത്തോടു കൂടിയ വിരലുകളുള്ളവൾ അധികാരമുള്ള ഉദ്യോഗത്തിലിരിക്കുന്നവളും ധനികയും സുശീലയുമായിരിക്കും. 

സ്ത്രീയുടെ ഉളളം കാലുകൾ

നിലത്തു ചവിട്ടിയാൽ മദ്ധ്യഭാഗം പതിയാത്ത ഉള്ളംകാലോടുകൂടിയവൾ വ്യഭിചാരദോഷമുള്ളവളാണ്.

നല്ലവണ്ണം നിലത്തുപതിയുന്ന ഉള്ളംകാലുകളുള്ളവൾ ധനികയും ഭർത്തൃമതിയുമാകുന്നു. 

സ്ത്രീയുടെ പാദങ്ങൾ

രണ്ടു പാദങ്ങളും ചേർത്തുവെച്ചു നിന്നാൽ തള്ളവിരലുകളുടെ അഗ്രവും ഉപ്പുകുറ്റിയും മാത്രം കൂട്ടിമുട്ടുകയും ബാക്കിഭാഗം കൂട്ടിമുട്ടാതെയും, എന്നാൽ ഇടയധികമില്ലാതെയും കനം കുറഞ്ഞതും ഞരമ്പുകൾ തെളിയാത്തതുമായ പാദങ്ങൾ അത്യുത്തമമാകുന്നു. ഇവൾ ഐശ്വര്യവതിയും ഗൃഹലക്ഷ്മിയും സുമുഖിയും സന്താനങ്ങളുള്ളവളും സുശീലയുമായിരിക്കും.

ഇപ്രകാരം ചേർത്തു വെയ്ക്കുന്ന പാദങ്ങളുടെ ഇടയ്ക്ക് അകലമുണ്ടായിരുന്നാൽ അവൾ വ്യഭിചാരിണിയും ധനികയുമാകുന്നു.

ഇപ്രകാരം ചേർത്തുവെയ്ക്കുന്ന പാദങ്ങൾക്കിടയ്ക്ക് ഒരിഞ്ചകലവും പുറത്ത് ഞരമ്പുകളുമുണ്ടെങ്കിൽ അവൾ ധനികയും അമിതസന്താനങ്ങളുള്ളവളും സുശീലയുമായിരിക്കും.

തള്ളവിരലുകളുടെ ഭാഗം വില്ലുപോലെ വളഞ്ഞിരുന്നാൽ അവൾ ദരിദ്രയാകുന്നു.

കനം കൂടിയതും നേരെ നില്ക്കുന്നതുമായ പാദങ്ങളുള്ളവൾ വ്യഭിചാരിണിയായിരിക്കും.

വീതികുറഞ്ഞു നീളംകൂടിയ പാദങ്ങളുള്ളവൾ ദരിദ്രയും സുശീലയുമാണ്‌.

വീതിയും നീളവുമുള്ള പാദങ്ങളോടുകൂടിയവൾ സുഭഗയും സുശീലയും എന്നാൽ ധനനാശം നിമിത്തം ക്ലേശമനുഭവിക്കുന്നവളുമായിരിക്കും.

വീതികൂടി പരന്ന പാദങ്ങളുള്ളവൾ ഈശ്വരഭക്തയും ദരിദ്രയുമായിരിക്കും.

ചെറിയ പാദങ്ങൾ സുഭിക്ഷതയുടേയും വിദ്യാഭ്യാസത്തിന്റേയും ലക്ഷണമാകുന്നു.

വലിയ പാദങ്ങൾ ദാരിദ്ര്യത്തിന്റെ ലക്ഷണമാകുന്നു. 

ഉപ്പുകുറ്റിയുടെ ഭാഗം തടിച്ചും വിരലുകളുടെ ഭാഗം കനംകുറഞ്ഞുമിരിക്കുന്ന പാദങ്ങൾ ദുർഭഗയുടെ ലക്ഷണമാണ്.  

