പരന്ന അടിവയർ (പൊക്കിളിനും അരക്കെട്ടിനും മദ്ധ്യം) പുരുഷന് ശുഭലക്ഷണമാണ്. ചാടിയതാണെങ്കിൽ അശുഭം.
പൊക്കിൾ മുതൽ കീഴോട്ട് മൃദുരോമാവലിയോടുകൂടിയ അടിവയറുള്ളവൻ സുഖിമാനും ധനികയുമാണ്. ഇത് ചാടിയതായിരുന്നാൽ ദുർവൃത്തനാകുന്നു.
അടിവയറ്റിൽ ധാരാളം രോമവും അതിൽ ചുഴിയുമുണ്ടായിരുന്നാലയാൾ ധനികനും, ഇത് ചാടിയിരുന്നാലവൻ ധനികനാണെങ്കിലും ദുഷ്ടബുദ്ധിയുമാകുന്നു.