സുഖസുതാർത്ഥബഹിഃസ്ഥിതിമഗ്ന്യരി-
വ്യസനമാപദമംഗരുജാ രണം
അപിചവാരവധൂജനസംഗമം
ശിഖിനി യാത്യലമൗശനസീം ദശാം.
സാരം :-
ശുക്രദശയിലെ കേതുവിന്റെ അപഹാരകാലം സുഖത്തിനും സന്താനത്തിനും ധനത്തിനും ഹാനിയും അഗ്നിഭയവും ശത്രുപീഡയും ബന്ധുനാശം മുതലായ ആപത്തും രോഗാദികളെക്കൊണ്ട് ദേഹാരിഷ്ടയും കലഹവിവാദ്യുപദ്രവവും വേശ്യാസ്ത്രീസംഗമവും സംഭവിക്കും.
കേതുവിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ദുർഗ്ഗാലക്ഷ്മീമന്ത്രജപവും അജദാനവും ചെയ്കയും വേണം.