നരിയാണിയും ഉപ്പുകുറ്റിയും

രണ്ടുവശവും അല്പം മുഴച്ച്, ഉരുണ്ട ഉപ്പുകുറ്റിയോടുകൂടിയ നരിയാണെങ്കിൽ സുഭഗയും സുശീലയുമാകുന്നു.

മുഴകളില്ലാത്ത നരിയാണിയുള്ളവൾ ദരിദ്രയാണ്.

മാംസളമായും പിൻവശം മാത്രം അസ്ഥി മുഴച്ചും നില്ക്കുന്ന നരിയാണിയും പരന്ന ഉപ്പുകുറ്റിയുമുള്ളവൾ അഭിസാരികയായിരിക്കും.

പരന്നതും ഒതുങ്ങിയതുമായ ഉപ്പുകുറ്റിയും വശങ്ങളിലും പിൻവശത്തും അസ്ഥികൾ മുഴച്ചും മാംസളവുമായ നരിയാണിയുള്ളവൾ നർത്തകിയും ധനികയും എന്നാൽ ജന്മനാ ഗണികയുമായിരിക്കും.

മാംസം കുറഞ്ഞ് ചുറ്റിലും പരന്ന് പതിയുന്ന ഉപ്പുകുറ്റിയും എല്ലുകളുന്തി നേർത്ത നരിയാണിയുമുള്ളവൾ നിത്യദാരിദ്ര്യവും സന്താനദുഃഖവുമനുഭവിക്കും. 

സ്ത്രീയുടെ കാൽത്തണ്ടകൾ

അസ്ഥി മുഴച്ചു കാണാതെ മാംസളമായ കാൽത്തണ്ട (മുഴംകാല്) ഉള്ള വനിത ഉത്തമിയും ധനികയുമാണ്‌.

മുകളിൽ സാധാരണയിൽ കവിഞ്ഞ വണ്ണവും താഴെ സാധാരണയിൽ കുറഞ്ഞ വണ്ണവുമുള്ള കാൽത്തണ്ടകളുള്ളവൾ ദരിദ്രയും സന്താനദുഃഖമനുഭവിയ്ക്കുന്നവളുമാണ്.

മുൻഭാഗം മുഴച്ചുനില്ക്കുന്ന അസ്ഥിയോടും പിൻഭാഗം തള്ളിനില്ക്കുന്ന മാംസത്തോടും കൂടി മുഴംകാലുകളുള്ളവൾ വിധവയും കാമചാരിണിയുമാകുന്നു.

മുഴംകാലുകൾ രണ്ടുവശവും പരന്നും രോമാവലിയോടുകൂടിയുമിരുന്നാലവൾ ഗർവ്വിഷ്ഠയാണ്.

തുടകളുടെ വണ്ണത്തിനു യോജിക്കാത്തവിധം നേരിയ കാൽത്തണ്ടകളുള്ളവൾ പരമദരിദ്രയാകുന്നു. 

സ്ത്രീയുടെ കാൽമുട്ടുകൾ

ഉരുണ്ടു കൊഴുത്തിരിക്കുന്ന കാൽമുട്ടുകൾ ഉത്തമമത്രെ ഇവൾ ഐശ്വര്യദേവതയായിരിക്കും.

പരന്നതും മാംസളവുമായ കാൽമുട്ടുകളുള്ള സ്ത്രീ സമ്പൽസമൃദ്ധികൊണ്ടും ദാനധർമ്മങ്ങൾകൊണ്ടും പേര് കേൾക്കുന്നവളാണ്.

രണ്ടുവശങ്ങളിലും എല്ലുകൾ മുഴച്ചു നില്ക്കുന്ന മുട്ടുകളോടുകൂടിയവൾ ദരിദ്രയും സുശീലയുമാകുന്നു.

വൃത്താകൃതിയിൽ മാംസളമായ മുട്ടുകളുള്ള സ്ത്രീ അഭിസാരിണിയും ധനികയും ഈശ്വരഭക്തയുമാകുന്നു. 

