തത്തൽഭാവസ്ഥകാമേശതദ്ദശാന്തർദ്ദശാസു ച
തത്തൽഭാവവിനാശസ്സ്യാത്തദ്യുക്തേക്ഷകകാരകൈഃ
പിത്രാദിഭാവങ്ങളുടേയോ തദ്ഭാവാധിപന്മാരുടെയോ കാരകന്റെയോ ഏഴാം ഭാവാധിപന്റെ (രണ്ടാംഭാവാധിപന്റെയുമാവാം) ദശയിലോ അപഹാരത്തിലോ പിത്രാദികൾക്ക് നാശം സംഭവിക്കും. ഏഴാം ഭാവത്തിൽ നിൽക്കുന്നവരുടേയും നോക്കുന്നവരുടേയും ഏഴാം ഭാവാധിപനോടുകൂടി നിൽക്കുന്നവരുടേയും ദശാപഹാരങ്ങളിലും പിത്രാദിഭാവനാശം കല്പിക്കാവുന്നതാണ്.