യുഗ്മേ വിലഗ്നേ കുജസൗമ്യ ജീവ
ശുക്രൈർ ബലിഷ്ഠൈ ഖലുജാതകന്യാ
വിഖ്യാതനാമ്നീ സകലാർത്ഥതത്വ
ബുദ്ധിപ്രസിദ്ധാ ഭവതീഹസാധ്വീ.
സാരം :-
സ്ത്രീജാതകം യുഗ്മരാശിലഗ്നമാവുകയും ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ എന്നീ ഗ്രഹങ്ങൾ ബലവാന്മാരായിരിക്കുകയും ചെയ്‌താൽ അവൾ നിശ്ചയമായും ലോകജനത പ്രകീർത്തിക്കപ്പെടുന്ന സൽഗുണസമ്പന്നയായും എല്ലാ അർത്ഥതത്ത്വങ്ങളും ഉൾക്കൊള്ളാൻ കഴിയുന്ന ബുദ്ധിഗുണംകൊണ്ട് സദാചാരവതിയും ലോകപ്രസിദ്ധിയും നേടുന്നവളുമായിത്തീരുന്നതാണ്.