സ്ത്രീയുടെ തുടകൾ

ആനയുടെ തുമ്പിക്കരംപോലെ അരമുതൽ മുട്ടുവരെ മുകളിൽ നിന്നു കീഴോട്ടു വണ്ണം കുറഞ്ഞ് ഉരുണ്ടുകൊഴുത്ത തുടകൾ ഉത്തമമാകുന്നു. ഇത്തരം തുടകളുള്ളവൾ ഐശ്വര്യവതിയും ഭർത്താവിന്റെ സ്നേഹനിധിയും സഹൃദയയുമായിരിക്കും.

ഈ മാതിരി തുടകൾ മേൽഭാഗംകൊണ്ടു മാത്രം അല്പം പരന്നിരുന്നാലവൾ സുശീലയും ധനികയുമാകുന്നു.

അരക്കെട്ടിന്റെ ഭാഗവും മുട്ടിനു സമീപവും വണ്ണം കുറഞ്ഞും നടുക്കു തടിച്ചുമിരിക്കുന്ന തുടകളുള്ളവൾ കാമചാരിണിയും ദുർഭഗയുമാണ്‌.

മുകളിൽ മുതൽ താഴെവരെ ഒരേ വണ്ണത്തിൽ തുടകളോടു കൂടിയവൾ ജന്മനാ ഗണികയും പ്രസവിക്കാത്തവളുമായിരിക്കും.

പരന്ന തുടകളുള്ളവൾ ദരിദ്രയും കാമശീലയുമാകുന്നു.

തടിച്ചുകൊഴുത്തതും മാംസം താണുപോകുന്നതുമായ തുടകളോടുകൂടിയ സ്ത്രീ വിധവയും എന്നാൽ കാമചാരിണിയുമായിരിക്കും.

തുടകളിൽ രോമാവലികളോടുകൂടിയ സ്ത്രീ നിത്യദരിദ്രയാണ്.

തുടകളടുപ്പിച്ചുവച്ച് നിവർന്നു കിടന്നാൽ യോനിയുടേയും മുട്ടിന്റേയും അടുക്കൽ ഇടയുള്ള തുടകളോടുകൂടിയവൾ വിരഹിണിയും പുരുഷസുഖം അനുഭവിക്കാൻ ഭാഗ്യമില്ലാത്തവളുമാകുന്നു. 

യോനി

തുടകൾ അടുപ്പിച്ചു വച്ച് മലർന്നുകിടന്നാൽ അടിവയറിനോടു സമം മേൽ ഭാഗമുയർന്ന് മാംസളമായതും കീഴോട്ടു വളഞ്ഞ് തുടകളുടെ ഇടയ്ക്ക് മറഞ്ഞിരിക്കുന്ന അടിഭാഗത്തോടുകൂടിയതും കറുത്ത രോമാവലിയോടുകൂടിയതുമായ യോനി ശുഭകരമാകുന്നു. ഇത്തരം യോനിയുള്ള സ്ത്രീ ഭർത്തൃമതിയും സുശീലയുമാകുന്നു.

ഈ ജാതി യോനിയിൽ രോമാവലിയില്ലെങ്കിലവൾ ജന്മനാ വ്യഭിചാരിണിയും ധനികയുമായിരിക്കും.

മേൽഭാഗം തടിക്കാത്തതും രോമാവലിയുള്ളതുമായ യോനി ധർമ്മിഷ്ഠയും ധനവും സന്താനഭാഗ്യവുമുള്ള സ്ത്രീയുടെ ലക്ഷണമാണ്.

യോനിയുടെ കീഴോട്ടുള്ള ഭാഗം അടുപ്പിച്ചു വച്ച തുടകളുടെ ഇടയ്ക്ക് ഉയർന്നുനിന്നാലവൾ ശുദ്ധ തേവിടിശ്ശിയും ദരിദ്രയുമാകുന്നു.

യോനിച്ചുണ്ടുകൾ അകത്തേയ്ക്ക് മടങ്ങിയിരിക്കുന്ന യോനി ശുഭലക്ഷണമുള്ളതും, ഇത്തരം യോനിയുടെ മേൽഭാഗം പരന്നു വിശാലമായിരുന്നാൽ അത്യന്തം ശുഭകരവും ആയിരിക്കും.

യോനിച്ചുണ്ടുകൾ മലർന്നിരിക്കുന്നത് വ്യഭിചാരലക്ഷണമാകുന്നു. എന്നാലവൾ നിത്യഗണികയായിരിക്കുന്നതല്ല.

യോനീദ്വാരത്തിനു മുകളിൽ ശിശ്നികയൊന്നൊരവയവമുണ്ട്. ഇതു പുറത്തേയ്ക്കു തള്ളിയിരുന്നാൽ അവൾ അഭിസാരികയാകുന്നു.

യോനിച്ചുണ്ടുകൾ തടിച്ചിരുന്നാൽ അവൾ സുശീലയും ധനികയും സന്താനഭാഗ്യമുള്ളവളുമായിരിക്കും.

കനം കുറഞ്ഞതും തൂങ്ങിക്കിടക്കുന്നതുമായ യോനിച്ചുണ്ടുള്ളവൾ മദാലസയും അമിതഭോഗലോലുപയും എന്നാൽ സുശീലയുമായിരിക്കും.

യോനിയ്ക്കുള്ളിലെ ഗന്ധം താമരപ്പൂവിന്റേതോ പനിനീർപൂവിന്റേതോ ആയിരുന്നാൽ അവൾ പതിവ്രതയും സുശീലയുമാകുന്നു.

ഗോമൂത്രത്തിന്റെ ഗന്ധത്തോടുകൂടിയ യോനിയുള്ളവൾ ഗണികയും ദരിദ്രയും അഹങ്കാരമുള്ളവളുമായിരിക്കും.

തേനിന്റേയോ എള്ളിൻ പൂവിന്റേയോ ഗന്ധമുള്ള യോനിയുള്ളവൾ ധനികയും അധികാരവായ്പുള്ളവളും എന്നാൽ വിധവയുമാകുന്നു.

 കളിമണ്ണിന്റേയോ ആനയുടെ പിണ്ഡത്തിന്റേയോ മണം യോനിക്കുണ്ടെങ്കിലവൾ ഭർത്തൃമതിയാണെങ്കിലും വിരഹാർത്തയും പരപുരുഷനെ പ്രാപിക്കുന്നവളുമാകുന്നു.

യോനിയ്ക്കുള്ളിലെ മാംസഭിത്തികൾ കനമായും മാർദ്ദവമായുമിരുന്നാൽ അത്യന്തം ശുഭകരവും അവൾ ധനികയും ഭർത്തൃഭക്തിയുള്ളവളുമാകുന്നു.

യോനിയ്ക്കുള്ളിലെ മാംസഭിത്തികൾ അരമുള്ളതും തടിപ്പുള്ളതുമാണെങ്കിൽലവൾ വിധവയായിരിക്കും.

കനംകുറഞ്ഞ് അയവുള്ളതും പരുപരുത്തതുമായ മാംസഭിത്തിയോടു കൂടിയ യോനിയുള്ള സ്ത്രീ ജന്മനാ വ്യഭിചാരിണിയാകുന്നു.

ആറിഞ്ചു മുതൽ എട്ടിഞ്ചു വരെ ആഴമുള്ള യോനീദ്വാരമുള്ളവൾ സുഖമനുഭവിക്കുന്നവളും സുശീലയും സന്താനഭാഗ്യമുള്ളവളുമായിരിക്കും.

നാലുമുതൽ അഞ്ചിഞ്ചുവരെ ആഴമുള്ള യോനീദ്വാരത്തോടുകൂടിയവൾ മദാലസയും അഹങ്കാരിണിയുമാകുന്നു.

നാലിഞ്ചിനു താഴെ നീളമുള്ള യോനീദ്വാരമുള്ളവൾ സദാ വിരഹിണിയും കോപിഷ്ഠയുമാകുന്നു.

നിതംബം

ഒരു സ്ത്രീയുടെ മാർത്തടത്തേക്കാൾ ഇരട്ടി വലുപ്പം നിതംബത്തിനുണ്ടായിരിക്കുന്നതാണ് ഏറ്റവും ശുഭം. ഇങ്ങനെയുള്ളവൾ ധനികയും സ്വഭാവഗുണമുള്ളവളുമാകുന്നു.

എത്ര തടിച്ച നിതംബമാണെങ്കിലും നടക്കുമ്പോൾ കുലുങ്ങാതിരിക്കുന്നത് ധനസ്ഥിതിയുടേയും സ്വഭാവമഹിമയുടേയും കുലീനത്വത്തിന്റെയും ലക്ഷണങ്ങളത്രെ.

നടക്കുമ്പോൾ നല്ലവണ്ണം കുലുങ്ങുന്നതും തടിച്ചതുമായ നിതംബമുള്ളവൾ വ്യഭിചാരിണിയാകുന്നു.

ഒരുവശം തടിച്ചതും ഒരുവശം ഒതുങ്ങിയതുമായ നിതംബമുള്ള സ്ത്രീ ദരിദ്രയാകുന്നു.

പരന്നതും ഇടവും വലവും ചാടിക്കിടക്കുന്നതുമായ നിതംബത്തോടുകൂടിയവൾ ഗണികയല്ലെങ്കിലും അനവധി പുരുഷന്മാരുമായി സുഖമനുഭവിക്കുന്നവളാണ്.

ഒതുങ്ങിയതും നടക്കുമ്പോൾ ചലിക്കാത്തതുമായ നിതംബമുള്ളവൾ സംഗീതവിദുഷിയും സന്താനഭാഗ്യമുള്ളവളുമായിരിക്കും.

ഒതുങ്ങിയതും നടക്കുമ്പോൾ വിറച്ചുതുള്ളുന്നതുമായ നിതംബമുള്ളവൾ സുശീലയും സർക്കാർ ഉദ്യോഗമുള്ളവളുമാകുന്നു.

കൊട്ടപോലെ വൃത്താകൃതിയിൽ പരന്ന നിതംബമുള്ളവൾ സുഖമനുഭവിക്കുമെങ്കിലും സന്താനഭാഗ്യമില്ലാത്തവളുമാകുന്നു.

സ്ത്രീയുടെ അരക്കെട്ട്

ഏറ്റവും ഒതുങ്ങിയ അരക്കെട്ടാണ് ശുഭലക്ഷണം. ഇവൾ ധനികയല്ലെങ്കിലും സുശീലയും മിതമായി സന്താനഭാഗ്യമുള്ളവളും നർത്തകിയുമാകുന്നു.

തടിച്ച അരകെട്ടുള്ളവൾ ധനികയും അഭിസാരികയുമാകുന്നു.

നെഞ്ചിന്റേയും അരക്കെട്ടിന്റേയും വണ്ണം തുല്യമായിരുന്നാലവൾ ജന്മനാ ഗണികയും ധനികയുമാകുന്നു. 

നെഞ്ചിനേക്കാൾ വണ്ണമുള്ളതാണരക്കെട്ടെങ്കിൽ അവൾ അഹങ്കാരിണിയും അധികാരമുള്ള ഉദ്യോഗസ്ഥയുമാകുന്നു. 

സ്ത്രീയുടെ അടിവയർ

പരന്ന അടിവയർ (പൊക്കിളിനും അരകെട്ടിനും മദ്ധ്യം) ഉള്ള സ്ത്രീ സുശീലയും ബുദ്ധിമതിയുമാകുന്നു.
ഉയർന്ന അടിവയറുള്ളവൾ ധനികയും അഹങ്കാരിണിയുമായിരിക്കും.

മുമ്പോട്ടുചാടിയ അടിവയറുള്ളവൾ സന്താനമുണ്ടാകാത്തവളോ വിധവയോ ആകുന്നു.

അടിവയറിന് ഒന്നോ രണ്ടോ ചുളുക്കുണ്ടായിരുന്നാൽ അവൾ ധനികയല്ലെങ്കിലും സംതൃപ്തയും സന്താനഭാഗ്യമുള്ളവളുമായിരിക്കുന്നതാണ്.

അടിവയറ്റിൽ രോമാവലിയില്ലെങ്കിൽ അവൾ വ്യഭിചാരിണിയാകുന്നു.

അടിവയറ്റിൽ രോമാവലിയും അതിനിടയ്ക്ക് വലംചുഴിയുമുള്ളവൾ സുശീലയും ധനികയുമായിരിക്കും.

അടിവയറ്റിൽ രോമാവലിയും അതിനിടയ്ക്ക് ഇടംചുഴിയുള്ളവൾ സന്താനഹീനയും ദരിദ്രയുമായിരിക്കും. 

സ്ത്രീയുടെ പൊക്കിൾ

പൊക്കിൾ ജീവിതവുമായി വളരെ ബന്ധമുള്ളതാണ്. ആ ബന്ധം ഗർഭകാലം മുതലുള്ളതാകുന്നു.

വലത്തോട്ടു പിരിഞ്ഞതും നല്ലവണ്ണം കുഴിഞ്ഞതുമായ പൊക്കിളുള്ള സ്ത്രീ ജന്മനാ ധനികയും ഉൽകൃഷ്ടഗുണവതിയുമത്രെ.

ഇടത്തോട്ടു പിരിഞ്ഞതും നല്ലവണ്ണം കുഴിഞ്ഞതുമായ പൊക്കിളുള്ള സ്ത്രീ ജന്മനാ ഗണികയ്ക്കുള്ളതായിരിക്കും.

ഇടത്തോട്ടു പിരിഞ്ഞതും കുഴിയില്ലാത്തതുമായ പൊക്കിളുള്ളവൾ സുഭഗയും എന്നാൽ ദരിദ്രയുമാകുന്നു.

ഈ പൊക്കിൾ വലത്തോട്ടു പിരിഞ്ഞിരുന്നാലവൾ ധനികയും അധികാരമുള്ള ഉദ്യോഗം ഭരിയ്ക്കുന്നവളുമാകുന്നു.

ഉയർന്നതും (മൊട്ട്) വലംപിരിയുമായ പൊക്കിളുള്ളവൾ വിധവയും ധനികയുമാണ്.

ഉയർന്ന് ഇടംപിരിയോടുകൂടിയ പൊക്കിളുള്ളവൾ നപുംസകമായ സ്ത്രീയാകുന്നു. 

സ്ത്രീയുടെ വയറ്

പരന്നതും ഞൊറിച്ചിലില്ലാത്തതുമായ വയറ് സ്ത്രീയുടെ ശുഭലക്ഷണമാകുന്നു. ഇവൾ ധനികയും സന്താനഭാഗ്യമില്ലാത്തവളുമായിരിക്കും.

പരന്നതും എന്നാൽ വടിവായി അല്പം വീർത്തതുമായ വയറുള്ളവൾ സുഭഗയും സന്താനഭാഗ്യമുള്ളവളുമായിരിക്കും.

ഇടവും വലവും മടക്കുകളോടുകൂടിയ പരന്ന വയറുള്ളവൾ ഗണികയാകുന്നു.

പരന്നവയറിൽ ഒരു ചുളിവുള്ളവൾ സർക്കാർ ഉദ്യോഗം ഭരിക്കുന്നവളായിരിക്കും. 

പരന്നവയറിൽ രണ്ടോ അതിലധികമോ ചുളിവുള്ളവൾ അഭിസാരികയും സന്താനഹീനയുമാകുന്നു.

വീർത്തതും പള്ളകൾ ചാടിയതുമായ വയറുള്ളവൾ ധനികയും അധികാരമോഹിയുമാകുന്നു.

അകത്തേയ്ക്കു വലിഞ്ഞ വയറുള്ളവൾ വിധവയും ദരിദ്രയുമാകുന്നു.

മേൽഭാഗം ഉയർന്നും അടിഭാഗം താണുമിരിക്കുന്ന വയറുള്ളവൾ പ്രസവിച്ചിട്ടില്ലാത്തവളും ധനികയുമാകുന്നു.

ചില സ്ത്രീകളുടെ വയറിൽ മൃദുവായ രോമാവലിയും ചുഴിയുമുണ്ടാകും. ഇങ്ങനെയുള്ളവൾ ഭർത്തൃമതിയെങ്കിലും അഭിസാരികയാകുന്നു. 

മുലകൾ

മുഖത്ത് മൂക്കുപോലെതന്നെ ദേഹത്തിന് മുലകൾ സ്ത്രീയ്ക്കലങ്കാരമാകുന്നു. മുലയില്ലാത്തവൾക്ക് പ്രൗഢിയില്ല. നടുവിൽ ഇടയില്ലാതെ തിങ്ങി ഒട്ടുംതന്നെ കീഴോട്ടു ചരിയാതെയും നെഞ്ചുനിറഞ്ഞതും, ഞരമ്പുകൾ കാണാതെയും ചെറിയ ചൂചുകങ്ങളോടും (മുലകണ്ണുകളോടും) കൂടിയ മുലകൾ ലക്ഷണയുക്തമാകുന്നു. ഇത്തരം മുലകളുള്ള സ്ത്രീ സൗഭാഗ്യവതിയും ഭർത്താവിനോടും മക്കളോടും വാത്സല്യമുള്ളവളുമാകുന്നു.

എന്നാൽ മേൽപ്രസ്താവിച്ച തരത്തിലുള്ള സ്തനങ്ങൾ (മുലകൾ) ചൂചുകത്തിന്റെ ഭാഗം കൊണ്ട് അല്പം കീഴോട്ടു ചരിഞ്ഞിരുന്നാലവൾ ഗന്ധർവ്വസുന്ദരിയാണെന്നാണ് കോടാങ്കിശാസ്ത്രം പറയുന്നത്. ഇങ്ങനെയുള്ളവൾക്ക് ഭർത്താവ് വാഴുന്നതല്ല. കുട്ടികളുണ്ടാകുന്നതല്ല.

ആദ്യം പറഞ്ഞ ലക്ഷണയുക്തമായ മുലകൾ ഞെക്കിയാൽ കല്ലുപോലെ കട്ടിയുള്ളതാണെങ്കിലവൾ പ്രസവിക്കുന്നതല്ല. ഞെക്കിയാൽ വിരലുകളകത്തേയ്ക്ക് കയറത്തക്കവിധമുള്ളതാണെങ്കിലവൾ പ്രസിദ്ധിയാർജ്ജിച്ച ഗണികയാകുന്നു.

ലക്ഷണയുക്തമായ സ്തനങ്ങളുടെ കണ്ണ്‍ അല്പം മുകളിലേക്കു തിരിഞ്ഞിരുന്നാലവൾ അഭിസാരികയും എന്നാൽ സന്താനഭാഗ്യവും ധനസമ്പത്തുമുള്ളവളുമായിരിക്കും.

ചില മുലക്കണ്ണുകൾ ഇടതും വലതും ഭാഗങ്ങളിലേയ്ക്ക് തിരിഞ്ഞിരിക്കും.  ഇത്തരം സ്തനങ്ങളുള്ളവൾ ദരിദ്രയും സന്താനഹീനയുമാകുന്നു.

ഇടതിങ്ങി കീഴോട്ടു ചാഞ്ഞുനിൽക്കുന്ന വലിയ സ്തനങ്ങളുള്ളവൾ ധനികയും പുത്രസമ്പത്തധികമുള്ളവളുമാണെങ്കിലും ദാനധർമ്മങ്ങൾ ചെയ്യുന്നതിൽ വിമുഖയാകുന്നു.

ഇടതിങ്ങാതെ രണ്ടുവശവും നിറഞ്ഞ് ജൃംഭിച്ച മുലകളുള്ള സ്ത്രീ പുരുഷന്മാരെ ബലാല്ക്കാരം ചെയ്യുന്നവളും, ധനികയുമായിരിക്കും. ഈ ജാതി സ്തനങ്ങൾ കീഴോട്ടു ചാഞ്ഞിരുന്നാലവൾ അധികാരമുള്ള ഉദ്യോഗസ്ഥയായിരിക്കും.

താമരമൊട്ടുപൊലെ ഒതുങ്ങി കൂർമ്പിച്ച മുലകളോടു കൂടിയവൾ നിത്യദരിദ്രയും എന്നാൽ സുശീലയുമാണ്‌.

കൂവളക്കായുടെ വലിപ്പത്തിൽ മുലകളുള്ള സ്ത്രീ പ്രസവിക്കുന്നതിനു മുൻപേ വിധവയായവളും സുശീലയും ധനികയുമാകുന്നു.

നെഞ്ചിൽ നിറഞ്ഞും ജൃംഭിക്കാതെയും അല്പം പരന്നും ഇരിക്കുന്ന മുലകളുള്ളവൾ സുശീലയും സന്താനഭാഗ്യമുള്ളവളും ഭർത്തൃപരിചരണശീലയുമാകുന്നു.

വീർത്ത ചൂചുകങ്ങളോടുകൂടി തടിച്ച സ്തനങ്ങളുള്ളവൾ ദരിദ്രയും അധികം സന്താനങ്ങൾ നിമിത്തം ക്ലേശിക്കുന്നവളുമാകുന്നു.

ഒട്ടുംതന്നെ വീർക്കാത്ത, പറ്റിയ കണ്ണുള്ള മുലകളോടുകൂടിയ സ്ത്രീ കുട്ടികൾക്കു മുലപ്പാലുകൊടുക്കാത്തവളും എന്നാൽ കുട്ടികളോടും ഭർത്താവിനോടും വാത്സല്യമുള്ളവളുമാകുന്നു.

ഒരു മുല ചെറുതും ഒരു മുല വലുതുമായിട്ടുള്ളവൾ അഹങ്കാരിണിയും തേവിടിശ്ശിയുമാകുന്നു.

മുലകൾ തീരെ വലിഞ്ഞു പറ്റിയവൾ ദരിദ്രയും സന്താനഭാഗ്യമില്ലാത്തവളുമത്രെ. 

സ്ത്രീയുടെ കൈനഖങ്ങൾ

ചുവന്നതും മൃദുവുമായ നഖങ്ങളുള്ളവൾ ധനികയും വിദ്യാസമ്പന്നയുമാകുന്നു.

പരന്നതും ചുവന്നതുമായ നഖമുള്ളവൾ വ്യഭിചാരിണിയായിരിക്കും.

ഏറ്റവും ചെറിയ ചുവന്ന നഖമുള്ളവൾ ഭർത്തൃമതിയും സുശീലയുമാണ്‌.

രണ്ടുവശവും മാംസത്തിലേയ്ക്കു താഴ്ന്നതും ചുവന്നതുമായ നഖമുള്ളവൾ കഠിനഹൃദയവും ധനികയും ധർമ്മം ചെയ്യാത്തവളുമാകുന്നു.

പരന്നതും, ചുവന്നതും പരുപരുത്തതുമായ നഖമുള്ളവൾ ഭർത്തൃമതിയെങ്കിലും വ്യഭിചാരദോഷമനുഭവിക്കും.

തേൻ നിറമുള്ള നഖങ്ങളാണെങ്കിലവൾ സർക്കാർ ഉദ്യോഗസ്ഥയാകുന്നു.

മുകളിൽ വീതികൂടി താഴെ വീതികുറഞ്ഞ നഖമുള്ളവൾ ഭർത്തൃമതിയും സ്നേഹസമ്പന്നയുമായിരിക്കും.

മുക്കോണാകൃതിയിൽ നഖമുള്ളവൾ ദുഷ്ടയും ദരിദ്രയുമാകുന്നു.

കറുത്തതും പരന്നതുമായ നഖം നിത്യദാരിദ്ര്യലക്ഷണമാണത്രെ. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.